Translate

Friday, June 1, 2012

സഭയും ലൈംഗിക പ്രശ്നങ്ങളും

സഭയും ലൈംഗിക ചരിത്രവും:

കഴിഞ്ഞ ഏറെമാസങ്ങളായി യുറോപ്പിലും അമേരിക്കയിലും വൈദികരുടെ ബാലപീഡനങ്ങളും സ്ത്രീ പീഡനങ്ങളും പ്രധാന വാര്‍ത്തകളില്‍ ഒന്നായി കഴിഞ്ഞു. മുന്‍കാലങ്ങളില്‍ പള്ളിമതിലിനുള്ളില്‍ എന്തൊക്കെ സംഭവിച്ചാലും സഭ ആരുമറിയാതെ അത് തേച്ചുമായിച്ചു കളയുമായിരുന്നു. എന്നാല്‍ ഇന്ന് വിരുതന്മാരായ വൈദികര്‍ എല്ലാംതന്നെ പൊതുജനങ്ങളുടെ നോട്ടപുള്ളികളായി തീര്‍ന്നു.




സഭയില്‍ പുരോഹിത ലൈംഗികത  ചരിത്രാതീതകാലം മുതലുള്ളതാണ്. പൊതുജന മാധ്യമങ്ങള്‍വഴി അടുത്തകാലത്ത്‌ കഥകള്‍ പുറത്തു വന്നതോടെയാണ് ഇവരുടെ ലൈംഗിക ജീവിതത്തിന്റെ ചുരുളഴിഞ്ഞ കഥകള്‍ ലോക ശ്രദ്ധയില്‍ വന്നത്. പാപത്തിന്‍റെ പ്രതിഫലമാണ് നിയമങ്ങളിലൂടെ  ഇന്നു ഇവര്‍ക്ക് വീട്ടേണ്ടിവരുന്നത്.  വിധവകളുടെ കണ്ണുനീര്‍, രക്ത ചൊരിച്ചുലുകള്‍, 'വ്യപിചാരം, തീവെട്ടി കൊള്ള , രാജ്യങ്ങള്‍ പിടിച്ചെടുക്കല്‍, എന്നിങ്ങനെ ചരിത്രാതീത കാലംമുതല്‍ സഭ നേടിയ പണം മടക്കി കൊടുത്തേ മതിയാവൂ.


സ്വര്‍ഗത്തില്‍ കാഹളം ഊതണമെങ്കില്‍ പുരോഹിതനെ എന്നും വിധവകളും കുഞ്ഞുങ്ങളും ഊതികൊണ്ടിരിക്കണം. പണക്കാരനു പണം കൊടുത്താല്‍ സ്വര്‍ഗം, പിന്നെ ഇവര്‍ക്ക് മാറിടം കൈകാലുകള്‍ എല്ലാം വേണം. സ്വന്തം അമ്മയെയും പെങ്ങളെയും സഹോദരരേയും തിരിച്ചറിയാതെ പ്രകൃതി വിരുദ്ധമായ സദാചാരത്തിന്‍റെ വക്താക്കള്‍ക്കു എന്ത് ശിക്ഷ
കൊടുത്താലും മതിയാവുകയില്ല.യേശുവിന്‍റെ വചനങ്ങള്‍ ഇവര്‍ക്ക് പുച്ഛം.


വേശ്യകളുടെ പിതാവെന്നു ചരിത്രത്തില്‍ അറിയപ്പെടുന്ന സെര്‍ജിയൂസ് മൂന്നാമന്‍ മാര്‍പാപ്പ  മറ്റൊരു മാര്‍പാപ്പയുടെ കൊലയിലൂടെ സിംഹാസനം കയ്യടക്കി കൊട്ടാരത്തില്‍ വെപ്പാട്ടികളെ പാര്‍പ്പിച്ചു. ഈ പരിശുദ്ധ പിതാവ് സെര്‍ജിയൂസിനു  അനേകം തെരുവു കുഞ്ഞുങ്ങളുടെ പിതൃത്വം കൂടിയുണ്ട്.


രണ്ടാം പീയൂസ് മാര്‍പാപ്പയുടെ യുവാക്കള്‍ക്ക് വേണ്ടിയുള്ള ചാക്രിക ലേഖനത്തില്‍ സ്ത്രീകളുമായി വ്യപിചാരം ചെയ്യുവാന്‍ ഉപദേശിക്കുന്നുണ്ട്.
ഈ പിതാവിന്റെ തത്വസംഹിത സ്വയം പാപപരിഹാരം ചെയ്തു മനസ്ഥാപിച്ചാല്‍ മതിയെന്നായിരുന്നു. ഈ പിതാവിനും വ്യപിചാരത്തില്‍ ജാരസന്തതികള്‍ ഉണ്ട്.


അലക്സാണ്ടര്‍ആറാമന്‍ മാര്‍പാപ്പാ നഗ്നരായ അമ്പതു സ്ത്രീകളുമായി ഡാന്‍സ്‌ ചെയ്തു കാമവികാരം തീര്‍ത്തിരുന്നു. പോരാഞ്ഞു പരസ്യമായി ഏറ്റവും കൂടുതല്‍ സ്ത്രീകളുമായി സംഭോഗം ചെയ്യുന്നവര്‍ക്ക് സമ്മാനങ്ങളും കൊടുത്തിരുന്നു.  തിരുസഭാ ചരിത്രം തുടരുന്നു അന്നും ഇന്നും.


 എത്രകാലം കത്തോലിക്കാസഭക്ക് ഈ ലൈംഗിക ബിസിനസ്‌ തുടരുവാന്‍ കഴിയും. ഇതിനു പരിഹാരമായി റോമിലെ മാര്‍പാപ്പയുടെ കാലഹരണപ്പെട്ട ചിന്താഗതികള്‍ക്ക് മാറ്റം വന്നേതീരൂ. പകര്‍ച്ചവ്യാധി പോലെ പടര്‍ന്നിരിക്കുന്ന ലൈംഗികരോഗം മൂലം ബാലപീഡ വിശ്വാസസമൂഹമെന്നു വിളിച്ചു കത്തോലിക്കരെ ലോകം പരിഹസിക്കുന്നു. തന്മൂലം ഈ സഭയില്‍ നിന്നും പുറത്തുചാടുവാന്‍ അനേകര്‍ ഏറെക്കാലമായി ചിന്തിക്കുകയും ചെയുന്നു.

 പുരോഹിതരും ലൈംഗികതയും:

പുരോഹിതര്‍ക്ക് സ്ത്രീകളെ വശീകരിക്കുവാന്‍ പ്രത്യേകമായ ഒരു കഴിവ് ദൈവം കൊടുത്തിട്ടുണ്ടെന്നു തോന്നുന്നു. പള്ളിയും സ്ഥലത്തെ വികാരിയുമെന്നു പറഞ്ഞാല്‍ ചില സ്ത്രീകള്‍ക്ക് ആയിരം നാവാണ്.. സ്വന്തം കുഞ്ഞുങ്ങളെ അച്ചനെ കൊണ്ടു തലയ്ക്കു പിടിപ്പിച്ചു കഴിഞ്ഞാല്‍ കുഞ്ഞിനുണ്ടാകുന്ന ബാധ ഒഴിഞ്ഞുവെന്നും അമ്മയുടെ മനസ്സില്‍ ഒരു സങ്കല്പ്പമായി. ചില അച്ചന്മാര്‍ കുഞ്ഞിനൊപ്പം അമ്മമാരോടും ശിശുക്കളെപ്പോലെയാണ് പെരുമാറുന്നത്‌.


 എല്ലാ സ്ത്രീകളും ഭയത്തില്‍ കുഞ്ഞിനെപ്പോലെ സ്വര്‍ഗം തേടിയുള്ള ഒരു ജീവിതയാത്ര- അവള്‍ കുഞ്ഞിനെപ്പോലെ നിഷ്കളങ്കയാകുന്നു. പുരോഹിതന്‍ ഭൂമിയിലെ ദൈവവും മാലാഖയും എല്ലാമെല്ലാം. ഇത് മാനസിക പീഡനമാണ്, ഈ പീഡനത്തിനു ഇരയാകുന്നത്അമ്മമാര്‍ക്കൊപ്പം   നിഷ്കളങ്കരായ കുഞ്ഞുങ്ങളും.


വേറൊരു തരം പുരോഹിതരുണ്ട്. ഇവര്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ തല്ലുണ്ടാക്കിച്ചു മുതലാക്കുവാന്‍ സമര്‍ഥരാണ്. പോളിന്റെ സുവിശേഷം പറഞ്ഞു സ്ത്രീ സ്വാതന്ത്ര്യത്തെ തടയും. പുരുഷനോട് സ്ത്രീയെ നിലക്ക് നിര്‍ത്തുവാന്‍ നട്ടെല്ലു വേണമെന്നു പറയും. ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള വഷളായ ബന്ധത്തിന്റെ ഫലം കൊയ്യുന്നതും പുരോഹിതര്‍.


പുരോഹിതരെ അവിവാഹിതരായി എന്തിനു തുടരാന്‍ അനുവദിക്കണമെന്നും ചോദ്യമുണ്ട്. സ്ത്രീയുണ്ടെങ്കിലും കുട്ടികളെ മാത്രം പുരോഹിതര്‍ക്ക് മതിയെങ്കില്‍ എന്തു ചെയ്യും? ഇന്നു പുരോഹിതര്‍ക്കു വേണ്ടത് വിശ്വാസികളുടെ പണവും കൂടെ കുഞ്ഞുങ്ങളുടെ നിഷ്കളങ്കത ചോര്‍ന്നെടുക്കലും.

പുരോഹിതരും ബാല രതിയും:

ബാലരതിക്കാരായ പുരോഹിതരുടെ കഥകള്‍ ലോക ദിനപത്രവാര്‍ത്തകളില്‍  മിക്കവാറും എന്നും തന്നെ  സ്ഥാനം
 പിടിക്കാറുണ്ട്. ചെറുപ്രായത്തില്‍ തന്നെ വൈദിക വിദ്യാര്‍ഥിയാവുന്ന പലരും സെമിനാരിയില്‍ പോവുന്നതിനു മുമ്പ്  ബാലരതികളെപ്പറ്റി അജ്ഞരായിരിക്കും. വേണ്ടത്ര ഉപദേശങ്ങളോ നിര്‍ദേശങ്ങളോ രക്ഷകര്ത്താക്കളില്‍ നിന്ന് സെമിനാരി ജീവിതിനുമുമ്പു ലഭിച്ചിരിക്കുകയില്ല.
മുരടിച്ച  ശിശുകാലവും യൌവനവും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഇവരെ പ്രേരിപ്പിക്കാം.


പാശ്ചാത്യ നാടുകളില്‍ ബാലരതിക്കാരായ പുരോഹിതരുടെ ചരിത്രങ്ങള്‍ ദിനംപ്രതി പുറത്തു വരുന്നത് സഭയ്ക്ക് ഒരു വെല്ലുവിളിയായിരിക്കുകയാണ്.
സ്വര്‍ഗരാജ്യം ലഭിക്കണമെങ്കില്‍ ശിശുഹൃദയം ആയിരിക്കണമെന്നു യേശു പറഞ്ഞു. അതുകൊണ്ടായിരിക്കാം പല പുരോഹിതര്‍ക്കും
ശിശുക്കളുടെ നിലവാരത്തില്‍ വന്നു അവരോടൊപ്പം കളിക്കുവാനും അവരെ സന്തോഷപ്പെടുത്തുവാനും പ്രത്യേകമായ ഒരു കഴിവുള്ളത്.


 ചെറുപ്രായത്തില്‍ തന്നെ ശയിത്താന്റെയും പഴയ നിയമത്തിലെ അസൂയയും ക്രൂരതയും നിറഞ്ഞ പ്രവാചകരുടെ കഥകളും പറഞ്ഞു ബാല മനസ്സുകളെ ഇവര്‍ ഭയപ്പെടുത്തും.  പുരോഹിതര്‍  പറയുന്നത് എന്തും ശരിയെന്നും പാകത വരാത്ത കുട്ടികള്‍ ധരിക്കും. ഭയത്തില്‍നിന്നുള്ള ഇവരുടെ ബലഹീന മനസുകളെ പിന്നീട് ചൂഷണം ചെയ്യുകയായി.

  കൌമാരക്കാര്‍ക്ക് ലൈംഗിക വിദ്യാഭ്യാസം പരിഹാരമോ?:

ജിജ്ഞാസുവായ കൌമാരന് എന്തിനു ലൈഗികവിദ്യാഭ്യാസം നിഷേധിക്കണം. അവന്‍ അറിയണ്ടേ സ്വന്തം ശരീരത്തിന്‍റെ നിഗൂഡപ്രക്രിയകള്‍? ലൈംഗികവിദ്യാഭ്യാസം വളരുന്നമനസ്സിന്‍റെ ഭാവിയിലേക്കുള്ള അറിവിന്‍റെ ഒരു എത്തിനോട്ടമാണ്. സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള പെരുമാറ്റചട്ടങ്ങളും സാമുദായികനിയമങ്ങളും ലൈംഗിക വിദ്യാഭ്യാസംവഴി അവന്‍റെ മനസ്സിനെ ദൃഡമാക്കും.


മലയാളക്കരയിലുടനീളം സാമൂഹ്യവിരുദ്ധരുടെ ശല്യം അടച്ചുപൂട്ടികിടന്ന  ലൈംഗിക സംസ്ക്കാരത്തിന്‍റെ പൊട്ടിത്തെറിയാണ്. മതവും സാമൂഹ്യ വ്യവസ്ഥകളുമാണ് ലൈംഗികതയെ കൌമാരമനസ്സില്‍ ചെളിപുരണ്ടു കാണിക്കുന്നത്. പത്രങ്ങളിലും മാസികകളിലും ലൈംഗികത ഉത്തേജിപ്പിക്കുന്ന പലതരം പരസ്യങ്ങള്‍ കാണാം. കൊണ്ടോം, ഗര്‍ഭനിരോധഗുളികകള്‍ ഇവകള്‍ ഓരോന്നിലുമുള്ള വിവിധ പരസ്യവാചകങ്ങള്‍ കൌമാരബാലികാ ബാലന്മാരെ മനോവിഭ്രാന്തികള്‍ ആക്കുന്നു.


ലൈംഗികതയെപ്പറ്റിയുള്ള അറിവിന്‍റെ കുറവാണ് പതിനഞ്ചുവയസ്സുള്ള സെമിനാരിപിള്ളേരൊക്കെ പുരോഹിതന്‍റെ കെണിയില്‍പ്പെട്ടു ലൈംഗികഅടിമകളാകുന്നത്. അവന്‍ ലൈംഗികശാസ്ത്രത്തെപ്പറ്റി ബോധാവല്‍ക്കരണന്‍ ആണെങ്കില്‍ മനസ്സിനെ വിക്രുതമാക്കുകയില്ല. ചൂഷണത്തില്‍നിന്ന് എങ്ങനെ തയ്യാറെടുക്കണമെന്നും മനസ്സിനെ കൂടുതല്‍ പക്വമാക്കാനും സാധിക്കും. മാറാരോഗങ്ങളായ HIV, Aids എന്നിവകളുടെ ഭവിഷ്യത്ത് ഫലങ്ങളെപ്പറ്റിയും ബോധവാനായിരിക്കും.  ലൈംഗികതയെന്തെന്നു സ്വന്തമായ ഒരു തീരുമാനം എടുക്കുവാനും അവനു കഴിവുണ്ടാകും.


 ഗര്‍ഭം അലസിക്കലിന്‍റെ ദുരിതങ്ങള്‍, സ്ത്രീയും പുരുഷനും തമ്മിലുള്ള ലിംഗ വിത്യാസങ്ങള്‍ എല്ലാം ലൈംഗിക വിദ്യാഭ്യാസത്തിലൂടെ കൌമാരന് മനസ്സിലാക്കുവാന്‍ സാധിക്കും.പ്രത്യേകിച്ചു പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവ കാലത്തിനു മുമ്പ് ശരിയായ അറിവ് ലഭിച്ചില്ലങ്കില്‍ അവര്‍ക്ക് പിന്നീട് നിയന്ത്രിക്കാന്‍ സാധിക്കാത്തവിധം മാനസ്സിക സംഘട്ടനത്തിനു വഴിതെളിയിക്കും. കുടുംബത്തില്‍ മാതാപിതാക്കളും
മക്കളുംതമ്മില്‍ ഒരു ഒളിച്ചുകളിയില്ലാതെ തുറന്നഹൃദയത്തോടെ ആശയവിനിമയത്തിന് വഴിഒരുക്കും.


എല്ലാ ശാസ്ത്രത്തിനും വിലങ്ങുതടികള്‍ മതവും പുരോഹിതരുമാണ്. വഴിതെറ്റിക്കാന്‍ ശക്തിയായ മാധ്യമങ്ങളും ഇടയ ലേഖനങ്ങളും പിന്നെ ലൈംഗികത എന്നുള്ള പാപം വിറ്റുള്ള വരുമാനവും; അങ്ങനെ എത്രയെത്ര തലമുറകളെ ഇവര്‍ അറിവിന്‍റെ മുന്നേറ്റത്തെ ഇരുട്ടാക്കിയിരിക്കുന്നു.

വിവാഹിതരായ വിശുദ്ധരും പുരോഹിതരും:

 വിവാഹിതരായവരെ  പുരോഹിതര്‍ക്കു പൊതുവേ വെറുപ്പാണ്. എന്നാല്‍  സ്വര്‍ഗത്തില്‍ അനേക വിശുദ്ധ‍മാരില്‍ വിവാഹിതരുമുണ്ട്.


സെന്റ്‌ തോമസ്‌ മൂര്‍ (St. Thomas Moore) രണ്ടു പ്രാവിശ്യം വിവാഹം കഴിച്ചു. മക്കളും ഉണ്ടായിരുന്നു. ഫ്രാന്‍സ് രാജാവായിരുന്ന 
സെന്റ്‌ ലൂയിസ് (St. Louis) വിവാഹിതനും മക്കളുടെ പിതാവുമായിരുന്നു.
 റോമിലെ സെയിന്റ് ഫ്രാന്‍സീസ്, സെയിന്റ് ജേന്‍, ഫ്രാന്‍സസ് ഡീ ചാന്ടല്‍, സെയിന്റ് എലിസബത്ത്‌ സേട്ടന്‍ മുതല്‍പേര്‍ ‍വിവാഹിതരും വിധവകളായ കന്യാസ്തികളുമായിരുന്നു. സെയിന്റ് റീത്താ കാസിയാ എന്ന കന്യാസ്ത്രി വിധവയും മക്കളുമുണ്ടായിരുന്നു.


ഇങ്ങനെ വിവാഹിതരായ വിശുദ്ധ പുരോഹിതരും വിശുദ്ധ കന്യാസ്ത്രികളും സ്വര്‍ഗത്തില്‍ നിറഞ്ഞിരിക്കുമ്പോള്‍ ഭൂമിയില്‍ ഇവരെ എന്തിനു വിലക്കണം

അയര്‍ലണ്ടിലെ സ്വവര്‍ഗരതിക്കാരുടെ കഥ:

യുറോപ്പിലും അമേരിക്കയിലുമൊക്കെ സ്വവര്‍ഗ രതിക്കാരെ പിടിച്ചു നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നുണ്ട്. അവിടെ അല്മായര്‍ ശക്തിയായി പ്രതികരിക്കും. പണം വാരി എറിഞ്ഞാലോന്നും ആ നാടുകളില്‍ നിന്നും രക്ഷപ്പെടുവാന്‍ സാധിക്കുകയില്ല.




അയര്‍ലണ്ടിലെ കാര്യംതന്നെ എടുക്കാം. സ്വവര്‍ഗരതിക്കാരെ നിയന്ത്രിക്കുവാന്‍ അവിടുത്തെ സഭ പരാജയപ്പെട്ടുവെന്ന് അടുത്തകാലത്ത് അവിടെയുള്ള ഒരു ബിഷപ്പ് തന്നെ സമ്മതിച്ചു.അയര്‍ലണ്ടില്‍ പല ബിഷപ്പുമാരും അച്ചന്മാരും മദ്യ ലഹരിയിലാണ് പിള്ളേരെ ദുരുപയോഗം ചെയ്യുന്നത്. അടുത്ത കാലത്തായി ഏകദേശം ഇരുപത്തിയാറു പുരോഹിതര്‍ സ്വവര്‍ഗ രതികളില്‍ കുറ്റാരോപിതരായിട്ടുണ്ട്.


Father Eugene Greene, ഇരുപതു വര്‍ഷങ്ങള്‍ കൊണ്ട് ഇരുപത്തിയാറു കുട്ടികളെ രതി ക്രിയകള്‍ ചെയ്തതിനു 1999 ല്‍ പന്ത്രണ്ടു വര്‍ഷങ്ങള്‍ ജയില്‍ ശിക്ഷ കിട്ടി. റാഫോ രൂപതയിലെ മെത്രാനായ ബോയെസ് പറഞ്ഞത് പലപ്പോഴും പുരോഹിതര്‍ രൂപതയെ തെറ്റിധരിപ്പിക്കുന്നതുമൂലം നടപടികള്‍ എടുക്കുവാനോ, ശരിയായ അന്വേഷണങ്ങള്‍ നടത്തുവാനോ ഇരയായവരെ സ്വാന്തനിപ്പിക്കുവാനോ സാധിച്ചിട്ടില്ല.  രതി ക്രീടകള്‍ക്ക് വിധേയരായ കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ അനേഷിച്ചു പുരോഹിതര്‍ക്കെതിരെ എല്ലാവിധ നടപടികളും സ്വീകരിക്കുമെന്ന് ബിഷപ്പ് പറഞ്ഞു. നല്ല കായികബലവും വിവേകമുള്ള അല്മെനികളുടെ മേല്‍നോട്ടവും ഇനി കുഞ്ഞുങ്ങളുടെ രക്ഷക്കായി ഉണ്ടായിരിക്കും.

ഹോളണ്ടിലെ പീഡിത കഥകള്‍:

കഴിഞ്ഞ അറുപത്തിയഞ്ചു വര്‍ഷങ്ങളായി ഇരുപതിനായിരത്തില്‍പ്പരം കുട്ടികളെ ഹോളണ്ടിലെ കത്തോലിക്കാ പുരോഹിതര്‍ പീഡിതരാക്കിയെന്നാണ് ഒരു കമ്മീഷന്‍ റിപ്പോര്‍ട്ട്. ഈ കണക്കുകള്‍ സാധാരണ പൊതുജനങ്ങളുടെ ഇടയിലുള്ള  ലൈംഗിക പീഡനങ്ങളെക്കാള്‍ രണ്ടു മടങ്ങ്‌ കൂടുതല്‍ വരുംമെന്നാണ് കണ്ടെത്തല്‍.


ഹോളണ്ട് ആര്‍ച്ച്ബിഷപ് വിം ഐക്ക് (Wim Eijk, the archbishop of Utrecht) സഭയ്ക്കുണ്ടായ അപമാനത്തില്‍ പൊതുജനത്തോട് മാപ്പും ചോദിച്ചിരിക്കുന്നു.ഈ പീഡനകഥകള്‍ സഭയുടെ ചരിത്രത്തിലെ കറുത്ത
അദ്ധ്യായങ്ങളാണെന്നും ഇനിമേല്‍ ഒരിക്കലും അങ്ങനെ
 സംഭവിക്കാതിരിക്കുവാന്‍ രാജ്യത്തിലെ ബിഷപ്പുമാരും പുരോഹിതരുമൊത്ത് .പ്രതിജ്ഞ ചെയ്യുകയും ചെയ്തു.


  ലൈംഗികപീഡനത്തിനു ഇരയായവര്‍ ആരെങ്കിലും അധികാരികളോട് പരാതിപ്പെട്ടാല്‍ സഭ മുമ്പ് പരാതി ഗൌനിക്കുകയില്ലായിരുന്നു. മാത്രവുമല്ല പീഡിതരേ കുറ്റപ്പെടുത്തുകയും ചെയ്യും. ഈ ബാലലൈംഗിക പുരോഹിതര്  കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ സ്ഥലമാറ്റമോ, പള്ളിക്ക് പിഴയായി പ്രാര്‍ഥനകളോ, കൌണ്‍സിലിന്‍ഗോ, മാനസിക ചീകത്സയോ നല്‍കി കേസിനു പരിഹാരമാക്കുമായിരുന്നു. അന്നു ഇരയായവരില്‍ പലരും ഇന്നു പുരോഹിതരും. അങ്ങനെ ചരിത്രം ആവര്‍ത്തിക്കുകയും ചെയ്യുന്നു.

അശ്ലീല ചിത്രങ്ങളും പുരോഹിതരും:

 അശ്ലീലചിത്രങ്ങള്‍ കാണുന്നവന്‍ വ്യപിചാരത്തെക്കാള്‍ കുറ്റക്കാരനെന്നു
കരിഷ്മാറ്റിക്ക് ധ്യാനങ്ങളിലും പോട്ടയിലും പുരോഹിതര്‍ പ്രസംഗിക്കാറുണ്ട്‌. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്‌താല്‍ വിവാഹ മോചനത്തിനായി സഭയുടെ കോടതിയില്‍ കുറ്റം ചെയ്തവര്‍ക്കെതിരായി
പരാതി സമര്‍പ്പിക്കുവാന്‍ ഭാര്യക്ക് അഥവാ ഭര്‍ത്താവിനു
അവകാശമുണ്ടെന്നും  ധ്യാനഗുരുക്കള്‍ ഭക്തജനങ്ങങ്ങളോട് പറയുന്നു.  വിവാഹിതരുടെ ലൈംഗികതയെപ്പറ്റിമാത്രം  ഗുരുക്കള്‍ ഇങ്ങനെ സംസാരിക്കുന്നത് കേള്‍ക്കാം.എന്നാല്‍ അശ്ലീല ചിത്രം കാണുന്ന പുരോഹിതരുടെ തിരുപ്പട്ടം സുരക്ഷിതവുമായിരിക്കും.


കാനഡയില്‍ നിന്ന് ഒരു ബിഷപ്പിന്‍റെ കമ്പ്യൂട്ടറില്‍ ആയിരകണക്കിന് ബാലികാബാലന്മാരുടെ അശ്ലീല ചിത്രങ്ങള്‍ കണ്ടെത്തിയതില്‍ ശിക്ഷിച്ച കഥയാണ് ഏറ്റവും പുതിയവാര്‍ത്ത. പതിനെട്ടു വയസ്സു താഴെയുള്ളവരുടെ ഇത്തരം ചിത്രങ്ങള്‍ കൊണ്ടുനടക്കുന്നത് കാനഡ അമേരിക്കന്‍ നിയമങ്ങള്‍ക്കു എതിരാണ്. ശിഷാര്‍ഹമാണ്. കാനഡായിലെ ബിഷപ്പ് സഭയോടും ജനങ്ങളോടും ഈ കുറ്റ കൃത്യങ്ങളില്‍ ക്ഷമ ചോദിച്ചിട്ടുണ്ട്. വത്തിക്കാന്‍ പുരോഹിതരുടെ ഇത്തരം പ്രശ്നങ്ങള്‍ വരുമ്പോള്‍ നിശബ്ദത പാലിക്കുന്നതും കാണാം.


 അമേരിക്കയില്‍ അശ്ലീല ചിത്രങ്ങളുടെ പ്രചരണം  പന്ത്രണ്ടു ബില്ല്യന്‍ ഡോളറിന്‍റെ ഒരു ബിസിനസ് ആണ്.  മൂന്നിലൊന്നു ആള്‍ക്കാര്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്നുവെന്ന് സ്ഥിതിവിവര കണക്കുകള്‍ പറയുന്നു. പുരോഹിതരില്‍ അറുപതുശതമാനം അശ്ലീല ചിത്രങ്ങളില്‍ ലഹരി പിടിച്ചവരെന്നും സര്‍വേ വെളിപ്പെടുത്തുന്നു.

 പുരോഹിതരുടെമേല്‍ പീഡനത്തിനു വത്തിക്കാന്‍ അന്വേഷണം:

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികപീഡനത്തിനു ഇരയാക്കിയ ഏഴു പുരോഹിതരുടെമേല്‍ വത്തിക്കാന്‍ അന്വേഷണം നടത്തി വരുന്നുവെന്നു അസോഷിയേറ്റഡു പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. Legion of Christ religious ഓര്‍ഡറില്‍ ഉള്‍പ്പെടുന്ന പുരോഹിതരാണിവര്‍. സ്ത്രീ വിഷയങ്ങളുമായി ബന്ധപ്പെട്ടും ആത്മീയ, കൂദാശ ലംഘനങ്ങളിലും മറ്റു രണ്ടു പുരോഹിതരുടെ പേരിലും നടപടികളുണ്ട്.

മാതൃകാവൈദികനെന്നു ഖ്യാതികേട്ട ഈ വൈദികഓര്‍ഡറിന്‍റെ സ്ഥാപകന്‍ സെമിനാരിയിലെ കുട്ടികളെ ലൈംഗികപീഡനവും ബലാല്സംഗവും നടത്തിയതായി തെളിഞ്ഞശേഷം ഈ ഓര്‍ഡറില്‍ നിന്നുമുള്ള പുരോഹിതര്‍ക്കെതിരെ നടപടികള്‍ എടുക്കുന്നതും ആദ്യമായിട്ടാണ്. ഇതിലെ സ്ഥാപകന്‍ മയക്കുമരുന്നിനും അടിമയായിരുന്നു. കഴിഞ്ഞ അനേക വര്‍ഷങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള ലീജിയന്‍ ഓഫ് ക്രൈസ്റ്റ് പുരോഹിതരില്നിന്നും തുടര്‍ച്ചയായി ഇതിലും ഭീകരമായ ലൈംഗിക പീഡനകഥകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു.

ലീജിയന്‍റെ ഈ ലൈംഗികപീഡനം ഇരുപതാം നൂറ്റാണ്ടിലെ സഭയുടെ ഏറ്റവും അപകീര്‍ത്തികരമായ സംഭവമായിട്ടാണ് വത്തിക്കാന്‍ ഗൌനിക്കുന്നത്. യാഥാസ്ഥിതികരായ 900 പുരോഹിതര്‍ അടങ്ങിയ ലീജിയന്‍ ഏറ്റവും വിശ്വസ്ത സഭയായിട്ടായിരുന്നു പോപ്പ് ജോണ്‍ പോള്‍ കരുതിയിരുന്നത്. മയക്കുമരുന്നിനു അടിമയായിരുന്ന ഇതിന്‍റെ സ്ഥാപകന്‍ മസീല്‍ 1950നു മുമ്പുതന്നെ സെമിനാരിപിള്ളേരെ ദുരുപയോഗം ചെയ്തുവെന്നും വത്തിക്കാന് തെളിവുകള്‍ കിട്ടിയിട്ടുണ്ട്.

2006 ല്‍ മാത്രമാണ് മാസില്നു കുറ്റകൃത്യങ്ങള്‍ക്ക് പരിഹാരമായി ആജീവനാന്തം പ്രാര്‍ഥനകളില്‍ മുഴുകുവാന്‍ വത്തിക്കാന്‍ വിധികല്‍പ്പിച്ചത്. 2008ല്‍ അദ്ദേഹം മരിച്ചു. സെമിനാരിയിലെ കുട്ടികളുടെ പീഡനകഥകളും രണ്ടു സ്ത്രീകളില്നിന്നുമായി ഇയാള്‍ മൂന്നു കുട്ടികളുടെ പിതാവുമായിരുന്നുവെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. പിന്നീട് ലീജിയന്, വാര്‍ത്തകള്‍ സത്യമെന്ന് സ്ഥിതികരിക്കെണ്ടിയും വന്നു.

