Translate

Monday, December 31, 2012

Please give the land back to Mrs.Monica Thomas - Free Thinker


ഇതിനിടയ്ക്ക് മോണിക്കയുടെ ദുഃഖം ഒരു നാടിന്റെ ദുഃഖമാണ് എന്ന ബ്ലോഗ് പോസ്റ്റിന് ശ്രദ്ധേയമായ ഒരു കമന്‍റു വന്നിരുന്നു. അത് അജ്ഞാതനാമാവായ സ്വതന്ത്രചിന്തകന്‍റേതായിരുന്നതിനാല്‍ പ്രസിദ്ധീകരിച്ചില്ല. കാഞ്ഞിരപ്പള്ളി രൂപതാമാര്‍ച്ചു കഴിഞ്ഞപ്പോള്‍ മിക്ക വിശ്വാസികളും സഭാധികാരികളോടു പറയാനിടയുള്ളതാണല്ലോ അതില്‍ എഴുതിയിരിക്കുന്നത് എന്ന് ഇപ്പോള്‍ തോന്നുന്നതിനാല്‍ അതു പകര്‍ത്തുന്നു.

'' I have predicted this outcome. Yet another front of attack has been opened against the Church. I never understood this tactic from the Church. The Church has never retreated from a fight, but definitely that is the only option available now. If someone in the Church hierarchy is reading this, Please give the land back to Mrs.Monica Thomas. Otherwise this will become another issue which will hurt the Church. Legally Church may win, but to the outside world it will look like cheating. The Church is already under a lot of attack. So give back the land and end this issue for once and ever. ''

(ഇങ്ങനെ സംഭവിക്കുമെന്നുതന്നെ ഞാന്‍ കരുതിയിരുന്നു. സഭയ്ക്കെതിരായ ഒരു തുറന്നയുദ്ധം. സഭയുടെ തന്ത്രമെന്തെന്ന് എനിക്കു മനസ്സിലാകുന്നില്ല. പള്ളി യുദ്ധത്തില്‍നിന്നു പിന്മാറിയ ചരിത്രമില്ല. എന്നാല്‍ ഇപ്പോള്‍ മുന്പിലുള്ള ഏക പോംവഴി തോറ്റുകൊടുക്കുകതന്നെയാണ്. സഭാധികാരികളില്‍ ആരെങ്കിലും ഇതു വായിക്കുന്നുണ്ടെങ്കില്‍ എനിക്കൊരപേക്ഷയുണ്ട്. മോണിക്കായുടെ സ്ഥലം തിരിച്ചു നല്കിയേക്കുക. നിയമപരമായി സഭയ്ക്ക് വിജയിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ പുറം ലോകം അതിനെ വഞ്ചനയായേ കാണൂ. ഇപ്പോള്‍ത്തന്നെ നിരവധി ആക്രമണങ്ങളെ സഭ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ദയവായി ആ സ്ഥലം തിരിച്ചുകൊടുത്ത് ഈ പ്രശ്നം എന്നേക്കുമായി പരിഹരിക്കൂ.)

3 comments:

  1. ഫ്രി തിങ്കറുടെ സ്നേഹം മനസ്സിലാക്കുന്നു. നന്ദി! പക്ഷെ, ഒരൊത്തുതീരല്‍ ഇനി ആ പ്രകടനത്തില്‍ പങ്കെടുത്ത എല്ലാവരുടെയും കൂടി അഭിപ്രായം കൂടി കണക്കിലെടുത്തേ ഉണ്ടാവൂ. അല്മായാ സംഘടനകള്‍ ഇവിടെ ഉണ്ടായത് മോനിക്കാ പ്രശ്നം മുന്നില്‍ കണ്ടുകൊണ്ടല്ലായെന്നു ഓര്മ്മിക്കുക. ഇതിലും നാറ്റക്കേസുകള്‍ ഇനിയും കിടക്കുന്നു. മോണിക്കയുടെ പ്രശ്നം തീരണമെങ്കില്‍ അതുണ്ടായ പശ്ചാത്തലം കൂടി മാറണം. അരമന ഉദ്ദേശിക്കുന്നതുപോലെ തലയൂരാനുള്ള സമയവും കടന്നു പോയി. ഫ്രി തിങ്കര്‍ പ്രകടനത്തിനുപയോഗിച്ച പോസ്ടരുകള്‍ എല്ലാം കൂടി ഒന്ന് വായിക്കുക. തട്ടിച്ചെടുത്ത സ്ഥലത്തിന്റെ ഇരട്ടി തിരിച്ചു കൊടുത്താലും ഈ ചതിയുടെ കഥ സഭാ ചരിത്രത്തില്‍ നിന്ന് മായില്ല - അല്മായാ മുന്നേറ്റം നില്ക്കാനും പോകുന്നില്ല. വളരെ അച്ചടക്കത്തോടെ തന്നെ ജോയിന്റ് കൌണ്സി്ല്‍ പ്രവര്ത്തിക്കുന്നു. ഓരോ മാസവും സത്യജ്വാലയും അല്മായാ ശബ്ദവും കൃത്യമായി കൂടുതല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ എത്തിക്കൊണ്ടിരിക്കും. ഒപ്പം ഘട്ടം ഘട്ടമായി ചില തമാശകളും നടന്നുകൊണ്ടിരിക്കും. മോനിക്കായോട് ജോയിന്റ് കൌണ്സിലിനു നന്ദിയുണ്ട് – നല്ലൊരു വടി ചെത്തിമിനുക്കി തന്നതിന്.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ജേക്കബിന്റെ അഭിപ്രായം വായിച്ചു. ഒരു കാര്യം സൂചിപ്പിച്ചോട്ടെ, ഞാന്‍ JCC യില്‍ അംഗമല്ല. അവരുടെ ഒരു തിരുമാനങ്ങളിലും ഇടപെടാറുമില്ല. അവര്‍ ചെയ്യുന്നത് നല്ല കാര്യമാണ് എന്ന് ബോദ്ധ്യമുള്ളിടത്തോളം കാലം അവര്ക്ക് പിന്തുണ കൊടുക്കേണ്ടത് സ്വന്തം കടമയാണെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ പറയുന്നത് എന്‍റെ മാത്രം അഭിപ്രായവുമാണ്. ഇങ്ങിനെ ഓരോരുത്തരും ചിന്തിക്കുകയും പുകമറക്കുള്ളില്‍ നിന്ന് പുറത്തുവരാന്‍ ധൈര്യം കാണിക്കുകയും ചെയ്‌താല്‍ ആ നിമിഷം അലിഞ്ഞു പോവുന്നതേയുള്ളൂ ഈ കേരളാ സ്പെഷ്യല്‍ ആര്ഭാടങ്ങളും താന്തോന്നിത്വവും.

    മോനിക്കായുടെതിനേക്കാള്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും, സഭക്ക് അവ നേരിട്ടേ പരിചയമുള്ളൂ. അഭയാക്കേസില്‍ നാം കണ്ടതാണ് ഏതറ്റം വരെ പോകുമെന്ന്. മോനിക്കാ കേസ് പിടിച്ചിട്ടു ഇട്ടിട്ടു പോയാല്‍ JCC യുടെ അവസാനവും അവിടെ തുടങ്ങും.

    ആര്ക്കും ഊഹിക്കാവുന്നതേയുള്ളൂ, മോണിക്കയുടെ സ്ഥലം മോനിക്കാക്കു തിരിച്ചു കിട്ടുന്നിടം വരെ സമരം തുടരും. ആവേ മരിയയ്ക്ക് എതിരെ രംഗത്തിറങ്ങിയ ക്രൈസ്തവേതര സംഘടനകള്‍ ആവര്ത്തിച്ചു പിന്തുണ പ്രഖ്യാപിച്ചിട്ടും അത് വേണ്ടെന്നു വെച്ച JCC യുടെ ഇശ്ചാശക്തി അഭിനന്ദനീയം തന്നെ. അടുത്ത പരിപാടി ഉടന്‍ തന്നെയുണ്ടാവുമെന്നാണ് അറിയുന്നത്. എരുമേലി ഭാഗത്തുള്ള അറക്കല്‍ കുടുംബക്കാര്‍ മുഖത്തു മുണ്ടിട്ടുകൊണ്ടാണ് ഇപ്പോള്‍ സഞ്ചാരം. മുണ്ട് താമസിയാതെ ചാക്കായിട്ടു മാറിയേക്കാം.

    ReplyDelete