സ്ത്രീയോടൊത്ത് ബീച്ചില്‍ കുളിച്ചുകൊണ്ടിരുന്ന
ബിഷപ്പിന്റെ ചിത്രം പുറത്തായി. അര്‍ജന്റീനിയന്‍ ബിഷപ്പ് ഫെര്‍ണാന്റോ മരിയ ബാര്‍ഗല്ലോ
(59)യുടെ ചിത്രങ്ങളാണ് പുറത്തായിരിക്കുന്നത്. ഒരു മെക്‌സിക്കന്‍ ബീച്ചില്‍ വച്ച്
സുന്ദരിയായ സ്ത്രീയോടൊത്ത് കുളിക്കുകയും സ്ത്രീയെ ചുംബിക്കുകയും ചെയ്യുന്ന
ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ചിത്രങ്ങള്‍ പുറത്തായപ്പോള്‍
തന്നെ അതിലുളളത് താനല്ലന്ന് ഫെര്‍ണാന്റോ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ
ദിവസം കൂടുതല്‍ ചിത്രങ്ങള്‍ പുറത്തായതോടെ കൂടെയുണ്ടായിരുന്നത് തന്റെ പഴയൊരു
സുഹൃത്താണന്നുളള
വിശദീകരണമായി ഫെര്‍ണാന്റോ രംഗത്തെത്തി.
Daily Mail എന്ന British Tabloid Newspaper-ല്‍ വന്ന വാര്‍ത്തയെ അടിസ്ഥാനമാക്കി, ചില മലയാളം ഓണ്‍ലൈന്‍ പ്രസധീകരണങ്ങളില്‍
വന്ന വാര്‍ത്തയുടെ ഒരു ഭാഗമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.
ഈ പറഞ്ഞ വാര്‍ത്തയെ കുറിച്ച് ഇത്ര മാത്രം ഒച്ച വെച്ച് പ്രതികരിക്കേണ്ടിയ ആവശ്യം യഥാര്‍ത്ഥത്തില്‍ ഉണ്ടോ? ഒരു ബിഷപ് ഒരു സ്ത്രീയുമായി ഒരു ബീച്ചില്‍ കുളിച്ചു. അത്ര അല്ലെ ഉള്ളൂ. ഇനി അഥവാ ആ ബിഷപ് ആ സ്ത്രീയുമായോ അതോ വേറൊരു സ്ത്രീയുമായോ sex ഇല്‍ ഏര്‍പ്പെട്ടാലും നമുക്ക് എന്ത് നഷ്ടം? ആ സ്ത്രീക്ക് പരാതി ഇല്ലെങ്കില്‍ നമ്മള്‍ അതിനെ പറ്റി ചിന്തിച്ചു എന്തിനു വേവലാതി പെടണം? അദ്ദേഹം അദ്ദേഹത്തിന്റെ ശാരീരികമായ ഒരു ആവശ്യം നിറവേറ്റി. അത്രയുമല്ലേ ഉള്ളൂ. അദേഹത്തെ കല്ലെറിയുന്നവരുടെ കൂടെ കൂടി നമ്മള്‍ എല്ലാം സദാചാര പോലീസിന്റെ നിലവാരത്തിലേക്ക് താഴെണ്ടിയ കാര്യം ഉണ്ടോ? പിന്നെ morality യുടെ പ്രശ്നം എന്ന് ചിലര്‍ പറഞ്ഞേക്കാം. Morality എന്നൊക്കെ ഉള്ള സംഗതി തന്നെ പാവപ്പെട്ടവന് മാത്രമായി അധികാരവും പണവും ഉള്ളവന്‍ ഉണ്ടാക്കി വെച്ചിരിക്കുന്ന ചില കപട സദാചാര നിയമ സംഹിതയില്‍ പെട്ടത് അല്ലയോ? morality തന്നെ സ്ഥലകാലമനുസരിച്ചു ആപേക്ഷികം ആണ് താനും. ബ്രഹ്മചര്യം കാത്തു സൂക്ഷിക്കേണ്ടിയ ബിഷപ് ഇങ്ങനെ ചെയ്തത് ശെരിയായില്ല എന്ന് വേറെ ചിലര്‍ പറഞ്ഞേക്കാം. അത് ആ ബിഷപ്പിന്റെ കുറ്റമാകുന്നത് എങ്ങനെ? പുരോഹിതന്മാര്‍ ബ്രഹ്മചര്യം കാത്തു സൂക്ഷിക്കണം എന്ന് നിഷ്കര്‍ഷിക്കുന്ന കത്തോലിക്കാ സഭയുടെ പോളിസിയുടെ കുഴപ്പം അല്ലെ? ആ ബിഷപ് caritas എന്ന സംഗടനയുടെ തലവന്‍ ആണ് എന്നാണ് കേള്‍ക്കുന്നത്. അങ്ങനെ എങ്കില്‍ പാവപ്പെട്ടവന്റെ പണം എടുത്തു misuse ചെയ്തു എന്ന കുറ്റം വേണമെങ്കില്‍ അദ്ദേഹത്തിനെതിരെ ഉന്നയിക്കാം. ഒരു ബീച്ചില്‍ കുളിക്കുന്നതിനു ചെലവാക്കാവുന്ന അത്രയും ശമ്പളം എന്തായാലും അദ്ദേഹത്തിനു കാണുമല്ലോ. അപ്പോള്‍ ആ ആരോപണത്തിനും അത്ര scope ഇല്ല.അല്ലാതെ ഇതില്‍ ഇത്ര പറയാനും കൊട്ടി ഘോഷിക്കാനും എന്തിരിക്കുന്നു?
ReplyDeleteസ്കയിലാര്‍ക്കിനെ ഞാന്‍ ശ്രദ്ധിക്കുന്നു. പ്രവാസികളുടെ കാര്യം പറയുമ്പോള്‍ അദ്ദേഹം തികച്ചും യാഥാസ്ഥിതികനും നാട്ടിലെ
Deleteസഭകളെപ്പറ്റി വിമര്ശിക്കരുതെന്നുമാണ് ഉപദേശം.സഭകളുടെ നാട്ടിലുള്ള പ്രശ്നങ്ങള്‍ പ്രവാസി ചിന്തിക്കേണ്ടാ എന്നും ബ്ലോഗില്‍ എഴുതിയിരുന്നു.
അര്‍ജന്റീനക്കാരന്‍ ബിഷപ്പ് അര്‍ദ്ധനഗ്നയായ സുന്ദരികളുമൊത്തു ബീച്ചില്‍ ഉമ്മ കൊടുത്തപ്പോള്‍ പ്രവാസി സംസ്ക്കാരത്തെ വാനോളം പുകഴ്ത്തുവാന്‍ അദ്ദേഹം വാചാലനായി. അറക്കല്‍ തിരുമേനിയും
പള്ളിക്കാപറമ്പനും കോണകം ഉടുത്തു നാട്ടിലെ സുന്ദരിമാരുമായി ഉമ്മകൊടുത്തും ലൈംഗികക്രീടകളില്‍ മുഴുകി നടന്നാലും എന്തായിരിക്കുമോ ഡോക്ടര്‍ സ്കയിലാര്‍ക്കിന്റെ
പ്രതികരണമെന്ന് അറിയത്തില്ല.
എങ്കില്‍ എല്ലാ ബിഷപ്പുമാരെയും സുന്ദരിമാരുമൊത്ത് പള്ളി കുര്‍ബാനയില്‍ ഡിസ്ക്കോ,ക്യാബറാ ഡാന്‍സുകള്‍,പീപ് ഷോസ് മുതലായവ അനുവദിച്ചുകൂടെ? എന്തുകൊണ്ട് കുര്‍ബാനസമയത്തും ബീച്ചില്‍ ഡാന്‍സ് ചെയ്യുന്ന അര്‍ദ്ധനാരികളെ കൊണ്ട് കുര്‍ബാന കൊടുക്കുവാന്‍ അനുവദിച്ചുകൂടാ?
പുളിച്ച വീഞ്ഞും ചൂടുള്ള അര്‍ദ്ധനാരിമാരുമൊത്തു പുരോഹിതര്‍ക്ക് കുര്‍ബാന ചൊല്ലികൂടാ? അങ്ങനെ ഭക്തര്‍ക്കും കുറച്ചു വീര്യം പകര്‍ന്നു കൂടെ? എന്തിനു ബീച്ച് മാത്രമാക്കണം.
വിദേശനാട്ടില്‍ ജീവിക്കുന്ന ഞങ്ങള്‍ ആദ്യതലമുറകള്‍ക്കു ദഹിക്കാത്ത സംഗതി പ്രവാസിവിരോധമുള്ള സ്കയിലാര്‍ക്ക് ഇങ്ങനെ
അഭിപ്രായമൂലം ബിഷപ്പിനെ അനുകൂലിച്ചപ്പോള്‍ ഒരു വിരോധാഭാസമായി തോന്നിപോയി.
ഇത്ര പറയാനും കൊട്ടി ഘോഷിക്കാനും എന്തിരിക്കുന്നു? - Skylark
ReplyDeleteഒരു പാടുണ്ട്.
എം.പി. മന്മഥന്‍ മദ്യവിരുദ്ധപ്രസ്ഥാനത്തിന്റെ ആളായിരുന്നു. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം. എനിക്ക് മദ്യപിക്കണമെങ്കില്‍ മന്മഥന്‍സാറിന്റെ അനുവാദം വേണ്ട. അങ്ങേര്‍ പറയുന്നതില്‍ കാര്യം ഉണ്ടോ എന്ന് എനിക്ക് വേണമെങ്കില്‍ ചിന്തിച്ചു നോക്കാം. പക്ഷെ മലയാളികളെ മൊത്തം മദ്യകാര്യത്തില്‍ ഉപദേശിച്ചിട്ട്, അദ്ദേഹം വൈകുന്നേരം ബാറില്‍ കയറിയിരുന്നു ലാര്‍ജ് അടിച്ചാല്‍ അത് വാര്‍ത്തയാകും, അത് കൊട്ടിഘോഷിക്കപ്പെടും.
വാക്കും പ്രവര്‍ത്തിയും തമ്മില്‍ ചില ബന്ധങ്ങള്‍ ഒക്കെ വേണം.
ലോകത്തിന്റെ സദാചാരത്തിന്റെ കാവല്ക്കാരാണെന്നു നടിക്കുകയും, തന്റെ കീഴിലുള്ള പുരോഹിതര്‍ക്ക് വിവാഹജീവിതം നിഷേധിക്കുകയും ചെയ്തിട്ട്, തനിക്ക് ആ സുഖം വേണമെന്നു് ആഗ്രഹിക്കുമ്പോള്‍, എന്താണ് ചെയ്യേണ്ടത്, അങ്ങേര്‍ക്കു കൂട്ടികൊണ്ടുക്കണോ?
ബിഷപ്പ് ആയത് കൊണ്ട് മാത്രമല്ല, നാളെ ഒരു പ്രസിദ്ധനായ ഗായകന്‍, അല്ലെങ്കില്‍ എഴുത്തുകാരന്‍ ഇതുപോലെ ഒരു സാഹചര്യത്തില്‍ പെട്ടാലും പപ്പരാസികള്‍ അത് വാര്‍ത്തയാക്കും. Skylark-നു മെത്രാനോട് അനുകമ്പയും സഹാനുഭൂതിയും തോന്നുന്നെങ്കില്‍, എനിക്കൊരു പ്രശനവുമില്ല. കൊട്ടിഘോഷിക്കുന്നവരെ അതിനനുവദിക്കുക.