Translate

Sunday, December 16, 2012

തിരുപ്പിറവിയും ചില ഉദ്വേഗചിന്തകളും

അവതാരപുരുഷന്മാരുടെ ഏറ്റവും വലിയ നഷ്ടം അവരുടെ ശൈശവം മോഷ്ടിക്കപ്പെടുന്നു എന്നതാണ്. വലിയ കാര്യങ്ങള്‍ക്കായി മുന്‍കൂട്ടി നിശ്ചയിക്കപെട്ട്, അഭൌമികമായ ഏതോ മുന്‍‌കൂര്‍ തീരുമാനമനുസരിച്ച് ജന്മമെടുക്കുന്ന അവതാരശിശുവിന് ശൈശവത്തിന്റെയും കൌമാരത്തിന്റെയും എല്ലാ വശ്യതകളും കുറുമ്പുകളും നിരാകരിക്കപ്പെടുകയാണ്. ജീവിതത്തിന്റെ സമസ്ത സൌന്ദര്യവും അവരില്‍ നിന്ന് മോഷ്ടിക്കപ്പെടുന്നു എന്ന് വേണമെങ്കില്‍ പറയാം. ജ്ഞാനികളും മാലാഖാമാരും അത്ഭുതം കൂറുന്ന അയല്‍ക്കാരും, എന്തിന്, സ്വന്തം മാതാപിതാക്കളും ചേര്‍ന്ന് സ്വാഭാവികമായ വളര്‍ച്ചയുടെ ഗതി അവരില്‍ നിന്ന് മാറ്റിവിടുന്നു. വീഴ്ച്ചകളിലൂടെയുള്ള പഠനമാണ് ജീവിതമെങ്കില്‍, അതവര്‍ക്ക് അനുവദനീയമല്ല. അല്പമൊക്കെ വല്ല വീഴ്ചകളും വന്നു പിണഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ, ഭാവി ചരിത്രകാരന്മാര്‍ അതെല്ലാം തൂത്തുവെടിപ്പാക്കിക്കൊള്ളും. ഒരു ശിശുവിനെപ്പോലെ മലമൂത്രവിസര്‍ജനത്തിനുപോലും അവതാരപുരുഷന് അനുവാദമില്ല. ഇത്തരമൊരുണ്ണി എങ്ങനെ നമ്മുടെ സ്നേഹവാത്സല്യങ്ങള്‍ക്ക് പാത്രമാകുമെന്ന് എനിക്കൊട്ടും മനസ്സിലാകുന്നില്ല.

തിരിഞ്ഞു നോക്കുമ്പോള്‍, വ്യര്‍ത്ഥവും ശുഷ്ക്കവുമായ മനുഷ്യഭാവനകള്‍ എത്രയെത്ര നല്ല മനുഷ്യരുടെ ശൈശവത്തെ ഇല്ലായ്മ ചെയ്തിരിക്കുന്നു! എന്തുമാത്രം പാഴ്വാക്കുകള്‍ അതിനായി എഴുതപ്പെട്ടിരിക്കുന്നു. കൌമാരം പിന്നിടാത്ത മനുഷ്യക്കുരുന്നുകളെ കൂലിയില്ലാത്തൊഴിലാളികളാക്കി അവരുടെ അല്പ ജീവിതം നിഹനിക്കുന്നതിനു തുല്യമല്ലേ അവതാരമാരോപിച്ച് ഒരാളുടെ മനുഷ്യത്വം അപഹരിക്കുന്ന ഈ വിനോദവും? മനുഷ്യനായി ജനിച്ച്, മനുഷ്യനായി വളരാത്ത ഏതൊരാള്‍ക്കാണ് മനുഷ്യനെ ഉദ്ധരിക്കാന്‍ കഴിയുക? അങ്ങനെയെങ്കില്‍ പിന്നെ പരാശക്തിക്ക് ഈ നിയോഗം അവതാരോപാധിയില്ലാതെയും ആയിക്കൂടെ?

റ്റാക്കൂറിന്റെ ഗീതാഞ്ജലിയിലെ മനോഹരകാവ്യഖണ്ഡത്തില്‍  (*മുഴുവന്‍ വായിക്കാന്‍ അവസാനം കൊടുത്തിരിക്കുന്ന link കാണുക) കുറ്റപ്പെടുത്തുന്ന അനുഷ്ഠാനക്രിയകള്‍ - കൊന്തയുരുട്ടും മന്ത്രാലാപനങ്ങളും അറുത്ത പൂക്കളും കുന്തിരിക്കവും - ക്രിസ്തീയസമൂഹത്തെ മുന്നില്‍ കണ്ടുകൊണ്ടായിരിക്കണമെന്ന് ശ്രീ ജെയിംസ്‌ കോട്ടൂര്‍ പറയുമ്പോള്‍, അത് ശരിവയ്ക്കാതെ തരമില്ല. അത് ശക്തമായ തൂലികാപ്രയോഗമായിരുന്നു. അതുപോലെ, യേശുവിന്റെ പിറവിയുമായി ബന്ധപ്പെടുത്തി ഉണ്ടായിട്ടുള്ള മിക്ക കഥകളും വെറും ഐതിഹ്യങ്ങള്‍ മാത്രമാണെന്ന് എഴുതാനുള്ള ചങ്കൂറ്റം ക. സഭയുടെ തലവനായ ബെനെടിക്റ്റ് പതിനാറാമന് ഉണ്ടായത് അഭിനന്ദിനാര്‍ഹമാണ്. ക്രിസ്തുമസ് ഐതിഹ്യങ്ങള്‍ എന്ന പുസ്തകത്തില്‍ അദ്ദേഹം പറയുന്നു, മാലാഖാമാര്‍ ആട്ടിടയരോട് തിരുപ്പിറവിയുടെ സന്ദേശം അറിയിച്ചു, കഴുതയും മറ്റു മൃഗങ്ങളും നിന്നിരുന്ന ഒരു തൊഴുത്തില്‍ ഉണ്ണി പിറന്നു എന്നും മറ്റുമുള്ള കഥകള്‍ വെറും ഭക്തിഭാവനകളാകാനാണ് സാദ്ധ്യത എന്ന്. യേശുവിന്റെ കാലിത്തൊഴുത്തിലെ പിറവിയെ പഴയനിയമത്തിലെ ചില വാക്യങ്ങളുമായി ബന്ധപ്പെടുത്തി, അവിടെ പീഡിതരായ അന്നത്തെ മനുഷ്യര്‍ പ്രതീക്ഷിച്ചിരുന്ന രക്ഷകന്‍ തന്നെയാണ് യേശു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടന്നതായി പോപ്പ് പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ പരാമൃഷ്ട വാക്യങ്ങള്‍ (ഹബക്കുക്ക് 3,17/ഏശയ്യാ 1,3) ശ്രദ്ധിച്ച് വായിച്ചുനോക്കിയാല്‍ കൂടുതല്‍ ചിന്താക്കുഴപ്പമാണ് ഉണ്ടാവുക. കാരണം, അവതമ്മില്‍ ആകെയുള്ള ബന്ധമിത്രമാത്രം: നാടാകെ അനീതിയും അക്രമവും നിറയുമ്പോഴും, ദുഷ്ടന്‍ നീതിമാനെ വിഴുങ്ങുമ്പോഴും, കര്‍ത്താവ് രക്ഷക്കായി എത്തുന്നില്ല. അസ്സീറിയായിലെ നാഹും ആണ് അന്ന് ഭരിച്ചിരുന്നതെങ്കില്‍, റോമന്‍ അടിമത്തത്തില്‍ യഹൂദര്‍ നരകിച്ചിരുന്ന സമയത്താണ് യേശുവിന്റെ ജനനം. നാഹുമിന്റെ കാലത്ത്, ഒരു രക്ഷകന്‍ ഉടന്‍ വരും എന്ന് ഹബക്കുക്ക് എന്ന പ്രവാചകന്‍ ജനത്തെ ആശ്വസിപ്പിക്കുന്നതാണ് സന്ദര്‍ഭം. അതുമായി താരതമ്യം നടത്തി, യേശുവിനെ തങ്ങള്‍ കാത്തിരുന്ന രക്ഷകനായി സ്ഥിരീകരിക്കാനാണ് ലൂക്കായുടെ ശ്രമം എന്നാണു പോപ്പ് ബെനഡിക്റ്റ് സ്ഥാപിക്കുന്നത്. ഉദ്ദേശ്യം കൊള്ളാം, പക്ഷെ, അദ്ദേഹം ഉദ്ധരിക്കുന്ന വേദവാക്യങ്ങള്‍ ഇവിടെ അതിനു വഴങ്ങുന്നില്ലെന്നു മാത്രം. പഴയനിയമ/പുതിയനിയമ സംഭവങ്ങളെ തമ്മില്‍ ബന്ധിപ്പിക്കല്‍ സുവിശേഷകൃതികളില്‍ ധാരാളം കണ്ടെത്താനാവും എന്നത് സത്യമാണ്. ഉദാ. ഹബക്കുക്ക് 3,18 ലെ "എന്റെ രക്ഷകനായ ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും" എന്നത് "എന്റെയാത്മാവ് എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു." എന്നാക്കി ലൂക്കാ 1,47 ല്‍ (മറിയത്തിന്റെ സ്തോത്രഗീതം) കാണാം. മനുഷ്യചരിത്രത്തില്‍ ഇവിടെ സമാനതകളുണ്ട് എന്നതു മാത്രമാണ് അതിന്റെ പിന്നിലെ യുക്തി.

ഇതൊക്കെയാണെങ്കിലും, മനുഷ്യരുടെ സംഗീതപരമ്പരകളില്‍  ഏറ്റവും മനോഹരമായ ചില സൃഷ്ടികള്‍ക്ക് ദൈവത്തിന്റെ മനുഷ്യാവതാരസങ്കല്പവും അതിനെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യങ്ങളും സ്രോതസ്സായിട്ടുണ്ട്. വിശേഷിച്ച്, യൂറോപ്പിലെ ഭാഷകളില്‍. Silent Night, Ave Maria എന്നിവ നല്ല ഉദാഹരണങ്ങളാണ്. അതുപോലെ, ശൈശവത്തിന്റെ വശ്യതയും മാതൃത്വത്തിന്റെ നിര്‍മ്മല മഹത്വവും നിറങ്ങളില്‍ കുടുക്കാന്‍ വിശ്വകലാകാരന്മാരെ ഉത്തേജിപ്പിക്കാനും ഈ ഭാവനക്ക് കഴിഞ്ഞിട്ടുണ്ട്. 

