എത്രയും ബഹുമാനപെട്ട വട്ടായി അച്ചന്‍ വായിച്ചറിയാന്‍ ,
കരിസ്മാറ്റിക് പ്രാര്‍ത്ഥനകള്‍ വഴി ലോകത്തെ മുഴുവന്‍ താങ്ങി നിറുത്തുന്നത് അങ്ങാണല്ലോ .ലോകം മുഴുവന്‍ മലയാളി എത്തിയത് ,അവിടെയെല്ലാം സെഹിയോന്‍ എത്തി ധ്യാനം നടത്താനും അത് വഴി അതതു ദേശങ്ങളെ രക്ഷിക്കാനുമാണ് എന്ന അങ്ങയുടെ കണ്ടുപിടുത്തം കേട്ട് ഞാന്‍ രോമാഞ്ചമണിഞ്ഞിട്ടുണ്ട് .കാഞ്ഞിരപ്പള്ളിയില്‍ നടക്കുന്ന വിശേഷങ്ങള്‍ വല്ലതും താങ്ങള്‍ അറിഞ്ഞുവോ ? വെളിപാടോ ദര്‍ശനമോ കിട്ടിയോ ?
മോണിക്കചേച്ചി കരിസ്മാറ്റീക് കൂടി -കൂട്ടിലായി. അവരെ രക്ഷിക്കാന്‍ ഒരു മധ്യസ്ഥന്‍ ആകാന്‍ താങ്ങള്‍ക്ക് കഴിയില്ലേ ? തീരുമാനം വൈകുംതോറും കരിസ്മാറ്റിക് പ്രസ്ഥാനത്തിന് തന്നെയാണ് ദോഷം .ഒരു ധ്യാനകേന്ദ്രം ഇത്രയും വെട്ടിച്ചു എങ്കില്‍ കേരളത്തില്‍ തൊണ്ണൂറില്‍ അധികമുള്ള എല്ലാ വചനക്കാരും ചേര്‍ന്ന് മുക്കിയത് എത്രയാവും? ഏതായാലും നിങ്ങളുടെ കേന്ദ്രം ഇങ്ങനെ ഒന്നും ചെയ്തിട്ടില്ല എന്ന് കരുതാനാണ് എനിക്കിഷ്ടം .ഈ പറയുന്ന ബിഷപ്പിനോപ്പം ഭരണങ്ങാനം കണ്‍വെന്ഷന്റെ സ്റ്റേജില്‍ അച്ചനെ ജനം കണ്ടതാണല്ലോ -പുള്ളിയോട് പറഞ്ഞു ആ സ്ഥലം തിരിച്ചു കൊടുപ്പിച്ചുകൂടെ ( ബിഷപ്പുംമാരും ഈ സമൂഹത്തില്‍ നിന്നാണ് വരുന്നത് ,സമൂഹത്തില്‍ കാണപ്പെടുന്നതെല്ലാം അവരും ചെയ്യും എന്ന തിയോളജി അങ്ങ് അട്ടപ്പാടിയില്‍ പോയി പറഞ്ഞാല്‍ മതി)I am the good shepherd: the good shepherd giveth his life for the sheep.(John10:11). ആടുകള്‍ക്ക് വേണ്ടി ജീവന്‍ കളഞ്ഞ മാക്സിമില്ലിയന്‍ കോള്‍ബെയെ പോലുള്ള പുരോഹിതരും ഈ സഭയില്‍ ഉണ്ടായിരുന്നു എന്ന് മറക്കരുത് .
(ഫ്ലാഷ് ബാക്ക് .....സഭ കുത്തിപൊക്കിയ ഒരു പഴയ വിവാദം .പുതുക്കിയ പാഠപുസ്തകം -ഒരു വിദ്യാര്‍ഥിയുടെ ആട്ടിന്‍കുട്ടിയെ കാര്‍ ഇടിക്കുന്നു ,
ദൂരെ നിന്ന് അവന്‍ അത് കണ്ടു ഓടി എത്തുമ്പോഴേക്കു കാറിലുള്ളവര്‍ മുറിവേറ്റ ആടിനെ ഡിക്കിയിലാക്കി പാഞ്ഞു പോകുന്നു -വിദ്യാര്‍ത്ഥി പിറകെയും -കാര്‍ ബിഷപ്പിന്റെതായിരുന്നു - അരമനയില്‍ എത്തിയ കുട്ടി ബിഷപ്പിന്റെ തീന്‍ മേശയില്‍ ആടിന്റെ പല വിഭവങ്ങള്‍ കാണുന്നിടത്ത് കഥ തീരുന്നു - എന്തായിരുന്നു പുകില് - കമ്മ്യൂണിസ്റ്റ് ഗൂഡാലോചന സഭയെ കരിവാരി തേക്കുന്നു .. അഹ ഹാഹ )
കമ്മ്യുണിസ്റ്റ് പത്രം കഞ്ഞിരപ്പള്ളി മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്തതാണ് അതിഗംഭീരമായത് - വാര്‍ത്തക്ക് താഴെ പ്രാധാന്യത്തോടെ " ആരോപണം അടിസ്ഥാനരഹിതം " ഇതാണോ ധ്യാനഗുരുവേ പുണ്യവാളന്മാരുടെ ഐക്യം !!
ലോകം മുഴുവന്‍ പറന്നു നടക്കുന്ന അങ്ങേക്ക് ഇത്തരം ലോക്കല്‍ സംഭവങ്ങളില്‍ ഇടപെടാന്‍ ,അവിടെ വരന്‍ താല്‍പര്യം കാണുകയില്ല എന്നറിയാം അങ്ങനെ എങ്കില്‍ അസ്സിസ്റ്റന്റുമാരെ . ആരെ എങ്കിലും വിട്ടാലും മതി .
ഒരു വിശ്വാസി
*തിടുക്കത്തില്‍ ഒരു കാര്യം വിട്ടു പോയി ഒരു മൂന്ന് "പ്രൈസ് ദി ലോര്‍ഡ് "
*തിടുക്കത്തില്‍ ഒരു കാര്യം വിട്ടു പോയി ഒരു മൂന്ന് "പ്രൈസ് ദി ലോര്‍ഡ് "
പ്രിയ അനൂപ്, ഇതുപോലെ ഒരു സ്നേഹനിര്‍ഭരമായ കത്ത് അറയ്ക്കല്‍ ഗദാഫിക്കും എഴുതാമോ? അതിന്റെ കോപ്പി കഞ്ഞിരപ്പല്ലി dyspക്കും അയക്കണം. രണ്ടുപേരും കൂടിയാണ് ദരിദ്രരായ കുഞ്ഞുങ്ങള്‍ വളര്‍ത്തുന്ന ആട്ടിന്‍കുഞ്ഞുങ്ങളെ പൊരിച്ച് നല്ല വൈനും കൂട്ടി വൈകുന്നേരങ്ങളില്‍ അടിക്കുന്നത്.
ReplyDeleteഅനൂപേട്ടന്‍റെ പോസ്റ്റില്‍ പറഞ്ഞതുപോലെ ഈ പ്രശ്നം ഈസിയായി പറഞ്ഞു തീര്‍ക്കാന്‍ വരട്ടെ. ചങ്ങനാശ്ശേരിയിലേക്ക് രൂപതയിലെ ഒരിടവകയില്‍ നിന്നും ഒരു വണ്ടി എന്ന കണക്കില്‍ ആളു പോകാന്‍ സ്പോന്സര്മാരെത്തിക്കൊണ്ടിരിക്കുന്നുവെന്നു കാഞ്ഞിരപ്പള്ളി വാര്‍ത്ത. പൌവ്വത്തിന്‍റെ തട്ടകത്തില്‍ അന്നേ ദിവസം പ്രതികാത്മകമായി താമരക്കുരിശുയര്ത്തി പിടിക്കുന്നതുമാണ്. കാഞ്ഞിരപ്പള്ളിയില്‍ മെത്രാന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ സജീവമായി പങ്കെടുക്കുവാനും അവിടുത്തുകാര്‍ ആലോചിക്കുന്നു. ചങ്ങനാശ്ശേരി മാര്ച്ചിനു രൂപതയില്‍ നിന്ന് തന്നെ വൈദികരും ഉണ്ടാവുമെന്ന് കേള്ക്കു്ന്നു.
ReplyDeleteഭരണങ്ങാനത്ത് വന്നു ഞെളിഞ്ഞു നിന്ന് അറക്കല്‍ മെത്രാന്‍ ‘നാം ദൈവത്തിന്‍റെ ഹിതം അറിഞ്ഞു ജിവിക്കണ’മെന്നു പറഞ്ഞത് മറന്നു പോയോ? അതുകൊണ്ട് ഒത്തുതിര്പ്പ് ഇപ്പോള്‍ വേണ്ടാ. ദൈവഹിതം, ഈ വടികൊണ്ട് അനേകരെ മോചിപ്പിക്കണമെന്നതാണ്. വി. അല്ഫോന്സായുടെ നാമത്തിലുള്ള പാലാ കോളേജില്‍ കുറെ വര്ഷം മുമ്പ് ഒരു ഹിന്ദു പെണ്കുട്ടി ഡിഗ്രിക്ക് ചേര്ന്നു. ഉടന്‍ തന്നെ എന്ജിനീയറിങ്ങിനു കിട്ടിയപ്പോള്‍ മാറി. അടച്ച 15,000 ത്തോളം പോയി. ബാക്കിയുള്ള caution deposit 5000 ത്തോളം മൂന്നു വര്ഷം കഴിഞ്ഞു തരാമെന്നു പറഞ്ഞു. കൊടുത്തിട്ടില്ല. തകര്ക്കാ വുന്നിടത്തെല്ലാം സഭയുടെ അഭിമാനം വിറ്റു തുലക്കുന്ന ഈ വര്ഗ്ഗത്തെ നിയന്ത്രിക്കാന്‍ വട്ടായിയുമില്ല, ഒരു മെത്രാനുമില്ല. ആരും നോക്കാന്‍ അറയ്ക്കുന്ന ഇതിന്റെയ ഉള്ളറകള്‍ അടിച്ചുവാരാന്‍ ജനം തയ്യാറെടുക്കുമ്പോള്‍ എങ്ങിനെയും പ്രശ്നം തീര്‍ക്കാനുള്ള വ്യഗ്രത ജോയിന്റ് കൌണ്സില്‍ കാണിച്ച് ഈ സംരംഭത്തില്‍ പങ്കെടുത്ത ജനങ്ങളെ വിഡ്ഢികളാക്കരുത്. ജോയിന്റ് കൌണ്സില്‍ മാര്ച്ച് കാക്കനാട്ടെത്തുമ്പോള്‍ കൊച്ചി വിറയ്ക്കണം. സഭയെ കാര്ന്നു തിന്നുന്ന അറക്കല്‍ വംശജരെ ഒന്നടങ്കം തൂത്തു വാരി സഭ വൃത്തിയാക്കാന്‍ വിശ്വാസികള്ക്ക് കഴിയും – ഉറപ്പ്. അത് ചെയ്യേണ്ടത് ഇപ്പോഴാണ് – നാളെയല്ല. ആരുടേയും സമ്മതം വാങ്ങിയിട്ടല്ല ഇയ്യിടെ ജനം രാഷ്ട്രപതിഭവന്‍ അക്ഷരാര്ത്ഥത്തില്‍ വളഞ്ഞത്. ഹസാരെക്കും കേജരിവാളിനും അതിനു സാധിച്ചിട്ടുമില്ല. കൊച്ചു കൊച്ചു സംഭവങ്ങളാണ് ഇപ്പോള്‍ ലോകത്തിന്റെ വിധി നിര്‍ണ്ണയിക്കുന്നത്.... നിരവധി ഉദാഹരണങ്ങള്‍ പറയാനുണ്ട്.
റോഷന്‍ ചുരുക്കിക്കളയരുത്. അറിയാവുന്ന സംഭവകഥകളൊക്കെ പറയണം. ഇതെല്ലാം ജനം കേള്‍ക്കട്ടെ. സാധാരണ അല്മായന് അച്ചനെന്നും മെത്രാനെന്നും പറഞ്ഞാല്‍ പരിശുദ്ധരും ചോദ്യം ചെയ്യാന്‍ പാടില്ലാത്തവരും ആണ്. അവര്‍ സാധാരണ മനുഷ്യരേക്കാള്‍ എത്രയോ തരംതാണ മനസ്സുള്ളവരാണെന്നും അവര്‍ പ്രസംഗിക്കുന്നതിന്റെ ഒരു തരിയെങ്കിലും ദൈവസ്നേഹമവര്‍ക്കുണ്ടായിരുന്നെങ്കില്‍ കേരളം ഇന്നൊരു പറുദീസയായി മതസൗഹാര്‌ദത്തിലും സമ്പന്നതയിലും ലോകത്തിനു തന്നെ ഒരു മാതൃകയായി തിളങ്ങുമായിരുന്നുവെന്നും ഈ നാട്ടുകാര്‍ മനസ്സിലാക്കട്ടെ. ചില നല്ല മനുഷ്യര്‍ അവര്‍ക്കിടയില്‍ ഉള്ളവര്‍ ചെയ്യുന്ന നന്മപോലും ബാക്കി ശുംഭാന്മാര്‍ കളഞ്ഞു കുളിക്കുകയാണ്. ഒരിക്കലും മനസ്തപിക്കാത്ത, ഒരു നിയമവുംവകവയ്ക്കാത്ത ഈ ദേശദ്രോഹികളെ പാഠം പഠിപ്പിക്കാന്‍ ദശലക്ഷക്കനക്കിനുള്ള സാധാരണ പൌരന്മാര്‍ക്ക് ആകുന്നില്ലെങ്കില്‍ പിന്നെ നമ്മള്‍ കേരളീയരും ഭാരതീയരും ആണെന്ന് മേനി പറഞ്ഞു നടന്നിട്ട് എന്ത് വിശേഷം?
ReplyDeleteവട്ടായി ഖാന്‍ അങ്ങ് ഇടപെട്ടുകളയും എന്ന ധാരണ എനിക്കുമില്ല പ്രിയ റോഷന്‍ . കുഴിമാടങ്ങള്‍ക്ക് വെള്ളയടിക്കുക എന്നതാണല്ലോ അദ്ദേഹത്തിന്റെ ദൈവ വിളി ഫ്രീ ടൈം കിട്ടിയാള്‍ ഹോബി കള്ളന്മാര്‍ക്ക് കഞ്ഞി വെപ്പും .
ReplyDeleteപ്രിയ സക്കറിയാസ് പറഞ്ഞത് നൂറു ശതമാനം ശരിയാണ് .മാസത്തില്‍ 30 കുര്‍ബ്ബാന എങ്കിലും ചൊല്ലുന്ന പുരോഹിതരെക്കാള്‍ ആത്മീയതയും ,ധര്‍മ ബോധവും നേരും നെറിയും മാസത്തില്‍ 4 കുര്‍ബ്ബാന മാത്രം കാണുന്ന അല്മായന് - അല്ലേലൂയ്യ