കുറച്ച് ആഴ്ചകള്‍ക്കുമുമ്പ് ഒരു പോലീസുകാരനുണ്ടായ ദൈവശാപത്തെക്കുറിച്ച്
ഒരു ധ്യാനപ്രാസംഗികന്‍ പറയുന്നത് കേട്ടിരുന്ന ഒരാള്‍ എന്നോടു പറഞ്ഞു.
കാഞ്ഞിരപ്പള്ളി മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍ യാത്ര
ചെയ്തിരുന്ന കാര്‍ പറത്താനം എന്ന സ്ഥലത്തുവെച്ച് പോലീസുകാര്‍ തടഞ്ഞു നിര്‍ത്തി
ഡ്രൈവറോട് ഊതാന്‍ പറഞ്ഞു. (അതായത് ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന്
പരിശോധിക്കാന്‍). ഏതായാലും ഡ്രൈവര്‍ ആദ്യം മടിച്ചു. പിന്നീട് കര്‍ശനമായി
പറഞ്ഞപ്പോള്‍ ഊതി.
''വന്ദ്യ തിരുമേനി''
പുറകിലിരിക്കുന്നത് കണ്ടിട്ടും ഡ്രൈവറെക്കൊണ്ട് ഊതിച്ച
പോലീസുകാരനെ പിറ്റേദിവസംതന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ട് സ്ഥലംമാറ്റി.
അങ്ങനെ മെത്രാനെ അപമാനിച്ചതിന് ഉടനടി പോലീസുകാരന് ദൈവശിക്ഷ കിട്ടി!
മെത്രാനും കര്‍ദിനാളുമെല്ലാം നിയമത്തിന് വിധേയരാണ് എന്ന
മാന്യമായ ചിന്ത നമ്മുടെ മെത്രാന്മാര്‍ക്കും അച്ചന്മാര്‍ക്കുമില്ല. അവര്‍ നിയമത്തിന് അതീതരാണെന്നാണ് അവരുടെ ഭാവം. രാഷ്ട്രത്തിന്റെ നിയമം അനുസരിക്കാന്‍ ജനങ്ങളെ
പഠിപ്പിക്കുകയും മാതൃക കാണിക്കുകയും ചെയ്യേണ്ട മെത്രാനാണ് തന്റെ ഡ്യൂട്ടി ചെയ്ത
പോലീസുകാരനെ ശിക്ഷിക്കാന്‍ മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്തത്!
ഒരു സംഭവം ഓര്‍ക്കുന്നു. രണ്ടാം ലോകമഹായുദ്ധകാലം. ലണ്ടന്‍
പട്ടണത്തിലെ ഒരു ഭാഗത്ത് ബോംബ് പൊട്ടി. വിവരമറിഞ്ഞ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍
ചര്‍ച്ചില്‍ ഉടനെ സംഭവസ്ഥലത്തെത്തി. ഡ്യൂട്ടിയില്‍ നിന്ന പട്ടാളക്കാരന്‍
അദ്ദേഹത്തിന്റെ വാഹനം തടഞ്ഞു. ചര്‍ച്ചില്‍ പുറത്തിറങ്ങി പട്ടാളക്കാരനോടു ചോദിച്ചു.
ഞാന്‍ ആരാണെന്ന് അറിയാമോ? അയാള്‍ സല്യൂട്ട് അടിച്ചു പറഞ്ഞു: പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍.
പട്ടാളക്കാരന്‍ ഉറപ്പിച്ചു പറഞ്ഞു. എന്റെ കമാന്റിംഗ് ഓഫീസര്‍ ആരെയും അകത്തു
കടത്തരുതെന്ന് ഓര്‍ഡറിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓര്‍ഡര്‍ പാലിക്കാന്‍ ഞാന്‍
ബാദ്ധ്യസ്ഥനാണ്. മുമ്പോട്ടു പോകരുത്. ചര്‍ച്ചില്‍ മടങ്ങി. പട്ടാളക്കാരന്‍ ഭയന്നു.
പ്രധാനമന്ത്രിയെയാണ് താന്‍ മടക്കി അയച്ചത്. ശിക്ഷ തീര്‍ച്ച. പക്ഷേ വിന്‍സ്റ്റണ്‍
ചര്‍ച്ചില്‍ ഓഫീസില്‍ ചെന്നയുടന്‍ ഈ പട്ടാളക്കാരന്‍ അയാളുടെ കര്‍മനിര്‍വഹണത്തില്‍
കാണിച്ച ശുഷ്‌കാന്തിയ്ക്ക് രണ്ട് ഇന്‍ക്രിമെന്റ് കൊടുത്തു.
പാവം ഒരു പോലീസുകാരന്‍ തന്റെ കര്‍മം നിര്‍വഹിച്ചതിന് അറയ്ക്കല്‍ മെത്രാന്‍ ശിക്ഷിച്ചു. അത് ദൈവശിക്ഷയാണുപോലും!
പാവം ഒരു പോലീസുകാരന്‍ തന്റെ കര്‍മം നിര്‍വഹിച്ചതിന് അറയ്ക്കല്‍ മെത്രാന്‍ ശിക്ഷിച്ചു. അത് ദൈവശിക്ഷയാണുപോലും!
(2012 മെയ് ലക്കം ഓശാനയില്‍ നിന്ന്)
മഹാനായ ചര്‍ച്ചിലിനെയും അറയ്ക്കല്‍ തിരുമേനിയെയും തുലനം ചെയ്യണമോ. ചര്‍ച്ചില്‍ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ച പ്രതിഭ. യാതൊരു തത്വവും പാലിക്കാത്ത വെറും താഴെക്കിടയില്‍ വളര്‍ന്ന ഒരു ബിഷപ്പിനെ ചര്‍ച്ചിലുമായി തുലനം ചെയ്താല്‍ ക്ഷീണം ഓശാനപത്രത്തിനു മാത്രം. അറ ക്കനെ വേണമെങ്കില്‍ കായംകുളം കൊച്ചുണ്ണിയോട് ഉപമിക്കാം.
ReplyDeleteഎവന്മാരെയെല്ലാം ചമ്മട്ടികൊണ്ടു അടിക്കണം, രണ്ടടി ഉ.ചാണ്ടിക്കും കൊടുക്കണം
ReplyDelete