Translate

Monday, June 4, 2012

പരമാനന്ദം (പ്രതികരണം)


“ക്രിസ്ത്യാനികള്‍ക്ക് സര്‍ഗ്ഗശക്തി ഇല്ല”എന്ന തല വാചകവും പൊന്‍കുന്നം വര്‍ക്കിയുടെ ഫോട്ടോയും ആലേഖനം ചെയ്ത്, ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കവര്‍പേജ് മുഖചിത്രമായി ഞാന്‍ കണ്ടതായി ഓര്‍ക്കുന്നു . പ്രവാസി മലയാളിയായ ഈ നസ്രാണി യുവാവിന് ഉളളുതുറന്നു തന്നു, ആ ലേഖനം. അവധിക്ക് ഇന്ത്യയില്‍ വന്നപ്പോള്‍ നേരിട്ട് ആ മുഖം കാണാന്‍ വാരികയുമായി പൊന്‍കുന്നത്തു ഞാന്‍ ചെന്നു. രാവിലെ 6 മണി. ദൈവസഹായം ഹോട്ടലുകാരന്‍ പറഞ്ഞു പാമ്പാടിയിലാണദ്ദേഹം പൊറുതിയെന്ന്! വണ്ടി നേരേ പാമ്പാടിക്ക്. വീട്ടില്‍ ചെന്നു. പരിചയപ്പെടുത്തി. മാതൃഭൂമി വാരിക കാണിച്ചു, “വിശദീകരിക്കാം- ഒരുകുപ്പി റം വാങ്ങിക്കൊണ്ടു വാ” എന്നരുളി വര്‍ക്കി വല്യപ്പന്‍. രാവിലെ 7.30 ന് ഏത് ബാര്‍ തുറക്കാനാ? തുറപ്പിച്ചു. ഒരു കുപ്പി ഓള്‍ഡ് മങ്ക് റം വാങ്ങി. കാണിക്കയര്‍പ്പിച്ചു. വേലക്കാരിയോട് “രണ്ട് ഗ്ലാസ്സ് കട്ടന്‍കാപ്പി പോരട്ടെ” എന്നദ്ദേഹം. കട്ടന്‍കാപ്പിയില്‍ കാലത്തു മുതല്‍ റം ചേര്‍ത്തു കുടിക്കാമെന്ന് അന്ന് ഞാന്‍ കണ്ടു പഠിച്ചു. പക്ഷേ ശീലമാക്കിയില്ല. 
വാചാലനായ വര്‍ക്കി വല്യപ്പന്‍ “എടാ കുഞ്ഞേ, ഈ കത്തനാരന്മാരെഴുതിയ സര്‍വ്വ പുസ്തകവും ഒന്നിച്ചിട്ട് ചുട്ടുകരിച്ചിട്ട് പുതിയതെഴുതിയാലേ അടുത്ത തലമുറ നല്ല ഭാഷാ ശീലമുളളവരാകു. ഇവറ്റകളുടെ ചവറു പ്രസംഗം കേട്ട് കേട്ട് വ്യാകരണമറിയാത്ത, രചന വായിച്ച് വായിച്ച് ,(ചന്ദ്രിക പത്രം വായിക്കുന്നു മലബാറുകാരെപ്പോലെ) മലയാളം നശിച്ച മലയാളികളാകും മലങ്കരനസ്രാണി” എന്നദ്ദേഹം എന്റെ മുഖത്ത് നോക്കി പറഞ്ഞതിന്നും എന്റെ മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു. പിന്നെ ഞാന്‍ കണ്ടതും കേട്ടതും വായിച്ചതും എല്ലാം വര്‍ക്കി ഗുരു സത്യം പഠിപ്പിച്ചു, പറഞ്ഞു തന്നു എന്ന് മനസ്സിലുറപ്പിക്കാനും ഉതകി.
അല്മായ ശബ്ദത്തില്‍ ഞാനെഴുതിയ പരമാനന്ദത്തിന്റെ വൃത്തം ചോദിച്ച എന്റെ ക്രസ്തുവില്‍ സഹോദരാ, കോട്ടയം കതോലിക്കായുടെ വൃത്തത്തില്‍ പെറ്റു വീണു, ജീവിക്കുന്ന എനിക്കെവിടുന്നാ വൃത്തം? കാത്തോലിക്കാപാതിരിയുടെ വൃത്തത്തില്‍ കഴിയുന്ന അങ്ങയ്‌ക്കെന്തിനാ വൃത്തം? പാതിരിമാരും പാസ്റ്റര്‍ സേനയും വരയ്ക്കുന്ന വൃത്തത്തിലല്ലേ നാം ജനിക്കുന്നു/ജീവിക്കുന്നു/മരിക്കുന്നു, മരവിച്ച മനനമില്ലാത്ത മനസ്സുകളുമായി? കൂടലില്‍ ഈ ചെറുഗ്രാമത്തില്‍ 28 പള്ളികള്‍/സഭകള്‍/വൃത്തങ്ങള്‍! പിന്നെന്തിനാ പരമാനന്ദത്തിനൊരു വൃത്തം വേറെ-? ആനന്ദമല്ല പരമാനന്ദം! ആ വലിയ വൃത്തത്തിലാകാന്‍ ഇനിയെങ്കിലും ഉണരൂ, മടികളഞ്ഞ് മനനം ചെയ്യൂ. കത്തനാരുടെ കള്ളത്തരങ്ങള്‍ കുരിശിതന്‍ കാണിച്ചു തരും, ഉള്ളിന്റെയുള്ളില്‍ അവന്റെ വചനങ്ങള്‍ മാത്രം നിറച്ചാല്‍. പിന്നെന്തിനാ ദാവീദിന്റെ വീഞ്ഞില്‍ കുളിപ്പിച്ച വൃത്തമില്ലാത്ത സങ്കീര്‍ത്തനങ്ങള്‍? കുര്‍ബാന പുസ്തകങ്ങളിലെ വൃത്തമില്ലാത്ത യാചന/സ്തുതി ഗാനങ്ങള്‍?എങ്കിലും പറഞ്ഞേക്കാം നതോന്നത വഞ്ചിപ്പാട്ട് ഇതാണ് പരമാനന്ദത്തിന്റെ വൃത്തം!
അല്മായ ശബ്ദം മഞ്ഞപത്രമല്ല “എന്റെ ആലയത്തെക്കുറിച്ചുളള എരിവ് എന്നെ തിന്നു കളഞ്ഞു”. ക്രിസ്തുവിന്റെ ആ എരിവ് ഏറ്റുവാങ്ങിയ മനസ്സുകളുടെ ഗദ്ഗദ്മാണതിലെ അക്ഷരങ്ങളോരോന്നും. കരളുളളവനല്ലേ കരളലിയൂ.....കാലത്തിന്റെ ഈ കരച്ചില്‍ കേള്‍ക്കാന്‍ കാതുളളവനല്ലേ കഴിയൂ......

പോപ്പു കാശുമായി കത്തനാരന്മാരുടെ ഹോമോസെക്‌സ് കേസ്സുകള്‍ തീര്‍ക്കാന്‍ ലോകമാകെ നെട്ടോട്ടമോടുന്ന വാര്‍ത്ത അച്ചടിച്ച മലയാളമനോരമ മുതലായ നമ്മുടെ മാദ്ധ്യമങ്ങളിലാണ്മഞ്ഞ!മഞ്ഞളിന്റെ മഞ്ഞയല്ല-മുഖം മഞ്ഞളിച്ച മഞ്ഞ! മനസ്സിലായോ കത്തോലിക്കാ വൃത്തത്തിലെ ക്രിസ്ത്യാനി സഹോദരാ?കര്‍ത്താവിന്റെ മണവാട്ടികളെന്ന മോഹന നാമത്തില്‍ പാതിരിമാര്‍ക്ക് ഇഷ്ടദാസികളാകാന്‍ മക്കളെ വിട്ടു കൊടുത്ത പാവം മാതാപിതാക്കളുടെ നൊമ്പരം, ആ മണവാട്ടി ടി.വിയില്‍ക്കൂടി മഠത്തിലെ പീഡാനുഭവം വര്‍ണ്ണിക്കുമ്പോള്‍ ടി.വി സ്‌ക്രീന്‍ മഞ്ഞിക്കുന്നു. കാണികളുടെ മുഖം മഞ്ഞിക്കുന്നു. കാശുമായി കേസ്സു തീര്‍ക്കാനലയുന്ന പോപ്പിന്റെ മുഖം മഞ്ഞിക്കുന്നു. കുരിശന്‍തന്‍ കണ്ണീര്‍ വാര്‍ക്കുന്നു. ഞാനാ പോപ്പിന്റെ വീട്ടില്‍ പോയി. പക്ഷേ ആ മുഖം കണ്ടില്ല. മഞ്ഞിച്ച മുഖം എന്തോന്ന് കാണാന്‍? അതുകൊണ്ട് ചൊവ്വാഴ്ച രാത്രി ഞാന്‍ വെനീസിനു പോയി! (ബുധനാഴ്ച തോറും ആ മഞ്ഞമുഖം കാണാം അജഗണങ്ങള്‍ക്ക്) ലക്ഷക്കണക്കിന് പ്രൊട്ടസ്റ്റന്റ് വിശ്വാസികളെ, ആ പാവം ഗലീലിയോയെ, കൊന്നതില്‍ മാപ്പ് പറഞ്ഞ ആ മുഖം എന്തോന്നു കാണാന്‍? പോപ്പും മാപ്പ് പറഞ്ഞെങ്കിലും ഗലീലിയോയുടെ ആത്മാവ് പോപ്പിന് മാപ്പു കൊടുത്തോ? ഗലീലിയോയുടെ അമ്മയുടെ കണ്ണീര് നസ്രായന്‍ ഒപ്പാന്‍ വന്നിരുന്നോ? ആയിരം നന്മകള്‍ ചെയ്യാന്‍ ജന്മം എടുത്ത ഗലീലിയോ, നീയാണെന്റെ നഷ്ടസ്വര്‍ഗ്ഗം...... മാനവരാശിയുടെ നഷ്ടസ്വപ്നം......
ഒരു ക്രിസ്തുവും ഒരു ബൈബിളും! പാസ്റ്ററും പാതിരിയും ഈ ഒന്നിന്റെ മറവില്‍ എത്രയെത്ര വിഭിന്ന വൃത്തങ്ങള്‍ തീര്‍ത്തു! തലമുറകളെ അവരവരുടെ ചൂഷണത്തിനായി ഓരോ വൃത്തത്തിലാക്കി ഈ വൃത്തികെട്ട ഇടയന്മാര്‍! ദൈവം സ്വര്‍ഗ്ഗസ്ഥനായ പിതാവ് എന്ന് ക്രിസ്തു അറിമുഖപ്പെടുത്തിയിട്ടും അപ്പനും മക്കള്‍ക്കുമിടയിലെന്തിനീ ദെല്ലാളന്മാര്‍? അപ്പനു പിറന്ന, അപ്പനെ അറിയുന്ന, അപ്പനെ അനുസരിക്കുന്ന, അപ്പന്റെ ഇഷ്ടമക്കളായാല്‍ പിന്നെന്തിനു പ്രാര്‍ത്ഥന/പ്രാര്‍ത്ഥനാലയം? ചോദിക്കാതെ മക്കളുടെ ആവശ്യങ്ങള്‍ അറിഞ്ഞു തരില്ലേ സ്‌നേഹമുളള പിതാവ്? പിന്നെന്തിനീ യാചന? “നിങ്ങള്‍ യാചിക്കും മുമ്പേ നിങ്ങള്‍ യാചിക്കുന്നത് ഇന്നതെന്ന് സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ” ക്രിസ്തുവിന്റെ ഈ തിരുവചനം പാടേ നിരാകരിച്ച് പാതിരിയും പാസ്റ്ററും പ്രാര്‍ത്ഥനായജ്ഞങ്ങള്‍ നടത്തി പ്രാര്‍ത്ഥനയെന്ന കര്‍മ്മത്തെപ്പോലും അധമമാക്കുന്നു. കുരുടന്മാരായ ഇവരെ പിന്‍പറ്റി കുഴിയില്‍ വീഴുന്ന തലമുറയെ ഓര്‍ത്ത് കുരിശിതന്‍ കരയുന്നു. പാവം ക്രിസ്തു!
ദേവദാസി സമ്പ്രദായം ഇന്ത്യയില്‍ നിന്നു പോയി എന്നോര്‍ത്താല്‍ ഇവിടുത്തെ (ഉറങ്ങുന്ന സിംഹത്തെ) ഹിന്ദുമൈത്രിയേ ഉണര്‍ത്താന്‍ വേണ്ടി കന്യാസ്ത്രീകളെ ഉറക്കെ കരയിക്കല്ലേ സിംഹം ഉണരും. 
കാലമേ, തുറന്നെന്റെ ദു:ഖം പറഞ്ഞു.... ഒന്നു പ്രസവിച്ച സുഖം! ഇതില്‍ തെറ്റുണ്ടെന്നു തോന്നുന്ന മനസ്സുകളേ, മാപ്പ് മാപ്പ് മാപ്പ്...... പോപ്പേ, മാപ്പ്...... പോപ്പിനും മാപ്പ്.

കലഞ്ഞൂര്‍ സാമുവല്‍ കൂടല്‍
04-06-2012

27 comments:

  1. പോപ്പ് പണവുമായി കേസ്സ് തീര്‍ക്കാന്‍ നെട്ടോട്ടം ഓടുന്നു എന്ന് പറയുന്ന താങ്കളും പോയി അവിടെ ആ പോപ്പിന്റെ മഞ്ഞളിച്ച മുഖം കാണാന്‍.!! താങ്കളെ പോലെ റോമും വെനീസും ഒക്കെ ചുറ്റിക്കറങ്ങാന്‍ നാല് കാശുള്ളവന്,ആവശ്യത്തിനു ആരോഗ്യം ഉള്ളവന് സഭയെ വേണ്ട. സഭയുടെ മധ്യസ്ഥവും വേണ്ട. പക്ഷെ പാവപ്പെട്ട കുറെ കഷ്ടപ്പെടുന്നവര്‍ ഈ ലോകത്തുണ്ട്. അവര്‍ക്ക് സഭയെ വേണം. താങ്കള്‍ക്ക് പ്രാര്‍ത്ഥിക്കാനും ചോദിക്കാനും ഒന്നും ഇല്ല. ഞങ്ങള്‍ കുറെ പാവങ്ങള്‍ക്ക് ഒത്തിരി കാര്യങ്ങള്‍ എല്ലാം അറിയുന്നവനായ ദൈവത്തോട് ചോദിച്ചു വാങ്ങാന്‍ ഉണ്ട്. പ്രാര്‍ഥി ക്കണ്ട എങ്കില്‍ " നിരന്തരം പ്രാര്‍ഥിക്കുവിന്‍ എന്ന്" അവന്‍ പറഞ്ഞതെന്തിനു.? "ചോതിക്കുവിന്‍ തരപ്പെടും" എന്ന് പഠിപ്പിച്ചത് എന്തിനു.? "ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുതരുതെ, ദുഷ്ടനില്‍ നിന്ന് രേക്ഷിക്കണേ , അന്നന്ന് വേണ്ടത് തരണേ" എന്ന് പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചതെന്തിനാ?. അരവയറും, കീറത്തുണിയും ആയി ജീവിക്കുന്നവന് ഒത്തിരി പ്രാര്‍ത്ഥിക്കാന്‍ ഉണ്ട്. ഈ എല്ലാം അറിയുന്ന ദൈവം എന്തെ ലോകത്തിലെ കോടികള്‍ക്ക് ഒന്നും ചോദിക്കാതെ കൊടുക്കാത്തത്. താങ്കള്‍ക്ക് ഒത്തിരി ഉള്ളത് കൊണ്ട് എല്ലാം ദൈവം ചോതിക്കാതെ തന്നു എന്നും താന്‍ എല്ലാ വൃത്തങ്ങള്‍ക്കും പുറത്താണെന്നും സ്വയം വിളിച്ചു പറയുന്നു. പാവം ഞങ്ങള്‍ അന്നത്തെ അപ്പത്തിനും , അല്പം വസ്ത്രത്തിനും വേണ്ടി ഒന്ന് പ്രാര്‍ഥിച്ചോട്ടെ. രോഗത്താല്‍, ദുഷ്ട പീഡകളാല്‍ കഷ്ട്ടപ്പെടുന്ന ഞങ്ങള്‍ ഒരാശ്വാസത്തിന് വേണ്ടി എങ്കിലും ആ വൃത്തത്തില്‍ നിന്നൊന്ന് നിലവിളിച്ചോട്ടെ. ചെയ്തു പോയ അനേകം തെറ്റുകള്‍ ഉണ്ടാക്കുന്ന കുറ്റ ബോധം തീര്‍ക്കാന്‍ ദുര്‍ബലരായ ഞങ്ങള്‍ മുട്ടില്‍ നിന്ന് എന്‍റെ പിഴ എന്നേറ്റു പറഞ്ഞു തലകുനിക്കാന്‍ ഞങ്ങള്‍ക്ക് ഒരു പള്ളി ഉണ്ടായിക്കോട്ടെ. താങ്കളെ പോലെ വിശുധര്‍ക്കും , ആത്മ ശുദ്ധി വന്നവര്‍ക്കും, എല്ലാം തികഞ്ഞവേര്‍ക്കും ഉള്ളതല്ല പള്ളിയും പട്ടക്കാരനും. അത് പാപികള്‍ക്കും ഒന്നുമില്ലാവത്തവര്‍ക്കും ഒക്കെ ഉള്ളതാണ്. അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് എല്ലാം തികഞ്ഞവന്‍റെ ധാര്‍ഷ്ട്യം ആയെ ഈ പാവങ്ങള്‍ കാണൂ. സഭയെന്നോന്നില്ലയിരുന്നു എങ്കില്‍ ഞങ്ങളില്‍ പലരും ദൈവ വിശ്വാസം ഇല്ലാത്തവരും, കുറ്റവാളികളും, വിവരദോഷികളും ആകുമായിരുന്നു. ദയവായി ഞങ്ങള്‍ പാവങ്ങളെ കളിയാക്കെല്ലേ. ഞങ്ങളുടെ മക്കളല്ലേ ഞങ്ങള്‍ക്ക് വേണ്ടി അച്ച്നാകുന്നതും കന്യാസ്ത്രീ ആകുന്നതും പാപം ചെയ്യുന്നതും, പീടിപ്പിക്കപ്പെടുന്നതും ഞങ്ങള്‍ക്ക് വേണ്ടി. ഞങ്ങള്‍ എന്നാലും ആ എല്ലാ തെറ്റ്കാരെയും സ്നേഹിക്കുന്നു. യേശു വന്നത് നിങ്ങളെ പോലെ ഉള്ള വിശുദ്ധരെ അന്വേഷിച്ചല്ല ഞങ്ങളെ പോലെ ഉള്ള പാപികളെ അന്വേഷിച്ചാണ് എന്ന് കര്‍ത്താവ് തന്നെ പറഞ്ഞിട്ടുണ്ട്. അച്ഛന്മാരുടെയും അല്മ്മായുരെടെയും ,കന്യാസ്ത്രീകളുടെയും പാപങ്ങള്‍ കൂടി യേശു ഏറ്റെടുത്തു അവരെ സ്നേഹിക്കുന്നെങ്കില്‍ ഞങ്ങള്‍ക്ക് അവരെ സ്നേഹിക്കാതിരിക്കാന്‍ പറ്റില്ല. കരയുന്ന കന്യാസ്ത്രീകളെ കുറിച്ചുള്ള അങ്ങയുടെ ആത്മ രോഷം കേട്ടിട്ടും ,ഹിന്ദു മൈത്രി എന്ന് താങ്കള്‍ വിശേഷിപ്പിച്ച ആ സിംഹത്തെ കൂട്ട് പിടിച്ചുള്ള ഭീഷണിയും താങ്കള്‍ ക്വോട്ട് ചെയ്ത സുവിശേഷ പ്രഭോധനവുമായി ഒട്ടും ചേരില്ല സുഹൃത്തേ.താങ്കള്‍ക്കു കുര്‍ബ്ബാനയും പ്രസംഗവും ഒക്കെ വേണ്ടെങ്കില്‍ വേണ്ട . ഞങ്ങള്‍ വിവരദോഷികള്‍, പാപികള്‍ ഞങ്ങള്‍ക്ക് അതൊക്കെ ഉണ്ടെങ്കിലെ അല്പം ആനന്ദം ഈ കഷ്ട്ടപ്പാടില്‍ ഉണ്ടാകൂ. താങ്കള്‍ പരമാനന്ദം അനുഭവിക്കുമ്പോള്‍. പാതിരിമാരും പാസ്ടര്‍മാരും കാട്ടിക്കൂട്ടുന്ന വൃത്തികേടുകള്‍ക്ക് അവര്‍ തന്നെ നരകം സക്ഷിയായിക്കൊള്ളട്ടെ . അതവരുടെ വിധി. എന്നാലും ഞങ്ങള്‍ക്ക് ഈ പാവങ്ങള്‍ക്ക് അവരെ ഒന്നടങ്കം തള്ളിപ്പറയാന്‍ ആവില്ല. ഈ ഹോമോ കത്തനാര്‍മാര്‍ ആരും തന്നെ ആകാശത്ത് നിന്ന് പൊട്ടി വീണവര്‍ അല്ല. ഹോമോകള്‍ കത്തനാരാവാന്‍ പോയത് ആരുടെ കുറ്റമാണ്.?ഹോമോകളെ ജനിപ്പിച്ചത് ആരാണ്?. നിങ്ങളെ പോലുള്ള വിശുധര്‍ക്കും ഞങ്ങളെപ്പോലുള്ള ആശുദ്ധ്ര്‍ക്കും ജനിച്ചവര്‍. ഗലീലിയോയെ പോപ്പ് കൊന്നു എന്ന് പറയുന്ന താങ്കള്‍ക്കു ചരിത്ര ബോധം കുറവായിട്ടോ അതോ മനപ്പൂര്‍വമോ? രണ്ടായാലും ഇത്രയം പ്രഭുദ്ധനായ അങ്ങേക്ക് മോശം. കളകള്‍ പറിച്ചു കളയണം. പക്ഷെ അതിന്‍റെ കൂടെ നല്ച്ചെടികളെ കൂടെ പറിച്ചു കളയല്ലേ. നല്ല വിത്തിനോടൊപ്പം ദുഷ്ടന്‍ വിതച്ച ദുഷ്ട വിത്ത്‌ ദുഷ്ട ഫലം നല്‍കുന്നത് കണ്ട് ആരും നല്ല ഫലം തരുന്ന നല്ല ചെടികളെ കത്തിക്കാറില്ല. അങ്ങിനെ ചെയ്‌താല്‍ പട്ടിണി നിശ്ചയം. വരുംകാല വിത്തും വിതക്കാന്‍ കിട്ടില്ല. ഏതായാലും പ്രഭുദ്ധര്‍ കളപറി തുടരട്ടെ. അല്ലാത്തവര്‍ നല്ല ഫലം നല്‍കുന്ന ചെടികള്‍ക്ക് ജലവും വളവും നല്‍കട്ടെ.

    ReplyDelete
  2. ഗലീലിയോയേ സഭ പീഡിപ്പിച്ചുവെന്നുള്ളത് സത്യം. ജോണ് പറഞ്ഞതുപോലെ സഭ ഗാലീലിയോയെ വധിച്ചിട്ടില്ല. എങ്കിലും സഭയ്ക്ക് അദ്ദേഹത്തിന്‍റെ കണ്ണീരുണ്ട്.

    അമേരിക്കയില്‍നിന്നും കൂടലുമായി ഇക്കഴിഞ്ഞ ദിവസം ടെലിഫോണില്‍ക്കൂടെ സംസാരിച്ചു. ഏതോ അറിപ്പെടാത്ത പത്തനംതിട്ടയിലെ ജില്ലയിലാണ് താമസം. സംസാരിച്ചപ്പോള്‍ വിമാനം കയറി അദ്ദേഹത്തിന്‍റെ നാട്ടില്‍ച്ചെന്നു നേരില്‍ കണ്ടാലോയെന്നും തോന്നിപ്പോയി.

    തലച്ചോറു മുഴുവന്‍ കവിതകള്‍ കൊണ്ടുള്ള ഇഷ്ടിക നിരത്തിയിരിക്കുകയാണ്.സംസാരത്തില്‍ കവിതകളുടെ ഒരു പാരായണം, പാരായണം ടെലിഫോണില്‍ക്കൂടിയെങ്കിലും ശ്രവണ സുന്ദരവും ഇമ്പമേറിയതുമായിരുന്നു. ഭാഷകള്‍കൊണ്ടു അദ്ദേഹത്തെ തോല്പ്പിക്കാമെന്നു ആരും വിചാരിക്കണ്ട, തോല്‍പ്പിക്കുവാന്‍ ചെല്ലുന്നവര്‍ മഞ്ഞളിച്ചു പോവുകയെയുള്ളൂവെന്നു തീര്‍ച്ച.

    കത്തനാരുടെ അനുഗ്രഹം ഒരിക്കലും ലഭിക്കാത്ത ഇദ്ദേഹത്തിനു ഏതു രുഹാക്കുദിശാ ഭാഷാവരം കൊടുത്തുവെന്നും അതിശയിച്ചു പോവുന്നു. മറുഭാഷയില്‍ ചിലപ്പോള്‍ പച്ച മലയാളവും വരുന്നുണ്ടോയെന്നും സംശയമുണ്ട്. കത്തനാര്‍, കന്യാസ്ത്രി എന്ന വാക്കു പറഞ്ഞാല്‍ കൂടലിന്റെ മലയാളത്തിലെ വേറൊരു ഭാഷ കേള്‍ക്കാം. കേള്‍ക്കുന്നത് ഇമ്പമുള്ള കവിതാരൂപത്തിലും. അദ്ദേഹമായി സംസാരിച്ച സമയം വിലയേറിയതായിരുന്നു.

    എന്റെ നാട്ടില്‍ വന്നു ദൈവസഹായം ഹോട്ടലില്‍ പൊന്‍കുന്നം വര്‍ക്കിയെ അനേഷിച്ചു വഴി ചോദിച്ചെന്നും അറിഞ്ഞു. ഞാന്‍ കണ്ടിരുന്നുവെങ്കില്‍ കൂടലിനെയും പൊന്‍കുന്നത്തെ എന്റെ വീട്ടില്‍ വിളിച്ചു 'റമ്മെന്ന' പാനീയംകൊണ്ടു ഒരു സല്‍ക്കാരം നടത്തുമായിരുന്നു. കുടിക്കാനുള്ള താല്പ്പര്യംകൊണ്ടല്ല, കുടിയെക്കാളും ലഹരി പിടിക്കുന്ന കവിതാ പാരായണം നേരില്‍ കേള്‍ക്കുവാന്‍ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. രാജ്യത്തിനു വേണ്ടി പൊരുതുന്ന, രാജ്യസ്നേഹികളായ മിലിട്ടറിക്കാരന്റെ പ്രിയ പാനീയമാണ് 'റാം' മെന്ന ശീതള മധുര ലഹരി പാനീയം. അമേരിക്കയില്‍ ശിവന്‍ 'ഷിവാസ് രീഗലും' ഭാരതത്തില്‍ രാമന്‍ 'റമ്മും' കണ്ടുപിടിച്ചെന്നു തോന്നുന്നു. രണ്ടും, സാഹിത്യകാരന്മാര്‍ക്കും കവികള്‍ക്കും ഇഷ്ടമുള്ള പാനീയമാണ്. പൊന്‍കുന്നം വര്‍ക്കിയെപ്പോലെ ആയുസ്സിനു നീളവും കൂടും.

    വേദങ്ങളുടെ ചുവടില്‍ അന്നു ബ്രാഹ്മണര്‍ക്ക് കൂത്താടുന്ന ദേവദാസ്സികള്‍. ഇന്ന് കാലം മാറി കാനോന്‍ നിയമം വന്നപ്പോള്‍ കത്തനാര്‍ക്ക് ഗിത്താര്‍ വായിക്കുന്ന കന്യാസ്ത്രികളായി. ദേവദാസ്സികള്‍ രൂപാന്തരം പ്രാപിച്ചു കര്‍ത്താവിന്റെ മണവാട്ടികളും. പാപിനിയായ മഗ്ദലന കാര്‍കൂന്തല്‍ കൊണ്ടു നന്മയുടെ പാദങ്ങള്‍ തുടച്ചെങ്കില്‍ ഇന്നു തലയില്‍ കുറ്റബോധംകൊണ്ടു സദാ തലമുണ്ടിട്ടു തിന്മയുടെ പാദങ്ങള്‍ ഈ പാവങ്ങള്‍ നക്കണം.

    കൂടല്‍, തികഞ്ഞ ഒരു യേശു ഭക്തനാണ്. എന്നാല്‍ ക്രിസ്ത്യാനിയെന്നു സംശയമുണ്ട്. കാരണം പള്ളിക്ക് ഒറ്റ പൈസ കൊടുത്തു പോകരുതെന്നു എന്നെ ഉപദേശിച്ചു. അങ്ങനെയെങ്കില്‍ എങ്ങനെ ക്രിസ്ത്യാനിയാകും. അക്ഷരം പ്രതി ഞാനും ജീവിതത്തില്‍ അനുവര്‍ത്തിക്കുന്ന ഒരു നയമാണിത്. പീറ്ററിന്റെ കാല്‍ക്കല്‍ വീണ പണം ദരിദ്രര്‍ക്കും അന്നത്തെ സഭാ സമൂഹത്തിനുമായിരുന്നു. അല്ലാതെ ഇന്നത്തെപ്പോലെ അള്‍ത്താര ബാലന്മാരെ പീഡിപ്പിക്കുന്ന പുരോഹിതരെ രക്ഷിക്കുന്നതിനല്ലായിരുന്നു.

    പത്തിലൊന്ന് പള്ളിക്കു കൊടുക്കുവാനല്ല ദൈവത്തിനു കൊടുക്കുവാനാണ് വചനം പറയുന്നത്. അക്ഷരങ്ങളെ സ്വര്‍ഗതുല്ല്യമാക്കുവാന്‍ ഈ വാചാലന് പ്രത്യേകമായ
    ഒരു കഴിവ് പ്രകൃതി കൊടുത്തു അനുഗ്രഹിച്ചിട്ടുണ്ട്. മുരടിച്ച പള്ളിപ്പാട്ടുകള്‍ കേട്ട് മുഷിഞ്ഞവര്‍ക്കും കൂടലിന്റെ പാട്ടുകള്‍ കൂടുതല്‍ ഉന്മേഷം നല്‍കും. കൂടലിന് എല്ലാ വിജയാശസകളും.

    ReplyDelete
  3. എന്റെ കമെന്റ് ചെറുതാ. എന്റെ ജോണേ, ലോണിന്റെ കമെന്റു കാര്യമായി എടുക്കാന്‍ പറ്റില്ല. കാരണം പള്ളി പാപികള്‍ക്കും ഒന്നും ഇല്ലാത്തവര്‍ക്കും ഉള്ളതാനന്നു! ജോണിന്റെ ഒരു തമാശയെ. ജോണ് ഈ ലോകതിലാണോ ജീവിക്കുന്നത്?

    ReplyDelete
  4. ജോണികുട്ടന്‍June 5, 2012 at 7:30 AM

    മഞ്ഞ മാറി ഇപ്പോള്‍ നീല ആയല്ലോ? മൊത്തം നീല മയം.

    ReplyDelete
  5. കന്യാസ്ത്രീകളെ ദേവദാസ്സികളെന്നു വിളിച്ചു ആക്ഷേപിക്കുന്നവര്‍ ശരീരം മുഴുവന്‍ വ്രണം വന്നു നാറുന്ന വൃദ്ധരേയും അനാഥ കുഞ്ഞുക്കളെയും സ്വന്തം നെഞ്ചോടു ചേര്‍ത്ത് പിടിച്ചു ശുശ്രുഷിച്ചിരുന്ന മദര്‍ തെരെസയേയും കുഷ്ഠ രോഗികളെ ശുശ്രുഷിച്ചു മരിച്ച ഫാദര്‍ ഡാമിയനെ പോലുള്ള'ബുദ്ധി ശൂന്യ'രെയും എന്തെ വിസ്മരിച്ചു? പത്തോ പന്ത്രണ്ടോ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചില മാര്‍പാപമാരുടെ sexual abuse ഇന്റെ നാറുന്ന കഥകള്‍ ഇന്നും പാടി നടക്കുന്നവര്‍ എന്തെ ലോകത്തിലെ അസംഖ്യം അനാഥ ശാലകള്‍ നോക്കി നടത്തുന്ന ഇന്നത്തെ സാധു കന്യസ്ത്രീമാരെ വിസ്മരിച്ചു? ഈ പറയുന്നവര്‍ എല്ലാവരും ചില്ല് കൂടാരതിലിരുന്നു സ്പിരിട്ടടിച്ചു കവിതാമയമായ ആരോപണ ശരങ്ങള്‍ ഉതിര്‍ക്കുന്നതിനു പകരം എത്ര അനാഥ ശാലകള്‍ നടത്തി? എത്ര വൃദ്ധ സദനങ്ങള്‍ നടത്തി? എത്ര സാധുക്കളെ സഹായിച്ചു? വിദേശ മലയാളികള്‍ അവരുടെ വൃദ്ധരായ മാതാ പിതാക്കളെ കൊണ്ട് വന്നു തട്ടുന്ന കേരളത്തിലെ അനാഥ ശാലകള്‍ നടത്തുന്നതും സമ്പന്നരായ വിദേശ മലയാളികളുടെ ദരിദ്രരായ മാതാ പിതാക്കളെ വയസ്സ് കാലത്ത് ശുശ്രുഷിക്കുന്നവരും നിങ്ങള്‍ ദേവദാസ്സികള്‍ എന്ന് വിളിച്ചു പരിഹസിക്കുന്ന കന്യാസ്ത്രീകള്‍ തന്നെ. ഇന്ന് നിങ്ങള്‍ വൃത്തമില്ലാത്ത വൃത്തികെട്ട പള്ളിപ്രസംഗം നടത്തുന്നു എന്ന് വിളിച്ചു ആക്ഷേപിക്കുന്ന കത്തനാര്‍മാരുടെ മുന്‍ഗാമികള്‍ കൊണ്ട് വന്ന വിദ്യാഭ്യാസ രീതി ഇല്ലാതിരുന്നെങ്കില്‍ വൃത്തമില്ലാത്ത വികട കവിത എഴുതുന്ന പുതു മുഖ കവികള്‍ അക്ഷരമെന്ന ലോകത്തെ പറ്റി അറിവില്ലാതെ വല്ല മരത്തിലും ചാടി നടക്കുന്നത് കാണേണ്ടി വന്നേനെ? കത്തനാര്‍മാരില്‍ നിന്നും സഭയില്‍ നിന്നും പകര്‍ന്നു കിട്ടിയ വിദ്യാഭ്യാസ രീതികള്‍ മൂലം വിദേശത്ത് പോയി പത്തു പുത്തന്‍ ഡോളര്‍ കിട്ടി കണ്ണ് മഞ്ഞളിച്ചപ്പോള്‍ കാണിക്കുന്ന ഈ ആവേശം ഉണ്ടല്ലോ അത് നവീകരണത്തിന്റെതല്ല, അഹന്തയുടെതാണ്. ഡോളര്‍ ഇല്ലാത്തവനോടുള്ള പുച്ചതിന്റെതാണ്. ഈ മനോഭാവത്തിനല്ലേ ഒരു നവീകരണം വേണ്ടത്?
    dr skylark

    ReplyDelete
    Replies
    1. ജോണി ആശാന് ഒരു വാനമ്പാടിയെ കൂട്ടുകിട്ടിയല്ലോ? ജോണികുട്ടാ ഈ വാനമ്പാടി ആണോ, പെണ്ണോ? വാനമ്പാടി ഡോളര്‍ ഇരട്ടിക്കുന്ന പണി അറിയാമോ?എല്ലാ പള്ളിയിലും വികാരിക്ക് ബ്ലെടാ പണി. നാട്ടിലെ എല്ലാ പള്ളി വികാരിക്കും ഇപ്പോള്‍ ഡോളര്‍ കിട്ടുന്നുണ്ട്‌. ഒന്നു വെച്ചാല്‍ പത്തെന്നാണ് പേര്. വികാരി കുഞ്ഞുങ്ങള്‍ എല്ലാ ഇടവകയിലും ഡോളര്‍ അച്ഛന്റെ പോക്കറ്റില്‍ പത്തിരട്ടി യാക്കും. അറിയാന്‍ ചോദിക്കുകയാ. ഈ വാനമ്പാടി എല്ലാ രാജ്യത്തും പറക്കുമോ. വാനംപാടിയും പാട്ടു പാടുമല്ലോ? പിന്നെ എന്താ ഈ വാനംപാടിക്ക് പാട്ടിനോടെ ഇത്തിരി കെറുവ്. ഈ ടോക്കിട്ടര്‍ വാനമ്പാടി എന്തൂട്ടു ഡാക്കിട്ടറാ. തീയോലജിയാ , അതാ ഇത്ര ചൂട്. വാനമ്പാടി എന്നു പറയുമ്പോള്‍ പെന്നായിരിക്കുമല്ലോ, ഗേള് . ചുമ്മാതല്ല, കന്യാസ്ത്രിയെ കൂടാന്‍ എന്ന കവി പറഞ്ഞപ്പോള്‍ ചൂടായത്. വേറൊന്നുണ്ട്‌, അമേരിക്കന്‍ സീറോ മലയാളി അച്ഛന്റെ കുര്ബാനപ്പണം അമ്പത് ഡോളര് നാട്ടില്‍ അച്ഛന്‍ ൫൦ രൂപയ്ക്ക് കുര്‍ബാന ചൊല്ലും. ബാക്കി ൪൯ രൂപ അമേരിക്കന്‍ അച്ഛന്റെ പോക്കറ്റിലും. വാനമ്പാടിയെ, പാട്ട് ഇസ്ടമില്ലെങ്കില്‍ പോയി കന്യാസ്ത്രിയുമായി ടാന്‍സ് ചെയ്യ്.

      Delete
    2. "ജോണികുട്ടാ ഈ വാനമ്പാടി ആണോ, പെണ്ണോ?.അമ്പത് ഡോളര് നാട്ടില്‍ അച്ഛന്‍ ൫൦ രൂപയ്ക്ക് കുര്‍ബാന ചൊല്ലും. ബാക്കി ൪൯ രൂപ അമേരിക്കന്‍ അച്ഛന്റെ പോക്കറ്റിലും. വാനമ്പാടിയെ, പാട്ട് ഇസ്ടമില്ലെങ്കില്‍ പോയി കന്യാസ്ത്രിയുമായി ടാന്‍സ് ചെയ്യ്"(Anonymous)

      പ്രിയ അനോണിമസു ചേട്ടാ (ചേച്ചി,(ആണോ പെണ്ണോ എന്നറിയില്ലല്ലോ))

      ആണായാല്‍ എന്ത് പെണ്ണായാല്‍ എന്ത് പറയുന്നത് സത്യമാണോ എന്നതാണ് കാര്യം. ഇനി എന്തായാലും എനിക്കൊരു കൂട്ടുണ്ട്. ഇഷ്ടം, എനിക്കിഷ്ടം. അനോണിമസേ താങ്കള്‍ക്കും ഇത്തിരി ഡോളര്‍ കിട്ടിയാല്‍ എന്താ ടോയിലെട്റ്റ് പേപ്പര്‍ ആയി ഉപയോഗിക്കുമോ അതോ സ്കോട്ച് വാങ്ങുമോ. താങ്കളും അല്ലെങ്കില്‍ ഇതില്‍ എഴുതുന്ന പലരും നാല് ഡോളര്‍ ഉണ്ടാക്കാനല്ലേ ഇത്രയും നാള്‍ ഈ തണുപ്പടിച്ച് ഓരോന്ന് ചെയ്തത്. അച്ചന്മാര്‍ക്ക് എന്താ ഡോളര്‍ കിട്ടിയാല്‍ കൈ പോള്ളുമോ?. അവരും നമ്മളെ പോലെ മനുഷ്യര്‍ അല്ലെ ഉവ്വേ. അവരും നാല് ഡോളര്‍ കയ്യില്‍ പിടിച്ചു സന്തോഷിക്കട്ടെ. തട്ടിപ്പോയി കഴിഞ്ഞു സ്വര്‍ഗത്തിലോ, നരകത്തിലോ എവിടെ ആണെങ്കിലും അവിടെ ഈ ഡോളര്‍ കിട്ടില്ലല്ലോ. നരകത്തില്‍ ആണെങ്കില്‍ കയ്യിലുള്ള ഡോളര്‍ കൊടുത്തു സാത്താനെ സന്തോഷിപ്പിക്കാന്‍ പറ്റില്ല. കാരണം ഇന്‍ ഗോഡ് വി ട്രസ്റ്റ് എന്നെഴുതിയിട്ടുണ്ട്. അതിനും പറ്റില്ല. അത് കൊണ്ട് അവര്‍ ഇവിടെ അത് കൊണ്ട് കാറ് വാങ്ങിച്ചോ കണ്ടം വാങ്ങിച്ചോ, ഇരട്ടിപ്പിച്ചു കളിച്ചോ എന്തെങ്കിലും ചെയ്യട്ടെ.. അല്മായന്‍ അവന്റെ "അല്‍ മായത്തരം" കാട്ടി എത്ര ഡോളര്‍ ഉണ്ടാക്കിയാലും അത് മിടുക്കും നേട്ടവും ജീവിത വിജയവും,പുണ്ണ്യവുമാണ്.അവരെ പാടിപ്പുകഴ്താനും അന്ഗീകരികാനും കമ്പനി കൊടുക്കാനും പിരിവു വാങ്ങാനും തിരക്കാണ്. അമേരിക്കന്‍ ഡ്രീം സഫലമാക്കിയതിന്റെ മഹത്വം കൊട്ടിഘോഷിക്കും.അല്മായന്‍ കോടീശ്വരന്‍ അയാള്‍ അത് നേട്ടം.കത്തനാര്‍ ആയിരം ഡോളര്‍ ഉണ്ടാക്കിയാല്‍ അത് കോട്ടം. കത്തനാര്‍ ഇത്തിരി ഡോളര്‍ കയ്യില്‍ പിടിച്ചാല്‍ അത് മഹാ പാപം.ഇതെന്തൊരു നീതി . അല്മായന് എവിടെയും പോയി ആരുമായും ഡാന്സുകളിക്കാം, അച്ഛനെന്താ ഡാന്സ് കളിച്ച്കൂടെ അല്‍മായ. നിങ്ങള്‍ ഡാന്സ് കളിച്ചു കളിച്ചു കഴിഞ്ഞു ഉണ്ടാക്കുന്ന പൊല്ലാപ്പ് തീര്‍ക്കാന്‍ ഈ അല്മായര്‍ പോകുന്നതും കുംബസാരിക്കുന്നതും ഈ പാതിരി മാരുടെ അടുത്തല്ലേ. അന്നേരം അല്മായര്‍ക്കു അച്ചന്‍ വേണം അച്ചന്‍റെ ചെവി വേണം. അവര്‍ എത്ര കാലം ഈ കഥകള്‍ കേട്ട് മാത്രം സഹിച്ചിരിക്കും. അവര്‍ക്കും ഇല്ലേ മാനുഷിക മോഹങ്ങള്‍.അല്ലെങ്കില്‍ പിന്നെ അത്തരം വീരകൃത്യങ്ങള്‍ ചെയ്തതിന്‍റെ ത്രസിപ്പിക്കുന്ന കഥകളുമായി അവരുടെ അടുത്ത് പോകരുത്. അവര്‍ അല്പം ഡാന്‍സും കളിക്കട്ടെ ആശാനെ. അതിലെന്ത ആശാനിത്ര അസൂയ. സ്വന്തത്തില്‍ പെട്ട കന്യാസ്ത്രി ഉണ്ടോ ഒന്നിനെ പരിചയപ്പെടുത്തി കൊടുക്കാന്‍. അതും ഈ പറഞ്ഞ "പാട്ട് ഇസ്ടമില്ലെങ്കില്‍ പോയി കന്യാസ്ത്രിയുമായി ടാന്‍സ് ചെയ്യ്". എന്ന ആഹ്വാനത്തില്‍ ആത്മാര്‍ഥത ഉണ്ടെങ്കില്‍. അതും ഒരു നവീകരണം ആണെന്ന് വിചാരിക്കാം മാഷെ . കൂടാതെ ചേതമില്ലാത്ത ഒരു ഉപകാരവും ആകും. ഹോ ഇത്രയും മഹാമനസ്കര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ. വാനമ്പാടി ആണോ, പെണ്ണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്തതിന്റെ കണ്‍ ഫ്യുഷന്‍ ഇപ്പഴും മാറിയിട്ടില്ല ഈ ഡോളര്‍ വെറുക്കുന്ന അനോണിമസിന്. സ്ത്രീ വിഷയം ഇപ്പഴും ഒരു ത്രില്‍ ആണെന്ന് തോന്നുന്നു ഈ വയസാം കാലത്തും. വയസായി എന്നുള്ളത്; ഭാഷയില്‍ നിന്ന് അനുമാനിച്ചതാണ് കേട്ടോ. ചില വയസന്‍ പെന്തക്കൊസ്തക്കാരും കത്തോലിക്കാ നവീകരണക്കസര്‍ത്തുകാരും ആണ് ഈ വക ചീപ് പ്രസ്താവനകള്‍ ഇറക്കുന്നത്‌.(വയസായല്ലെങ്കില്‍ അങ്ങിനെ പറഞ്ഞത് പൊറുക്കണം) അതും സ്വന്തം പേര് വയ്ക്കാതെ. സുഹൃത്തേ ആണായാലും പെണ്ണായാലും ഒരു പേര് വേണം . ആ പേര് ചീത്തപ്പെരുള്ളതായാലും ആ പേര് വച്ചു എഴുതുക. അതും ഒരു നവീകരണം ആണ്. ഒന്നുകില്‍ നമ്മള്‍ ഒക്കെ പെണ്ണുങ്ങള്‍ അല്ലെ . പിന്നെന്ത ഇത്ര നാണിക്കാന്‍.?
      ഒത്തിരി സ്നേഹത്തോടെ ജോണിക്കുട്ടന്‍

      Delete
  6. This comment has been removed by the author.

    ReplyDelete
    Replies
    1. ഒരു ഷിറ്റഡിച്ച സുഖം എന്ന് എഴുതിയപ്പോള്‍ പ്രസവിച്ച സുഖം എന്ന് മാറി പോയതല്ലേ. കവികള്‍ ഒക്കെ ലോല ഹൃദയര്‍. കൂടുതല്‍ ഒന്നും താങ്ങാന്‍ മേല, raman (rum) ന്റെ കൂട്ട് ഇല്ലാതെ. വിട്ടു കള.

      Delete
  7. പ്രിയ അല്‍മായശബ്ദം ബ്ലോഗ്‌മാസ്റ്റര്‍, ഇവിടെ വ്യക്തികളെ അപമാനിക്കല്‍ കൂടുന്നു. കൂടല്‍ ഒരു കവിത എഴുതി ഇവിടെ പ്രസിദ്ധീകരിച്ചു. ഈ സ്വതന്ത്രവേദിയില്‍ അയാളുടെ ആശയങ്ങള്‍ പ്രകടിപ്പിച്ചു. എന്നാല്‍ പ്രതികരിച്ചതു മുഴുവന്‍ ഒരു വ്യക്തിയോടായിരുന്നു.

    അനേക ലോകവാര്‍ത്തകള്‍ പുരോഹിതരുടെയും കന്യാസ്ത്രികളുടെയും
    കാമകേളികകള്‍ വിവരിക്കുന്നതായി ഉണ്ട്. മിക്കദിവസങ്ങളും
    ലോകപ്രസിദ്ധങ്ങളായ പത്രങ്ങള്‍തന്നെ ലൈംഗികപീഡനങ്ങള്‍
    റിപ്പോര്‍ട്ട് ചെയ്യുന്നു. അതെല്ലാം മഞ്ഞ പത്രങ്ങളോ? ഇങ്ങനെ വര്‍ത്തമാനകാല വാര്‍ത്ത ഒരു കവിതയായി എഴുതിയതില്‍ എന്താണ് തെറ്റ്?

    മദര്‍ തെരസ്സാ ജീവിച്ചിരുന്നവരില്‍ ഒരു നല്ല സ്ത്രീയാണ്. ഞാനും ബഹുമാനിക്കുന്നു. ഇന്നു ഭാരതത്തില്‍നിന്ന് ഒരു പുണ്യവതിക്ക് അവര്‍മാത്രം അര്‍ഹതയെന്നും തര്‍ക്കമില്ല.അല്‍ഫോന്‍സാപോലും വെറും ഒരു സാധാരണ സ്ത്രീ മാത്രമായിരുന്നു.പാലാക്കാരുടെ പണവും സ്വാധീനവുംകൊണ്ട് അവര്‍ പുണ്യവതിയായി.

    മദര്‍തെരസ്സായെപ്പറ്റിയും അവരുടെ സാമ്പത്തിക ക്രമക്കേടുകളെപ്പറ്റിയും ക്രൂരമായ രോഗികളോടുള്ള സമീപനവും വ്യക്തിപരമായ ജീവിതത്തിലെ പോരായ്മകളും ഇങ്ങനെ ധാരാളം ലേഖനങ്ങള്‍ സൈബര്‍ലോകത്തു വായിക്കാം.
    അങ്ങനെയൊരു സ്വാതന്ത്ര്യം കൂടല്‍ അല്‍മായശബ്ദത്തില്‍ എടുത്തുവെന്നെയുള്ളൂ.

    മഞ്ഞയാണ്, നീലയാണ് എന്നു ആശയദാരിദ്ര്യംമൂലം കൂടലിന്റെ കവിതയെപ്പറ്റി പുലമ്പാതെ അര്‍ഹമായ മറുപടി കൊടുത്തിരുന്നുവെങ്കില്‍ എന്നുംകൂടി ചിന്തിച്ചു പോവുന്നു.

    സ്കൂളുകളും വിദ്യാഭ്യാസ്സവും സി.എം. എസ് പോലുള്ള നവീകരണമതക്കാര്‍ ഭാരതത്തില്‍ പ്രചരിപ്പിച്ചു. ആദ്യകാലങ്ങള്‍ സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസം കൊടുക്കുന്നതില്‍ കത്തോലിക്കര്‍ എതിരായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ മുമ്പുവരെയും പെണ്ണുങ്ങളെ കോളേജില്‍ വിട്ടാല്‍ പള്ളിക്ക് സഹിക്കുകയില്ലായിരുന്നു.

    മാണികത്തനാര്‍ ബൈബിള്‍ തര്‍ജിമ ചെയ്യുന്നതിന് മുമ്പ് ആരെങ്കിലും ബൈബിള്‍ വായിച്ചെന്നു അറിഞ്ഞാല്‍ അവനെ പള്ളിയില്നിന്നുവരെ ശിക്ഷിക്കുമായിരുന്ന കാലവുമുണ്ടായിരുന്നു.

    തെക്കന്‍ തിരുവിതാംകൂര്‍കാര്‍ വിദ്യാഭ്യാസ്സത്തില്‍ മുന്നില്‍വന്നു. പാലാക്കാരും കിഴക്കന്‍ പ്രദേശക്കാരും കത്തനാരെ കൂപ്പുകൈ കാണിച്ചും പള്ളിയും പണിതു ജീവിച്ചു. കഴിഞ്ഞ തലമുറയിലെ പാലാ കിഴക്കന്‍ പ്രദേശത്തുള്ള ഒരു ശതമാനം കത്തോലിക്കര്‍പോലും എഴുത്തും വായനയും അറിയാവുന്നവര്‍ ഇല്ലായിരുന്നു.മരത്തേല്‍ കേറിനടന്ന അന്നത്തെ കാരണവന്മാരും നമ്മുടെ പുരോഹിതരുടെ മിടുക്കോ?

    ഒരു തലമുറമുമ്പുള്ള തെക്കുള്ളവര്‍ അച്ചന്മാരെ പുല്ലായി കരുതി.
    അതുകൊണ്ട് അവിടം അഭിവൃത്തിപ്രാപിച്ചു. കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി,
    പാലായില്‍ പുതിയ തലമുറ വിദ്യാഭ്യാസം ലഭിച്ചുകഴിഞ്ഞാണ് ചൂഷണം ചെയ്തുകൊണ്ടിരുന്ന പുരോഹിതലോകത്തെ മനസ്സിലാക്കുവാന്‍ തുടങ്ങിയത്. അതുവരെ ഒരു പുലിക്കുന്നന് മാത്രം ഉണ്ടായിരുന്നു.

    അമേരിക്കയില്‍ മലയാളികള്‍ അഭിവൃത്തി പ്രാപിച്ചെങ്കില്‍ അതു ഈ നാട്ടില്‍വന്ന ഓരോ മലയാളിക്കും കണ്ണീരിന്റെ കഥ പറയുവാനുണ്ട്. നൂറുകണക്കിന് കുടുംബങ്ങളെ ഓരോരുത്തരും രക്ഷപ്പെടുത്തി നാടിനെ സമ്പന്നമാക്കുകയായിരുന്നു. ആദ്യകാല മലയാളികള്‍ അടിമയെപ്പോലെ ഇവിടെ അധ്വാനിച്ചു പണം ഉണ്ടാക്കി. നാട്ടിലുള്ള ബന്ധുക്കള്‍ ഇവരുടെ പണംകൊണ്ട് ധൂര്‍ത്തടിച്ചു
    ജീവിച്ചിരുന്ന നൂറുനൂറു കഥകള്‍ ഉണ്ട്. ഊറ്റിക്കുടിച്ചുകഴിഞ്ഞു അവരെ തഴഞ്ഞ കഥകളും ധാരാളമായി ഉണ്ട്.

    കേരളം ഏറ്റവുംകൂടുതല്‍ മദ്യം വില്‍ക്കുന്ന ഭൂപ്രദേശങ്ങളില്‍
    ഒന്നാണെന്നും അറിയുന്നു. അമേരിക്കയില്‍ കുടിക്കുന്ന മലയാളികള്‍ വളരെ കുറവാണ്. പണം ഉണ്ടാക്കുന്നവന്‍ ഇവിടെ അഹങ്കരിക്കാറില്ല. ഏത് തൂപ്പുകാരനും മനസ്സുവെച്ചാല്‍ പ്രഫസ്സറെക്കാള്‍ പണം ഉണ്ടാക്കാം. കേരളത്തില്‍ പത്തുകാശു കാണുന്ന പുതുപണക്കാരനെപ്പോലെ പണം ഉണ്ടെന്നു അഹങ്കരിക്കുന്ന ഒറ്റ മലയാളിയെപ്പോലും നീണ്ട എന്റെ അമേരിക്കന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. അങ്ങനെ ഗര്‍വ്വ്‌ അടിക്കുന്നവനെ ഇവിടെ സമൂഹം ഒറ്റപ്പെടുത്തിയിട്ടെയുള്ളൂ.

    പണമുള്ളവനെ കാണുമ്പോള്‍ മുണ്ട് അഴിച്ചിടുന്ന പ്രസ്ഥാനം കേരളത്തിലെ പ്രതേകതയാണ്‌. നാട്ടില്‍ ഒരു അവധിക്കു വരുമ്പോഴാണ് അനഹര്‍ഹാമായ ബഹുമാനം എനിക്ക് കിട്ടുന്നുവെന്നും തോന്നിപോവുന്നത്. അതുകൊണ്ട് ഡോളര്‍ കാണുമ്പോള്‍ അമേരിക്കന്‍ മലയാളിയുടെ അഹങ്കാരം എന്ന പ്രയോഗത്തില്‍
    ഡോക്ടര്‍ സ്കയിലാര്‍ക്കിനോട് യോജിക്കുവാന്‍ സാധിക്കുന്നില്ല. ഡോളര്‍ ഉള്ള ഒരു മലയാളി എന്ന് പറഞ്ഞാല്‍ ഇവിടെ കൊടുക്കുന്ന സ്ഥാനം വട്ടപൂജ്യവുമാണ്.

    അങ്ങനെ അഭിമാനിക്കുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്ത്തന്നെ സായിപ്പിന്റെ കക്കൂസ് കഴുകി മിച്ചം വെച്ചവരുമാണ്. ജീവിക്കുവാനുള്ള നെട്ടോട്ടത്തില്‍ ഒരു അമേരിക്കന്‍ മലയാളിയും ഡോളര്‍ ഡോളര്‍ എന്ന് പറഞ്ഞു നടക്കുന്നതും കണ്ടിട്ടില്ല.

    അമേരിക്കന്‍ പ്രസിഡന്റും ചിക്കന്‍ കഴിക്കുന്നു. മലയാളിയും ഇവിടെ വീട്ടില്‍ ചിക്കന്‍ കഴിക്കുന്നു. ഇവിടെ ഏറ്റവും വില കുറഞ്ഞ ഇറച്ചി ചിക്കന്‍ ആണ്. തെറ്റി ധരിക്കരുത്. അയാള്‍ അയാളുടെ ജോലിചെയ്യുന്നു, ഞങ്ങള്‍ ഞങ്ങളുടെയും.

    ReplyDelete
  8. അല്മായസബ്ദത്തിന്റെ ഉദ്ദേശം സഭാ നവികരണമാണ്. പക്ഷെ ജോണിന്റെയും സ്കൈലാര്‍ക്കിന്റെയും ഉദ്ദേശം വ്യക്തികളെ തേജോവധം ചെയുക എന്നെതാനന്നു തോന്നുന്നു. പിന്നെ "...ഒന്നിനെ പരിചയ പെടുത്തി കൊടുക്കാന്‍" പോലുള്ള ജോണിന്റെ പ്രയോഗം ഞാന്‍ ഈ ബ്ലോഗില്‍ ഒട്ടും പ്രതീക്ഷിചില്ല. കമെന്റു എഴുതുമ്പോള്‍ മാന്ന്യത പാലിക്കണം. അനോണിമസ് പേരുവച്ച് എഴുതണം എന്ന് ഉപദേശിച്ച ജോണ് ആരാണന്നു വെളിപ്പെടുത്തിയാല്‍ കൊള്ളാം. ബ്ലോഗിന്റെ നയത്തെ ഹൈജാക്ക് ചെയ്യുന്നവരുടെ കമന്റു പ്രസിദ്ധം ചെയ്യാതിരിക്കാന്‍ അട്മിനിസ്ട്രറെര്‍ ശ്രദ്ധിച്ചാല്‍ നന്നായിരുന്നു.

    ReplyDelete
    Replies
    1. ഇത് തന്നെയാ ഞാനും പറഞ്ഞത്. ആരെല്ലാം എന്തെല്ലാം പറഞ്ഞു. അപ്പോള്‍ ആര്‍ക്കും പ്രശ്നം ഇല്ല. ചിലര്‍ക്ക് എന്ത് തോന്ന്യവാസവും എഴതാം ചിലര്‍ക്ക് അതിനെ പറ്റി വിമര്‍ശിക്കാന്‍ പാടില്ല. ഇതും കത്തോലിക്ക സഭയും തമ്മില്‍ എന്ത് വ്യത്യാസം. ചാക്കോ കളരിക്കല്‍ ആരാണ് എന്നതിലോ ,ജോണ്‍ ആരാണ് എന്നതോ പ്രശ്നം അല്ല. അനോണിമസ് വ്യക്തിഹത്യ നടത്തിയപ്പോള്‍ പ്രതികരിച്ചു. സ്കൈലര്‍കിനോട് പോയി കന്യാസ്ത്രീകളുടെ കൂടെ ഡാന്സ് കളിക്കാന്‍ പറഞ്ഞത് മോശമായത് കൊണ്ടാണ്. അനോനിമാസിനോട് അങ്ങിനെ പറയേണ്ടി വന്നത്. അത് കന്യാസ്ത്രീകളെയും അതുപോലെ ആദ്യമായി ഒരു പ്രതികരണം എഴുതിയ സ്കൈലര്കിനോടങ്ങിനെയും അപമാനിക്കുന്നതല്ലേ? പറഞ്ഞത് ശരിയും തെറ്റും ആപേക്ഷികമാണ്. ഇവിടെ ശ്രീ കളരിക്കല്‍ അനോണിമസ് എഴുതുയത് മാന്യത അല്ല ഇന്നെന്തേ പറയാത്തത്?. പിന്നെ ഞാന്‍ എഴുതിയത് ആരെയും വേദനിപ്പിക്കാന്‍ അല്ല. ശരി എന്ന് തോന്നിയത് എഴുതി. പിന്നെ എനിക്കിതില്‍ എഴുതുക എന്നത് വലിയ ആന കാര്യം ഒന്നുമല്ല. എന്നോട് വ്യക്തി പരമായി ചോദിച്ചതിനു ചില മറുപടികള്‍ ഞാന്‍ എഴുതി. ന്യാമായ ഉത്തരമല്ലയോ എന്ന് ബ്ലോഗു മസ്റെര്‍ക്ക് നിശ്ചയിക്കാം. മാന്യത എല്ലാവര്‍ക്കും ബാധകം ആണല്ലോ. പിന്നെ എല്ലാവരെയും തൃപ്തിപ്പെടുത്തി ആശാന്‍ പറഞ്ഞത് ശരിയാ എന്ന് മാത്രം പറയുന്ന ഒരു ആള്‍ ആകാന്‍ എനിക്കാവില്ല. അത് ക്നാനായക്കാരുടെ സദ്യ പോലെ ആകും. എല്ലാവരും സ്വന്തക്കാര്‍. എല്ലാവരും പറയും അളിയാ ഉഗ്രന്‍ സദ്യ എന്ന്.അത് അത്ര നല്ല രീതി ആയി തോന്നുന്നില്ല. അന്നേരം അതൊരു തമാശയായെ ഞാന്‍ എഴുതിയുള്ളൂ. അനോനിമാസ്സും അത്രയുമേ ഉദ്ദേശിച്ചു കാണൂ. ഇപ്പൊ കളരിക്കല്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ ആണ് അത് ഗൌരവം ആയതു. ഈ ബ്ലോഗില്‍ വന്നതില്‍ പിന്നെ ആകെ സഭാ നവീകരണം എന്നത് കൊണ്ട് എനിക്ക് വായിക്കാന്‍ ആയതു ഈ പൊലിപ്പിച്ചു പറയുന്ന കന്യാ പീഡനവും, കാലമാത്ര പ്രസക്തി ഇല്ലാത്ത ഗാലീലിയോയും, അമേരിക്കയിലെ ബാല പീടയുമാണ്. സത്യം പറഞ്ഞാല്‍ ആര്‍ക്കും ബോറാണ് ഈ ബ്ലോഗിന്റെ പോക്ക്. ദേ കുറച്ചു കഴിഞ്ഞാല്‍ ഇപ്പോള്‍ എഴുതുന്നവര്‍ മാത്രമേ ഈ ബ്ലോഗു വായിക്കാന്‍ ഉണ്ടാകൂ. ഒരേ കാര്യം എത്ര തവണ പറഞ്ഞു അതിന്റെ പുതുമ പോയി. അല്പം ഊര്‍ജം പകരാനാണ് ഞാന്‍ ശ്രമിച്ചത്. അത് ഇങ്ങനെ ഹൈജാക്കായി . എന്തെങ്കിലും പുതിയതായി ചിന്തിക്കാനും പറയാനും ഇല്ലെങ്കില്‍ പിന്നെ എന്ത് ബ്ലോഗ്. പ്രേം നസീറിന്റെ പണ്ടത്തെ മരം ചുറ്റി പ്രേമ സിനിമ പോലെ ആകും. ഇതാര് വായിച്ചു നന്നാവണം എന്ന് നിങ്ങള്‍ വിചാരിക്കുന്നോ അവര്‍ക്ക് വായിക്കാന്‍ തോന്നണം എങ്കില്‍ ഇങ്ങനെ ഒക്കെ വേണം എന്ന് തോന്നീട്ട ഈ തുറന്ന മനസ്സ്. ഞാന്‍ ഹൈജാക്ക് ചെയ്യുന്നെങ്കില്‍ ഗുഡ് ബൈ പറയാന്‍ തയ്യാര്‍. ഏതായാലും വിമാനം അല്ലല്ലോ. അതുകൊണ്ട് പോലീസ് പിടിക്കില്ല.
      ഇനി ഞാന്‍ ആരാണ്? എന്ന ചോദ്യം.
      എനിക്ക് സ്വന്തമായി ഒരു വെബ്‌സൈറ്റില്ല. സ്വന്തമായി വീടോ കുടിയോ ഇല്ല. മോഹങ്ങള്‍ക്ക് ക്ഷയം വന്നവന്‍.വെറും പാവം. ശുദ്ധ ഹൃദയന്‍. മറ്റുള്ളവര്‍ ചിരിക്കുന്നത് കാണാന്‍ മാത്രം ഇഷ്ടമുള്ള ഒരാള്‍. ആരെങ്കിലും കരഞ്ഞാല്‍ കണ്ണ് നിറയുന്ന സ്നേഹ ഹൃദയം ഒളിപ്പിച്ചു വച്ചിട്ടുള്ളവന്‍. യുക്തിയില്ലാത്ത സത്യമല്ലാത്ത,ചരിത്രപരം അല്ലാത്ത വല്ലതും വല്ലതും കാണുകയോ കേള്‍ക്കുകയോ ചെയ്‌താല്‍ പ്രതികരിക്കുന്ന മറ്റുള്ളവര്‍ ഇഷ്ടപ്പെടാത്ത സ്വഭാവം ഉള്ളവന്‍. ആരെ എങ്കിലും വേദനിപ്പിച്ചു എന്ന് തോന്നിയാല്‍ അവരുടെ പദങ്ങളെ ചുംബിച്ചു ക്ഷമ ചോദിക്കാന്‍ നാണമില്ലാത്തവന്‍.ഇതെന്‍റെ ചില ചീത്ത ഗുണങ്ങളാണ് കേട്ടോ. നിങ്ങള്‍ കേട്ടാല്‍ ഉതപ്പുണ്ടാകുമോ എന്ന് ഭയന്ന് എന്‍റെ ദുര്‍ഗുണങ്ങളെ ഞാന്‍ വര്‍ണിക്കുന്നില്ല. പാപികളില്‍ ഒന്നാമന്‍ എന്ന് വേണമെങ്കില്‍ ചുരുക്കി വിളിച്ചോളൂ.
      ഇന്നലെ നോക്കിയപ്പോള്‍ എല്ലാം ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ആയിരുന്നു . അപ്പ്‌ ലോഡ് ചെയ്യാനുള്ള റെസൊല്യുഷന്‍ പോരത്രേ.ഇന്ന് കളര്‍ ഒരെണ്ണം കിട്ടി. എന്‍റെ കരുവാളിച്ച മുഖം ഉള്ള ഒരു ഫോട്ടോ കൊടുത്തിട്ടുണ്ട്. പുതിയ പ്രൊഫയിലില്‍..ഊരും പേരും കൊടുത്തിട്ടുണ്ട്. നാളില്ല.

      Delete
  9. ഞാന്‍ പേരുവച്ചാണ് എഴുതുന്നത്‌. എന്റെ വെബ്സൈറ്റില്‍ ചെന്നാല്‍ ഞാന്‍ ആരാണന്നു അറിയാം. ജോണ് ആരാണന്നു അറിഞ്ഞാല്‍ കൊള്ളാം. സ്വന്തം വെളിപ്പെടുത്തുവാന്‍ ഭീരുഎന്ക്കില് അനോണിമസ് ആയി എഴുതുന്നവരെ കുറ്റം പറയാതിരിക്കാന്‍ ശ്രദ്ധിക്കുക.

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. ജീവിതം മടുത്തെങ്കില്‍ ടയര്‍ ഒന്നുകൂടി റീ ടയര്‍ ചെയ്തുകൂടെ?ജോണ്‍ ജോസഫ് റാത്തപ്പിള്ളില്‍, താങ്കള്‍ റാത്തപ്പിള്ളിലെങ്കില്‍ കോതമംഗലംകാരന്‍ ആയിരിക്കുമല്ലോ. വര്‍ഷങ്ങള്‍ക്കുമുമ്പ്
      റാത്തപ്പിള്ളില്‍ എം. ബി. എ. ക്ക് പഠിക്കുന്ന ഒരാളുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്.കരിമണ്ണൂര്‍ ഒരു വീട്ടിലെന്നും എന്റെ ഓര്‍മ്മ.

      ജോണ് സരസമായി എഴുതിയത് ഞാന്‍ വായിക്കുന്നുമുണ്ട്‌.
      ഗുഡ്ബൈ ഒന്നും പറയരുത്. താങ്കള്‍ക്കു അല്‍മായ ശബ്ദത്തില്‍ പ്രതികരിക്കാം.

      ജീവിതം മടുത്തെങ്കില്‍ ടയര്‍ ഒന്നുകൂടി റീടയര്‍ ചെയ്തുകൂടെ? പുരോഗമന ചിന്താഗതികള്‍ അവതരിപ്പിക്കാം. പരസ്പരം ഇവിടെ ബ്ലോഗിലെ അംഗങ്ങളെ പഴി ചാരരുതെന്നും ഒരു ധാരണയുണ്ട്.
      കുറച്ചുകൂടി ഗൌരവമായി ചര്‍ച്ച തുടങ്ങാം.
      വ്യക്തിഹത്യയില്ലാതെയുള്ള ചര്‍ച്ചകള്‍ ആരോഗ്യപരമായ
      പൊതു താല്പര്യത്തിനുമുതകും.

      പള്ളിയില്‍ അച്ചന്‍റെ വായില്‍നിന്നു കന്യാസ്ത്രിയുടെ ഗുണമേ കേള്‍ക്കുകയുള്ളൂ.എത്രയോനാള്‍ പള്ളിയില്‍ കര്‍ത്താവിനെ ക്രൂശിക്കുന്നു. അടുത്ത ഞായറാഴ്ചയും പോയി ക്രൂശിക്കണം. ഒരേ കുരിശില്‍ തന്നെ.

      കന്യാസ്ത്രിയും അച്ചന്‍റെയും കഥകള്‍ എന്നും പത്രങ്ങളില്‍ വരുന്നത് പലവിധത്തില്‍ ആണ്. ഇവന്മാരുടെ തട്ടിപ്പും കോഴയും
      പെണ്ണുപിടിയും നിറുത്തി കഴിഞ്ഞു അല്മായനെ പുരോഹിതന് നന്നാക്കുവാന്‍ അവകാശം കൊടുക്കാം. അതുവരെ പ്രേനസീര്‍ മരത്തില്‍ ചുറ്റി പ്രേമിക്കുന്നതുപോലെ ഒത്തൊരുമിച്ചു ഈ ചര്‍ച്ചാ വേദിയെ സ്നേഹിക്കാം. ഇവന്മാരുടെ നല്ല കാര്യങ്ങള്‍ കേക്കുവാന്‍ എന്നും രാവിലെ പള്ളിയില്‍പോയാല്‍ മതിയല്ലോ.

      പള്ളിയില്‍ പോയി ഒരു പൊട്ടനായി അഭിനയിക്കണമെന്ന് മാത്രം.

      അല്‍മായശബ്ദം കൂടുതല്‍ നയങ്ങള്‍ രൂപികരിക്കുന്നതും പാലായിലുള്ള നവീകരണ സംഘടനയില്‍ നിന്നാണ്. എഴുതുമ്പോള്‍ അവരുടെ താല്‍പര്യവും നോക്കെണ്ടാതായും വരും. ചിലപ്പോള്‍ സ്വന്തം നയങ്ങളില്‍നിന്നും വിത്യസ്തമായും അവര്‍ ചിന്തിക്കാറുണ്ട്. അങ്ങനെ വിഭിന്ന അഭിപ്രായങ്ങളില്‍ നല്ലതു കണ്ടെത്തി ചര്‍ച്ചകള്‍ തുടരട്ടെ.

      Delete
    3. എന്റെ ജോണേ, പിണങ്ങി പോകല്ലേ. ഇതൊക്കെ ഒരു തമാശ അല്ലെ. ഇങ്ങനെ ഒക്കെ നമ്മുടെ ജീവിതത്തില്‍ ഉണ്ടെങ്കിലല്ലേ ജീവിതത്തിനു ഒരു രസം ഒക്കെ ഉള്ളൂ. എന്റെ കാര്യം പറയുക ആണെങ്കില്‍ ഞാന്‍ syromalabarvoice എന്ന ബ്ലോഗ്ഗില്‍ സ്ഥിരമായി എഴുതി കൊണ്ടിരിക്കുന്ന ഒരു കക്ഷി ആണ്. syromalabarfaith ലും എഴുതിയിട്ടുണ്ട്. അങ്ങനെ ഇവിടെയും വന്നു. അവിടെത്തെ എല്ലാവരും പറഞ്ഞു ഞാന്‍ വളരെ ബൈബിള്‍ പണ്ഡിതന്‍ ആണെന്നൊക്കെ. എല്ലാം ചുമ്മാ. അവിടെ വെച്ച് പരിചയപ്പെട്ട ഒരു സ്നേഹിതന്‍ ആയിരുന്നു, കൊച്ചാപ്പി. ഞങ്ങള്‍ ആദ്യമേ ഒരു university ഉണ്ടാക്കി. ഞങ്ങള്‍ രണ്ടും അതിന്റെ vice chancellor മാര്‍. അതില്‍ രണ്ടേ രണ്ടു വിദ്യാര്‍തികളെ ഉണ്ടായിട്ടുള്ളൂ. ഒന്ന് ഞാന്‍. അടുത്തത് കൊച്ചാപ്പി. രണ്ടു പേരും പഠിച്ചു doctorate എടുത്തു. എന്റെ certificate ഇല്‍ കൊച്ചാപ്പിയും കൊച്ചാപ്പിയുടെ certificate ഇല്‍ ഞാനും ഒപ്പിട്ടു. രണ്ടു പേരും doctorate നേടി. അതിനു ശേഷം ആ university പൂട്ടുകയും ചെയ്തു. പക്ഷെ ആ മണ്ടന്‍ ഉണ്ടല്ലോ പേരിന്റെ കൂടെ എപ്പോഴും Dr Kochappi SSLC PhD എന്നേ എഴുതൂ. ഞാന്‍ പറഞ്ഞു, എടാ പൊട്ടാ Dr എന്നെഴുതി കഴിഞ്ഞു SSLC എന്നൊക്കെ വെച്ചാല്‍ മോശമാണ് നമ്മുടെ doctorate നെ പറ്റി ആളുകള്‍ സംശയിക്കും എന്ന്. പക്ഷെ അവന്‍ പറഞ്ഞത്, പലര്‍ക്കും അവന്‍ SSLC പാസ്സായി എന്ന് സംശയം ഉണ്ട്. അത് കൊണ്ടാണെന്ന്. ആ പാവത്തിനെ ഇപ്പോള്‍ കുറെ നാളായിട്ട് കാണാനില്ല. ആ ബ്ലോഗില്‍ പോയി നോക്കിയാല്‍ ബാക്കി വിശേഷങ്ങള്‍ അറിയാം. അതിനു ശേഷം ഞാന്‍ സ്വന്തമായി ഒരു ബ്ലോഗ്‌ തുടങ്ങി. അതൊക്കെ വളരെ സിമ്പിള്‍. മൊത്തം free ആണെന്നെ. ഞാന്‍ dr എന്ന് പേരിനു മുന്‍പ് എഴുതിയപ്പോഴെ എല്ലാ അവനും കരുതി ഇത് ഡോക്ടര്‍ ടെ ചുരുക്ക പേര് ആണെന്ന്. എന്താ driver ടെ ചുരുക്ക പേര് ആയി കൂടെ. അല്ലെങ്കില്‍ debtor എന്നതിന്റെ ചുരുക്ക പേര് ആയി കൂടെ (അതായതു ഞാന്‍ എല്ലാത്തിനും ദൈവത്തോട് കടപ്പെട്ടിരിക്കുന്നു എന്നതിന്റെ അര്‍ത്ഥത്തില്‍). skylark എന്ന് കണ്ടപ്പോഴേ സംശയം, ഇത് പെണ്ണാണെന്ന്. വാനംപാടിയില്‍ ആണെന്നൊരു വര്‍ഗം ഇല്ലെന്നുണ്ടോ? ഇനി പെണ്ണാണെങ്കിലും എന്താ കുഴപ്പം? എഴുതിയത് വായിച്ചു നോക്കിയാല്‍ പോരെ?എല്ലാത്തിനും അത്ര ഒക്കെയേ ബോധം ഉള്ളെന്നെ. വെറുതെ അല്ല അച്ചന്മാരൊക്കെ ഇവന്മാരെ പറ്റിക്കുന്നത്. ഇപ്പോള്‍ താങ്കള്‍ ചോദിചേക്കാം എന്റെ ഒറിജിനല്‍ പേര് എന്താണെന്നു. അത് ഇവിടെ എഴുതാന്‍ ഇത് matrimonial site ഒന്നും അല്ലല്ലോ? അച്ചന്മാര്‍ കാണിക്കുന്ന വേണ്ടതീനങ്ങളെ പറ്റി ഞാന്‍ എഴുതിയ വിവരം അവരെങ്ങാനും അറിഞ്ഞാല്‍ അവര്‍ വെറുതെ വിടുമോ. അത് നമ്മുടെ കൂടെ നില്‍ക്കുന്നവരു തന്നെ കൊണ്ട് പോയി ഏഷണി കേറ്റും. തെമ്മാടി കുഴി ഉറപ്പു. അവരെ അനുകൂലിച്ചു എഴുതിയാല്‍ പ്രീതി പെടുത്തി കാര്യ സാധ്യത്തിനാണെന്ന് പറയാന്‍ സാധ്യതയും ഉണ്ട്. മണി അടി വീരന്‍ എന്ന് പേര് ദോഷവും ആകും. പിന്നെ ഇതില്‍ എഴുതുന്ന മിക്കവരെയും എനിക്ക് നേരിട്ട് അറിയാം. ഞാന്‍ ആരെന്നു അവര്‍ അറിഞ്ഞാല്‍ അവര്‍ കൊള്ളരു താഴികകള്‍ ചെയ്താല്‍ അവരെയും തെറി പറയാന്‍ പറ്റാതെ വരും. അവര്‍ എന്നെ വീട്ടില്‍ വന്നു നേരിട്ട് തെറി പറയും, അടിയും തന്നെന്നിരിക്കും. അതിനാലല്ലേ ഈ തൂലിക നാമത്തില്‍ എഴുതുന്നത്‌. ഉള്ള കാര്യം ഉള്ളത് പോലെ വെട്ടിത്തുറന്നു പറയുകയും ചെയ്യാം. ആരുടെയും പരിഭവം കേള്‍ക്കുകയും വേണ്ട. നാവ് പിഴച്ചു വല്ല മണ്ടത്തരവും എഴുതി പോയാല്‍ തല്ലു കിട്ടുമെന്ന് പേടിയും വേണ്ട. facebook ഇല്‍ friend request accept ചെയ്തില്ലെങ്കില്‍ പോലും മിണ്ടാതെ നടക്കുന്ന ആള്‍ക്കാരുടെ ഇടക്കല്ലേ നമ്മള്‍ ജീവിക്കുന്നത്?കൂടാതെ ബ്ലോഗില്‍ നമ്മള്‍ എഴുതുന്നത്‌ വ്യക്തിപരമായ ആരോപണങ്ങള്‍ അല്ലല്ലോ? social issues അല്ലെ? പേരിനും മേല്‍വിലാസത്തിനും ഇവിടെ പ്രസക്തി ഇല്ല താനും. ഇപ്പോള്‍ സംഗതികളുടെ കിടപ്പ് വശം ഏതാണ്ട് പിടി കിട്ടി കഴിഞ്ഞു എന്ന് കരുതുന്നു. ഇത് നടത്തുന്നത് നമ്മുടെ തന്നെ ആള്‍ക്കാര്‍ നമുക്ക് വേണ്ടി തന്നെ അല്ലയോ? നമ്മള്‍ക്ക് social issues ചര്‍ച്ച ചെയ്തു കൊണ്ടിരിക്കാം. ഇതില്‍ പങ്കു ചേര്‍ന്ന് അവര്‍ക്ക് moral support എങ്കിലും കൊടുക്കാന്‍ പറ്റുമല്ലോ. പോകല്ലേ, please.
      PS: ജോണിന്റെ biodata ഞാന്‍ വിശ്വസിച്ചു എന്ന് തെറ്റിദ്ധരിക്കരുത് കേട്ടോ.
      dr skylark

      Delete
    4. PS: ജോണിന്റെ biodata ഞാന്‍ വിശ്വസിച്ചു എന്ന് തെറ്റിദ്ധരിക്കരുത് കേട്ടോ.
      dr skylark

      ഒരിക്കലും വിശ്വസ്സിക്കരുത്. പലരും പറഞ്ഞിട്ടുണ്ട് എന്നെ വിശ്വസിക്കാന്‍ കൊള്ളാത്തവന്‍ ആണെന്ന്.തെറി സ്വന്തം പേരില്‍ കേള്‍ക്കാതിരിക്കാനാണ് മരിച്ചുപോയ ഒരാളുടെ bio data ഞാന്‍ കൊടുത്തത്. അയാള്‍ അങ്ങിനെ എങ്കിലും ഇന്ന് ജീവിക്കട്ടെ. ആ പരേതാത്മാവ് എന്നെ തേടി വരാതിരുന്നാല്‍ മതി. പക്ഷെ സ്നേഹം ഉള്ളവനാ.ഉപദ്രവിക്കില്ല.ഹേയ് ഞാന്‍ എന്തിനു പിണങ്ങണം ആരോട് പിണങ്ങണം. ഞാന്‍ വല്ല മണ്ടത്തരവും പറഞ്ഞതിന് എനിക്ക് എന്നോട് തന്നെ പിണങ്ങാന്‍ ആവുമോ. എന്‍റെ ഒരു മണ്ടത്തരമേ! എന്നോര്‍ത്തു ഇതിനു മുന്‍പും ഞാന്‍ താടിയ്ക്കു കയ്യും കൊടുത്തിരുന്നിട്ടുണ്ട്. ഇനിയും അങ്ങിനെ ഇരിക്കണ്ടി വന്നേക്കാം. ഹോ ഇപ്പഴ ഓര്‍ത്തത് എന്‍റെ താടി വടിക്കാറായി . ബുദ്ധിക്കും നര ബാധിച്ചു തുടങ്ങി കാണും.അതായിരിക്കും ഇങ്ങനെ ഒക്കെ എഴുതി പോകുന്നതും അസ്സഹിഷ്ണു ആകുന്നതും..എനിക്കിവരെ ആരെയും അറിഞ്ഞു കൂടാ. ഒന്ന് പരിചയപ്പെടുത്തി തരാമോ. എന്തിനാന്നോ? ചുമ്മാ ഒരു കൌതുകം. അറിവാണ് ശക്തി എന്നല്ലേ പ്രമാണം. ഒരു ബുദ്ധി ജീവിയുടെ ഫോട്ടോ ഇട്ടിട്ടുള്ളത് നന്നായിട്ടുണ്ട്. ഇ സമം എം സി സ്ക്വയര്‍ എന്ന് മനസ്സിലായി. ഇബ്ലോഗ്=മലയാളീസ് കത്തോലിക്കാ ചത്വരം എന്നും മറു മൊഴിയാക്കാം.ഗുഡ് ലക്ക്. Welcome Home

      Delete
    5. This comment has been removed by the author.

      Delete
    6. (തെറി സ്വന്തം പേരില്‍ കേള്‍ക്കാതിരിക്കാനാണ് മരിച്ചുപോയ ഒരാളുടെ bio data ഞാന്‍ കൊടുത്തത്. അയാള്‍ അങ്ങിനെ എങ്കിലും ഇന്ന് ജീവിക്കട്ടെ. ആ പരേതാത്മാവ് എന്നെ തേടി വരാതിരുന്നാല്‍ മതി.)

      ജോണിന് എന്തു പറ്റി. ജോണ് Psychiatry ഡോക്റ്റര്‍ ആകാമെന്നു ഇന്നലെ എഴുതി. അല്‍മായ ശബ്ദത്തിനു ഭ്രാന്തുചീകത്സ ആവശ്യമെന്നും ഡോക്റ്ററായ താങ്കള്‍ നിര്‍ദ്ദേശിച്ചിരുന്നു.

      ഇന്ന് പറയുന്നു Psychiatry രോഗിയാകാം.അല്ലെങ്കില്‍ രോഗിയെപ്പോലെ സംസാരിക്കുന്നു. പരേത ആത്മാക്കളെപ്പറ്റി സംസാരിക്കുന്നു. ആത്മാക്കളില്‍ നിന്ന് രക്ഷപ്പെടുവാന്‍ ഒരു ഉപായം കണ്ടുപിടിച്ചുവെന്നും അവകാശപ്പെട്ടിട്ടുണ്ട്.

      ഇതിനു മാനസികശാസ്ത്രത്തില്‍ 'ഹലൂസ്സിനെഷന്‍' എന്നു പറയും.ഇല്ലാത്തത് ഉണ്ടെന്നു തോന്നുന്ന ഭാവം മായയും ആകാം. ജാതകത്തില്‍ വിശ്വാസമില്ല,ജാതകം ചോതിയെന്നും ചോദിച്ചാല്‍ എന്തും കിട്ടുമെന്നും മറ്റൊരു അവസരത്തില്‍ പറഞ്ഞു.അതെ സമയം ഗതികിട്ടാത്ത പരേതആത്മാക്കള്‍ ജോണിന്റെ പുറകെയും.

      ജോണേ, എന്താണു ഇങ്ങനെ ബുദ്ധിയും തത്വചിന്തകളും കൂടുമ്പോള്‍ Eccentric എന്നുപറയും. കൂടലിന്റെ കവിത ജോണിന്റെ തലയില്‍ക്കേറിയെന്നു തോന്നുന്നു.

      സങ്കടപ്പെടേണ്ട, മരിച്ചുപോയ ആ പരേതആത്മാവ് സുമുഖനായ ശരീരമുള്ള ആത്മാവ് ന്യൂയോര്‍ക്ക്,ഫ്ലോറിഡാ ഒക്കെ താമസം മതിയാക്കി ചിക്കാഗോയില്‍ ഉണ്ട്. ചിക്കാഗോയില്‍, ഡെസ്പ്ലൈന്‍സ് ജീവനോടെ ഒരു ആല്‍മരത്തില്‍ തറച്ചിട്ടുണ്ട്. പ്രേതം ജനിച്ച സ്ഥലമായ കല്ലൂര്‍ക്കാടും എത്തുന്നുവെന്ന് അറിഞ്ഞു. ഞാന്‍ കണ്ട പ്രേതത്തിന്റെ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് അല്ലാത്ത നല്ല ഒരു ഫോട്ടോ അയച്ചു തരാം. ഡെസ്പ്ലൈന്‍സ്സ് എന്ന സ്ഥലത്തു താമസിക്കുന്ന ഈ പ്രേതത്തിനു നാല് പെണ്മക്കളുമുണ്ട്. കോതമംഗലം ബിഷപ്പ്
      കുടുംബ സുഹൃത്തല്ലേ, ഒന്ന് തലയ്ക്കു പിടിപ്പിക്കൂ?

      തമാശുകാരനായ ജോണ് ഇതൊക്കെ തമാശയായി കാണുമെന്നും വിചാരിക്കുന്നു.

      Delete
    7. എനിക്ക് വയ്യായേ, ചിരിച്ചു മടുത്തു പോയി, മുകളിലത്തെ കമ്മെന്റുകള്‍ എല്ലാം വായിച്ചിട്ട്. ഇത്ര humour sense ഉള്ളവര്‍ അല്‍മായ ശബ്ദത്തില്‍ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം. അല്മായശബ്ദം ഇനി പരേതാല്‍മശബ്ദം ആയി തീരുമോ?

      Delete
    8. ജോസഫ് പടന്നമാക്കല്‍ എഴുതുന്നത്‌ തീര്‍ച്ചയായും ഞാന്‍ enjoy ചെയ്യുന്നുണ്ട്. അച്ചായന്‍റെ ഓരോ തമാശകളെ. അത്മായ ശബ്ദത്തിന്‍റെ നയങ്ങള്‍ രൂപീകരിക്കുന്നത് പാലായില്‍ നിന്നാണ് എന്ന് താങ്കള്‍ എഴുതിയല്ലോ. എനിക്ക് കേരളീയരില്‍ ഏറ്റവും ഇഷ്ടം പാലാക്കാരെ ആണ്. പാലാക്കാര്‍ അച്ചായന്മാരുടെ അത്രയും സാഹസികതയും, ചങ്കൂറ്റവും, ആത്മാര്‍ഥതയും, സ്നേഹവും ഉള്ളവര്‍ വേറെ ഒരു സമൂഹത്തിലും കാണാന്‍ പറ്റില്ല. അവരുടെ കുടിയേറ്റങ്ങള്‍ കേരളത്തെ അടിമുടി വളര്‍ത്തി. കേരളത്തിന്‍റെ സാമ്പത്തിക സാംസ്കാരിക മേഖലകളെ ഇത്രയധികം സ്വാധീനിച്ച വേറെ ഒരു സമൂഹം ഇല്ല.( കഞ്ഞിരപ്പിള്ളി, കോതമംഗലം രൂപതക്കാരും തൊട്ടു പിന്നിലുണ്ട് ) ഇന്നത്തെ കേരളത്തെ സാമ്പത്തികമായും സാംസ്കാരികമായും ഇത്രമാത്രം വളര്‍ത്തിയത്‌ അവരാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. സഭാനവീകരണ തുടക്കം അവരില്‍ നിന്ന് തന്നെ ആകുന്നതില്‍ അദ്ഭുതപ്പെടാന്‍ ഇല്ല. ഒരു തിരി കത്തിച്ചാല്‍ വെളിച്ചത്തോടൊപ്പം അല്പം പുകയും കരിയും ഉണ്ടാകുക സ്വാഭാവികമാണല്ലോ. ഇതിന്‍റെ എല്ലാ കുറവുകളും അത് പോലെയേ കാണാനാവൂ.അല്പം പുകയും കരിയും പേടിച്ചു ആരും തിരി തെളിക്കാതിരിക്കില്ലല്ലോ. ഒരു കഴുതയുടെ തല ആകുന്നതിലും നല്ലത് ഒരു പടക്കുതിരയുടെ വാലാകുന്നതാണ്.
      പരേതാത്മാക്കളുടെ കാര്യം പറഞ്ഞത് അനുഭവത്തില്‍ നിന്നാണ്. അകാലത്തില്‍ മരിച്ചു പോയ ഒരു പാലക്കാരന്‍ അച്ചന്‍റെ( അച്ഛന്‍ അല്ല) ആത്മാവ് എന്നോട് ഒരിക്കല്‍ സംസാരിച്ചു. അദ്ദേഹം വലിയ ഒരു തത്വ ചിന്തകന്‍ ആയിരുന്നു. പക്ഷെ വേദ പാഠം മറന്നും പോയി. മരണ ശേഷം അദ്ദേഹം നിരാശനും ദുഖിതനും ആണത്രേ. ആ മുഖത്തെ വേദന എന്‍റെ മനസ്സില്‍ നിന്ന് ഇപ്പോഴും മഞ്ഞിട്ടില്ല. പിന്നീട് അദ്ദേഹത്തിന്റെ ഒരു മനസാക്ഷി സൂക്ഷിപ്പ് കാരന്‍ പറഞ്ഞു അദ്ദേഹത്തിനു ദൈവം ഉണ്ട് എന്ന് വിശ്വാസം ഇല്ലായിരുന്നു അത്രേ. ദൈവത്തിലും മരണാനന്തര ജീവിതത്തിലും വിശ്വാസം ഇല്ലാത്ത വൈദികര്‍ക്കു മാനസാന്തരം വരാന്‍ വേണ്ടിയാണ് ഇത് സാക്ഷ്യപ്പെടുത്തുന്നത്. ഈ സാക്ഷ്യം സത്യമത്രേ. വൈദികര്‍ പഴയ വേദപാഠം; പട്ടം കിട്ടി കഴിഞ്ഞും പഠിക്കണം എന്നൊരപേക്ഷ ഉണ്ട്.ഒത്തിരി അപകടങ്ങള്‍ ഇടവകക്കാര്‍ക്കും തനിക്കും വരുത്താതെ തട്ടിപ്പോകുന്നത് വരെ ഭൂമിയില്‍ ഇരിക്കാന്‍ അത് സഹായിക്കും.

      "സങ്കടപ്പെടേണ്ട, മരിച്ചുപോയ ആ പരേതആത്മാവ് സുമുഖനായ ശരീരമുള്ള ആത്മാവ് ന്യൂയോര്‍ക്ക്,ഫ്ലോറിഡാ ഒക്കെ താമസം മതിയാക്കി ചിക്കാഗോയില്‍ ഉണ്ട്"

      എന്നെ പോലെ അതെ പേരില്‍ വേറെ ഒരാളോ? അതും ഒരേ പേരില്‍? ഇനി എന്നെ പോലെ തന്നെ ആണോ ആവോ കാഴ്ചയില്‍.?എനിക്കും അപരനോ? എന്നെ പേടിപ്പിക്കല്ലേ ജോസഫ്.

      Delete
  10. റ്റി.ഡി.വിജയന്‍ കലഞ്ഞൂര്‍ മൊ. 9847982648

    ഇത്തരം ഒരു ചര്‍ച്ച ഈ കാലഘട്ടത്തില്‍ ആരംഭിച്ചതു നന്നായി. 43 വര്‍ഷം മുന്‍പ് ഒരു പി.ഡി.സി.വിദ്യാര്‍ത്ഥിയായ കാലം മുതല്‍ മനസ്സില്‍ തെളിഞ്ഞ ഒരു വെളിച്ചത്തിന്‍റെ പൊരുള്‍ തേടി നടന്നിരുന്നു. ഈ അമ്പലങ്ങള്‍ മനുഷ്യനെ മനോരോഗികളാക്കുന്ന കേന്ദ്രങ്ങളാണെന്നു തോന്നിയ തോന്നല്‍‌ തോന്നലല്ല ശരിയാണ് എന്ന് കാലം കഴിഞ്ഞപ്പോള്‍ ശരിയാണെന്ന് ഉറച്ചു. ഇപ്പോള്‍ കുഴി തേടുന്ന കാലുകളുമായി ജിവിക്കുന്ന ഈ സായന്തനത്തിലും ദൈവം ഒരു അമ്പലത്തിലും ഇല്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു. ദൈവും സദ് വൃത്തരുടെ മനസ്സിലാണ് വസിക്കുന്നതെന്നും ഉറപ്പുണ്ട്. ചുഷണത്തിന്‍റെ കേന്ദ്രങ്ങളായ അമ്പല വ്യവസായം തഴച്ചുവളരുന്ന ഈ കാലഘട്ടം മറിച്ചുള്ള ചിന്തയ്ക്കും ചര്‍ച്ചയ്ക്കും ഒരു വേദി ഒരുക്കുന്നില്ല. മനസ്സിലേ ചിന്തകള്‍ അവിടെത്തന്നെ ചാരം മൂടി കിടക്കുന്നു. ആ ചാരക്കുണ്ടിലേക്കടിച്ചു കയറിയ ഒരു ഉലക്കാറ്റായി ഈ ചര്‍ച്ചയേ ഞാന്‍ കാണുന്നു.

    ശുദ്ധമായ ദൈവവിശ്വാസം നല്ലതു തന്നെ. അതിനേ ആരും എതിര്‍ക്കില്ല. നിരീശ്വരവാദികള്‍ പോലും! കുടലിന്‍റേയും കൂടലിലൂടെ വളര്‍ന്നു വരുന്ന സ്നേഹ സമ്മേളനത്തിന്‍റെയും നല്ലൊരു വേദിയായാണ് പളളികളേയും ഞായറാഴ്ചകളേയും ഞാന്‍ കണ്ടിരുന്നത്. അമ്പലങ്ങളില്‍നിന്നും വ്യത്യസ്തമായി ചുഷണരഹിതമായ ഒരു കേന്ദ്രമാണ് ഈ പളളികള്‍‌ എന്നും ഒരു അകൃസ്ത്യനായ ഞാന്‍ കരുതിയിരുന്നു.

    അത്തരം ധാരണകളായ ചാരം ഊതിയകറ്റുന്നു കാറ്റായി കൂടലിന്‍റ കവിതകള്‍. അതിലുപരി, ഈ കവിതകളിലുടെ കൂടല്‍ തെളിക്കുന്ന വെളിച്ചം, പലരുടേയും ഉളളില്‍‌ പുറത്തുകാട്ടാന്‍ കഴിയാത്തവിധം വിങ്ങിനിന്ന കനലുകളേ ആളിക്കത്തിക്കാന്‍ കാരണമായി എന്നും ഞാന്‍ കരുതുന്നു.

    ദൈവവും വിശ്വാസവും (അതു ഹിന്ദുവിന്‍റെയായാലും ക്രിസ്ത്യാനിയുടെയായാലും മുസല്‍മാന്‍റെയായലും) ശുദ്ധമായാല്‍ ഏതൊരു വ്യക്തിക്കും ഒരു താങ്ങാണ്, തണലാണ്. എന്നാല്‍ ദൈവത്തിന്‍റെ പേരിലുളള ചൂഷണം, ദൈവം പോലും സഹിക്കാത്ത നീചത എതിര്‍ക്കപ്പെടണം. ഏതു മതത്തിന്‍റെയായാലും അടിസ്ഥാനമായ നന്മ വിശ്വാസത്തമസ്സില്‍ നിന്നും മോചിതമാകണം. കൂടല്‍ പറയും പോലെ മനനം ചെയ്യുന്ന മനസ്സുളളവരാകണം നാം മനനഷ്യര്‍. ഏതായാലും മതം ശുദ്ധീകരിക്കപ്പെടണം. മതത്തേ ആയുധമാക്കുന്ന പുരോഹിതവര്‍ഗ്ഗം ദൈവദാസരില്‍ നിന്നും മനുഷ്യദാസരാകണം. അതിലേക്കു മനുഷ്യനേ നയിക്കുന്ന ഗുരുക്കന്‍മാരാകട്ടേ പുരോഹിതര്‍. പക്ഷേ ഗുരുക്കന്മാരാകണമെങ്കില്‍ പഠിക്കണം. പ്രാര്‍ത്ഥിച്ചാല്‍ മാത്രം പോര. ചൂഷണത്തിന്‍റെ പുതിയ പുതിയ മന്ത്ര-തന്ത്രങ്ങള്‍ ഗവേഷിക്കുന്ന അവര്‍ക്കെവിടെ പഠിക്കാന്‍ സമയം.

    ദൈവത്തിലേക്ക് ആരും പാലം തീര്‍ക്കേണ്ട. അവനവന്‍റെ പ്രവൃത്തി ആ പാലം തീര്‍ത്തുകൊളളും. ഏതു കുടലും നന്മയുടെ വേദിയാകട്ടെ. ആ നന്മയുടെ തീരത്തടുക്കാന്‍ സഹായിക്കുന്ന ചെറുകാറ്റാകും കൂടലിന്‍റെ കവിതകള്‍ എങ്കില്‍ അഭിനന്ദിച്ചു കൂടേ.... വിശ്വാസത്തിന്‍റെ മണ്‍പുറ്റില്‍ നിന്നും പുറത്തുവരാന്‍ കഴിയാത്തവര്‍ വിഷമിക്കേണ്ട.. ഈ ചര്‍ച്ച നിങ്ങള്‍ക്കു വേണ്ടിക്കൂടിയാണ്...

    റ്റി.ഡി.വിജയന്‍ കലഞ്ഞൂര്‍ മൊ. 9847982648

    ReplyDelete
    Replies
    1. ശ്രി കൂടലിന്റെ കവിത ഞാന്‍ ഒന്നോടിച്ചു വായിച്ചതേ ഉണ്ടായിരുന്നുന്നു. പല കവിതകളും പണ്ടൊക്കെ വായിച്ചു ഹൃദിസ്ഥമാക്കിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ അതൊന്നും വായിച്ചു മനസിലാക്കാനുള്ള ക്ഷമയും സമയവും കിട്ടാറില്ല. ഇപ്പോള്‍ ഈ കവിത ഞാന്‍ മനസിരുത്തി വായിച്ചു. ഒരു അഭിപ്രായം പറയാതെ വിടുന്നത് ശെരിയല്ലല്ലോ എന്ന് തോന്നിയതിനാല്‍ ഇതെഴുതുന്നു.

      അദ്ദേഹത്തിന്റെ കവിത ഒരു പക്ഷെ മഹാ കവികള്‍ അവരുടെ സ്വന്ത താല്പര്യം നില നിറുത്താന്‍ ഉണ്ടാക്കിയ വൃത്ത നിയമങ്ങളുടെ പരിധിയില്‍ വരികയില്ലെങ്കിലും അതിലെ ഓരോ വരിയിലും കണ്ണീരിന്‍റെ നനവുണ്ട്, (അല്ലെങ്കിലും വിശ്വോത്തരമായ പല കവിതകളിലും എന്ത് വൃത്തം, എന്ത് lyrics?). പാതിരിമാരില്‍ നിന്നും അനുഭവിക്കേണ്ടി വന്നിട്ടുള്ള അനീതി യുടെയും വേദനകളുടെയും,യാതനകളുടെയും കൈപ് നീര്‍ കുടിച്ചിറക്കിയ ഒരു നിസ്സഹായന്റെ ആല്‍മരോഷമുണ്ട്, ദുഖമുണ്ട്, സങ്കടമുണ്ട്, അങ്ങനെ എന്തെല്ലാമോ feelings ഉണ്ട്. ഇതെല്ലം അനുഭവിച്ചവനു മാത്രമേ എഴുതാന്‍ പറ്റുകയുള്ളു. ഇത് ജീവിതത്തില്‍ നിന്നും ചീന്തി എടുത്ത ഒരു ഏടാണ്. അതിന്റെ അരുകില്‍ കണ്ണീരും രക്തവും മറ്റും കണ്ടില്ലെങ്കിലെ അതിശയിക്കെണ്ടിയതുള്ളൂ.

      വര്‍ഷങ്ങള്‍ക്കു മുന്‍പേ പൊന്‍കുന്നം വര്‍ക്കി എന്ന അനശ്വര സാഹിത്യകാരന്റെ ചെറുകഥകള്‍ ഞാന്‍ വായിച്ചതില്‍ നിന്നാണ് കത്തോലിക്കാ പാതിരി വര്‍ഗത്തിന്‍റെ ധാര്‍ഷ്ട്യത്തിന്റെ കഥകള്‍ ഞാന്‍ ആദ്യമായി മനസിലാക്കുന്നത്‌. അതില്‍ പലതിലും ഒരു ദുഖിതനെ കാണാനുണ്ട്. പള്ളീലച്ചന്‍ സുഭിക്ഷമായ ഭക്ഷണം കഴിച്ചു ഏമ്പക്കം വിടുമ്പോള്‍ കൊതിയൂറി നോക്കി നില്‍ക്കുന്ന പട്ടിണിപ്പാവമായ ഒരു ദുഖിതന്‍. ശ്രീ കൂടലിന്റെ കവിത വായിച്ചപ്പോള്‍ അന്ന് വായിച്ച പൊന്‍കുന്നം വര്‍ക്കിയുടെ കഥകളെല്ലാം എന്‍റെ ഓര്‍മയില്‍ തെളിഞ്ഞു വരുന്നു. പാവങ്ങള്‍ക്ക് വീട് പണി എന്നും പറഞ്ഞു മദാമ്മയെ പറ്റിച്ചു ഡോളര്‍ അടിച്ചു മാറ്റിയ പള്ളീലച്ചനും, അര്‍ശസിനു മരുന്ന് വാങ്ങാന്‍ പോയി ചെക്കപ് ചെയ്തപ്പോള്‍ സിഫിലിസ് ആണെന്ന് തിരിച്ചറിഞ്ഞ പള്ളീലച്ചനും മറ്റും ഇന്നും ഒളി മങ്ങാതെ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നു.

      ശ്രീ കൂടലിന് എല്ലാ ഭാവുകങ്ങളും.
      dr skylark

      Delete
    2. skylark ഇന്നത്തെ രാഷ്ട്രീയത്തിന്റെ തനിപ്പകര്‍പ്പ് തന്നെ . അല്ലെങ്കില്‍ skylaarkkinte രണ്ടു പ്രതികരണങ്ങളും ഒന്ന് നോക്കിക്കേ. ഇന്നലെ കൂടലിന്റെ കവിത ഒന്ന് ഓടിച്ചു നോക്കിയത്രേ. ഓടിക്കാന്‍ ഇതെന്താ കാറോ വണ്ടിയോ വണ്ടോ വണ്ടിക്കാളയോ ? ഓടിച്ചു നോക്കിയപ്പോള്‍ പ്രതികരണം ഒന്ന്. ഓടിക്കാതെ നോക്കിയപ്പോള്‍ വേറെ ഒന്ന്.ഇപ്പൊ ഇദ്ദേഹത്തിനു ആ കവിത ശ്ശി ഇഷ്ടായീത്രേ. എന്തൊന്ന ന്‍റെ കുട്യേ ഇത് നേരതെങ്ങ്ട് ആയിക്കൂടായിരുന്നോ . ഇന്‍റെ സമയവും കൈവിരലുകളും വെറുതെ skylarkkinu വേണ്ടി ചലിപ്പിച്ചു ഊര്‍ജ നഷ്ടം വരുത്തീര്‍ക്കുന്നു. പേന അല്ലാത്തെന്റെ ഭാഗ്യം .ഇല്ലാച്ചാല്‍ ഇത്തിരി മഷിയും പേപ്പറും നഷ്ടയേനെ. ഇപ്പൊ തോന്ന്വ ഇക്കൂട്ടരെ ഒന്നും വിശോസിക്കെടിരുന്നില്ലാന്നുന്ന്. ഇക്കീ കാമെന്റ്രി വായിച്ചിട്ട് പൊളിഞ്ഞ വാ ഇപ്പഴും തുറന്നു തന്നെ ഇരിക്കുയ.എന്‍റെ താട താഴേക്കു തൂങ്ങുന്നത് പോലെ. ഇതാണ് മോനെ യഥാര്‍ദ്ധ മാനസാന്തരം, മാനസാന്തരം എന്ന് പറയുന്നത്. 360 ഡിഗ്രീ തിരിയുന്ന അഭിപ്രായം. ഞാന്‍ skylarkkinu വേണ്ടി ഉന്നയിച്ച ദുര്‍വാദങ്ങള്‍ എല്ലാം പിന്‍വലിക്കുന്നു എന്‍റെ പ്രിയരേ. ദേ ഇപ്പൊ ഞാന്‍ നേരത്തെ പറഞ്ഞ പോലെ വീണ്ടും താടിക്ക് കൈ കൊടുത്ത്തിരിക്കുകായ. എന്തിനന്നോ ; അങ്ങേനെയെ അടയ്ക്കാന്‍ മടി കാണിക്കുന്ന എന്‍റെ വായ് പൂര്‍വ സ്ഥിതി പ്രാപിക്കൂ. skylaarku ഒരപേക്ഷ ഉണ്ട് . മേലിലെങ്കിലും എന്തെങ്കിലും പറയുന്നതിന് മുന്‍പ് ഒന്ന് മനസ്സിരുത്തി വായിക്കണേ. ഓടിച്ചു വായിക്കരുത്. ബസ്‌ കണ്ടക്ടര്‍ തരുന്ന ടിക്കറ്റ് ആണെങ്കില്‍ പോലും. ഡോക്ടര്‍ എഴുതുന്ന കുറിപ്പ് ആയാലും. Dr . എന്നെഴുതിയത് വെറുതെ ആണല്ലേ?. ഇപ്പൊ മനസിലായി ഇഷ്ട. സാധാരണ വാനമ്പാടികള്‍ നൂറ്റാണ്ടുകളായി ഒരു പാട്ടെ പാടാറുള്ളൂ .അതിനിത് മനുഷ്യ വാനമ്പാടി അല്ലെ.? രാഗവും താളവും മാറാം. മാറണം. ഇത് ഒരു വ്യക്തി വിമര്‍ശനം അല്ല കേട്ടോ. എന്‍റെ നഷ്ടബോധം കാരണമാ. കവിതയിലെ കണ്ണീരിന്‍റെ നനവ്‌ ഒപ്പിയെടുത്ത ആ ആര്‍ദ്ര മനസിന്‍റെ ആന്ദോളനം അനുവാചകരുടെ ആത്മാവിനെ അനുഭൂതിയില്‍ ആഴത്തി എന്ന് തോന്നുന്നു.!?
      ജോസഫ് പടന്നമാക്കല്‍ ഞാന്‍ എന്തൊക്കെ eccentricity കാണിച്ചാലും ഇത്ര വേഗം ഇത്രയും മാനസാന്തരം വരില്ല.

      Delete
    3. ഇതെന്താ ജോണ്‍ സാറെ നമ്മള്‍ കൂട്ടായത് ആയിരുന്നല്ലോ. ഇപ്പോള്‍ എന്ത് പറ്റി? താങ്കള്‍ ആകെ തെറ്റിധരിച്ചിരിക്കുന്നു. ഞാന്‍ എഴുതിയ രണ്ടു അഭിപ്രായങ്ങളും ശെരി തന്നെ. ആദ്യത്തെ കമ്മെന്റ് നവീകരണ പ്രസ്ഥാനക്കാരായ NRI കളുടെ hypocrisy യോട് (അങ്ങനെ ഒന്നുണ്ടെങ്കില്‍) മൊത്തത്തിലാണ്. രണ്ടാമത്തെ കമ്മെന്റ് കൂടല്‍ എന്ന ഒരു വ്യക്തിയോട് മാത്രമാണ്. താങ്കള്‍ ഒരു hospital സന്ദര്‍ശിച്ചു എന്ന് വെക്കുക. ഒരാള്‍ രോഗം കൊണ്ട് വേദനയില്‍ പുളഞ്ഞു doctors നെ തെറി പറയുന്നതായി കാണുന്നു. doctors ആണ് അയാളുടെ കഷ്ടപാടിനു കാരണം എന്നാണ് ആരോപണം. അയാളെ ആശ്വസിപ്പിക്കുമോ അതോ doctors നെ തെറി പറഞ്ഞതില്‍ അയാളെ ശാസിക്കുമോ? ഞാന്‍ ആണെങ്കില്‍ അയാളെ ആശ്വസിപ്പിക്കുകയെ ഉള്ളൂ. അയാള്‍ തെറി വിളിക്കുന്ന doctor നമുക്ക് വേണ്ടപ്പെട്ടവന്‍ ആയാലും ആ രോഗിയെ വേണ്ട രീതിയില്‍ നോക്കിയില്ല എന്ന് ഒരു ആരോപണം ഉള്ള സ്ഥിതിക്ക് doctor ടെ പക്ഷം ചേര്‍ന്ന് ആ രോഗിയെ വീണ്ടും കുറ്റപ്പെടുത്തുന്നത് ശെരിയാണോ? ഞാനും അത്രയേ ചെയ്തുള്ളൂ.

      അടുത്തത് skylark ഒരു പെണ്ണാണെന്ന് കരുതി (ആണോ പെണ്ണോ എന്ന് ഇപ്പോഴും തീര്‍ച്ച ആയിട്ടില്ല, കേട്ടോ) ഒരാള്‍ കമ്മെന്റ് അടിച്ചു എന്ന് താങ്കള്‍ക്ക് തോന്നി. ആ anoni പറഞ്ഞത് skylark കന്യാസ്ത്രീകളുടെ കൂടെ പോയി dance ചെയൂ എന്ന്. അതില്‍ അശ്ലീലം എന്തിരിക്കുന്നു? ഞാന്‍ ചെറുപ്പത്തില്‍ എന്നെ dance പഠിപ്പിച്ചിരുന്ന കന്യാസ്ത്രീകളുടെ ഒപ്പം dance കളിച്ചിട്ടുണ്ട്. കന്യാസ്ത്രീകളുടെ കലാപരിപാടികളില്‍ അവരുടെ പലരുടെയും dance കാണാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. കന്യാസ്ത്രീകളില്‍ പലരും കുട്ടികളെ dance പഠിപ്പിക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്. കന്യാസ്ത്രീകള്‍ dance കളിച്ചു എന്ന് പറയുന്നതില്‍ എന്ത് അശ്ലീലം എന്ന് എനിക്ക് മനസിലാകുന്നില്ല. കന്യാസ്ത്രീകളില്‍ dancers മാത്രമല്ല ധാരാളം കലാകാരികള്‍ ഉണ്ട്. ആ anoni യുടെ അഭിപ്രായം കേട്ടിട്ട് എനിക്ക് ഒന്നും തോന്നിയില്ല. ഒരു അടി കൊടുക്കണം എന്ന് തോന്നിയാലും ആളു anoni അല്ലെ? anoni ക്ക് പേരും നാളും ഒന്നും ഇല്ലല്ലോ. അതുകൊണ്ട് ആരോട് പറയാന്‍? അപ്പോള്‍ താങ്കള്‍ പറഞ്ഞു സ്വന്തത്തില്‍ പെട്ട കന്യാസ്ത്രി ഉണ്ടോ ഒന്നിനെ പരിചയപ്പെടുത്തി കൊടുക്കാന്‍ എന്ന്. അപ്പോള്‍ anoni യെ ശാസിക്കാതെ താങ്കളെ ആ കളരിക്കല്‍ എന്ന വൃദ്ധന്‍ (ഒരു വൃദ്ധന്റെ fake photo വെച്ച് എന്ന് കരുതി ആളു വൃദ്ധന്‍ ഒന്നും അല്ല കേട്ടോ)ശാസിച്ചു എന്നല്ലേ താങ്കളുടെ പരാതി? ആ കളരിക്കലും എന്നെയും താങ്കളെയും പോലത്തെ ഒരു സാധാ member മാത്രം. അതിനു ചൂടാകാന്‍ എന്തിരിക്കുന്നു? താങ്കള്‍ക്ക് സ്വല്പം എടുത്തു ചാട്ടം കൂടി പോയോ എന്നൊരു സംശയം.

      മൂന്നാമത് ആയി skylark ഇന്റെ പേരിന്റെ കൂടെ dr എന്ന് വെക്കുന്നു എന്നാണ് താങ്കളുടെ ആരോപണം. ആ dr ഇന്റെ full form ഡോക്ടര്‍ എന്നാണെന്ന് ഞാന്‍ claim ചെയ്തിട്ടില്ല. ഞാന്‍ ആരെയും ഇത് വരെയും ചികിത്സിച്ചിട്ടും ഇല്ല. ഇനി doctor എന്നാണെങ്കില്‍ തന്നെ എന്താണ് തെറ്റ്? അച്ചന്മാര്‍ ബിഷപ്പ് ആകുമ്പോള്‍ പ്രത്യേകം പരീക്ഷ ഒന്നും പാസാകാതെ automatic ആയി doctor എന്ന് പേരിന്റെ കൂടെ വെക്കുന്നു. doctor of divinity എന്ന സ്ഥാനം അവര്‍ക്ക് ബിഷപ്‌ ആയി എന്ന കാരണത്താല്‍ കിട്ടുന്നു എന്നാണ് സങ്കല്‍പം. ഞാന്‍ blog എഴുതാന്‍ തുടങ്ങിയ അന്ന് എനിക്ക് doctor of blog എന്ന സ്ഥാനം കിട്ടി എന്നെ ഉള്ളൂ. bishop മാര്‍ automatic ആയി doctor of divinity ആകുന്നത്‌ പോലെ ഞാനും automatic ആയി doctor of blog ആയി. ഇപ്പോള്‍ സംശയം എല്ലാം മാറിയല്ലോ? ഒന്ന് ചിരിച്ചേ. താങ്കളുടെ പഴയ ചൊടിയും ചുണയും വീണ്ടും കാണട്ടെ ഈ ബ്ലോഗിലൂടെ. ഇവിടെ ഉള്ള കമ്മേന്റുകരെ ചികിത്സിക്കാന്‍ വന്ന psychiatry doctor നെ ഈ blog doctor ചികില്‍സിക്കെണ്ടിയ ഗതികേട് വന്നല്ലോ എന്റെ ദൈവമേ!

      dr skylark

      Delete
    4. അല്ലയോ വാനമ്പാടി വാനംപാടിയും വനത്തില്‍ പെട്ടുവോ വേടന്‍റെ വലയില്‍ കുടുങ്ങിയോ ? ഇതൊക്കെ ഒരു ബ്ലോഗിലെ രസങ്ങള്‍ അല്ലെ"
      . Dr . sky എഴുതിയത് തന്നെ ഇവിടെ ഉത്തരമായി ക്വോട് ചെയ്യുന്നു.

      " എന്റെ ജോണേ പിണങ്ങി പോകല്ലേ. ഇതൊക്കെ ഒരു തമാശ അല്ലെ. ഇങ്ങനെ ഒക്കെ നമ്മുടെ ജീവിതത്തില്‍ ഉണ്ടെങ്കിലല്ലേ ജീവിതത്തിനു ഒരു രസം ഒക്കെ ഉള്ളൂ. "

      അതെ അത് തന്നെ .എപ്പഴും സീരിയസ്സായാല്‍ നമ്മുടെ ഞരമ്പ്‌ വലിഞ്ഞു മുറുകി പൊട്ടിപ്പോകും. അല്പം ഇളിക്കാന്‍ സോറി ചിരിക്കാന്‍ വേണ്ടി എഴുതിയതാ. കാര്യമായി കളി പറയാം. കാര്യമായി കാര്യം പറയാം. കളിയായി കളി പറയാം , കളിയായി കാര്യവും പറയാം. നാലും നല്ലതാ. നാലില്‍ നാലും മാറി മാറി ഉപയോഗിച്ചാല്‍ ഈ ജീവിതത്തിന്റെ ബോറടി മാറ്റാം. variety is beauty എന്നല്ലേ. അതിവിടെയും ചിലപ്പോള്‍ ആവശ്യം ആണെന്ന് തോന്നുന്നു. കുഞ്ഞുങ്ങളെ പോലെ ആകൂ . മഞ്ഞിന്‍റെ നയിര്‍മല്യം അണിയൂ.സ്വര്‍ഗ രാജ്യം അവരെപോലെ ഉള്ളവരുടെതാ.കാരണം അവര്‍ എപ്പഴും ഹാപ്പി ആയിരിക്കും.
      സ്കൈലാര്‍ക്കിന്റെ സമീപനം തന്നെ ഒരു നല്ല ഡോക്ടറുടെ ആണ്. എന്നെ ആരും പരിഹസിച്ചതായി; ശാസിച്ചതായി തോന്നിയില്ല. എനിക്ക് ഇന്ന് വരെ തോന്നിയിട്ടില്ല.പരാതിയും ഇല്ല.താങ്കള്‍ ഡോക്ടര്‍ ആയതിലും ഒരു പരാതിയും ഇല്ല. Opinion is like asshole , because everybody has one . എനിക്കും ഒന്നുണ്ട് മറ്റുള്ളവര്‍ക്കും. Good for everybody . ഞാനും ഓരോ opinion പറയുന്നു. അതത്ര മാത്രം.ഞാന്‍ ഇല്ലെങ്കിലും ഈ ലോകം ഇതിലും നന്നായി മുന്നോട്ടു പോകും എന്ന് ഉറച്ചു വിശ്വസിക്കുന്നവരില്‍ ഒരാളാണ് ഞാന്‍.
      ഒരു കാര്യം താങ്കള്‍ പറഞ്ഞത് ശരി ആണ്. അല്പം എടുത്തു ചാട്ടം ഉണ്ട്.ഞാന്‍ ഒരു എടുത്തു ചാട്ടം ചാടിയതിന്‍റെ കഷ്ടപ്പാട് ഇത് വരെ മാറിയിട്ടില്ല. ചാടിയത് പൂങ്കാവനത്തില്‍ നിന്ന് . ചാടിയതോ കുറ്റിക്കാട്ടിലേക്ക്.

      Delete
  11. ചുമ്മാ പറയുന്നവനല്ല കപ്യാര്‍
    തൊമ്മിപുരാണം പഠിച്ചവനാണയാള്‍
    എല്ലാം സഹിക്കും മിശിഹയാണെങ്കിലും
    പള്ളിയെത്തൊട്ടാല്‍ സഹിക്കില്ല കപ്പിയാര്‍
    (വയലാര്‍ - കഥാപ്രസംഗവും കപ്യാരും)

    ReplyDelete