ഒരു വിയോജിപ്പ് കൂടി. എന്തുകൊണ്ടാണ് എല്ലാ അവതാരങ്ങളും പുല്ലിംഗമായിപ്പോകുന്നത്? അത് തന്നെ ഈ വിശ്വാസത്തിലെ കഴമ്പില്ലായ്മയെ സ്ഥിരീകരിക്കുന്നു. ജനനം വഴി ഒരാള്‍ അധഃകൃതനാകുന്നു എന്ന വക്രചിന്തപോലെ തന്നെ മ്ലേച്ഛമാണ് ജനനം മൂലം ഒരാള്‍ ആരാധ്യനാകുന്നു എന്ന വിശ്വാസവും. ഹിന്ദു അവതാരങ്ങളായാലും, തിബത്തുകാരുടെ ലാമാമാരാണെങ്കിലും, പുല്‍ക്കൂട്ടിലെ ഉണ്ണിയോ കത്തോലിക്കരുടെ ചില വിശുദ്ധരോ ആയാലും ശരി, യുക്തി ഇക്കാര്യത്തില്‍ ദാക്ഷിണ്യരഹിതമാണ്.  

ഇതുകൂടി പറയാതെ നിറുത്തുന്നത് ഭംഗിയല്ല. കാലിത്തൊഴുത്തിലെ ജനനവും മൂന്നു വര്‍ഷക്കാലത്തെ അദ്ഭുതചെയ്തികളും കാല്‍വരിയിലെ മരണവും പുനരുഥാനവുമൊന്നും ഇല്ലാതെതന്നെ യേശു എനിക്ക് എന്നും സംപൂജ്യനായ ഗുരുവും അവഗണിക്കാനാവാത്ത മാതൃകയും രക്ഷയാഗ്രഹിക്കുമ്പോള്‍ രക്ഷകനും വഴിയന്വേഷിക്കുമ്പോള്‍ വഴിയും ആണ്. അടിത്തട്ടു കാണാവുന്ന ഒരു നദിയിലേയ്ക്കിറങ്ങുന്നതു പോലെയാണ് ഞാന്‍ യേശുവിനെ കണ്ടെത്തിയത്. ഇരു കരയും കവിഞ്ഞ്, കനത്ത പാറകള്‍ക്കിടയിലൂടെ മന്ദമായി ഒഴുകുന്ന ഒരാറുപോലെ; മറ്റുറവകള്‍ അതിലേയ്ക്ക് ലയിച്ചുചേരുന്നു, ഇന്നലെത്തേപ്പോലെ ഇന്നും. ഇരു തീരത്തും പച്ചപ്പുള്ള കൂറ്റന്‍ മരങ്ങള്‍. ഓരോ ഉദയസൂര്യനും അസ്തമയവും അതിനെ സ്വര്‍ണ്ണപ്രഭയില്‍ മുക്കുന്നു. ഉത്ഭവമെവിടെയെന്നറിയാത്ത, ധാരാളിത്തത്തിന്റെ ധന്യതയായി അതൊഴുകിക്കൊണ്ടിരിക്കുന്നു.

അവന്‍ കാറ്റിനെതിരേ നടന്നു. അവന്റെ മേലങ്കി പറന്നു. ആകാശത്തിനും ഭൂമിക്കുമിടയില്‍ അവനല്ലാതെ വേറൊരുത്തമപുരുഷന്‍ ഇല്ലായിരുന്നു. അപ്പോള്‍ അവന്റെ കൈയില്‍ കടന്നു പിടിക്കാനാവുക, അതെനിക്ക് പറുദീസയുടെ കുളിര്‍മ്മയാകുന്നു. തിരുവവതാരത്തിന്റെ മധുവൂറുന്ന കാല്പനികസുഖങ്ങളും ദൈവരാജ്യത്തിന്റെ മോടികളും വേണ്ടവര്‍ അവ പങ്കിട്ടെടുത്തുകൊള്ളട്ടെ. എന്നാല്‍, അവയൊന്നുമില്ലാതെ, ആരെക്കുറിച്ചോര്‍ക്കുമ്പോള്‍, എനിക്കാത്മാവില്‍ കാറ്റ്പിടിക്കുന്നുവോ, മറ്റെല്ലാം മറക്കാനാവുന്നുവോ, അതാണെനിക്ക്‌ യേശു. അവനാകുന്ന ജലാശയത്തിന്റെ ആഴത്തിലേയ്ക്കിറങ്ങുമ്പോള്‍, വെട്ടിത്തിളങ്ങുന്ന ജീവജലത്തിന്റെ നീലിമയില്‍ ഞാന്‍ അലിഞ്ഞില്ലാതാകുന്നു.
     


24 comments:

  1. ഒരു കൊച്ചുകുട്ടിപോലും ഇന്നു കാണുന്ന ഏതു മെത്രാനെക്കാളും യുക്തിപൂര്‍വ്വം ചിന്തിക്കുന്നു. പണ്ടുള്ള ബാര്‍ബേറിയന്‍ ജനതക്ക് ബൈബിളിലെ ഇതിഹാസ നുണകള്‍ ആവശ്യമായിരുന്നു. അതെല്ലാം വണക്കമാസ കഥകള്‍പോലെയുള്ള നുണകളെന്നു പഠിപ്പിച്ച് സത്യംമാത്രം പുറത്തെടുത്തു കുഞ്ഞുങ്ങളെ വേദപാഠം പഠിപ്പിക്കുവാനും സഭ മുതിരണം.

    ആദവും അവ്വയും നോവായും പെട്ടകവും കത്തിച്ചുകളയുവാന്‍ സമയം ആയി. കാനയിലെ വിരുന്നിനെക്കാളും പെരുപ്പിക്കുന്ന കണ്കെട്ടുവേലകള്‍ മുതകാടന്‍ കാണിക്കും. യേശുവില്‍ ആശ കീശയില്‌ രക്ഷയെന്നു പറഞ്ഞുനടക്കുന്ന കാഞ്ഞ്രിരപ്പള്ളി തിരുമേനിമാരുടെ എണ്ണവും സഭയുടെ വളര്‍ച്ചക്കൊപ്പം പെരുകുന്നുമുണ്ട്.

    യാഥാസ്ഥിതികരെ, നിങ്ങളുടെ പൊട്ടവിശ്വാസങ്ങള്‍ യുക്തിയില്‍ ചിന്തിക്കുന്നവരുടെ മനസുകളെ എന്തിനു അടിച്ചേല്‍പ്പിക്കുന്നു. നിങ്ങള്‍ മൃഗീയ ഭൂരിപക്ഷമുണ്ടെന്നുള്ളതും ശരിതന്നെ.

    "നൂറ്റാണ്ടുകള്‍ക്കു മുമ്പ് യേശയായുടെ പ്രവചനം അനുസരിച്ച് ബേതലഹേമില്‍ അവന്‍ കന്യകയായ മേരിയില്‍നിന്നും പുരുഷനില്ലാതെ ജനിച്ചു. പരിശുദ്ധ ആത്മാവ് അവളുടെ ഹൃദയത്തില്‍ ഗര്‍ഭം ധരിപ്പിച്ചു. പ്രപഞ്ചത്തിനു മുമ്പും അവനുണ്ടായിരുന്നു. അവന്‍ ത്രിത്വത്തില്‍ ഒരുവന്‍. മനുഷ്യന്റെ പാപങ്ങള്‍ പൊറുക്കുവാന്‍ അവന്‍ മനുഷ്യപുത്രനായി ജനിച്ചു സ്വയം ബലിനടത്തി.

    അവനില്‍മാത്രം വിശ്വസിക്കുന്നവന് സ്വര്‍ഗവും വിശ്വസിക്കാത്തവന് നിത്യനരകവും.ഭൂമിയിലിങ്ങനെ കുരിശുമരണം പ്രാപിച്ചു എന്തിനു ദൈവം ഭ്രാന്തുകളിക്കണം?

    ചോദ്യങ്ങള്‍ അക്കമിട്ടു താഴെ കൊടുക്കുന്നു.
    1. ഏതു ഗ്രന്ഥരക്ഷാലയതിലാണ് കൃത്യമായി ഇങ്ങനെയെല്ലാം സംഭവിച്ച ചരിത്രങ്ങള്‍
    രേഖപ്പെടുത്തിയിരിക്കുന്നത്. 2. പുരുഷന്‍ ഇല്ലാതെ ഗര്‍ഭം ഉണ്ടാകുന്നത് അശാസ്ത്രീയമാണ്‌. 3. എല്ലാ മതങ്ങളും തത്വങ്ങള്‍ ഒന്നാണ്. പിന്നെ ക്രിസ്തു മാത്രം എന്തെ ഒരേ വഴി? 4.മേരിക്കും ജോസഫിനും യേശു മാത്രമേ പുത്രനുണ്ടായിരുന്നുള്ളുവോ? ബൈബിള്‍ പരസ്പരവിരുദ്ധമായി പറയുന്നു.
    5.പ്രവചനം അനുസരിച്ച് യേശു ദാവിദിന്റെ വംശത്തില്‍ ഉണ്ടാകുമെന്ന് എഴുതപ്പെട്ടിരിക്കുന്നു. അങ്ങനെയെങ്കില്‍ ദാവിദിന്റെ വംശജനായ ജോസഫും യേശുവും തമ്മിലുള്ള ബന്ധം എന്ത്? പുരുഷ മേധാവിത്വമുള്ള സഭയില്‍ ഉത്തരം മുട്ടുമ്പോള്‍ പ്രവചനം സ്ത്രീയുടെ വംശാ വലിയിലേക്ക് തിരിയും. യഹൂദ ചരിത്രങ്ങളൊന്നും സ്ത്രീയുടെ വംശാവലി ഗൗനിക്കാറില്ല.
    6. ഡിസംബര്‍ 25 എന്നുള്ളതു പേഗന്‍ ദിനമാണ്. മിത്രാ എന്നാ ഒരു ദൈവത്തിന്റെ ദിനം. ഈ ദിവസം യേശു ജനിച്ചുവെന്നു എന്തിനു ബാലമനസ്സില്‍ കള്ളങ്ങള്‍ നിറക്കുന്നു. ഇവിടെ കള്ളം പറയരുതെന്നുള്ള വേദപ്രമാണം സഭതന്നെ ലംഘിക്കുന്നില്ലേ?

    ReplyDelete
    Replies
    1. നാം പല പ്രാവശ്യം ചര്‍ച്ച ചെയ്ത വിഷയത്തിലേക്ക് തിരിച്ചുവരുന്നു എന്ന് തോന്നുന്നു.
      യുക്തിയും വിശ്വാസവും തമ്മിലുള്ള ബന്ധം
      ആരും ആരെയും ഒന്നും അടിചെല്പിക്കുന്നില്ല. വിശ്വാസം ഉള്ളവര്‍ വിശ്വസിക്കുക. അല്ലാത്തവര്‍ അവിശ്വസിക്കുക. വിശ്വാസിയെ എന്തിനു ചീത്തവിളിക്കുന്നു. അവന്‍ അവന്റെ വിശ്വാസത്തിലും, മറ്റുള്ളവര്‍ അവരുടെ അവിശ്വസതിലും ജീവിക്കട്ടെ. യുക്തിയോടെ ചിന്തിക്കുന്നു എന്ന് പറയുന്നവര്‍ എന്തിനാണ് വിശ്വാസികളെ "ചാക്കിട്ടു പിടുത്തം" നടത്തുന്നത് .

      Delete
    2. പലപ്രാവിശ്യം ചര്‍ച്ചചെയ്തിട്ടും താങ്കള്ക്കെന്തുകൊണ്ട് മാറ്റമില്ല? പിന്തിരിപ്പന്‍തലയുമായി പഴഞ്ചന്‍ ആശയങ്ങള്‍ വേദപാഠക്ലാസുകളില്‍ പഠിപ്പിക്കണോ? കുഞ്ഞുങ്ങളുടെ ബുദ്ധിയും മരവിപ്പിച്ചു വളര്‌ത്തണോ? ഈ പേകൂത്തുകള് കണ്ടു യുക്തിവാദികളും ബൌദ്ധിക ലോകവും നിശബ്ദരായി ഇരിക്കണമൊ.?

      Delete
    3. @ Joseph Matthew: Dear Sir, I have read the six questions you have asked. Let me try to answer them.

      1. Which book gives proof for all this? That was your question. Well the Holy Bible is the book you need to read. There are billions of people who trust that Bible is the word of the God.

      2. If you believe that God created the Universe and every thing in it, then it might be possible for you to believe in immaculate conception. If you believe in Big Bang, then again no one has explained the cosmic singularity which initiated the Big Bang. So there ought to be a super power. For the creator of the universe what is impossible. Let me quote Gibran "".

      3. Second Vatican council made it clear that any person who lives conscientiously will attain salvation.

      4. It is the Jewish custom to address cousins as brothers and sisters. The westerners stigmatized Celibacy. Many who indulge in all kinds of sexual perversions are now giving the wrong message to the society, that celibacy is unhealthy and impossible.

      5. You don't have to be the father of a child to give values to him. Jesus has learned from St. Joseph and he is every bit the son of David.

      6. Sometimes you have to incorporate the traditions of the land into Christianity. Christianity is not a dead religion.

      Delete
    4. 1. Well the Holy Bible (History) is the book you need to read. (Free thinker) Bible is not a book of history. This book is just theology, faith, fables and stories. അമാനുഷ്യക കഥാപാത്രമുള്ള കെട്ടുകഥകളും ഉണ്ട്.

      2. Word of God? True (Free thinker) Wise seeks to trace God but in vain. But ignorance found God. Wisdom continues to seek God but not yet found. Can the word of God from ignorance? How he got direct information from God, what God want, think, likes and what God hate?

      3. If you believe that God created the Universe and everything in it, then it might be possible for you to believe in Immaculate Conception. (free thinker) The doctrine of the Immaculate Conception is that it is not taught in the Bible. It is just in Catholic faith and it is impossible. How a blind faith is can be a history?

      4. If you believe in Big Bang, super power….. For the creator of the universe what is impossible (Free thinker)? How is Creator and created are one? Science believe only power, space, outer space and cosmic. We can be named it as God. This power has no head, ears, legs and eyes.


      5. Second Vatican council made it clear that any person who lives conscientiously will attain salvation. (Free Thinker) It means Gandhi is still burning in hell. Gandhi lived before second Vatican council. Can second Vatican council a power to save souls from hell to heaven?


      6. It is the Jewish custom to address cousins as brothers and sisters. (Free thinker) Rajeev Gandhi, late prime minister of India married an Italian lady. His thoughts were all Indian are “bhaayiyo bahano?” (Sisters and brothers) Is it the reason for the celibacy of priests?

      7. The westerners stigmatized Celibacy. (Free thinker) The law of clerical celibacy is not a doctrine, but a discipline but fundamentalists make a great deal of a biblical reference ബ്രഹ്മചര്യം സഭാനിയമങ്ങളില്‍ കൊണ്ടുവന്നതും ഏതാനും നൂറ്റാണ്ടുകള്‍ക്കു മുമ്പാണ്. പുതിയ നിയമത്തിലെയോ പഴയ നിയമത്തിലെയോ വചനങ്ങളനുസരിച്ചല്ല പുരോഹിത ബ്രഹ്മചര്യം. മറിച്ചു സഭ മാത്രം അനുശാസിക്കുന്ന നിയമമാണ്.

      8. You don't have to be the father of a child to give values to him. Jesus has learned from St. Joseph and he is every bit the son of David. (Free thinker)
      There is no logic in it. Genealogy means the reference from the roots of biological fathers. Then why is it called genesis in bible, (ഉത്ഭത്തി പുസ്തകം from genes)

      9. Sometimes you have to incorporate the traditions of the land into Christianity. Christianity is not a dead religion. (Free Thinker) Priests are dying because of widely spread HIV in west. The death of priests can be eventually the death of church also.

      India’s Health Minister Ghulam Nabi Azad says that homosexuality is a Western-imported disease that’s spreading rapidly in India. Since it is foreign why Syro Malabar priests are adopted it’s as local custom?

      Delete
    5. Sir, at first I thought about answering you. But on second thoughts, I felt it is better to leave those questions unanswered. Look at the allegations you have made against priests. Not just against a few, but you generalize and accuse each and every one of them with all kinds of perversions. Priests spreading HIV, Priests being homosexual, Priests being pedophiles, You sound as if priests are the single largest threat to humanity. Such a terrible anger and hatred has hindered your logic I believe. You don't sound like fighting for others. May be you had some bad experience from a priest, but he is not the Church. He is just a single human being. Forgive him if possible, at least forget him.

      Regarding priestly celibacy, please read Matthew 19:12.

      Delete
  2. യേശു ലോകത്തിന്റെ പാപ പരിഹാരത്തിനായി മരിച്ചു എങ്കില്‍ നരകം ഉണ്ടാവാന്‍ പാടില്ലല്ലോ ? നരകം ഉണ്ട് എങ്കില്‍ യേശുവിന്റെ രക്ഷാകര
    ദൗത്യം വിജയിച്ചോ ?
    മാലാഖമാരെക്കുറിച്ച് പ്രതേകിച്ചു കാവല്‍ മാലാഖയുടെ സംരക്ഷണത്തെപ്പറ്റി ഒരു അക്ഷരം പോലും സഭ എന്തു കൊണ്ട് മൌനം പാലിക്കുന്നു ?
    രണ്ടു തലമുറ മുന്‍പ് നമുക്ക് മാലാഖമാരുടെ വണക്കമാസം ഉണ്ടായിരുന്നു ,അത് എങ്ങനെ കൈമോശം വന്നു ?
    വിശുദ്ധരുടെതായി കിട്ടുന്ന ജീവ ചരിത്രങ്ങള്‍ എല്ലാം നുണകളാല്‍ നിറച്ചിരിക്കുന്നു ,കുഞ്ഞിലെ മുതല്‍ വെള്ളി ആഴ്ച മുല കുടിക്കാതെ ഉപവസിച്ചു
    എന്നൊക്കെ പറഞ്ഞു സഹിക്കാനാവാത്ത അവതരണം ആണ് ,അവരുടെ മാനുഷിക വശം വിട്ടു കളയുന്നു . നമ്മുടെ ഏക വിശുദ്ധയ്ക്ക് മഠത്തില്‍
    ചേരുന്നതിനു മുന്‍പ് ഒരു പ്രണയം ഉണ്ടായിരുന്നതായി ആ നാട്ടിലെ കാരണവന്മാര്‍ പറഞ്ഞു കേട്ടിട്ടുണ്ട് .
    എല്ലാ അവതാരങ്ങളും എന്തേ പുഷന്മാര്‍ എന്ന ചോദ്യത്തിന് ഉത്തരം തേടിയാല്‍ ,ചരിത്രം മറുപടി തരും -പക്ഷെ അത് സഭക്ക് ഹിതകരം ആവില്ല .
    ആത്മാവിനാല്‍ നിറഞ്ഞിരുന്ന മറിയം ഗര്‍ഭം ധരിച്ചു എന്നാ യതിയുടെ വിശദീകരണം എത്ര മനോഹരമാണ് .
    പഴയ നിയമത്തില്‍ പറഞ്ഞത് നിറവേറ്റാനായി അത് ചെയ്തു ,ഇത് ചെയ്തു എന്നെല്ലാം പിന്നീട് എഴുതി ചേര്‍ത്തതാണ് എന്ന് പണ്ഡിതര്‍ പറയുന്നു .
    പുരുഷസ്പര്‍ശം ഏല്‍ക്കാത്ത കന്യക ഗര്‍ഭം ധരിക്കുന്നത് ഒത്തിരി പഴയ സംസ്കാരങ്ങളില്‍ ഉള്ള സംകല്‍പ്പം ആണ് ,അപ്പോള്‍ അത് ആശയ മോഷണം അല്ലെ ?

    ReplyDelete
    Replies
    1. Take the case of Judas. Choice is made by each one.Hell is open for everybody.Heaven is also wide open.
      There is no story of birth like Jesus. If you believe in God revealed by Jesus, it is not impossible for the creator of the universe to be born without a human sperm and ovum. The revealed God by Jesus is beyond all impossibilities and stories.

      Delete
    2. രക്ഷാകര ദൌത്യത്തില്‍ വലിയ പങ്കു വഹിച്ച യൂദാസ് എങ്ങനെ നരകത്തില്‍ എത്തും ,സ്വന്തം ശിഷ്യനെ സ്വര്‍ഗത്തില്‍ യേശു പ്രവേശിപ്പിച്ചു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത് -

      Delete
    3. You may be true. We do not know.

      Delete
  3. http://www.youtube.com/watch?v=t3prLbbinio
    new link for alamayashabdam readers and contributters to celebrate.Funny Lies. You will enjoy it.

    ReplyDelete
    Replies
    1. ഇരുപത്തൊന്നാംനൂറ്റാണ്ടിലും തലയ്ക്കു ഭ്രാന്തുപിടിച്ചു ഇങ്ങനെ മനുഷ്യര്‍ നാനാദിക്കിലും കാണാം. മുസ്ലിമില്‍ നിന്നും ഒരു വട്ടായി എന്നുപറഞ്ഞ ഒരുത്തന്‍ ക്രിസ്ത്യനീ ധ്യാനഗുരുവായി മുസ്ലിമിനെ തെറി. യൂടുബില്‍ ജോണ് മുണ്ടക്കന്‍ ആകാ ഇബ്രാഹിം മുണ്ടക്കന്‍ എന്നൊരു മുന്‍കാല ‍ പുരോഹിതന്‍ മുള്ളായായി ക്രിസ്ത്യാനികളെയും തെറി. പണ്ട് മാധവിക്കുട്ടി മതം മാറിയപ്പോള്‍ ഗുരുവായൂര്‍ കൃഷ്ണനെ മെക്കയില്‍ വെക്കുമെന്ന് ഒരു വെല്ലുവിളി.

      ഇവനൊക്കെ മതംമാറിക്കഴിഞ്ഞു സ്വയം നന്നായാല്‍ പോരെ. പുറത്തു ചാടിയിട്ടു കില്ലപട്ടിപൊലെ കൂട്ടത്തില്‍ ആളെക്കൂട്ടാന്‍, മതംമാറ്റാന്‍ കുരച്ചുകൊണ്ടു നടക്കും. മനുഷ്യനായി ജീവിക്കുവാന്‍ പഠിപ്പിക്കാനുള്ളതിനു വത്തിക്കാനിലെ കണ്ണാടിക്കൂട്ടിലുള്ള ഗ്രന്ഥം ഹസറത്ത് മുഹമ്മതിന്റെതാണ്. കുറച്ചു അറബിയും പറയും സുറിയാനിയും പറയും. അള്ളായില്‌നിന്ന് അല്ലെങ്കില്‍ ക്രിസ്തുവില്‍ നിന്ന് വരവും ലഭിക്കും.

      ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യാനിയായാലും ഇങ്ങനെ വര്‍ഗീയത പ്രസംഗിച്ചു മതപരിവര്‍ത്തനം ചെയ്തു നടക്കുന്നവനെയാണു ചാട്ടവാറിനു അടിക്കേണ്ടത്. ഒരു കൂട്ടര്‍ക്ക് ആത്മാക്കളെ രക്ഷിക്കണം. ബാങ്ക് വിളി, കൊരവ വിളി , പള്ളിയില്‍ കൂട്ടമണിയടി, മനുഷ്യന്റെ സമാധാനം കെടുത്തുന്ന ഇത്തരം മുള്ളാമാരെയും പോറ്റിമാരെയും പുരോഹിതരെയും ജയിലില്‍ അടക്കേണ്ട കാലംകഴിഞ്ഞിരിക്കുന്നു.

      Delete
    2. Mr Joseph Mathew'
      Xaviour Khan Vattayil is from a syriyan christian family originally. He was not a muslim. I hope you will restrain yourself from using abusive words about the persons whom you do not know. Fr.Xaviour Khan Vattayil is a very spiritual "christian" and an ideal priest. The only thing the almayashabdam contributors are angry with this priest is just because he is charismatic and attracting multi-thousands to Catholic Church in Kerala and abroad.None of you who makes abusive comments know this priest personally,I thnk. So be civilized in making comments about the unknown persons to you. Xaviour vattayil have never said a word against Islam.
      Khan is a name he personally chose as his middle name while he was in seminary to enhance his name as a teenage ego attracted by;to be like sharoo khan or Ammir khan,etc may be?????

      Delete
    3. Cool down Mr. I don't know who is Xaviour Khan Vattayi. ആരുടേയും പേര് ഞാന്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വട്ടായി ആരെന്നു എനിക്ക് അറിയത്തുമില്ല. ഭ്രാന്തമാരെ എല്ലാവരെയും വട്ടായിയെന്നു വിളിക്കുന്നു. ഞാന്‍ ഉദ്ദേശിച്ച മുസ്ലിംഇമാം പുരോഹിതനായി, ധ്യാനഗുരുവായി താഴെ ലിങ്ക് ചെയ്യുന്നു. അദ്ദേഹത്തിന്റെ പേര് സുലൈമാന്‍. ചില പിതാക്കന്മാരെയും പേരുവെക്കാതെ സംസ്ക്കാകരരഹിതമായി എഴുതാറുണ്ട്. അര്‍ഹിക്കുന്നവര്‍ക്ക് ബഹുമാനം കൊടുക്കും. മത ഭ്രാന്തന്മാരോട് പൊതുവേ ബഹുമാനം ഇല്ല.
      ആത്മീയ ഭ്രാന്തനെ യു ടുബില്‍ ഇവിടെ ലിങ്ക് ചെയ്യുന്നു.
      http://www.youtube.com/watch?v=fCpM9ol_a4g

      Delete
    4. കദളിയെ പോലുള്ള കരിസ്മാറ്റിക് അടിമകളുടെ ദൈവമാണ് വട്ടായി ,സാമാന്യ ബോധമുള്ള മറ്റു വിവേകികളായ കാതോലിക്ക പുരോഹിതര്‍ ഇദ്ദേഹത്തെ ജോക്കര്‍ എന്നാണ് വിളിക്കുക .അദ്ദേഹം ഉണ്ടാക്കിയ മണ്ടന്‍ തിയറികള്‍ അനവധി ആണ് .ബിഷപ്പ് വരച്ച വരയില്‍ തന്നെ നില്‍ക്കുന്നതിനാല്‍ സഭയ്ക്കും സന്തോഷം .കൈനിറയെ കാശു കൊടുക്കുന്നവനെ സുഖിപ്പിക്കുന്ന ആത്മീയത മാത്രമേ വട്ടയിക്കുല്ലൂ ,പിന്നെ സ്വന്തം വട്ടുകളും .

      Delete
  4. ഉറക്കം നടിക്കുന്നവരെ ആര്‍ക്കു ഉണര്‍ത്താനാകും

    ReplyDelete
    Replies
    1. ഉറക്കം നടിക്കാത്തവര്‍ എങ്കിലും ഉണര്‍ന്നു കൂടെ

      Delete
    2. ഉറക്കം നടിക്കാത്തവര്‍ എങ്കിലും ഉണര്‍ന്നു കൂടെ, ഗേറ്റു വാതില്‍ എന്നുപറയുന്നതുപോലെയുണ്ട് താങ്കള്‍ എഴുതിയ വാചകത്തിന്റെ അര്‍ഥം.

      Delete
  5. പ്രിയ സാക്കിനോട് ഒരു ചോദ്യം

    അങ്ങയുടെ കമന്റ്‌ "കാലിത്തൊഴുത്തിലെ ജനനവും മൂന്നു വര്‍ഷക്കാലത്തെ അദ്ഭുതചെയ്തികളും കാല്‍വരിയിലെ മരണവും പുനരുഥാനവുമൊന്നും ഇല്ലാതെതന്നെ യേശു എനിക്ക് എന്നും സംപൂജ്യനായ ഗുരുവും അവഗണിക്കാനാവാത്ത മാതൃകയും രക്ഷയാഗ്രഹിക്കുമ്പോള്‍ രക്ഷകനും വഴിയന്വേഷിക്കുമ്പോള്‍ വഴിയും ആണ്", നന്നായി. എനിക്കും ഈശോ അങ്ങനെ തന്നെ.

    പക്ഷെ, ഈ ഈശോയെക്കുറിച്ച് , ആരും ഒന്നും എഴുതിയിരുന്നില്ലെങ്കില്‍, തലമുറകള്‍ പറഞ്ഞു തന്നിരുന്നില്ലെങ്കില്‍, എന്റെ മാതാപിതാക്കള്‍, ഗുരുജനങ്ങള്‍ എന്നെ പഠിപ്പിച്ചു ഇല്ലായിരുന്നുവെങ്കില്‍, ഞാന്‍ എങ്ങനെ അറിയുമായിരുന്നു ഈ രക്ഷകനെ ????????

    ReplyDelete
    Replies
    1. രക്ഷകന്റെ കഥകള്‍ താങ്കളെ മാതാപിതാക്കള്‍ പഠിപ്പിച്ചില്ലായിരുന്നുവെങ്കില്‍ എങ്ങനെ അറിയുമായിരുന്നു.? അനുസരണയോടെ വളരുന്ന മകന്‍. സന്തോഷം ഉണ്ട്. ഒരു അപ്പന്‍ മകളെ വ്യപിചാരശാലയില്‌ വിറ്റ കഥയും കേട്ടു. അനുസരണയോടെയുള്ള മകള്‍. പാഷണ്ഡികളുടെ തലവെട്ടി ഒരു രക്ഷകനെ ഉണ്ടാക്കി. ഇന്ന് രക്ഷകന്‍ ഒളിച്ചും പോയി.

      Delete
    2. പേരുവച്ചെഴുതാനുള്ള മര്യാദയോ ആത്മവിശ്വാസമോ ഇല്ലാത്ത ചില കുണ്ടാമണ്ടിക്കുണ്ടുകള്‍ തൊടുത്തുവിടുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുക പാഴ്വേലയാണ്. ഏതു ചോദ്യത്തിന്, ആര്‍ക്കാണ് ഉത്തരം കൊടുക്കുന്നത് എന്ന് പോലുമറിയാതെ വിലപ്പെട്ട സമയം വ്യയം ചെയ്യുന്നതിലും ഭേദമായതെന്തെല്ലാം കിടക്കുന്നു. anonymous എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നത് ബ്ലോഗിന്റെ നിലവാരത്തെ താഴ്ത്തിക്കളയുകയാണ്. ഇവരെ തടയേണ്ടത് administratorsന്റെ കടമയാണ്. ആശയപരമായി സംവദിക്കാന്‍ താത്പര്യമുള്ളവര്‍ ബഹുമാനപൂര്‍വ്വം പരസ്പരം പ്രതികരിക്കുന്ന ഒരു വേദിയായിത്തീരട്ടെ അല്മായശബ്ദം

      Delete
  6. പേരുവച്ചെഴുതാനുള്ള മര്യാദയോ ആത്മവിശ്വാസമോ ഇല്ലാത്ത ചില കുണ്ടാമണ്ടിക്കുണ്ടുകള്‍ തൊടുത്തുവിടുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുക പാഴ്വേലയാണ്. ഏതു ചോദ്യത്തിന്, ആര്‍ക്കാണ് ഉത്തരം കൊടുക്കുന്നത് എന്ന് പോലുമറിയാതെ വിലപ്പെട്ട സമയം വ്യയം ചെയ്യുന്നതിലും ഭേദമായതെന്തെല്ലാം കിടക്കുന്നു. anonymous എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നത് ബ്ലോഗിന്റെ നിലവാരത്തെ താഴ്ത്തിക്കളയുകയാണ്. ഇവരെ തടയേണ്ടത് administratorsന്റെ കടമയാണ്. ആശയപരമായി സംവദിക്കാന്‍ താത്പര്യമുള്ളവര്‍ ബഹുമാനപൂര്‍വ്വം പരസ്പരം പ്രതികരിക്കുന്ന ഒരു വേദിയായിത്തീരട്ടെ അല്മായശബ്ദം.

    ReplyDelete
    Replies
    1. Dear Sir, When somebody is writing in favor of your cause, no one cares about the name or even the language they use. But when somebody else is writing against you, you need all kinds of proofs to give an answer. More over how much of the news you publish here are authentic and verified?

      Also please look at the contributors list. Do you see many Christian names there? But I will answer each and every one of them if the issue is relevant. That is what matters. The issue being discussed. I don't care whether it is raised by "ABCD" or "XYZ". We are all mere mortals bound by the time dimension. So none of us should waste our time unnecessarily.

      Of course if somebody uses foul language, it ought to be moderated by the administrator.

      of

      Delete
    2. We all are immortal and time is an illusion .

      Delete