യേശു മുതലാളിത്ത ചിന്താഗതിക്കാരനോ?
ദൈവപുത്രനായ യേശുവിനെ കമ്യൂണിസ്റ്റ്കാരന്‍, സോഷ്യലിസ്റ്റ് സ്റ്റലിനീസ്ററ്, കാപ്പിറ്റലിസ്ററ് എന്നിങ്ങനെ ഭാവനകള്‍ അനുസരിച്ചു
വര്‍ണ്ണിക്കുന്നു. അമേരിക്കന്‍ ചിന്താഗതിയില്‍ യേശു ഒരു
മുതലാളിത്ത വ്യവസ്ഥവാദിയാണ്.കൊളോണിയല്‍ കാലഘട്ടങ്ങളില്‍ അനേക ചിന്തകര്‍
ബ്രിട്ടനിലെ മതാധിഷ്ഠ രാഷ്ട്രത്തെ എതിര്‍ത്തിരുന്നു. നാസ്തിക ചിന്താഗതി
അമേരിക്കന്‍ മനസ്സുകളില്‍ ശക്തിയായി ആഞ്ഞടിച്ചിരുന്ന കാലവുമായിരുന്നു.
ഇതായിരുന്നു ആദി പിതാക്കന്മാര്‍
അമേരിക്കന്‍ ഭരണഘടന ഉണ്ടാക്കിയപ്പോള്‍ ദൈവത്തില്‍ ഞങ്ങള്‍ വിശ്വാസിക്കുന്നുവെന്ന (In God We Trust”) സിദ്ധാന്ത വാക്യം (Motto) തിരഞ്ഞെടുത്തത്. 1950 ല്‍ അമേരിക്കന്‍ ഡോളറില്‍
ദൈവത്തില്‍ വിശ്വസിക്കുന്നുവെന്ന ( (In God We Trust”)വാക്യം ലിഖിതം ചെയ്തുകൊണ്ടു ഔദ്യോഗികമായി കറന്‍സി അച്ചടിച്ചു പുറത്താക്കി.
അക്കാലത്തായിരുന്നു ദൈവവിശ്വാസത്തെ ചോദ്യം ചെയ്തു കമ്യൂണിസം എന്ന സിദ്ധാന്തം അമേരിക്കയില്‍ പ്രചരിക്കുവാന്‍ തുടങ്ങിയത്. അമേരിക്കന്‍ജനത പ്രധാന വിശിഷ്ടദിനങ്ങളില്‍ ദേശീയപതാക നെഞ്ചോട് ചേര്‍ത്തുകൊണ്ട് the Pledge of Allegiance പ്രതിജ്ഞയില്‍ക്കൂടി ഗവണ്മെന്റ്നോട് കൂറ് പ്രഖ്യാപിച്ചുള്ള ദേശസ്നേഹം പ്രകടിപ്പിക്കുന്നു.
കമ്യൂണിസത്തെ അത്രമാത്രം എതിര്‍ക്കുന്നതുകൊണ്ടു യേശു അമേരിക്കയുടെ കാഴ്ചപ്പാടില്‍ ഒരു മുതലാളിത്ത തത്വ സംഹിതയുടെ ഉപജ്ഞാതാവാണ്. അനേകം അമേരിക്കന്‍ മനസ്സുകളില്‍ ബൈബിള്‍ മുതലാളിത്ത
വ്യവസ്തയുടെ കൊച്ചുപുസ്തകമായി കരുതുന്നു.
യേശു ഇതിന്റെ സ്ഥാപകനും.
ബൈബിള്‍ സാമ്പത്തിക ശാസ്ത്രമോ?
ബൈബിള്‍ ഒരു സാമ്പത്തികശാസ്ത്രമല്ല. എങ്കിലും
സ്വതന്ത്രമായ ഒരു സാമ്പത്തിക വിപ്ലവ സിദ്ധാന്തം യേശുവിന്‍റെ മലയിലെ പ്രസംഗങ്ങളില്‍
ഒളിഞ്ഞുകിടപ്പുണ്ട്. പുതിയ നിയമത്തിലുടനീളം സോഷ്യലിസ്റ്റുകമ്മ്യൂണിസ്റ്റ് ആശയങ്ങള്‍
കാണാം.
കമ്മ്യൂണിസ്റ്റ്കാര്‍ യേശു ഒരു കമ്മ്യൂണിസ്റ്റാണെന്നു
പറയുമ്പോള്‍ പുരോഹിതരെ വിരളിപിടിപ്പിക്കും.സഭ, സ്വതന്ത്രമായ സാമ്പത്തികശാസ്ത്രത്തെ എതിര്‍ക്കുന്നു. സാമ്പത്തിക അടിസ്ഥാനതത്വങ്ങളില്‍ സോഷ്യലിസവും കമ്മ്യൂണിസവും, ദാരിദ്ര്യം വര്‍ദ്ധിപ്പിക്കുമെന്ന് സഭ വാദിക്കുന്നു. സോഷ്യലിസ്റ്റു രാഷ്ട്രങ്ങളില്‍ സാമ്പത്തിക അസമത്വങ്ങള്‍ കഠിനമായി കാണുന്നതും അതിനു ഉദാഹരണമാണ്. യൂറോപ്പും ഇറ്റലിയും സാമ്പത്തിക അടിമത്വം ഏറ്റുവാങ്ങിയതും സോഷ്യലിസത്തിന്‍റെ പരാജയമായി കണക്കാക്കുന്നു.
എങ്കിലും ഒരു ചോദ്യം ഇവിടെ ഉയരുന്നു. സഭ ക്യാപ്പിറ്റലിസത്തെ അനുകൂലിക്കുന്നത് ബൈബിളിന്‍റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരല്ലേ?
ധനികന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത് ഒട്ടകം
സൂചിക്കുഴലില്‍കൂടി കടക്കുന്നതിലും ബുദ്ധിമുട്ടാണെന്നാണ് യേശുവിന്‍റെ
സാമ്പത്തികസിദ്ധാന്തം.
ആദിമസഭയില്‍ ശിഷ്യന്മാരുടെ കൂട്ടായ്മയില്‍ അവര്‍ തുല്യരായിരുന്നു. തുല്യമായി
അപ്പങ്ങള്‍ പങ്കുവെച്ചു പ്രാര്‍ഥനകളുമായി ഒരു സോഷ്യലിസ്റ്റു
വിഭാവനലോകത്തിലായിരുന്നു അപ്പോസ്തോലന്മാര്‍ കഴിഞ്ഞു കൂടിയിരുന്നത്. എല്ലാ
വിശ്വാസികളും ഒത്തൊരുമിച്ചു സ്വത്തുക്കള്‍ തുല്യമായി പങ്കുവെച്ചു. ദരിദ്രര്‍ക്ക്
ദാനം ചെയ്യുവാന്‍ അവരുടെ കൈവശമുള്ളതെല്ലാം വിറ്റു. ദേവാലയ പരിസരങ്ങളില്‍
സമ്മേളിച്ചു തുല്യമായി അപ്പങ്ങള്‍ മുറിച്ചു പാവങ്ങള്‍ക്കും നല്‍കിയും സന്തോഷത്തോടെയും
പൂര്‍ണ്ണമനസ്സോടെയും ആത്മാര്‍ത്ഥമായ ഹൃദയ വികാരങ്ങളോടെയും അവര്‍ ജീവിച്ചു.
പില്‍ക്കാലത്ത് യേശുവിന്‍റെ അനുയായികള്‍
ഭൂഉടമകള്‍, രാജാക്കന്മാര്‍, മന്ത്രിമാര്‍ എല്ലാം ആയി. റോമ്മാ സാമ്രാജ്യവും വത്തിക്കാന്‍ കൊട്ടാരവും കരസ്ഥമാക്കിയതോടെ യേശുവിനെ ഒരു ക്യാപ്പിറ്റലിസ്സ്റ്റുമാക്കി. ഇന്നു ആ തച്ചന്‍റെ അനുയായികള്‍ക്ക് വേണ്ടത് കോഴ, കൈക്കൂലി, പെണ്ണ്, മദ്യം എന്നിവകളും.
ഇന്നു നസ്രത്തിലെ യേശുവിനായി കമ്മ്യൂണിസ്റ്റുകാരും പുരോഹിതരും ഒരുപോലെ തെരുവില്‍ ദ്വന്ദയുദ്ധം ചെയ്യുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. നഷ്ടപ്പെട്ടുപോയ യേശുവിനെ സ്വന്തമാക്കുവാന്‍ സംസ്ക്കാരത്തിന്റെ അതിരുവരമ്പു കടന്നു പുരോഹിതരും രാഷ്ട്രീയക്കാരെപ്പോലെ തെരുവുകള്‍തോറും തീപ്പൊരി പ്രസംഗങ്ങള്‍ നടത്തി സഭയുടെ വില നശിപ്പിക്കുന്നതും ഖേദകരമാണ്.
കമ്മ്യൂണിസ്റ്റുകാരും പുരോഹിതരും ഒരേ ആശയാധിഷ്ടിതമായി തങ്ങളുടെ പ്രസ്ഥാനങ്ങളുടെ വിജയത്തിനായി യേശുവിനെ ബലിയാടാക്കുവാനുള്ള തീവ്രശ്രമത്തിലാണ്. 'ദരിദ്രര്‍ അനുഗ്രഹീതര്‍, ഭാഗ്യവാന്മാര്‍, എന്തു കൊണ്ടെന്നാല്‍ ദൈവം അവരോടു കൂടി" എന്നിങ്ങനെ ബൈബിള്‍ വചനം എടുത്തു പറഞ്ഞു ചന്തക്കവലകളില്‍ പ്രസംഗിക്കുന്ന നവ പ്രവാചകരായ ഇവര്‍ പൊതു ജീവിതത്തില്‍ ഒരു നിത്യ സംഭവമായിരിക്കുന്നു.യേശു ഒരു പ്രസ്ഥാനത്തിന്റെയും വക്താവായിരുന്നില്ല. ഇത്തരം ആശയ വൈരൂപ്യങ്ങള്‍ ആദ്യമ സഭയില്‍ ഉണ്ടായിരുന്നുമില്ല ; അങ്ങനെ മുക്കവരെ
പഠിപ്പിച്ചുമില്ല..
യേശുവിനെപ്പറ്റി പിണറായി കേരളത്തില്‍ എന്തൊക്കെ പറഞ്ഞിട്ടുണ്ടോ അതുതന്നെ മിക്ക ലോകകമ്മ്യൂണിസ്റ്റ് നേതാക്കളും മുമ്പു പറഞ്ഞിട്ടുണ്ട്.യേശുവിനെ ഇന്നു എല്ലാ സാമൂഹിക മത രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍ക്കും വേണം. ഹൈന്ദവ മുസ്ലിം ബുദ്ധ ജനതകളിലും അവരുടെ ലോക സംസ്ക്കാരങ്ങളിലും ഒന്നുപോലെ യേശു പ്രകാശദീപം തന്നെ.
ജീസസ്സില്‍ ഒരു ക്രിസ്ത്യാനിയെക്കാള്‍ കമ്മ്യൂണിസ്റ്റ്കാരന്‍ ആയി കാണുന്നുവെന്നു ഫ്യൂഡല്‍ കാസ്ട്രോ 1998ല്‍ മാര്‍പാപ്പ ക്യുബാ സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞു. അന്നാരും പ്രതിക്ഷേധിച്ചും കേട്ടില്ല. ജീസ്സസിനു വേണ്ടി മുറവിളി നടത്തിയത് പാവപ്പെട്ട മീന്‍ പിടിക്കുന്ന മുക്കവര്‍ ആയിരുന്നുവെന്നും കാസ്ട്രോ പറഞ്ഞു. തൊഴിലാളികള്‍ക്ക് വേണ്ടി സംസാരിച്ചതുകൊണ്ട് ആ വിപ്ലവകാരിയെ അന്നത്തെ ഫാസിസ്റ്റ് പുരോഹിതവര്‍ഗം കൊല ചെയ്തുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ സഹോദരന്‍ റൌള്‍ കാസ്ട്രോ അഭിപ്രായപ്പെട്ടത്.
ചരിത്രത്തിലേക്ക് ഒന്നു കണ്ണോടിക്കുമെങ്കില്‍ മാര്‍ക്സിസ്റ്റ്, ഫാസ്സിസ്റ്റ്, നാസ്സിസ്റ്റ്,ഇസ്ലാം
ക്രിസ്തീയ പുരോഹിത വര്‍ഗമെല്ലാം മതത്തിന്‍റെയും പ്രസ്ഥാനങ്ങളുടെയും പേരില്‍
ലോകചരിത്രത്തില്‍ രക്തപ്പുഴ ഒഴുക്കിയവരാണ്. ആരെങ്കിലും എതിരായി സംസാരിച്ചാല്‍,
പ്രകടനം നടത്തിയാല്‍ ബുദ്ധിജീവികളടക്കം സമൂലം കൊന്ന ചരിത്രമാണ്
ഇവര്‍ക്കെല്ലാമുള്ളത്. അധികാരം കിട്ടികഴിഞ്ഞാല്‍ ഭ്രാന്തുപിടിച്ച ആശയങ്ങള്‍
എതിരാളിയെ കെട്ടിയേല്പ്പിക്കുവാന്‍ നോക്കും. എന്തിനു താലിബാനെ മാത്രം പഴി പറയണം.
നാസിജര്‍മ്മനിയും ഫാസിസ്റ്റ് ഇറ്റലിയും കമ്മ്യൂണിസ്റ്റ് ചൈനയും അനേകം മൂന്നാം
ലോകരാജ്യങ്ങളും കൂട്ടകൊലകള്‍ക്ക് ഉദാഹാരണങ്ങളാണ്.
കമ്മ്യൂണിസം വളര്‍ത്തിയതും പുരോഹിതര്‍
ഇന്നത്തെ
പുരോഹിതമതവും കമ്മ്യൂണിസ്റ്റ്കാരും തമ്മില്‍ തുലനംചെയ്യുകയാണെങ്കില്‍
യേശുവിനോട് അടുത്ത ചിന്താഗതിയുള്ളത് കമ്മ്യൂണിസ്റ്റുകാര്‍ക്കെന്നു
തോന്നിപോവും. ചര്‍ച്ച്ആക്റ്റ്നെ എതിര്‍ക്കുന്നതുവഴി ഇവര്‍ മൊത്തം
യേശുവിന്‍റെ വചനം ധിക്കരിക്കുകയാണ്. ഭൂഉടമകളും രാജാക്കന്മാരുമായി കഴിയുന്ന
ഇവര്‍ക്കെന്തു യേശുവിനെ സ്വന്തമാക്കുവാന്‍ അവകാശം. ബൈബിള്‍പ്രഭാഷണങ്ങളെ
വിരൂപമാക്കുന്നവരെക്കാള്‍ പിണറായിയുടെ വചനങ്ങള്‍ ഭേദമാണെന്നു നിരക്ഷരായ
തൊഴിലാളി വര്‍ഗത്തിനു തോന്നിയെങ്കില്‍ അതിശയോക്തിയില്ല.
തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് യേശുവില്‍ ആവേശം പകരുവാനും കാരണങ്ങളേറെയുണ്ട്. സ്വത്തുക്കള്‍ തുല്യമായി പങ്കിടുവാന്‍, മനുഷ്യസ്നേഹത്തോടെ ഒരുപോലെ കാണുവാന്‍ യേശു ഉപദേശിച്ചു. ദരിദ്രരും പീഡിതര്‍ക്കുംവേണ്ടി യേശു മുറവിളികൂട്ടി. യേശു പണം പൂഴ്ത്തിവെക്കുന്നവര്‍ക്കെതിരായിരുന്നു. പണം ചൂതുകളിക്കുന്നവരെയും ചുങ്കക്കാരെയും ദേവാലയത്തില്‍നിന്നും പുറത്താക്കി അവരെ കള്ളന്മാരെപ്പോലെ കണ്ടു. തനിക്കുള്ളതെല്ലാം സാധിക്കുന്നടത്തോളം ദരിദ്രര്‍ക്ക് ദാനംചെയ്യുവാന്‍ ശിക്ഷ്യന്മാരോട് പറഞ്ഞു.ആദ്യകാലസഭ അന്നന്നുള്ള അപ്പംകൊണ്ട് പരസ്പരം പങ്കുവെച്ചുജീവിച്ചു.
തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് യേശുവില്‍ ആവേശം പകരുവാനും കാരണങ്ങളേറെയുണ്ട്. സ്വത്തുക്കള്‍ തുല്യമായി പങ്കിടുവാന്‍, മനുഷ്യസ്നേഹത്തോടെ ഒരുപോലെ കാണുവാന്‍ യേശു ഉപദേശിച്ചു. ദരിദ്രരും പീഡിതര്‍ക്കുംവേണ്ടി യേശു മുറവിളികൂട്ടി. യേശു പണം പൂഴ്ത്തിവെക്കുന്നവര്‍ക്കെതിരായിരുന്നു. പണം ചൂതുകളിക്കുന്നവരെയും ചുങ്കക്കാരെയും ദേവാലയത്തില്‍നിന്നും പുറത്താക്കി അവരെ കള്ളന്മാരെപ്പോലെ കണ്ടു. തനിക്കുള്ളതെല്ലാം സാധിക്കുന്നടത്തോളം ദരിദ്രര്‍ക്ക് ദാനംചെയ്യുവാന്‍ ശിക്ഷ്യന്മാരോട് പറഞ്ഞു.ആദ്യകാലസഭ അന്നന്നുള്ള അപ്പംകൊണ്ട് പരസ്പരം പങ്കുവെച്ചുജീവിച്ചു.
തുടരും:
No comments:
Post a Comment