Translate

Friday, December 28, 2012

ധ്യാനഗുരുവും പിശാചും

ധ്യാനഗുരു സായാഹ്ന സവാരിയില്‍ ആയിരുന്നു ,ലോകം മുഴുവന്‍ പറന്നു നടന്നു ബ്രാഞ്ചുകള്‍ സ്ഥാപിച്ചു അഭിഷേകം വര്‍ഷിക്കുന്ന ,ചൂട് വെള്ളത്തില്‍ കുളിക്കുന്ന അനേകം പേര്‍ക്ക് തണുത്ത വെള്ളത്തില്‍ കുളിക്കാന്‍ രോഗശാന്തി നല്‍കിയ അത്ഭുത പ്രവര്‍ത്തകന്‍ ആയിരുന്നു അദ്ദേഹം 
പാത  വക്കിലെ ചാലില്‍ നിന്ന് എന്നെ രക്ഷിക്കൂ സുഹൃത്തേ എന്നൊരു ശബ്ദം ഗുരു കേട്ടു .
ഗുരു- സുഹൃത്തോ ? ഞാന്‍ ഒരു പുരോഹിതന്നാണ് നിന്നെ എനിക്ക് അറിയില്ലല്ലോ 
മുറിവേറ്റയാള്‍ പറഞ്ഞു എന്നെ മരിക്കാന്‍ അനുവദിക്കരുതേ ,നിങ്ങള്‍ എല്ലാ ദിവസവും പള്ളിയില്‍ എന്നെക്കുറിച്ച് പറയാറുണ്ട്‌ 
ഫാദര്‍ പരുഷമായി പ്രതികരിച്ചു -ഞാന്‍ നിങ്ങള്‍ ആരെന്നു അറിയുന്നില്ല ,നീ പറയുന്നത് നുണയാണ് 
എന്റെ മുഖത്തേക്ക് നോക്കൂ - മുറിവേറ്റയാള്‍ പറഞ്ഞു  -ഞാന്‍ സാത്താനാണ്‌ 
ധ്യാനഗുരു പറഞ്ഞു -ദൈവത്തിനു ബലി അര്‍പ്പിക്കുന്ന ഈ കൈകള്‍ കൊണ്ട് നരക സന്തതി ആയ നിന്നെ ഞാന്‍ തൊടില്ല .നീ എന്റെയും സഭയുടെയും മനുഷ്യരാശി മുഴുവന്റെയും ശത്രു ആണ് .നീ വേദനിച്ചു മരിക്കുക തന്നെ വേണം 
മറുപടിയായി സാത്താന്‍ പറഞ്ഞു ..നിങ്ങളുടെ വൈദിക ജീവിതത്തിനു ഒഴിവുകഴിവ് ആയി നിങ്ങള്‍ എന്റെ പേര് ഉപയോഗിക്കുന്നു .എന്റെ  പേരാണോ ദൈവത്തിന്റെ പേരാണോ നിങ്ങള്‍ ധ്യാനത്തില്‍ കൂടുതല്‍ പറയുന്നത് -ഓര്‍ത്തു നോക്കൂ ദൈവം എന്ന് പറഞ്ഞാല്‍ ആരും പേടിക്കയില്ല സ്തോസ്ത്രക്കാഴ്ചയും ഇടുകില്ല .
ഞാന്‍ മരിച്ചാല്‍ ,എന്റെ നാമം ലോകത്തില്‍ ഇല്ലാതായാല്‍ നിങ്ങള്‍ എങ്ങനെ ജീവിക്കും ഫാദര്‍ ?ഭയത്തിന്റെ അടിത്തറയില്‍ ആശ്രമങ്ങളും കന്യ സ്ത്രീ മഠങ്ങളും നിര്‍മ്മിക്കുന്നത് ഞാന്‍ ആണ് .പാപം ലോകത്തില്‍ നിന്നും ഇല്ലാതായാല്‍ പാപത്തിനെതിരെ പൊരുതുന്നവരും അതോടൊപ്പം മറയും .നിങ്ങള്‍ക്കും എനിക്കും ഇടയിലുള്ള ബന്ധം വേര്‍പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ  പ്രിയ വൈദികനെ ? നിങ്ങള്‍ എന്നെ കൂട്ടി കൊണ്ടുപോയി ചികിത്സിക്കുമോ ? അതോ ഇവിടെ മരിക്കാന്‍  വിടുമോ ?
ഫാദര്‍ ക്ഷമാപണത്തോടെ പറഞ്ഞു - എന്റെ അജ്ഞതയ്ക്ക് മാപ്പ് തരിക .ഈ ലോകത്തില്‍ നിങ്ങള്‍ മനുഷ്യനില്‍ പ്രലോഭനം സൃഷ്ടിക്കുന്നു ,ആ പ്രലോഭനങ്ങള്‍ മാനദണ്ഡമാക്കിയാണ് ദൈവം മനുഷ്യാത്മാക്കളുടെ മൂല്യം  നിര്‍ണ്ണയിക്കുന്നത് .നിങ്ങള്‍ മരണമടഞ്ഞാല്‍  പ്രലോഭനം മരിക്കും .നിങ്ങള്‍ ജീവിക്കണം കാരണം -നിങ്ങള്‍ മരിച്ചാല്‍ പാപം ഇല്ലാതാകും -നരകം ഇല്ലാതാകും -ആളുകള്‍ ധ്യാനത്തിന് വരതാകും -സ്തോസ്ത്രക്കാഴ്ച കിട്ടാതാവും - നിങ്ങള്‍ ജീവിക്കണം കാരണം നിങ്ങളുടെ ജീവിതത്തിലാണ് കുടിലതയില്‍ നിന്ന് സ്വര്‍ഗത്തിലേക്കുള്ള മനുഷ്യരാശി യുടെ താക്കോല്‍ ഒളിഞ്ഞിരിക്കുന്നത് .
സാത്താന്‍ പുഞ്ചിരിച്ചു - ധ്യാന ഗുരുവേ നീ എത്ര ബുദ്ധിമാന്‍ ,നിന്റെ അറിവിന്റെ ശക്തിയാല്‍ നമ്മുടെ നിലനില്‍പ്പിന്റെ -സഹവര്‍ത്തിത്തത്തിന്റെ 
മഹാരഹസ്യം നീ മനസ്സിലാക്കി . പരസ്പരം ഉള്ള ആവശ്യകതയെ പറ്റി  ഇപ്പോള്‍ ഞാനും നീയും അറിയുന്നു . പ്രിയ സോദരാ  മതകച്ചവടത്തിലെ കൂട്ടു പങ്കാളി എന്നെ രക്ഷിക്കൂ 
ധ്യാനഗുരു തന്റെ ളോഹയുടെ കൈ ചുരുട്ടി ഉയര്‍ത്തി സാത്താനെ തന്റെ തോളിലേറ്റി ധ്യാനകേന്ദ്രത്തിലേക്ക് നടന്നു ,ഗുരുവിന്റെ കുപ്പായം സാത്താന്റെ ചോരയാല്‍ നനഞ്ഞു അയാള്‍ അത് വകവെയ്ക്കാതെ "സാത്താന്റെ ജീവന്‍ രക്ഷിക്കണമേ"എന്ന് മനമുരുകി പ്രാര്‍ത്ഥിച്ചു 
(അവലംബം -സാത്താന്‍  -ഖലീല്‍ ജിബ്രാന്‍ )

