- ജോയിന്‍റ് ക്രിസ്ത്യന്‍ കൌണ്‍സിലിനു നേരെ ബിഷപ്പ് അറക്കന്‍റെ ക്വട്ടേഷന്‍ ഗുണ്ടകള്‍ നടത്തിയ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഭീഷണി.
കാഞ്ഞിരപ്പള്ളിനഗരത്തില്‍ മോനിക്കാ-തോമസ് ദമ്പതികള്‍ക്ക് വേണ്ടി ബി.അറക്കനു നേരെ പ്രതിഷേധം ആളിക്കത്തി.ജോര്‍ജു കുറ്റിക്കാട്ട്
ജോയിന്‍റ് ക്രിസ്ത്യന്‍ കൌണ്‍സില്‍ നടത്തിയ സമാധാനപരമായ പ്രതിഷേധ പ്രകടന ജാഥയെ അറക്കല്‍ മെത്രാന്‍റെ ക്വട്ടേഷന്‍ ഗുണ്ടകള്‍ കാഞ്ഞിരപ്പള്ളി ടൌണില്‍ രണ്ടിടത്തു തടഞ്ഞു നിറുത്തി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.. ഇതുപോലെ ഒരു ഭീകരാന്തരീക്ഷം സൃടിച്ച സംഭവം ഒരു മെത്രാന്‍ കാരണം ഉണ്ടാകുന്നത് കേരളത്തില്‍ ഇതാദ്യമാണ്.നൂറുകണക്കിന് കത്തോലിക്കര്‍ കാഞ്ഞിരപ്പള്ളി മെത്രാനെതിരെ നടത്തിയ പ്രതിഷേധം കാഞ്ഞിരപ്പള്ളി പട്ടണത്തില്‍ ആളിക്കത്തുകയായിരുന്നു. അറക്കല്‍ മോണിക്ക -തോമസ് ദമ്പതികളുടെ സ്വത്തുക്കള്‍ കാഞ്ഞിരപ്പള്ളി മെത്രാനും തോമസിന്‍റെ സഹോദരനുമായ ബിഷപ്പ് മാത്യൂ അറക്കല്‍ വഞ്ചിച്ചു തട്ടിയെടുത്തതിനെതിരെ മെത്രാന്റെ സഹോദര ഭാര്യയായ മോനിക്കാ തോമസിന് സ്ഥലം തിരിച്ചുകൊടുക്കാന്‍ ആവശ്യപ്പെടുന്ന പ്രതിഷേധ പ്രകടനം ആണ് നടത്തിയത്. ബി ഷപ്പു ഹൌസിലേക്കുള്ള പ്രകടനത്തിനു നേരെ അറക്കന്‍റെ നൂറോളം വരുന്ന ഗുണ്ടകള്‍ പ്രകടനക്കാരുടെ നേര്‍ക്ക് പോര്‍വിളി നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.. കനത്ത പോലീസ് സന്നാഹം ഒരു വലിയ ദുരന്തം ഒഴിവാക്കി. എങ്കിലും അറ ക്കന്‍റെ എച്ചില്‍ തിന്നുന്ന കാഞ്ഞിരപ്പള്ളി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്(ഡി ,വൈ .എസ് .പി ) ക്രിസ്ത്യന്‍ കൌണ്‍സില്‍ നേതാക്കളെ ഭീഷണിപ്പെടുത്തി സംസാരിച്ചത് മറ്റൊരു അന്തരീക്ഷം ഉണ്ടാക്കി. പല പോലീസുകാരും സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ വരെ പ്രതിഷേധക്കാരെ സംരക്ഷിച്ച അനു ഭവമാണ് ഞാന്‍ അവിടെ ദര്‍ശിച്ചത്. മോണിക്ക തോമസ് അറക്കല്‍ , ലാല്‍ തരകന്‍, ജോര്‍ജു മൂലേചാലില്‍, ജേക്കബു വര്‍ഗീസ് , തുടങ്ങിയ കേരളത്തില്‍ അങ്ങോളം ഇങ്ങോളം നിന്നുള്ള നിരവധി പേര്‍ പ്രതിഷധ അഗ്നി ആളിക്കത്തിക്കുവാന്‍ എത്തിച്ചേര്‍ന്നു.
ഈ സംഭവം ഒരു തുടക്കം മാത്രമാണ്. അറ ക്കന്‍റെ മാഫിയ കച്ചവടത്തെ എതിര്‍ത്തവര്‍ക്ക് അപ്പോള്‍ നേരിട്ട ഗുണ്ടകളുടെ ഭീഷണിയും അതിനെ നേരില്‍ അനുഭവിച്ചതു ഹൃദയത്തില്‍ നിന്നും അങ്ങനെയൊന്നും ഒരിക്കലും മായുകയില്ലാ,- അറ ക്കനു എപ്പോഴും ഇടത്തും വലത്തും കൂട്ട് സംരക്ഷണം കാണുകയില്ലല്ലോ. ബിഷപ്പ് അറക്കന് പുറത്തിറങ്ങാതെ അരമനയില്‍ തന്നെ കഴിഞ്ഞു കൂടാന്‍ ഒക്കുകയില്ലല്ലോ. ഇതൊരു വെല്ലുവിളി ആണ്. അല്മായന്‍ എന്ന് പറയപ്പെടുന്നവന്‍ അടിമയാണെന്ന
മെത്രാന്‍റെ ഭാവം മാറ്റിയില്ലെങ്കില്‍ അരുതാത്ത പലതും ഉണ്ടാകും എന്ന ഒരു
സൂചനയാണ്,ഒരു പാഠമാണ് നമുക്ക് മോണിക്ക-തോമസ് ദമ്പതികളുടെ സംഭവം നല്‍കിയത്.കാഞ്ഞിരപ്പള്ളി
പേട്ടക്കവലയില്‍ ആരംഭിച്ച പ്രകടന ജാഥ മെയിന്‍ റോഡിലൂടെ നീങ്ങി മെത്രാസന
മന്ദിരത്തിനു നേരെയുള്ള റോഡിലൂടെ നീങ്ങിയപ്പോഴാണ് വഴിയില്‍ ഗുണ്ടകള്‍ തടഞ്ഞു ഭീഷണിപ്പെടുത്തിയത്. പെന്‍ഷന്‍ പറ്റിയ പവ്വത്തില്‍ മെത്രാന്‍റെ ഒരു സഹപാഠിയായിരുന്ന ഒരു വൈദികന്‍ ഉള്‍പ്പെടെ നൂറുകണക്കിന്
ജനങ്ങള്‍ പങ്കെടുത്ത ജാഥയെ പിന്തുടര്‍ന്ന് രഹസ്യങ്ങള്‍ പിടിക്കാന്‍
അറ ക്കന്‍റെ കാര്‍ ഡ്രൈ വര്‍ രഹസ്യമായി കൂടെ നടന്നത് ഏറെ ശ്രദ്ധേയമായി. ഈ പ്രതിഷേധ മുന്നറിയിപ്പ് പ്രകടനം ഒരു ചരിത്ര സംഭവമായി തീര്‍ന്നിരിക്കയാണ്.. ബി.അറക്കനു ഇനി
ഉറക്കമില്ലാത്ത രാത്രികള്‍ വരുന്നു. നിരുപാധികം മോനിക്കാ-തോമസ്
ദമ്പതികളുടെ സ്ഥലം മുഴുവന്‍ ബി.അറക്കന്‍ തിരിച്ചു കൊടുക്കണം എന്ന പരസ്യമായ
ആഹ്വാനം വരുന്ന ദിവസങ്ങളും മാസ്സങ്ങളും വളരെ ഭീകരമായ സത്യങ്ങള്‍ തുറന്നു
കാണിക്കുന്ന ദിനങ്ങള്‍ ആയിത്തീരും.. സീറോമലബാര്‍ സഭയിലെ മെത്രാന്മാരും വൈദികരും പണക്കൊതിയനായിരുന്ന യൂദാസിനു സമാനരായിത്തീരുന്ന അവസ്ഥയെ പ്രാപിക്കുന്ന ഭീകര പ്രതിഭാസമാണ് നാം കാഞ്ഞിരപ്പള്ളിയില്‍ ഇന്ന് കാണുന്നത്. ഈ സഭയുടെ അന്തസത്തയെ ഇവര്‍ തന്നെ നശിപ്പിക്കുന്നു. കാഞ്ഞിരപ്പള്ളി പ്രതിഷേധം ഒരു ഒറ്റപ്പെട്ട പ്രതിഷേധം ആയിരിക്കയില്ല, മറിച്ച് , കേരളത്തിലെ ഓരോ ഇടവകയും ഇത്തരം തട്ടിപ്പ് നേതൃത്വങ്ങളുടെ ബലിവസ്തുവായി തീരുന്നതും നമുക്ക് കാണാം.
ദീപികയെ വിറ്റ , വെറുക്കപ്പെട്ടവന്റെയും മറ്റു പലരുടെയും പിതാവും പിതൃതുല്യനുമായ ഇവന്റെ നല്ലകാലം കഴിഞ്ഞിരിക്കുന്നു .വാരികുന്തം വേണ്ട പക്ഷെ ഇവന്‍ മൈക്കിനടുത്ത് എത്തുമ്പോള്‍ ഉറക്കെ കൂവാന്‍ ജനങ്ങള്‍ തയ്യാറാകട്ടെ .സുവിശേഷ വേല എന്നാല്‍ റബ്ബര്‍കൃഷിയാണ് അറയ്ക്കനു ..
ReplyDeleteസിറോ മലബാര്‍ സഭയുടെ ചരിത്രത്തിന്റെ ഭാഗമായി അവിസ്മരണിയമായ ഒരു മുഹൂര്ത്തം സമ്മാനിച്ചുകൊണ്ട് അറക്കല്‍ പിതാവിന്റെ തട്ടകത്തില്‍ നടന്ന മുന്നേറ്റത്തില്‍ ഹൃദയം കൊണ്ട് പങ്കെടുക്കാനെ എനിക്ക് കഴിഞ്ഞുള്ളു. നഗരത്തിന്റെ ഇരുവശങ്ങളിലുളള വ്യാപാര സ്ഥാപനങ്ങളിലുള്ളവരുടെയും കാഴ്ചക്കാരായി അണിനിരന്ന വിശ്വാസികളുടെയും കൈകള്‍ ആവേശപൂര്വ്വം അന്തരിക്ഷത്തിലേക്കുയര്ന്നു – അത് പ്രകടനക്കാരെ അക്ഷരാര്ഥത്തില്‍ ആവേശം കൊള്ളിച്ചു. ലക്ഷക്കണക്കിന് നിശബ്ദരായ കത്തോലിക്കരുടെ കൈകളും അക്കൂട്ടത്തിലുണ്ടെന്നു ഞാന്‍ ഓര്മ്മിപ്പിക്കട്ടെ.
ReplyDeleteപ്രകടനത്തെ നേരിടാന്‍ വിപുലമായ ക്രമികരണങ്ങള്‍ അരമനയില്‍ നടന്നു. മാധ്യമങ്ങളെയും, ഭരണയന്ത്രത്തെയും അവര്‍ നിയന്ത്രിക്കുകയും ചെയ്തു. അധികാരം കൂടി അവരുടെ കൈയ്യില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്നതിന്റെു സൂചന അങ്ങിനെ ലോകത്തിനു അവര്‍ നല്കുരകയും ചെയ്തു. റ്റി പി ചന്ദ്രശേഖരന്റെ വധത്തില്‍ പാര്ട്ടിക്കാര്ക്ക് പങ്കുണ്ടായിരുന്നില്ല, അതുപോലെ കുറെ ചെറുപ്പക്കാര്‍ നഗരത്തിലിറങ്ങി ആക്രോശിച്ചതിനു യുവദീപ്തിക്കും പങ്കുണ്ടായിരുന്നില്ല. ഇത് കൊണ്ട് എല്ലാം തിര്ന്നെന്നു അവര്‍ കരുതുന്നു – ജോയിന്റ് കൌണ്സിണല്‍ അവരുടെ ആദ്യ ലക്ഷ്യം 100% സാധിക്കുകയും ചെയ്തു.
