Translate

Saturday, March 10, 2018

പാഞ്ചാലീവസ്ത്രാക്ഷേപം ക്രിസ്ത്യൻ സഭകളിൽ!

സാമുവൽ കൂടൽ  9447333494

'ക്രിസ്തുവിന്റെ മണവാട്ടിയായി' പുരോഹിതർ  ഉരുവാക്കിയ 'മണവാട്ടിസഭകളുടെ' വസ്ത്രാക്ഷേപം അവർ തന്നെ ഒരു കൂസലുമില്ലാതെ, ലോകത്തെ ഭയക്കാതെ നടത്തുന്നു ; ദൈവഭയമോ തീണ്ടിയിട്ടുമില്ല! ഈ അധർമ്മം ലോകഗുരുവായ  ഭാരതത്തിന്റെ ഭഗവാൻ കൃഷ്ണൻ അധികകാലം പൊറുക്കുകയില്ല!

''യദാ യദാ ഹി ധർമ്മസ്യ ഗ്ലാനിർ ഭവതി ഭാരതാ:..    
                            and 
പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്‌കൃതാം 
ധർമ്മ സ്ഥാപനാര്ത്ഥായ സംഭവാമി യുഗേ യുഗേ'' 

എന്ന ഭഗവത്ഗീതയിലെ നാലാം അദ്ധ്യായത്തിലെ  ഏഴും എട്ടും ശ്ലോകങ്ങൾ പ്രകാരം, ഭാരതത്തിൽ ഈ പുരോഹിതർ കാണിക്കുന്ന അധർമ്മങ്ങളെ ഇവിടുത്തെ ഹിന്ദുമൈത്രി അധിക കാലം കണ്ടുകൊണ്ടിരിക്കും എന്ന് തോന്നുന്നില്ല! ക്രിസ്ത്യൻ പൗരോഹിത്യത്തിന് കോടതിയും പുല്ലാ ! അവയുടെ വിധിന്യായങ്ങളും പുല്ലാ !     
   
അധർമ്മം പെരുകിയ കൗരവർ ഒടുവിൽ സഹോദരിയുടെ [പാഞ്ചാലിയുടെ] വസ്ത്രാക്ഷേപം ചെയ്തത് കണ്ടു കൊണ്ടു മൗനമായിരുന്ന ഭീഷ്മ പിതാമഹനെയും ദ്രോണാചാര്യരെയും വരെ ഇല്ലാതെയാക്കാൻ ഭഗവാൻ കരുണ ചൊരിഞ്ഞു! പാഞ്ചാലിയുടെ വസ്ത്രാക്ഷേപമായിരുന്നു കൗരവരുടെ അധർമ്മത്തിന്റെ ക്ളൈമാക്സ് !

പള്ളിമേടകളിൽ നടക്കുന്ന കർത്താവിന്റെ മണവാട്ടിമാരുടെ വസ്ത്രാക്ഷേപം, സിസ്റ്റർ ജാസ്മിൻ 'ആമ്മേനി' ലൂടെ പച്ചയ്ക്കുപച്ചയായി വിവരിച്ചിട്ടും, അഭയാകൊലകേസ് ഇരുപത്തിമൂന്നാം കൊല്ലവും പ്രതികളെ വെറുതേ വിട്ടു വിട്ടു കാലങ്ങളായി വഴിയിലിഴയുമ്പോൾ,  ''സംഭവാമി യുഗേ യുഗേ '' എന്നുറപ്പു പറഞ്ഞവൻ ഉറങ്ങുകയാണ് എന്നാരും കരുതരുത് ! അല്ല ,ഉറങ്ങുകയല്ല, അവൻ വീണ്ടും അവതരിക്കും നിശ്ചയം !

 ''ഇസ്രയേലിന്റെ കാവൽക്കാരൻ ഉറങ്ങുന്നുമില്ല , ഉറക്കം തൂങ്ങുന്നുമില്ല'' എന്നതുപോലെ, നീതി നടപ്പാക്കി, ഈ മണ്ണിൽ നടക്കുന്ന അധർമ്മം ഇല്ലാതെയാക്കാൻ അവൻ അവതരിക്കും,  എന്ന 'ഗീതസത്യം' ഞാൻ വിശ്വസിക്കുന്നു!  അധർമ്മികളായ പാസ്റ്റർമോന്മാർക്കും                
പൗരോഹിത്യത്തിനുമെതിരെ ഓരോ സഭകളിലും പള്ളികളിലും ദൈവചേതസുള്ള കുഞ്ഞുങ്ങൾ പിറന്നേതീരൂ...പിറക്കും നിശ്ചയം ! 
ഇത് കാലത്തിന്റെ ആവശ്യമാണ്! ''ശുഭസ്യ ശീഘ്രം '' ഭഗവൻ !   

''കർത്താവിന്റെ മണവാട്ടിമാരെപ്പോലെതന്നെ  കർത്താവിനു വിശ്വാസികൾ നേർച്ചയായി കൊടുത്ത പണവും കത്തനാർക്കുള്ളത്'' എന്ന കാനോൻ നിയമം കാട്ടു നിയമമാണ്‌ ! കത്താവിനുള്ളത് കർത്താവിനും, കപ്പിയാർക്കുള്ളത് കപ്പിയാർക്കും എന്നതല്ലേ നീതി? അപ്പോൾ കൈസർക്കുള്ളതോ ? കൈസറുടെ നീതി കൈസർക്കുമാത്രമാകുമോ? ഇല്ല!  ആ നീതി നാടിന്റെ നീതിയാണ്! മാനവനീതിയാണത് ! പക്ഷേ,  കത്തനാർ  വീഞ്ഞടിച്ചു വിവരമില്ലാതെ ഉണ്ടാക്കിയ അവരുടെ 'കാട്ടുകാനോൻനിയമം' കത്തനാർക്കു മാത്രം മതിയെന്നാകണം! എങ്കിലേ കാര്യം ശരിയാകൂ !

അമേരിക്കയിൽ പള്ളികളിൽ  'യൂത്ത്' പോകാറില്ല! കേരളത്തിലും വേലയില്ലാത്ത കുറെ പേര് [നാട്ടിലുള്ളപ്പോൾ] പള്ളിമുറ്റം ചവിട്ടും ഒരു നേരമ്പോക്കിന് ! എന്നാൽ പള്ളികളിൽ നടക്കുന്ന അധർമ്മം മനസിലാക്കിയ 'യൂത്ത്' അവരവരുടെ അമ്മമാരെ പള്ളികളിൽ പോകുന്ന ഈ പോക്ക് വിലക്കും നാളെ ! സംഗതിയുടെ 'ഗുട്ടൻസ്'  പിള്ളാർക്ക് പിടികിട്ടുന്നതോടെ പള്ളികൾതോറുമുള്ള ഈ ഗോപാംഗനകൾക്കുള്ള  'വിലക്കുകല്പന' അവരുടെ മക്കൾതന്നെ കൊടുക്കും നിശ്ചയം! ഭർത്താവിവർക്കു പുല്ലാണല്ലോ!
പാവം ഭർത്താക്കന്മാരെ, 'നാളെ' നിങ്ങളുടേതാകും! ശുഭം ....!!

2 comments:

  1. http://www.mathrubhumi.com/tv/ReadMore1/43177/land-fraud-allegations-come-up-in-csi-chuch/M

    ReplyDelete
  2. https://www.facebook.com/mathrubhumidotcom/videos/10156292719842718/?multi_permalinks=359353417914524&notif_id=1520612193784977&notif_t=feedback_reaction_generic

    ReplyDelete