Translate

Saturday, June 30, 2012

തൃശൂര്‍ അതിരൂപത 'സ്വതന്ത്ര സഭ'യാകുന്നുവോ?സഭയിലെ ഒരു പ്രതിസന്ധി



                                                                                      ഫാ. ഡേവീസ് കാച്ചപ്പിള്ളി

        കത്തോലിക്കാസഭയെ പെന്തക്കുസ്താസഭകളില്‍ നിന്ന് വേര്‍തിരിക്കുന്ന പ്രധാന ഘടകം ലോകത്തിലുള്ള എല്ലാ കത്തോലിക്കരും വി. പത്രോസിന്റെ പിന്‍ഗാമിയായ മാര്‍പ്പാപ്പക്ക് വിധേയപ്പെട്ട് ജീവിക്കുന്നു എന്നാതാണ്. കത്തോലിക്കാ സഭയുടെ നിയമങ്ങള്‍ക്കെല്ലാം മാര്‍പ്പാപ്പയുടെ അംഗീകാരമുണ്ട്. ഒരു രൂപതയുടേയോ ഇടവകയുടേയോ നിയമങ്ങള്‍ പോലും തിരുസഭയുടെ അടിസ്ഥാന നിയമങ്ങള്‍ക്ക് അനുസൃതമായാണ് ഉണ്ടാക്കിയിരിക്കുന്നത്. സഭയില്‍ എല്ലാവരും ഈ നിയമങ്ങള്‍ അനുസരിക്കാന്‍ കടപ്പെട്ടവരാണ്. പ്രസ്തുത നിയമങ്ങള്‍ ലംഘിക്കുന്നവരെ നിയമാനുസൃതം തിരുത്താനോ, ശിക്ഷിക്കാനോ, ഇടവക, രൂപത, അതിരൂപത, മേജര്‍ ആര്‍ച്ച് ബിഷപ്പ്, മെത്രാന്‍ സിനഡ്, ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍, റോമന്‍ കൂരിയ, മാര്‍പ്പാപ്പ എന്നിങ്ങനെ ഹൈരാര്‍ക്കിയുണ്ട്. അവക്കെല്ലാം അതിനായുള്ള സഭാ നടപടികളോ കോടതികളോ ഉണ്ട്. സഭയിലെ എത്ര ഉന്നതാധികാരിയായാലും സഭാ നിയമങ്ങള്‍ക്കും ശിക്ഷാ നടപടികള്‍ക്കും വിധേയപ്പെടേണ്ടതാണ്. അതാണ് സഭയുടെ അച്ചടക്കം. സഭയുടെ മുകള്‍ മുതല്‍ അടിവരെയുള്ള എല്ലാ ഘടകങ്ങളിലും ഇപ്രകാരം സഭയുടെ സനാതനമായ ആദര്‍ശങ്ങള്‍ പരിപാലിക്കപ്പെടും എന്നതിലാണ് കത്തോലിക്കാ സഭയുടെ ഔന്നത്യവും ആല്‍മീയ തനിമയും. ഈ സംവിധാനങ്ങളില്‍ നിന്ന് വ്യതിചലിച്ചുള്ള 'സ്വതന്ത്ര രൂപതകള്‍' കത്തോലിക്കാ സഭയിലില്ല. 
ഒരു രൂപതാദ്ധ്യക്ഷന്‍ തനിക്ക് അധികാരമുണ്ട് എന്ന ന്യായത്തില്‍, അധികാരം ഉപയോഗിക്കാന്‍ പാലിക്കേണ്ട സഭയുടേയോ, രൂപതയുടേയോ, ഇടവകയുടേയോ അംഗീകരിക്കപ്പെട്ട നിയമങ്ങളും പാരമ്പര്യങ്ങളും ലംഘിച്ചുകൊണ്ട്, സ്വതന്ത്രമായും ഏകാധിപത്യപരമായും ഒരു നടപടി എടുക്കുകയും അത് വിശ്വാസികളില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്താല്‍, പ്രസ്തുത രൂപതാദ്ധ്യക്ഷന്‍ തന്റെ രൂപതയെ പെന്തക്കുസ്താ സഭകളെപോലെ സ്വതന്ത്ര സഭയാക്കുകയല്ലെ ചെയ്യുന്നത്? ഇത്തരം സ്വാതന്ത്ര്യവും അധികാര വിനിമയവും കത്തോലിക്കാ സഭക്ക് അംഗീകരിക്കാനാകുമോ? 
        ഈ അടുത്ത കാലത്ത് തൃശൂര്‍ അതിരൂപതയിലുണ്ടായ ഒരു നടപടിയും അതിന്റെ ദാരുണമായ പ്രത്യാഘാതങ്ങളുമാണ് ഇപ്രകാം ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. സഭയുടെ കാനോന്‍ നിയമപ്രകാരം സ്ഥാപിക്കപ്പെട്ടതും 33 വര്‍ഷക്കാലം സുഗമമായി പ്രവര്‍ത്തിച്ചിരുന്നതുമായ തലോര്‍ ഇടവകയില്‍ 2009 നവംബര്‍ 1ന് പ്രഖ്യാപിക്കപ്പെട്ട ഇടവകമാറ്റ നടപടി സഭയുടേയോ രൂപതയുടേയോ ഇടവകയുടേയോ നിയമങ്ങളും പാരമ്പര്യങ്ങളും പാലിക്കാതെ രൂപതാദ്ധ്യക്ഷന്‍ ഏകാധിപത്യപരമായി ചെയ്തതായിരുന്നു. ഇടവക മാറ്റത്തിന് മുമ്പ് അക്കാര്യം ഇടവകക്കാരുമായി ആലോചിച്ച് ഉറപ്പാക്കണമെന്നും, രൂപതയുടെ പ്രസ്ബിറ്ററി കൗണ്‍സിലില്‍ ആലോചിക്കണമെന്നുമുള്ള 2 പ്രധാന നിയമങ്ങളും പാലിച്ചിട്ടില്ല. സന്യാസ വൈദികരെ ഏല്‍പ്പിച്ച ഇടവക എന്ന നിലയില്‍ കാനോന്‍ നിയമപ്രകാരം ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കുകയും ചെയ്തു. ഇടവക സ്ഥാപനത്തിലെ കരാറില്‍ ഒപ്പുവച്ചവരുമായി ഇടവകമാറ്റത്തിന് മുമ്പ് രൂപതാദ്ധ്യക്ഷന്‍ ആലോചിക്കുകയോ പുതിയ കരാര്‍ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. ഫൊറോന വികാരിയുമായും, അയല്‍പക്ക വികാരിമാരുമായും ആലോചിക്കണമെന്ന പാരമ്പര്യവും പാലിച്ചിട്ടില്ല. ഫൊറോന വികാരിക്ക് തന്റെ ഫൊറോനയിലെ ഇടവകകളുടെ കാര്യത്തില്‍ നെയ്യാമികമായ അധികാരങ്ങളും അവകാശങ്ങളുമുള്ളതാണ്. ഉദാ: വിവാഹ പരസ്യത്തില്‍ നിന്ന് ഒഴിവ് നല്‍കാന്‍ ഫൊറോന വികാരിക്ക് അധികാരമുണ്ട്. പ്രസ്തുത നിയമങ്ങള്‍ അനുസരിക്കാതെയോ പരിഗണിക്കാതെയോ അവക്കതീതമായി രൂപതാദ്ധ്യക്ഷന് ഇടവകമാറ്റം നടത്താന്‍ അധികാരമുണ്ടെന്ന് കാനോന്‍ നിയമത്തില്‍ പറയുന്നുമില്ല. ഇതിന്റെ ഫലമായി 3 വര്‍ഷമായിട്ട് അയ്യായിരത്തിലധികം വിശ്വാസികളുള്ള തലോര്‍ ഇടവകയുടെ വിശ്വാസകൂട്ടായ്മയും ആത്മീയ സുസ്തിതിയും തകര്‍ന്നിരിക്കയാണ്.
       ഇവയുടെ അടിസ്ഥാനത്തിലും വിശ്വാസികളുടെ നിവേദനങ്ങള്‍ കണക്കിലെടുത്തും സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡില്‍ നിന്ന് നിയോഗിച്ച മൂന്നംഗ മെത്രാന്‍ സമിതിയുടെ നിര്‍ദ്ദേശത്തില്‍, വിശ്വാസികളുടെ ആത്മീയ സുസ്തിതി ലക്ഷ്യമാക്കി ഇടവകയെ രണ്ട് ഇടവകകളായി പ്രവര്‍ത്തിക്കണമെന്ന് സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് തൃശൂര്‍ രൂപതാദ്ധ്യക്ഷനെ ചുമതലപ്പെടുത്തിയതായി പത്രങ്ങളിലൂടെയും സഭയുടെ വക്താക്കളിലുടേയും മെത്രാന്‍മാരിലൂടെയും അറിയാന്‍ കഴിഞ്ഞു. പക്ഷെ നിര്‍ദ്ദേശം നല്‍കി 6 മാസം പിന്നിട്ടിട്ടും പ്രസ്തുത നടപടി തലോരില്‍ നടപ്പാക്കിയിട്ടില്ല. തൃശൂര്‍ അതിരൂപതക്ക് മുകളിലുള്ള അധികാരികളെയെല്ലാം നോക്കുകുത്തികളാക്കിയ പ്രതീതി ! ഇത് തൃശൂര്‍ അതിരൂപതയില്‍ മാത്രമല്ല സീറോ മലബാര്‍ സഭയില്‍തന്നെ ഒരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കയാണ്. പെന്തക്കുസ്താ സഭകളിലേതുപൊലെയുള്ള ഒരു സ്വതന്ത്ര സഭാപ്രവര്‍ത്തനം തൃശൂരില്‍ രൂപപ്പെടുകയല്ലേ എന്നാണ് പലരും ചിന്തിക്കുന്നത്. വിശ്വാസികള്‍ പരിഭ്രാന്തരായിരിക്കുകയാണ്. ഈ സ്ഥിതി പ്രബലമായാല്‍ ഇവിടത്തെ ഇടവകകളും സ്വതന്ത്ര ഇടവകകളാകില്ലേ? അതോടെ രൂപതയുടെ അഡ്രസും പോകും! അതുകൊണ്ട് വളരെ ഗൗരവമായ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമങ്ങളുണ്ടാകണം. മേജര്‍ ആര്‍ച്ച് ബിഷപ്പും മെത്രാന്‍ സിനഡും അല്‍മായ കമ്മീഷനും ഇക്കാര്യം പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു.

                                                                                            സസ്‌നേഹം,
Fr. Davis Kachappilly CMI, Carmelgiri Ashram, Kormala
Kuttichira P.O., 680 724
Ph: 9497179433. Email: frdaviskachappilly@yahoo.in
http://facebook.com/frdaviskachappilly 

6 comments:

  1. ബഹു.കാച്ചപ്പിള്ളി അച്ഛന്‍ എഴുതിയ ലേഖനം വായിച്ചു. ഇതിനു മുന്‍പും തലോര്‍ പള്ളിയിലെ പ്രശ്നത്തെ പ്പറ്റി അദ്ദേഹം എഴുതിയത് വായിച്ചിരുന്നു. എനിക്ക് തോന്നിയ ഒരു സംശയം ചോദിച്ചോട്ടെ. എന്റെ എളിയ ബുദ്ധിയില്‍ എത്ര ചിന്തിച്ചിട്ടും പിടി കിട്ടാഞ്ഞിട്ടാണ്.

    ഏതൊരു വികാരിയും ബിഷപ്പിന്റെ കല്പനകള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരല്ലേ. വികാരി എന്ന സ്ഥാനത്തിരിക്കുന്ന ആള് CMI സഭയിലെയോ മറ്റേതെങ്കിലും സന്യാസ സഭയിലെയോ അംഗമാനെന്നതു കൊണ്ട് ബിഷപ്പിനെ അനുസരിക്കാന്‍ ബാധ്യത ഇല്ല എന്നില്ലല്ലോ?

    ബഹു. കാച്ചപ്പിള്ളി അച്ഛന്‍ പറയുന്നതില്‍ നിന്നും മനസിലാകുന്നത് വര്‍ഷങ്ങളായി CMI സഭയിലെ അച്ചന്മാര്‍ കൈവശം വെച്ച് ഭരണം നടത്തിയ തലോരെ ഇടവക ഒരു സുപ്രഭാതത്തില്‍ തൃശൂര്‍ ബിഷപ്‌ ഏറ്റെടുത്തു രൂപതയിലെ അച്ചനെ അവിടെ നിയമിച്ചു. അങ്ങനെ CMI സഭക്കാര്‍ ആ ഇടവക ഭരണം അവസാനിപ്പിച്ച്‌ പോകേണ്ടി വന്നു. ഇടവകയിലെ ആല്മീയ കാര്യങ്ങള്‍ നോക്കുന്നതിന്റെ ചുമതലയും ഉത്തരവാദിത്യവും ബിഷപ്പിനല്ലേ ഉള്ളത്? CMI സഭയുടെ superior ക്ക് അല്ലല്ലോ? ബിഷപ്പിന് വേണമെങ്കില്‍ സന്യാസ സഭാ വൈദികരെ സഹായത്തിനായി നിയമിക്കാം. ആവശ്യം കഴിഞ്ഞാല്‍ തിരിച്ചയക്കാം. അത് ബിഷപ്പിന്റെ discretion & prerogative. ഇത് സന്യാസ സഭക്കാര്‍ ഒരു അവകാശം ആയി എടുക്കാമോ? ബിഷപ്പിന് സ്വന്തമായി അച്ഛന്മാരുണ്ടെങ്കില്‍ ഇടവക ഭരണത്തില്‍ നിന്നും സന്യാസ വൈദികരെ ഒഴിവാക്കുന്നത് സാധാരണയാണ്. ഇവിടെ സന്യാസ വൈദികരുടെ സ്ഥാപനം ബിഷപ്‌ ഏറ്റെടുത്തതായി കാണുന്നില്ല. സന്യാസ സഭകളുടെ നടത്തിപ്പിലോ formation ലോ ബിഷപ്‌ ഇടപെട്ടതായും കാണുന്നില്ല. സന്യാസ സഭകള്‍ അവരുടെ constitution അനുസരിക്കുന്നതിനു പകരം ബിഷപ്പിനെ മര്യാദ പഠിപ്പിക്കുന്നത്‌ ഉചിതമാണോ? സന്യാസ സഭയിലെ വൈദികന്‍ ബിഷപ്‌ ആയാല്‍ പോലും സഭാ constitution അനുസരിച്ച് superior ടെ subordinate ആണെങ്കിലും, അജപാലന കാര്യത്തില്‍ സഭാ superior ടെ നിര്‍ദേശം അനുസരിക്കാന്‍ ബിഷപ്പിന് ബാധ്യത ഇല്ല.

