Translate

Tuesday, March 6, 2018

സീറോ മലബാര്‍ ഭൂമിയിടപാടില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

http://www.mathrubhumi.com/tv/ReadMore1/43054/syro-malabar-land-deal-high-court-takes-govt-to-task/M
കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന പരാതി ലഭിച്ചിട്ടും കേസെടുക്കാത്തതിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിലും സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. എന്നാല്‍ സഭയുടെ ഭൂമി ഇടപാടില്‍ മാത്രം പോലീസ് കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു. സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് കേസ് ഒരു സിവില്‍ കേസാണെന്നും ഇതില്‍ പോലീസ് ഇടപെടേണ്ട കാര്യമില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തത്. ഈ നിലപാടിനെയാണ് ജസ്റ്റിസ് കമാല്‍ പാഷ വിമര്‍ശിച്ചത്. ഇത് ഒരു സിവില്‍ കേസായി കണക്കാക്കാന്‍ സാധിക്കില്ല. ക്രിമിനല്‍ സ്വഭാവമുള്ള സാമ്പത്തിക തട്ടിപ്പാണ് ഇവിടെ നടന്നിരിക്കുന്നത്. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാത്ത അന്വേഷണ ഉദ്യോഗസ്ഥനെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും കോടതി അറിയിച്ചു.

1 comment:

  1. http://mattersindia.com/2018/03/cheating-case-registered-against-catholic-priest/

    ReplyDelete