ഇന്ന് സഭയില്‍ ചിന്തിക്കുന്നവരുടെ സംഖ്യ ക്രമാതിതമായി വര്ദ്ധിക്കുന്നു. ഞാനായിട്ടെന്തിന് കുടുംബത്തിനു പേരുദോഷം ഉണ്ടാക്കണം എന്ന് ചിന്തിച്ച് ഒതുങ്ങിക്കൂടിയവര്‍ പക്ഷെ പുറത്തേക്ക് ഇറങ്ങിത്തുടങ്ങി. കഴിഞ്ഞ ഒരു വര്ഷം കൊണ്ട് അത്മായര്‍ നടത്തിയ മുന്നേറ്റങ്ങള്‍ ശ്രദ്ധേയമാണ്. അവരുടെതായ മാധ്യമങ്ങള്‍ വികസിപ്പിച്ചെടുത്തു ലോകത്തിന്റെ എല്ലാ മൂലയിലും അവര്‍ എത്തിക്കഴിഞ്ഞു. ‘ഇയ്യാളെ ആരാ മേത്രാനാക്കിയതെന്നു’ കുറച്ചു വര്ഷം മുമ്പ് അറക്കല്‍ പിതാവിനെപ്പറ്റി ചോദിച്ചത് ഒരു MLA. അടുത്ത തിരഞ്ഞെടുപ്പിന് കത്തോലിക്കാ ബെല്ട്ടി്ല്‍ ആയിട്ട് പോലും അദ്ദേഹത്തിന്റെ ഭൂരിപക്ഷം കൂടി. മെത്രാനെ ‘നികൃഷ്ട ജിവി’ എന്ന് വിശേഷിപ്പിച്ചവരുടെ വോട്ടു കുറഞ്ഞതുമില്ല. അതാണ് പിതാക്കന്മാരും മക്കളും തമ്മിലുള്ള കേരളത്തിലെ ബന്ധം. ആ ബന്ധമാണ് ഇപ്പോള്‍ സുദൃഢമായിക്കൊണ്ടിരിക്കുന്നത്. ഈ ചരിത്ര നിമിഷത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ ഉണ്ടായിരുന്ന എല്ലാവരുടെയും മുമ്പില്‍ - ‘Hats off’.
പേര് കേള്‍ക്കുമ്പോഴേ അറയ്ക്കുന്നെങ്കില്‍, കാഞ്ഞിരപ്പള്ളിക്കാര്‍ എന്തുകൊണ്ട് ഇയാളെ അവരുടെ നാടിന്റെ ചങ്കില്‍നിന്ന് അറത്തു മാറ്റുന്നില്ല?
