Translate

Wednesday, March 14, 2018

കുഞ്ഞാടുകൾ

https://www.facebook.com/george.joseph.77920/posts/1771640372858840

ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് വൈദികരുടെ പ്രസംഗങ്ങളിലെല്ലാം വിശ്വാസികളെ എന്തുകൊണ്ട് കുഞ്ഞാടുകൾ എന്ന് വിളിക്കുന്നുവെന്ന് !!!!സത്യത്തിൽ സഭയുടെ സ്വത്ത് വിൽപനയും കാര്യങ്ങളും വന്നപ്പോഴാ കാര്യം പുടികിട്ടിയത് .
അക്ഷരാർത്ഥത്തിൽ ഈ വിശ്വാസികൾ എന്ന് പറയപ്പെടുന്ന ഈ കൂട്ടങ്ങൾ വെറും കുഞ്ഞാടുകൾ തന്നെ .
കുഞ്ഞാടുകൾക്കെന്നും പ്രിയം പ്ലാവില തന്നെ .
രോഗസൗഖ്യം ,ആന്തരിക സൗഖ്യം ,പാപമോചനം ,പൈശാചിക ബന്ധന വിടുതൽ എന്നിങ്ങനെ മൂത്ത പ്ലാവില എടക്കിടക്ക് കടിക്കാൻ കൊടുത്തും ,
സ്വർഗ്ഗം എന്ന കൂമ്പെല ദിപ്പെ കടിക്കാം എന്ന് തോന്നു മാറ് കടിയെത്താൻ നേരം വലിച്ച് വലിച്ച് ആ കൂമ്പെലെക്ക് വേണ്ടി നാക്ക് നീട്ടി നടത്തിക്കണ കുഞ്ഞാടുകൾ !!!!
ഈ നാക്ക് നീട്ടി നടത്തത്തിനിടക്ക് കുഞ്ഞാടുകളെ കറന്നെടുക്കാവോളം കറന്നെടുത്തിട്ടുണ്ടാവും ഈ പട്ടക്കാരെന്ന വിഭാഗം ( എല്ലാവരുമല്ല എന്നാലും ഭൂരിഭാഗവും ).
അകിട്ടില് തൊടീക്കാത്തതും, ശിമട്ടൻമാരുമായ എനക്കേടൊള്ള ആടുകളിടക്ക് കാണുമെങ്കിലും ചെല്ലുവിളി ഇല്ലാത്തവരെന്ന പേരിൽ ഇവരെ കുലം കുത്തികളാക്കി ഇവരെ മാറ്റും .
മാമോദീസാ എന്ന പച്ച കുത്തിയ ഈ കുഞ്ഞാടുകളുടെ തലയെണ്ണി വിലപേശി ലോക്സഭാ ,നിയമസഭാ സീറ്റുകളും ,നടേശനോടും നായരോടും കോയയോടും തല്ലിട്ട് മെഡിക്കൽ കോളേജുകളും സ്കൂളുകളും പോലെ ഇമ്പിടി പുത്തൻ കിട്ടണ എടപാടുകളൊക്കെ ആസനം തിരുമ്മുകാരായ രാഷ്ടീയക്കാരെക്കൊണ്ട് ഇവര് ഒപ്പിച്ചെടുക്കും .
കുഞ്ഞാടുകൾക്കായെന്ന വ്യാജേന തുടങ്ങുന്ന ഇത്തരം സ്ഥാപനങ്ങളിൽ തന്നെ മെഡിക്കൽ, നഴ്സിംഗ് സീറ്റുകളും ,അദ്ധ്യാപന നിയമനങ്ങളുമൊക്കെയായി കുഞ്ഞാടുകളെത്തന്നെ ചോരവരുമാറ് കറന്ന് ഊറ്റിയെടുക്കേം ചെയ്യും .
ഞാൻ ജീവിതത്തിൽ ആദ്യമായി ഒരു ബെൻസ് കാറു കാണുന്നതും ഒരു കർദിനാളിനെ ആദ്യമായി കാണുന്നതും ഒരേ ദിവസമായിരുന്നു .
