ഇപ്പന്‍
2012 ഒക്ടോബര്‍ ലക്കം സത്യജ്വാലയില്‍ പ്രസിദ്ധീകരിച്ച,
വിശുദ്ധ മറിയക്കുട്ടി എന്ന ലേഖനപരമ്പരയില്‍നിന്ന് ഒരു ഭാഗം
വി.ടി ഭട്ടതിരിപ്പാടിന്റെ 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്'എന്ന നാടകത്തിലെ ഒരു കഥാപാത്രം പറയുന്നു: ''പട്ടിയായി ജനിക്കാം; പൂച്ചയായി ജനിക്കാം; മറ്റേതു നികൃഷ്ടജീവിയായും ജനിക്കാം. നമ്പൂതിരി സമുദായത്തിലെ അപ്ഫനാവാന്‍ മാത്രം വയ്യ''.’ ഇപ്പനും പറയുന്നു: ''അട്ടയായി ജനിക്കാം, അമേദ്ധ്യക്കൃമിയായും ജനിക്കാം, കത്തോലിക്കാ സമുദായത്തിലെ അല്മായനാവാന്‍മാത്രം വയ്യ.''’ആട്ടുന്നതിനും അറയ്ക്കുന്നതിനും ഓക്കാനിക്കുന്നതിനും മുമ്പ് എനിക്കു പറയാനുള്ളതൊന്നു കേള്‍ക്കണേ:
നമ്മുടെ സംഘടന (കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം KCRM) നിയോഗിച്ചതനുസരിച്ച്, അറയ്ക്കല്‍ പിതാവിന്റെ പിതൃസഹോദരപുത്രന്റെ വീട്ടില്‍ ഞങ്ങള്‍ പോയിരുന്നു. ആ പാവം മനുഷ്യനു മിണ്ടാന്‍ മേല. വാര്‍ദ്ധക്യത്തിലുണ്ടായ ആരോഗ്യപ്രശ്‌നമാണ്. അദ്ദേഹവും ഭാര്യയും നാല്പതു വര്‍ഷത്തോളം ജര്‍മ്മനിയിലായിരുന്നു. അവര്‍ക്കു കുട്ടികളില്ല. അതുകൊണ്ടുതന്നെ അവര്‍ക്കു കുടുംബസ്വത്തൊന്നും കൊടുത്തിരുന്നുമില്ല. മലയാളികള്‍ക്കു പൊതുവെ ധൂര്‍ത്തടിയില്ലല്ലോ.
ആ ചേച്ചി പറയുകയാണ്: ''ഞങ്ങളൊരു നല്ല റസ്റ്റോറന്റില്‍ കയറിയിട്ടില്ല. രണ്ടും മൂന്നും ബസ് മാറിയാണ് ഞാന്‍ ഓഫീസില്‍ പോയിരുന്നത്. ‘അങ്ങനെ സ്വരൂക്കൂട്ടിയിരുന്ന കാശുപയോഗിച്ച് അഞ്ചരയേക്കര്‍ സ്ഥലം എരുമേലിക്കടുത്തു മേടിച്ചു. അയ്യപ്പന്‍ കോളിന് പാര്‍ക്കിംഗ് ഏരിയാ ആയിട്ടു കൊടുത്താല്‍ മതി, കോടികള്‍ വരുമാനം കിട്ടും. പാട്ടും പാടി 25 കോടി രൂപാ വിലയ്ക്കു വില്‍ക്കാം.''
ചേച്ചിക്കും ചേട്ടനും ഫൈവ്സ്റ്റാര്‍ ജീവിതസാഹചര്യങ്ങളാണ് കത്തോലിക്കാ ദുര്‍മന്ത്രവാദികള്‍ വാഗ്ദാനം ചെയ്തിരുന്നത്. ആധാരം ഒപ്പിട്ടതോടെ ഈ 'മന്ത്രവാദി'കളുടെ മട്ടുമാറി. ഉപ്പിനും ഉപ്പുമത്തിക്കും ബാര്‍സോപ്പിനുംവരെ എച്ചിക്കണക്കു പറയാന്‍ തുടങ്ങി. പാവം ചേച്ചിക്ക് വയസ്സുകാലത്ത് ഒരു ഡസന്‍ അമ്മായിയപ്പന്‍മാരായി. ഒരു ഫ്രിഡ്ജ് നന്നാക്കിയതിന് ഇത്തിരി രൂപാ കൂടിപ്പോയെന്നും പറഞ്ഞ് ഒരു പുരോഹിതക്കോമരം വന്ന് താണ്ഡവമാടിയത്രേ! ഒരു മന്ത്രവാദി ഇങ്ങനെയും പറഞ്ഞടുത്തുകൂടിയെന്ന് ചേച്ചി പറഞ്ഞു: ''എന്നെ അങ്ങ് ദത്തെടുത്തോളൂ. ഞാനീ വീടിന്റെ രണ്ടാം നിലയിലെ ഒരു മുറിയില്‍ ദത്തുപുത്രനായി കൂടിക്കൊള്ളാം.''”
''കുഞ്ഞാടുകളേ വിലപിക്കുക. അട്ടയായി ജനിക്കാം, അമേദ്ധ്യക്കൃമിയായും ജനിക്കാം. കത്തോലിക്കാ സമുദായത്തിലെ അല്മായനാവാന്‍മാത്രം വയ്യ.''”
സാമ്പത്തികത്തട്ടിപ്പുകളെല്ലാം പത്രങ്ങള്‍ക്കു ചൂടന്‍വാര്‍ത്തകളാണ്. എന്നാല്‍, ഏതു തട്ടിപ്പിനും മെത്രാന്‍മാരുടെ ആശീര്‍വാദമുണ്ടെന്നു കാണുമ്പോള്‍ മനോരമയ്ക്കു മറവിരോഗം പിടിപെടുന്നു. കേരളത്തിലെ ക്രിമിനലുകളല്ലാത്ത അച്ചന്‍മാരുടെയും കന്യാസ്ത്രീകളുടെയും ബുദ്ധിയുള്ള ക്രിസ്ത്യാനികളുടെയും ഇടയില്‍ മെത്രാന്‍മാഫിയ ഒറ്റപ്പെട്ടു കഴിഞ്ഞെന്ന് മനോരമക്കാര്‍ ഇനി എന്നാണാവോ മനസ്സിലാക്കുന്നത്? കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തികത്തട്ടിപ്പിനു വിധേയയായ പാവം മോണിക്കാ ചേച്ചിയുടെ കദനകഥ മനോരമ തമസ്‌കരിച്ചിരിക്കുന്നു.
അല്മായ എന്ന പദത്തിനു അര്‍ത്ഥമെന്തെന്നു ഡിക്ഷ്ണറിയില്‍ നോക്കിയിട്ടു ലഭിക്കുന്നില്ല. ഈ പദത്തിന്റെ ആരംഭമോ,പദംകൊണ്ടുള്ള ആദിപിതാകന്മാരുടെ ഉദ്ദേശങ്ങളോ മനസിലാകുന്നില്ല.
ReplyDeleteLaity എന്ന ഇംഗ്ലീഷ്പദംകൊണ്ട് പുരോഹിതരല്ലാത്ത
സാധാരക്കാരായ മതവിശ്വാസികളെയാണ് ഉദ്ദേശിക്കുന്നത്. അറബിയില്‍ 'അല്' എന്ന പദം ഒരു നാമവിശേഷണമാണ്. ഉദാഹരണമായി അല് റഹമാന്‍ എന്നു പറഞ്ഞാല്‍ കരുണയുടെ അടിമ (Slave of merciful, servant of merciful) എന്നൊക്കെയാണ്. മായാ എന്നുള്ള പദത്തിന്റെ അര്‍ഥം മിഥ്യാബോധമുള്ളവന്‍, അജ്ഞാനീ (Illusion, ignorant)എന്നും. അല്മായന്‍ ജ്ഞാനം ഇല്ലാത്തവനായവന്‍, മിഥ്യാബോധം ഉള്ളവന്‍ എന്നോക്കെയാകാം.
അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത കൃമികടികൂടി പ്രിഷ്ടം തിരിഞ്ഞു കുര്‍ബാനചൊല്ലുന്ന ക്ലാവര്‍കത്തനാര്‍ സാധാരണ പൊതുസദസുകളില്‍ അമ്മമാരുള്‍പ്പടെ സംബോധന ചെയ്യുന്നതും 'പ്രിയപ്പെട്ട അല്മായരെ' എന്നൊക്കെയാണ്. 'അല്മേനി ' എങ്കില്‍ സാധാരണ ജനം എന്ന് അര്‍ത്ഥമാക്കാം. പൊട്ടന്‍പട്ടക്കാര്‍ പള്ളിയില്‍ വരുന്ന ജ്ഞാനികളെ വിളിക്കുന്ന പദത്തെ വിശുദ്ധമായി കരുതുന്നവരോട് മറുപടിയില്ല. അല്മായന്‍ എന്നു ചെവികൊള്ളുന്നവരുടെ അടികൊള്ളാതെ കുപ്പായമായാക്കാര്‍ ബഹുമതിമാത്രം നേടിയതും വിസ്മയംതന്നെ.
ഇതില്‍നിന്നും മനസിലാക്കേണ്ടത് 'അല്മായന്‍' എന്നാല്‍ ഇപ്പന്റെ ഭാഷയില്‍ അല്‍പ്പംഭേദ ഗതിയോടെ പറയട്ടെ , കുപ്പയിലെ അട്ടയെക്കാളും കുപ്പായ കത്തനാരുടെ കാഷ്ടത്തിലെ ക്രിമികളെക്കാളും കഷ്ടം തന്നെയെന്നാണ്.
This comment has been removed by the author.
Deleteപള്ളികളില്‍ ആളു നിറയുന്ന കാലം കഴിഞ്ഞു .
ReplyDelete