1 comment:

  1. ദൈവത്തെയും ശാത്താനെയുംപറ്റി നല്ല ഒരു അവതരണം. വേദപുസ്തകങ്ങള്‍ എടുത്താലും ശാത്താനായിരിക്കും വചനങ്ങളില്‍ കൂടുതല്‍ ഉരുവിട്ടിരിക്കുക. ആദം എന്ന വിഡ്ഢിയെ ശാത്താന്‍
    ചതിച്ചതുകൊണ്ടാണ് എബ്രാഹമിക്ക് മതങ്ങളെല്ലാം ഉണ്ടായത്. ഒരു സുപ്രഭാതത്തില്‍ ശാത്താന്‍ മരിച്ചാല്‍ മതങ്ങളുടെ അടിത്തറകള്‍ തകരും. യൂദാ സക്കറിയാത്തില്‍ ശാത്താന്‍ കയറിയില്ലായിരുന്നുവെങ്കില്‌ കാല്‍വരിയില്‍ ഒരു കുരിശുമരണം ഉണ്ടാവുകയില്ലായിരുന്നു. മെത്രാന്മാരുടെയും കര്‍ദിനാള്‍മാരുടെയും കഴുത്തില്‍ കുരിശു കാണുകയില്ലായിരുന്നു. ഇന്ന് പിശാചുക്കളെ ഓടിക്കുന്നതും കുരിശുകാണിച്ചാണ്.
    ധ്യാനഗുരുക്കളുടെ നിലനില്‍പ്പിനു തീര്‍ച്ചയായും ശാത്താനും സ്തോത്രകാഴ്ച്ചയുടെ ഓഹരി കൊടുക്കണം.

    ReplyDelete