Translate

Monday, March 12, 2018

കെ സി ആർ എം - നോർത്ത് അമേരിക്ക, ആറാമത് ടെലികോൺഫെറൻസ്



 കെ സി ആർ എം - നോർത്ത് അമേരിക്ക (KERALA CATHOLIC CHURCH REFORMATION MOVEMENT) -യുടെ ആറാമത് ടെലികോൺഫെറൻസ് മാർച്ച് 14, 2018 (MARCH 14, 2018) ബുധനാഴ്ച വൈകീട്ട് ഒമ്പതുമണിക്ക് (9 PM EASTERN STANDARD TIME) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും സ്നേഹപൂർവ്വം അറിയിച്ചുകൊള്ളുന്നു.

വിഷയം: പൗരോഹിത്യവും അവിവാഹിതാവസ്ഥയും

വിഷയം അവതരിപ്പിക്കുന്നത്: റവ. ഡോ. ജോസഫ് ഔസേപ്പറമ്പിൽ (Rev. Dr. Joseph Ouseparampil)

പുരോഹിത ലൈംഗിക അതിക്രമങ്ങൾ ക്രമാതീതമായി കൂടിവരുന്ന ഇന്നത്തെ സാഹചര്യത്തിൽ പുരോഹിതർ നിർബന്ധമായും അവിവാഹിതരായിരിക്കണമോ എന്ന വിഷയം വ്യാപകമായ ചർച്ചകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കത്തോലിക്ക സഭയിൽ പുരോഹിതർക്ക് വിവാഹം അനുവദിക്കണം എന്ന മുറവിളി ഉയർന്നുതുടങ്ങിയിട്ട് നാളേറെയായി. ദൈവസൃഷ്ടിയും സുന്ദരവും പരിപാവനവും ആസ്വാദ്യജനകവുമായ ലൈംഗീകതയെ ഇകഴ്ത്തിക്കാണിക്കുക മാത്രമല്ലാ അതിനെ പാപസങ്കല്പത്തോടെ നാട്ടു നനച്ചു വളർത്തുകയാണ് സഭ ഇന്നുവരെ ചെയ്തിട്ടുള്ളത്. ക്രിസ്തുമതം ലൈംഗികതയോടു രൂപപ്പെടുത്തിയ സമീപനം സ്ത്രീപുരുഷബന്ധത്തിന് വിരുദ്ധമായിരുന്നു. ആയതിനാൽ അവിവാഹിത പൗരോഹിത്യം കെട്ടുപിണഞ്ഞു കിടക്കുകയാണ്, സഭയിൽ ഇന്ന്. ആഗോള കത്തോലിക്ക സഭയിൽ നിർബന്ധിത ബ്രഹ്മചര്യത്തിൻറെ നുകം പേറുന്ന ക്ലേർജികൾ മനുഷ്യരാൽ ഷണ്ഡന്മാരാക്കിയവരാണ്. യേശുവിൻറെ വിശകലനവും അതുതന്നെ (മത്താ. 19: 12). ലൈംഗിക സദാചാര പ്രമാണങ്ങളെ പൊക്കിപ്പിടിച്ച് സ്ത്രീപുരുഷബന്ധത്തെ താഴ്ത്തിക്കെട്ടിയപ്പോൾ സഭ ലജ്‌ജാകരമായ പല സംഭവങ്ങൾക്കും സാക്ഷിയാകേണ്ടിവന്നു. അതിലൊന്നാണ് അവിവാഹിത പൗരോഹിത്യമെന്ന് പറയാതിരിക്കാൻ വയ്യ.

ഔദ്യോഗിക സഭയ്ക്ക് പുരോഹിത ബ്രഹ്മചര്യംകൊണ്ട് സഭാസ്ഥാപനങ്ങൾ നടത്തികൊണ്ടുപോകാനുള്ള മനുഷാദ്ധ്വാനം തുച്ഛമായ വിലയ്ക്കു വാങ്ങാമെന്നതൊഴിച്ചാൽ പ്രത്യേക നേട്ടങ്ങളൊന്നും ഈവിഷയത്തിൽ ചൂണ്ടിക്കാണിക്കാൻ സാധിക്കുകയില്ല. അവിവാഹിത പൗരോഹിത്യത്തെപ്പറ്റി ചിന്തിക്കുമ്പോൾ സഭയ്ക്ക് 'കുറഞ്ഞ കൂലിക്കാരെ ലഭിക്കുന്നു' എന്ന വിഷയവും പ്രാധാന്യമർഹിക്കുന്നു. അതും ചർച്ചയ്ക്ക് വിഷയമാക്കേണ്ടതാണ്. സുബോധമുള്ള ഒരു മനുഷ്യനും ഇന്നത്തെ ലോകസാഹചര്യത്തിൽ ജനസംഖ്യാവർദ്ധനവിനെ പ്രോത്സാഹിപ്പിക്കുകയില്ല. എങ്കിലും കത്തോലിക്ക സഭ ജനന നിയന്ത്രണ പരിപാടികളെ എതിർക്കുന്നു. പാപപട്ടികയിൽ അതിനും സ്ഥാനം കൊടുത്തിരിക്കുന്നു. അതുപോലെ പുരോഹിതരുടെ എണ്ണം കുത്തനേ കീഴോട്ടുഗമിക്കുന്ന ഇന്നത്തെ സഭാസാഹചര്യത്തിലും സഭാമേലധികാരികളുടെ മനസ്സ് രതിവികാരത്തിലെ പ്രാകൃത ചിന്താഗതി മാറ്റുമെന്ന് പ്രതീക്ഷിക്കാൻ വയ്യ. കാലോചിതമായ പരിഷ്‌ക്കാരങ്ങൾ സഭയിൽ വരുത്തിയില്ലെങ്കിൽ കൂടുതൽ നാണക്കേടുകൾ ജനമദ്ധ്യത്തിൽ സമ്പാദിക്കാമെന്നല്ലാതെ മറ്റൊന്നും നേടാൻ പോകുന്നില്ല.

ബാലരാതിക്കാരും സ്ത്രീലംഭടരുമായ പുരോഹിതർ കാട്ടിക്കൂട്ടുന്ന വികൃതികൾക്ക് പോപ്പ് ലോകരോട് മാപ്പുപറയുന്ന ഇന്നത്തെ സാഹചര്യത്തിൽ നടക്കാൻ പോകുന്ന ഈ ടെലികോൺഫെറൻസ് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. അക്കാരണത്താൽത്തന്നെ ഈ അറിയിപ്പ് ലഭിക്കുന്ന എല്ലാവരും ജാതിമതലിംഗപ്രായതൊഴിൽ വ്യത്യാസങ്ങളൊന്നും കൂടാതെ തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള ഒരു വേദിയായി ഈ ടെലികോൺഫെറൻസിനെക്കണ്ട് അതിൽ സംബന്ധിക്കണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു. അതുപോലെ വൈദിക ബ്രഹ്മചര്യം, ക്ലേർജികളുടെ അവിവാഹിതാവസ്ഥ തുടങ്ങിയ കാര്യങ്ങൾ സഭയിൽ ഇന്നത്തേപ്പോലെത്തന്നെ തുടർന്നേ മതിയാവൂ എന്നു ചിന്തിക്കുന്ന വൈദികരും അല്മായരും ധാരാളമുണ്ട്. അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള സുവർണാവസരമാണ് ഈ ടെലിഫോൺ ചർച്ച. ആയതിനാൽ ഈ അറിയിപ്പ് ലഭിക്കുന്ന പുരോഹിതരും കന്യാസ്ത്രികളും അല്മായരും മറ്റു മതക്കാരും എല്ലാം ആ ചർച്ചയിൽ പങ്കെടുത്ത് അതിനെ വിജയിപ്പിക്കണമെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു.

ടെലികോൺഫെറൻസ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

March 14, 2018 Wednesday evening 9 pm Eastern Standard Time (New York Time)

Moderator: Mr. A. C. George

Please call preferably from your home land phone to enter the Teleconference Number: 1-712-770-4160. On prompt enter access code 605988#

Please see your time zone and enter the teleconference accordingly.

9 pm Eastern Time

8 pm Central time

7 pm Mountain time

6 pm Pacific Time

For more information, please contact Chacko Kalarickal (586-601-5195) and Jose Kalliduckil (773-943-0416)  

സ്നേഹാദരവുകളോടെ,

ചാക്കോ കളരിക്കൽ, 13337 Windham Drive, Washington Township, MI 48094-3175

Mobile: 586-601-5195, Email: ckalarickal10@hotmail.com

No comments:

Post a Comment