    ഇപ്പറഞ്ഞ തര്‍ക്കത്തില്‍ അല്മായര്‍ എങ്ങനെ പങ്കാളികള്‍ ആകുന്നു എന്നും മനസിലാകുന്നില്ല. CMI വൈദികനാണെങ്കിലും ഇടവക വൈദികനാണെങ്കിലും അല്‍മായനു കിട്ടുന്ന സേവനങ്ങള്‍ ഒരു പോലെ അല്ലെ? CMI എന്ന സന്യാസ വൈദികരും ബിഷപ്പും തമ്മില്‍ ഇടവക ഭരണത്തെ ചൊല്ലി തര്‍ക്കം നടക്കുമ്പോള്‍ അല്മായര്‍ ഏതെങ്കിലും ഒരു പക്ഷം പിടിക്കുന്നത്‌ ശെരിയാണോ? അല്‍മായരുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ CMI വൈദികരുടെ പല പ്രവര്‍ത്തികളും എതിര്‍ക്കപ്പെടെണ്ടിയവ ആയിട്ടുണ്ട്. ഉദാ: ക്ലാവേര്‍ കുരിശിനെ പൊക്കി കൊണ്ട് നടക്കുന്നത്, അന്തമില്ലാത്ത indianisation. അങ്ങനെ പലതും.

    സന്യാസ സഭകളും ബിഷപുമായി സ്വത്തിനു വേണ്ടി ഇതേ പോലത്തെ തര്‍ക്കങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. അതിലൊന്നും അല്‍മായരുടെ അഭിപ്രായങ്ങള്‍ ആരും ചോദിച്ചിട്ടില്ല. ചോദിക്കേണ്ടിയ ആവശ്യവും ഇല്ല. ഇടവക വികാരി ആരാണെന്നു തീരുമാനിക്കുന്നത്‌ ഇടവകക്കാരല്ല, ബിഷപ്പ് തന്നെയാണ്. അതും അദ്ദേഹത്തിന്റെ prerogative. ബിഷപ്പിന്റെ തീരുമാനം CMI വൈദികരും അനുസരിക്കാന്‍ ബാധ്യത ഉള്ളവരല്ലേ? അല്‍മായരുടെ മേല്‍ ഇടവക ബിഷപിനും സന്യാസ സഭാ superior ക്കും concurrent jurisdiction ഇല്ലാത്ത സ്ഥിതിക്ക് ബഹു: കാച്ചപ്പിള്ളി അച്ചന്റെ locus standi എന്താണെന്നു പിടി കിട്ടുന്നില്ല.

    ബഹു കാച്ചപ്പിള്ളി അച്ചന്റെ ലേഖനം സത്യം മുഴുവന്‍ പറയുന്നില്ല. സാധാരണ അല്മായനെ തെറ്റിദ്ധരിപ്പിക്കുന്ന ഒട്ടേറെ വസ്തുതകള്‍ അതിലുണ്ട് താനും.
    dr skylark

    ReplyDelete
    Replies
    1. ഡോ. സ്കയിലാര്‍ക്കിന്റെ അഭിപ്രായങ്ങളില്‍ പലതും ശരിവെക്കുന്നു. കാരണം മെത്രാന് രൂപതാതിര്‍ത്തിയില്‍ പൂര്‍ണ്ണ അധികാരമുള്ള ഒരു നിയമം ആണു കത്തോലിക്കാ സഭയ്ക്കുള്ളത്. പള്ളിയുടെ മേല്‍ക്കോയ്മ തിരിച്ചു പിടിക്കുവാനും മെത്രാന്റെ കാനോന്‍ നിയമംകൊണ്ടു സാധിക്കും.

      രണ്ടാം വത്തിക്കാന്‍ സുനഹദോസിനുപോലും മാറ്റുവാന്‍ സാധിക്കാത്ത
      യാഥാസ്ഥിതിക്കാരായ വൃദ്ധരുടെ വൃത്തത്തില്‍ കറങ്ങുന്ന ഒരു നിയമം ആണു ഇന്നും കത്തോലിക്കാ സഭയ്ക്കുള്ളത്.

      കാനോന്‍ നിയമത്തിന്റെ പേരില്‍ വിദേശിയായ മാര്‍പ്പാപ്പക്ക്
      കൊവേന്തക്കാരുടെ സ്വത്തിനു എന്തു അവകാശം? സെമിത്തേരിയും പള്ളിയും തീറായി ആധാരം ഉള്ളത് കൊവേന്ത ആശ്രമ അധിപന്റെ പേരിലാണ്. ഇവിടെ ഭാരത ഭരണഘടനയെതന്നെ വത്തിക്കാന്‍ വെല്ലുവിളിക്കുകയല്ലേ? അങ്ങനെയുള്ള പള്ളിയും സെമിത്തേരിയും കൈവശപ്പെടുത്തുവാന്‍ മെത്രാന് എന്തു അധികാരം.

      അല്‍മായ ശബ്ദത്തില്‍നിന്നും കൊവേന്തക്കാരുടെ ന്യായവാദങ്ങള്‍ മാത്രമേ ഞാനും കേട്ടുള്ളൂ. ഡോ. സ്കയിലാര്‍ക്ക് പറഞ്ഞതുപോലെ മുഴുവന്‍ സത്യങ്ങളും വ്യക്തമല്ല. ഫാദര്‍ കാച്ചപിള്ളിയുടെ ലേഖനം അദ്ദേഹത്തിന്‍റെ അഭിപ്രായം മാത്രമെങ്കില്‍ ഞാന്‍ പൂര്‍ണ്ണമായും ബഹുമാനിക്കുന്നു.

      പൊതുവേ കൊവേന്ത- അധികാരത്തില്‍ ഇരിക്കുന്നവര്‍ മഹാകള്ളന്മാര്‍ ആണു. പൊടിപ്പും പൊങ്ങലും വെച്ച് പ്രചാരണം നടത്തുവാന്‍ ഇവരെപ്പോലെ ആര്‍ക്കും സാധിക്കുകയില്ല.

      സ്കയിലാര്‍ക്കിന്റെ അഭിപ്രായത്തില്‍ വിശ്വാസികളെ ധിക്കരിച്ചു തീരുമാനം എടുക്കുവാന്‍ മെത്രാന് അധികാരമുണ്ടന്നുള്ള തോന്ന്യാസ്സക്കളി അവസാനിപ്പിച്ചേ മതിയാവൂ. അതില്‍ പൂര്‍ണ്ണമായും
      കൊവേന്ത അച്ചന്മാരെ പിന്താങ്ങണം.

      അല്മായനില്ലെങ്കില്‍ സഭയെവിടെ? ഇടവകയിലെ ഭൂരിഭാഗം അല്മെനികളും
      ആശ്രമ അച്ചന്മാരോടുകൂടി മെത്രാന്റെ ഏകാധിപത്യത്തിനെതിരായി പ്രവര്‍ത്തിക്കുന്നു. മെത്രാന്റെ വികാരങ്ങള്‍ അല്ല ഇവിടെ പ്രധാനം. പള്ളി അല്മെനിയുടെതാണ്. നീണ്ട വര്‍ഷങ്ങള്‍ ഈ പള്ളിയില്‍ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും തിരിഞ്ഞു നോക്കാത്ത മെത്രാനെ അരമനയില്‍ നിന്നും മാര്‍പ്പാപ്പ പറഞ്ഞു വിടേണ്ട കാലം കഴിഞ്ഞു.

      Delete
  2. സങ്കീര്‍ണ്ണമായ തലോര്‍ പള്ളിപ്രശ്നം ഫാദര്‍ കാച്ചപള്ളിയുടെ ലേഖനത്തില്‍നിന്നും വ്യക്തമാകുന്നു.

    ആലഞ്ചേരി തിരുമേനിയുടെ തൊഴില്‍ എന്തെന്നു കാനോന്‍ നിയമം വായിക്കേണ്ടിയിരിക്കുന്നു. റോമ വെന്തുരുകുമ്പോള്‍ സീസര്‍ വീണ വായിക്കുന്നതു പോലെ ഇദ്ദേഹം ഇത്തരം പ്രശ്നങ്ങളില്‍ എന്താണ് ഇടപെടാത്തതെന്നും വിസ്മയിക്കുന്നു.

    ജര്‍മ്മന്‍ പരിപാടി കഴിഞ്ഞു കര്‍ദ്ദിനാള്‍
    ഈ മാസം അമേരിക്കന്‍ യാത്രയില്‍ ആണ്. ആശാന് അമേരിക്കയില്‍ ബഹുതിരക്കും സുഖമായ ശാപ്പാടും. രാജകുമാരന് ഒന്നും അറിയണ്ടാ.

    കര്‍ദ്ദിനാളിന്റെകൂടെ ഫോട്ടോ എടുക്കുന്നത് കേമം എന്നു വിചാരിച്ചു നടക്കുന്ന ഏറെ
    വ്യക്തിത്വം ഇല്ലാത്തവരും അമേരിക്കന്‍ നാടുകളില്‍ ഉണ്ട്. ക്ലാവര്‍കുരിശു, താമരകുരിശു, മത്തികുരിശു എന്നിങ്ങനെ സ്ഥാപിക്കുവാന്‍ നെട്ടോട്ടമാണ് അഭിനവ useless തിരുമേനിമാര്‍.

    മാര്‍പാപ്പയുടെ കുരിശും കളിയാക്കി തലയില്‍ മയില്‍പ്പീലിയും വെച്ചു എഴുന്നള്ളത്തും ‌ സുവര്‍ണ്ണ കുടകളും ചെണ്ടകൊട്ടും വാദ്യമേളങ്ങളും പ്രതീക്ഷിച്ചു തലോര്‍ പ്രശ്നം ഗൌനിക്കാതെ നടക്കുകയാണ് ഈ അഭിനവ പീലാത്തോസുമാര്‍.
    തലോര്‍ പ്രശ്നം അവര്‍ക്ക് അറിയണ്ടാ. മാര്‍പാപ്പ ഇവരെ പുറത്താക്കിയാല്‍ ഉടന്‍ യാക്കൊബാ സഭയില്‍ ചേര്‍ന്ന് പെണ്ണും കെട്ടാം.

    ഈ ഗുലാന്മാര്‍.ക്ക് നാട്ടിലെ സഭാ പ്രശ്നങ്ങള്‍ നോക്കുവാന്‍ സമയമില്ല. അമേരിക്കയില്‍ ഓരോ മുക്കിലും കത്തോലിക്കാ പള്ളികള്‍ ഉണ്ട്. പിന്നെ എന്തിനാണ് ഈ വേഷംകെട്ടികളുടെ പള്ളികള്‍ എന്നും ചിന്തിക്കാം. മഹത്തായ കത്തോലിക്കാസഭയെ അമേരിക്കാ മുഴുവന്‍ പേരുദോഷം കേള്‍പ്പിക്കുന്ന
    ഒരുതരം cult ആണ് സീറോ മലബാര്‍ എന്ന ഉപവിഭാഗം.

    തലോര്‍പള്ളിപോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ തീര്‍ക്കാതെ ഉണ്ടുനിരങ്ങി വയറു വീര്‍പ്പിച്ചു നടക്കുന്ന ആലഞ്ചെരിയുടെ പ്രതാപം അസ്തമിക്കുവാന്‍ പോകുന്നുവെന്ന് വേണം കരുതുവാന്‍.

    അമേരിക്കയിലെ ബിഷപ്പ്ലോകം ഇവര്‍ക്ക് ഒരു പുല്ലുവിലപോലും കൊടുത്തിട്ടില്ല. ന്യൂയോര്‍ക്ക്‌ കര്‍ദ്ദിനാളിനെ കാണുവാന്‍ ചെന്നാല്‍ കാണാന്‍ സാധിക്കാതെ നാണംകെട്ടു ഇവര്‍ മടങ്ങിപോയ കാഴ്ചകളും കേട്ടിട്ടുണ്ട്.

    വിദേശത്തുള്ള മലയാളിസ്ത്രീകളുടെ തീറ്റിയും തിന്നു നടക്കാതെ ദുഖിതരായ കേരളത്തിലെ
    ഭക്തജനങ്ങളുടെ പ്രശ്നങ്ങള്‍ തീര്‍ക്കുവാന്‍ ആണ് മാര്‍പാപ്പ ഇവര്‍ക്ക് അധികാരം നല്‍കിയിരിക്കുന്നത്. സീറോ മലബാര്‍ അധ്യക്ഷന്റെ അധികാരം മാര്‍പാപ്പ കൊടുത്തിരിക്കുന്നത് കേരളത്തുള്ളില്‍ മാത്രമാണ്. അല്ലാതെ ജര്‍മ്മനിയിലെയും അമേരിക്കയിലെയും ആട്ടിടയന്മാര്‍ ആയി ചമയാന്‍ അല്ല.

    മുക്കവരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടു
    ആലഞ്ചെരി ഇറ്റലിയില്‍വെച്ച് രാജ്യദ്രോഹ പ്രസ്താവന നടത്തിയതും ദേശസ്നേഹികള്‍ മറന്നിട്ടില്ല.

    ReplyDelete
    Replies
    1. James Kottoor, KeralaJuly 2, 2012 at 1:03 AM

      It looks everyone in the Syromalabar hierarchy is busy only with
      exhibiting his own image larger than life on the world horizon and not
      on puting his own house in order or attending to the needs of the
      local community as its true shepherd. They make their foreign trip for
      the sake of promoting their particular Rite,not the good news of
      Jesus. So people see them as colonisers of particular Rites and not
      ambassadors Jesus. Hence famous writers come out with the exhortation
      to belivers in Jesus: "Forget the churches, Follow Jesus".Let those
      who have eyes to see, SEE, ears to hear, HEAR, guts to follow Jesus,
      FOLLOW HIM ALONE, not wolves in sheep's clothing.

      Delete
    2. രൂപത വക സ്കൂളും കോളേജും ഒക്കെ ഉണ്ടാക്കാന്‍ നാട്ടിലുള്ള ഇരപ്പകള്‍ വല്ലോം കൊടുക്കുന്നുണ്ടോ ? പിതാക്കാന്‍മാര്‍ ഇവിടെ വന്നു ഇരന്നു , നാണംകെട്ടാനെങ്കിലും ഉണ്ടാക്കുന്നത് കൊണ്ടല്ലേ ഈ പരുപടികള്‍ ഒക്കെ സുഗമമായി നടക്കുന്നെ ... നിനക്കൊക്കെ ചുമ്മാ ഇരുന്നു കുറ്റം പറഞ്ഞാല്‍ പോരെ .. കത്തോലിക്കാ സഭയില്‍ ആയിരക്കണക്കിന് പള്ളികളുണ്ട് , അന്നേരം അല്ലെ നിന്റെ ഒക്കെ കോപ്പിലെ തലോര്‍ ...

      Delete
  3. സഭയില്‍ ഓരോ പുതിയ ഉദ്യോഗം (മെത്രാന്‍, മെത്രാപ്പോലീത്താ, കര്‍ദിനാള്‍ ...) നല്‍കുമ്പോഴും, അതോടൊപ്പം യൂറോപ്പിലും അമേരിക്കയിലും യാത്രക്കുള്ള പത്തു വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തണം. മിക്കവരും അതോടേ ഉദ്യോഗക്കയറ്റം വേണ്ടെന്നു വയ്ക്കും. ഇവിടെ പത്തുവര്‍ഷം കൊണ്ടുണ്ടാക്കാവുന്ന പോക്കെറ്റ്‌ മണി ഒരൊറ്റ വിദേശയാത്രകൊണ്ട് ഉണ്ടാക്കാം. അതല്ലേ, ഇവരൊക്കെ എല്ലാ വര്‍ഷവും ഒരിക്കലെങ്കിലും പുറത്ത് ചാടുന്നത്! അപാരമായ ആത്മീയ സേവനം.

    ReplyDelete