Translate

Friday, November 28, 2014

ഫാ. ബെനഡിക്ട് ഓണംകുളവും മറിയക്കുട്ടിക്കൊലക്കേസും - ഇനിയെന്ത്?

                      ചര്‍ച്ചാസമ്മേളനവും കൂടിയാലോചനയും
2014 നവംബര്‍ 29, ശനിയാഴ്ച 2 പി.എം. മുതല്‍, പാലാ ടോംസ് ചേമ്പര്‍ഹാളില്‍
അദ്ധ്യക്ഷന്‍ : പ്രൊഫ. ജോസഫ് വര്‍ഗ്ഗീസ് (ഇപ്പന്‍)
(കെ.സി.ആര്‍.എം. സംസ്ഥാന വൈസ് പ്രസിഡന്റ്)
ചര്‍ച്ച നയിക്കുന്നവര്‍ : ശ്രീ. കെ. ജോര്‍ജ് ജോസഫ് (KCRM സംസ്ഥാന പ്രസിഡന്റ്)
ശ്രീ.പി.കെ. മാത്യു ഏറ്റുമാനൂര്‍ (KCRM അന്വേഷണസംഘം, തലവന്‍)
ശ്രീ. എം.പി. ജേക്കബ് (കുഞ്ഞുമോന്‍), മണിമലേത്ത്
പ്രത്യേക സാന്നിദ്ധ്യം : ശ്രീ. ജോയിമോനും കുടുംബവും
3-4 വര്‍ഷംമുമ്പ്, അതിരമ്പുഴ വികാരിയും ചങ്ങനാശ്ശേരി രൂപതയുംചേര്‍ന്ന് മറിയക്കുട്ടി കൊലക്കേസ് പ്രതിയായ ഫാ. ബെനഡിക്ട് ഓണംകുളത്തിനെ 'സഹനദാസ'നും വിശുദ്ധനുമാക്കാനുള്ള ശ്രമം ശക്തമാക്കിയപ്പോള്‍, കെ.സി.ആര്‍.എം. ഒരു  അഞ്ചംഗ അന്വേഷണസംഘത്തെ നിയോഗിക്കുകയുണ്ടായി. ശ്രീ. പി.കെ. മാത്യു ഏറ്റുമാനൂരിന്റെ നേതൃത്വത്തിലുള്ള ഈ സംഘം കൊലക്കേസുമായും, യഥാര്‍ത്ഥ കൊലപാതകിയുടെ കുടുംബക്കാര്‍ കുറ്റമേറ്റുപറഞ്ഞ് അച്ചനോടു ക്ഷമചോദിച്ചു എന്ന കഥയുമായും ബന്ധപ്പെട്ട മിക്കവരെയും നേരിട്ടുകണ്ട് വിവരങ്ങള്‍ ശേഖരിക്കുകയും, എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ ആയിടെ പാലായില്‍ നടത്തിയ ചര്‍ച്ചായോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
സാഹചര്യത്തെളിവുകള്‍വച്ച് അച്ചന്‍തന്നെയാണ് മറിയക്കുട്ടിയെ കൊലപ്പെടുത്തിയത് എന്നും, മാപ്പപേക്ഷിച്ചു എന്ന കഥ കെട്ടിച്ചമച്ചതാണ് എന്നും, മറിയക്കുട്ടിയുടെ ഇളയകുട്ടി ജോയിമോന്‍ അച്ചന്റെ മകനാണ് എന്നുമായിരുന്നു പ്രധാന നിഗമനങ്ങള്‍. ഇതിനിടെ, മണിമലേത്തു പൗലോച്ചനെ കൊലപാതകിയായി ചിത്രീകരിച്ച് 'അഗ്നിശുദ്ധി'  എന്ന പുസ്തകമെഴുതിയ കളപ്പുരയ്ക്കലച്ചന്‍, പൗലോച്ചന്റെ മകന്‍ ശ്രീ കുഞ്ഞുമോന്റെ ചോദ്യങ്ങള്‍ക്കുമുമ്പില്‍ ഉത്തരംമുട്ടി, പുസ്തകത്തിലെ ആ വ്യാജപരാമര്‍ശത്തിന് മാപ്പുചോദിച്ച് ദീപികയിലും മനോരമയിലും പരസ്യമിടുകയും ചെയ്തു.
ഇതെല്ലാമായിട്ടും, ബെനഡിക്ടച്ചന്‍ വിശുദ്ധനാണെന്ന പ്രചാരണവും, അദ്ദേഹത്തിന്റെ പ്രത്യേകം തയ്യാറാക്കിയ കബറിടത്തില്‍ 'സഹനദാസ'നെന്ന നിലയില്‍ പ്രാര്‍ത്ഥനയും വണക്കവും തുടരുന്നു; 'അഗ്നിശുദ്ധി' യാതൊരു മാറ്റവും വരുത്താതെ വിറ്റഴിച്ചുകൊണ്ടിരിക്കുന്നു; പിതൃസ്വത്തായി യാതൊന്നും ലഭിക്കാതെ ജോയിമോനും കുടുംബവും വലയുന്നു...
ഇത്തരുണത്തില്‍, ഈ വിഷയങ്ങളില്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാനാകും എന്നാലോചിച്ച് പ്രവര്‍ത്തന പദ്ധതികള്‍ പ്ലാന്‍ ചെയ്യാനാണ് നവം. മാസപരിപാടി ലക്ഷ്യമിടുന്നത്.
അച്ചന്റെ മകനാണെന്നു സ്വയം കരുതുകയും സമൂഹം വിശ്വസിക്കുകയും ചെയ്യുന്ന ശ്രീ ജോയിമോനും കുടുംബവും ഈ ചര്‍ച്ചാപരിപാടിയില്‍ പങ്കെടുക്കുന്നതായിരിക്കും.
ഈ പരിപാടിയിലേക്ക് എല്ലാവരെയും ഹാര്‍ദ്ദമായി ക്ഷണിച്ചുകൊള്ളുന്നു.
സ്‌നേഹപൂര്‍വ്വം
-കെ. കെ. ജോസ് കണ്ടത്തില്‍ (KCRM സംസ്ഥാന ജന.സെക്രട്ടറി)
ഫോണ്‍: 8547573730

2 comments:

  1. "ദുഷ്ടനെ നീതിമാന്‍ എന്ന് വിളിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ "എന്ന വചനപ്രകാരം, പാവം കത്തോലിക്കാസഭ വീണ്ടുവിചാരമില്ലാതെ കാലത്തിന്റെ ശാപം കടംവാങ്ങുന്നത് ചേലല്ല !!
    എന്‍റെചെറുപ്പകാലത്ത് ഞാന്‍ കണ്ട ,മറക്കാനാകാത്ത ഒരു സിനിമയാണ് "മറിയക്കുട്ടി കൊലക്കേസ്" ! ഇവിടെയടുത്ത്‌ ഒരു ഷെവലിയാര്‍ വക റബ്ബര്‍ തോട്ടത്തിലും കെട്ടിടത്തിലുമായിരുന്നു അതിന്‍റെ ചിത്രീകരണം ! ഞാനും അത് കാണാന്‍ നാല് കിലോമീറ്റര്‍ നടന്നുപോയി അന്നത് കണ്ടതോര്‍ക്കുന്നു ! ആ കഥ തന്നെ "മൈനത്തരുവി കൊലക്കേസ്" എന്ന് മറ്റൊരു സിനിമയായി മലയാളത്തില്‍ ഇറങ്ങി ! കത്തനാരുടെ "അറുകൊല" കാണാന്‍ ആ രണ്ടു സിനിമയും ഞാന്‍ കാണുകയുണ്ടായി ! ആ തിരക്കഥയില്‍ ഇന്നിതാ ഒരു ജോയ്മോനും പരിശുദ്ധപരിവേഷം അണിഞ്ഞ (നാളെ പുണ്ണിയാളനായി രൂപക്കൂട്ടില്‍ കയറാന്‍ എല്ലാ വകുപ്പും തികഞ്ഞ) ഒരു പാതിരിയും കാണുന്നത് കാലത്തിന്റെ കരുണ ഒന്ന്കൊണ്ട് മാത്രമാണ് ! ഇതിന്റെ 'നേരിന്റെ നേരറിയാന്‍' ശ്രമിക്കുന്ന എന്റെ സ്നേഹിതര്‍ക്കു അഭിവാദനങ്ങള്‍ !! "സത്യമേവ ജയതേ"...

    ReplyDelete
  2. If Mr. Joymon is willing, consider a DNA test which could confirm if Fr. Benedict indeed was his Father. If the DNA proves this fact, those trying to fool the ordinary faithful will abandon their efforts to elevate him to sainthood..

    Jose.

    ReplyDelete