Translate

Sunday, March 2, 2014

കൊളോണ്‍ കര്‍ദ്ദിനാള്‍ മൈസ്‌നര്‍ രാജിവെച്ചു

കൊളോണ്‍ കര്‍ദ്ദിനാള്‍ മൈസ്‌നര്‍ രാജിവെച്ചത് അത്ര വലിയ കാര്യമായതുകൊണ്ടല്ല ഈ വാർത്ത ഇവിടെ പകർത്തുന്നത്. അര നൂറ്റാണ്ടോളം സഭയെ സേവിച്ചയാൾ തനിക്കു പ്രായമായെന്നും അരുതാത്ത ചിലയഭിപ്രായങ്ങൾ തന്റെ വായിൽ നിന്ന് വീഴുന്നെന്നും മനസ്സിലാക്കിക്കൊണ്ട് സ്വയം സ്ഥാനമൊഴിഞ്ഞു എന്നതാണ് ഈ വാർത്തയെ ഈ നാട്ടിൽ പ്രാധാന്യമുള്ളതാക്കിതീർക്കുന്നത്. നമ്മുടെ ചില 'ശ്രേഷ്ഠ'ന്മാർക്കും ഈ പക്വത ഉണ്ടായെങ്കിൽ എന്നാഗ്രഹിക്കാനുള്ള വകയുണ്ടെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. കാര്യശേഷിയില്ലാത്ത ആലഞ്ചേരിയും ഭക്തികാപട്യങ്ങളിലെ പിന്നാമ്പുറ വസ്തുതകൾ തെളിവുസഹിതം ചൂണ്ടിക്കാണിച്ച സനൽ ഇടമറുകിനെ ഇപ്പോഴും പീഡിപ്പിക്കുന്ന മുംബൈ കർദിനാളുമൊക്കെ പണ്ടേ രാജിവച്ച് വീട്ടിലിരിക്കേണ്ടവരാണ്. അത് തിരിച്ചറിയണമെങ്കിൽ സംസ്കാരവും സത്യസന്ധതയും വേണം. (സക്കറിയാസ് നെടുങ്കനാൽ)

Story Dated: Saturday, March 1, 2014 09:04

mangalam malayalam online newspaper
കൊളോണ്‍: കൊളോണ്‍ അതിരൂപതയുടെ കര്‍ദ്ദിനാള്‍ ജോവാഹിം മൈസ്‌നര്‍ രാജിവെച്ചു. മുസ്‌ളിം ജനതയെക്കുറിച്ച് പ്രസംഗിച്ചതിന്റെ പേരില്‍ കര്‍ദ്ദിനാള്‍ ഇസ്‌ളാം മതത്തെയും മുസ്‌ലിംങ്ങളെയും മുറിവേല്‍പ്പിച്ചുവെന്ന ആരോപണം നിലനില്‍ക്കെയാണ് കര്‍ദ്ദിനാളിന്റെ രാജി. പ്രസംഗത്തിന്റെ പേരില്‍ ജര്‍മനിയില്‍ വിവാദം തുടങ്ങിയിട്ട് നാലാഴ്ചയോളമായി.
ഫെബ്രുവരി 28 ന് കര്‍ദ്ദിനാള്‍ പദവിയില്‍ നിന്നും വിരമിയ്ക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന കര്‍ദ്ദിനാള്‍ മൈസ്‌നര്‍ ഏതുകാര്യത്തെക്കുറിച്ചും തുറന്നടിയ്ക്കുന്ന സ്വഭാവക്കാരനായിരുന്നു. കര്‍ദ്ദിനാളിന്റെ രാജി വത്തിക്കാനില്‍ ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പാ സ്വീകരിച്ചു.
കൊളോണ്‍ അതിരൂപതയുടെ തൊണ്ണൂറ്റിനാലാമത്തെ ആര്‍ച്ച് ബിഷപ്പാണ് അദ്ദേഹം. 1933 ഡിസംബര്‍ 25 നാണ് അദ്ദേഹത്തിന്റെ ജനനം. 1962ല്‍ എര്‍ഫുര്‍ട്ടില്‍ പൗരോഹിത്യം നേടിയ ശേഷം പിന്നീട് അവിടെത്തന്നെ ബിഷപ്പായി. 1969 ല്‍ റോമില്‍ നിന്ന് തിയോളജിയില്‍ ഡോക്റ്ററേറ്റും നേടി. 1980 മുതല്‍ 89 വരെ ബര്‍ലിന്‍ ബിഷപ്പായിരുന്നു. 1983 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് കര്‍ദിനാളായി ഉയര്‍ത്തിയത്. 1989 മുതല്‍ കൊളോണ്‍ ആര്‍ച്ച് ബിഷപ്പായി. നിരവധി റോമന്‍ കോണ്‍ഗ്രിഗേഷനുകളിലും ജര്‍മന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ വിവിധ കമ്മിറ്റികളിലും അംഗമാണ്. കര്‍ദ്ദിനാളായി കാല്‍നൂറ്റാണ്ടുകാലത്തെ സേവനം കൊളോണ്‍ രൂപതയ്ക്കു മാത്രമല്ല ജര്‍മന്‍ കത്തോലിക്കാ സഭയ്ക്കും ഒരു മുതല്‍ക്കൂട്ടായിരുന്നു.
കേരളത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള കര്‍ദ്ദിനാള്‍ മൈസ്‌നര്‍ ജര്‍മനിയിലെ ഇന്ത്യക്കാരോട് , പ്രത്യേകിച്ച് കൊളോണിലെ മലയാളി സമൂഹവുമായി നിരവധി തവണ അടുത്ത പരിചയവും, മലയാളികളോട് പ്രത്യേക മമതയും വാല്‍സല്യവുമുണ്ട്. ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ ചാപ്‌ളെയിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ കര്‍ദ്ദിനാളിന്റെ കീഴിലാണ് ജോലിചെയ്യുന്നത്. ആലഞ്ചേരി പിതാവ് കര്‍ദ്ദിനാളായതിനു ശേഷം ജര്‍മ്മന്‍ സന്ദര്‍ശനത്തിനിടെ കൊളോണിലെത്തി കര്‍ദ്ദിനാള്‍ മൈസ്‌നറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കര്‍ദ്ദിനാള്‍ മൈസ്‌നറുടെ വിരമിക്കല്‍ തീരുമാനത്തിന് ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ അംഗീകാരം നല്‍കി. പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ താന്‍ ഇടപെടില്ലെന്നും അറിയിച്ചു.

വാര്‍ത്ത അയച്ചത്: ജോസ് കുമ്പിളുവേലില്‍
- See more at: http://beta.mangalam.com/pravasi/europe/154827#sthash.muo0YZbs.dpuf

2 comments:

  1. "നിങ്ങള്‍ ദൈവത്തോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ പ്രാര്‍ഥനയിലാണ്. ദൈവം നിങ്ങളോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ മനോരോഗത്തിലാണ്‌." Alex Kaniamparampil) In this country God speaks to all our bishops, Cardinals and most of the priests.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete