Translate

Thursday, December 27, 2012

വഞ്ചന സഹജഭാവമായാല്‍

ഒരു നല്ല ഈസോപ്പുകഥയുണ്ട്. ഒരു തേളിന് ഒരു നദി കടക്കണം. കരക്ക്‌ കയറി വെലില്‍ കാഞ്ഞിരുന്ന ഒരാമയോട് തേള്‍ ചോദിച്ചു, തന്നെ പുറത്തു കയറ്റി അക്കരെയെത്തിക്കാമോ എന്ന്. ആമക്ക്‌ സംശയം. പാതി വഴിക്ക് നീ എന്നെ കുത്തുകയില്ലെന്ന് എന്താണ് ഉറപ്പ്? തേള് പ്രതിവചിച്ചു: ചുമ്മാ വിഡ്ഢിത്തം പറയാതെ, അങ്ങനെ ഞാന്‍ ചെയ്‌താല്‍ നമ്മള്‍ രണ്ടും മുങ്ങിച്ചാവില്ലേ? എന്നാലും, നീ സത്യം ചെയ്യ്, ആമ പറഞ്ഞു. മൂന്നു തവണ സത്യം ചെയ്തിട്ട് തേള് ആമയുടെ പുറത്തു കയറി. 

കഷ്ടമെന്നു പറയണം, പാതി വഴിയും കടന്ന് കര എത്തി, എത്തിയില്ല എന്നായപ്പോള്‍ ഒരു കുത്തും കുത്തിയിട്ട് തേള് ചാടിയിറങ്ങി. വേദനകൊണ്ട് പുളഞ്ഞ് ആമ ചോദിച്ചു, ഇതെന്തു നന്ദികേടാണ്. ഇങ്ങനെ ചതിക്കാമോ? തേള്‍ ഓടിമറയും മുമ്പ് ഇത്രയും പറഞ്ഞു: ശരിയാണ്, എന്നില്‍ നീ വിശ്വസിക്കാന്‍വേണ്ടി ഞാനങ്ങനെ പറയണമായിരുന്നു. എന്നാല്‍ കുത്തുക എന്നത് എന്റെ നിലനില്‍പ്പിന്റെ ഭാഗമാണ്. എന്റെ സഹജസ്വഭാവം മാറ്റാന്‍ എനിക്കാവില്ല. സോറി, കൂട്ടുകാരാ!

ഒരാള്‍ക്ക്‌ ഒരിക്കലും ചെയ്യാനോ ചെയ്യാതിരിക്കാനോ കഴിയാത്ത കാര്യം അയാളുടെ സഹാജഭാവത്തില്‍ പെടുന്നു. എത്ര ആഗ്രഹിച്ചാലും അതിനു മാറ്റമില്ല. ഉദാ. ഭക്ഷണം കൊടുക്കുന്ന യജമാനനെ സ്നേഹിക്കുക എന്നത് ഒരു നായയുടെ സഹജഭാവമാണ്. അങ്ങനെയല്ല, ആര്ജ്ജിചെടുക്കുന്ന ഗുണങ്ങള്‍. അവ നഷ്ടപ്പെടാന്‍ ഇടയുണ്ട്. സഹജഗുണമാകട്ടെ എന്നും നിലനില്‍ക്കും.

