ആചാരങ്ങളും അന്ധവിശ്വാസങ്ങളും
വിവേകാനന്ദന്‍ കേരളം ഒരു ഭ്രാന്താലയമെന്ന്
വിശേഷിപ്പിച്ചത് ഇത്തരം
അന്ധവിശ്വാസങ്ങളുടെ ഒരു ലോകം കണ്ടതുകൊണ്ടായിരുന്നു. കേരളസഭാചരിത്രത്തില്‍ വൈദികരും ബിഷപ്പുമാരും
കാലാകാലങ്ങളിലായി വിശ്വാസികളുടെയിടയില്‍ എന്നും അന്ധവിശ്വാസം കുത്തിയിറക്കുകയായിരുന്നു.
ഒരു പെരുന്നാള്‍വന്നാല്‍ പാത്രങ്ങളില്‍ കയ്പ്പുനീരുണ്ടാക്കിവെക്കും. ഓരോരുത്തരുടെയും തുപ്പലുസഹിതം ഭക്തരെ കുടിപ്പിക്കും. നടുവെയിലത്ത് കുഞ്ഞുങ്ങളെയും പുറകില്‍വെച്ച് ഒന്നുംരണ്ടുംമണിക്കൂര്‍ ഭക്തജനങ്ങള്‍ പള്ളിക്കു പലപ്രാവിശ്യംചുറ്റി മുട്ടേല്‍നീന്തിയാല്‍ കൂടുതല്‍ പുണ്യംഫലംചെയ്യും.
പുണ്യാളന്‍മാര്‍ക്കെല്ലാം പ്രായമായി. പലര്‍ക്കും ചെവികേള്‍ക്കുകയില്ല. അതുകൊണ്ടാണ് ആവര്‍ത്തിച്ചുള്ള പ്രാര്‍ഥനയുടെ ആവശ്യം. അവര്‍ക്ക് മറവിയുമുണ്ട്. കൂടെകൂടെ ഓര്‍പ്പിച്ചാലെ കാര്യം സാധിക്കുകയുള്ളൂ.
യേശു, മാതാവിന്‍റെ ഉദരത്തിലല്ലേ പിറന്നത്. സ്വര്‍ഗരാജ്യവും മാതാവിന്‍റെ ഉദരവും തമ്മില്‍ ഒരിഞ്ചുപോലും വിത്യാസമില്ലല്ലോ? അമലോല്‍ഭവ ഹ്രദയവും ഉദരത്തില്‍കിടന്ന യേശുവിന്‍റെ ഹൃദയവും പരസ്പരം സ്പന്ദനങ്ങള്‍ഏറ്റില്ലേ? ചിലര്‍ പറയുന്നതുപോലെ മാതാവ് പാപിയെങ്കില്‍
ഈ പാപിസ്ത്രീയുടെ ഉദരത്തിലാണോ ജീസസ് ജനിച്ചത്.
അഞ്ചാംനൂറ്റാണ്ടിലാണ് ബൈബിള്‍ കണ്ടെത്തിയത്. അതിനുമുമ്പ് ജീസസില്‍ വിശ്വസിച്ചവര്‍ ക്രിസ്ത്യാനികളാണോ? സംശയങ്ങള്‍ ഒത്തിരി, ബൈബിള്‍ അരച്ചുകുടിച്ച ഉപദേശികളോട് ചോദിച്ചാല്‍ സുവിശേഷത്തിലെ പല വാചകങ്ങള്‍ ഒന്നിച്ചരച്ചു ഒരു ഉത്തരംതരും. യേശുവിനെ ഒരു മന്ത്രവാദിയെപ്പോലെ രോഗസൌഖ്യം നല്‍കുന്നതുയായി സ്ഥാപിക്കുവാന്‍ പുരോഹിതലോകം പല അടവുകളും ഉപയോഗിക്കാറുണ്ട്. ഏറ്റവും പരിതാപകരമായി കാണുന്നത് കരിഷ്മാറ്റിക്ക് ധ്യാന കേന്ദ്രങ്ങളാണ്.
പ്രാര്‍ഥിച്ചു അസുഖം ഭേദപ്പെടുത്തി ഭക്തരെ പറ്റിക്കുക. അതും വിദ്യാഭ്യാസ്സമുള്ള ലോകത്തെ പറ്റിക്കുവാനും ഇവര്‍ വിരുതരാണ്. മാജിക്കും മന്ത്രവാദവും സുഖപ്രസവവും നേടി ഭരണങ്ങാനത്ത്
അന്ധവിശ്വാസങ്ങളുടെ ഒരു ലോകം കണ്ടതുകൊണ്ടായിരുന്നു. കേരളസഭാചരിത്രത്തില്‍ വൈദികരും ബിഷപ്പുമാരും
കാലാകാലങ്ങളിലായി വിശ്വാസികളുടെയിടയില്‍ എന്നും അന്ധവിശ്വാസം കുത്തിയിറക്കുകയായിരുന്നു.
ഒരു പെരുന്നാള്‍വന്നാല്‍ പാത്രങ്ങളില്‍ കയ്പ്പുനീരുണ്ടാക്കിവെക്കും. ഓരോരുത്തരുടെയും തുപ്പലുസഹിതം ഭക്തരെ കുടിപ്പിക്കും. നടുവെയിലത്ത് കുഞ്ഞുങ്ങളെയും പുറകില്‍വെച്ച് ഒന്നുംരണ്ടുംമണിക്കൂര്‍ ഭക്തജനങ്ങള്‍ പള്ളിക്കു പലപ്രാവിശ്യംചുറ്റി മുട്ടേല്‍നീന്തിയാല്‍ കൂടുതല്‍ പുണ്യംഫലംചെയ്യും.
പുണ്യാളന്‍മാര്‍ക്കെല്ലാം പ്രായമായി. പലര്‍ക്കും ചെവികേള്‍ക്കുകയില്ല. അതുകൊണ്ടാണ് ആവര്‍ത്തിച്ചുള്ള പ്രാര്‍ഥനയുടെ ആവശ്യം. അവര്‍ക്ക് മറവിയുമുണ്ട്. കൂടെകൂടെ ഓര്‍പ്പിച്ചാലെ കാര്യം സാധിക്കുകയുള്ളൂ.
യേശു, മാതാവിന്‍റെ ഉദരത്തിലല്ലേ പിറന്നത്. സ്വര്‍ഗരാജ്യവും മാതാവിന്‍റെ ഉദരവും തമ്മില്‍ ഒരിഞ്ചുപോലും വിത്യാസമില്ലല്ലോ? അമലോല്‍ഭവ ഹ്രദയവും ഉദരത്തില്‍കിടന്ന യേശുവിന്‍റെ ഹൃദയവും പരസ്പരം സ്പന്ദനങ്ങള്‍ഏറ്റില്ലേ? ചിലര്‍ പറയുന്നതുപോലെ മാതാവ് പാപിയെങ്കില്‍
ഈ പാപിസ്ത്രീയുടെ ഉദരത്തിലാണോ ജീസസ് ജനിച്ചത്.
അഞ്ചാംനൂറ്റാണ്ടിലാണ് ബൈബിള്‍ കണ്ടെത്തിയത്. അതിനുമുമ്പ് ജീസസില്‍ വിശ്വസിച്ചവര്‍ ക്രിസ്ത്യാനികളാണോ? സംശയങ്ങള്‍ ഒത്തിരി, ബൈബിള്‍ അരച്ചുകുടിച്ച ഉപദേശികളോട് ചോദിച്ചാല്‍ സുവിശേഷത്തിലെ പല വാചകങ്ങള്‍ ഒന്നിച്ചരച്ചു ഒരു ഉത്തരംതരും. യേശുവിനെ ഒരു മന്ത്രവാദിയെപ്പോലെ രോഗസൌഖ്യം നല്‍കുന്നതുയായി സ്ഥാപിക്കുവാന്‍ പുരോഹിതലോകം പല അടവുകളും ഉപയോഗിക്കാറുണ്ട്. ഏറ്റവും പരിതാപകരമായി കാണുന്നത് കരിഷ്മാറ്റിക്ക് ധ്യാന കേന്ദ്രങ്ങളാണ്.
പ്രാര്‍ഥിച്ചു അസുഖം ഭേദപ്പെടുത്തി ഭക്തരെ പറ്റിക്കുക. അതും വിദ്യാഭ്യാസ്സമുള്ള ലോകത്തെ പറ്റിക്കുവാനും ഇവര്‍ വിരുതരാണ്. മാജിക്കും മന്ത്രവാദവും സുഖപ്രസവവും നേടി ഭരണങ്ങാനത്ത്
ക്രിസ്ത്യന്‍ പുരോഹിതര്‍ മാത്രമല്ല, ഹിന്ദു പുരോഹിതരും ഇത്തരം കൌശലങ്ങളില്‍ ഭക്ത്തരെ പറ്റിച്ചു പണംഉണ്ടാക്കുന്നു. ആള്‍ദൈവങ്ങള്‍, അമാനുഷിക ശക്തികള്‍, താന്ത്രിക്ക് മന്ത്രവാദികള്‍ എല്ലാം ഇതില്‍പ്പെടും.
യുക്തിവാദികളും താന്ത്രിക്ക്, ഇവാഞ്ചലിസ്റ്റ്
അടുത്തകാലത്ത് സനില്‍ ഇടമറുക് എന്ന യുക്തിവാദി
ഒരു താന്ത്രിക്ക് മന്ത്രവാദിയെ വെല്ലുവിളിച്ചു കള്ളത്തരം പുറത്തുകൊണ്ടുവന്ന രംഗം യൂ ട്യൂബില്‍ കാണാം.സായിബാബാ എന്ന ആള്ദൈവത്തെ പണ്ട് കോവൂര്‍ വെല്ലുവിളിച്ചതും ഓര്‍ക്കുന്നു. അന്നു ബുദ്ധിപൂര്‍വ്വം സായിബാബാ ആ വെല്ലുവിളി സ്വീകരിക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു. അതുപോലെ എന്തുകൊണ്ട് താന്ത്രിക്ക് സുരേന്ദ്ര വര്‍മ്മ വെല്ലുവിളി സ്വീകരിക്കാതെ സനില്‍ നിന്നും ഒഴിഞ്ഞു മാറിയില്ല. സനില്‍ തനിക്കു മരിക്കണമെന്ന് വാശിപിടിച്ചു താന്ത്രിക്കിനെ വെല്ലുവിളിച്ചതും വലിയ ഒരു വാര്‍ത്തയായിരുന്നു.
മനുഷ്യനെപ്പറ്റിച്ചു ടെലിവിഷനിലും മറ്റു മാധ്യമങ്ങളിലും അനേകം ബാബാമാരും പുരോഹിതരും ഇവാഞ്ചന്‍ചലിസ്റ്റ്കളും പ്രത്യേക്ഷപ്പെടാരുണ്ട്
കുറെ വര്‍ഷങ്ങള്‍ക്കുമുമ്പു അമ്പലങ്ങളായ അമ്പലങ്ങളില്‍ ഗണപതി പാലു കുടിച്ചു ലോകത്തെ അമ്പരിപ്പിച്ചു. അക്കാലങ്ങളില്‍ ചില വിഡ്ഢി ജനങ്ങളുടെ ഭക്തിതീവ്രതകളും ഓര്‍മ്മിക്കുന്നുണ്ട്. എരുമേലിയില്‍ മാതാവ് ദര്‍ശനം നല്‍കുന്നുവെന്ന് പറഞ്ഞു അനേകര്‍ അന്ധരായ കഥകളും ഓര്‍മ്മ വരുന്നു.
സനില്നെപ്പോലെ ധീരരായ യുക്തിവാദികളുടെ മുമ്പില്‍ പരാജയപ്പെട്ട ഇവരുടെ അടവുകള്‍ ഇനിയെങ്കിലും നിറുത്തികൂടെ? ഈ കുറ്റവാളികളുടെ അടവുകള്‍ പൊളിഞ്ഞപ്പോള്‍ സനില്‍ മതനിന്ദകനായി.
അദ്ദേഹത്തിന്‍റെ പേരില്‍ കേസ്സേടുത്ത് വിജയം സ്ഥാപിക്കുവാന്‍ പുരോഹിതപട ഇറങ്ങികഴിഞ്ഞു. ഇതിലെ പ്രവര്‍ത്തകരെയും പുരോഹിതരെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവന്നു ശരിയായ ശിക്ഷ മേടിച്ചു കൊടുക്കുകയാണ് വേണ്ടത്. മതത്തെപ്പറ്റി പഠിക്കാത്തവര്‍ ആണ് ഈ അന്ധവിശ്വാസങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഏറെയും.
മദര്‍തെരസ്സയെപ്പറ്റി സനലിന് വലിയ അഭിപ്രായം ഇല്ല. ഇവര്‍ പാവങ്ങളുടെ പേരില്‍ വിദേശത്തുനിന്ന് ശേഖരിച്ച പണം ബില്ലിന്‍സ് കണക്കിന് ഡോളര്‍ കാണുമെന്നാണ് സനിലിന്റെ കണക്കു പറയുന്നത്. അവര്‍ രോഗികള്‍ക്ക് മരുന്ന് കൊടുക്കാതെ യേശുവിനു സമര്‍പ്പിക്കുവാന്‍ പറയുമായിരുന്നു. ഒരിക്കല്‍ മദര്‍ തെരസ്സാ വേദനിക്കുന്ന രോഗിയോട് നീ വേദനിക്കുന്നത് യേശു ഉമ്മ വെക്കുന്നത് മൂലമെന്ന് ബോധിപ്പിച്ചു. എങ്കില്‍ യേശുവിനോട് തന്നെ ഉമ്മ വെക്കുന്നത്നിറുത്താമോയെന്ന രോഗിയുടെ പ്രതികരണത്തിനു മദറിനു ഉത്തരമില്ലായിരുന്നു.
വളരെയേറെ സാംസ്ക്കാരിക സമ്പത്തുണ്ടായിരുന്ന കല്‍ക്കട്ടാ നഗരത്തെ ഇവര്‍ ദുരിതങ്ങളുടെ, നിരാശയുടെ, പ്രതീക്ഷ നഷ്ടപ്പെട്ടവരുടെ വൃത്തികെട്ട പട്ടണമാക്കി എന്നാണ് സനില്‍ അഭിപ്രായപ്പെടുന്നത്. ഇവര്‍ മൂലം വിദേശികള്‍ ഭാരതത്തെ പരമ ദരിദ്ര രാജ്യമായി കണ്ടിരുന്നു. ദൈവകൃപ ആഗ്രഹിക്കുന്ന ഭക്തര്‍ക്ക് മേരി കരയുന്നത്, പദ്രെ പിയോ പോലുള്ള പഞ്ച മുറിവ്‌കാര്‍, കാലില്‍ക്കൂടി വെള്ളംഒലിക്കുക ഇവകളെല്ലാം അടയാളങ്ങളാണ്.
അന്ധവിശ്വാസം നിലനിര്‍ത്തുവാന്‍ കോടതിയില്‍
സഭയുടെയും പുരോഹിതരുടെയും അന്ധവിശ്വാസങ്ങള്‍ വിശ്വാസിച്ചില്ലെങ്കില്‍ വിശ്വാസത്തിനു മുറിവ് പറ്റിയെന്നു പറഞ്ഞു കോടതി കയറ്റലും. ശാസ്ത്രം വളര്‍ന്നെങ്കിലും ക്രിസ്ത്യാനി വളര്‍ന്നോയെന്നു സംശയം ബാക്കി ഇനിയും അവശേഷിക്കുന്നു.മെത്രാനും പുരോഹിതരും ശിങ്കിടികളും ഒത്തുചേര്‍ന്നു മതനിന്ദക്കു ഇടമറുകിനെതിരെ സുപ്രീം കോടതിയില്‍ കേസ്ഫയല്‍ ചെയ്തിരിക്കുകയാണ്. എന്താണ് ഇടമറുകു ചെയ്തതെറ്റ്?
ബോംബയിലെ ഒരു ക്രൂശിതരൂപത്തില്‍നിന്നു വെള്ളം ചോരുന്നതു അത്ഭുതമാണെന്ന്പള്ളിപ്രചരണം നല്‍കി. തന്മൂലം നേര്‍ച്ചകാഴ്ചകള്‍വഴി പണംവാരികൊണ്ടിരുന്നു. ആയിരങ്ങള്‍ക്ക് അത് നിത്യഅത്ഭുത സംഭവമായിരുന്നു.
എന്നാല്‍ ഇടമറുകിന്‍റെ യുക്തിവാദി സംഘടനയില്‍
ഉള്ളവര്‍ ടെലിവിഷന്‍ചാനല്‍ സംഘംസഹിതം സംഭവസ്ഥലത്ത് വന്നെത്തി. സൂക്ഷ്മ നിരീക്ഷണത്തില്‍ പള്ളിയുടെ കള്ളി പുറത്തായി. അടുത്തുള്ള ഓടയിലെ വെള്ളം സൂക്ഷ്മവാഹിനികളിലൂടെ തൊട്ടടുത്തുള്ള മതിലില്‍ ചാരിനില്‍ക്കുന്ന ക്രൂശിതരൂപം ആവാഹിച്ചു കുരിശില്‍ക്കൂടി വെള്ളം പ്രവഹിക്കുകയായിരുന്നു.
തലമുടിനാരുപോലുള്ള വാഹിനികളില്‍ക്കൂടിയാണ് (capillary) മരത്തിനു വേരുകള്‍ ആവശ്യമായ വെള്ളം സംഭരിക്കുന്നത്. ഇടമറുകു ഈ തത്വം കണ്ടുപിടിച്ചു കുരിശില്‍ക്കൂടിയുള്ള വെള്ളത്തിന്‍റെ പ്രവാഹം അത്ഭുതമല്ലെന്ന് ശാസ്ത്രീയമായ കാഴ്ചപ്പാടോടെ തെളിയിച്ചു. വിവരം ടെലിവിഷന്‍ ചാനലിനു കൊടുത്ത് പള്ളിയെ അപമാനിച്ചുവെന്നു ആരോപിച്ച് മതനിന്ദയായി കണക്കാക്കി പള്ളി സനില്‍ ഇടമറുകിനെതിരെ കേസ് ഫയല്‍ചെയ്തിട്ടുണ്ട്.
അത്ഭുതങ്ങള്‍വഴി പണം ഉണ്ടാക്കാന്‍ ഭക്തരെ കബളിപ്പിക്കുന്നുവെന്നു ചാനല്കാരുടെ മുമ്പില്‍ ഇടമറുക് പറഞ്ഞുവെന്നു പള്ളി ആരോപിക്കുന്നു. കൂടാതെ മാര്പാപ്പയ്ക്കെതിരെയും നിന്ദ്യമായി സംസാരിച്ചുവെന്നും പള്ളിയുടെ പ്രസ്താവനയില്‍ ഉണ്ട്. ദൈവമല്ലാത്ത പോപ്പിനെ ഫലിതമാക്കിയെങ്കിലും ദൈവനിന്ദയാകുന്നത് എങ്ങനെയെന്നും ഇടമറുകിന് മനസിലാകുന്നില്ല.
അന്ധവിശ്വാസങ്ങളെ തടയുവാന്‍ നിയമം ഇല്ല
പതിനെട്ടാം നൂറ്റാണ്ടില്‍വന്ന ഒരു ഇന്ത്യന്‍നിയമം ഇപ്പോഴും പിന്തുടരുന്നതും പരിതാപകരമാണ്. കേസ് എടുക്കേണ്ടതും ശിക്ഷിക്കേണ്ടതും പള്ളിയെയും മേത്രാനെയുമാണ്. എത്രയോ വിവരമില്ലാത്ത ഭക്തരെ ചൂഷണംചെയ്തും അത്ഭുതങ്ങള്‍ കാണിച്ചു പണംപറ്റിച്ചു. പോട്ടപോലെയുള്ള പ്രസ്ഥാനങ്ങളുടെ ഭക്തരെ പറ്റിക്കുന്ന അന്ധ വിശ്വാസങ്ങള്‍ക്കെതിരെ കേസ്സുകള്‍ കൊടുക്കുവാന്‍ സമുചിതമായ നിയമ നിര്‍മ്മാണം ഇന്നു രാജ്യത്തിന് ആവശ്യമാണ്.
ബിഷപ് ജോണ് തട്ടുങ്കലും പരിശുദ്ധ ആത്മാവും
ജോണ്‍തട്ടുങ്കല്‍ കാനോന്‍ നിയമങ്ങളില്‍ വലിയ പണ്ഡിതനാണ്. എന്നാല്‍ ബിഷപ്പിന്‍റെ പേരില്‍ ഉണ്ടായിരുന്ന ആരോപണം നിയമത്തില്‍ ഒരു അപ്പന്‍ എന്നനിലയില്‍ കാനോന്‍നിയമങ്ങള്‍ ലംഘിച്ചുവെന്നായിരുന്നു.സഭയില്‍ ഇങ്ങനെയുള്ള ചരിത്രങ്ങള്‍ ധാരാളമുണ്ടെന്നു ഇദ്ദേഹം വിമര്‍ശകര്‍ക്കു മറുപടി നല്‍കുമായിരുന്നു.
58വയസ്സുള്ള ബിഷപ്പ് 26 വയസ്സുള്ള സോണിയയില്‍ ഏതോ ആത്മീയശക്തി കണ്ടെത്തി. പരിശുദ്ധാത്മാവ് ഇവരില്‍ പ്രവര്‍ത്തിക്കുന്നുവെന്നു ബിഷപ്പ് ചിന്തിച്ചു. ഇവരുടെ ബന്ധം തികച്ചും ആത്മീയമായിരുന്നുവെന്നു ഇദ്ദേഹം പറഞ്ഞിരുന്നു. നിയമപരമായ മകളായി രജിസ്റ്റര്‍ ചെയ്യുകയും തന്‍റെ എല്ലാ സ്വത്തുക്കളുടെമേല്‍ സോണിയയെ പൂര്‍ണ്ണഅവകാശിയാക്കുകയും ചെയ്തു. ഇവര്‍ പത്തനംതിട്ടയിലുള്ള ഒരു ഓര്‍ത്തോഡോക്സ്
പുരോഹിതന്‍റെ നാലാമത്തെ മകള്‍ ആയിരുന്നു .
ബിഷപ്പിന്‍റെ അഭിപ്രായത്തില്‍ സോണിയാ പ്രവചനം പറയുവാന്‍ കഴിവുള്ള ദൈവത്തിന്‍റെ വരദാനമെന്നാണ്. ഇവര്‍മൂലം ബിഷപ്പിനും ആത്മീയ ശക്തി പതിന്മടങ്ങ് വര്‍ദ്ധിച്ചുവെന്നും അവകാശപ്പെട്ടു. ഈ സ്ത്രീ വരുന്നസമയങ്ങളില്‍ പരിശുദ്ധാത്മാവ് തന്നിലേക്ക് ആവഹിച്ചിരുന്നുവെന്നു അവകാശപ്പെട്ടു.
എം.ബി. എ.വിദ്യാര്‍ഥിനിയായിരുന്ന ഇവര്‍ കൂടെകൂടെ ബിഷപ്പിന്‍റെ കൊട്ടാരത്തില്‍ ഒരു മേല്‍ക്കൂരയ്ക്കു താഴെ താമസിച്ചിരുന്നു. ഈ സ്ത്രീയുടെ ശാത്താന്‍സേവയില്‍ ബിഷപ്പ് അങ്ങനെ ആകൃഷ്ടനായി. ഇവരുടെ വായില്‍നിന്നു രക്തംചീറ്റുമ്പോള്‍ പ്രവചനങ്ങളും പരമാനന്ദ നിര്‍വൃതിയും ബിഷപ്പിന് അനുഭവപ്പെട്ടിരുന്നു.
അരമനക്ക്ചുറ്റും കൂടിയിരിക്കുന്ന ദുഷിച്ച ഭൂതപ്രേതതികളെ ഇവരുടെ രക്തംകൊണ്ട് ശുദ്ധി വരുത്താമെന്നു ഈ സ്ത്രീ വാഗ്ദാനവും നല്‍കി. അവര്‍ പറഞ്ഞതിന്‍പ്രകാരം പള്ളിയിലും അരമനയിലും ആ സ്ത്രീയുടെ അത്ഭുതകരമായ രക്തം എല്ലായിടവുംതളിച്ചു. സാധാരണ രാത്രികാലങ്ങളില്‍ ചെയ്യുന്ന ഒരു ചാത്തന്‍സേവക്കു തുല്യമായിരുന്നു ഈ ചടങ്ങുകള്‍.ബിഷപ്പിന് ഒരു കുട്ടിയുണ്ടാകുമെന്നും ജനനശേഷം കൊച്ചിരൂപതയുടെ ആത്മീയ രക്ഷകനാകുമെന്നും പ്രവചിച്ചു. വരുവാനിരിക്കുന്ന ലോകത്തിന്‍റെ രക്ഷകനായും ഈ കുഞ്ഞു അറിയപ്പെടും.ബിഷപ്പിനെ പരാമര്‍ശിച്ചു ദുഷിച്ചപ്രചരണം നടത്തിയ പല പുരോഹിതരെയും സ്ഥലമാറ്റംനടത്തി. ഇതായിരുന്നു ജോണ്‍ തട്ടിങ്കല്‍ എന്ന ബിഷപ്പിന്‍റെ കഥ .
കത്തോലിക്കരും ശുദ്ധീകരണ സ്ഥലവും
ശുദ്ധീകരണസ്ഥലം വിറ്റു മാര്‍പാപ്പ വത്തിക്കാന്‍ കൊട്ടാരം പണിതു.ശുദ്ധീകരണസ്ഥലം, കുര്‍ബാനയെ ദൈവരക്തമാക്കുക, കൊന്തചെല്ലല്‍ ഒന്നും പണ്ട് സഭയില്‍ ഉണ്ടായിരുന്നതല്ല. അന്നുണ്ടായിരുന്ന സഭയിലെ അജ്ഞാതരായ പുര്‍വികര്‍ നിത്യനരകത്തിലോ? ഭൂമിയില്‍ ജീവിക്കുന്നവര്‍ മരിച്ചുപോയവര്‍ക്കായി പണം പുരോഹിതന് നല്‍കിയില്ലെങ്കില്‍ ശുദ്ധീകരണ സ്ഥലത്ത് ആത്മാക്കളുടെ ആയൂര്‍ ദൈര്‍ഘ്യം കൂടുമെന്ന് സഭ പഠിപ്പിക്കുന്നു. പാപത്തിന്‍റെ ഫലം മരണം, പിതാവുമായി വേര്‍പെട്ടു നിത്യനരകമെന്നു വചനവും പറയുന്നു. യേശുവില്‍ വിശ്വസിക്കുക, അവന്‍ വഴിയും സത്യവും ജീവനുമാകുന്നു. ഈ വചനങ്ങള്‍ ധിക്കരിച്ചു കത്തോലിക്കാ സഭ ശുദ്ധീകരണസ്ഥല ബാങ്ക് ആരംഭിച്ചു.
വിശ്വസിക്കാത്തവര്‍ പാപികള്‍
ക്രുസ്തുവില്‍ വിശ്വസിക്കാത്തവരെ ഇവര്‍ പാപികള്‍ എന്നു വിളിക്കുന്നു. ക്രിസ്തുവിനെപ്പറ്റി അഗാധമായി പഠിച്ച ഡോക്ടര്‍ രാധാക്രുഷണനും സ്വാമി വിവേകാനന്ദനും മറ്റും മാര്‍പ്പാപ്പമാരെക്കാള്‍ കൂടുതലും ദൈവശാസ്ത്രമറിയാമെങ്കിലും അവരും പാപികള്‍തന്നെ. ആരെയും ഈ മഹാന്മാര്‍ കൊന്നിട്ടില്ല, മോഷ്ടിച്ചിട്ടില്ല. അവരെ പാപികളെന്നു വിളിക്കുവാന്‍ എന്തവകാശമാണ് ക്രിസ്ത്യാനികള്‍ക്കുള്ളത്.
അന്ധവിശ്വാസം ആധുനികകാല മതങ്ങളുടെ ഒരു സംഘിടിത വിഭ്രാന്തിയാണ്. എന്തും അമാനുഷിക ശക്തിവിശേഷങ്ങള്‍ എന്നു പ്രകീര്‍ത്തിക്കുന്ന കാലം പ്രാകൃതമനുഷ്യരുടെ ഇടയില്‍ ഉണ്ടായിരുന്നു. അന്നു സാധാരണക്കാര്‍ ആയവര്‍ അറിവില്ലാത്തവരും ബുദ്ധിഹീനരും. പള്ളി പറയുന്ന കെട്ടുകഥകള്‍ എന്തും വിശ്വസിക്കുന്ന ഒരു കാലഘട്ടവും.
ReplyDeleteമതത്തിന് പുറത്തു ആരെങ്കിലും വിമര്ശനവുമായി വന്നാല്‍ ഫലവും ശിക്ഷയും കഠിനമായിരുന്നു.
മതപീഡകന്‍ എന്നു മുദ്ര കുത്തുകയായി.
വിമര്ശിക്കുന്നവന്റെ മരണംവരെ സംഭവിക്കുമായിരുന്ന ഒരു കാലഘട്ടവും.
പിന്നീട് സഭ ഒറ്റതിരിഞ്ഞുള്ള രാജ്യങ്ങളെ കീഴ്പ്പെടുത്തി രാജ്യത്തിന്റെ വിസ്തൃതിയും വര്‍ദ്ധിപ്പിക്കുവാന്‍ തുടങ്ങി. യേശുവിന്റെ
സന്ദേശങ്ങള്‍ക്ക് തെറ്റായ പുതിയ രൂപകല്‍പ്പനകളും കൊടുത്തു. പിനീട് സഭയുടെ നയങ്ങള്‍ മുഴുവന്‍ യേശുവിന്റെ വചനങ്ങള്ക്കെല്ലാം എതിരായിരുന്നു.
രാജ്യങ്ങള്‍ സ്ഥപിക്കുവാനോ,പട്ടാളം രൂപികരിക്കുവാനോ,അക്രമിക്കുവാനോ, സാമാന്യ ജനങ്ങളെ നികുതി ചുമത്തുവാനോ,
ഭീഷണിപ്പെടുത്തി നിത്യനരകം വാഗ്ദാനം നല്‍കുവാനോ ഒരു വചനത്തിലും ഇല്ല.
വിശുദ്ധ സഭയെന്നു വീമ്പടിക്കുന്നവര്‍ക്ക് സഭയുടെ ചരിത്ര സത്യങ്ങള്‍ക്ക് മറുപടിയുമില്ല. ഇതെല്ലാം പുരാതനകാലം. പഴയതിനെ ഇനി ചികഞ്ഞിട്ടു കാര്യമില്ല. ആധുനികതയിലേക്ക് ചിന്തിക്കുന്നതായിരിക്കും എന്നും നല്ലത്.
ആധുനിക ലോകത്തെപ്പറ്റിയും സാമാന്യമായി ഒന്നു പരിശോധിക്കാം. ദാരിദ്ര്യം എവിടെ ഉണ്ടോ, മൂന്നാം ചേരിരാജ്യങ്ങളില്‍ പ്രത്യേകിച്ച് അവിടെയെല്ലാം നിയന്ത്രിക്കുവാന്‍ സാധിക്കാത്ത വിധം ജനസംഖ്യയും വര്‍ദ്ധിക്കുന്നുണ്ട്. സാമൂഹ്യക അസമത്വങ്ങളും കാണാം. ദുരിതങ്ങളുടെ ഈ വിടവില്‍ക്കൂടി സംഘിടിത മതങ്ങള്‍ കുടുംബാസൂത്രണത്തിനും ജനസംഖ്യ നിയന്ത്രിക്കുന്നതിനും എതിരാണ്.
ദാരിദ്ര്യവും പട്ടിണിയും ഇവര്‍ക്ക് പ്രശ്നമല്ല. സംഘിടിത മതങ്ങളുടെ അധികാരം ദാരിദ്ര്യത്തില്‍ കൂടി ഉറപ്പിക്കുവാന്‍ ആണ് എന്നും ശ്രമിക്കുന്നത്. യേശു ഇന്നു ലോകത്ത് ജീവിച്ചിരിന്നുവെങ്കില്‍ ഇങ്ങനെയുള്ള സംഘിടിത മതങ്ങളുടെ നീക്കങ്ങളെ എതിര്‍ക്കുമായിരുന്നു.
നിര്‍ഭാഗ്യംകൊണ്ട് ഇന്നു മതങ്ങളുടെ തത്വങ്ങളില്‍ വിശ്വസിക്കുന്ന ജനങ്ങളുടെ ഇടയില്‍ ജനം
പെരുകികൊണ്ടിരിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിക്കുന്ന ഒരു ലോകമാണ് ഇന്നു നമുക്ക് മുമ്പിലുള്ളതും. ഇന്നു സംഘിടിത മതങ്ങളുടെയും അന്ധവിസ്വാസങ്ങളുടെയും
ലോകത്ത് യേശുവിന്റെ നാമം പ്രകീര്ത്തിക്കുവാന്‍ മാത്രമുള്ളതായി.
Mathew:7,21-24
ReplyDeleteNot everyone who says to me,"Lord,Lord", will enter the kingdom 0f heaven,but only one who does the will of my Father in heaven. On that day many will say to me"Lord, Lord,did we not prophecy in your name,and cast out demons in your name,and do many deeds of power in your name?". Then I will declare to them, "I never knew you; go away from me,you evil doers.
Everyone then who hears these words of mine and acts on them will be like a wise man who built his house on a rock.