ഇന്നലെ കാഞ്ഞിരപ്പള്ളിയില്‍ നടന്ന പ്രകടനത്തിന്റെ ചരിത്രപരമായ പ്രാധാന്യം ഒട്ടും നിസ്സാരമല്ല. ആ സംഭവം പത്ര-ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തതും ചെയ്യാതിരുന്നതുമൊക്കെ എങ്ങനെയെന്നു പഠിക്കുകയായിരുന്നു, ഞാന്‍ ഇതുവരെ. റിപ്പോര്‍ട്ടു ചെയ്യാതിരുന്നവരെ നിഷ്പക്ഷരെന്നല്ല മെത്രാന്‍പക്ഷക്കാര്‍ എന്നുതന്നെ കാണണം.
മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് അവസാനിപ്പിച്ചത് ആരോപണം അടിസ്ഥാനരഹിതമെന്ന് ബിഷപ്‌സ് ഹൗസില്‍നിന്നു വ്യക്തമാക്കി എന്ന വാക്യത്തോടെയായിരുന്നല്ലോ. ഈ റിപ്പോര്‍ട്ടര്‍മാര്‍ക്കൊന്നും ആ പ്രസ്താവന അതേപടി ഉദ്ധരിക്കാനല്ലാതെ രൂപതാധികൃതരോട് എന്തെങ്കിലും ചോദിക്കാനോ സ്വന്തമായി അന്വേഷണം നടത്തി നിഗമനങ്ങളവതരിപ്പിക്കാനോ തോന്നാത്തതെന്തുകൊണ്ടായിരിക്കും? ഇന്നലെ പാതയോരത്ത് നിന്നിരുന്നവരില്‍ പലരെയും നാളെ പ്രകടനത്തില്‍ പങ്കാളികളാക്കുംവിധമുള്ള പ്രകടനമാണ് സഭാധികാരവും അവരുടെ പിണിയാളുകളും നടത്തിയത് എന്നു കാണാന്‍ മാധ്യമങ്ങള്‍ക്ക് കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്? ആരുടെ റിപ്പോര്‍ട്ടും നിഷ്പക്ഷമായിരുന്നില്ല എന്നുതന്നെയല്ലേ പറയേണ്ടത്?
സ്ഥാപിതതാത്പര്യങ്ങള്‍ക്ക് മാധ്യമങ്ങളെ വിലയ്‌ക്കെടുക്കാന്‍ കഴിയുന്നു എന്ന ആരോപണം ശരിയാണെന്നാണ് എനിക്കു തോന്നുന്നത്. ഇവിടെ ഇന്റര്‍നെറ്റ് എന്ന സംവിധാനവും നമുക്ക് ഇങ്ങനെയൊരു ബ്ലോഗും ഇല്ലായിരുന്നെങ്കില്‍ സംഭവം നടന്നിടത്തേക്ക് ഒരു മാധ്യമവും തിരിഞ്ഞുനോക്കുകയില്ലായിരുന്നു എന്നും എനിക്കു തോന്നുന്നുണ്ട്.
മെത്രാന്മാരുടെ ഗുണ്ടാസംഘം തെരുവിലിറങ്ങില്ലേ എന്ന ഭയമാണല്ലോ ചര്‍ച്ച് ആക്ട് പാസ്സാക്കാന്‍ ഒരു ഭരണകൂടവും തയ്യാറാകാത്തതിനു കാരണം? എന്നാല്‍ ചര്‍ച്ച് ആക്ടു പാസ്സായിക്കഴിഞ്ഞ് അതില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന ഒരു പ്രകടനം സംഘടിപ്പിച്ചാല്‍ ഇന്നുവരെ പാതയോരത്ത് നിരീക്ഷകരായി നില്ക്കുന്നവരില്‍ പലരും അതില്‍ പങ്കെടുക്കും എന്നതല്ലേ വസ്തുത?
വായനക്കാര്‍ അഭിപ്രായങ്ങള്‍ തുറന്നെഴുതുക.

JCC യില്‍ സൂത്രത്തില്‍ കയറിക്കൂടി പാരവെക്കാന്‍ ഉള്ള ശ്രമങ്ങള്‍ ഇനി സഭയുടെ ഭാഗത്തുനിന്നു ഉണ്ടാകും .മാധ്യമങ്ങളെയും പോലീസിനെയും അവര്‍ വില്യ്ക്കെടുക്കും എന്നത് മുന്‍കൂട്ടി മനസ്സിലാക്കണമായിരുന്നു .5 മിനിറ്റ് ഉള്ള ഒരു വീഡിയോ തയാറാക്കി അത് യു ട്യൂബ് വഴി പ്രചരിപ്പിക്കുക .
ReplyDeleteലോകത്തിലെ ഏറ്റവും നെറികെട്ട മള്‍ട്ടി നാഷണല്‍ കംബനിയാണ് കാത്തലിക് ചര്ച്ച് -ജനങ്ങള്‍ക്കുള്ള അച്ചന്‍ പേടി പതുക്കെ മാറ്റി എടുക്കണം ,
സുര്യ ടി വി യില്‍ വാര്‍ത്തയില്‍ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ കണ്ടു
ReplyDeleteമുന്‍പും കന്യാസ്ത്രീകളുടെ മരണങ്ങളെക്കുറിച്ച് മറ്റാരും പറയാത്ത വിവരങ്ങള്‍ ഈ ചാനലില്‍ മാത്രം വന്നിട്ടുണ്ട്.