ബെൻസ് എന്ന അന്നത്തെ അത്യാഢംബര വാഹനം കേരളത്തിലെ തന്നെ വിരലിലെണ്ണാവുന്ന അതിസമ്പന്നർക്ക് മാത്രമേ അക്കാലത്തുണ്ടായിരുന്നൊള്ളൂ .
ഇടവകയിൽ എന്തോ ഉദ്ഘാടനത്തിന് വരുന്ന കർദിനാളിനെ സ്വീകരിക്കാൻ മുത്തുക്കുടകളും പൂവേറുമൊക്കെയായി ഇടവക ജനം പള്ളിക്ക് കിഴക്കേ ഗേറ്റ് തൊട്ട് ഇരുവശത്തുമായി അണിനിരന്നു .
അവർക്കിടയിലൂടെ പിതാവിന്റെ ബെൻസ് കാർ മൽസ്യത്തെപ്പോലെ ഒഴുകി നീങ്ങി .
തരുണീമണികൾ പിതാവിന്റെ കാറിൻ മുകളിലേക്ക് ബന്തിപ്പൂ ഇതളുകളെറിഞ്ഞു . പള്ളിക്കവാടം വരെ എത്തിയ കാറിൽ നിന്നും കിരീടവും ചെങ്കോലും ആടയാഭരണങ്ങളുമൊക്കെയായി മാവേലി മഹാരാജാവ് ഘോഷയാത്രയിൽ വരുന്ന പോലെ ( ഓണത്തിന് മാവേലിയായി വരുന്ന വേലായുധൻ ചേട്ടന് മാത്രമേ അത്തരം കോസ്റ്റൂമൊക്കെ അക്കാലത്ത് ഞാൻ കണ്ടിട്ടൊള്ളൂ ) പിതാവിറങ്ങി വന്നു .
പിതാവിന് കുടപിടിക്കാനും നടക്കുമ്പോൾ ലോഹ പൊക്കി പിടിക്കാനും വടി പിടിക്കാനും (തെറ്റിദ്ധരിക്കരുത് അംശവടി ) ക്ലീൻഷേവ് കൊച്ചച്ചൻമാര് അനുചരൻമാരായി വേറെ .
കാലിത്തൊഴുത്തിൽ പിറന്ന് ദരിദ്രനായി ജീവിച്ച യേശുവിന്റെ ജനത്തെ നയിക്കാൻ വന്ന ഈ ആഡംബര രാജപാർട്ട് സംഭവത്തെ കണ്ട് പകച്ച് നിന്നിട്ടുണ്ട് എന്റെ ബാല്യം .
രണ്ടുള്ളവൻ ഒന്നില്ലാത്തോനു കൊടുക്കേണ്ടതിന്റെയും ,എളിമയുടെയും വിനയത്തിന്റേയും മാതൃകയിൽ ജീവിക്കേണ്ടതിന്റെയും ആവശ്യകതയെ പറ്റി അന്ന് പിതാവ് അത്യുച്ചത്തിൽ പ്രസംഗിച്ചു .
പ്രസംഗ ശേഷം പിതാവിന്റെ കൈ മുത്താൻ നീണ്ട നിര .
കുഞ്ഞാടുകൾ മുത്തുന്ന പിതാവിന്റെ കൈ സുഗ ന്ധ തൈലം പൂശാൻ കൊച്ചച്ചൻമാർ ഇരുവശത്തും .
വയസ്സായവർ മുത്തിയാൽ ഓരോ മുത്തിനും ചെറുപ്പക്കാരാണേൽ രണ്ടു മൂന്ന് മുത്തിനും അതിൽ തന്നെ സുന്ദരികളാണേൽ അഞ്ചെട്ട് മുത്തിനും ഇടവേളകളിലായിരുന്നു കൊച്ചച്ചൻ മാരുടെ തൊടക്കല് .
സത്യത്തിൽ അന്ന് തൊടങ്ങീതാ എനിക്ക് ഇക്കൂട്ടരോട് ലേലത്തിലെ ഈപ്പച്ചന്റെ കൂട്ട് ഒരു 'ഇറവറൻസ് '.( അന്യൻ വിയർക്കുന്ന കാശു കൊണ്ട് കോണ്ടസ്സായിലും ബെൻസിലും .................)
ഇന്നത്തെ സംഭവ വികാസങ്ങൾ കാണുമ്പോൾ കോടികൾ വരെ കയ്യും കണക്കുമില്ലാതെ വാങ്ങുന്ന മെഡിക്കൽ സീറ്റ് കോഴകളും നിയമന കോഴകളുമൊക്കെ ഒരു കണക്കും കാണിക്കാതെ കള്ളക്കണക്കെഴുതി തള്ളുമ്പോൾ ആർക്ക് ആരെ പഴിക്കാനാകും .???
ഇക്കുട്ടർക്ക് കൂട്ടിക്കൊടുപ്പുകാരായി അനേകം സാബുമാരെയും പാതിരിമാരേയും അരമനകളുടെ ഇടനാഴികളിൽ കാണാം .
രണ്ട് നാൾ മുൻപ് സാത്വികനും വയോധികനുമായ ഒരു വൈദികനോടു ഞാൻ സംസാരിച്ചപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു പിതാവിനെയൊന്നും സ്ഥിരം സിനഡുകാര് മാറ്റാൻ സമ്മതിക്കില്ലടോ അതൊക്കെ രാഷ്ടീയക്കാരെപ്പോലും വെല്ലുന്ന ഒരു കോക്കസ്സാണെന്നാണ് .
ഇന്ന് ഈ പിതാവ് മാറിയാൽ അടുത്ത രൂപതകളിലൊക്കെ ഇതിലും വലിയ ക്രമക്കേടുകളാണുള്ളത് അതും പുറത്ത് വരും, അവരും മാറേണ്ടി വരുമെന്ന് അവർക്കറിയാടോന്ന് .
അതുകൊണ്ട് ഇരിക്കുന്ന കൊമ്പ് അവര് മുറിക്കില്ല .
എന്തുകൊണ്ട് ഇക്കൂട്ടർക്കെതിരെ നിങ്ങൾ പ്രതികരിക്കുന്നില്ല എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനായിരുന്നു . ഇത്തിരി കഴിവും പിടിപാടുമില്ലാത്തവര് പ്രതികരിച്ചാൽ അവര് പിടിച്ച് പുറത്താക്കും .
ഇനി അങ്ങനെ പുറത്തായാൽ ഞങ്ങൾ എങ്ങോട്ടു പോകും???
സ്വന്തമായി വീടോ കിടപ്പാട മോ ഒന്നുമില്ല .
വേറെ തൊഴിലൊന്നും ഞങ്ങൾക്കറിയില്ല . വീട്ടുകാര് പോലും ഉടുപ്പില്ലാത്ത ഒരു പുരോഹിതന് തെല്ല് വില തരില്ല .
നോക്കാൻ ഭാര്യയോ മക്കളോ ഇല്ലാത്ത ഞങ്ങളെ വീട്ടുകാർക്ക് പോലും ഭാരമായി തോന്നാം .
അതൊക്കെ ഓർക്കുമ്പോൾ തോന്നും ഒന്നും പ്രതികരിക്കാതെ കഴിഞ്ഞു കൂടി പോകുന്നതാ നല്ലതെന്ന് .
പണ്ട് ഒരു വടക്കനച്ചൻ സഭക്കെതിരെ സംസാരിച്ചിരുന്നു .
അദ്ദേഹത്തെ കള്ളുകുടിയനും പെണ്ണു പിടിയനുമായി ചിത്രീകരിക്കൻ സഹപാഠികളായ വൈദികരുടെ കൈയ്യിൽ XXX RUM വാങ്ങി കൊടുത്തു വിടുമായിരുന്നെത്രെ!!!!!
അത്യാവശ്യം കഴിവും
പിടിപാടുമുള്ള അച്ചൻമാരല്ലാത്തവരെല്ലാം വെറും പൊന്നുരുക്കുന്നിടത്തെ പൂച്ചകളാടോ ...
കള്ളൻമാരും പെണ്ണു പിടുത്തക്കാരും കൊലപാതകികളുമായ വൈദികരേയും സന്യാസിനികളേയും ടിവിയിലും മറ്റും ഇപ്പോഴും വെള്ളയുടുപ്പിട്ട് കാണുമ്പോൾ തൊലിയുരിഞ്ഞ് പോകുന്നു .
പരസ്പരം ഉള്ള കൊണ്ടും കൊടുപ്പും ധാരണയും മൂലം ഇത്തരക്കാരെയൊന്നും ഒരു പിതാക്കൻമാരും പുറത്താക്കില്ലടോ ...
കോടികൾ മുടക്കി അവർക്ക് വേണ്ടി കേസു നടത്താനും സംരക്ഷിക്കാനും ഇക്കൂട്ടർ അത്യുത്സാഹം കാണിച്ചു .
ഫലമോ ഇന്ന് വൈദികരെ ഒന്നടങ്കം കള്ളൻമാരും പെണ്ണുപിടിയൻമാരുമായി ജനം നോക്കി തുടങ്ങി .
സത്യത്തിൽ സഭയിൽ ചുരുക്കം വരുന്ന കുശാഗ്രബുദ്ധിക്കാരല്ലാത്ത വൈദികരുടെ മനോവ്യഥയാണിത് .
അദ്ദേഹം ആ പറഞ്ഞതു കേട്ടപ്പോൾ അത്തരക്കാരായ വൈദികരോട് മനസ്സിൽ സഹതാപവും അദ്ദേഹത്തിന്റെ ആ തുറന്ന് പറച്ചിലിനോട് ആദരവും തോന്നി .
ഇന്ന് സെമിനാരി പഠനം പൂർത്തിയാക്കിയ വൈദികർ അടുത്ത പടി വിദേശത്തേക്ക് പറന്ന് ഉന്നത യൂണിവേഴ്സിറ്റികളിൽ നിന്നു MBA പോലുള്ള മാനേജുമെന്റ് കോഴ്സുകൾ പഠിച്ച് തിരുച്ചു വന്നു യേശുവിനേപ്പോലും എങ്ങനെ മുറിച്ചു വിറ്റു കാശാക്കാം എന്നതിൽ ഗവേഷണം നടത്തുന്നു !!!!!!!
പാൽപായസം നല്ലതാണേലും നായ നക്കിയാൽ പോയില്ലേ ???
പായസം വിട്ടിട്ട് നക്കിയ നായകളെ സംരക്ഷിക്കാനായിരുന്നു ഇവിടുത്തെ പിതാക്കൻമാർക്ക് താൽപര്യം !!!!
കള്ളന് കഞ്ഞി വച്ചവർ !!!!
ആനം വെള്ളം തേച്ച് മാമോദീസാ മുക്കിയ അൽമായരെന്തെ ഇന്ന് വൈദികരെ അവഹേളിക്കുന്നു????
കൂദാശ കൊടുത്തും കുമ്പസാരിപ്പിച്ചും കൂടെ കൊണ്ടു നടന്ന കുഞ്ഞാടുകളെന്തെ കത്തനാരെ കുത്തിക്കൊല്ലുന്നു ???
കള്ളനും കൊലപാതകിക്കും കൊടുത്ത കരുണയെന്തേ കത്തോലിക്കർ കത്തനാർക്ക് കൊടുത്തില്ല ???
അരമനയിലേക്ക് അണിയണിയായ് അടിവച്ച ആട്ടിടയരെയെന്തെ അൽമായർ കൂക്കിവിളിച്ചു ???
ഉത്തരം ഒന്നേയൊള്ളു ...
വെള്ളയുടുപ്പിന്റെ മറയില് വൈദികര് സ്ത്രീ പീഡകരും ബാലപീഡകരുമൊക്കെയായപ്പോഴുമെല്ലാം നിങ്ങൾ മൗനമവലംബിച്ചു !!!!
പ്രായപൂർത്തിയാകത്ത പെൺകുട്ടിക്ക് വയറ്റിലുണ്ടാക്കിയിട്ട് അതിന്റെ പിതൃത്വം വൈദികരും സന്യാസിനികളും കൂടി പാവം പിതാവിൽ കെട്ടി വക്കാൻ ശ്രമിച്ചപ്പോഴും നിങ്ങൾ പ്രതികരിച്ചോ ??
നിങ്ങളിൽ ഒരുവളായ അഭയയെന്ന ഒരു പാവം കന്യാസ്ത്രീയെ കൊന്നു കിണറ്റിൽ മൂടിയപ്പോൾ നിങ്ങളെവിടെയായിരുന്നു ?????
പിടിയരി പിരിച്ചും, അരവയർ മുറുക്കി സ്ത്രോത്ര കാഴ്ചയായും ഞങ്ങൾ നൽകിയ പണം കൊണ്ട് പടുത്തുയർത്തിയ ദീപിക പത്രം കണ്ടവന് കാൽക്കാശിന് കൊടുത്തു കട്ടുമുടിച്ചപ്പോൾ നിങ്ങളെവിടെയായിരുന്നു ?? ??
ഒരു സാധാരണക്കാരന്റെ മക്കൾക്ക് അപ്രാപ്യമാം വിധം ലക്ഷങ്ങൾ കോഴയായി സഭാ സ്ഥാപനങ്ങളിൽ വാങ്ങുമ്പോൾ നിങ്ങൾ ഉറക്കം നടിക്കുകയായിരുന്നില്ലേ ???
ഇന്നത്തെ നിങ്ങളുടെ പ്രതികരണം ഗതികേടു കൊണ്ടാണെന്ന് ഞങ്ങൾക്കറിയാം .
പക്ഷേ വൈകിപ്പോയി .
ഇത്തരം കാപട്യങ്ങൾക്കെതിരെ നിങ്ങൾ കണ്ണടച്ചപ്പോഴും ജനം കണ്ണു തുറന്ന് തന്നെയാണിരുന്നത് .
ആ കണ്ണുകൾക്കൊണ്ട് തന്നെ ജനം നിങ്ങളെ നോക്കിയും തുടങ്ങി .
കഷ്ടപ്പെട്ട് പത്ത് നാൾ ലീവെടുത്ത് കല്യാണം നടത്താൻ നെട്ടോട്ടമോടുന്നവനേയും നമസ്കാരം കേൾക്കൽ എന്ന പേരിൽ പതിനാറു പ്രാവശ്യം നടത്തിക്കുമ്പോഴും, പള്ളികളിൽ ആവശ്യങ്ങൾക്ക് വരുന്നവരുടെയടുത്ത് തലക്കനം കാണിക്കുന്നവരുമായ വൈദികർ ഇനിയും മാറേണ്ടിയിരിക്കുന്നു .
സെമിനാരിലും പഠിച്ച് ,
സ്ഥിരം കുർബാനയും കൂദാശകളുമായി നടക്കുന്ന നിങ്ങളോ ചൊവ്വാകുന്നില്ല പിന്നെങ്ങനെ പത്തു നമസ്കാരം പഠിച്ച് ഞങ്ങൾ നേരെയാകും ????
പ്രിയ യേശുക്രിസ്തുവേ അടുത്ത പ്രാവശ്യം അങ്ങ് സ്വർഗ്ഗത്തിൽ നിന്ന് ആഗതനാകുമ്പോൾ അങ്ങ് കയ്യിലെ ആ 'ഓഞ്ഞ 'ചാട്ടവാറിന് പകരം കസ്റ്റംസുകാരുടെ കണ്ണുവെട്ടിച്ച് വല്ല മുന്തിയ ഇനം AK 47 കൊണ്ട് വരേണമേ ...
കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ള ഇവർക്കൊക്കെ ചാട്ടവാറ് വെറും ഇക്കിളിയായേ തോന്നൂ!!!!!!!!
കറവ വറ്റിയ ഒരു പാവം കുഞ്ഞാട്!!!!

1 comment: