Translate

Friday, June 8, 2012

നാനാത്വത്തില്‍ ഏകത്വമായ യേശു (തുടര്‍ച്ച :)

യേശു മഹാത്മാക്കളുടെ കാഴ്ചപ്പാടില്‍ 
മനുഷ്യന്റെ മനോധര്‍മ്മങ്ങളില്‍ യേശുവിനെ ധനികന്‍, ദരിദ്രന്‍, കറുത്തവന്‍ വെളുത്തവന്‍, അവന്‍ ദൈവം, ദൈവമല്ല, എന്നിങ്ങനെ  വിവിധ രൂപങ്ങളില്‍ കാണാം. ഉയര്പ്പും മരണവും, വചനവും  ജീവിതവുമെല്ലാം മനുഷ്യന്റെ കാഴ്ചപ്പാടുകള്‍ വ്യത്യസ്തങ്ങളായി യേശുവില്‍ പ്രതിഫലിക്കുന്നു. ചിലര്‍ അവന്‍ കള്ളം പറഞ്ഞു, കുരിശു മരണത്തില്‍ നിന്നും രക്ഷപ്പെട്ടു, വിവാഹിതനായി കുടുംബം നയിച്ചു, കഥകള്‍ അങ്ങനെ ലക്ഷ്യമില്ലാതെ തുടരുന്നു. വിശ്വപ്രസിദ്ധരായവര്‍ യേശുവിനെപ്പറ്റി പറഞ്ഞതെന്തേന്നു വിലയിരുത്താം.

നെപ്പോളിയന്‍ പറഞ്ഞു " മനുഷ്യനെ എനിക്കറിയാം, എന്നാല്‍ പ്രിയരേ ഞാന്‍ നിങ്ങളോട് പറയുന്നു, യേശു ഒരു സാധാരണ മനുഷ്യനല്ല, അവനിലും മാനവ ലോകത്തിനുമിടയില്‍മറ്റൊരാളെ   തുലനം ചെയ്യുവാന്‍ നാം വസിക്കുന്ന  ഭൂമിലോകം  ആര്‍ക്കും ജന്മം കൊടുത്തിട്ടില്ല. അലക്സാണ്ടറും സീസ്സറും  ചാര്ളിമെനും ഞാനും സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തി.  ചൈതന്യഭാവങ്ങളുടെ മൂര്‍ത്തികരണമായ  ഈ പ്രതിഭാശാലി  ജനകോടികളുടെ ഹ്രദയം കീഴടക്കി സ്നേഹത്തിന്റെ കൂടാരം പണിതു.  ആ കൂടാരത്തിങ്കല്‍ സത്യത്തിന്റെ സാമ്രാജ്യവും സ്ഥാപിച്ചു. ഈ നിമിഷത്തിലും കോടാനുകോടി ജനത അവനുവേണ്ടി മരിക്കും."

അവന്റെ നാളുകള്‍ വീണ്ടും വരുന്നതുവരെ  ബലി അര്‍പ്പിച്ചുകൊണ്ടിരിക്കും.

ബ്രിട്ടീഷ് എഴുത്തുകാരനായ   എച്ച്. ജി. വെല്‍സ് പറഞ്ഞത്, " ഞാന്‍ ഒരു ചരിത്രകാരനാണ്, എന്നാല്‍ വിശ്വാസിയല്ല, എങ്കിലും എനിക്ക് സമ്മതിക്കണം, നസ്രത്തിലെ   പാവപ്പെട്ട ആശാരി ചെറുക്കന്‍ നിഷേധിക്കാന്‍  സാധിക്കാത്ത ചരിത്രസത്യങ്ങളുടെ ഭ്രമണബിന്ദുവാണ്. ചരിത്രത്തിന്റെ ആധിപത്യം യേശു മാത്രം കീഴടക്കി. സത്യവും സ്നേഹവും നന്മയും അവന്റെ ചരിത്രമായിരുന്നു.

ക്രിസ്തുവും ക്രിസ്ത്യാനിയും ഗാന്ധിജിയും ‍:
ഈശ്വരനെ കണ്ടെത്തുന്നവര്‍ പ്രാര്‍ഥനകള്‍കൊണ്ട് സമയം ചിലവഴിക്കുന്ന സന്യാസിമാരെക്കാള്‍ നീതിക്കുവേണ്ടി, സാമൂഹ്യവ്യവസ്ഥക്കെതിരെ പടപൊരുതി കല്‍ത്തുറുങ്കില്‍ കിടന്നു നരകിക്കുന്ന വിമതരാണെന്നു കാപ്പിലച്ചന്‍ തന്റെ ഗവേഷണ പ്ര ബന്ധത്തില്‍ പറഞ്ഞിരിക്കുന്നു. ഇവരാണ് യേശുവിനോട് ഏറെ കൂറുപുലര്‍ത്തുന്നവരും.

പ്രാര്‍ഥനകൊണ്ട് വരപ്രസാദങ്ങള്‍ കൊടുത്തു യേശുവിനെ വിറ്റുകാശാക്കുന്ന അനേകം പ്രസ്ഥാനങ്ങള്‍ കേരളത്തിലുണ്ട്. തനി ഇവാന്‍ജലിസ്റ്റ് മാതൃകയില്‍
കലര്‍പ്പും വിഷവും കലര്‍ത്തി ഇക്കൂട്ടര്‍ക്ക് ആഫ്രിക്ക വേണ്ട പകരം അമേരിക്കന്‍ യൂറോപ്പ് ആത്മാക്കളെ രക്ഷപ്പെടുത്തിയാല്‍ മതി. 

ഇരുപത്തൊന്നു നൂറ്റാണ്ടുകള്‍കൊണ്ടു ക്രിസ്ത്യാനിറ്റി രണ്ടു ബില്ലിയനോളം ജനസംഖ്യയുള്ള ലോകത്തിലെ ഏറ്റവും വലിയ മതമായി. മനുഷ്യഹൃദയങ്ങളില്‍ എത്രമാത്രം ഈ മതം സ്വാധീനിച്ചുവെന്നു ഇന്നും വിവാദവിഷയമാണ്. ക്രിസ്ത്യാനിറ്റിയെ ഏറ്റവുമധികം ധിക്കരിച്ച മഹാന്‍ മഹാത്മാ ഗാന്ധിയായിരുന്നു. എന്നാല്‍ ക്രിസ്തുവിനെ തഴഞ്ഞില്ല. ക്രിസ്തു അദ്ദേഹത്തിന്‍റെ ദേവനായിരുന്നു. ക്രിസ്ത്യാനിയില്‍ ക്രിസ്തുവില്ലന്നായിരുന്നു അദ്ദേഹം വാദിച്ചിരുന്നത്. ആഫ്രിക്കയിലെ വെള്ളക്കാരായ ക്രിസ്ത്യാനികളില്‍ നിന്നുമുള്ള വര്‍ണ്ണവിവേചനത്തില്‍ അദ്ദേഹം ദു:ഖിതനായിരുന്നു. അങ്ങനെയാണ് അദ്ദേഹം
ക്രിസ്തുവുമായി അടുത്തത്.

എന്നാല്‍ കോടാനുകോടി ക്രിസ്ത്യാനികള്‍ക്ക് ഗാന്ധിയെപ്പോലെ ക്രിസ്തുവിനെ കാണുവാന്‍ സാധിച്ചിട്ടില്ല. തനിക്കു ക്രിസ്തുവിനെ ഇഷ്ടമാണ് എന്നാല്‍ ക്രിസ്ത്യാനിയെ ഇഷ്ടമില്ലായെന്നു മിഷിനറിമാരോട് ഭയപ്പെടാതെ തറപ്പിച്ചുതന്നെ പറഞ്ഞു. എന്തുകൊണ്ട് അദ്ദേഹം ക്രിസ്തുമതം സ്വീകരിക്കുന്നില്ലായെന്നു ചോദിച്ചപ്പോള്‍ തനിക്കു ക്രിസ്തുവിനെ മാത്രം മതിയെന്നും ഒരു നല്ല ഹിന്ദുവായി ജീവിക്കുന്നതിനേക്കാള്‍ കൂടുതലായി ഒന്നുംതന്നെ ക്രിസ്തുമതത്തില്‍ ഇല്ലെന്നായിരുന്നു ആ മഹാന്‍റെ മറുപടി.

ക്രിസ്തുവിനെ അനുകരിച്ചു യേശുവിന്‍റെ സുന്ദരമായ ആശയങ്ങള്‍ സ്വീകരിക്കുവാന്‍ വെള്ളക്കാരന്‍റെ വര്‍ഗം ആവശ്യമില്ലെന്നും പറഞ്ഞു. ക്രിസ്തുവിന്‍റെ ആശയങ്ങള്‍ സ്വജീവിതത്തില്‍ പ്രതിഫലിപ്പിച്ചു ജീവിച്ച മഹാനാണ് മഹാത്മാഗാന്ധി. ഹിന്ദുവായി ജീവിച്ച അദ്ദേഹത്തിനെതിരെ ഹിന്ദു വര്‍ഗീയവാദികള്‍ വെടിയുണ്ടകള്‍ തുളക്കുമെന്നു അദ്ദേഹം മനസ്സിലാക്കിയില്ല. ആ ഹിന്ദു വര്‍ഗീയശക്തി തന്നെയാണ് ഇന്നു പല രൂപത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റിലും സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ നിലകളിലും മറ്റും കാണപ്പെടുന്നത്. ക്രിസ്തുമതവും ഹിന്ദുമതംപോലെ തന്നെ യേശുവിന്‍റെ വചനങ്ങളെ വളച്ചൊടിച്ചു. ഇസ്ലാമിസം എന്നു പറയുന്നത് ഇസ്ലാമിനെ വികൃതമാക്കിയ മറ്റൊരു ശാസ്ത്രമാണ്. അനുസരണയോടെ ദൈവത്തിന്‍റെ വചനങ്ങള്‍ പാലിക്കുവാനാണ് ഇസ്ലാമും പറയുന്നത്.

മതഭ്രാന്തും കഠിനപ്രാര്‍ഥനകളും മനുഷ്യനെ ഭീകരര്‍ ആക്കുന്നു. ഭക്തിയും,അമിത പ്രാര്‍ഥനകളും,മതം കല്‍പ്പിക്കുന്ന ആചാരങ്ങളും ദൈവത്തിനു പുരോഹിതന്‍ കല്‍പ്പിച്ച ഒരു തരം കോഴ കൊടുക്കലാണ്.
(in James 1: 26-27) യഥാര്‍ഥമതം, ജെയിംസ്‌ ഒന്നാം അദ്ധ്യായം 26-27 വാക്യങ്ങളില്‍ കാണാം. "നിങ്ങളിൽ ഒരുവൻ തന്റെ നാവിന്നു കടിഞ്ഞാണിടാതെ തന്റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടു താൻ ഭക്തൻ എന്നു നിരൂപിച്ചാൽ അവന്റെ ഭക്തി വ്യർത്ഥം അത്രേ. പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ.അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു."

യേശുവും ഐന്‍സ്റ്റിനും നാസ്തികനും
നാസ്തിക ചിന്താഗതികള്‍ ലോകത്തിലെ ഭൂരിഭാഗം മനുഷ്യഗണങ്ങളും വിശ്വസിക്കുകയില്ല. എങ്കിലും നാസ്തികന്‍ എക്കാലവും ദൈവം എന്നുള്ള സങ്കല്പം അര്‍ഥമില്ലാത്തതെന്നു തന്നെ പറയും. എന്നാല്‍ അയാള്‍ ‍ദൈവത്തെതേടി നടക്കുന്നവനും നല്ലവണ്ണം ദൈവത്തെ മനസ്സിലാക്കുന്നവനുമാണ്. അയാള്‍ ദൈവം എന്ന വാക്ക് എവിടെയോ ശൂന്യതയില്‍ നിന്ന് മനുഷ്യന്‍റെ ബലഹീനതയില്‍ വന്ന സൃഷ്ടിയെന്നും വിശ്വസിക്കുന്നു.ദൈവത്തെപ്രാകൃതലോകത്തിലെ ഒരു ഇതിഹാസമായി ഈ നിഷേധി കാണുന്നു.

മനസ്സിന്‍റെ ഉള്ളറ തുറന്നു ദൈവമില്ലെന്നു തെളിയിച്ചാലും ഉപബോധമനസ്സില്‍നിന്നും ദൈവസങ്കല്പം വിഡ്ഢിയില്‍ ദൃഡമായി തന്നെ അവശേഷിക്കുമെന്നും ആസ്തികന്‍ വാദിക്കുന്നു. ലോകത്ത് രണ്ടു തരം മനുഷ്യരാണ് ഉള്ളത്. ബുദ്ധിയില്ലാത്ത മതവിശ്വാസികളും മതമില്ലെന്നു പറയുന്ന ബുദ്ധിജീവികളും എന്നിങ്ങനെ വേര്‍ തിരിച്ചിരിക്കുന്നു.

എല്ലാ മതങ്ങളുടെയും വചനങ്ങള്‍ ഒരേ മതത്തില്‍ തന്നെ പരസ്പര വിരുദ്ധമാണ്. എബ്രാഹിമിക്ക് മതവിശ്വാസികളായ മുസ്ലിമും യഹൂദനും ക്രിസ്ത്യാനിയും തങ്ങളുടെ ഗ്രന്ഥങ്ങളില്‍ നിന്ന് ഒരേ കഥകള്‍ വായിച്ചാലും സ്വന്തം മതത്തിലെ വേദവചനങ്ങളാണ് ശരിയെന്നു തര്‍ക്കിക്കും. ഈ മതഗ്രന്ഥങ്ങള്‍ ഒന്നും ദൈവത്തിന്‍റെ വചനങ്ങള്‍ അല്ലെന്നു അങ്ങനെയെങ്കിലും ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. വിലയില്ലാത്ത മത ഗ്രന്ഥങ്ങള്‍ വിശ്വസിക്കാത്തവന് അപ്പാടെ തള്ളികളയുവാനും സാധിക്കും.

ചരിത്രത്തിലെ യേശുവിനെ ഐന്‍സ്റ്റിന്‍‍ എങ്ങനെ ചിന്തിച്ചുവെന്നു വിലയിരുത്താം. അദ്ദേഹം പറഞ്ഞു " യഥാര്‍ഥ ജീസ്സസ്സിനെ ഹൃദയത്തില്‍ ഉള്‍കൊള്ളാതെ പുതിയ നിയമം ഒരുവനും വായിക്കുവാന്‍ സാധിക്കുകയില്ല. യേശുവെന്ന മഹത് വ്യക്തിത്വം ലോകമെമ്പാടെ വ്യാപിച്ചു കിടക്കുന്നു. ആ ജീവിതത്തില്‍ കെട്ടു കഥകളില്ല. ഞാന്‍ ഒരു നിരീശ്വര വാദിയല്ല. എന്നിലുള്ള പ്രശ്നം കരകാണാത്ത ആ ദൈവസങ്കല്പം അഗാതമെന്നുള്ളതാണ്. എന്‍റെ ചുരുങ്ങിയ മനസ്സിനുള്ളില്‍ ദൈവത്തെ കുടിയിരുത്തുക എന്നെ സംബന്ധിച്ച് അസാധ്യമാണ്.ദൈവത്തെ അറിയുക എന്നതു ഒരു കൊച്ചുകുഞ്ഞു അനേക ഭാഷാ പുസ്തകങ്ങളുള്ള ബ്രഹത്തായ ഒരു ലൈബ്രറിക്കുള്ളില്‍ നില്കുന്നത് പോലെയാണ്. കുഞ്ഞിനു അറിയാം ആരോ ആ പുസ്തകങ്ങള്‍ മുഴുവന്‍ എഴുതിയതാണെന്ന്. എങ്ങനെ പുസ്തകങ്ങള്‍ എഴുതിയതെന്നു അറിഞ്ഞു കൂടാ.എഴുതിയിരിക്കുന്ന പുസ്തകങ്ങളിലെ ഭാഷയും കുഞ്ഞിനു മനസ്സിലാവുകയുമില്ല. പുസ്തകങ്ങള്‍ ഭംഗിയായി അടുക്കി വെച്ചിട്ടുണ്ടെന്ന് കുഞ്ഞു ചിന്തിച്ചേക്കാം. എന്നാല്‍ എന്താണ് അതിനുള്ളിലെന്നും അറിയത്തില്ല. ആ കുഞ്ഞിനെപ്പോലെയാണ് ഞാനും ദൈവത്തെ കാണുന്നത്. ബുദ്ധിമാന്‍മാര്‍ ദൈവത്തെ കാണുന്നതും ഈ കുഞ്ഞിനെപ്പോലെ തന്നെ. "

ക്രിസ്തുവും രമണ മഹാര്ഷിയും
യേശു അന്വേഷണം നടത്തിയതുപോലുള്ള ഒരു മഹത് വ്യക്തിയായിരുന്നു രമണ മഹര്‍ഷി. ഇത്രമാത്രം ബൈബിളിനെ ഗഹനമായി പഠിച്ച ഒരുധന്യാത്മാവ് ഈ നൂറ്റാണ്ടില്‍ ജനിച്ചിട്ടില്ല.

അനന്തമായ സത്യം ലളിതമാണ്. ആ സത്യം യേശു എന്ന നന്മയില്‍ക്കൂടി കാണുന്നവര്‍ കാണട്ടെ. വചനംമാത്രം ചെവി കൊള്ളുന്നവര്‍ ചെളിയില്‍ക്കൂടി സഞ്ചരിക്കേണ്ടി വരും.

രമണ മഹര്‍ഷിയിലും സത്യം നിറഞ്ഞിരുന്നു. രമണന്‍ എന്ന സത്യാന്വേഷി പറഞ്ഞു അനന്തമായ സത്യം വളരെ ലളിതമാണ്. നിഷ്കളങ്ക ഹൃദയം സത്യത്തിന്റെ പൂര്‍ണ്ണതയാണ്.

ആ പരമമായ സത്യം എന്നില്ക്കൂടിയുമുണ്ട്. യേശുവില്‍ക്കൂടി മാത്രമല്ല, സത്യത്തെ തേടിയുള്ള യാത്രയില്‍ എന്നെ സ്വതന്ത്രനാക്കൂ, എന്നിലുള്ള പുരോഹിത ചരടുകളുടെ കെട്ടുകള്‍ അഴിച്ചു സ്വതന്ത്രനായി ഞാനും ശിശുവിനെപ്പോലെയാകട്ടെ.

യേശു ഒരു വഴിമാത്രം. അങ്ങനെ സഞ്ചരിക്കുന്ന കുഞ്ഞാടുകള്‍ അങ്ങനെ സഞ്ചരിക്കട്ടെ. ഈ യേശുവാദികള്‍ എന്തിനു മറ്റുള്ളവരുടെ വഴിയെ തടയണം. രണ്ടു ലോക മഹായുദ്ധങ്ങള്‍ക്കും കാരണം ക്ര്സിത്യാനികളാണ്. ജര്‍മ്മനിയില്‍ ഫാസിസം വളര്‍ന്നതും തീവ്രമായ മതഭ്രാന്തില്‍ നിന്നായിരുന്നു.

സത്യം എല്ലാ മതങ്ങളിലുമുണ്ട്. സത്യം ഗീതയിലും ബൈബിളിലും ഖുറാനിലും ഒന്നുപോലെ നിഴലിക്കുന്നത് കാണുവാന്‍ രമണമഹര്‍ഷിയെപ്പോലെയുള്ള ശ്രേഷ്ഠന്മാര്‍ക്കെ കഴിയുകയുള്ളൂ. ഒരേ സത്യത്തെ തേടി പോവുന്ന മതങ്ങള്‍ തമ്മിലുള്ള മത്സരത്തിലും കഷ്ടം കഷ്ടമെന്നും രമണമഹര്‍ഷി വിലപിക്കുന്നത് കാണാം.

യേശു പറഞ്ഞു നിന്റെ കണ്ണിലെ കാരിരുമ്പ് എടുത്തു കളയുക. എന്നിട്ട് അന്യന്‍റെ കണ്ണിലെ കരുട് തൂത്തു കളയുവാന്‍ ശ്രമിക്കുക. ക്രിസ്ത്യന്‍ പുരോഹിതര്‍ ഇതിനു വിപരീതമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. രാജകീയ പദവികളും ഭാരിച്ച സ്വത്തും അധീനതയിലുള്ള ഈ സഭ അല്മായന്റെ കണ്ണിലെ കരടു എടുക്കുവാനുള്ള ഉദ്യമമാണ്. പോപ്പ്തൊട്ടു തങ്ങളുടെ കണ്ണിലെ കാരിരിമ്പ് കാണുന്നില്ല. സ്വയം കാണുന്നില്ല. എന്നെ കാണുന്നില്ല. എന്നില്ക്കൂടി എനിക്കു ചുറ്റുമുള്ള ലോകം കാണുന്നില്ല. അസമത്വങ്ങള്‍ കാണുന്നില്ല. ഇവര്‍ക്ക് അന്യന്‍റെ മുതല്‍ മാത്രംമതി. വിധവയുടെ കൊച്ചുകാശു മാത്രം. യേശുവിനെ തേടി നടക്കുന്നവരുടെ ലക്‌ഷ്യം കീശയെത്തേടി നടക്കുകയെന്നുള്ളതാണ്.

അപരന്‍റെ കണ്ണിലെ കാരിരുമ്പിനും സ്വന്തം കണ്ണിലെ കരടിനും രമണന്റെ വിവരണം പുരോഹിത വര്‍ഗത്തെക്കാളും എത്രയോ യുക്തി സഹജമായിരിക്കുന്നുവെന്നു നോക്കുക. സ്വയം കണ്ടെത്തലില്‍ സര്‍വ ചരാചരങ്ങളും ഹിമാലയവുമൊക്കെ കാണും. ഈശ്വരന്‍ സൃഷ്ടിച്ചതെല്ലാം ഉള്കാഴ്ചയില്‍ ഗവേഷണം നടത്തും. പാര്‍വതത്തോട്
കല്‍പ്പിച്ചാല്‍ പര്‍വതവും മാറിതരുമെന്ന് യേശു പറഞ്ഞതും സ്വയം ഉള്കാഴ്ചയായിരുന്നു.

കണ്ണിലെ കരടിന് രമണന്‍ നിര്‍വചനം നല്‍കിയത് ഇങ്ങനെ, ഒരുവന്‍ സ്വയം തെറ്റു തിരുത്തുമ്പോള്‍ ലോകത്തെ മുഴുവനാണ്‌ തെറ്റുതിരുത്തുന്നത്. സൂര്യന്‍ സ്വയം പ്രകാശിക്കുന്നു. സൂര്യന്‍ ആരെയും തിരുത്തുന്നില്ല. കാരണം ലോകത്തിനു മുഴുവന്‍ പ്രകാശതരംഗങ്ങള്‍ അര്‍പ്പിക്കുകയാണ്. സ്വയം നമ്മെ തന്നെ പൂര്‍ണ്ണവാന്‍ ആക്കുന്നുവെങ്കില്‍ അവന്‍ ലോകത്തിനു
മുഴുവന്‍ പ്രകാശം നല്‍കുകയാണ്.

മനുഷ്യനായ യേശു മനുഷ്യചരിത്രത്തില്‍ അങ്ങനെ ലോകത്തിന്‍റെ പ്രകാശമായി. അല്ലാതെ യേശു ദൈവമായിട്ടല്ല ലോകത്തിനു പ്രകാശ രശ്മികളെ ദാനം ചെയ്തത്.സ്വയം ഞാന്‍ എന്ന ബോധത്തോടെയെന്നു യുക്തസഹജമായി ചിന്തിക്കണം.

അവന്‍ യേശുവില്‍ക്കൂടിയുള്ള യാത്രയും എന്നില്‍ക്കൂടിയുള്ള യാത്രയും ഫലം ഒന്നുതന്നെ. അവനില്‍ക്കൂടി മാത്രം ശിശുഹൃദയത്തെ കണ്ടെത്തുന്നവര്‍ എന്തിനു എന്നില്‍ക്കൂടി നിഷ്കളങ്കനാകുന്നവനെ തടയണം.

യേശു പറഞ്ഞു, പാത്രത്തിന്റെ പുറം എന്തിനു കഴുകുന്നു. നിനക്കറിഞ്ഞു കൂടെയോ പുറം സൃഷ്ടിച്ച സൃഷ്ടാവായ ദൈവംതന്നെയാണ് അകവും സൃഷ്ടിച്ചത്. അപരന്‍റെ തിന്മകള്‍ കാണുന്നതിനു മുമ്പ് സ്വയം
ഞാന്‍ എന്ന സത്യത്തെ കാണുവാനാണ് യേശുവും പഠിപ്പിച്ചത്. പീറ്ററിനോടും സ്വര്‍ഗരാജ്യം നേടുവാന്‍ ശിശുവിനെപ്പോലെയാകുവാന്‍ യേശു ഉപദേശിച്ചു. ഇതെല്ലാം സ്വയംബോധം, ഞാന്‍ എന്ന പരിശുദ്ധ ആത്മാവ്, എന്നില്‍ കുടികൊള്ളുന്ന ആത്മസത്ത കണ്ടെത്തുവാനായിരുന്നു.

രമണമഹര്‍ഷി പറഞ്ഞിട്ടുണ്ട് ജ്ഞാനംതേടി ഈ പാര്‍വതനിരകളില്‍ വന്ന ഞാന്‍ നാലുമാസം കുളിക്കാതെയിരുന്നു. മുഖം വടിക്കുകയില്ലായിരുന്നു.
വന്നു കഴിഞ്ഞു ഒന്നര വര്ഷം കഴിഞ്ഞാണ് മുഖം വടിച്ചത്‌. തലമുടികള് കുട്ട നെയ്യുന്ന ചകിരി നാരുപോലെയായിരുന്നു. തല ഭാരമായി അനുഭവപ്പെട്ടിരുന്നു. നഖങ്ങള്‍ നീണ്ടു ആകെ ഞാന്‍ ഒരു ഭീകരനെപ്പോലെയായിരുന്നു.

യേശുവിന്റെ തത്വങ്ങളില്‍ ബാഹ്യമായ്തു വെടിപ്പാക്കുന്നതിനേക്കാള്‍ സ്വയം കണ്ടെത്തെലായിരുന്നു. അതുതന്നെയാണ് രമണനും ചെയ്തത്.
രാജകൊട്ടാരങ്ങളില്‍ വസിക്കുന്ന മെത്രാന്‍ മതപുരോഹിതര്‍ക്ക് പരിഹസിക്കുവാനെ അറിയത്തുള്ളൂ.

സ്വര്‍ഗരാജ്യം ഒരു വ്യാപാരിയുടെ വില്‍പ്പന ചരക്കുകള്‍ക്കുള്ളില്‍ കാണപ്പെട്ട പവിഴ മുത്തുപോലെയെന്നുള്ള യേശുവിന്റെ ഉപമ ഇവിടെ പ്രസക്തമാണ്. ബുദ്ധിമാനായ അവന്‍ തന്റെ ചരക്കു കൂമ്പാരത്തില്‍ വിലതീരാത്ത മുത്ത്‌ ഒളിച്ചുവേക്കുന്നു. നശിക്കാത്ത ആ പവിഴമുത്തിനെ തേടിഅലയുക. രമണന്‍ പറഞ്ഞു, മറ്റെല്ലാ ലോകവസ്തുക്കള്‍ സ്വബോധത്തോടെ വെടിഞ്ഞാലും ഞാന്‍ എന്ന സത്യത്തെ വെടിയരുത്. അവിടം അറിവാണ്. പരിശുദ്ധമായ ബോധത്തോടും അറിവോടുകൂടിയ ഞാന്‍ എന്ന സത്യം. നിര്‍മ്മലമായ ഹൃദയത്തിലാണ് യേശുവും കുടികൊള്ളുന്നത്

6 comments:

  1. ക്രിസ്ത്യാനിറ്റിയെ ഏറ്റവുമധികം ധിക്കരിച്ച മഹാന്‍ മഹാത്മാ ഗാന്ധിയായിരുന്നു. എന്നാല്‍ ക്രിസ്തുവിനെ തഴഞ്ഞില്ല. ക്രിസ്തു അദ്ദേഹത്തിന്‍റെ ദേവനായിരുന്നു. ക്രിസ്ത്യാനിയില്‍ ക്രിസ്തുവില്ലന്നായിരുന്നു അദ്ദേഹം വാദിച്ചിരുന്നത്. ആഫ്രിക്കയിലെ വെള്ളക്കാരായ ക്രിസ്ത്യാനികളില്‍ നിന്നുമുള്ള വര്‍ണ്ണവിവേചനത്തില്‍ അദ്ദേഹം ദു:ഖിതനായിരുന്നു. അങ്ങനെയാണ് അദ്ദേഹം ക്രിസ്തുവുമായി അടുത്തത്.
    ================
    എന്‍റെ അറിവില്‍ ഉള്ള ഒരു കാര്യം കൂടി ഇതിനോട് ചേര്‍ക്കട്ടെ . ചിന്തകനായ്യിരുന്ന ബെര്‍ണാഡ് ഷാ , ക്രിസ്ത്യാനിറ്റിയെ ശരിക്കും മനസിലാക്കിയായിരുന്നു എന്ന് തോന്നുന്നു . അദ്ദേഹ ത്തിനു കണക്കറ്റ സമ്പത്തും ഉണ്ടായിരുന്നു . തന്‍റെ സമ്പത്ത് കൈ വെടിയാന്‍ തയാറാകാത്ത അദ്ദേഹം അത് തുറന്നു പറയാന്‍ തയാറായി . " സമ്പന്നനായ ക്രിസ്ത്യാനി എന്നത് തീര്‍ത്തും അസംഭവ്യമാണെന്ന" യാഥാര്‍ദ്ധ്യം അദ്ദേഹം തുറന്നു പറഞ്ഞു , അതുപോലെ "ക്രിസ്ത്യാനിറ്റി നല്ലതാണ് ,ആരെങ്കിലും എന്നെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ ". ഈ രണ്ടു ഉദ്ധരണികളും ഞാന്‍ പഠിചിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ തിരഞ്ഞിട്ടു കാണാന്‍ പറ്റുന്നില്ല . ബൈബിളില്‍ നിന്നും എഴായിരത്തില്‍ പരം തവണയുണ്ടായിരുന്ന യെഹോവയെന്ന പദം മാറ്റാമെങ്കില്‍ , 99, 999 ആയി മാറ്റാമെങ്കില്‍ , ഈ രണ്ടെണ്ണം മാറ്റനാണോ പ്രയാസം !.

    ReplyDelete
    Replies
    1. I found this quotation online: “Christianity might be a good thing if anyone ever tried it” (George Bernard Shaw Quotes). Is this what Pippiladhan meant?

      Delete
    2. Yes that is one of them. Thanks a lot. Did you find the other one?

      Delete
  2. "ക്രിസ്ത്യാനിറ്റി നല്ലതാണ് ,ആരെങ്കിലും എന്നെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍"


    "ക്രിസ്ത്യാനിറ്റി നല്ലതാണ് ,ആരെങ്കിലും എന്നെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍"

    ക്രിസ്ത്യാനിറ്റി യുടെ യഥാര്‍ഥ ശക്തി മനസിലാക്കിയ മഹാനായിരുന്നു ഗാന്ധിജി.അദ്ദേഹം അത് ശ്രമിച്ചു നോക്കി. അതുകൊണ്ട് തന്നെ ബുദ്ധിമാനായ അദ്ദേഹം ആരു അനോണിമസ് ക്രിസ്തിയാനി ആയി നിന്ന് കൊണ്ട് ക്രിസ്തു മതാനുയായികളെ തന്‍റെ നിഴല്‍ യുദ്ധം വഴി തോല്‍പ്പിച്ചത്. ക്രിസ്ത്യാനിറ്റി, ജീവിക്കാത്ത അനേകം ക്രിസ്തു മതാനുയായികളെക്കാള്‍, പലമടങ്ങ്‌ ശക്തനാണ് ക്രിസ്ത്യാനിറ്റി ജീവിതം ആക്കിയ ഒരുവന്‍റെ എന്ന് അദ്ദേഹം കാണിച്ചു തന്നു. ഗാന്ധിജി മാമ്മോദീസ മുങ്ങി ക്രിസ്തിയാനി ആയിരുന്നെങ്കില്‍ ഭൂരിപക്ഷം വരുന്ന അക്രൈസ്തവ ഭാരതീയരെ ഒരുമിച്ചു കൂട്ടാന്‍ അദ്ദേഹത്തിനാവില്ലായിരുന്നു. "ഈ മലയിലും ദേവാലയത്തിലും അല്ലാതെ ദൈവത്തെ ആരാധിക്കാന്‍" പറ്റും എന്നതിന് ഉത്തമ ഉദാഹരണം ആണ് ഗാന്ധിജി. "നമുക്ക് പരസ്പരം സ്നേഹിക്കാം.സ്നേഹം ദൈവത്തില്‍ നിന്നാണ്.സ്നേഹത്തില്‍ ജീവിക്കുന്ന "ഏവനും" ദൈവത്തില്‍ നിന്ന് ജനിച്ചവന്‍ ആണ്. അവന്‍ ദൈവത്തെ അറിയുകയും ചെയ്യുന്നു".യോഹന്നാന്‍ "ഏവനും" എന്നാണു പറഞ്ഞത്.(1John4 :7...) ദൈവത്തെ അറിയണമെങ്കില്‍ സ്നേഹിച്ചാല്‍ മാത്രം മതി. പള്ളി ഇപ്പോഴും ഏല്ലാവര്‍ക്കും വേണമെന്നില്ല. ചിലര്‍ക്ക് വേണം താനും. പള്ളി ഒരു പള്ളിക്കൂടം പോലെ വേണം. പിന്നെ പള്ളിയുടെ വേലിക്കെട്ടിനു പുറത്തേക്ക് വളരുന്ന യവ്വനവും, പ്രൌഡ യുവത്വവും, പക്വതയാര്‍ന്ന വാര്‍ദ്ധക്യവും ആധ്യാല്മികതക്കും ഉണ്ട്. പക്വതയാര്‍ന്നവര്‍ പള്ളിക്കൂടത്തില്‍ പോകുന്നവരെ പരിഹസിക്കേണ്ട. അവര്‍ക്ക് അത് ആവശ്യം ആണ്. രണ്ടാം ക്ലാസ്സില്‍ പോകുന്ന കുട്ടിയെ ഡോക്ടറേറ്റ് എടുത്തവര്‍ ആരും പരിഹസിക്കാറില്ലല്ലോ.

    ReplyDelete
  3. ഞാന്‍ കണ്ട ഒരു ബ്ലോഗിന്റെ address കൊടുക്കുന്നു. താങ്കളുടെ ബ്ലോഗ്ഗില്‍ സ്ഥിരമായി എഴുതുന്ന ഒരാളുടെതാണ് ഈ ബ്ലോഗ്‌ എന്ന് സംശയിക്കത്തക്ക കാരണം ഉണ്ട്. താങ്കളുടെ ബ്ലോഗില്‍ വന്നിട്ടുള്ള ലേഖനങ്ങള്‍ ആണ് അതിലും ഉള്ളത്. പക്ഷെ അതിലെ profile picture ആയി കൊടുത്തിരിക്കുന്ന പടവും അതിലെ contents ഉമായി പൊരുത്തപ്പെടുന്നില്ല. ശ്രദ്ധിക്കുമല്ലോ?
    http://syromalabarvoice1.blogspot.in/

    ReplyDelete
    Replies
    1. ചൂണ്ടി കാണിച്ചതിന് നന്ദി .
      കോഴികട്ടവ ന്‍റെ തലയില്‍ പപ്പെന്നോ , അപ്പനിവിടെയും പത്താഴത്തിലും ഇല്ലെന്ന അഭിപ്രായം മുന്‍കൂറായി സ്വീകരിച്ചിരിക്കുന്നു

      കംപ്യൂട്ടറിനെപ്പറ്റി അല്‍പം പരിജ്ഞാനമുള്ളവര്‍ക്ക് മനസിലാവും ഇതൊരു കറപ്റ്റട് ഫയല്‍ ആണെന്ന് , ആരോ കൃതൃമമായി ഉണ്ടാക്കിയതാണെന്നും . ഇനി ഈപ്പടം വന്ന ബ്ലോഗു താഴെക്കൊടുക്കുന്നു . ഇനിയത് മായിച്ചാലും പേടിക്കേണ്ട പേജിന്‍റെ പടം സേവ് ചെയ്തിട്ടുണ്ട് . തിയതിയും ദിവസവും വച്ച് നോക്കിയാല്‍ മനസിലാവും . പിന്നെ ആ പടം അത്ര മോശമാണെന്ന അഭിപ്രായമൊന്നും എനിക്കില്ല . എങ്കിലും വചനത്തിനോപ്പം ഞാനതോരിക്കലും ഉപയോഗിക്കില്ല . ഞാനൊരു സ്വാത്തികനോന്നും അല്ല . ഈ തമാശു കാണിച്ച അജ്ഞാതന്‍റെ സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു . ഇതുപോലെ മറ്റെവിടെങ്കിലും ഈയുള്ളവന്‍റെ അഭിപ്രായം വന്നാല്‍ അറിയിക്കാന്‍ മറക്കരുത് , പോണ്‍ സൈറ്റയാലും കുഴപ്പമില്ല .

      താഴത്തെ ലിങ്ക് http://syromalabarvoice.blogspot.com/2011/06/pastors-turning-churches-into-market.html


      For more information visit http://guru-pippiladan.blogspot.com

      Delete