പത്തു മുപ്പതു കൊല്ലം മുമ്പേ ഉള്ളതാണ് ഓശാന എന്ന
പ്രസിദ്ധീകരണം. പാലായിലെ പുസ്തക കടകളില്‍ നിന്നും പലപ്പോഴും ഞാനത് വാങ്ങി
വായിച്ചിട്ടുണ്ട്. അതിന്റെ എഡിറ്റര്‍ ആയ ജോസെഫു സാറിന്റെ പല പ്രസംഗങ്ങളും ഞാന്‍
കേട്ടിട്ടുണ്ട്. പാല രൂപതയിലെ പല സുറിയാനി പള്ളികളിലും എന്തെങ്കിലും പ്രശ്നം
നടക്കുമ്പോള്‍ അദ്ദേഹം ഓടി എത്തി പ്രതിഷേധ യോഗം നടത്തി അനീതിക്കെതിരെ
പ്രതികരിക്കുമായിരുന്നു. അദ്ദേഹം സുറിയാനി കത്തോലിക്കാ സഭക്കെതിരെ
ഉന്നയിച്ചിട്ടുള്ള പല ആരോപണങ്ങളിലും വ്യക്തിപരമായി ഞാന്‍ അനുകൂലിക്കുന്നുവെങ്കിലും
അദ്ദേഹത്തിന്റെ ഒരു ആരാധകന്‍ ആയിട്ടില്ല ഇതുവരെ. എന്ന് കരുതി കത്തോലിക്കാ വൈദികര്‍
പറയുന്ന കാര്യങ്ങളൊക്കെ വേദ വാക്യം എന്ന് കരുതി കണ്ണുമടച്ച് അനുസരിക്കുന്ന ഒരു
കുഞ്ഞാടല്ല ഞാന്‍. നവീകരണ പ്രസ്ഥാനത്തെ പറ്റി കേട്ടിട്ട് തോന്നിയ ചില
അഭിപ്രായങ്ങള്‍ ഞാന്‍ ഇവിടെ പ്രകടിപ്പിക്കുന്നതില്‍ നിങ്ങള്‍ ആരും വിസമ്മതിക്കുക
ഇല്ല എന്ന് കരുതട്ടെ.
ഇന്നേ വരെ നവീകരണ പ്രസ്ഥാനത്തെ പറ്റി ഒരു ശെരിയായ വിവരണം
ആര്‍ക്കും കിട്ടിയിട്ടില്ല എന്നത് ആണ് സത്യം. അതിനെ പറ്റി ജെനങ്ങളെ
അറിയിക്കുന്നതില്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചില പരിമിതികള്‍
ഉണ്ടെന്നു ഞാന്‍ സമ്മതിക്കുന്നു. എനിക്ക് നവീകരണ പ്രസ്ഥാനത്തെ പറ്റി മനസിലായ
കാര്യങ്ങള്‍ ഇവയാണ്.
1.ആദിമ ക്രിസ്ത്യന്‍ സഭയില്‍ നടന്നത് പോലെ സ്വത്തു കൈകാര്യം
ചെയ്യുന്നത് അല്‍മായ പ്രതിനിധികള്‍ കൂടി
ഉള്‍പ്പെട്ട ഒരു സമിതി ആയിരിക്കണം. അല്മായര്‍ക്കും സഭാ സ്വത്തുക്കളുടെ മേല്‍
അധികാരം ഉണ്ടായിരിക്കണം. ഇത് കേള്‍ക്കുമ്പോള്‍ വളരെ സുഖമുള്ള വാദഗതി ആണെങ്കിലും
അതിനു ചില പോരായ്മകള്‍ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഇക്കാര്യത്തില്‍ അല്മായര്‍
മാത്രമായി സ്വത്തു കൈകാര്യം ചെയ്യുന്നതിനേക്കാള്‍ എനിക്ക് വിശ്വാസം വൈദികനെ തന്നെ custodian
ആക്കുന്നത് ആണ്. ഇതാണ് ഒരു ശരാശരി കത്തോലിക്കന്റെ മനസ്ഥിതി. സഭാ സ്വത്തുക്കള്‍
അന്യാധീനപ്പെടാതിരിക്കാന്‍ അവയെല്ലാം ബിഷപ്പിന്റെ പേരില്‍ തന്നെ നില നിറുത്തുന്നത്
ആണ് നല്ലത്. അല്മായര്‍ക്കും അല്മായര്‍
എന്ന് പറയുന്ന രാഷ്ട്രീയക്കാര്‍ക്കും കട്ട് തിന്നാന്‍ എന്തിനു അവസരം കൊടുക്കുന്നു?
അല്മായര്‍ കൈകാര്യം ചെയ്യുക ആണെങ്കില്‍ അത് എങ്ങിനെ വേണമെന്ന കാര്യത്തില്‍ ഇത്
വരെ ഒരു formula ഉണ്ടാക്കിയിട്ടില്ല. വികാരിയെ സഹായിക്കാന്‍ ഇപ്പോള്‍ തന്നെ
ഒരു ഭരണ സമിതി ഉണ്ട്. ഇടവകയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ തന്നെ ആണ്
അതിലെ members. അവര്‍ അവരുടെ കര്‍ത്തവ്യം ശെരിയായി നിര്‍വഹിക്കുന്നില്ല
എന്ന് ആരോപണം ഉണ്ടെങ്കില്‍ അതിന്റെ പരിഹാരം ഈ വ്യവസ്ഥിതി മാറ്റുക എന്നതല്ല. ആദിമ
സഭയിലെ പോലെ വേണം എന്നാണെങ്കില്‍ സുറിയാനി സഭയെ മാത്രം എന്തിനു
കുറ്റപ്പെടുത്തുന്നു? അതും പാലായെയും, ചെങ്ങനാശേരിയെയും,
കാഞ്ഞിരപ്പള്ളിയെയും, തൃശ്ശുരിനെയും മാത്രം
തിരഞ്ഞു പിടിച്ചു?. ഇതിലുള്ള ദുരൂഹത മാറ്റെണ്ടിയത് അല്ലെ?
2. പല പള്ളികളിലും ബൈബിളില്‍ എഴുതിയിരിക്കുന്നതിനു വിപരീതമായി
പല പ്രാര്‍ത്ഥനകളും നടക്കുന്നു. ആഘോഷമായ തിരുനാളുകള്‍, നോവേനകള്‍, ധ്യാന
പ്രസംഗങ്ങള്‍, വിശുദ്ധന്മാരുടെ പേരില്‍ നടത്തുന്ന സ്ത്രോത്ര കാഴ്ചകള്‍
തുടങ്ങിയവയും മറ്റു അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിര്‍ത്തലാക്കണം എന്നാണ്
ആവശ്യം. ഇതൊക്കെ നിയമം കൊണ്ട് നിര്‍ത്തലാക്കാന്‍
പറ്റുന്ന കാര്യങ്ങള്‍ അല്ല എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷെ വിശ്വാസികളെ ബോധവല്‍ക്കരിക്കുന്നതിനു
നവീകരണം എന്ന പേരില്‍ ഒരു പ്രസ്ഥാനം വേണമെന്ന് തോന്നുന്നില്ല.
3. ഇപ്രകാരം ഉള്ള ആവശ്യങ്ങള്‍ അംഗീകരിചില്ലെങ്കില്‍ എന്ത്
ചെയ്യുമെന്ന് വ്യക്തമല്ല. abortion നെ അനുകൂലിച്ചു ചില
അമേരികന്‍ പള്ളികളില്‍ കയറി പ്രകടനക്കാര്‍ തിരു ഓസ്തി നശിപ്പിച്ച സംഭവങ്ങള്‍
വായിച്ചിട്ടുണ്ട്. അത് പോലെ എന്തെങ്കിലും പരിപാടികള്‍ കേരളത്തിലെ പള്ളികളില് നടത്തിയാല്‍ വിശ്വാസികള്‍ അത് നോക്കി ഇരിക്കുകയില്ല.
ഇപ്രകാരം പ്രകടനം നടത്തുന്നവര്‍ക്ക് നല്ല അടി കിട്ടാനും സാധ്യത ഉണ്ട്. തലമുറകള്‍
ആയി മനസ്സില്‍ ഏറ്റു വാങ്ങിയിട്ടുള്ള ചില വിശ്വാസങ്ങള്‍, അവ അന്ധവിശ്വാസം
ആയിക്കോട്ടെ, എന്തുമായിക്കോട്ടെ, അതൊന്നും അത്ര പെട്ടെന്ന്
മായിച്ചു കളയാന്‍ പറ്റുമെന്ന് തോന്നുന്നില്ല. സിമിന്റിനെക്കാളും ഉറച്ചതായി പോയ
വിശ്വാസങ്ങള്‍ ആണ് അവയെല്ലാം.
4. കഴിഞ്ഞ പല നൂറ്റാണ്ടുകളിലും എല്ലായിടത്തെയും പോലെ
കത്തോലിക്കാസഭയിലും പല അനാചാരങ്ങളും അതിക്രമങ്ങളും നടന്നിട്ടുണ്ട്. അതെല്ലാം നടന്ന
സമയം ഈ പറയുന്നവര്‍ പോലും ക്രിസ്ടിയാനികള്‍ ആയിരുന്നോ എന്ന കാര്യത്തില്‍ സംശയം ഉണ്ട്.
അതെല്ലാം ഇപ്പോള്‍ പൊക്കിപിടിച്ചു ഇന്നുള്ള മാര്‍പാപയെയും ബിഷപ്പുമാരെയും
വൈദികരെയും പറ്റി മോശമായി എഴുതുന്നതിനും പറയുന്നതിനും കാരണമാക്കുന്നത് അത്ര നല്ല
കാര്യം ആയി എനിക്ക് തോന്നിയിട്ടില്ല. ഒരു ക്രിസ്ടിയാനിക്കും തോന്നുക ഇല്ല.
സാമൂഹ്യമായ കാരണങ്ങള്‍ കൂടാതെ മറ്റു പല കാരണങ്ങളും കൂടി അതിനുണ്ട്. നിങ്ങള്‍
കുറ്റപ്പെടുത്തുന്നതും തെറി വിളിക്കുന്നതും ആയ ബിഷപ്പിനും വൈദികനും
കന്യാസ്ത്രീക്കും അടുത്ത ബന്ധുക്കളായി വളരെ അധികം ആളുകള്‍ ഉണ്ട്. ആ വൈദികശ്രേഷ്ടരെ
ഒക്കെയും ഞങ്ങള്‍ എല്ലാം വളരെ അധികം സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു,
വിശ്വസിക്കുന്നു. അവര്‍ക്ക് എന്തെല്ലാം കുറ്റവും കുറവുകളും ഉണ്ടെങ്കിലും അത്
ഞങ്ങള്‍ സഹിച്ചോളാം. അവര്‍ പറയുന്നതിനെ ആണ് നിങ്ങള്‍ പറയുന്നതിനേക്കാള്‍ ഞങ്ങള്‍
കൂടുതല്‍ വില കല്‍പ്പിക്കുന്നത്, വിശ്വസിക്കുന്നത്.
അവിടെയും ഇവിടെയും നടക്കുന്ന ഒറ്റ തിരിഞ്ഞ ചില sexual abuse ഇന്റെയും പണം
തട്ടിപ്പിന്റെയും കാര്യങ്ങള്‍ പറഞ്ഞു ഒരു institution തകര്‍ക്കാന്‍
ശ്രമിക്കുന്നത് നല്ല നടപടി ആണെന്ന് തോന്നുന്നില്ല.
5. നവീകരണ പ്രസ്ഥാനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ
biodata പരിശോധിച്ചതില്‍ ഭൂരിഭാഗം പേരും അമേരിക, UK, ജെര്‍മനി പോലത്തെ
സമ്പന്ന രാജ്യങ്ങളില്‍ വളരെ സുഭിക്ഷമായി കഴിയുന്നവര്‍ ആണ്. ജീവിതത്തില്‍ അവര്‍
വേണ്ടരീതിയില്‍ വിജയം വരിച്ചു എന്ന് വേണം കരുതാന്‍. സഭയുടെതായ യാതൊരു സഹായവും അവര്‍ക്കിനി
വേണം എന്ന് തോന്നുന്നില്ല. അവര്‍ ജീവിച്ചതോ ജീവിക്കുന്നതോ ആയ സാഹചര്യം അല്ല
കേരളത്തിലെത്. കേരളത്തിലെ കാര്യങ്ങള്‍ പറയുവാനും തീരുമാനം എടുക്കുവാനും പ്രവാസികള്‍
ആയ നിങ്ങള്‍ക്ക് എന്ത് അവകാശം? എന്ത് അധികാരം? കേരളത്തിലെ
സഭയുടെ കാര്യങ്ങള്‍ കേരളത്തില്‍ ഉള്ളവര്‍ തീരുമാനിച്ചു കൊള്ളും, അതിനെ ഓര്‍ത്തു
നിങ്ങള്‍ ആരും വേവലാതി പെടേണ്ട.കേരളത്തിലെ സുറിയാനി കത്തോലിക്കാ സഭയെ ഇന്നുള്ള
രീതിയില്‍ ആക്കി കെട്ടിപ്പടുക്കാന്‍ പ്രവാസികള്‍ ആരുടെയെങ്കിലും പണമോ അദ്ധ്വാനമോ
ഉണ്ടായിട്ടില്ല.
6. നിങ്ങള്‍ പറയുന്നതായ ഗൌരവതരമായ ഒരു ആരോപണം ഇവിടുത്തെ
കത്തോലിക്കാസഭ സ്വാശ്രയസ്ഥാപനങ്ങള്‍ നടത്തുന്നു. അങ്ങനെ ധാരാളം പണം ഉണ്ടാക്കുന്നു
എന്നൊക്കെ ആണ്. അവ കൂടാതെ ആശുപത്രികള്‍, അനാഥ ശാലകള്‍, വൃദ്ധമന്ദിരങ്ങള്‍, എയിഡ്സ് രോഗികളെ പോലും ശുശ്രൂഷിക്കുന്ന ആതുരസ്ഥാപനങ്ങള്‍
ഒക്കെ സഭ നടത്തുന്നു. ആ വക സ്ഥാപനങ്ങള്‍ ഉള്ളത് കൊണ്ട് കേരളത്തിലെ ശരാശരി
കത്തോലിക്കന് വളരെ അധികം പ്രയോജനം ഉണ്ടായിട്ടുണ്ട്. അഡ്മിഷന് കോഴ വാങ്ങുന്നു എന്ന
ആരോപണം വെറും ബാലിശമാണ്. വളരെ സുതാര്യമായ രീതിയില്‍ ആണ് അതിലെ കാര്യങ്ങള്‍
നടക്കുന്നത്. അല്ലെന്നുണ്ടെകില്‍ ആര്‍ക്കും കോടതിയെ സമീപിക്കാം. ഇന്ത്യയില്‍ വളരെ
ശക്തമായ ഒരു നീതിന്യായ വ്യവസ്ഥ ഉള്ളത് കൊണ്ട് സ്വാശ്രയ സ്ഥാപനങ്ങള്‍ നടത്തി ആര്‍ക്കെങ്കിലും
തട്ടിപ്പ് നടത്തി രക്ഷപെടാമെന്നു എനിക്ക് തോന്നുന്നില്ല. അത് മതനേതാക്കള്‍
ആണെങ്കില്‍ പോലും. നവീകരണക്കാരായ പ്രവാസികളോട് എനിക്കൊരു അപേക്ഷ കൂടി ഉണ്ട്.
നിങ്ങള്‍ കുറെ സ്വാശ്രയസ്ഥാപനങ്ങള്‍, കോളേജുകള്‍, ആശുപത്രികള്‍, അനാഥശാലകള്‍, വൃദ്ധമന്ദിരങ്ങള്‍
എന്നിവ ഒക്കെ നടത്തി നിങ്ങള്‍ ആരോപണം ഉന്നയിക്കുന്നതായ ബിഷപ്പുമാരോട് ധൈര്യമായി
പറയുക 'ഇങ്ങനെ ആണ് സ്ഥാപനങ്ങള്‍ നടത്തേണ്ടിയത്' എന്ന്.
കേരളത്തിലെ കുറെ അധികം ആളുകള്‍ക്ക് അത് കൊണ്ട് പ്രയോജനവും കിട്ടും, സഭാ മേലധികാരികളെ
തോല്‍പ്പിക്കുകയും ചെയ്യാം.
ഇതില്‍ ഉന്നയിച്ചിട്ടുള്ള കാര്യങ്ങള്‍ ഒരു ചര്‍ച്ചക്ക്
വെച്ചാല്‍ നന്നായിരുന്നു.
(Dr. Skylark-നു വേണ്ടി Administrator പോസ്റ്റ് ചെയ്തത്).
ഡോക്ടര്‍ സ്കൈ ലാര്‍ക്കിന്‍റെ അഭിപ്രായം ചിലതൊക്കെ ശരിയല്ലേ എന്ന് സംശയിച്ചു പോകുന്നു . ഉദാഹരണമായി , അല്മെനികള്‍ എന്ന് നമ്മള്‍ പറയുന്ന പാസ്റ്റര്‍ മാരിലെയത്ര ദുര്‍നടപ്പും , സാമ്പത്തീക തിരിമറികളും നമ്മുടെയിടയില്‍ ഉണ്ടോ? അച്ചന്മാരെ എല്ലാം നല്ലവരുടെ ഗണത്തില്‍ പെടുത്തുകയല്ല ഞാന്‍ ചെയ്യുന്നത് . എങ്കിലും പാസ്റ്റര്‍ മാരെക്കാള്‍ എത്രയോ ഭേതം . സ: കെ .പീ. യോഹന്നാനെ കുറിച്ചരിയാമോ? കക്ഷി സ്വയം മെത്രാനായി പ്രഖ്യാപിച്ചു . അമേരിക്കയിലെ കരോള്‍ട്ടന്‍ സിറ്റിയില്‍ അന്‍പതിലതികം ജോലിക്കാരുള്ള , കോ- ഒപാരെടീവ് ഒഫിസുള്ള ബഹു കോടി ഡോളര്‍ ഓരോ വര്‍ഷവും , ( അറുപതുകളിലെയും എഴുപതുകളിലെയും പാവപ്പെട്ടവന്‍റെ പടം അച്ചടിച്ച് കാട്ടി മെയില്‍ ചെയ്തു ) സമ്പാതിച്ചു , കേരളത്തിലും , മറ്റു സ്ഥലങ്ങളിലും , പതിനായിരക്കണക്കിനു കോടി ഡോളറിന്‍റെ സ്ഥലം വാങ്ങികൂട്ടുന്നു . ദാല്ലസിലെ ക്നാനയപ്പള്ളിയിലെ അച്ചന്‍ ( ജോസഫ് ശൌരിയമാക്കള്‍)1500 ഡോളര്‍ ശമ്പളത്തില്‍ നിന്നും 1000 ഡോളര്‍ സ്വീകരിച്ചു 500 ഡോളര്‍ രണ്ടു വര്‍ഷമായി പള്ളിയിലേക്ക് തന്നെ കൊടുക്കുന്നു . അന്വഷണത്തില്‍ കക്ഷി പൈസയോടോ , മദിരാഷിയോടോ ,ഭക്ഷണത്തോടോ കാര്യമായ താല്പര്യമില്ലാത്തവനും , മദ്യത്തെ കഠിനമായി എതിര്‍ക്കുന്നവനുമാണ് . ഇങ്ങനെയുള്ളവരെപ്പറ്റി വാര്‍ത്തകളില്ലാത്തതുകൊണ്ട് ജനം അറിയുന്നില്ല എന്ന് മാത്രം . പറഞ്ഞു വന്നത് ഇങ്ങനെയുള്ളവരും അന്യം നിന്ന് പോയിട്ടില്ല എന്ന് പറവാനാണ്.
ReplyDeleteഇനി ബൈബിളിന്‍റെ ആകെത്തുക കാച്ചിക്കുറുക്കിഎടുത്താല്‍ എന്തയിരിക്കുമെന്നരിയമോ ?
നിത്യജീവന്‍ എന്നായിരിക്കും , ഇതില്‍ ആര്‍ക്കും സംശയം ഉണ്ടാവാന്‍ തരമില്ല .
എന്താണ് നിത്യജീവന്‍ എന്ന് യേശു ഒരിക്കല്‍ മാത്രം പറയുന്നുണ്ട് , ഒരിക്കല്‍ മാത്രം .
ജോണ്‍ 17:3- ( വായിക്കുക) ,Now this is eternal life: that they know you, the only true God, and Jesus Christ, whom you have sent.
ഇനി രണ്ടേ രണ്ടു പേരെ യേശുവിനോട് , നിത്യജീവന്‍ പ്രാപിക്കാന്‍ അഥവാ നേടാന്‍ എന്ത് ചെയ്യണമെന്നു ചോദികകുന്നതായി ബൈബിളില്‍ രേഖപ്പെടുത്തിയട്ടൊല്ല് .
ഇന്നത്തെ ആത്മീയ നേതാക്കളോട് ചോദിച്ചാല്‍ , പള്ളിയില്‍ പോകൂ , വലിയവലിയ പള്ളികളും അരമനകളും പണിയാന്‍ സഹായിക്കു , കുംബസരിക്ക് , നേര്‍ച്ചകള്‍ നടത്തുക ,ഒപ്പിസ് നടത്തുക, വീണ്ടും ജനിക്കുക ,സ്നാനപ്പെടുക,പെന്തകോസ്തില്‍ ചേരുക, കൂടോത്രം ചെയുക , പൂജാവിധികള്‍ നടത്തുക, കണവെന്ഷന്‍ നടത്തുക, ക്രൂശിതരൂപം സ്ഥാപിക്കുക ,മാര്‍ത്തോമ കുരിശ സ്ഥാപിക്കുക , , കുംബസാരിക്കുക , കുര്‍ബാന കാണുക , ഒപ്പീസ് ചെല്ലിക്കുക , മന്ത്രയും അടിയന്തിരവും,പുലവിളിയും ...................................... ഇങ്ങനെ പോകും.
എന്നാല്‍ യേശു പറഞ്ഞതും ഇന്നുള്ളവരു പറയാന്‍ മടിക്കുന്നതുമായ ഉത്തരം എന്താണെന്നു നോക്കാം .
A. വായിക്കുക ( മത്തായി 19: 16-30), ( മര്‍കോസ് 10 :18) , ( ലൂക്കാ 18:18 )
ചുരുക്കത്തില്‍ കല്പനകള്‍ അനുസരിക്കുക ദാനം ചെയ്യുക എന്നിവ മാത്രം ചെയ്‌താല്‍ മതിയെന്നല്ലേ ? ചോദിച്ച വ്യക്തികള്‍ ക്രിസ്തുവിന്റെ അനുയായികള്‍ അല്ലായിരുന്നു എന്ന് ശ്രദ്ധിക്കുക . അവരോടു തന്‍റെ ഗ്രൂപ്പില്‍ കൂടാന്‍ പറഞ്ഞില്ല , പള്ളിയില്‍ പോകാനോ ,കൂദാശ സ്വീകരിക്കാനോ പറഞ്ഞോ? ഇല്ല .
ഇതനുസരിച്ച് , അരക്കപറമ്പില്‍ കുര്യന്‍ ആന്റണിയും, നെടുംകനാലും , പുലിക്കുന്നനും, റോഷനും ,ഗാന്ധിയും , കാപ്പിലച്ചനും , ബുദ്ധനും , മട്ടപ്പള്ളിയും ഒക്കെയല്ലേ നിത്യജീവന്‍ അവകാശം . പള്ളിയില്‍ പോകുന്ന പിപ്പിലാഥനും , പടന്നമാക്കാലും, കണിയാപരംപിലും ... നിത്യജീവന്‍ നേടുമോ?
ഞാന്‍ ഇപ്പോഴും പള്ളിയില്‍ പോകുന്നത് അവിടെ നടക്കുന്ന എല്ലാം സ്വീകാര്യമായിട്ടല്ല , എനിക്ക് ആല്മീയതക്കു വിത്തിട്ടത് കത്തോലിക്ക പള്ളിയായതുകൊണ്ടാണ് . എന്‍റെ പിന്തലമുരക്കും ആവശ്യമെങ്കില്‍ വേണ്ടതൊക്കെ( വേണ്ടാത്തതും അവിടുണ്ടെന്ന് സമ്മതിക്കുന്നു ) അവിടെയുണ്ടെന്നുള്ള തോന്നലും കൊണ്ടാണ് . പിന്നെ ഇവിടെയെഴുതുന്ന പലരും എഴുതുവാന്‍ പഠിച്ചത് ഇവരൊക്കെ നടത്തുന്ന പള്ളിക്കൂടത്തില്‍ നിന്നല്ലേ? എന്‍റെ നാലാം ക്ലാസ് വരെയുള്ള ആറിവ് തോപ്രാന്കുടിയെന്ന ഒരു കാറ്റ് പ്രദേശത്തെ മന്നാന്‍ പള്ളിക്കൂടത്തില്‍ നിന്നാണ് . നല്ലത് നല്ലതെന്നും , മോശം മോശമെന്നും പറയാനുള്ള ആര്‍ജവം നമ്മള്‍ കാണിക്കണം .
കത്തോലിക്കാ വൈദികര്‍ മറ്റു വിഭാഗങ്ങളിലെ Pastor-മാരെക്കാള്‍ ഭേദമാണെങ്കില്‍ സഭാസംവിധാനമാണ് അതിന്റെ കാരണം. കത്തോലിക്കാസഭയില്‍ എകാതിപത്യ പ്രവണത ഉണ്ടെങ്കിലും, സഭയ്ക്ക് ഒരു വലിയ സൌഭാഗ്യം ഉണ്ടായി – അത് മിഡില്‍ ഈസ്റ്റില്‍ നിന്ന് യുറോപ്പിലെയ്ക്ക് കയറിപ്പറ്റി. അല്ലായിരുന്നെങ്കില്‍ നമ്മുടെ ഗതി ഇസ്ലാമിന്റേതിനേക്കാള്‍ കഷ്ടമായിരുന്നെനെ. അതുകൊണ്ടുതന്നെയാണ് സഭയില്‍ ഒരു ലൂഥര്‍ (കൂടാതെ അത്രയും പ്രശസ്തരല്ലാത്ത പല ലൂഥര്മാരും) ഉണ്ടായത്. ആളെ പുറത്താക്കിയെങ്കിലും (ഹെഡ് ഓഫീസ് പലസ്തീനില്‍ ആയിരുന്നെങ്കില്‍ ലൂഥറിന്റെ തല വെട്ടിയേനെ!) സഭയ്ക്ക് മാറ്റം വന്നു. ആ മാറ്റങ്ങള്‍ ഉള്ക്കൊള്ളാന്‍ സാധിച്ചത്കൊണ്ടാണ്, വിമര്ശിക്കുമ്പോഴും പലരും സഭയുടെ ഭാഗമായി തുടരുന്നത്.
Deleteവിമര്ശകര്‍ ശത്രുക്കളാണ് എന്നാണു സഭയുടെ കാഴ്ചപ്പാട്. പിപ്പിലാഥനും അങ്ങനെ കാണുന്നത് കഷ്ടമാണ്. സഭയെ സ്നേഹിക്കുന്നതുകൊണ്ടാണ്, സഭ നന്നായി കാണണം എന്ന ആഗ്രഹം കൊണ്ടാണ്, ഇത്തരം വേദികള്‍ ഉണ്ടാകുന്നത്. മറ്റു സഭകളില്‍ സഭാസ്നേഹികള്‍ ഇല്ലാതത്തല്ലേ അവരുടെ അപചയത്തിന്റെ കാരണം? അല്ലാതെ നമ്മുടെ പുരോഹിതരുടെ ശ്രേഷ്ടതയാണോ?
(അല്പം സ്വകാര്യം: നിത്യജീവന് ഞാനും അര്ഹനാണ്, കെട്ടോ...)
"അല്ലാതെ നമ്മുടെ പുരോഹിതരുടെ ശ്രേഷ്ടതയാണോ?"
Deleteഅവരില്‍ ഒത്തിരി ശ്രേഷ്ടര്‍ ഉണ്ടായിരുന്നു, ഉണ്ട് ,അതുകൊണ്ടും കൂടി ആണ്.
ശ്രേഷ്ഠന്മാര്‍ കത്തോലിക്കാ സഭയുടെ കുത്തകയാണോ? മറ്റു വിഭാഗങ്ങളില്‍ ശ്രേഷ്ഠന്മാര്‍ ഇല്ലെന്നോ? കേരളത്തില്‍ മാര്‍ ക്രിസ്തോസമിനോളം ആദരണീയനായ മറ്റൊരു പിതാവിന്റെ പേര് പറയാമോ?
Deleteസ്കയിലാര്‍ക്കിന്‍റെ അഭിപ്രായങ്ങള്‍ പലതും അല്‍മായശബ്ദം മുഖവിലക്ക് എടുക്കേണ്ടതാണ്. എന്നാല്‍ വിയോജിപ്പുകളും ഉണ്ട്.
ReplyDeleteവാകൊണ്ടു മാത്രം പറയുന്നവര്‍ പ്രായോഗിക വശങ്ങളെ ചിന്തിക്കുകയില്ല. പലരും ആദിമ സഭയിലെപ്പോലെ സ്വത്തു കൈകാര്യം ചെയ്യണം; നാളേക്ക് ഒന്നും മിച്ചം വെക്കരുത്; ആകാശത്തിലെ പറവകള്‍ വിതക്കുന്നില്ല; കൊയ്യുന്നില്ല; എല്ലാം ദൈവം നോക്കികൊള്ളും, ഇങ്ങനെയുള്ള വചനംകൊണ്ടു നടന്നാല്‍ പള്ളിയും പട്ടിണിയാകും, വീടും നിത്യ പട്ടിണിയാകും.
വചനങ്ങളും കമ്മ്യൂണിസവും പ്രായോഗിക ജീവിതത്തില്‍ ചിലവാകുകയില്ല. പരാജയപ്പെട്ട തത്വങ്ങളുമാണ്. എന്‍റെ കരണത്ത് ആരെങ്കിലും തല്ലിയാല്‍ ഞാന്‍ തിരിച്ചു രണ്ടെണ്ണം കൊടുക്കുവാനെ നോക്കുകയുള്ളൂ.
ആദിമസഭയിലെ മുപ്പതു വെള്ളികാശല്ല,ഇന്നത്തെ സ്വത്ത്. ബില്ല്യന്‍ കണക്കിന് ഡോളര്‍ സഭയ്ക്ക് സ്വത്തുണ്ട്. അതെല്ലാം ദരിദ്രര്‍ക്ക് വിതരണം ചെയ്തു മാര്‍പാപ്പയും ജനവും ഭിഷാടനത്തിനു ഇറങ്ങി യേശുവിന്റെ വചനം പ്രസംഗിച്ചു നടക്കണമെന്ന് പറയുന്ന ഒരു യുക്തിവാദിയോടും എനിക്ക് യോജിക്കുവാന്‍ സാധിക്കുന്നില്ല.
മാര്‍പാപ്പാ അഴിമതി കാണിച്ചാലും നിയമത്തിന്‍റെ മുമ്പില്‍ വിസ്തരിക്കുന്നതിന്
ശബ്ദിക്കുവാനുള്ള അവകാശം അല്‍മായ ശബ്ദത്തിനുണ്ട്.ആഗോളതലത്തില്‍ ഒന്നുമല്ലാത്ത ഈ സംഘടന അല്മെനികളുടെ പ്രതികരിക്കുവാനുള്ള സംഘടയെന്നതിലും അഭിമാനിക്കുന്നു. ആദിമസഭ വലിയ ഒരു വിപ്ലവ പ്രസ്ഥാനത്തിനെതിരെ പോരാടിയ ഒരു ചെറുസംഘടന ആയിരുന്നുവെന്നും ഓര്‍ക്കണം.
സ്വത്തെല്ലാം ബിഷപ്പിന്‍റെയും മെത്രാന്‍റെയും പേരില്‍ വേണമെന്നു പറയുന്ന സ്കയിലാര്‍ക്കിനോട് യോജിക്കുവാന്‍ സാധിക്കുന്നില്ല. വത്തിക്കാനെവരെ ഇറ്റാലിയന്‍ സര്‍ക്കാര്‍ ശക്തമായ നികുതി ചുമത്തുവാന്‍ തുടങ്ങി. എന്തുകൊണ്ട് സര്‍ക്കാര്‍ സഭാ സ്വത്തുക്കളില്‍ നികുതി ചുമത്തുന്നില്ല? ആ നികുതികൊണ്ട്
ജാതിമത ഭേദമില്ലാതെ സകലജാതികള്‍ക്കും പ്രയോജനം വരത്തക്കവണ്ണം
സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക വകുപ്പുണ്ടാക്കണം. സഭയുടെ വരവുചെലവ് സംബന്ധിച്ച് ശക്തമായ (auditing)ആഡിറ്റിങ്ങ് സര്‍ക്കാര്‍ നിലവാരത്തില്‍ ഏര്‍പ്പെടുത്തണം. വരവുചിലവുകള്‍ ഇടവകയിലെ പൊതുജനങ്ങളെ വായിച്ചു കേള്‍പ്പിച്ചു അല്മായന്‍റെ വിശ്വാസം പുരോഹിതന്‍ നേടിയെടുക്കണം.
എല്ലാം വചനംപോലെ പള്ളി പോകണമെന്ന് പറഞ്ഞാല്‍ പള്ളി തകരുകയെയുള്ളൂ. ശാസ്ത്രം പുരോഗമിക്കുന്നതോടൊപ്പം സഭയും ആ ഒഴുക്കില്‍ ഒഴുകണം. ദൈവശാസ്ത്രത്തെയും ആ ഒഴുക്കിനൊപ്പം മെരുക്കിയെടുക്കണം.
യേശുവിന്റെ വചനങ്ങള്‍ മാത്രം എല്ലാ കാലത്തിനും ചേര്‍ന്നതാണെന്നും പറയാം. ബൈബിളിലെ തിരുവചനങ്ങള്‍ പലതും കാലാകാലങ്ങളില്‍ തിരിമറി നടത്തിയതാണ്. ബൈബിള്പോലെ യുദ്ധങ്ങളും അസമാധാനങ്ങളും സൃഷ്‌ടിച്ച മറ്റൊരു തിരുപുസ്തകം ഉണ്ടോയെന്നും അറിവില്ല.
പള്ളി പെരുന്നാള്‍ അന്ധവിശ്വാസമെന്നു എനിക്ക് തോന്നുന്നില്ല. ചെറുപ്പ കാലങ്ങളില്‍ അമ്മയും അപ്പനുമൊന്നിച്ചു കൈകളില്‍പിടിച്ചു പള്ളി പെരുന്നാളിന് പോയകഥകള്‍ ഓരോരുത്തരുടെയും മധുരിക്കുന്ന സ്മരണകള്‍ ആയിരിക്കും. മക്കളും മാതാപിതാക്കളും ദൈവവും ഒന്നിച്ചു ആഹ്ലാദിക്കുവാന്‍ ഉള്ള ഒരു അവസരവും കൂടിയാണ് പെരുന്നാളുകള്‍. ദൈവത്തെ ആരാധിക്കുന്ന
സ്വതന്ത്രമായ അവകാശം അല്മെനിക്ക് വിട്ടു കൊടുക്കുക. എങ്ങനെ ആരാധിക്കണമെന്നു വിവരമുള്ള അല്മെനിയോടു പുരോഹിതന്‍ പറയേണ്ട ആവശ്യമില്ല. സ്വന്തം മനസാകുന്ന ആത്മീയശക്തിയാണ് പ്രധാനം.
പുരോഹിതന്‍റെ നിത്യചിലവിനും സാമാന്യ ജീവിതനിലവാരത്തിനും പണം പള്ളികള്‍ക്ക് വഹിക്കാം. എന്നാല്‍ അയാളുടെ ലൈംഗിക കുറ്റങ്ങള്‍ക്കുള്ള കോടതി പണവും ചിലവുകളും പള്ളി വഹിക്കുന്നതിന്‍റെ നീതികരണവും മനസിലാകുന്നില്ല.
അതുപോലെ നിങ്ങള്‍ തെറിവിളിക്കുന്ന പുരോഹിതര്‍ സ്വന്തം സഹോദരനെന്നുള്ള സ്കയിലാര്‍ക്കിന്‍റെ യുക്തിവാദവും ന്യായികരണവും യോജിക്കുവാന്‍ സാധിക്കുന്നില്ല. പഴയനിയമത്തിലെ കായേന്‍, ആബേല്‍ സഹോദരന്മാരെ
ഒരുപോലെ വിമര്‍ശിക്കാതെ കാണണമെന്ന് പറയുന്നതുപോലുള്ള അഭിപ്രായത്തിന് സമാനമാണിത്.
ഞങ്ങളുടെ കണ്ണിലെ കരടു എടുത്തു കളഞ്ഞിട്ടു മറ്റുള്ളവന്‍റെ കണ്ണിലെ കാരിരുമ്പ് എടുക്കുന്നതിനെ യേശു നിഷേധിച്ചിട്ടില്ല. അല്‍മായശബ്ദം ഈ ബ്ലോഗുവഴിയും സത്യാജ്വാലവഴിയും പാലായിലെ ബുദ്ധിജീവികളുടെ യോഗങ്ങളും പ്രകടനങ്ങളും വഴിയും കണ്ണിലെ കരടു തൂത്തു കളയുന്നുണ്ട്. ഇനി ആലന്ചെരിയുടെയും അറക്കന്‍റെയും പവ്വത്തിന്‍റെയും കണ്ണിലെ കാരിരുമ്പ് മഴു കോടാലികൊണ്ട്
വെട്ടിമാറ്റിയാല്‍ നമ്മുടെ ആശാരിചെറുക്കന് ഒത്തിരിയൊത്തിരി ഇഷ്ടമാകും.
പ്രവാസികളെ സ്കയിലാര്‍ക്ക് ഭയപ്പെടെണ്ടാ!!! നാട്ടിലെ പേടിതൊണ്ടന്‍മാര്‍ അമ്മയായ സഭയെ വ്യപിചരിക്കുന്നത് നോക്കി നില്‍ക്കുകയെയുള്ളൂ. പ്രവാസിയെങ്കിലും സഭ ഞങ്ങളുടെ അമ്മ തന്നെയാണ്. പ്രവാസിയായ ഞാന്‍ സഭയാകുന്ന അമ്മയെ നാട്ടിലുള്ള സഹോദരനാണെങ്കിലും പീഡിപ്പിക്കുന്നതു കണ്ടാല്‍ വെട്ടിനുറുക്കുമെന്നും തീര്‍ച്ച.