Translate

Tuesday, June 19, 2012

ബിലാത്തി മലയാളി: 2012 ജൂണ്‍ ലക്കം


എന്ത് തള്ളണം, എന്ത് കൊള്ളണം, എങ്ങനെ എഴുതണം എന്നെല്ലാം തീരുമാനിക്കുമ്പോള്‍ ഇന്നത്തെ മാധ്യമപ്രവര്ത്തകന് ജനപ്രീതി മറക്കാന്‍ സാധിക്കുകയില്ല. ഡോ. സ്കറിയ സക്കറിയ ഇതിനൊരു അപവാദം കണ്ടെത്തി, അടുത്തകാലത്തെ ഒരു മാതൃഭൂമി റിപ്പോര്‍ട്ടില്‍. മനീഷ പ്രശാന്ത്‌ എന്ന മാധ്യമപ്രവര്‍ത്തകയുടെ വേറിട്ട്‌ നില്‍ക്കുന്ന ലേഖനത്തെക്കുറിച്ചാണ് ഈ മാസത്തെ ബിലാത്തി മലയാളിയിലെ മുഖ്യലേഖനം, “പത്രത്തിലെ പെണ്‍വഴി”

ജര്‍മ്മനിയില്‍ താമസിക്കുന്ന ജോസ് പുന്നംപറമ്പില്‍ നാടുവിട്ടു വിദേശത്തേക്ക് കടക്കാനുള്ള മലയാളിയുടെ ആഗ്രഹത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നു. ഈ ലക്കത്തിലെ കാണാപ്പുറങ്ങള്‍ ഒഞ്ചിയം കൊലപാതകത്തെക്കുറിച്ചാണ്. അവധിയ്ക്ക് നാട്ടിലേയ്ക്ക് പോകുന്നവര്‍ക്ക് മീനു എലിസബത്തിന്റെ ഗദ്യകവിത യാത്രയ്ക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കട്ടെ.

പതിവുപോലെയുള്ള മറ്റെല്ലാ വിഭവങ്ങളുമായി, ജൂണ്‍ ലക്കം ബിലാത്തി മലയാളി തയ്യാറായിരിക്കുന്നു. വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..

അലക്സ്‌ കണിയാംപറമ്പില്‍
ബിലാത്തി മലയാളി

No comments:

Post a Comment