ഒരു ശരാശരി മലയാളി കത്തോലിക്കനെ സംബന്ധിച്ചിടത്തോളം
പള്ളിയും പട്ടക്കാരനും അവന്റെ ജീവിതത്തിന്റെ അവിഭാജ്യഘടകം ആണിന്നു. പള്ളിയുമായി
ബന്ധപ്പെടാത്ത ഒരു കാര്യവും അവന്റെ ജീവിതത്തില്‍ ഇല്ലെന്നു തന്നെ പറയാം. ജനിക്കുന്ന
അന്ന് തൊട്ടു മരണം വരെ പള്ളിയുമായുള്ള സഹവാസം ഇല്ലാതെ അവനു ഒരു കാര്യവും ചെയ്യാന്‍
സാധിക്കുകയില്ല. അവനെ സംബന്ധിച്ച് മുന്‍പൊക്കെ അവന്‍ ഏറ്റവും കൂടുതല്‍ ഇടവകവികാരിയെ
ആശ്രയിച്ചിരുന്നത് അവന്റെ മതപരമായ കാര്യങ്ങള്‍ക്കു വേണ്ടിയിട്ട് ആയിരുന്നെങ്കിലും
ഇന്നത്തെ സ്ഥിതി അതല്ല. ഇന്നത്തെ സാഹചര്യം
അനുസരിച്ച് മതപരം ആയ കര്‍മങ്ങള്‍ മാത്രമല്ല പല സര്‍ടിഫിക്കറ്റുകളും അവനു ഇടവകവികാരിയില്‍
നിന്നും കിട്ടേണ്ടിയത് ഉണ്ട്. കല്യാണത്തിന് വേണ്ട കുറി, പല ആവശ്യങ്ങള്‍ക്കുമുള്ള സ്വഭാവ സര്‍ടിഫിക്കറ്റുകള്‍, ഇടവകയിലെ
അംഗമാണെന്ന് തെളിയിക്കുന്ന രേഖകള്‍ അങ്ങനെ എന്തെല്ലാം. ചുരുക്കത്തില്‍ ഇടവക വികാരി
എന്നാല്‍ local police station ലെ SHO പോലെയും തഹസീല്‍ധാര്‍
പോലെയും ഒക്കെ ഒരേ സമയം വര്‍ത്തിക്കെണ്ടിയത് ആയിട്ടുണ്ട്.
എന്നാല്‍ പല കാര്യങ്ങള്‍ക്കും ഇടവകവികാരിയെ സമീപിക്കുമ്പോള്‍
പല കാര്യങ്ങള്‍ക്കും കാലതാമസം ഉണ്ടാകുന്നുണ്ട്. ചില കാര്യങ്ങള്‍ നിസ്സാരമായ തര്‍ക്കത്തെ
തുടര്‍ന്ന് നടക്കാതെ പോകുന്നു. വേറെ ചില കാര്യങ്ങള്‍ വികാരിയുടെ മൂഡനുസരിച്ചു
മാത്രമേ കിട്ടുക ഉള്ളൂ. ഇവ എല്ലാം ഒരു ഇടവകക്കാരനെ സംബന്ധിച്ചിടത്തോളം വളരെ അധികം
മനഃക്ലേശം ഉണ്ടാക്കുന്നതിനു പുറമേ വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുവാനും
കാരണമാകുന്നുണ്ട്. വികാരി ചെയ്യേണ്ടിയ ജോലികള്‍ക്ക് അദേഹത്തെ answerable and accountable അക്കെണ്ടിയത് അല്ലെ?
വികാരിക്കെതിരെ ആരോട് പരാതി പറയും?
കത്തോലിക്കാസഭയുടെ അടിസ്ഥാന കൂദശകളില്‍ ഒന്നാണ് കുമ്പസാരം.
കുമ്പസാര രഹസ്യം കാത്തു സൂക്ഷിക്കേണ്ടിയതിന്റെ ആവശ്യകതയെ പറ്റി പ്രത്യേകിച്ച്
പറയേണ്ടിയ കാര്യം ഇല്ല. കുമ്പസാര രഹസ്യം വെളിപ്പെടുത്തുവാന്‍ കോടതികള്‍ പോലും
വൈദികരെ നിര്‍ബന്ധിക്കാറില്ല. ഒരു വൈദികന്‍ കുമ്പസാരത്തില്‍ കേട്ട രഹസ്യം പുറത്തു
ആരോടെങ്കിലും വെളിപ്പെടുത്തി പോയാല്‍ കുംബസാരിച്ച വ്യക്തിയെ സംബന്ധിച്ച് വളരെ കഷ്ട
നഷ്ടങ്ങള്‍, അതും യാതൊരു രീതിയിലും പരിഹരിക്കാന്‍ പറ്റാത്തവ ഉണ്ടാകാം.
അയാളുടെ ജോലി പോകുക, വിവാഹ ബന്ധം വേര്‍പെട്ടു പോകുക, ജീവന്‍ തന്നെ
അപകടത്തില്‍ ആകുക ഇങ്ങനെ എന്തെല്ലാം. ഇതിനെല്ലാം guarantee ഒരു വൈദികനും
യാതൊരു കാരണവശാലും കുമ്പസാര രഹസ്യം വെളിപ്പെടുത്തുക ഇല്ല എന്ന ഒരു വിശ്വാസം മാത്രമേ
ഉള്ളൂ. വൈദികനും ഒരു മനുഷ്യന്‍ അല്ലെ? എന്തെങ്കിലും പ്രത്യേക
സാഹചര്യത്തില്‍ അദ്ദേഹം കുംബസാര രഹസ്യം വെളിപ്പെടുത്തി കുംബസാരിച്ച വ്യക്തിക്ക് എന്തെങ്കിലും കഷ്ട നഷ്ടങ്ങള്‍
സംഭവിച്ചാല്‍ എന്ത് ചെയ്യും? ആരോട് പരാതിപ്പെടും?
എവിടെ നിന്ന് അയാള്‍ക്ക് നഷ്ട പരിഹാരം കിട്ടും? ഇതിനു ഒരു
പരിഹാരം കാണേണ്ടിയത് അല്ലെ? സഭയിലും വേണ്ടേ appellate
അധികാരങ്ങളോടു കൂടിയ ഒരു customer service cell?
(Posted by Administrator on behalf of Dr. Skylark)
(Posted by Administrator on behalf of Dr. Skylark)
ഡോക്റ്റര്‍ സ്കയിലാര്‍ക്കിന്റെ ലേഖനം വായിച്ചപ്പോള്‍ ഒരു പുരോഹിതന്‍ സ്ഥലത്തെ
ReplyDeleteജില്ലാവകുപ്പ് മേധാവിയെക്കാള്‍ അധികാരമുള്ളവനായി തോന്നിപ്പോയി.
നേരും നെറിയുമില്ലാത്ത ഒരു മൂന്നാംകിട രാഷ്ട്രീയക്കാരനേക്കാള്‍ തരംതാഴ്ന്ന ഒരു പുരോഹിതനെ വന്ദിക്കേണ്ട ഗതികേട് ഒരു
വിശ്വാസിക്കുണ്ടോ?
പുരോഹിതന്റെ ഏറ്റവും വലിയ അധികാരം കൂദാശകള്‍ വിശ്വാസിക്ക് നിഷേധിക്കാം എന്നുള്ളതാണ്. കാനോന്‍നിയമം അനുസരിച്ച് മാമോദീസ്സാ മുങ്ങിയ ഏതൊരാള്‍ക്കും
മറ്റു കൂദാശകള്‍ നല്‍കണമെന്നും ആവശ്യമുള്ളവര്‍ക്ക് മറ്റു മതങ്ങളില്‍ പോവാത്ത കാലത്തോളം നിഷേധിക്കരുതെന്നു നിര്‍ദേശിക്കുന്നു.
പതിനാലാം നൂറ്റാണ്ടിലെപ്പോലെ കൂദാശകള്‍ പുരോഹിതന്റെ പോക്കറ്റിലിട്ടു ഇന്നും വില്‍ക്കുന്ന സ്ഥലം ഭാരതീയ സീറോ മലബാര്‍ സഭകളെയുള്ളൂ. അമേരിക്കയിലും യൂറോപ്പിലും ഒരിക്കലും പള്ളി പോകാത്തവനും ഇടവകഅംഗം അല്ലാത്തവനും പള്ളിക്ക് പതാരം കൊടുക്കാത്തവനും കൂദാശ നിഷേധിക്കുന്നതായി അറിവില്ല. മാമോദീസ്സാ സര്‍ട്ടിഫിക്കേറ്റും പള്ളിയുടെ നിശ്ചിത ഫീസും കൊടുത്തു കഴിഞ്ഞാല്‍ വൈദികന്‍ വന്നു കൂദാശകള്‍ നല്‍കി കൊളളും.
ആവശ്യമെങ്കില്‍ വൈദികനെ നിയമം പഠിപ്പിക്കുവാന്‍ അല്മെനികള്‍ തന്നെ പോലീസ്സാകണം. കാനോന്‍ നിയമം വായിച്ചു പുരോഹിതനെതിരെ വിധിയും നടപ്പാക്കണം. ദളിതന് കൂദാശ നിഷേധിച്ച നരിക്കാടനെപ്പോലെയുള്ളവര്‍ക്ക് കഠിനശിക്ഷയും നടപ്പിലാക്കണം.
കുമ്പസ്സാരവും അന്ത്യസ്തൈരലേപനമിടീലും നിറുത്തല്‍ ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നേരും നെറിയുമില്ലാത്ത ഈ പാപികളായ പുരോഹിതരുടെ അടുത്തു എന്തിനു കുമ്പസാരിക്കണം?
അന്ത്യകൂദാശ, സ്തൈരലേപനം ഒക്കെ മരിക്കാന്‍ പോവുന്ന ഒരാളിനെ പേടിപ്പിക്കുന്ന ഒരു
കൂദാശയാണ്. ഈ കൂദാശ വേണമെന്ന് മര്‍ക്കടമുഷ്ടി പിടിക്കുന്ന മരിക്കുന്നവന്റെ ബന്ധുക്കള്‍ക്കും
പുരോഹിതനുമെതിരെ നിയമനടപടികള്‍ എടുക്കേണ്ടതാണ്.
മരിക്കാന്‍ പോവുന്നവനെയും ഭയപ്പെടുത്തി പണം തട്ടാന്‍ പുരോഹിതന്‍ മിടുക്കന്‍. അയാളുടെ കൂട്ടുകാരന്‍ പോലീസ് മരണമൊഴി എടുക്കുന്നതിനു പുറമെയാണ് ഇയാളുടെ ഒരു അന്ത്യകൂദാശ നല്‍കല്‍.
ഏഴു കൂദാശകളും ബൈബിള്‍ അധിഷ്ടിതമല്ല. മാര്പപ്പാക്ക് ഈ കൂദാശ അധികാരം ഉപയോഗിച്ചു നീക്കാവുന്നതെയുള്ളൂ.
വികാരിയുടെ സര്ട്ടിഫിക്കെറ്റിന് പുല്ലുവില കൊടുത്തു അടുത്തുള്ള സര്‍ക്കാര്‍ രജിസ്റ്റര്‍ ഓഫീസ്സില്‍ പോയി വിവാഹം ചെയ്യുവാന്‍ പുതിയ തലമുറ മനസിനെ പാകപ്പെടുത്തുകയാണെങ്കില്‍ സ്കയിലാര്‍ക്ക് വിവരിക്കുന്ന പുരോഹിത ഫോബിയാക്ക് പരിഹാരമാകും.
അന്ധവിശ്വാസമായ കുമ്പസ്സാരം ഒഴിവാക്കണം. ദൈവത്തിന്റെയും മനുഷ്യന്റെയും ഇടയില്‍ വഴിയും സത്യവും യേശു മാത്രമെന്ന് ബൈബിളും പറയുന്നു. ഇല്ലെങ്കില്‍ സക്കരിയാസ് നെടുങ്കനാലിന്റെ
'എന്നെ തേടിയെന്നുള്ള' ലേഖനം വായിച്ചാല്‍ നമ്മുടെ ജീവിതത്തില്‍ പുരോഹിതനെ ആവശ്യമില്ലെന്നു മനസിലാകും.
നമ്മുടെ പാപങ്ങളില്‍ തെറ്റ്തിരുത്തുന്നത് നാം സ്വയവും മനസാക്ഷിയുമാണ്. അല്ലാതെ പാപം പുരോഹിതനോട് പറഞ്ഞു അയാളല്ലെന്നും മനസിലാക്കണം.പുരോഹിതന് പാപം പൊറുക്കുവാന്‍ അധികാരം ഉണ്ടെങ്കില്‍ പാപിയായ പുരോഹിതന്റെ പാപം ആര് പൊറുക്കും. മറ്റൊരു പാപിയായ പുരോഹിതന്റെ അടുത്തുപോയി പാപം പൊറുക്കണോ? എന്തായാലും കത്തോലിക്കാ
സഭയുടെ നിയമങ്ങള്‍ ഉണ്ടാക്കിയവന്‍
മാനസ്സികവിഭ്രാന്തി സംഭവിച്ച ഏതോ മധ്യകാല മാര്പാപ്പായെന്നതില്‍ സംശയമില്ല.
കൂദാശകളില് പലതും സ്ഥാപിച്ചത് അന്തിക്രിസ്തുവെന്നും വെന്തിക്കൊസ്സുകാര്‍ പറയുന്നു. ഈ രഹസ്യം വെന്തിക്കൊസുകാരോട് പറഞ്ഞതും അവരുടെ സുഹൃത്ത് അന്തിക്രിസ്തുതന്നെ ആയിരിക്കുമല്ലോ?
കുമ്പസാരത്തില്‍ കേള്‍ക്കുന്ന വിവരങ്ങള്‍ വെച്ച് ഒരു വൈദികന് കുംബസാരിച്ച ആളെ blackmail ചെയ്യാന്‍ വളരെ സൌകര്യം ഉണ്ട്. സ്ത്രീകള്‍ ആണെങ്കില്‍ പ്രത്യേകിച്ചും. വ്യക്തിപരമായ കാര്യങ്ങള്‍ മനസിലാക്കി ലൈംഗികം ആയി ഉപയോഗിക്കാനും സാധിക്കും. ഇതെല്ലം മനസിലാക്കി തികച്ചും വ്യക്തിപരം ആയ കാര്യങ്ങള്‍ കഴിയുന്നതും കുമ്പസാരത്തില്‍ വെളിപ്പെടുത്താതെ ഇരിക്കുക. പരിചയം ഉള്ള വൈദികരുടെ അടുത്ത് പോയി കുംബസാരിക്കാതിരിക്കുക. 11 വര്‍ഷം വൈദികനായി ഇരുന്നതിനു ശേഷം വൈദിക വൃത്തി ഉപേക്ഷിച്ചു പോയ KP Shibu എന്ന ex priest താന്‍ വൈദികനായി ഇരുന്നപ്പോള്‍ കേട്ട കുമ്പസാര രഹസ്യങ്ങള്‍ അദ്ദേഹത്തിന്റെ ആല്‍മകഥയില്‍ വെളിപ്പെടുത്തിയത് വായിച്ചു. ഇതൊക്കെ ഒഴിവാക്കാന്‍ കുമ്പസാരിക്കുന്ന വ്യക്തി വിചാരിച്ചാലെ നടക്കൂ. നാം തന്നെ മുന്‍കരുതല്‍ എടുത്താല്‍ നമ്മുടെ വ്യക്തിപരമായ വിവരങ്ങള്‍ അന്യനായ ഒരാള്‍ അറിയാതെ ഇരിക്കും. നമ്മള്‍ പാപം ആണെന്ന് കരുതിയിരിക്കുന്ന പല കാര്യങ്ങളും സത്യത്തില്‍ പാപമല്ലെന്നുള്ളതാണ് വളരെ കൌതുകകരം.
ReplyDeleteഇതുവരെ ആരും പറയാത്ത ഒരു പരാതി ആണ് ജോസുകുട്ടിയുടെത്. ഇന്നേ വരെ ആരും അങ്ങനെ ബ്ലാക്ക്മൈല്‍ ചെയ്തതായി കേട്ടിട്ടില്ല. കുമ്പസാര രഹസ്യം പുറത്തു പറഞ്ഞാല്‍ അത് കൊണ്ട് തന്നെ ആ പുരോഹിതന്‍ പുരോഹിതനല്ലാതാകും. ഇത്രയും സില്ലി ആയിപോകുന്നോ അല്മയശബ്ദം. സംഭവിക്കാത്ത ഒരു കാര്യത്തെ പറ്റി പരാതി പറയുന്നത് യുക്തി പൂര്‍വ്വം അല്ല. ഒരച്ചന്‍ ഉടുപ്പൂരി ഒരു കുമ്പസാരക്കാര്യം പറഞ്ഞു എന്ന് വച്ചു അത് കുമ്പസാര രഹസ്യം വെളിപ്പെടുത്തല്‍ അല്ല. വ്യക്തിയെ പറഞ്ഞിട്ടില്ല. പ്രത്യേക സംഭവവും പറഞ്ഞിട്ടില്ല. പൊതുവായ ഒരു പ്രസ്താവന ആണ് പൌരോഹിത്യം ഉപേക്ഷിച്ച ആ അങ്കുശമില്ലാത്ത ചാപല്യം കാണിച്ചത്. ഇത്ര പേടി ആണെങ്കില്‍ എന്തിനു അപരിചിതന്റെ അടുത്ത് കുമ്പസാരിക്കണം. കര്‍ത്താവിനോട് നേരിട്ട് പറഞ്ഞാലും മതി. അല്ലെങ്കില്‍ ആരോട് തെറ്റ് ചെയ്തോ അയാളോട് തെറ്റ് ഏറ്റു പറയുക അത്ര വിശുദ്ധനും ധീരനും ആണെങ്കില്‍. അത് മതി പാപമോചനത്തിന്. പക്ഷെ ഒന്നും തന്നെ പാപം അല്ലല്ലോ ചിലര്‍ക്ക്. പാപം എന്നാ വാക്ക് തന്നെ മണ്ടത്തരം ആണ് ചിലര്‍ക്ക്.
Delete