ഇപ്പോള്‍ മുപ്പത്തിയഞ്ചു വയസുള്ള ആരണ്‍ അയര്‍ലണ്ടില്‍ 17-18 വയസുള്ള സെമിനാരിക്കുട്ടിയായിരുന്ന കാലത്ത് 1995 ഒരു വസന്തദിനത്തില്‍ തന്‍റെ സുപീരിയര്‍ ആയിരുന്ന പുരോഹിതന്‍ ബലം പ്രയോഗിച്ചു ബെഡില്‍ കിടപ്പിച്ചു തന്നെകൊണ്ട് അയാളുടെ ലിംഗഭോഗം ചെയ്യിപ്പിച്ചുവെന്നു പരാതിപ്പെട്ടിരിക്കുന്നു. സെമിനാരി കുട്ടികള്‍ അധികാരികളെ വിമര്‍ശിക്കുകയോ അവരുടെ ദുര്‍നടത്തിപ്പിനെപ്പറ്റി പുറംലോകത്തെ അറിയിക്കുകയോ ചെയ്യരുതെന്നും പ്രത്ജ്ഞയെടുപ്പിക്കുമായിരുന്നു.

ലീജിയനില്‍ അനേക ലൈംഗിക പീഡിതരുണ്ടെന്നും അവരില്‍ ഒരു ശതമാനം പുരോഹിതരുടെമേല്‍പോലും അനേഷണം നടത്തുന്നില്ലായെന്നും ലൌഗ്രേ
അഭിപ്രായപ്പെട്ടിരിക്കുന്നു. ഇക്കാര്യങ്ങളെല്ലാം വത്തിക്കാന് നല്ല ബോധ്യവുമുണ്ട്. ലൈംഗികപീഡനത്തിനു ഇരയായവര്‍ക്ക് അര്‍ഹിക്കുന്ന നഷ്ടപരിഹാരവും കൊടുക്കണമെന്നും ആവശ്യപ്പെടുന്നു.

ഇവരുടെ പാപങ്ങള്‍ ആര് പൊറുക്കും?

കുഞ്ഞാടായി അഭിനയിച്ചു യഥാര്‍ഥഭാവം മറച്ചുവെച്ചുകൊണ്ടു ചതിയുടെ കുപ്പായമേറി ഇനിയും എത്രയോ പിടികിട്ടാപുരോഹിതര്‍ ദേവാലയങ്ങളില്‍ ഇന്നും ബലിയര്‍പ്പിക്കുന്നു. പൂജ്യമായ പൌരാഹിത്യമെന്ന പദവി ഒളിച്ചുവെച്ച് നിയമകുരുക്കില്‍ നിന്നും രക്ഷിക്കുവാന്‍ സഭയും മല്പ്പാന്‍മാരുമുണ്ട്.  യഥാര്‍ഥ പാപികള്‍ ഈ കുറ്റകൃത്യം മറച്ചുവെച്ചു കുറ്റവാളികളെ സഹായിക്കുന്നവര്‍ ആണ്. അവര്‍ ഇന്നും തിരുവസ്ത്രം അണിഞ്ഞു കുപ്പായകൂട്ടിലുണ്ട്. കുമ്പസ്സാര കൂട്ടില്‍ കൈകളുയര്‍ത്തി പാപങ്ങള്‍ പൊറുക്കുന്നു. എന്നാല്‍ ഇവരുടെ പാപങ്ങള്‍ ആരു പൊറുക്കും? .കുരിശിന്റെ വഴികള്‍ അര്‍പ്പിച്ചു കര്‍ത്താവിന്റെ പീഡാനുഭവമെന്നു പറഞ്ഞു പീഡിപ്പിക്കുന്നത് നിസ്സഹായരായ കുരുന്നുകളെയും... അവരുടെ മാനത്തിനു ഇവര്‍ക്ക് എന്തു വില കൊടുക്കുവാന്‍ സാധിക്കും?


ധാര്‍മ്മിക വികാരങ്ങളെ വൃണപ്പെടുത്തുന്ന അപവാദമെന്നും കുറ്റകൃത്യങ്ങള്‍ മറച്ചുവെച്ച് പുരോഹിതരെ സംരക്ഷിക്കണമെന്നും മെത്രാന്‍വരെ പള്ളികളില്‍ പ്രസംഗിക്കും.ഞങ്ങള്‍ പള്ളിയില്‍ വന്നു പ്രാര്‍ഥിക്കണമോ? മെഴുകുതിരി കത്തിക്കണമോ? കുറ്റവാളികളെ രക്ഷിക്കുവാന്‍ പള്ളിക്കു പണം കൊടുക്കുന്നതും പാപമല്ലേ!!!.


തിന്മ,  തിന്മ തന്നെ. മനുഷ്യരെല്ലാം തുല്ല്യമെന്നാണ് ഞങ്ങളെ പഠിപ്പിച്ചത്. എങ്കില്‍ നീതിപീഠം പുരോഹിതര്‍ക്കും അല്മായര്‍ക്കും തുല്ല്യമായിരിക്കണം.

No comments:

Post a Comment