Translate

Thursday, March 1, 2018

ചോറിന്ത്യയിൽ, കൂറ് വത്തിക്കാനിൽ! ഭേഷ് !

വയസ്സായിട്ടും വിവരമില്ലാത്തവരാണീ മെത്രാനും കർദ്ദിനാളും വാവാമാരും എന്നൊക്കെ ഞാൻ പണ്ടേ പറഞ്ഞതല്ലേ? വെറും പോഴൻ പാതിരി മൂത്തോരല്ലേ ഇവറ്റകൾ! കുതന്ത്രത്തിലൂടെ ളോഹയുടെ കളർ മാറ്റുന്ന വില്ലന്മാർ !

ഭാരതത്തിന്റെ പുത്രനായി ഈ മണ്ണിൽ പെറ്റുവീണ പയ്യൻ ളോഹയിൽ  കയറിക്കൂടിയപ്പേൾ ഒരുനാൾ കർദ്ദിനാളായി / വത്തിക്കാന്റെ മരുമോനുമായി! നല്ലചേലായി! ഒടുവിൽ ഇന്ത്യയിൽ വോട്ടുചെയ്യുന്ന ഈ പുന്നാരമോൻ പറയുന്നു ഇവിടുത്തെ നിയമം അതിയാനു   ബാധകമല്ലെന്ന്! ചൂല്!! കാനോൻ നിയമമാണോ ഇയാളെ പെറ്റതും പോറ്റിയതുമിത്രയും നാൾ!? ഈ നന്ദികേട് ഭാരതാമ്മ പൊറുക്കരുത്! ഇവരെ പോറ്റിവളർത്തിയ പെറ്റമ്മയെ തള്ളുന്ന മോന്മാർ [ദൈവത്തെ കുരിശിച്ചവർ] ,ജനത്തെ തെറ്റായ വേദം കാതിലോതി ആത്മീകാന്ധതയിലൂടെ ആടുകളാക്കുന്നവർ ശിക്ഷിക്കപ്പെടേണ്ട   കാലം അതിക്രമിച്ചിരിക്കുന്നു! ആടുകളുടെ ചോരകുടിച്ചവയെ   ഇല്ലാതാക്കുന്നതോ മറ്റൊരു വലിയകുറ്റം!

ഭാരതത്തിന്റെ നിയമവാഴ്ചയെ നിന്ദിച്ച ഈ മോൻ മാപ്പുപറയാം എന്ന് പറഞ്ഞാലും ശിക്ഷിക്കണം കാരണം }''കൃതഘ്‌നനില്ല നിഷ്‌കൃതി'' എല്ലാതെറ്റിനും പരിഹാരമുണ്ടെന്നാലും നന്ദികേടിനു പരിഹാരമില്ല ! വത്തിക്കാനിൽ നിന്നും ഉണ്ടാക്കിയ പുണ്യാളൻമാരെ നാടാകെ കവലകൾതോറും രൂപക്കൂട്ടിലാക്കി, നാട്ടിലെ നാനാജാതി മതസ്ഥരെയും ഭക്തിയുടെ പാട്ടിലാക്കി, ആ പാട്ടു വിറ്റു കാശാക്കി, ആകാശ് മടക്കി വത്തിക്കാന് അടുത്ത പുണ്യാളനെ കൂദാശ
ചെയ്തു ണ്ടാക്കാൻ കപ്പം കൊടുക്കുന്ന  ഈ വിശ്വാസം ഭാരതമക്കളേ, നമുക്കിനിയും ആവശ്യമുണ്ടോ ? ചിന്തിക്കൂ അച്ചായന്മാരേ  ....പ്ളീസ് .  നിയമജ്ഞർ ഇവരെ നിയമം പഠിപ്പിക്കട്ടെ !  സർക്കാർ ഇവരുടെ ഭക്തിക്കച്ചവടത്തിന്റെ വരവുചെലവ് നോക്കി, പണം രാജ്യത്തിന്റെ കണക്കിൽ പെടുത്തട്ടെ ! 'മെഡിക്കൽ & എഡ്യൂക്കേഷൻ' എന്ന സർക്കാരിന്റെ രണ്ടു ഡിപ്പാർട്മെന്റുകൾ ളോഹാധാരികൾ ഇത്രകാലമായി  കൈകാര്യം ചെയ്തതിന്റെ പൊരുൾ മാനനമുള്ള രാഷ്ട്രീയ സേവകർക്കു മനസ്സിലായിക്കാണുമല്ലോ!  

ഇത് കുരുക്ഷേത്ര ഭൂമിയാണ് ഇവിടെ ധർമ്മം ജയിക്കണം'  എല്ലാ അധർമ്മവും ഇവിടെ ഇല്ലാതെയായെ മതിയാവൂ, നിശ്ചയം ! 
samuelkoodal 9447333494       

1 comment: