Translate

Sunday, March 4, 2018

സഭാനേതൃത്വം വെട്ടിലായി. ജോണിയുടെ കുത്തേറ്റുമരിച്ച ഫാദർ സേവ്യറിന്റെ അമ്മയും ഏതാനും ബന്ധുക്കളും ഒരു വൈദികനും ജോണിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചു.മലയാറ്റൂർ മലയിൽ കുത്തേറ്റുമരിച്ച  ഫാദർ സേവ്യർ ,ജോണിയോട് യാതോരുവിധ ദയയും ഇല്ലാതെയാണ് പെരുമാറിയത് .37 വർഷം കപ്യാരായിരുന്നിട്ടും വൈദികന്റെ ഗൂഡലക്ഷ്യത്തിനുവേണ്ടി ജോണിയെ ജോലിയിൽനിന്നും പുറത്താക്കിയപ്പോൾ ഒരു ചില്ലിക്കാശുപോലും നൽകിയില്ല. വീട് കൊടും പട്ടിണിയിലായി.  ജോണിയുടെ പിതാവും അവിടുത്തെ കപ്യാരായിരുന്നു. സൽസ്വഭാവിയും നല്ലമനുഷ്യനുമായിരുന്നു ജോണിയെന്ന് നാട്ടുകാർ പറയുന്നു. ജോണിയോട് അച്ചൻ കാട്ടിയത് മനുഷ്യത്വമില്ലാത്ത പ്രവർത്തിയാണെന്ന അഭിപ്രായമാണ് നാട്ടുകാർക്ക്. മലയാറ്റൂർ മലയിൽ എത്തുന്ന കോടാനു കോടികളുടെ കണക്കുകൾ ജനങ്ങളുടെ മുന്നിൽ പറയുവാൻ പുരോഹിതർ തയ്യാറാകാത്തത് സംശയത്തിനിടനൽകുന്നതാണ്. താഴത്തെ പള്ളിയുമായി ചില തർക്കങ്ങളും നിലനിൽക്കുന്നുണ്ട്. മനപ്പൂർവ്വമല്ല തെറ്റുപറ്റിപ്പോയി എല്ലാവരുംക്ഷമിക്കണമെന്ന് ജോണി പോലീസിന്റെ മുന്നിൽ വച്ച് എല്ലാവരോടുമായി പറഞ്ഞതുതന്നെ അദ്ദേഹത്തിന്റെ നല്ല മനസ്സല്ലാതെഎന്താണ്. ജോണിക്കനുഭവിക്കേണ്ടിവന്ന ക്രൂരതയാണ് നിഷ്‌കളങ്കനായ ജോണിയേക്കൊണ്ടിതു ചെയ്യിച്ചത് . ബന്ധപ്പെട്ട വൈദികർക്കും സഭക്കും ഈ കുറ്റത്തിൽ നിന്നും രക്ഷപെടാനാവില്ല.

സഭയിലെ വൈദികരുടെ കൊടുംക്രൂരത സഹിക്കേണ്ടിവന്നിട്ടുള്ള ആയിരക്കണക്കിനാളുകൾ സ്വയം ആത്മഹത്യ ചെയ്യുവാൻ കഴിയാതെയും എതിരാളികളെ കുത്തിക്കൊല്ലുവാൻ കഴിയാതെയും നിസ്സഹായരായി ജീവിക്കുന്നുണ്ട്. ഭൂരിപക്ഷം പുരോഹിതരും വിശ്വാസികളോടു പെരുമാറുന്നത് പൂച്ച എലിയെ പിടിച്ചതുപോലെയാണ്. എലി പ്രാണവേദനയാൽ എത്രമാത്രം പിടഞ്ഞാലും എത്രമാത്രം രക്തം വാർന്നുപോയാലും പൂച്ച കടിവിടില്ലെന്നുമാത്രമല്ല എലിയെ തട്ടിക്കളിക്കുകയും ചെയ്യും.  ജോണിയെപ്പോലെ പലകാര്യങ്ങളിൽ പീഡിപ്പിക്കപ്പെട്ട നിരപരാധികൾ എത്രമാത്രം.

പത്രമാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ജോണിയെന്ന പാവം മനുഷ്യന് വൻതോതിലുള്ള പിൻതുണകിട്ടുകയും, വൈദികരുടെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്യപ്പെടുകയും ,സഭാനേതൃത്വത്തിനനുകൂലമായി വിശ്വാസികൾ രംഗത്തുവാരാതിരിക്കുകയും ചെയ്തത് സഭാ നേതൃത്വത്തെ ഭീതിയിലാഴ്ത്തി .പ്രതിക്കൂട്ടിലായ സഭാനേതൃത്വം എങ്ങനെയും തലയൂരുവാനുള്ള ശ്രമത്തിലാണ് .ജോണിക്കെതിരെ കൊലക്കുറ്റത്തിനു കേസ്സെടുക്കണമെന്നാവശ്യപ്പെട്ട് സഭാനേതൃത്വം പോലീസിൽ  ശക്തമായ സമ്മർദ്ദം നടത്തുന്നു എന്നാണ്‌കേൾക്കുന്നത് പോലീസ് ഇതിനുവഴങ്ങാത്തതും സഭാനേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട് .ജോണിയുടെ കുടുംബത്തെ സഹായിക്കുന്നതിനായി വലിയൊരു ജനസമൂഹം മുന്നോട്ടുവന്നുകൊണ്ടിരിക്കുക്കുകയാണ്.
     പ്രതിക്കൂട്ടിലാകുമെന്നും ഉള്ളിലെ പലരഹസ്യങ്ങളും പുത്തേയ്ക്കുവരുമെന്നും സഭാനേതൃത്വം നന്നായി ഭയക്കുന്നു. പൊതുസമൂഹം സഭക്കെതിരാണെന്നു മനസ്സിലാക്കിയ സാഹചര്യത്തിൽ മുഖംമിനുക്കുവാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടേ അച്ചൻെ്‌റ കുടുംബം ജോണിയുടെ കുടുംബത്തിൽ ആശ്വാസവാക്കുകളുമായി എത്തിയതിനെകാണുവാൻ കഴിയു.

No comments:

Post a Comment