പ്രകടനം പേട്ടക്കവലയില്‍
നയിക്കുന്നവര്‍
വി.
കെ. ജോയി, ആന്റോ കോക്കാട്ട്, മോണിക്കാ തോമസ്, ലാലന്‍ തരകന്‍,
വര്‍ക്കിച്ചന്‍ ഇരുപ്പക്കാട്ട് (മറിയമ്മ)
പ്രൊഫ. ജോസഫ് വര്‍ഗീസ് (ഇപ്പന്‍),
കുമാരി ചിത്രലേഖ, റവ. പ്രൊഫ. എബ്രാഹം വെള്ളാന്തടം,
പ്രൊഫ. ജോസഫ് വര്‍ഗീസ് (ഇപ്പന്‍),
കുമാരി ചിത്രലേഖ, റവ. പ്രൊഫ. എബ്രാഹം വെള്ളാന്തടം,
പോള്‍സണ്‍ കൈപ്പമംഗലം, സിസിലി തോമസ്, ഫ്രാന്‍സീസ് ചക്കുളിക്കല്‍
ജോര്‍ജ് മൂലേച്ചാലില്‍ സംസാരിക്കുന്നു
സാമുവല്‍ കൂടല്‍, സക്കറിയാസ് നെടുങ്കനാല്‍, മിനി ജോര്‍ജ്, കുമാരി ചിത്രലേഖാ ജോസഫ് മുതലായവരെയും കാണാം
കെ ജോര്‍ജ് ജോസഫ് കാട്ടേക്കര സംസാരിക്കുന്നു
അലോഷ്യാ ജോസഫ്, കുമാരി ഇന്ദുലേഖാ ജോസഫ് , സി. മരിയാ തോമസ്, ജോസഫ് വെളിവില്‍ , കെ കെ ജോസ് മുതലായവരെയും കാണാം
ജനത്തെ പ്രതികരണശേഷി ഇല്ലാത്തവരാക്കി മയക്കി കിടത്തുന്ന നവീകരണ - കപട ആത്മീയതയ്ക്ക് എതിരെ ദൈവജനത്തിന്റെ ഈ മുന്നേറ്റം
ReplyDeleteഒരു തുടക്കം മാത്രം .
"കര്‍ത്താവ് അരുളിച്ചെയ്യുന്നു ; അക്രമവും കവര്‍ച്ചയും കൊണ്ട് തങ്ങളുടെ കോട്ടകള്‍ നിറയ്ക്കുന്നവര്‍ക്ക് നീതി പ്രവര്‍ത്തിക്കാന്‍ അറിയുകയില്ല .അതിനാല്‍ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു :ശത്രു നിങ്ങളുടെ ദേശം വളയും .നിങ്ങളുടെ പ്രതിരോധങ്ങള്‍ തകര്‍ത്തു കോട്ടകള്‍ കൊള്ളയടിക്കും ."
ആമോസ് 3 : 10-11
ആമോസിന്റെ കാലമല്ല ഇത്, അനൂപേ. ബൈബിളില്‍ ഇങ്ങനെ കര്‍ത്താവ് അരുളി ചെയ്യുന്നതായി പലതും പലേടത്തും കുറിച്ചിട്ടുണ്ട്. അന്ന് അക്രമികള്‍ എന്ന് പറയുന്നവര്‍ അടുത്ത ഗോത്രത്തില്‍ നിന്ന് കുറെ കന്നുകളെയും ആടുകളെയും കട്ടോണ്ട് പോകുക, ഇടയ്ക്കു ഒന്ന് രണ്ടു പെണ്ണുങ്ങളെ കുടുംബം നോക്കാനായി തട്ടിക്കൊണ്ടു പോകുക എന്നതൊക്കെയാണ് ചെയ്തിരുന്നത്. ഇന്നാകട്ടെ ദൈവത്തിന്റെയും യേശുവിന്റെയും പ്രതിപുരുഷന്മാര്‍ എന്ന വേഷം കെട്ടി, ബുദ്ധിമാന്ദ്യം കുത്തിവച്ച് അല്മായരെ അവഷരാകിയ ശേഷം ആധുനിക ടെക്നിക്കുകള്‍ ഉപയോഗിച്ചും ദശാംശവും നേര്ച്ചപ്പണവും കോഴപ്പണവും പോലീസിനും ജട്ജിമാര്‍ക്കും കൈക്കൂലിയായും വാരിക്കൊടുത്തും ആണ് വിദ്വാന്മാര്‍ മോഷണവും പിടിച്ചുപറിയും കള്ളയാധാരമെഴുത്തും പെണ്ണ്പിടുത്തവും കൊലയും ഒക്കെ നടത്തുന്നത്. എന്നിട്ടും കര്‍ത്താവ് പുതുതായിട്ട് ഒന്നും അരുളിചെയ്യുന്നുമില്ല. മെത്രാന്മാര്‍ (ദുഷ്ടന്മാര്‍ എന്നതിന് ഇതൊരു പര്യായമായി മാറിയിട്ടുണ്ട്.) പനപോലെ വളരുന്നു. ദൈവം ഉറങ്ങുകയാണ്. ആകെ കേള്‍ക്കാനുള്ളത് വട്ടായിപ്രഭ്രുതികളുടെ ചവറുപ്രക്ഷേപണ ങ്ങളും രൂപാതാ-പ്രാര്‍ഥനകളും മാത്രം.
ReplyDeleteഅവനവനു വേണ്ടത് പഴയ നിയമത്തില്‍ നിന്നോ പുതിയതില്‍ നിന്നോ ചിരണ്ടി കൊണ്ടു വരുക ,തട്ടി വിടുക അതാണല്ലോ കരിസ്മാറ്റിക് സ്റ്റൈല്‍ .
ReplyDelete"എന്റെ അഭിഷിക്തനെ തൊട്ടു പോകരുത് " എന്നതാണ് ഈ കള്ളന്മാരുടെ ഏറ്റവും പ്രിയപ്പെട്ട വചനം ,ഈ വചനം ആവര്‍ത്തിക്കുന്ന കത്ത്നാര്സ് എല്ലാം ഭൂലോക £%@#':%*)ആണ് .
സി. മരിയാ തോമസ് ഡിസംബര്‍ ൨൨ ന് നമ്മുടെ ബ്ലോഗില്‍ എഴുതിയിട്ടുള്ള നമ്മളിലൂടെ മുക്തി എന്ന കവിതയില്‍നിന്ന് ഏതാനും വരികള്‍ പകര്‍ത്തുന്നത് ഇത്തരുണത്തില്‍ സമുചിതമായിരിക്കും എന്നു തോന്നുന്നു.
ReplyDelete…..വര്‍ഷങ്ങള്‍ രണ്ടായിരം കഴിഞ്ഞു
മേരി ചാരിത്ര്യഭംഗത്തിനാലും
അഭയമാര്‍ സാക്ഷ്യം വഹിക്കയാലും
കിണറിനാഴങ്ങളില്‍ വീണിടുന്നൂ.
ആടു നൂറുള്ള ദാവീദിനിന്നും
അപരന്റെ കുഞ്ഞാടിനോടു മോഹം!
…...........
…...........
വിവരങ്ങളേകിടാനറിയുകില്ലാ-
പ്പാമരര്‍ക്കോ സെമിത്തേരിയില്ല.
പള്ളികള്‍, പഞ്ചനക്ഷത്രഭാവം
ഉള്ള പാരീഷ്ഹാളുമുണ്ടാക്കിടാന്‍
ഇങ്ങു വിധവമാര്‍ കൊച്ചുകാശു
നല്കണം നിത്യവുമെന്നു ചട്ടം.
ദൈവവും ദൈവത്തിന്‍പേരിലിങ്ങീ
വൈദികരും ശപിച്ചീടുമെന്നാം
പേടി,യല്മായര്‍ക്കു; പേടിവേണ്ടെ-
ന്നോതിയ യേശു കുരിശിലല്ലോ.
യേശുവീ നമ്മളിലൂടെ മുക്തി
ബന്ധിതര്‍ക്കേകിടുമെന്നറിഞ്ഞ്
ഇങ്ങവന്‍ രണ്ടാമതും വരാനായ്
നമ്മള്‍ക്കവനെയുള്‍ക്കൊണ്ടു നീങ്ങാം!