Translate

Monday, December 31, 2012

അനുഭവ സാക്ഷ്യം

എന്‍റെ അഭിപ്രായാത്തില്‍ കഴിയുന്ന എല്ലാ ധ്യാനങ്ങളിലും , ശ്രീമതി മോണിക്ക പങ്കെടുക്കയും  സാക്ഷ്യത്തിന്റെ സമയത്ത് ചെന്ന് തന്‍റെ അനുഭവ സാക്ഷ്യം പറയുകയും വേണം. അതിനു എല്ലാത്തലങ്ങളിലും അവര്‍ക്ക്, നമ്മള്‍ പിന്തുണ കൊടുക്കണം.

Women's Ordination-Happy New Year 2013


Please give the land back to Mrs.Monica Thomas - Free Thinker


ഇതിനിടയ്ക്ക് മോണിക്കയുടെ ദുഃഖം ഒരു നാടിന്റെ ദുഃഖമാണ് എന്ന ബ്ലോഗ് പോസ്റ്റിന് ശ്രദ്ധേയമായ ഒരു കമന്‍റു വന്നിരുന്നു. അത് അജ്ഞാതനാമാവായ സ്വതന്ത്രചിന്തകന്‍റേതായിരുന്നതിനാല്‍ പ്രസിദ്ധീകരിച്ചില്ല. കാഞ്ഞിരപ്പള്ളി രൂപതാമാര്‍ച്ചു കഴിഞ്ഞപ്പോള്‍ മിക്ക വിശ്വാസികളും സഭാധികാരികളോടു പറയാനിടയുള്ളതാണല്ലോ അതില്‍ എഴുതിയിരിക്കുന്നത് എന്ന് ഇപ്പോള്‍ തോന്നുന്നതിനാല്‍ അതു പകര്‍ത്തുന്നു.

'' I have predicted this outcome. Yet another front of attack has been opened against the Church. I never understood this tactic from the Church. The Church has never retreated from a fight, but definitely that is the only option available now. If someone in the Church hierarchy is reading this, Please give the land back to Mrs.Monica Thomas. Otherwise this will become another issue which will hurt the Church. Legally Church may win, but to the outside world it will look like cheating. The Church is already under a lot of attack. So give back the land and end this issue for once and ever. ''

(ഇങ്ങനെ സംഭവിക്കുമെന്നുതന്നെ ഞാന്‍ കരുതിയിരുന്നു. സഭയ്ക്കെതിരായ ഒരു തുറന്നയുദ്ധം. സഭയുടെ തന്ത്രമെന്തെന്ന് എനിക്കു മനസ്സിലാകുന്നില്ല. പള്ളി യുദ്ധത്തില്‍നിന്നു പിന്മാറിയ ചരിത്രമില്ല. എന്നാല്‍ ഇപ്പോള്‍ മുന്പിലുള്ള ഏക പോംവഴി തോറ്റുകൊടുക്കുകതന്നെയാണ്. സഭാധികാരികളില്‍ ആരെങ്കിലും ഇതു വായിക്കുന്നുണ്ടെങ്കില്‍ എനിക്കൊരപേക്ഷയുണ്ട്. മോണിക്കായുടെ സ്ഥലം തിരിച്ചു നല്കിയേക്കുക. നിയമപരമായി സഭയ്ക്ക് വിജയിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ പുറം ലോകം അതിനെ വഞ്ചനയായേ കാണൂ. ഇപ്പോള്‍ത്തന്നെ നിരവധി ആക്രമണങ്ങളെ സഭ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ദയവായി ആ സ്ഥലം തിരിച്ചുകൊടുത്ത് ഈ പ്രശ്നം എന്നേക്കുമായി പരിഹരിക്കൂ.)

അവര്‍ കളിക്കട്ടെ

മറക്കാന്‍ കഴിയാത്ത അവിസ്മരണീയമായ നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ട് 2012 സാവധാനം കടന്നുപോയി. ഡിസംബര്‍ അവസാനം വിനയസാഗര്‍ എന്നൊരു കൊച്ചു സാത്വികനെ ഞാന്‍ കണ്ടുമുട്ടി - മുപ്പതു തികഞ്ഞിട്ടില്ല ഉറപ്പ്. ഒരു പാലക്കാടന്‍ കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഷിജു – ഇന്ന് സ്വാമി ഡോ. വിനയസാഗര്‍. സ്വന്തം സഭയില്‍ ആത്മാവിനെ വളര്‍ത്താമെന്ന് അദ്ദേഹത്തിനു വ്യാമോഹമില്ല. പക്ഷെ യേശുവെന്ന മഹാ ഗുരുവിനെ ഹൃദയത്തിലേന്തി ഇന്ന് ലോകമാകെ അദ്ദേഹം പ്രഭാഷണ പരമ്പരകള്‍ നടത്തുന്നു. സ്വാമി സച്ചിദാനന്ദ ഭാരതിയെ ദീര്‍ഘനാളായി ഞാന്‍ അറിയും, ഇന്ത്യന്‍ വ്യോമസേനയിലെ പ്രശംശ പിടിച്ചുപറ്റിയ ഓരോഫിസര്‍ ആയിരുന്നദ്ദേഹം. സത്യം തേടി അദ്ദേഹം വര്‍ഷങ്ങളോളം ലോകമൊട്ടാകെ അലഞ്ഞു – പക്ഷെ, മാമ്മോദിസാ മുക്കിയ സഭയിലേക്ക് അദ്ദേഹവും മടങ്ങിയില്ല, യേശുവെന്ന സദ്‌ഗുരുവിനെ ഉപേക്ഷിച്ചതുമില്ല. അദ്ദേഹം ഒരു സംഭവ കഥ പറഞ്ഞു - പാലക്കാട് ജില്ലയില്‍ പ്രമുഖനായ ഒരു അബ്കാരി കൊണ്ട്രാക്ടറുടെ മകളായി ജനിച്ച ഒരു സാമൂഹ്യ പ്രവര്‍ത്തകയുടെ കഥ. അപ്പന്‍ ഊറ്റിക്കൊടുത്ത മദ്യം സേവിച്ചു, ബോധമില്ലാതെ പല വിക്രിയകളും കാട്ടിക്കൂട്ടിയ അനേകം വൈദികരെ അവര്‍ നേരില്‍ കണ്ടു. പുരോഹിത വര്‍ഗ്ഗത്തോടുള്ള അവരുടെ പക അവര്‍ ആശിര്‍വ്വദിക്കുന്ന വിവാഹം പോലും തനിക്കു വേണ്ടായെന്ന കടുത്ത തിരുമാനം എടുക്കാന്‍ അവരെ പ്രേരിപ്പിച്ചു. ഒരു ഹിന്ദുവിനെ അവര്‍ വിവാഹം കഴിച്ചു – പക്ഷെ യേശുവിനെ  വിട്ടില്ല. പാലക്കാട്ടെ ഒരു അറിയപ്പെടുന്ന ജിവകാരുണ്യ പൊതു പ്രവര്‍ത്തകയാണവരിന്ന്. യേശുവും ഇന്നത്തെ സഭയും ഒത്തുപോകുന്നില്ലെന്ന് തിരിച്ചറിഞ്ഞവര്‍ നിരവധിയാണെന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ് ഞാനിവരെ പരിചയപ്പെടുത്തിയത്. 

കാഞ്ഞിരപ്പള്ളി സംഭവങ്ങള്‍ അറിഞ്ഞ സച്ചിദാനന്ദജി ചോദിച്ചു, “ഇത് ചതിയല്ലേ?” ഞാന്‍ ഒന്നും മിണ്ടിയില്ല. അദ്ദേഹം തുടര്‍ന്നു, “കുട്ടികളുടെ കൈയ്യില്‍ നിന്ന് കളിക്കോപ്പ് തട്ടിപ്പറിച്ചാല്‍ അവര്‍ കരയും, ബഹളം വെക്കും. വൈദികര്‍ക്കു പിരിവും പള്ളി പുതുക്കിപ്പണിയലും ഒരു കളിയാണ്, അവര്‍ കളിക്കട്ടെ. ആദ്ധ്യാത്മികമായി അവര്‍ വളര്‍ന്നിട്ടില്ല.” എന്‍റെ കാര്യം പറഞ്ഞാല്‍, നാം വിശ്വാസത്തിന്‍റെ പേരില്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ ശരിയല്ലായെന്ന് ഉത്തമ ബോധ്യം വന്നപ്പോളാണ്, ശരി അന്വേഷിച്ചു ജിവിത യാത്രക്കിറങ്ങിയത്. ആ യാത്രയില്‍ അനേകം സാത്വികരെ കണ്ടു – ഞാന്‍ കണ്ടതല്ല ശരിയെന്ന് ആരും പറഞ്ഞില്ല. ‘സാരാംശ’ത്തിലൂടെ ഞാന്‍ പങ്കു വെയ്ക്കുന്നത് എന്‍റെ ആശയങ്ങളെയല്ല, നിരവധി ജ്ഞാനികളില്‍ നിന്ന് ഞാന്‍ നേരിട്ടു കേട്ട അറിവുകളാണവ.

സ്വാമി വിനയസാഗര്‍ പറഞ്ഞ ഒരു സത്യം എന്‍റെ മനസ്സില്‍ നിന്ന് ഒരിക്കലും മായില്ല. അദ്ദേഹം പറഞ്ഞു, ‘സത്യം മനസ്സിലാക്കിയവര്‍ സഭക്കുള്ളില്‍ അനേകരുണ്ട്, പക്ഷെ അവരാരും പരസ്പരം കണ്ടുമുട്ടുന്നില്ല’. കാഞ്ഞിരപ്പള്ളിയില്‍ അല്മായാ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ മുന്നേറ്റം സമാന മനസ്കരുടെ ഒരു കണ്ടുമുട്ടലായിരുന്നിരിക്കാം. കണ്ണൂര്‍ നിന്നും വയനാട്ടു നിന്നുമൊക്കെ ഈ പ്രകടനത്തില്‍ പങ്കെടുക്കാന്‍ എത്തിയവരെക്കാളൊക്കെ എന്നെ പിടിച്ചുകുലുക്കിയത് ഇന്ദുലേഖാ  ജൊസഫ് എന്ന കൊച്ചു മിടുക്കിയാണ്. ഇരുന്നൂറോളം യുവദീപ്തി പ്രവര്‍ത്തകര്‍ പ്രകടനത്തിന് നേരെ അക്രമാസക്തരായി ഇരച്ചു കയറിയപ്പോള്‍, ഇടയില്‍ നിന്നും മുന്നിലേക്ക്‌ ചാടിക്കയറി കൈ വിരിച്ചു പുഞ്ചിരിച്ചു നിന്ന ഇപ്പന്‍ സാറിനെയും ഇന്ദുലേഖാ ജോസഫിനെയും കണ്ട്, അക്രമാസക്തരായി വന്നവര്‍ അക്ഷരാര്‍ത്ഥത്തില്‍ പകച്ചു നിന്നുപോയി. ഈ തേര്‍വാഴ്ചക്ക് ഇരയായിട്ടു പോലും, പ്രകടനത്തില്‍ നിന്ന് ആരും മാറിയതുമില്ല, ആത്മസംയമനം കൈവിട്ടതുമില്ല. അത് സര്‍വ്വരെയും അമ്പരപ്പിച്ചു കളഞ്ഞു. യേശുവിന്‍റെ പേരില്‍ എന്ത് തോന്ന്യാസവും കാണിക്കാമെന്നുള്ള അധികാര വര്‍ഗ്ഗത്തിന്‍റെ മനസ്സിലിരുപ്പിനു നേരെയാണ് – വിശ്വാസികള്‍ നെഞ്ചുവിരിച്ചു നിന്നത്.

കേരളാ കത്തോലിക്കാ സഭയില്‍ വിമത സ്വരം അതിവേഗം ശക്തിപ്രാപിക്കുന്നത് 2012 ന്‍റെ പ്രത്യേകത ആയിരുന്നു. നല്ലപോലെ ഗൃഹപാഠം  ചെയ്തു തയ്യാറാക്കിയ തിരകഥ ഓരോ അഭിനേതാക്കളും അവിസ്മരണിയമാക്കി – കാഞ്ഞിരപ്പള്ളി മുന്നേറ്റം ചരിത്രത്തിന്‍റെ ഭാഗവുമായി. ശ്രി ജൊസഫ് പുലിക്കുന്നന്‍ ഒരിക്കല്‍ പറഞ്ഞത് എത്ര ശരി, “ജോസഫേ, അധികാരത്തില്‍ സ്നേഹവുമില്ല, സ്നേഹത്തില്‍ അധികാരവുമില്ല.” അധികാരം പ്രവൃത്തിയിലും സ്നേഹം സംസാരത്തിലുമായി ഒരു പ്രസ്ഥാനത്തിനും നിലനില്‍ക്കാനാവില്ല – അനിവാര്യമായ ദുരന്തത്തിലേക്കാണ് സഭ ഇന്ന് പോയ്ക്കൊണ്ടിരിക്കുന്നതെന്ന് സ്പഷ്ടം. ഒത്തു തീര്പ്പുകള്‍ക്ക് ഈ മുന്നേറ്റത്തില്‍ സ്ഥാനമേയില്ല. യേശുവും മിനുക്ക്‌ പണികളിലല്ല വിശ്വസിച്ചത് – സ്ലാബിന്മേല്‍ സ്ലാബു ശേഷിക്കാതെ കോണ്ക്രിറ്റ് കൊണ്ടുള്ളത് അപ്പാടെ തകര്‍ത്താലെ വചനം കൊണ്ടുള്ളത് പണിയാനുമാവൂ. ഈ പുതു വര്‍ഷം നമുക്കനേകം നാഴികകല്ലുകള്‍ പിന്നിടെണ്ടതുണ്ട്. യേശുവിന്‍റെ വചനങ്ങളായിരിക്കട്ടെ നമ്മുടെ മാര്‍ഗ്ഗ ദീപം. എല്ലാവര്ക്കും പുതുവത്സരാശംസകള്‍ നേരുന്നു.    

കാഞ്ഞിരപ്പള്ളി രൂപ'താ'മാര്‍ച്ചിന്റെ വിവിധ ദൃശ്യങ്ങള്‍

(താമസിച്ചതിനു ക്ഷമാപണം)

പ്രകടനം പേട്ടക്കവലയില്‍
നയിക്കുന്നവര്‍
വി. കെ. ജോയി, ആന്റോ കോക്കാട്ട്, മോണിക്കാ തോമസ്, ലാലന്‍ തരകന്‍, വര്‍ക്കിച്ചന്‍ ഇരുപ്പക്കാട്ട് (മറിയമ്മ)
പ്രൊഫ. ജോസഫ് വര്‍ഗീസ് (ഇപ്പന്‍), 
കുമാരി ചിത്രലേഖ, റവ. പ്രൊഫ. എബ്രാഹം വെള്ളാന്തടം, 
പോള്‍സണ്‍ കൈപ്പമംഗലം, സിസിലി തോമസ്, ഫ്രാന്‍സീസ് ചക്കുളിക്കല്‍

ജോര്‍ജ്  മൂലേച്ചാലില്‍  സംസാരിക്കുന്നു 
സാമുവല്‍ കൂടല്‍, സക്കറിയാസ് നെടുങ്കനാല്‍, മിനി ജോര്‍ജ്, കുമാരി ചിത്രലേഖാ ജോസഫ് മുതലായവരെയും കാണാം

കെ ജോര്‍ജ് ജോസഫ് കാട്ടേക്കര സംസാരിക്കുന്നു
അലോഷ്യാ ജോസഫ്, കുമാരി ഇന്ദുലേഖാ ജോസഫ് , സി. മരിയാ തോമസ്, ജോസഫ് വെളിവില്‍ , കെ കെ ജോസ്  മുതലായവരെയും കാണാം 

കാഞ്ഞിരപ്പള്ളി രൂപതാമാര്‍ച്ചിന് ഉപയോഗിച്ച പ്ലക്കാര്‍ഡുകള്‍



ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ മാര്‍ച്ചിനെതിരെയുള്ള അക്രമത്തില്‍ പ്രതിഷേധം.



     കാഞ്ഞിരപ്പിള്ളി മെത്രാന്റെ കീഴിലുള്ള ആവേ മരിയ ധ്യാനകേന്ദ്രം വൃദ്ധദമ്പതികളുടെ ലക്ഷങ്ങള്‍ മതിക്കുന്ന ഭൂമി തട്ടിയെടുത്തതിനെതിരെ കാഞ്ഞിരപ്പിള്ളി മെത്രാസന അരമനയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയ കേരള കാത്തലിക് ഫെഡറേഷന്റെയും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെയും പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം അഴിച്ചുവിട്ടതില്‍ ഇന്നുചേര്‍ന്ന കേരള കാത്തലിക് ഫെഡറേന്റെ നിര്‍വാഹകസമിതിയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

     കാഞ്ഞിരപ്പിള്ളി രൂപതയുടെ മെത്രാനായ മാര്‍ മാത്യു അറക്കലിന്റെ ബന്ധുവായ തോമസ് അറക്കലിന്റെയും ഭാര്യ മോണിക്കാ തോമസ്സിന്റെയും അഞ്ചേക്കര്‍ വരുന്ന ഭൂമിയാണ് മെത്രാന്റെ കീഴിലുള്ള ധ്യാനകേന്ദ്രം സംസാരശേഷി നഷ്ടപ്പെട്ട ഭര്‍ത്താവിന്റെ സംസാരശേഷി തിരിച്ചുകിട്ടുമെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് ഭാര്യ മോണിക്ക തോമസില്‍നിന്ന് തട്ടിയെടുത്തത്. അത്ഭുതരോഗശാന്തി ലഭിക്കാതെവന്നപ്പോള്‍ ഭൂമി തിരികെ ചോദിച്ച മോണിക്കാ തോമസിന് ഭൂമി തിരിച്ചുനല്‍കാന്‍ ധ്യാനകേന്ദ്രം വിസമ്മതിച്ചു. ഇതിനെതുടര്‍ന്ന് കേരള കാത്തലിക് ഫെഡറേഷന്‍ ഉള്‍പ്പടെ പന്ത്രണ്ടു ക്രൈസ്തവസംഘടനകളുടെ പൊതുവേദിയായ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. ഭൂമി തിരിച്ചുനല്‍കി പ്രശ്‌നം നീതിപൂര്‍വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോയിന്റ് ക്രസ്ത്യന്‍ കൗണ്‍സില്‍ മെത്രാന്റെ അരമനയിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചത്.

      മാര്‍ച്ചിലേക്ക് ഇരച്ചുകയറിയ രൂപതാസംഘടനയായ യുവദീപ്തിയുടെ പ്രവര്‍ത്തകരും നുഴഞ്ഞുകയറിയ ബിഷപ്പിന്റെ ഗുണ്ടകളുമാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമത്തിന് നേതൃത്വം കൊടുത്തതെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ ആരോപിച്ചു.

     യോഗത്തില്‍ കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാനപ്രസിഡണ്ട് ജോയ് പോള്‍ പുതുശ്ശേരി അദ്ധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി വി. കെ. ജോയ്, ജെയിംസ് അടമ്പുകുളം, പി. ബി. ജോസഫ്, ബി. സി. ലോറന്‍സ്, ഫ്രാങ്ക്‌ളിന്‍ റാഫേല്‍ എന്നിവര്‍ പ്രസംഗിച്ചു.


                                                                               തൃശ്ശൂര്‍ ജോയ് പോള്‍ പുതുശ്ശേരി,
31-12-2012                                                              സംസ്ഥാനപ്രസിഡണ്ട്,
                                                                               കേരള കാത്തലിക് ഫെഡറേഷന്‍                                                                                                                                                                                                   

വട്ടായി അച്ചന് സ്നേഹപൂര്‍വ്വം ...........

എത്രയും ബഹുമാനപെട്ട വട്ടായി അച്ചന്‍ വായിച്ചറിയാന്‍ ,
കരിസ്മാറ്റിക് പ്രാര്‍ത്ഥനകള്‍ വഴി ലോകത്തെ മുഴുവന്‍ താങ്ങി  നിറുത്തുന്നത് അങ്ങാണല്ലോ .ലോകം മുഴുവന്‍ മലയാളി എത്തിയത് ,അവിടെയെല്ലാം സെഹിയോന്‍ എത്തി ധ്യാനം നടത്താനും അത് വഴി അതതു ദേശങ്ങളെ രക്ഷിക്കാനുമാണ് എന്ന അങ്ങയുടെ കണ്ടുപിടുത്തം കേട്ട് ഞാന്‍ രോമാഞ്ചമണിഞ്ഞിട്ടുണ്ട് .കാഞ്ഞിരപ്പള്ളിയില്‍ നടക്കുന്ന വിശേഷങ്ങള്‍ വല്ലതും താങ്ങള്‍  അറിഞ്ഞുവോ ? വെളിപാടോ  ദര്‍ശനമോ കിട്ടിയോ ?
മോണിക്കചേച്ചി  കരിസ്മാറ്റീക് കൂടി -കൂട്ടിലായി. അവരെ രക്ഷിക്കാന്‍ ഒരു മധ്യസ്ഥന്‍ ആകാന്‍ താങ്ങള്‍ക്ക്‌  കഴിയില്ലേ ? തീരുമാനം വൈകുംതോറും  കരിസ്മാറ്റിക് പ്രസ്ഥാനത്തിന് തന്നെയാണ്  ദോഷം .ഒരു ധ്യാനകേന്ദ്രം  ഇത്രയും വെട്ടിച്ചു എങ്കില്‍  കേരളത്തില്‍  തൊണ്ണൂറില്‍ അധികമുള്ള  എല്ലാ വചനക്കാരും ചേര്‍ന്ന് മുക്കിയത് എത്രയാവും? ഏതായാലും നിങ്ങളുടെ കേന്ദ്രം ഇങ്ങനെ ഒന്നും ചെയ്തിട്ടില്ല  എന്ന് കരുതാനാണ്‌ എനിക്കിഷ്ടം .ഈ പറയുന്ന ബിഷപ്പിനോപ്പം  ഭരണങ്ങാനം കണ്‍വെന്ഷന്റെ  സ്റ്റേജില്‍ അച്ചനെ ജനം കണ്ടതാണല്ലോ -പുള്ളിയോട് പറഞ്ഞു ആ സ്ഥലം തിരിച്ചു  കൊടുപ്പിച്ചുകൂടെ ( ബിഷപ്പുംമാരും ഈ സമൂഹത്തില്‍ നിന്നാണ് വരുന്നത് ,സമൂഹത്തില്‍ കാണപ്പെടുന്നതെല്ലാം അവരും ചെയ്യും എന്ന തിയോളജി അങ്ങ് അട്ടപ്പാടിയില്‍ പോയി പറഞ്ഞാല്‍ മതി)I am the good shepherd: the good shepherd giveth his life for the sheep.(John10:11). ആടുകള്‍ക്ക് വേണ്ടി ജീവന്‍ കളഞ്ഞ മാക്സിമില്ലിയന്‍  കോള്‍ബെയെ  പോലുള്ള  പുരോഹിതരും ഈ സഭയില്‍ ഉണ്ടായിരുന്നു എന്ന് മറക്കരുത് .
(ഫ്ലാഷ് ബാക്ക് .....സഭ കുത്തിപൊക്കിയ ഒരു പഴയ വിവാദം .പുതുക്കിയ പാഠപുസ്തകം -ഒരു വിദ്യാര്‍ഥിയുടെ ആട്ടിന്‍കുട്ടിയെ കാര്‍ ഇടിക്കുന്നു ,
ദൂരെ നിന്ന് അവന്‍ അത് കണ്ടു ഓടി എത്തുമ്പോഴേക്കു കാറിലുള്ളവര്‍ മുറിവേറ്റ ആടിനെ ഡിക്കിയിലാക്കി  പാഞ്ഞു പോകുന്നു -വിദ്യാര്‍ത്ഥി  പിറകെയും -കാര്‍ ബിഷപ്പിന്റെതായിരുന്നു - അരമനയില്‍ എത്തിയ കുട്ടി ബിഷപ്പിന്റെ തീന്‍ മേശയില്‍ ആടിന്റെ പല വിഭവങ്ങള്‍ കാണുന്നിടത്ത് കഥ തീരുന്നു - എന്തായിരുന്നു പുകില് - കമ്മ്യൂണിസ്റ്റ്  ഗൂഡാലോചന  സഭയെ കരിവാരി തേക്കുന്നു .. അഹ ഹാഹ )
കമ്മ്യുണിസ്റ്റ്  പത്രം കഞ്ഞിരപ്പള്ളി മാര്‍ച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്തതാണ് അതിഗംഭീരമായത്‌ - വാര്‍ത്തക്ക് താഴെ പ്രാധാന്യത്തോടെ " ആരോപണം അടിസ്ഥാനരഹിതം " ഇതാണോ ധ്യാനഗുരുവേ  പുണ്യവാളന്മാരുടെ  ഐക്യം !!
ലോകം മുഴുവന്‍ പറന്നു നടക്കുന്ന അങ്ങേക്ക് ഇത്തരം ലോക്കല്‍ സംഭവങ്ങളില്‍ ഇടപെടാന്‍ ,അവിടെ വരന്‍ താല്‍പര്യം കാണുകയില്ല എന്നറിയാം അങ്ങനെ എങ്കില്‍ അസ്സിസ്റ്റന്റുമാരെ . ആരെ എങ്കിലും വിട്ടാലും മതി .
ഒരു വിശ്വാസി
*തിടുക്കത്തില്‍ ഒരു കാര്യം വിട്ടു പോയി  ഒരു മൂന്ന്  "പ്രൈസ്  ദി ലോര്‍ഡ്‌ "

From Syro Malabar Voice
ഉണര്‍ന്നു കര്‍മനിരതരാകുക 
C.Devassyachan
കേരള കത്തോലിക്കസഭയിലെ ഖദ്ദാഫിയാണ് കാഞ്ഞിരപ്പള്ളിയിലെ അറയ്ക്കല്‍ മെത്രാന്‍......:.
അങ്ങേര് യേശുവിന്റെ അനുയായിയാണെങ്കില്‍ എന്തിന് ജനങ്ങളെ അഭിമുഖീക്കരിക്കുവാന്‍ ഭയപ്പെടണം.
ജനങ്ങളെ അഭിമുഖീകരിച്ചുകൊ് അവരുടെ ദു:ഖങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും പ്രതിവിധികള്‍ക്കും യേശു ഉപദേശങ്ങള്‍ നല്‍കി. അതാണ് നല്ല ഇടയന്റെ മാതൃക.

ഒരു സാമാധാന ജാഥയ്ക്കു എതിരെ ഗുണ്ടകളെ അഴിച്ചുവിട്ട് സംഘര്‍ഷം സൃഷ്ടിച്ചത് ചെന്നായയുടെ അഭിനയമാണ് അറക്കല്‍ മെത്രാന്‍ കാഴ്ച്ചവെച്ചത്. ഇത്തരം അടവുകള്‍ ഭീരുത്വത്തില്‍ നിന്നുമാണ് ജനിക്കുന്നത്. ഇതിന്റെഅനന്തരഫലം ജനരോഷം ആളികത്തിക്കുവാന്‍ അതു ഉപകരിച്ചു.

ഖദ്ദാഫിയെ ഓടയില്‍നിന്നും വലിച്ചിറക്കിയതുപോലെ പോലയുള്ള ചരിത്രം ഈ ഇടയന്റെ ജീവിതകാലത്തു നടക്കാതിരിക്കുവാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കാം.

കേരള കത്തോലിക്കസഭയില്‍ ഒരു കറുത്തഅദ്ധ്യായം കൂട്ടിചേര്‍ത്ത ഈ മെത്രാന്‍ സഭയുടെ ശാപമാണ്. ആളികത്തുന്ന രോഷം പടര്‍ന്നു പിടുക്കുന്നതിനുമുബ് അദ്ദേഹം രാജിവെക്കുകയായിരിക്കും സഭക്കുഭൂഷണം.

ഒരു ഇല അനങ്ങിയാല്‍ പത്രങ്ങളില്‍ പ്രസ്തവനങ്ങള്‍ പ്രസിധികരിക്കുന്ന സെക്രട്ടറി വട്ടന്‍ ചട്ടമ്പി സെബാസ്തിയാനോസ് ഈ പൗരവാകശലംഘനത്തെപറ്റി ഒന്നുപറയാതെ ഒളിഞിരിക്കുന്നത് എന്തുകൊണ്ട് .

ഇലനക്കിപട്ടികളുടെ കിറിനക്കിപട്ടികളായി ജീവിച്ചൃ സായുജ്യം അടയുവാനുള്ളതാണ്് ചിലരുടെയെല്ലാം ജന്മം.

കാഞ്ഞിരപള്ളിയില്‍ ഡിസംബര്‍ 29-ാംതിതി നടന്ന സ്രാമാധാനജാഥ കേരള കത്തോലിക്കസഭയിലെ അല്‍മായരുടെ വികാരപ്രകടനംമായിരുന്നു. അതൊരു തുടക്കം മാത്രം. അല്മായ പ്രാതിനിധ്യം ഇല്ലാത്ത അല്‍മായകമ്മീഷന്‍ സെക്രട്ടറി വട്ടന്‍ ചട്ടമ്പി സെബാസ്തിയാനോസ് പ്രസ്താവനകള്‍ ഇറക്കുമ്പോള്‍ ശ്രദ്ധിച്ചാല്‍ നല്ലത്. കാരണം ജനവികാരങ്ങളെ മറികടന്ന് പ്രസ്താവനകള്‍ പ്രസിദ്ധീക്കരിക്കുന്നത് ശരിയായിട്ടുള്ള പരിപാടിയല്ലല്ലോ.

Sunday, December 30, 2012

Happy New Year 2013




A thrice Blessed & Happy New Year 2013


Dear friend


What I wish for you is the

LORD'S MERCY & BLESSINGS

 IN ALL ABUNDANCE

all through the New Year 

2013.

For that reason alone I am sending this to you.


May He lead you, guide you, protect you and take good care of youall thrugh the New Year


james kottoor

New Year Steadfastness, click under highlighted:

മറിയമ്മയുടെ സുവിശേഷം

ഡിസംബര്‍ 30 ന് രാവിലെ ഞായറാഴ്ച കൊരട്ടി (എരുമേലി) പുത്തന്‍പള്ളി മുറ്റത്തുവെച്ച് ബഹുമാനപ്പെട്ട ‘മറിയമ്മ’ നടത്തിയ ഹ്രസ്വപ്രഭാഷണത്തിന്‍റെ സംക്ഷിപ്ത രൂപം കിട്ടിയിട്ടുണ്ട്; അല്മായാ ശബ്ദം വായനക്കാര്‍ക്ക് വേണ്ടി പങ്കു വെക്കുന്നു. ‘മറിയമ്മ’ യെ അറിയില്ലേ? ‘മറിയമ്മ’ യെന്ന പേരില്‍ ദീര്‍ഘകാലം കഥകളും കവിതകളും എഴുതിക്കൊണ്ടിരുന്ന,(അവസാനം സത്യം വെളിപ്പെടുത്തേണ്ടിവന്ന) ശ്രി. വര്‍ക്കിച്ചന്‍ ഇരുപ്പക്കാട്ടിനെ അറിയാത്തവര്‍ കാണാന്‍ ഇടയില്ല. മോനിക്കാ ചതി മനസ്സിലാക്കിയ സമയം മുതല്‍ മോനിക്കായോടൊപ്പം ഉണ്ടായിരുന്ന വര്‍ക്കിച്ചന്‍ ഇന്നലത്തെ കാഞ്ഞിരപ്പള്ളി പ്രകടനത്തിനും മുന്‍നിരയിലുണ്ടായിരുന്നു. വര്‍ക്കിച്ചന്‍ കൊരട്ടി പള്ളിമുറ്റത്തു വെച്ച് ചുറ്റും കൂടിനിന്നവരോട് ഒരു സ്വകാര്യ പ്രഭാഷണം നടത്തേണ്ടി വന്നതിനും കാരണമുണ്ട്.

ഞായറാഴ്ചകളില്‍ രാവിലെ വര്‍ക്കിച്ചന്‍ പള്ളിയില്‍ വരും, മുന്‍ നിരയില്‍ത്തന്നെ ഇരിക്കുകയും ചെയ്യുകയാണ് പതിവ്. ബിഷപ്പിനെതിരെ മുന്നില്‍ നിന്ന് പ്രകടനം നടത്തിയ വര്‍ക്കിച്ചനെ പള്ളിയില്‍ കാണുന്ന വികാരിയച്ചന് എങ്ങിനെ സ്വസ്ഥത കിട്ടും? തലേന്ന്, ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ ബിഷപ്പിന്‍റെ നേരെ ഇയ്യിടവകയിലെ ചില വ്യക്തികളുടെ നേതൃത്വത്തില്‍ കയ്യേറ്റ ശ്രമം നടന്നുവെന്നും ആ മാന്യ വ്യക്തികളെ ഇടവകക്കാര്‍ ഇടപെട്ടു പിന്തിരിപ്പിക്കണമെന്നും അച്ചന്‍ പ്രസംഗിച്ചു. കുര്‍ബാന കൊടുക്കുന്ന സമയത്ത് ഓസ്ഥിയെടുത്തു വീഞ്ഞില്‍ മുക്കി അടുത്ത ആളിന് കൊടുക്കാന്‍ നോക്കിയപ്പോള്‍ ഇതാ നാക്കും നീട്ടിപ്പിടിച്ചു സാക്ഷാല്‍ വര്‍ക്കിച്ചന്‍ നില്‍ക്കുന്നു. പിന്നെ അഞ്ചു മിനിറ്റ് സ്റ്റില്‍. അവസാനം വര്‍ക്കിച്ചന്‍ തന്നെ വാ തുറന്നു, “അച്ചാ കര്‍ത്താവിനെതിരായി ഞാന്‍ തെറ്റൊന്നും  ചെയ്തിട്ടില്ല. ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെമ്മാടിത്തരം കാണിക്കുന്ന നിങ്ങള്‍ക്കെതിരായിട്ടാ. അത് തെറ്റാണെന്ന് എനിക്ക് തോന്നുന്നുമില്ല.” ഏതായാലും ഉടന്‍ തന്നെ അച്ചന്‍ വര്‍ക്കിച്ചന് കുര്‍ബാനയും കൊടുത്തു.

അച്ചനും വര്‍ക്കിച്ചനും തമ്മില്‍ എന്തോ വാക്കുതര്‍ക്കം പോലെ നടന്നത്  പള്ളിയില്‍ ഇരുന്നവര്‍ മുഴുവന്‍ ശ്രദ്ധിച്ചു. കുര്‍ബാന കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ നാട്ടുകാര് വര്‍ക്കിച്ചന്‍റെ ചുറ്റും കൂടി. അവരോടായിട്ടാണ് വര്‍ക്കിച്ചന് പ്രസംഗിക്കേണ്ടി വന്നത്.

വര്‍ക്കിച്ചന്‍ പറഞ്ഞതിന്‍ പ്രകാരം എത്ര മുദ്രപത്രങ്ങളും പ്രമാണങ്ങളും മോനിക്കാ ഒപ്പിട്ടുകൊടുത്തിട്ടുണ്ടെന്നു ആര്‍ക്കും അറിയില്ല. ഒന്നിന്‍റെയും പകര്‍പ്പ് മോണിക്കയുടെ കൈയ്യില്‍ ഇല്ലത്രെ. രൂപതാ മാര്‍ച്ചിനു വേണ്ടി തലേന്ന് തന്നെ കാഞ്ഞിരപ്പള്ളിയില്‍ ഒരുക്കം നടത്തിയിരുന്നുവെന്നും വര്‍ക്കിച്ചന്‍ പറഞ്ഞു. ഏതാണ്ട് എല്ലാ കടകളിലും കയറി 500 ഓളം മോനിക്കാ സ്പെഷ്യല്‍ സത്യജ്വാല വിതരണം ചെയ്തിരുന്നുവെന്നും പകല്‍ തന്നെ പട്ടണത്തില്‍ വിവിധയിടങ്ങളില്‍ വേണ്ടത്ര പോസ്ടര്‍ പതിച്ചിരുന്നുവെന്നും വര്‍ക്കിച്ചന്‍ പറഞ്ഞു. പക്ഷെ ആരോ പിറ്റേന്നു വെളുപ്പിനെ എല്ലാ പോസ്ടരുകളും നിക്കം ചെയ്തുവത്രേ. ഈ പ്രകടനത്തെ നേരിടാന്‍ നൂറിലേറെ യുവദീപ്തി പ്രവര്‍ത്തകരും ഗുണ്ടാകളും ഉണ്ടായിരുന്നുവെന്നും, പ്ലാക്കാര്‍ഡുകളും, ബാഡ്ജുകളും, മൈക്കിന്‍റെ കേബിളും ഇവര്‍ പറിച്ചെടുക്കുകയും പലരെയും മര്‍ദ്ദിക്കുകയും ചെയ്തെന്നും വര്‍ക്കിച്ചന്‍ പറഞ്ഞു. പ്രകടനക്കാരുടെ ആവശ്യങ്ങള്‍ കൃത്യമായി പ്ലാക്കാര്‍ഡുകളില്‍ എഴുതിയിരുന്നത് കൊണ്ട് ഒരു പ്രസംഗത്തിന്റെയും ആവശ്യമുണ്ടായിരുന്നില്ലെന്നും ഈ ബഹളം മുഴുവന്‍ ആയിരക്കണക്കിന് യാത്രക്കാര്‍ കാണുന്നുണ്ടായിരുന്നുവെന്നും, രണ്ടാമത് നടന്ന തടയലും കുത്തിയിരിപ്പുമെല്ലാം കാണാന്‍ കാഞ്ഞിരപ്പള്ളി മുഴുവന്‍ അവിടെക്കൂടിയെന്നും ഏറെനേരം സര്‍വ്വ വഴികളും ബ്ലോക്കായെന്നും വര്‍ക്കിച്ചന്‍ പറഞ്ഞു. വര്‍ക്കിച്ചന്‍റെ തുടക്കിട്ട് ഒരു ചവിട്ടു കിട്ടിയെന്നും, ചവിട്ടിയത് മെത്രാന്‍റെ മുഖശ്ചായ ഉള്ള ഒരാളായിരുന്നെന്നും നല്ല മദ്യത്തിന്‍റെ  മണം അയാളില്‍ നിന്ന് വന്നെന്നും വര്‍ക്കിച്ചന്‍ പറഞ്ഞു. ഇനി ഉടന്‍ ചങ്ങനാശ്ശേരി അതിരൂപതയിലേക്ക് ഒരു മാര്‍ച്ചു നടത്തുമെന്നും, തടയാന്‍ ചുണയുള്ളവര്‍ തടയട്ടെയെന്നും പറഞ്ഞാണ് വര്‍ക്കിച്ചന്‍റെ പ്രസംഗം അവസാനിച്ചത്‌. ഇത് റിപ്പോര്‍ട്ട് ചെയ്ത സുഹൃത്തും പത്തു പേരും കൂടി ചങ്ങനാശ്ശേരിയില്‍ ഉണ്ടാവുമെന്നും സ്നേഹിതന്‍ പറഞ്ഞു.

വര്‍ക്കിച്ചന്‍ സംഗ്രഹിച്ചതനുസരിച്ചാണെങ്കില്‍ മെത്രാന്‍ ഗുണ്ടാകളെ ഇറക്കാതിരുന്നെങ്കില്‍ അധികം ആരും അറിയാതെ പോകേണ്ട ഒരു കൊച്ചു പ്രകടനം, ആയിരങ്ങളെ പങ്കെടുപ്പിച്ചു വിജയിപ്പിച്ചു തന്ന കാഞ്ഞിരപ്പള്ളി മെത്രാനോളും തിരുമണ്ടന്‍ 2012 ഇല്‍ ഉണ്ടായിരിക്കാന്‍ ഇടയില്ലത്രേ. 
From Syro Malabar Voice USA

കാഞ്ഞിരപ്പള്ളിയില്‍ സമാധാന പാദ യാത്ര ക്ക് എതിരെ അറക്കല്‍ ബിഷപ്പിന്റെ ഗുണ്ടകള്‍ സംഗര്‍ഷം ഉണ്ടാക്കിയത് അദ്ദേഹത്തിന്‍റെ സംസ്കരശുന്യത യാണ് വെളിപ്പെടുത്തുന്നത്. പ്രതിഷേധസ്വാതന്ത്യ്രം പൗര അവകാസമാണ്. ഈ മനുഷ്യന്‍ ഒരു ക്രിമിനലാണ്. 
നമ്മുടെ പൂര്‍വികന്മാരുടെ ശ്രമംകൊണ്ട് ഉണ്ടാക്കിയ ദീപിക പാഴ്വിലക്ക് ഒരു മുസ്ലിം യുവാവിനു എഴുതി കൊടുത്തു. അതിനു ശേഷം സ്വര്‍ണ വിലക്കു തിരിച്ചു വാങ്ങി. ഇതു ആരെ സഹായിക്കാന്‍ ? അതെന്തു വാത്സല്ല്യത്തിന്‍റെ പേരിലാണ് ഈ കച്ചവടം നടത്തിയത് ? ഒരു DNA ടെസ്റ്റ്‌ നടത്തിയിരുന്നുവെങ്കില്‍ സകല കഥകളും പുറത്തു വന്നേനെ?

മാധ്യമങ്ങളോടും വായനക്കാരോടും കുറെ ചോദ്യങ്ങള്‍

ഇന്നലെ കാഞ്ഞിരപ്പള്ളിയില്‍ നടന്ന പ്രകടനത്തിന്റെ ചരിത്രപരമായ പ്രാധാന്യം ഒട്ടും നിസ്സാരമല്ല. ആ സംഭവം പത്ര-ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തതും ചെയ്യാതിരുന്നതുമൊക്കെ എങ്ങനെയെന്നു പഠിക്കുകയായിരുന്നു, ഞാന്‍ ഇതുവരെ. റിപ്പോര്‍ട്ടു ചെയ്യാതിരുന്നവരെ നിഷ്പക്ഷരെന്നല്ല മെത്രാന്‍പക്ഷക്കാര്‍ എന്നുതന്നെ കാണണം. 

മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് അവസാനിപ്പിച്ചത് ആരോപണം അടിസ്ഥാനരഹിതമെന്ന് ബിഷപ്‌സ് ഹൗസില്‍നിന്നു വ്യക്തമാക്കി എന്ന വാക്യത്തോടെയായിരുന്നല്ലോ. ഈ റിപ്പോര്‍ട്ടര്‍മാര്‍ക്കൊന്നും ആ പ്രസ്താവന അതേപടി ഉദ്ധരിക്കാനല്ലാതെ രൂപതാധികൃതരോട് എന്തെങ്കിലും ചോദിക്കാനോ സ്വന്തമായി അന്വേഷണം നടത്തി നിഗമനങ്ങളവതരിപ്പിക്കാനോ തോന്നാത്തതെന്തുകൊണ്ടായിരിക്കും? ഇന്നലെ പാതയോരത്ത് നിന്നിരുന്നവരില്‍ പലരെയും നാളെ പ്രകടനത്തില്‍ പങ്കാളികളാക്കുംവിധമുള്ള പ്രകടനമാണ് സഭാധികാരവും അവരുടെ പിണിയാളുകളും നടത്തിയത് എന്നു കാണാന്‍ മാധ്യമങ്ങള്‍ക്ക് കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്? ആരുടെ റിപ്പോര്‍ട്ടും നിഷ്പക്ഷമായിരുന്നില്ല എന്നുതന്നെയല്ലേ പറയേണ്ടത്? 


സ്ഥാപിതതാത്പര്യങ്ങള്‍ക്ക് മാധ്യമങ്ങളെ വിലയ്‌ക്കെടുക്കാന്‍ കഴിയുന്നു എന്ന ആരോപണം ശരിയാണെന്നാണ് എനിക്കു തോന്നുന്നത്. ഇവിടെ ഇന്റര്‍നെറ്റ് എന്ന സംവിധാനവും നമുക്ക് ഇങ്ങനെയൊരു ബ്ലോഗും ഇല്ലായിരുന്നെങ്കില്‍ സംഭവം നടന്നിടത്തേക്ക് ഒരു മാധ്യമവും തിരിഞ്ഞുനോക്കുകയില്ലായിരുന്നു എന്നും എനിക്കു തോന്നുന്നുണ്ട്. 


മെത്രാന്മാരുടെ ഗുണ്ടാസംഘം തെരുവിലിറങ്ങില്ലേ എന്ന ഭയമാണല്ലോ ചര്‍ച്ച് ആക്ട് പാസ്സാക്കാന്‍ ഒരു ഭരണകൂടവും തയ്യാറാകാത്തതിനു കാരണം? എന്നാല്‍ ചര്‍ച്ച് ആക്ടു പാസ്സായിക്കഴിഞ്ഞ് അതില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന ഒരു പ്രകടനം സംഘടിപ്പിച്ചാല്‍ ഇന്നുവരെ പാതയോരത്ത് നിരീക്ഷകരായി നില്ക്കുന്നവരില്‍ പലരും അതില്‍ പങ്കെടുക്കും എന്നതല്ലേ വസ്തുത? 


വായനക്കാര്‍ അഭിപ്രായങ്ങള്‍ തുറന്നെഴുതുക.

കാഞ്ഞിരപ്പള്ളി രൂപതാ മാര്‍ച്ച് മാധ്യമങ്ങളുടെ ദൃഷടിയില്‍


മംഗളം ദിനപ്പത്രത്തില്‍നിന്ന്

ദേശാഭിമാനി  ദിനപ്പത്രത്തില്‍നിന്ന്


നമുക്കു നാണിക്കാം..

നമുക്കു നാണിക്കാം...നസ്റാണിക്കുടുംബത്തില് ജനിച്ചതോര്ത്തു നമുക്കു നാണിക്കാം...,മശിഹായെ അറിയാത്ത പാഴ്ജന്മപ്പാതിരിമാരെ വന്ദിച്ചതോര്ത്തു  നമുക്കു നാണിക്കാം...,പള്ളി പണിതതോര്ത്തു നമുക്കു നാണിക്കാം...,പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകരുതെന്ന യേശുവിന്റെ വചനം മറന്നു പള്ളിയില് പോയതോര്ത്തു  നമുക്കു നാണിക്കാം...,പാതിരിപടകളെ തീറ്റിപോറ്റാനായി പള്ളിക്കു കാശുകൊടുത്തതോര്ത്തു നമുക്കു നാണിക്കാം...,നാണമുള്ള നാളുവരെ  നമുക്കു നാണിക്കാം...,നാണിച്ചു നാണിച്ചു മരിക്കാം...,പാതിരിഗുണ്ടകളു  നീണാളുവാഴട്ടെ...കത്തനാരുടെ രാജ്യം സിന്ദാബാദ്....ആമ്മേന്കരയൂ ആടുകളേ...,കാഞ്ഞിരമേ,കരയൂ..., കാഞ്ഞിരപ്പള്ളിയേ.. കരയൂ...പളളികളേ കരയൂ..പറുദീസാ വിലപിക്കട്ടെ..samuel .koodal kalanjoor, 30 dec 2012 .                       

ജനത്തെ ബലാല്‍സംഗം ചെയ്യുന്ന ഗുണ്ടാനേതാക്കള്‍

വെറും ഒരു ന്യൂനപക്ഷമല്ല, ഒരു രൂപതയിലെ ബഹുഭൂരിപക്ഷവും തനിക്കെതിരായി ചിന്തിക്കുമ്പോള്‍ അത് ശ്രവിക്കാന്‍ തയ്യാറാകാതെ, കാശ് വാങ്ങി കോക്രി കാട്ടുന്ന ഗുണ്ടാകളെക്കൊണ്ട് സ്വന്തം ജനത്തെ നേരിടുന്ന ഒരു മെത്രാന്‍ ചെയ്യുന്നത് സ്വന്തം ജനത്തോടുള്ള വൃത്തികെട്ട ബാലാല്‍സംഗമാണ്. അതാണ്‌ അറക്കല്‍ മെത്രാന്‍ ചയ്തുകൊണ്ടിരിക്കുന്നത്. അയാളോട് ചെയ്യാവുന്ന ഒറ്റ കാര്യമേയുള്ളൂ - ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കുക, ശിക്ഷ ഒടുക്കിയ ശേഷം നാട്ടില്‍ നിന്ന് ഓടിക്കുക.വ്യക്തമായും അനീതിയാണെന്ന് ജനത്തിനറിയാവുന്ന ഒരു കാര്യത്തില്‍ എതിര്‍പ്പുമായി ഇന്നലെ ജെ.സി.സി.യുടെ നേതൃത്വത്തില്‍ തന്റെ ആസ്ഥാനത്തിലേയ്ക്ക്‌ സമാധാനപൂര്‍വ്വം നടന്നടുത്ത ജനക്കൂട്ടത്തെ ഗുണ്ടാകളെ അയച്ചു തടയുന്നതിന് പകരം, അല്പമെങ്കിലും വിവരമുണ്ടായിരുന്നെങ്കില്‍, അറക്കലിന്  തന്റെ ഒരു പ്രതിനിധിയെ അയച്ചെങ്കിലും അനുരഞ്ജന സംഭാഷണത്തിനു ശ്രമിക്കരുതായിരുന്നോ? ഗുണ്ടാശക്തിക്ക് പകരം എന്തുകൊണ്ട് ആശയയുദ്ധത്തിന് അയാള്‍ തയ്യാറല്ല? അതല്ലേ ഒരു നേതാവിന് ജനത്തോടു കാണിക്കാവുന്ന ഏറ്റവും ആദ്യത്തെ പ്രതിപത്തി? ആസനം ഉറപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ ജനം പുല്ലാണ് എന്ന ചിന്ത ഇയാളെ എവിടെവരെ എത്തിക്കും? വിശ്വാസികള്‍ക്ക് വേണ്ടാത്ത, അവര്‍ വെറുക്കുകയും നിറുത്താതെ അപലപിക്കുകയും ചെയ്യുന്ന, ഒരു മെത്രാന് സഭയില്‍ എന്ത് വിലയാണ് ഉള്ളത്? സഹികെട്ട്, പോപ്പിന് കൂട്ടപെറ്റിഷന്‍ കൊടുത്ത്, തങ്ങള്‍ക്കു വേണ്ടാത്ത മെത്രാന്മാരെ സ്ഥാനഭ്രഷ്ടരാക്കിയ സംഭവങ്ങള്‍ സ്വിറ്റ്സര്‍ലന്റില്‍ ഒന്നില്‍കൂടുതല്‍ ഉണ്ടായിട്ടുണ്ട്.   

ഇത് അല്‍മായശബ്ദമാണെങ്കിലും, നമ്മളും ഡല്‍ഹിയില്‍ നടന്നതിനെപ്പറ്റി അങ്ങേയറ്റം ആകുലരാകണം. നമ്മുടെ നേതാക്കളുടെ നാറുന്ന കഴിവുകേടാണ് ഈ ദിവസങ്ങളില്‍ അവിടെ തെളിഞ്ഞു നിന്നത്. വാര്‍ത്തകളിലൂടെ, നടന്നത് എത്ര ഹീനമായ കാര്യങ്ങളാണെന്ന് ഏവര്‍ക്കുമറിയാം. 
ഒന്നിന് പുറകേ ഒന്നായി അക്രമികള്‍ പൊതുസ്ഥലങ്ങളില്‍ വച്ച് പോലും സ്ത്രീകളെ മരണംവരെ കൂട്ടബലാല്‍സംഗം നടത്തിയിട്ടും, അതിനെതിരെ സഹായവും നീതിയും തേടി സംഘടിക്കുന്ന ചെറുപ്പക്കാരെ ലാത്തി കൊണ്ടും വാട്ടര്‍ കാനന്‍ കൊണ്ടും നേരിടുന്ന നേതാക്കളും ജനത്തെ അവഹേളിക്കുകയാണ്. അവരോടും ചെയ്യാവുന്നത് ഒന്നേയുള്ളൂ. എത്രയും വേഗം അധികാരത്തില്‍ നിന്ന് തുരത്തുക. ജനദ്രോഹക്കുറ്റം  ചുമത്തി അഴികള്‍ക്കുള്ളില്‍ എറിയുക.

 ഇക്കാര്യത്തില്‍ പ്രസിഡന്റും പ്രധാന മന്ത്രിയും കോണ്ഗ്രസ് അദ്ധ്യക്ഷയും ആഭ്യന്തര മന്ത്രിയും, ദല്‍ഹി മുഖ്യമന്ത്രിയും അവിടുത്തെ ബിഷപ്പും - പോര, അടുത്ത ഊഴം കാത്തിരിക്കുന്ന രാഹുലും കജ്രിവാളും പ്രിയങ്കയും തുടങ്ങിയ നേതാക്കളും - ഇത്ര നിഷ്ക്രിയരായി പോകുമ്പോള്‍, അത് അവര്‍ ജനത്ത്നു നേരെ ചെയ്യുന്ന ബലാല്‍സംഗമായിത്തന്നെ വേണം കാണാന്‍. ഡിസംബര്‍ 22ന് Raisina Hillsല്‍ നീതിക്ക് വേണ്ടി തടിച്ചു കൂടിയ, കൂടുതലും സ്ത്രീകളടങ്ങിയ, യുവജനത്തോട് അനുഭാവത്തിനു പകരം പോലീസിന്റെ കിരാതശക്തിക്ക് അവരെ വിട്ടുകൊടുത്ത നേതൃത്വത്തെ വിളിക്കാന്‍ പറ്റിയ ഒരു വൃത്തികെട്ട പേരും ഞ്ഞാന്‍ കാണുന്നില്ല. എന്തിനാണ് തങ്ങളുടെ ഇരിപ്പിടങ്ങളെ അവരുടെ വൃത്തികെട്ട ആസനങ്ങള്‍ കൊണ്ട് അവര്‍ മലീനസമാക്കുന്നതു? കാര്യപ്രാപ്തിയില്ലെങ്കില്‍, ഇറങ്ങിപ്പോകരുതോ, ഇവറ്റകള്‍ക്ക്?

രാഷ്ട്രത്തിന്റെയും മതത്തിന്റെയും തലപ്പത്തുനിന്ന് ബലാല്‍സംഗികളെ തുരത്തുക!
അടുത്ത തവണയെങ്കിലും ഇന്ത്യാക്കാര്‍ ഇത്തരം അലവലാതികളെ തിരഞ്ഞെടുത്ത് തലപ്പത്ത് ഇരുത്തരുത്. അതുപോലെ, റോമായില്‍ നിന്ന് നിയമിക്കുന്ന ഒറ്റ മെത്രാനെ ഇനി കേരളസഭയില്‍ അധികാരം കൈയാളാന്‍ സമ്മതിക്കരുത്‌. നമ്മുടെ പഴയ ആചാരമാനുസരിച്ച്, സ്വന്തം മെത്രാന്മാരെ തിരഞ്ഞെടുക്കാനുള്ള അവകാശം നമ്മള്‍ തിരിച്ചു പിടിക്കണം. വത്തിക്കാന്‍ രണ്ട് അമ്പത് കൊല്ലം മുമ്പ് അതനുവദിച്ചു തന്നതാണ്. പോപ്പിന്റെ കാലുനക്കികളാണ് അത്തരം അവകാശങ്ങളെല്ലാം കുഴിച്ചുമൂടിയത്. ഇപ്പോള്‍ ഉള്ളവരെ വലിച്ചു താഴെയിറക്കി ഓരോ തൂമ്പായും കൊടുത്ത് പണിയാന്‍ വിടണം. വിയര്‍പ്പിന്റെ അപ്പം ഭക്ഷിക്കാന്‍ അവരും പഠിക്കട്ടെ.

Oust all Rapists Nethas


Shame on top Dumb Lenders!
What happened to: our President & Father figure? The PM our Chief executive? Soniaji, the all powerful party boss? Youth face Rahulji? Corruption-cure party leader Kejriwal ET all? Why the deadening silence from all quarters? Mutatis mutandis, what is said of rapists is applicable to such incidents in religions and church institutions.
James Kottoor
Shame, shame, triple shame on top echelons of the government of India, my country I want to be proud of. I am thinking of the dawn to dusk protest of Saturday, Dec. 22nd after days of stony silence from our political leaders. The youth of India on Raisina Hills were demanding justice for the rape victim in a moving bus in Delhi and I was viewing on TV the response they got.
It was the spectacle of the gathering of a distort and anguished children mostly college students of this vast family called India at the door steps of their great father figure, Pranab Mukerji, the president of India. Where else should children in a family rush to for protection and guidance in an hour of crisis? It was not a political protest but a peaceful gathering seeking words of comfort and reassurance that the government was with them to soothe their bleeding hearts, wounded honour and their souls afflicted with fear and starved of peace.
They were mostly women, from all political parties. “What father among you would hand his son/daughter a stone when he/she asked for bread? Or hand him/her a snake instead of a fish? Or hand him/her a scorpion if he/she asked for an egg?” asks the Bible. And what were they given? Lathi charges by rapid action force, grenade shells and water canons, but not a single word of comfort from the all wise father of the nation. Imagine even media men and their equipments installed for reporting were wrenched with water canons or damaged to prevent people seeing shameful things they were doing. Why did the President keep his mouth shut all along? If it was not an insult to his father figure and proper functioning in a democracy, what else was it?
Why PM Mum for days?
Let us move to the next one in command and control, our meek, soft spoken Prime Minister Manmohan Singh, father of three daughters. Did he set a better example? Why did he keep mum for days ever since the gruesome crime? He had at his beck and call the TV channels to speak to the crowd or address the nation. Instead he once again confirmed the American media criticism of being an underperforming PM. “India’s criminal justice system, riddled with incompetence, corruption and political meddling, seems unable to respond effectively,” New York Times wrote. In similar vein Los Angeles Times reported on thousands “breaching barricades and clashing with police over the brutal rape of a 23-year-old girl” at the Presidents residence.
Has he learned nothing from Obama his much admired counterpart? When catastrophes like hurricane or the crime of shooting of school kids struck his nation Obama was quick to connect with the public to answer questions, alley fears and to calm down people. He empathised with the people as one of them. Our nethas instead stay in ivory towers with no word of leadership to utter. Democracy is a talking shop and it is as good as dead if the top executive can’t talk and lead.
What about the party’s all powerful lady president Sonia Gandhi? For a comfort she at least visited privately the victim dying in the hospital. That is small consolation for the aggrieved young women out in the main metros of the nation seeking action, not promises or personal concern. A toothless sexual assault bill is gathering dust from 2006. Nothing has come out of the promises it made even after six years. Who needs repetition of such promises? Sonia is the top woman leader in the country. She is rated as one of the most powerful ladies in the world. Hasn’t she any concrete measures to protect the women folk of the nation? Rest assured, the whole world is seeing and rerating her.
Unlike the Anna Hazare movement the present one was a spontaneous out burst of the hurt feelings of the youthful women folk with none to lead. Thus they were proving to the hilt that democracy has come of age in India. These youngsters have realised that government is their business, not of few cronies who succeed to get elected, only to sit in parliament to draw fat salaries or loot the nation. People are masters in a democracy. Their will alone must be made to prevail. They have come to the conclusion they won’t get what they want and deserve from government unless they act on their own. We have a non-performing government because people at large are not speaking up or demanding what they deserve. The youth of the nation can’t any more be accused of that crime? What is great about the recent show is the growing strength of the weaker section of the youth. Nay these fairer sections in a male dominated society have come out in droves on the street to speak up.
Where’s Rahul, the Youth Face?
Let us move on and see what happened to our much idolized youth leader Rahul Gandhi, projected as the crown prince for 2014.Thinking sections of society thought and even prayed that he might jump into the fray at least to make his prospects bright. Was it not the best opportunity to prove to the nation and to the world that he is dead set to be the youthful leader of this nation? Yet why did he keep his mouth shut? He wasted such a golden opportunity when his mother put him technically in charge while she was away for treatment during the high tide of Anna Hazare movement. He seems to have wasted a better opportunity now to make hey when the sun shines. May be he is hamstrung by his advisors. If so they are to be blamed for his lack of performance. Then they must be replaced with a better team...
Finally I think of the many who should have spoken out instantly: the Home Minister, the CM of Delhi, leaders of various political parties, especially the much talked about head of AAP etc. Couldn’t Kejriwal and his team find any active participatory role as common citizens, not as leaders of a new political party in this “Rape-of-the-nation-movement” literally and figuratively? He could not be seen or heard any where. Or is the AAP concerned only with giving out scam exposes week after week and not cooperating actively with any and every movement, organised or spontaneous, out in the street to cleanse the nation? Is not the ubiquitous menace of rape of young working women in office and outside their concern as well? Meanwhile a blame game is on to fix the cause of a constable’s death on duty – a cardiac arrest or manhandling by thugs for which the police force apparently trying to imply or implicate the AAP, though medical report speaks of no external injury.
We are under Police Raj
The upshot of what is discussed above come to this: we are today ruled by a police raj which can think only with their lathies, bullets and muscle power, not their brain power. The police call the shots blindly to show they are busy, while the leaders in the top echelons pretend to see not and hear not. As a result they speak not and act not. When the police mess things up stray voices from the top come out to explain things away. Remember this police force has been sleeping and snoring when the horrendous crime was committed in a moving bus. When awaked the same police go berserk attacking the defenders of the raped victim instead of joining them. What a senseless tragic comedy are we witnessing?
As a result, are not rapists protected and promoted? It looks so because birds of the same feather or mentality stick together to rape, if not to plunder the nation. Think of MPs and MLs viewing pornography in the assembly or of the infamous Tiwari incident, refusing to give blood samples to prove or disprove paternity of an illicit child. Parties go further to give tickets to rapists and criminals. What is worse, we the stupid electorate vote for them knowingly and willingly and make them win. So aren’t we partly to blame for bringing upon ourselves this loathsome burden of shame? So at least those who participated in the protest march and those of us who support them should decide once and for all never to waste a vote for a known rapist.
Oust Rapist Nethas!
The clarion call has already gone out: “Oust Rapist Nethas.” All political parties are stinking with such Nethas. So they cannot speak strongly against rapists because they will be speaking against themselves. That shows why there were no political leaders in the crowd to defend the cause of security and freedom of movement any time, any where, any how in the country for the fair sections like their compatriots. What then are the very minimum expected of our political leaders to prove their determination to put a stop to this rot?
Cleansing, like charity, begins at home – with oneself, with one’s own home, one’s own party. Credibility demands it. Minimum required would be: 1. To take an exhaustive head count of all rapists in all parties and law enforcement agencies like constables, higher officials who rape the victim first before giving her any help for which she comes. 2. To name and shame them before the nation as a deterrent to those who try to join their ranks by hook or crook. It should include all sexual assailants no matter how exalted they are. 3 Enact laws to oust them from all parties and government organisations in three months time. This alone would prove the determination of our politicians.
What Punishment for Rapists?
What about the punishment for any one caught? 1. Do everything to ensure stringent, certain and speedy punishment in three months time. 2. Make minimum punishment, life imprisonment to make sure that he never rapes another girl or woman. 3 Impose physical or chemical castration as a sure deterrent. 4. Agree to discuss capital punishment as the last option to be considered. Personally I am for abolition of capital punishment for any crime and to see my country join the comity of civilized nations for reasons enumerated else where.
But there is everything going for castration especially for habitual rapists. Why? Rape inflicts an indelible scar for life on the physical person and good moral character of the victim. Only a similar scar on the offender will be commensurate with the heinous crime he has committed and act as a sure deterrent. If the government led by Congress party, with a respectable lady at its helm, is serious about regaining its lost credentials, it should immediately call for a special session of the parliament to discuss these and other points threadbare as demanded by Smt. Sushma Swaraj. It is not a question of which party she belongs to or which party has more rapist nethas. The discussion is not for scoring political brownie points. If the government is adamant not to heed to these legitimate demands, the only option left to the people is to vote it out at the next elections.
Not ashamed of being part of a nation branded as a gang of rapists? Even if others are not, I am terribly ashamed.. Why? Because in the words of actor Kamalahasan: “That bus in which the dastardly gang rape took place is my bus. That infamous great city where it happened is the capital of my country. That brave girl who suffered the beastly crime is my sister. Those rogues who perpetrated the detestable crime are my own brothers!” How then can I be proud of my country? With tears I hang my head in utter shame! Can any other mind set in us proud Indians, would be a be a better deterrent to put a stop to all kinds of rapes in India?
The writer can be contacted at: jkottoor@asianetindia.com

- ജോയിന്‍റ് ക്രിസ്ത്യന്‍ കൌണ്‍സിലിനു നേരെ ബിഷപ്പ് അറക്കന്‍റെ  ക്വട്ടേഷന്‍ ഗുണ്ടകള്‍ നടത്തിയ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഭീഷണി.

കാഞ്ഞിരപ്പള്ളിനഗരത്തില്‍  മോനിക്കാ-തോമസ്‌ ദമ്പതികള്‍ക്ക് വേണ്ടി  ബി.അറക്കനു നേരെ  പ്രതിഷേധം ആളിക്കത്തി.

ജോര്‍ജു കുറ്റിക്കാട്ട്

ജോയിന്‍റ് ക്രിസ്ത്യന്‍ കൌണ്‍സില്‍ നടത്തിയ  സമാധാനപരമായ പ്രതിഷേധ  പ്രകടന ജാഥയെ  അറക്കല്‍ മെത്രാന്‍റെ ക്വട്ടേഷന്‍ ഗുണ്ടകള്‍ കാഞ്ഞിരപ്പള്ളി ടൌണില്‍ രണ്ടിടത്തു  തടഞ്ഞു നിറുത്തി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു..  ഇതുപോലെ  ഒരു ഭീകരാന്തരീക്ഷം  സൃടിച്ച സംഭവം ഒരു മെത്രാന്‍ കാരണം ഉണ്ടാകുന്നത് കേരളത്തില്‍ ഇതാദ്യമാണ്.
നൂറുകണക്കിന് കത്തോലിക്കര്‍ കാഞ്ഞിരപ്പള്ളി മെത്രാനെതിരെ നടത്തിയ പ്രതിഷേധം കാഞ്ഞിരപ്പള്ളി പട്ടണത്തില്‍ ആളിക്കത്തുകയായിരുന്നു. അറക്കല്‍ മോണിക്ക -തോമസ്‌ ദമ്പതികളുടെ സ്വത്തുക്കള്‍ കാഞ്ഞിരപ്പള്ളി മെത്രാനും തോമസിന്‍റെ സഹോദരനുമായ ബിഷപ്പ് മാത്യൂ  അറക്കല്‍ വഞ്ചിച്ചു തട്ടിയെടുത്തതിനെതിരെ മെത്രാന്റെ സഹോദര ഭാര്യയായ മോനിക്കാ തോമസിന് സ്ഥലം തിരിച്ചുകൊടുക്കാന്‍ ആവശ്യപ്പെടുന്ന   പ്രതിഷേധ പ്രകടനം ആണ്   നടത്തിയത്. ബി ഷപ്പു ഹൌസിലേക്കുള്ള  പ്രകടനത്തിനു നേരെ   അറക്കന്‍റെ   നൂറോളം വരുന്ന ഗുണ്ടകള്‍ പ്രകടനക്കാരുടെ നേര്‍ക്ക്‌ പോര്‍വിളി നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.. കനത്ത പോലീസ് സന്നാഹം ഒരു വലിയ ദുരന്തം ഒഴിവാക്കി. എങ്കിലും അറ ക്കന്‍റെ  എച്ചില്‍ തിന്നുന്ന  കാഞ്ഞിരപ്പള്ളി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്(ഡി ,വൈ  .എസ് .പി ) ക്രിസ്ത്യന്‍ കൌണ്‍സില്‍ നേതാക്കളെ ഭീഷണിപ്പെടുത്തി സംസാരിച്ചത് മറ്റൊരു അന്തരീക്ഷം ഉണ്ടാക്കി.  പല പോലീസുകാരും സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ വരെ പ്രതിഷേധക്കാരെ സംരക്ഷിച്ച അനു ഭവമാണ്  ഞാന്‍ അവിടെ  ദര്‍ശിച്ചത്. മോണിക്ക തോമസ്‌ അറക്കല്‍ , ലാല്‍ തരകന്‍, ജോര്‍ജു മൂലേചാലില്‍, ജേക്കബു വര്‍ഗീസ് , തുടങ്ങിയ കേരളത്തില്‍ അങ്ങോളം ഇങ്ങോളം നിന്നുള്ള നിരവധി പേര്‍ പ്രതിഷധ അഗ്നി ആളിക്കത്തിക്കുവാന്‍ എത്തിച്ചേര്‍ന്നു.
ഈ സംഭവം ഒരു തുടക്കം മാത്രമാണ്. അറ ക്കന്‍റെ മാഫിയ കച്ചവടത്തെ എതിര്‍ത്തവര്‍ക്ക്  അപ്പോള്‍ നേരിട്ട  ഗുണ്ടകളുടെ ഭീഷണിയും അതിനെ   നേരില്‍ അനുഭവിച്ചതു   ഹൃദയത്തില്‍ നിന്നും  അങ്ങനെയൊന്നും    ഒരിക്കലും മായുകയില്ലാ,- അറ ക്കനു എപ്പോഴും ഇടത്തും വലത്തും  കൂട്ട് സംരക്ഷണം കാണുകയില്ലല്ലോ. ബിഷപ്പ് അറക്കന് പുറത്തിറങ്ങാതെ അരമനയില്‍ തന്നെ കഴിഞ്ഞു കൂടാന്‍ ഒക്കുകയില്ലല്ലോ. ഇതൊരു വെല്ലുവിളി ആണ്. അല്മായന്‍ എന്ന് പറയപ്പെടുന്നവന്‍ അടിമയാണെന്ന
 മെത്രാന്‍റെ ഭാവം മാറ്റിയില്ലെങ്കില്‍ അരുതാത്ത പലതും ഉണ്ടാകും എന്ന ഒരു
സൂചനയാണ്,ഒരു പാഠമാണ് നമുക്ക്  മോണിക്ക-തോമസ്‌ ദമ്പതികളുടെ  സംഭവം നല്‍കിയത്.കാഞ്ഞിരപ്പള്ളി
 പേട്ടക്കവലയില്‍ ആരംഭിച്ച പ്രകടന ജാഥ മെയിന്‍ റോഡിലൂടെ നീങ്ങി മെത്രാസന
മന്ദിരത്തിനു നേരെയുള്ള റോഡിലൂടെ നീങ്ങിയപ്പോഴാണ്  വഴിയില്‍ ഗുണ്ടകള്‍ തടഞ്ഞു ഭീഷണിപ്പെടുത്തിയത്.  പെന്‍ഷന്‍ പറ്റിയ  പവ്വത്തില്‍  മെത്രാന്‍റെ  ഒരു സഹപാഠിയായിരുന്ന  ഒരു   വൈദികന്‍  ഉള്‍പ്പെടെ നൂറുകണക്കിന്
  ജനങ്ങള്‍ പങ്കെടുത്ത ജാഥയെ പിന്തുടര്‍ന്ന് രഹസ്യങ്ങള്‍ പിടിക്കാന്‍
അറ ക്കന്‍റെ  കാര്‍ ഡ്രൈ വര്‍ രഹസ്യമായി കൂടെ  നടന്നത് ഏറെ ശ്രദ്ധേയമായി.  ഈ പ്രതിഷേധ മുന്നറിയിപ്പ് പ്രകടനം ഒരു ചരിത്ര സംഭവമായി തീര്‍ന്നിരിക്കയാണ്‌.. ബി.അറക്കനു ഇനി
 ഉറക്കമില്ലാത്ത രാത്രികള്‍ വരുന്നു. നിരുപാധികം മോനിക്കാ-തോമസ്‌
ദമ്പതികളുടെ സ്ഥലം മുഴുവന്‍ ബി.അറക്കന്‍ തിരിച്ചു കൊടുക്കണം എന്ന പരസ്യമായ
 ആഹ്വാനം വരുന്ന ദിവസങ്ങളും മാസ്സങ്ങളും വളരെ ഭീകരമായ സത്യങ്ങള്‍ തുറന്നു
കാണിക്കുന്ന ദിനങ്ങള്‍ ആയിത്തീരും.. സീറോമലബാര്‍ സഭയിലെ മെത്രാന്മാരും വൈദികരും പണക്കൊതിയനായിരുന്ന യൂദാസിനു സമാനരായിത്തീരുന്ന അവസ്ഥയെ പ്രാപിക്കുന്ന  ഭീകര പ്രതിഭാസമാണ് നാം കാഞ്ഞിരപ്പള്ളിയില്‍  ഇന്ന് കാണുന്നത്. ഈ സഭയുടെ അന്തസത്തയെ ഇവര്‍ തന്നെ നശിപ്പിക്കുന്നു. കാഞ്ഞിരപ്പള്ളി പ്രതിഷേധം ഒരു ഒറ്റപ്പെട്ട പ്രതിഷേധം ആയിരിക്കയില്ല, മറിച്ച്‌ , കേരളത്തിലെ ഓരോ ഇടവകയും ഇത്തരം തട്ടിപ്പ് നേതൃത്വങ്ങളുടെ ബലിവസ്തുവായി തീരുന്നതും നമുക്ക് കാണാം.

Saturday, December 29, 2012

രൂപ'താ'മാര്‍ച്ചു തടഞ്ഞു

കാഞ്ഞിരപ്പള്ളിയിലെ ബിഷപ്പ്‌സ് ഹൗസിലേക്ക് രൂപ'താ'മാര്‍ച്ചു നടത്താന്‍ ശ്രമിച്ച ശ്രീമതി മോണിക്കാ തോമസിനെയും ജെ സി സി പ്രവര്‍ത്തകരെയും യുവദീപ്തിപ്രവര്‍ത്തകര്‍ എന്നവകാശപ്പെട്ട് ഒരു സംഘം തടഞ്ഞു എന്നും സ്ഥലത്തു സംഘര്‍ഷാവസ്ഥയുണ്ടെന്നും ടി വി ചാനലുകളില്‍ സ്‌ക്രോളിങ് ന്യൂസ്

നമ്മുടെ പ്രവര്‍ത്തകരില്‍നിന്നു കിട്ടിയ ലേറ്റ് ന്യൂസ്

നാം ഒട്ടിച്ചിരുന്ന പോസ്റ്ററുകള്‍ മുഴുവന്‍ ഇന്നലെ രാത്രി നശിപ്പിച്ചിരുന്ന എതിരാളികള്‍ വഴി തടഞ്ഞപ്പോള്‍ സൗമ്യമായി നമ്മുടെ പ്രവര്‍ത്തകര്‍ തിരികെപ്പോരുകയും കുരിശു കവലയില്‍ കോര്‍ണര്‍ യോഗമാരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് നമ്മുടെ പ്രവര്‍ത്തകര്‍ പ്രസംഗിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിരാളികള്‍  വീണ്ടും അക്രമത്തിനു മുതിര്‍ന്നു. 

നമ്മുടെ പ്രവര്‍ത്തകരുടെ സമചിത്തതയും പോലീസിന്റെ സമയോചിതമായ ഇടപെടലും മൂലം പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. എങ്കിലും നമുക്ക് നമ്മുടെ ആശയപ്രചരണത്തിന് ലഭിക്കേണ്ട അവസരം പോലും പ്രതിയോഗികള്‍ ഇല്ലാതാക്കി. ചാനലുകള്‍ എങ്ങനെയാണ് പ്രതികരിച്ചത് എന്ന് നാളെ കാണാം.

ലൈസന്‍സ് വേണ്ടാത്തവര്‍

അറക്കലിന്റെ ഡ്രൈവറെ തടഞ്ഞു നിര്‍ത്തി ഊതിച്ചതിന് രണ്ടു മണിക്കൂറിനകം പോലീസിനു സ്ഥലം മാറ്റം കൊടുപ്പിച്ചു. (വാര്‍ത്ത)

?
ഊതിപ്പിക്കുന്നതിനു പകരം ആദ്യം ലൈസന്‍സ് ഉണ്ടോ എന്നല്ലേ പോലീസ് തിരക്കേണ്ടത്?

=
ഏതു തോന്നിയവാസത്തിനും ഈ നാട്ടില്‍ മെത്രാന്മാര്‍ക്ക് പ്രത്യേക ലൈസന്‍സ് ആവശ്യമില്ലല്ലോ!

(കടപ്പാട്: രാജുനായര്‍) 

ഓര്‍ക്കുക!

'സ്ത്രീയേ ഇതാ നിന്‍ മകന്‍' യേശു ക്രൂശതില്‍ 
ജീവന്‍ വെടിഞ്ഞിടും വേളയില്‍ ചൊന്നതാം
വാക്കുകള്‍ മാറ്റൊലിക്കൊള്ളുന്നു, നമ്മുടെ 
മുമ്പില്‍നിന്നീ വൃദ്ധ ''നിങ്ങളെന്‍ മക്കളെ-
ന്നോര്‍ത്തു നയിക്കുമീ രൂപ'താ'മാര്‍ച്ചിതില്‍ 
ചേരുകില്ലേ നിങ്ങ''ളെന്നു ചോദിക്കവെ.

'അമ്മേ,യിതാ നിന്റെ മക്ക'ളെന്നിന്നു നാം
ഈയമ്മയോടു ചൊന്നീടേണ്ടയോ? മക്ക-
ളില്ലാത്തവര്‍ക്കൊക്കെ യമ്മയാകേണ്ടതാം
യേശുവിന്‍ വധുവാം സഭ മക്കളെ 
ചൂഷണംചെയ്തു കൊഴുക്കവെ, മോണിക്ക
അമ്മയാണിന്നു നമുക്കെന്നു കാണുക!

അമ്മ നയിക്കുമീ ധര്‍മ്മയുദ്ധത്തില്‍ നാം
അമ്മയോടൊത്തു നിന്നീടുക, ചൂഷിത-
വേഷത്തിലാം യേശുവിന്നു ജീവിപ്പതെ-
ന്നോര്‍മ്മിച്ചു ജീവിച്ചിടുമ്പൊഴാം സ്വര്‍ഗമീ
ഭൂവില്‍വരുന്നതും മാതൃരൂപം ഭൂവി-
ലീ സഭയ്ക്കുണ്ടായിടുന്നതും - ഓര്‍ക്കുക!

Friday, December 28, 2012

മോണിക്കാമ്മയുടെ സമരപരിപാടികളുടെ വിശദാംശങ്ങളറിയാന്‍

സത്യജ്വാല മാസിക വായിക്കുക, വരിക്കാരാകുക:
സത്യജ്വാല മാസിക - ഡിസംബര്‍ ലക്കം 
മുന്‍കവറും ഉള്‍കവറും

ഗിരീഷിനെന്തിന് ഷര്‍ട്ട്‌?

സാധാരണ ഒരു ദിനപ്പത്രവും വായിക്കാത്ത എനിക്ക് യാദൃശ്ചികമായി ഒരു വീടിന്റെ മുമ്പില്‍ കിടന്ന ഇന്നത്തെ മനോരമയില്‍ കണ്ട ഒരു വാര്‍ത്ത ഇഷ്ടപ്പെട്ടു. പെരുമ്പിലാവ് എന്ന സ്ഥലത്ത്, എന്‍പിആറില്‍ പേര് ചേര്‍ക്കാന്‍ ചെന്ന ഗിരീഷ്‌, ഷര്‍ട്ടിടാതെ ഫോട്ടോ എടുക്കില്ലെന്ന സര്‍ക്കാര്‍ ജോലിക്കാരുടെ നിര്‍ബന്ധത്തിനു വഴങ്ങാതെ, ആ കാരണം എഴുതിവാങ്ങി തിരികെപ്പോയ വാര്‍ത്ത. ലളിതജീവിതത്തിന്റെ ഭാഗമായി വര്‍ഷങ്ങളായി, ഗാന്ധിജിയെ അനുകരിച്ച്, ഷര്‍ട്ട്‌ ഉപേക്ഷിച്ച അയാളെ അക്കാര്യത്തില്‍ തിരുത്താന്‍ ആര്‍ക്കാണധികാരം? ദേശീയ ജനസംഖ്യാ റജിസ്റ്ററില്‍ ഐഡന്റിറ്റിക്കുവേണ്ടിയാണ് ഫോട്ടോ ചേര്‍ക്കുന്നതെങ്കില്‍, ഷര്‍ട്ടിടാത്ത ഫോട്ടോയ്ക്കല്ലേ കൂടുതല്‍ വില? പിന്നെയെന്തിന് ഈ നിര്‍ബന്ധം?

മറ്റു മനുഷ്യര്‍ക്ക്‌ ഉതപ്പാകാത്ത ഏതു വേഷവും മനുഷ്യര്‍ക്ക്‌ ധരിക്കാം. ഭൂരിഭാഗത്തിന്റെ ശീലം അത് ആഗ്രഹിക്കാത്തവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ന്യായമൊന്നുമില്ല. ഞാനും ഇക്കാര്യത്തില്‍ ചില വ്യക്തിപരമായ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട് എന്നതുകൊണ്ടായിരിക്കാം എനിക്ക് ഈ വാര്‍ത്തയില്‍ താത്പര്യം തോന്നിയത്. ഞാന്‍ വസ്ത്രം ധരിക്കുന്നത് എന്നെ മോടിപ്പെടുത്താനല്ല, എന്റെ ശരീരത്തിന്റെ പേരില്‍ എനിക്ക് നാണം തോന്നിയിട്ടും അല്ല. എന്റെ നഗ്നത ആര്‍ക്കും ശല്യമാകരുത് എന്ന ഒറ്റ ചിന്തകൊണ്ടാണ് ഞാനെന്തെങ്കിലും 
ധരിക്കുന്നത്. ഞാന്‍ ധരിക്കുന്ന വസ്ത്രം അന്യരെ സുഖിപ്പിക്കാന്‍ മാത്രം മെച്ചപ്പെട്ടതാണോ എന്നത് എന്റെ വിഷയമല്ല. വളരെ വര്‍ഷങ്ങളായി, എന്റെ മക്കള്‍ ഉപേക്ഷിച്ചവയാണ് ഞാന്‍ സ്ഥിരം ഉപയോഗിക്കുന്നത്. അതുതന്നെ ധാരാളം.

മിക്കവരും ചില മാമൂലുകള്‍ക്ക് അടിമപ്പെട്ടുപോയവരാണ്. അത് തെറ്റുന്നത് കാണുമ്പോള്‍ അത്തരക്കാര്‍ അന്ധാളിക്കും. രണ്ടു ദിവസം മുമ്പ് ഞാന്‍ പെരിങ്ങുളത്തുനിന്ന് പാലാ വരെ ബസ്സില്‍ പോയത് ഒരു ലുങ്കിയും അല്പം കീറിയ ഷര്‍ട്ടും ധരിച്ചാണ്. ആരെങ്കിലും എന്നെ ശ്രദ്ധിച്ചോ എന്നെനിക്കറിയില്ല. ഏതായാലും പാലായില്‍ വച്ച് കണ്ട രണ്ടുമൂന്നു സുഹൃത്തുക്കള്‍ ചോദിച്ചു, ഇതെന്താ ഇങ്ങനെ? ധൃതിക്ക് ഇറങ്ങിപ്പോരേണ്ടി വന്നതാണോ? എന്നൊക്കെ. അല്ല, ദൂരെപ്പോകാന്‍ അലക്കിത്തേച്ച വെളുത്ത മുണ്ടും ഷര്‍ട്ടും വേണമെന്ന് ഒരിടത്തും എഴുതി വച്ചിട്ടില്ലല്ലോ? പാന്റ്സ് ധരിക്കുന്നവര്‍ എല്ലാ നിറത്തിലും തരത്തിലുമുള്ളവ ഉപയോഗിക്കുന്നു. എങ്കില്‍, തുണിയും ഏതെങ്കിലും നിറത്തിലോ പല നിറങ്ങളിലോ ആകുന്നതില്‍ എന്താ കുഴപ്പം? എതായാലും അവര്‍ക്കാര്‍ക്കും അതില്‍ ആലോസരം തോന്നിയില്ല. എന്നാല്‍ എന്റെ ബന്ധുക്കള്‍ എന്നെ പാലായില്‍ വച്ച് അങ്ങനെ കണ്ടിരുന്നെങ്കില്‍ നെറ്റി ചുളുക്കിയേനെ. ഉള്ളില്‍ തെറിയും പറഞ്ഞേനേ. അവരൊക്കെ ഒന്നാന്തരം ആര്സികളും തറവാടികളുമാണെന്നു കണ്ടോണം. എന്നാലും ഇത് ഞാന്‍ ആവര്‍ത്തിക്കും. ചുരുക്കം ചിലര്‍ക്കെങ്കിലും അത് കരുത്തു പകരും എന്ന് ഞാന്‍ കരുതുന്നു. പണ്ട്, വയറും പുറവും ഏതാണ്ട് നഗ്നമാക്കുന്ന, സാരിമാത്രം ഉടുത്ത് പുറത്തിറങ്ങിയിരുന്ന മലയാളി വനിതകള്‍ എത്ര പെട്ടെന്നാണ് ചുരിദാരിലേയ്ക്കും സാല്‍വാര്‍ കമ്മിസി
ലേയ്ക്കും മാറിയത്. അതുപോലെ മലയാളി പുരുഷന്മാര്‍ ലുങ്കി ഒരു ഔദ്യോഗിക വസ്ത്രമായി കാണുന്ന കാലം പെട്ടെന്ന് തന്നെ വരാം. ഇത്തരം കാര്യങ്ങളില്‍ പിടിവാശി അസ്ഥാനത്താണ് എന്ന് മാത്രമേ ഇവിടെ ഞാന്‍ ഉദ്ദേശിക്കുന്നുള്ളൂ.

സ്വാതത്ര്യമാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത്. അതിനര്‍ത്ഥം ആരും ആരുടേയും ഒന്നിന്റെയും അടിമയാകരുത് എന്നാണ്. ശരിക്കുള്ള സ്വാതന്ത്ര്യം അനുഭവിക്കുകയോ അനുവദിക്കുകയോ ചെയ്യാത്ത നമ്മുടെ തിരുമേനിമാര്‍ നോക്കുമ്പോള്‍ വെറും സിംപ്ലും ഓര്‍ഡിനറിയുമായ അല്മായന്റെ സാധാരണ വേഷം കള്ളിമുണ്ടോ ലുങ്കിയോ ആണല്ലോ. എന്നാലും ലുങ്കിയുടുത്ത് അരമനയില്‍ ചെന്നാല്‍ തിരുമേനിയെ ഒരു നോക്ക് കാണാനൊക്കുമോ?പരസ്പരബഹുമാനം മാത്രമാണ് വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകളില്‍ പ്രധാനം എന്ന് ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണ് അല്‍മായശബ്ദത്തില്‍ ഈ കുറിപ്പ് ഇടുന്നത്. ബഹുജനാഭിപ്രായം അറിയുകയുമാകാം.

മോണിക്കായുടെ സമരപരിപാടികള്‍ക്ക് പൂര്‍ണപിന്തുണ

 നവംബര്‍ 24-നു പാലായില്‍ നടന്ന JCC-KCRM സംയുക്ത സെമിനാര്‍ റിപ്പോര്‍ട്ട് - പൂര്‍ണരൂപം
ഡിസംബര്‍ ലക്കം സത്യജ്വാല മാസികയില്‍നിന്ന്




ചര്‍ച്ച് ആക്ട് നടപ്പിലാക്കുക

ഡിസംബര്‍ ലക്കം ഓശാനമാസികയില്‍നിന്ന്