ക. സഭയില്‍ പൌരോഹിത്യം ഒരു ഏച്ചുകെട്ടാണ്. യേശു എന്നും പൌരോഹിത്യത്തിന് എതിരായിരുന്നു.
അളിഞ്ഞുനാറിയ യഹൂദ പൌരോഹിത്യം സാധാരണ ജനത്തോടു ചെയ്തിരുന്ന അധക്രമങ്ങള്‍ കണ്ടുമടുത്ത്, അതിനെ എല്ലാ വിധത്തിലും അവിടുന്ന് എതിര്‍ത്തു. ആശയപരമായി യേശുവിനെ തോല്‍പ്പിക്കാന്‍ ഒരു വഴിയും കാണാതെ, കാഞ്ഞിരപ്പള്ളിക്കാരന്‍ അറക്കലിനെപ്പൊലെ മുകളില്‍ പിടിയുണ്ടായിരുന്ന യഹൂദപുരോഹിതമേധാവികള്‍ യേശുവിനെ കൊല്ലുന്നതുവരെയെത്തി ഈ ഏറ്റുമുട്ടല്‍. എന്നിട്ടും ആദ്യനൂറ്റാണ്ടിനു ശേഷം കാലാന്തരത്തില്‍ പൌരോഹിത്യം എന്ന പ്രസ്ഥാനം അതില്‍ ഉടലെടുത്തു. അത് യേശു സ്ഥാപിച്ച കൂദാശയാണെന്നുവരെ വേദപാഠം എഴുതിപ്പിടിപ്പിച്ചു. തക്കതായ മാറ്റങ്ങള്‍ സുവിശേഷകൃതികളിലും വരുത്തി. അതുകൊണ്ടുതന്നെ അത് വഞ്ചനാപരമാണ്. അതുകൊണ്ടുതന്നെ വഞ്ചന അതിന്റെ സഹജഭാവമാണ്. അതില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാമെന്നു വിശ്വാസികള്‍ അറിഞ്ഞിരിക്കണം. വളരെ ശ്രദ്ധയുള്ള ചില നല്ല വൈദികര്‍ അവിടെയുമിവിടെയും കാണും. ആര്‍ജ്ജിച്ചെടുത്ത ഗുണമുള്ളവരാണവര്‍. അവരുടെ നന്മ നിലനിന്നെന്നും നഷ്ടപ്പെട്ടെന്നുമിരിക്കും. ഇന്ന് ആഗോളപ്രതിഭാസമായിത്തീര്‍ന്നിരിക്കുന്ന പൌരോഹിത്യവഞ്ചനയുടെ തെളിവുകള്‍ പൌരോഹിത്യത്തിന്റെ സഹജഭാവമാണെന്ന് മനസ്സിലാക്കി വേണം സഭ മുന്‍കരുതലോടെ മുന്നോട്ടു പോകാന്‍. അതിജീവനത്തിന് ഇതാവശ്യമാണ്.

2 comments:

  1. ഇന്ന് ആഗോളപ്രതിഭാസമായിത്തീര്‍ന്നിരിക്കുന്ന പൌരോഹിത്യവഞ്ചനയുടെ തെളിവുകള്‍ പൌരോഹിത്യത്തിന്റെ സഹജഭാവമാണെന്ന് മനസ്സിലാക്കി വേണം സഭ മുന്‍കരുതലോടെ മുന്നോട്ടു പോകാന്‍. അതിജീവനത്തിന് ഇതാവശ്യമാണ്....തമിഴ് നാട്ടിലെ തൂത്തുക്കുടിയിലുള്ള ന്യുനപക്ഷ സ്ഥാപങ്ങളുടെ മാനേജുമെന്റുകള്‍ നടത്തുന്ന അതിക്രമങ്ങള്‍ സഹികെട്ട് അവിടുത്തുകാര്‍ വളരെ സജീവമായ ഒരു വെബ്സൈറ്റ് നടത്തുന്നുണ്ട് .http://www.catholicschoolsatrocities.org
    അതില്‍ ഒരു പുരോഹിതനെപ്പറ്റി ഇങ്ങിനെ എഴുതിയിരിക്കുന്നു "Brother Sengloe (Kodungole) of St. Mary’s Higher Secondary School, Vickramasingapuram, has the following merits and abilities to hold the Headmaster’s post!!!

    (1) He does not know how to write an official letter. (2) He signs in the Masters’ Attendance Register of the school for the days on which he is physically absent to duty (3) He is the best person to tell official lies. (4) He can go to foreign countries without getting prior permission from the department/government. (5) He can change subjects in a group after submitting nominal roll to the department unmindful of the situation of the students. (6) He can send leave letter to him for getting approval from him. (7) He can safeguard the criminals like Joe Anthony. (8) He can hide facts in financial affairs. (9) He can follow politics in administration. (10) He can take vengeance against the teachers who speak about justice.

    ReplyDelete
  2. ഈ ഒരു ബോധ്യം അമ്പതു ശതമാനം പോലും അല്മായര്‍ക്കില്ല എന്നതാണ് പുരോഹിതരുടെ വിജയം . വിദേശജോലി ഓഫര്‍ ചെയ്തുള്ള തട്ടിപ്പുകളില്‍ എല്ലാത്തിലും തന്നെ ഒരു വൈദികന്‍ ഉണ്ടാകും- ഒരാള്‍ പിടിക്കപ്പെട്ടു എങ്കിലും ഇത് തുടരുക തന്നെ ചെയ്യും .

    ReplyDelete