Translate

Monday, December 24, 2012

Kerala News - രോഗശാന്തി വാഗ്ദാനം ചെയ്ത് അഞ്ചേക്കര്‍ തട്ടിയെന്ന് പരാതി - India, World News - Mathrubhumi Newspaper Edition


രോഗശാന്തി വാഗ്ദാനം ചെയ്ത് അഞ്ചേക്കര്‍ തട്ടിയെന്ന് പരാതി
(മാതൃഭൂമി പത്രത്തില്‍നിന്ന്‌ Posted on: 22 Dec 2012)


കൊച്ചി: രോഗശാന്തി വാഗ്ദാനം ചെയ്ത് ദമ്പതിമാരുടെ അഞ്ചേക്കര്‍ ഭൂമി കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ആവേ മരിയ ധ്യാനകേന്ദ്രം തട്ടിയെടുത്തതായി പരാതി. ഇതില്‍ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 29ന് രൂപതാ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ജര്‍മനിയില്‍ ജോലി ചെയ്യുന്ന എരുമേലി അറയ്ക്കല്‍ തോമസ്- മോണിക്ക ദമ്പതിമാരുടെ ഭൂമി കബളിപ്പിച്ച് കൈക്കലാക്കിയതായാണ് ആക്ഷേപം. 40 വര്‍ഷം ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യമാണ് നഷ്ടമായതെന്ന് മോണിക്ക എറണാകുളം പ്രസ്സ്‌ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ധ്യാനത്തില്‍ പങ്കെടുത്ത താന്‍ നിര്‍ബന്ധംമൂലം അരയേക്കര്‍ സ്ഥലം ധ്യാനകേന്ദ്രത്തിനു നല്‍കാമെന്നു സമ്മതിച്ചു. ഉടന്‍ വിദേശത്തേക്ക് തിരിച്ചുപോകേണ്ടിയിരുന്നതിനാല്‍ ബ്ലാങ്ക് മുദ്രപ്പത്രത്തിലാണ് ഒപ്പിട്ടു കൊടുത്തത്. രജിസ്ട്രാറെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഇതുവച്ച് തന്റെ എല്ലാ സ്വത്തുക്കളും തട്ടിയെടുത്തെന്ന വിവരം വൈകിയാണ് അറിഞ്ഞത്. വൈദികര്‍ ഇവ്വിധം കബളിപ്പിക്കുമെന്ന് അറിയില്ലായിരുന്നുവെന്ന് മോണിക്ക പറഞ്ഞു.

വിശ്വാസികളെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ആന്‍േറാ കോക്കാട്ട് ആവശ്യപ്പെട്ടു. കൗണ്‍സില്‍ പ്രസിഡണ്ട് ലാലന്‍ തരകന്‍, വര്‍ക്കിങ് പ്രസിഡണ്ട് ജോസഫ് വെളിവില്‍, പ്രവര്‍ത്തക ഇന്ദുലേഖ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Kerala News - രോഗശാന്തി വാഗ്ദാനം ചെയ്ത് അഞ്ചേക്കര്‍ തട്ടിയെന്ന് പരാതി - India, World News - Mathrubhumi Newspaper Edition:

'via Blog this'

No comments:

Post a Comment