ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യരുടെ അദ്ധ്യക്ഷതയിലുള്ള നിയമപരിഷ്‌ക്കരണ കമ്മീഷന്‍, സുപ്രധാന ശിപാര്‍ശകളോടെ 'കേരളീയ ക്രിസ്തീയ സഭകള്‍വക ഭൗതികവസ്തുക്കളുടെയും സ്ഥാപനങ്ങളുടേയും ട്രസ്റ്റ് ബില്ലി' (The Kerala Christian Church Properties and Institutions Trust Bill)ന്റെ ഡ്രാഫ്റ്റ് കേരളാഗവണ്‍മെന്റിനു സമര്‍പ്പിച്ചതുമുതല്‍, കേരളത്തിലെ കത്തോലിക്കാസഭാധികാരികള്‍ വല്ലാത്ത ഭീതിയിലാണ്. കാനോന്‍ നിയമത്തിന്റെ ബലത്തില്‍ ഇടവകകളുടെയും രൂപതകളുടെയുംവക സകല വസ്തുവകകളുടെയും സ്ഥാപനങ്ങളുടെയുംമേല്‍ തങ്ങള്‍ അനുഭവിച്ചുപോരുന്ന സര്‍വ്വാധികാരിത്വം ചോര്‍ന്ന് അതെല്ലാം വീണ്ടും വിശ്വാസിസമൂഹത്തിന്റെ നിയന്ത്രണത്തിന്‍കീഴില്‍ വരുമോ എന്ന ഭയപ്പാടിലാണവര്‍. പക്ഷേ അതു വെളിയില്‍ പറയാതെ, സഭാസ്വത്തുക്കളും സ്ഥാപനങ്ങളും പിടിച്ചടക്കാന്‍ ഗവണ്‍മെന്റ് നിയമം കൊണ്ടുവരുന്നു എന്നു തെറ്റിദ്ധരിപ്പിച്ച്, വിശ്വാസിസമൂഹത്തിന്റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാനുദ്ദേശിച്ചു രൂപംകൊടുത്ത ട്രസ്റ്റ് ബില്ലിനെതിരെ അവരെത്തന്നെ തിരിച്ച് പട നയിക്കാനുള്ള തത്രപ്പാടിലാണ് അവരെല്ലാം. ട്രസ്റ്റ്ബില്ലിലെ ശിപാര്‍ശകള്‍ എന്തൊക്കെയെന്നും അവ വിഭാവനം ചെയ്യുന്ന മാറ്റങ്ങള്‍ എപ്രകാരമുള്ളതാണെന്നും നിഷ്പക്ഷമായി ചര്‍ച്ച ചെയ്യാനോ പഠിക്കാനോ അഭിപ്രായരൂപീകരണം നടത്താനോ സഭാവിശ്വാസികള്‍ക്ക് അവസരം നല്‍കാതെ, അവരുടെയെല്ലാം പ്രാതിനിധ്യം തങ്ങള്‍ക്കുണ്ട് എന്ന ഭാവത്തില്‍, 'ഒരു നിയമപരിഷ്‌ക്കരണവും അനുവദിക്കില്ല' എന്ന് ഏകപക്ഷീയമായി പ്രഖ്യാപിക്കുകയാണ്, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തിലും പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉള്‍പ്പെടെ കേരളത്തിലെ മുഴുവന്‍ കത്തോലിക്കാ മെത്രാന്മാരും ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത്. വിശ്വാസിസമൂഹത്തെ തങ്ങളുടെ പിന്നില്‍ അണിനിരത്താനുദ്ദേശിച്ച് നിര്‍ദ്ദിഷ്ട ട്രസ്റ്റ് ബില്ലിനെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പരത്തുന്ന ഇടയലേഖനങ്ങളും പ്രസ്താവനകളും നിരന്തരം ഇറക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു അവര്‍.
ഡോ. സ്‌കൈലാര്‍ക്കിന്റെ പ്രത്യേക ശ്രദ്ധയ്ക്ക് :
സഭാനവോത്ഥാനം:
'via Blog this'
No comments:
Post a Comment