ReplyDeleteഅല്ലയോ സക്കറിയാസ് സാറേ, മെത്രാന്‍ വിശ്വാസികളുടെ ഹൃദയത്തില്‍ ഉണ്ടെന്നു ആര് പറഞ്ഞു? ഗതികേടിനു ഞാനൊരു കാഞ്ഞിരപ്പള്ളിക്കാരനോട് ഇന്നലത്തെ സംഭവത്തെപ്പറ്റി ചോദിച്ചു. അങ്ങേരു മറുപടിയായി അരമനയിലെ ഒരു പ്രമുഖനായ ഫാ. ജോര്ജു ആലുങ്കലിന്റെ ഇന്നത്തെ കുര്ബാന പ്രസംഗം റിക്കോര്ഡ് ചെയ്തത് തിരിച്ചയച്ചുതന്നു - ഞാന്‍ കേട്ടു. വളരെ വികാരഭരിതനായാണ് അദ്ദേഹം പ്രസംഗിച്ചത്. കുടുംബങ്ങളില്‍ വിശ്വാസം കുറയുന്നു, മദ്യപാനം, സിരിയല്‍ ഭ്രമം ഇവ കുടുംബങ്ങളില്‍ വാഴുന്നു. വിവാഹജിവിത തകര്ച്ചാ വ്യാപകം, ജനങ്ങള്‍ സഭയോട് അകലുന്നു ഇവയൊക്കെയായിരുന്നു പ്രമേയം. അദ്ദേഹം കാരണം പറഞ്ഞത് കൊന്ത വിശ്വാസികള്‍ താഴ്ത്തി വെച്ചതാണത്രേ. വിവാഹമോചനത്തിന് വന്ന ഒരു ദമ്പതികള്‍ മൂന്നു മാസം തുടര്ച്ചയായി കൊന്ത ചെല്ലിയപ്പോള്‍ രമ്യതയിലായ കഥയും അദ്ദേഹം പറഞ്ഞു. ഈ ജോര്ജ്ജച്ചനെ ഞാന്‍ അറിയും അദ്ദേഹത്തിന്റെ സഹോദരന്മാര്‍ നിരവധി കേസുകളില്‍പെട്ടിട്ടുള്ള കാര്യവും അറിയാം. അദ്ദേഹത്തിന്റെര വിട്ടില്‍ ഈ മരുന്നില്ലായെന്നു സ്പഷ്ടം.
ReplyDeleteപ്രസംഗത്തിന്റെ തീവ്രത കേട്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി – അരമന ഇന്നലത്തെ സംഭവങ്ങളുടെ Hangover ലാണെന്ന്. മെത്രാന്‍ മുതല്‍ സകലരും ധരിച്ചു വശായിരിക്കുന്നത് – എല്ലാം വിശ്വാസിയുടെ കുഴപ്പമാണെന്നുമാണ്. പാന്റ്സിന് ഒരു മാസം കൊണ്ട് ഇറക്കം കുറഞ്ഞു പോയെന്നു ജൌളിക്കടയില്‍ പോയി പരാതി പറഞ്ഞത് പോലുണ്ട്. ആളു വളരുന്നതാണ് കാരണമെന്ന് കടക്കാരന്‍ പറഞ്ഞു കൊടുക്കേണ്ടി വന്നു.
"മെത്രാന്‍ വിശ്വാസികളുടെ ഹൃദയത്തില്‍ ഉണ്ടെന്നു ആര് പറഞ്ഞു?"
ReplyDeleteറോഷന്‍ ചുമ്മാ പൊട്ടന്‍ കളിക്കുകയല്ലേ? മനുഷ്യരുടെ ചങ്കിലല്ല, കാഞ്ഞിരപ്പള്ളിയുടെ ചങ്കായ ഭാഗത്ത് അയാള്‍ കുടിയിരിക്കുന്ന കാര്യമാണ് ഞാന്‍ പറഞ്ഞത്. ഇതു വായിച്ചവര്‍ക്കെല്ലാം ശരിക്ക് തന്നെ സംഗതി മനസ്സിലായിയെന്നു ഞാന്‍ കരുതുന്നു. അറയ്ക്കലെന്നല്ല, ഒരൊറ്റ ബിഷപ്പും വിശ്വാസികളുടെ ഹൃദയത്തില്‍ ഇല്ലെന്നു പറയാതെ തന്നെ ആര്‍ക്കാണ് അറിയില്ലാത്തത്! അവരെല്ലാം സഭയിലെന്നല്ല, സമൂഹത്തിലും വെറും ഇത്തിള്‍ക്കണ്ണികള്‍ മാത്രമായിത്തീര്‍ന്നിരിക്കുന്നു. ഇവരെ ഉടന്‍ പറിച്ചു കളഞ്ഞില്ലെങ്കില്‍, തായ്മരം (സഭ) അധികം വൈകാതെ തന്നെ ഉണങ്ങിപ്പോകും.