ജോര്‍ജ് മൂലേച്ചാലില്‍ (സെക്രട്ടറി- KCRM)
ഡോ. സ്‌കൈലാര്‍ക്കിന്റെ ചോദ്യങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും വിശദമായി മറുപടി തരണമെന്നുണ്ട്. ടൈപ്പിംഗ് ഒരു വലിയ പ്രശ്‌നമായതിനാല്‍ ചുരുക്കി പറയാന്‍ ശ്രമിക്കുന്നു:
(1) 4-ാം നൂറ്റാണ്ടുവരെ ആദിമസഭയിലും 16-ാം നൂറ്റാണ്ടുവരെ കേരളസഭയിലും നിലനിന്നിരുന്ന ബൈബിളധിഷ്ഠിത സഭാഭരണസമ്പ്രദായം സഭയില്‍ വീണ്ടെടുക്കുന്നപക്ഷം, അല്ലെങ്കില്‍ 'ചര്‍ച്ച് ആക്ട്' നടപ്പാക്കുന്നപക്ഷം, സഭാസ്വത്തുക്കളും സ്ഥാപനങ്ങളും അന്യാധീനപ്പെട്ടുപോകുമെന്നും 'അത്മായരാഷ്ട്രീയക്കാര്‍' അതെല്ലാം കട്ടുതിന്നുമെന്നും അദ്ദേഹം വിചാരിക്കുന്നു. രണ്ടു കാര്യങ്ങളെയാണിവിടെ അദ്ദേഹം ഒന്നിച്ചു നിരാകരിക്കുന്നത്. ഒന്ന്, അപ്പസ്‌തോലന്മാരുടെ ഇതു സംബന്ധിച്ച നിര്‍ദ്ദേശത്തെ (അപ്പോ. 6:2-4); രണ്ട്, താനുള്‍പ്പെടുന്ന അത്മായവിഭാഗത്തിന്റെ അന്തസിനെയും ആത്മാഭിമാനത്തെയും. ഒരു ശരാശരി കത്തോലിക്കന്‍ എത്രമാത്രം ആത്മനിന്ദയിലാണു ജീവിക്കുന്നത് എന്നതിനൊരു ഉത്തമോദാഹരണമാണീ പ്രസ്താവന. 16 നൂറ്റാണ്ടുകാലം സ്വത്തുക്കള്‍ അന്യാധീനപ്പെടാതെ നോക്കാന്‍ നമ്മുടെ കാരണവന്മാര്‍ക്കു കഴിഞ്ഞെങ്കില്‍, അവരുടെ മക്കളായ നമുക്ക് അതു സാധിക്കില്ലേ?
കേരളത്തിലെ സുറിയാനി സഭകള്‍ക്കു മാത്രമല്ല, മുഴുവന്‍ ക്രൈസ്തവസഭകള്‍ക്കുമായാണ് 'ചര്‍ച്ച് ആക്ട്' വിഭാവനം ചെയ്തിട്ടുള്ളത്.
(2) ബൈബിള്‍ വിരുദ്ധമായ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തടയുക എന്ന ലക്ഷ്യം 'ചര്‍ച്ച് ആക്ടി'നില്ല. ഭൗതികസ്വത്തുക്കളുടെ ഭരണം അവയുടെ യഥാര്‍ത്ഥ ഉടമകളായ വിശ്വാസിസമൂഹത്തിന്റെ ജനാധിപത്യപരമായ നിയന്ത്രണത്തില്‍ കൊണ്ടുവരുക എന്ന ലക്ഷ്യം മാത്രമേ അതിനുള്ളു. എന്നാല്‍, KCRM-ന്റെ ലക്ഷ്യം 'ചര്‍ച്ച് ആക്ടി'ല്‍ ഒതുങ്ങുന്നില്ല.
വിശ്വാസികളെ ബോധവല്‍ക്കരിക്കാന്‍, 'നവീകരണ'മെന്നപേരില്‍ ഒരു പ്രസ്ഥാനം ആവശ്യമില്ലായിരിക്കാം. വേറെ പേരുകളിലും അത് ആകാവുന്നതേയുള്ളു. ജെ.സി.സിയിലെ മറ്റു പ്രസ്ഥാനങ്ങളില്‍ നവീകരണമെന്ന വാക്ക് ചുരുക്കമായേ ഉപയോഗിച്ചിട്ടുള്ളു. ഒരു പ്രസ്ഥാനവുമില്ലാതെ വിശ്വാസികളെ ബോധവല്‍ക്കരിക്കാനുള്ള വഴി പറഞ്ഞുതന്നാല്‍ ഉപകാരമായേനെ.
(3) കേരളത്തില്‍ സഭാനവീകരണത്തിനും ചര്‍ച്ച് ആക്ടിനുംവേണ്ടി നിലകൊള്ളുന്നവര്‍, ഇന്നേവരെ എന്തെങ്കിലും അക്രമം നടത്തിയതായി കേട്ടിട്ടില്ല. അവര്‍ അക്രമത്തിന് ഇരയായിട്ടേയുള്ളു. ബോധവല്‍ക്കരണത്തിന് അക്രമം തടസ്സമേ സൃഷ്ടിക്കൂ എന്നു ഞങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. അല്ലെങ്കിലും അത് അക്രൈസ്തവമാണല്ലോ.
(4) സഭയുടെ പഴയ അതിക്രമങ്ങള്‍ ഉയര്‍ത്തിക്കാണിക്കേണ്ടതിന്റെ ആവശ്യം, സഭയെ അതിക്രമങ്ങളിലേക്കു നയിച്ച അന്നത്തെ നിലപാടുകളില്‍ത്തന്നെയാണ് സഭ ഇന്നും നിലനില്‍ക്കുന്നത് എന്നതാണ്.രാജാക്കന്മാരുടെമേല്‍ സഭയ്ക്കു മുമ്പുണ്ടായിരുന്ന അധീശത്വം ഇന്നത്തെ ഗവണ്‍മെന്റുകളുടെമേല്‍ ഉണ്ടായിരുന്നെങ്കില്‍, ഇന്നും അതേ അതിക്രമങ്ങള്‍തന്നെ സഭ നടത്തിയേനെ എന്നു ചുരുക്കം.
(5) കേരളത്തിലെ നവീകരണപ്രസ്ഥാനക്കാര്‍ പൊതുവേ വെറും സാധാരണക്കാരാണ്. സമാന ആശയങ്ങളുള്ള പ്രവാസിമലയാളികളെ അധികമായി ഞങ്ങള്‍ പരിചയപ്പെടുന്നതുതന്നെ, 'അത്മായശബ്ദം' ബ്ലോഗ് വന്നതിനുശേഷമാണ്. നാട്ടിലുള്ളവരാകട്ടെ, പ്രവാസികളാകട്ടെ, തങ്ങളുടെ മാതൃസഭയിലെയും സമൂഹത്തിലെയും പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ അവര്‍ക്കവകാശമുണ്ട്. എന്നല്ല, കടമതന്നെ ഉണ്ട്. അതുപോലെത്തന്നെ, പ്രവാസിമലയാളികള്‍ വിദേശങ്ങളില്‍ നേരിടുന്ന സഭാപ്രശ്‌നങ്ങളില്‍ നാട്ടിലുള്ള പ്രസ്ഥാനങ്ങള്‍ക്കും ഇടപെടാന്‍ കടമയുണ്ട്.
(6) സ്വാശ്രയസ്ഥാപനങ്ങളുടെ നടത്തിപ്പും കോഴസമ്പ്രദായവും ഒക്കെ സംബന്ധിച്ച് ഡോ. സ്‌കൈലാര്‍ക്ക് പറയുന്നത്, ചവ്വിതചര്‍വ്വണംചെയ്ത പുരോഹിതആശയങ്ങള്‍ തന്നെയാണ്. വേണമെങ്കില്‍, കോടതിയെ സമീപിച്ചോ, എന്ന്! അല്ലെങ്കില്‍, സ്വാശ്രയസ്ഥാപനങ്ങള്‍ വിജയകരമായി ഒന്നു നടത്തിക്കാണിച്ചിട്ടാകട്ടെ ഉപദേശം, എന്ന്! സമുദായംവക ശതകോടികളുടെ സ്വത്തും അടിസ്ഥാനസൗകര്യങ്ങളും നേര്‍ച്ചപ്പണവുമെല്ലാം ഉപയോഗിച്ച് കേസ്സുകളും സ്വാശ്രയസ്ഥാപനങ്ങളും നടത്തുന്നവരെപ്പോലെ കേസ്സുനടത്താനും സ്ഥാപനം നടത്താനും ഏതു മനുഷ്യനാണു കഴിയുക! ഏതു സംഘടനയ്ക്കാണു കഴിയുക? അതേസമയം, ഇതെല്ലാം ചര്‍ച്ച് ആക്ടിലൂടെ നിയമപരമായി സമുദായത്തിന്റേതാകുന്നപക്ഷം, ഇടവക-രൂപതാ-സഭാതലങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുന്നവരുടെ ട്രസ്റ്റുകള്‍വഴി ഈ സ്ഥാപനങ്ങളെല്ലാം കൂടുതല്‍ സുതാര്യമായും കാര്യക്ഷമമായും നടത്താന്‍ കഴിയുകതന്നെ ചെയ്യും. സമുദായത്തിന്റെ കൂട്ടായ വിവേകവും പ്രാഗത്ഭ്യവും അവിടെ പ്രകടമാകാതിരിക്കാന്‍ കാരണമൊന്നും കാണുന്നില്ല.
സഭാനവീകരണപ്രസ്ഥാനത്തിന്റെ നയസമീപനങ്ങള്‍ 'അത്മായശബ്ദ'ത്തില്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്ന സ്‌കൈലാര്‍ക്കിന്റെ പരാതി ഞങ്ങള്‍ സ്വീകരിക്കുന്നു. 2009 ഡിസംബറില്‍ ചര്‍ച്ചചെയ്തു പാസ്സാക്കി, 2010 ജനവരി 1-ന് കേരളത്തിലെ എല്ലാ കത്തോലിക്കാ മെത്രാന്മാര്‍ക്കും അയച്ചുകൊടുത്ത-KCRM-ന്റെ 'നയപ്രഖ്യാപനരേഖ' അടുത്തുതന്നെ അത്മായശബ്ദത്തില്‍ കൊടുക്കുന്നതാണ്.
ചര്‍ച്ചയ്ക്ക് അവസരമുണ്ടാക്കിയ ഡോ. സ്‌കൈലാര്‍ക്കിനോട് നന്ദി പറഞ്ഞുകൊണ്ട്,
ആദരപൂര്‍വ്വം
ജോര്‍ജ് മൂലേച്ചാലില്‍

Thank you for your clarification on the subject which I feel will be useful to the general public too. Due to certain social constraints I am not able to take active participation with your movement for the time being, though I am not against the very spirit of the same at present. In my previous letter what I wanted to caution you was the possible objections that may be faced from the ordinary catholics if proceed further unless sufficient
ReplyDeletepre cautions are not taken. The choice before an ordinary christian is to suffer all the humiliations silently and remain as a namesake christian or to break away from the clutches of such superstitious beliefs for ever. If the bad elements are removed, the number of our community members will be increased naturally as I know several people who denounced it and joined other cults citing the sole reason that they are unable to withstand the humiliations and injustice meted out from the present day church authorities. It is a good idea that the reform comes from within rather than we all denounce it and join elsewhere. My only objection is in categorising all priests and all nuns as bad, as I feel there are several who really lead a saintly life. Anyway let the discussions continue.
I invite you to view my blog from which you will know that I do not belong to the 'yes reverend father'category.
dr skylark
http://skylark22.blogspot.in
skylark_lux@yahoo.com
".....as I feel there are several who really lead a saintly life."
ReplyDeleteI am bit tired of all the praises about those so called good priests in Catholic Church. If they are really that good, what are they doing about the bad things happening in the Church. Have they never heard the famous statement of Edmund Burke - "All that is necessary for the triumph of evil is that good men do nothing?"