Translate

Thursday, March 22, 2018

'അഖിലകേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സി'ലില്‍ പങ്കാളികളാകാന്‍’


 കേരളക്രൈസ്തവരുടെ ലോകത്തെവിടെയുമുള്ള സ്വതന്ത്രസഭാപ്രസ്ഥാനങ്ങളെ ക്ഷണിക്കുന്നു!

റീത്തിന്റെപേരിലും മറ്റെല്ലാവിധത്തിലും ക്രൈസ്തവപൗരോഹിത്യം ഏറ്റവുമധികം ചൂഷണം ചെയ്യുന്നത് കേരളത്തിനു പുറത്തു ജീവിക്കുന്ന സഭാവിശ്വാസികളെയാണ്. കേരളനിയമസഭ ചര്‍ച്ച് ആക്ട് പാസാക്കിയാല്‍, കേരളത്തിലുള്ളവര്‍ക്കെന്നപോലെ കേരളത്തിനു പുറത്തുള്ള ക്രൈസ്തവര്‍ക്കും പുരോഹിതാധിപത്യത്തില്‍നിന്നു സ്വാതന്ത്ര്യം നേടാനാവും. സഭാവഴക്കുകള്‍ക്കും അയവുണ്ടാകും. അതുകൊണ്ട്, ഈ കാലഘട്ടത്തിന്റെ വലിയൊരു ആവശ്യമെന്ന നിലയില്‍ ചര്‍ച്ച് ആക്ടിന്റെ പ്രാധാന്യത്തെ നോക്കിക്കാണണമെന്നും, ‘AKCA  ആക്ഷന്‍ കൗണ്‍സി'ലിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് ഈ പ്രസ്ഥാനത്തെ മലയാളി ക്രൈസ്തവരുള്ള എല്ലാ ഇടങ്ങളിലേക്കുമായി വ്യാപിപ്പിക്കണമെന്നും ലോകമലയാളി ക്രൈസ്തവസമൂഹങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
'അഖിലകേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സി'ലില്‍ പങ്കാളികളാകാന്‍ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വിദേശങ്ങളിലും സഭയുടെ നവീകരണം ലക്ഷ്യംവച്ചു പ്രവര്‍ത്തിക്കുന്ന, എല്ലാ സഭാവിഭാഗങ്ങളിലുംപെട്ട, കേരളക്രൈസ്തവരുടെ സ്വതന്ത്രസംഘടനകളെയും പ്രസ്ഥാനങ്ങളെയും സാദരം ക്ഷണിക്കുന്നു!

'AKCA ആക്ഷന്‍ കൗണ്‍സി'ലിനോടുചേര്‍ന്ന് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്രസഭാപ്രസ്ഥാനങ്ങള്‍
1. ലാറ്റിന്‍ കാത്തലിക് അസ്സോസിയേഷന്‍ (LCA)
2. കാത്തലിക് അസ്സോസിയേഷന്‍ ഫോര്‍ ജസ്റ്റീസ് (CAFJ) - അങ്കമാലി
3. കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്‍ (CLA) - കോഴിക്കോട്
4. കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്‍ (CLA) - വയനാട്
5. ആര്‍ച്ചു ഡയോസിസന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പേരന്‍സി (AMT) - എറണാകുളം
6. ദളിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ (DCFI)
7. സെന്റ് റാഫേല്‍സ് ചര്‍ച്ച് ലേമെന്‍സ് അസ്സോസിയേഷന്‍, (RCLA) - എഴുപുന്ന 
8. ക്‌നാനായകത്തോലിക്കാ നവീകരണസമിതി (KCNA)
9. ക്‌നാനായ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (KANA)
10. കേരള കാത്തലിക് ഫെഡറേഷന്‍ (KCF) - തൃശൂര്‍
11. ആള്‍ ഇന്ത്യ കാത്തലിക് അസ്സോസിയേഷന്‍ (AICA) - പാലക്കാട്
12. ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍ (CAAC) - കൊല്ലം
13. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ (JCC)
14. കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം (KCRM) - പാലാ
15. കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം (KCRM) - തൊടുപുഴ
16. കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം (KCRM) - നോര്‍ത്ത് അമേരിക്ക

കെ. ജോര്‍ജ് ജോസഫ് (ചെയര്‍മാന്‍) ഫോണ്‍: 9037078700            
വി.ജെ. ജോയി (സെക്രട്ടറി) ഫോണ്‍: 9495839725

1 comment: