Translate

Saturday, March 24, 2018

സഭാസ്വത്തുക്കൾ വിശ്വാസികളുടേത് - അവ അന്യാധീനപ്പെടാതിരിക്കാൻ, ചർച്ച് ആക്റ്റ് നടപ്പാക്കുക


     ഓൾ കേരള ചർച്ച് ആക്റ്റ് ആക്ഷൻ കൗൺസിലി(AKCAAC)നുവേണ്ടി



ക്രിസ്തുശിഷ്യനായ തോമ്മാശ്ലീഹാ നേരിട്ടുനടത്തിയ പ്രേഷിതപ്രവർത്തനംവഴി CE -52ൽത്തന്നെ കേരളത്തിൽ ക്രൈസ്തവസഭ സ്ഥാപിക്കപ്പെട്ടു എന്നാണ് വിശ്വസിക്കുന്നത്. ഭാരതസഭയ്ക്ക് നാടിന്റെ സംസ്കാരത്തോടു ബന്ധപ്പെട്ട ഒരു പാരമ്പര്യം 1599വരെ നിലനിന്നിരുന്നു. പോർച്ചുഗീസ് മെത്രാനായി വന്ന മെനേസിസ് ‘ഉദയംപേരൂർ സൂനഹദോസ്’ എന്നൊരു സമ്മേളനം, കൊച്ചിരാജാവിനെ സ്വാധീനിച്ച് വിളിച്ചുകൂട്ടി, സമ്മേളനപ്രതിനിധികളെ അക്ഷരാർഥത്തിൽ തോക്കിൻമുനയിൽ നിർത്തി, ഭരതനസ്രാണിസഭയുടെ ജനാധിപത്യരീതിയിലുള്ള ഭരണക്രമം അട്ടിമറിച്ച്, മെത്രാന്റെ` സർവാധിപത്യമുള്ള സഭാഭരണം നടപ്പാക്കി. വത്തിക്കാൻ സ്റ്റേറ്റിന്റെ ഭരണാധികാരിയായ മാർപാപ്പാ അംഗീകരിച്ചു നൽകിയ കാനോൻനിയമം അനുസരിച്ചാണ് മെത്രാന്മാർ ഇവിടെ സഭാഭരണം നടത്തുന്നത്. പതിനാറുനൂറ്റാണ്ടു നിലനിന്ന കേരളസഭയിലെ വിശ്വാസികൾ ഒരു കാലത്തും പാശ്ചാത്യകാനോൻ നിയമത്തിൻ കീഴിലായിരുന്നില്ല. വിശ്വാസികൾ കാനോനകൾ പഠിക്കുകയോ മനസിലാക്കുകയോ ചെയ്തിരുന്നുമില്ല.

ഈ മെത്രാൻഭരണം ശരിയല്ലെന്നു തോന്നിയതുകൊണ്ടാവണം, മെത്രാന്മാർ സംഘടിച്ച് ‘പൗരസ്ത്യകാനോൻ നിയമം’ എന്ന ഒരു പുതിയനിയമം ഉണ്ടാക്കി വത്തിക്കാനെക്കൊണ്ട് അംഗീകരിപ്പിച്ച് 1992 മുതൽ ഭരണം തുടർന്നത്. പൗരസ്ത്യകാനോൻനിയമവും ബഹുഭൂരിപക്ഷം വിശ്വാസികളും അംഗീകരിച്ചിട്ടില്ല. വിശ്വാസികൾ സംഘംചേർന്ന് പൗരസ്ത്യകാനോൻനിയമത്തിനെതിരെ പ്രതിഷേധിക്കുകയും നിയമപരിഷ്കരണകമ്മീഷനിലുംമറ്റും നിവേദനം നൽകുകയും ചെയ്തു. ഇന്ത്യൻ ഭരണഘടനയ്ക്കനുസരിച്ച് ജനാധിപത്യപരമായ ഒരു ഭരണക്രമം ക്രൈസ്തവസഭയുടെ നടത്തിപ്പിലും ഉണ്ടാകണം എന്നതാണ് ക്രൈസ്തവ വിശ്വാസികളുടെ ആവശ്യം.
                ജനാധിപത്യഭരണക്രമം ക്രൈസ്തവവിശ്വാസത്തിന് അനുഗുണവും ബൈബിൾ പഠനങ്ങൾക്ക് അനുസൃതവുമാണ്. ‘അതിനാൽ, സഹോദരരേ, നിങ്ങളുടെ ഇടയിൽനിന്ന് സമ്മതരും വിജ്ഞാനവും ആത്മാവും നിറഞ്ഞവരുമാായ് ഏഴുപേരെ തെരഞ്ഞെടുക്കുക. അവരെ ഞങ്ങൾ ഈ ജോലിക്കായി നിയോഗിക്കാം. ഞങ്ങളാകട്ടെ, പ്രാർഥനയിലും വചനശുശ്രൂശ്രൂഷയിലും ഏകാഗ്രചിത്തരായി ഇരുന്നുകൊള്ളാം’(അപ്പസ്തോലപ്രവൃത്തികൾ6:3-4)എന്നാണ് ബൈബിളിൽ പറഞ്ഞിരിക്കുന്നത്.
കേരളസഭയിലെ ഇന്നത്തെ സാഹചര്യം ഇവിടെ പ്രത്യേകം കണക്കിലെടുക്കേണ്ടതാണ്...
1)         പള്ളിയോഗ നടപടിക്രമം. മെത്രാന്മാർ എഴുതിയുണ്ടാക്കി സ്വകാര്യമായി സൂക്ഷിച്ച് തന്നിഷ്ടപ്രകാരം മാറ്റം വരുത്തി നടപ്പാക്കുകയാണിപ്പോൾ. അവിടെ പുരോഹിതർക്കുപോലും പ്രസക്തി ഇല്ലാതാക്കി. പൗരന്റെ മൗലികാവകാശ നിഷേധിച്ചുകൊണ്ട്, മെത്രാന്റെയും പള്ളിവികാരിമാരുടെയും തീരുമാനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കരുതെന്ന നിർദ്ദേശത്തോടുകൂടിയാണ് അതു നടപ്പാക്കിയിരിക്കുന്നതുതന്നെ!
2)        സഭാ ട്രസ്റ്റികൾ: മെത്രാന്റെയും പള്ളിവികാരിയുടെയും സഹായികൾ മാത്രമാണ് സഭാ ട്രസ്റ്റികൾ. അവർക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള അവകാശമോ നടപടികൾ സ്വീകരിക്കുന്നതിനുള്ള പ്രവർത്തന സ്വാതന്ത്ര്യമോ ഇല്ല. മൽസരിച്ച് പള്ളിപണി നടത്തി വികാരിമാർ ‘നന്നാകുമ്പോൾ’’ കാഴ്ചക്കാരാകുന്നവർ!
3)        ന്യൂനപക്ഷാവകാശം: ഇന്ത്യൻ ഭരണഘടന ക്രൈസ്തവർക്ക് എല്ലാവർക്കുമായി നൽകിയിരിക്കുന്ന ഈ അവകാശം മെത്രാൻ സ്വകാര്യാവകാശമായി കൈയടക്കിവെച്ചിരിക്കുകയാണ്. അതിനാൽത്തന്നെ സഭയിലെ  സാധാരണവിശ്വാസികൾക്ക് നീതി നിഷേധിക്കപ്പെടുന്നുണ്ട്.
4)        കാനോൻനിയമം: സഭയിലെ മഹാഭൂരിപക്ഷമായ വിശ്വാസികൾക്ക് നിയമപരമായി ഒരവകാശവും മെത്രാൻപക്ഷകാനോൻനിയമം നൽകുന്നില്ല. അതിനാൽ സഭാസ്വത്തുക്കൾ കൈകാര്യം ചെയ്യാൻ നിയമപരമായി അധികാരമോ അവകാശമോ ഇല്ല. സിവിൽ കോടതിയിൽ സഭാനിയമങ്ങൾ എന്ന നിലയിൽ കാനോൻ നിയമം പരിഗണിക്കപ്പെടുന്നതിനാൽ മെത്രാൻ, വികാരി, ആശ്രമാധികാരി എന്നിവർക്കു മാത്രമേ ഇന്നു സംരക്ഷണം കിട്ടുന്നുള്ളു.
ഈ സാഹചര്യത്തിൽ സഭാഭരണം അഴിമതിയും സ്വേച്ഛാധിപത്യവും സാമ്പത്തികദുരുപയോഗവും ധൂർത്തും ധാർമികമായ അധ:പതനവും നിറഞ്ഞതായിരിക്കുന്നു. സ്വത്തുകുംഭകോണം, അതിക്രമം, അധാർമികത, സർക്കാരിനെ കബളിപ്പിക്കൽ, അപഥസഞ്ചാരം ഇവയൊക്കെ നിത്യസംഭവങ്ങളായിരിക്കുന്നു. വിശ്വാസികൾ സമാഹരിച്ചു നൽകുന്ന സഭാസമ്പത്ത് ധൂർത്തടിച്ച് ആത്മീയനേതൃത്വം വഴിതെറ്റിപ്പോയിരിക്കുന്നു. വിദേശരാജ്യങ്ങളിൽ പീഡനക്കേസുകളിൽ നഷ്ടപരിഹാരം നൽകാനായി പള്ളിയും സ്വത്തുക്കളും മെത്രാന്മാർ വിറ്റുതിർത്തത് നമ്മൾ കണ്ടു. ഇവിടെയും എല്ലാ രൂപതകളിലും സഭാസ്വത്തിനുടമകളായ മെത്രാന്മാർ മത്സരിച്ച് ഭൂമിയും സ്വത്തും വിറ്റുതുടങ്ങിയിരിക്കുന്നു! ചച്ച് ആക്റ്റ് വരുമെന്നും പിന്നീടിതിനു കഴിയില്ലെന്നും അവർ ഭയപ്പെടുന്നു എന്നർഥം.
മറിയക്കുട്ടി കൊലക്കേസിൽ പ്രതി ഫാ.ബനഡിക്റ്റിനെ രക്ഷിക്കാൻ 1966ൽ തുടങ്ങിയ പണത്തിന്റെ കളികൾക്ക്, 27 വർഷമായിട്ടും വിചാരണപോലും തുടങ്ങാൻകഴിയാത്ത അഭയാക്കേസുവരെയുള്ള എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും ചൂണ്ടിക്കാണിക്കാം. അഭയാക്കേസിൽമാത്രം 500 കോടിയിലേറെ രൂപ ഇതുവരെ ചെലവാക്കിയിട്ടുണ്ടെന്നാണ് സംസാരം! ആരുടെ പണം? എന്തിനുവേണ്ടി? ഏതു വിശ്വാസം സംരക്ഷിക്കാൻ? രണ്ടോ മൂന്നോ പുരോഹിതരെ ആശ്രയിച്ചാണോ സഭ നിലനിൽക്കുന്നതും നിലനിൽക്കേണ്ടതും?
‘കാനോൻ നിയമമാണ് എന്റെ നിയമം.’ ‘ഞാനാണ് സർവാധികാരി’,‘മാർപ്പാപ്പാ മാത്രമേ എനിക്കു മുകളിലുളളു’ എന്നിങ്ങനെ പ്രസ്താവനകൾ നടത്തി സഭാധികാരികൾ ഭരണഘടനയെത്തന്നെ വെല്ലുവിളിക്കുകയാണ്. ധനസമാഹരണയന്ത്രങ്ങളായിമാത്രം വിശ്വാസികളെ കാണുന്ന സഭാനേതൃത്വത്തെ തിരുത്താൻ സമയം അതിക്രമിച്ചിരിക്കുന്നു. വിശ്വാസികൾ അടിമകളല്ല ഉടമകളാണെന്ന് സ്ഥാപിക്കേണ്ടിയിരിക്കുന്നു. വിശ്വാസിസമൂഹം കൈവലിച്ചാൽ കൊട്ടാരങ്ങളും സിംഹാസനങ്ങളും തകർന്നു വീഴുമെന്നതിനു ചരിത്രം സാക്ഷി!
ഇന്ത്യൻ ഭരണഘടനയുടെ 26-ാം ആർട്ടിക്കിൾ പറയുന്നത്, മതസ്ഥാപനങ്ങളുടെ വസ്തുവകകൾ നിയമ വിധേയമായി ഭരിക്കപ്പെടണമെന്നാണ്. സ്വതന്ത്ര പരമാധികാരരാഷ്ട്രമായ ഇന്ത്യയിൽ നിയമനിർമ്മാണം നടത്തേണ്ടത് പാർലമെന്റൊ സംസ്ഥാനനിയമസഭകളോ ആണ്. അതിനാൽത്തന്നെ പല മതസമൂഹങ്ങൾക്കുംവേണ്ടി നിയമസഭകൾ നിയമനിർമാണം നടത്തിയിട്ടുണ്ട്. ഹിന്ദുവിനു ദേവസ്വംബോർഡ്, മുസ്ലീമിനു വഖഫ്ബോർഡ്, സിഖുകാർക്ക് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി മുതലായവ ഇത്തരത്തിലുള്ളവയാണല്ലോ. അതായത് ന്യൂനപക്ഷ സമുദായങ്ങൾക്കുപോലും രാഷ്ട്രനിയമം ഉണ്ടെന്നർഥം. എന്നാൽ, ക്രിസ്ത്യാനികൾക്ക് ഇത്തരത്തിൽ ഒരു നിയമം ഇതുവരെ ഉണ്ടായിട്ടില്ല. ഇതു മതപരമായ വിവേചനമാണ്.
ഈ സാഹചര്യത്തിലാണ്, ജസ്റ്റീസ് വി. ആർ. കൃഷ്ണയ്യർ ചെയർമാനായിരുന്ന കേരള നിയമപരിഷ്ക്കരണ കമ്മീഷൻ, വിശ്വാസികളുടെ നിവേദനം പരിഗണിച്ച്, എല്ലാ ക്രൈസ്തവവിഭാഗങ്ങൾക്കും ബാധകമാകത്തക്കവണ്ണം സർക്കാരിനു മുൻപിൽ 2009-ൽ സമർപ്പിച്ചിരിക്കുന്ന ‘‘The Kerala Christian Church Properties and Institutions Trust Bill’ (viz. Church Act) എന്ന നിയമനിർദ്ദേശം എത്രയും പെട്ടെന്ന് നിയമസഭയിൽ അവതരിപ്പിച്ച്, നിയമമാക്കി നടപ്പിലാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നത്. ബൈബിൾതത്വങ്ങൾക്കും ഭാരതപാരമ്പര്യമായ വിശ്വാസികളുടെ പ്രതിനിധിഭരണക്രമത്തിനും അനുസൃതമായി രൂപംകൊടുത്ത പ്രസ്തുത നിയമം  പ്രാബല്യത്തിൽ വരുത്തിയാൽ സഭാസ്വത്തുക്കളുടെ ഭരണം നിയമാനുസൃതവും ജനാധിപത്യപരവും സുതാര്യവും ആകുന്നതാണ്.
യഥാർഥ ഉടമകളായ വിശ്വാസികൾ അടിമകളാക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ അവസ്ഥയിൽനിന്ന് വിശ്വാസികളെ ഉടമകളാക്കി പുന:സ്ഥാപിക്കുന്ന മഹത്തായ ഒരു പുലരിക്കായി നമുക്കു കൈകോർക്കാം.
എറണാകുളം,                                                                                         എന്ന് ,   
21/03/2018                                           ഓൾ കേരള ചർച്ച് ആക്റ്റ് ആക്ഷൻ കൗൺസിലി(AKCAAC)നുവേണ്ടി,
ചെയർമാൻ- ജോർജ് ജോസഫ് കോട്ടയം (9037078700), ജനറൽ സെക്രട്ടറി- വി.കെ.ജോയി തൃശൂർ (9447037725), ട്രഷറർ- എൽ. തങ്കച്ചൻ കൊല്ലം (9447316680) ലീഗൽ അഡ്വൈസർ-അഡ്വ. ഇന്ദുലേഖ ജോസഫ് എറണാകുളം(9400721252) 
വൈസ് ചെയർമെൻ - എം.എൽ.ജോർജ്, കോഴിക്കോട് (9400953632) ബോറിസ് പോൾ കൊല്ലം (9447332516), പ്രൊഫ. പി.സി.ദേവസ്യ തൊടുപുഴ(996125575), സിൽവി സുനിൽ കാക്കനാട്(9495714192), ജോസഫ് വർഗീസ് എറണാകുളം (9446561252) അഡ്വ. സി.ജെ.ജോസ് കോട്ടയം (7293144342), അഡ്വ. പോളച്ചൻ പുതുപ്പാറ അങ്കമാലി (9895969898), അഡ്വ. ബെൻസൻ ലോറൻസ് ആലപ്പുഴ (8891025949), ടി.ഓ. ജോസഫ്, ചേർത്തല (9447056146), സാമുവേൽ കൂടൽ പത്തനംതിട്ട (9447333494), ജോർജ് മൂലേച്ചാലിൽ പാലാ(9497088904), ജോഷി ആന്റണി പാലക്കാട്(9495089304), എൻ.ജെ, ജോൺ വയനാട് (9496440633 ), ബേബി മാത്യു എറണാകുളം (9539193500),  
സെക്രട്ടറിമാർ :
അഡ്വ. വർഗീസ് പറമ്പിൽ, എറണാകുളം (9446571139) ഈ.ആർ. ജോസഫ്, ചങ്ങനാശേരി(9446560098), റെജി റാഫേൽ, ആലപ്പുഴ (9446052009), ആന്റോ കോക്കാട്ട്, തൃശൂർ (9446017690), ഐവിൻ ഇഗ്നേഷ്യസ്, ശക്തികുളങ്ങര (9895738396), മേരി ജെയിൻ, കൊടുങ്ങല്ലൂർ (9895475495), പ്രൊഫ. ഫിലോമിന ജോസഫ്, തളിപ്പറമ്പ് (9495572796), അലോഷ്യ ജോസഫ്, എറണാകുളം (9747815025), പ്രൊഫ.ചാൾസ്, തിരുവനന്തപുരം (9446578174), അഡ്വ. പി.എം ജെയിംസ്, തൊടുപുഴ (9447824252), ഫ്രാൻസിസ് ഏണസ്റ്റ്, തിരുവനന്തപുരം (8136957584), ഹിലാരി,കൊല്ലം (9645555619), കെ.സി. വർഗിസ്, കണ്ണൂർ (9446268581) ജെ. ജെ. പള്ളത്ത്, കണ്ണൂർ (9447482210), റ്റി.ജെ. ജോസഫ്, കടവന്ത്ര (9447374680) ലോനൻ ജോയി, വരാപ്പുഴ (8289827337)

3 comments:

  1. http://highrangevartha.com/2018/03/31/chokramudispecial/

    ReplyDelete
  2. http://highrangevartha.com/2018/03/31/chokramudispecial/

    ReplyDelete