Translate

Saturday, June 23, 2012

US Priest Convicted for Abuse Cover Up


A Roman Catholic church official was convicted of child endangerment but acquitted of conspiracy Friday in a landmark clergy-abuse trial, making him the first US church official branded a felon for covering up abuse claims.

See links below for more details.


3 comments:

  1. യേശു വിഭാവനചെയ്ത പള്ളിയും പുരോഹിതര്‍ ഭൂമി വിശ്വാസികളെ പഠിപ്പിക്കുന്നതും ഇന്നു വളരെ അന്തരമുണ്ട്. പാപപരിഹാരം കല്‍പ്പിക്കുന്ന പുരോഹിതരോ വിശ്വാസികളോ പാപികളെന്നു തീര്‍പ്പു കല്പ്പിക്കുവാനും പ്രയാസം.

    പരാജയപ്പെട്ട സഭയാണ് ഇന്നു ചരിത്രത്തില്‍ ഉടനീളം കാണുന്നത്. ചില കഴിഞ്ഞകാല ചരിത്രം ഭീകരവും ഭയാനകവുമാണ്‌.

    അവസാനം നീതിപീഠം എത്തി പരിഹാരം കാണുന്നതും ആശ്വാസംതന്നെ. വിശ്വാസം പുലര്‍ത്തേണ്ട ഒരു നേതാവിനെ നീതിപീഠത്തില്‍ കൊണ്ടുവരുന്നതില്‍ കത്തോലിക്കാ ലോകം
    സന്തോഷിക്കുകയാണ് വേണ്ടത്.

    കേരളത്തില്‍നിന്നും ഇങ്ങനെ നടക്കുന്ന ബിഷപ്പുമാരെയും പുരോഹിതരെയും ജയിലില്‍ കാണുന്ന ഒരു ദിനം കാണുവാന്‍ ഇന്നു എന്റെ ഒരു സ്വപ്നവും കൂടിയാണ്.

    നിഷ്കളങ്കരായ കുഞ്ഞുങ്ങളോട് ചെയ്ത പാപം പൊറുക്കാവുന്നതല്ല. ഇത് ദുഖകരമെങ്കിലും ഈ ശുദ്ധീകരണം സഭയെ കൂടുതല്‍ പരിശുദ്ധമാക്കുകയെയുള്ളൂ.

    ഭാവിയില്‍ ഇങ്ങനെ സംഭവിക്കാതെ, സഭാനേതൃത്വം ബാലപീഡകരെ മേയാന്‍ അനുവദിക്കാതെ നിയമത്തിനു മുമ്പില്‍ തത്സമയം കൊണ്ടുവന്നാല്‍ സഭക്ക് പറ്റിയ ക്ഷീണം പരിഹരിക്കുവാന്‍ സാധിക്കും.

    കേരളത്തിലെപ്പോലെ ബിഷപ്പുമാര്‍ക്ക് ഇങ്ങനെ അധികാരസ്വാധീനമുള്ള ഒരു ലോകം ഭൂമുഖത്തു കാണുകയില്ല. ഏതാനും പുരോഹിതരെ ജയിലില്‍ അടച്ചതുകൊണ്ട് യേശുവില്‍ ഉള്ള വിശ്വാസത്തിനു കോട്ടം തട്ടുവാനും സാധ്യതയില്ല.

    ഇനി പ്രാര്‍ഥനകളില്‍ ഇത്തരക്കാരെ കഠിനമായി
    ശിക്ഷിക്കുവാന്‍ ഒരു നന്മ്മ നിറഞ്ഞ മറിയമ്മേ എന്നു കൂടുതലായി ചൊല്ലിയാല്‍ ഓരോ ദിവസവും ഒരു ആത്മാവ് ശുദ്ധീകരണ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടുകൊള്ളും.

    ബാലപീഡ,ബലാല്‍സംഗ പുരോഹിതരെ കുറ്റവാളികളായി ശിക്ഷിച്ച ചരിത്രം ഭാരതത്തില്‍ ഇല്ല. സ്വര്‍ഗം വാഗ്ദാനം ചെയ്യുന്ന ഈ കുറ്റവാളികള്‍ ജയിലില്‍ കിടക്കുമ്പോള്‍ നമുക്കും ചിരിക്കണ്ടേ?

    ചരിത്രത്തിലെ വക്രത പിടിച്ച ഒരു പുരോഹിത ലോകത്തുകൂടിയാണ് വിശ്വാസസമൂഹം ഇഴയുന്നതെന്നും ദുഖകരമായ ഒരു സത്യമാണ്.
    ദൈവത്തിന്റെ നാമത്തില്‍ ഇവരെ പോലീസ്സില്‍ അറിയിക്കണമെന്ന് ഇടയലേഖനം ഇറക്കിയാലും നന്നായി ഇരിക്കും.

    ഈ സഭയിന്നു നിയന്ത്രിക്കുന്നത്‌ ബിഷപ്പുമാരുടെ പാദംനക്കികളായ രാഷ്ട്രീയക്കാരാണ്. ഈ രാഷ്ട്രീയ കൊള്ളക്കാര്‍ നിഷ്കളങ്കരായ കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിനു പകരം പുരോഹിതരുടെ
    എന്തു കുറ്റങ്ങളും മൂടി വെച്ചുകൊള്ളും. കുറ്റവാളികളായ ഈ പുരോഹിതര്‍ പകല്‍ മാന്യന്മാരെപ്പോലെ കുറ്റങ്ങള്‍ തുടര്‍ന്നുകൊണ്ടു
    തന്നെഇരിക്കും.

    ReplyDelete
  2. ഇനി പ്രാര്‍ഥനകളില്‍ ഇത്തരക്കാരെ കഠിനമായി
    ശിക്ഷിക്കുവാന്‍ ഒരു നന്മ്മ നിറഞ്ഞ മറിയമ്മേ എന്നു കൂടുതലായി ചൊല്ലിയാല്‍ ഓരോ ദിവസവും ഒരു ആത്മാവ് ശുദ്ധീകരണ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടുകൊള്ളും.


    കൃപ( അര്‍ഹാതയില്ലാത്തത് കിട്ടുന്നതു) നിരഞ്ഞവളെ വന്ദനം എന്നാണല്ലോ വചനം - അത് നന്മ നിരഞ്ഞവളെന്നാക്കാന് ആര്‍ക്കു ആരാണ് അധികാരം കൊടുത്തത് ? നല്ലവനായ ഗുരോ എന്ന് യേശുവിനെ വിളിച്ചപ്പോള്‍ , പിതാവ് മാത്രമേ നല്ലവനായി ഒള്ളൂ എന്ന് യേശു പറഞ്ഞാലും , യേശുവിന്റെ അമ്മയെ നന്മ നിറച്ചു പിതാവിന്റെയും പുത്രന്റെയും മുകളിലിരുത്തിയാലെ നമുക്ക് ഒരു സുഖം കിട്ടൂ. നമ്മുടെ പീ. ഓ. സീ. ബൈബിളിലും കൃപ നിരഞ്ഞവളെ എന്നാണു , ഇനിയടുത്ത എഡിഷനില്‍ അതും മാറ്റി നന്മ നിറചേക്കാം.


    Latin

    Ave Maria, gratia plena,


    English
    Hail Mary, full of grace,


    French
    Je vous salue, Marie, pleine de grâce.


    Cree
    Kit'atamiskâtin Marie, siyâkaskineskâkuyan Manito o sâkihituwin,


    German
    Gegrüßet seist du, Maria, voll der Gnade,


    Spanish
    Dios te salve, María, llena eres de gracia,


    Italian
    Ave Maria, piena di grazia,


    Indonesian
    Salam Maria penuh rahmat Tuhan besertamu,


    Dutch
    Wees gegroet, Maria, vol van genade.


    Finnish
    Terve, Maria, armoitettu,

    Hindi
    प्रणाम मरिया कृपापूर्णु, प्रभू तेरा साध हे !

    pranaam mariya krupaapoornu , prabhoo theraa saath.


    Thamil

    அருள் நிறைந்த மரியா வாழ்க
    உம்ம்டென பெண்களுக்குள்

    Arul niraintha Mariyaa vazhga
    Karther ummdena pengalukkul


    ആലോരസമുണ്ടായെങ്കില്‍ ക്ഷമിക്കണം

    ReplyDelete
  3. പിപ്പിലാഥന്‍ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. മാതാവിനെ പിതാവിനൊപ്പം ഉയര്‍ത്തേണ്ട ആവശ്യമില്ല.യേശുവിനും പിതാവിനൊപ്പം സ്ഥാനം കൊടുക്കേണ്ട ആവശ്യമില്ല. ഞാനും പിതാവും ഒന്നാണെന്ന് പറഞ്ഞത് ഓരോ മനുഷ്യരും പിതാവില്‍ ഒന്നാണെന്നാണ്. ഭൂമിയിലെ പിതാക്കന്മാരെയും പരിശുദ്ധപിതാവെന്നു വിളിക്കുന്നു.

    നന്മനിറഞ്ഞ മറിയമ്മേ എന്ന പ്രാര്‍ഥന കര്മ്മലീത്താക്കാരുടെ സൃഷ്ടിയാണ്.
    അടുത്തകാലത്ത് പരിശുദ്ധമറിയമ്മേ എന്നുമായി. എന്തായാലും ഈ പ്രാര്‍ഥന എനിക്കിഷ്ടമാണ്. എന്റെ മരിച്ചു പോയ അമ്മച്ചി ആദ്യം പഠിപ്പിച്ച പ്രാര്‍ഥനയാണ്. ഒരിക്കലും പ്രാര്‍ത്ഥന ചൊല്ലാത്ത ഞാന്‍ പോലും
    വെറുതെയിരിക്കുന്ന സമയങ്ങളില്‍ അറിയാതെ മനസ്സില്‍ ഉരുവിടുന്ന പ്രാര്‍ഥനയും നന്മനിറഞ്ഞവള്‍ തന്നെ. യേശു അങ്ങനെ വിളിക്കരുതെന്നു പറഞ്ഞിട്ടും എന്റെ മനസിനെ ഈ ഒരു പ്രാര്‍ഥനക്ക്മാത്രം കടിഞ്ഞാന്‍ ഇടുവാന്‍ നാളിതുവരെ സാധിച്ചിട്ടില്ല.

    യേശു പിതാവ്മാത്രം നന്മനിറഞ്ഞതെന്നു പറഞ്ഞെന്നു വരുത്തിയതും വിരുതന്മാരായ ഇടക്കാലത്തെ പുരോഹിതരെന്നു സംശയിക്കെണ്ടിയിരിക്കുന്നു. മധ്യകാല യുഗങ്ങളില്‍ ബൈബിള്‍ തിരുത്തുവാന്‍ വിരുതന്മാര്‍ ധാരാളം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് എങ്ങനെ പ്രാര്‍ഥിക്കണമെന്നുള്ള സ്വാതന്ത്ര്യം
    മനുഷ്യനു വിട്ടുകൊടുക്കുകയാണ് ഉത്തമം.

    പള്ളിയില്‍ പോകാത്ത ഞാന്‍ കാഞ്ഞിരപ്പള്ളിയില്‍ പരിസരത്ത് പോയാല്‍ അക്കരപള്ളി മാതാവിനെ അറിയാതെ സന്ദര്ശിച്ചു പോവുന്നു. എന്റെ അമ്മയുമായി ചെറുപ്പകാലത്ത് അതിപുരാതനമായ ആ പള്ളിയില്‍ പോയ ഓര്‍മ്മകള്‍ മനസ്സില്‍ വരും. എന്നെ പഠിപ്പിച്ച നന്മനിറഞ്ഞ മറിയമ്മേ അറിയാതെ ചൊല്ലും. അങ്ങനെയെങ്കിലും മറ്റുള്ളവന്റെ വിശ്വാസത്തിലെ
    ഒരു ആത്മാവ് രക്ഷപ്പെട്ടുകൊള്ളട്ടെ. ഇനി യേശു ആ പ്രാര്‍ഥന തെറ്റാണെന്ന് ഭൂമിയില്‍ ഇനി ഇറങ്ങിവന്നു പറഞ്ഞാലും ഞാന്‍ അനുസരിക്കുകയില്ലെന്നും തീര്‍ച്ചയാണ്.

    അമ്മച്ചി എന്നെ ഈ പ്രാര്‍ഥന പഠിപ്പിച്ചില്ലായിരുന്നുവെങ്കില്‍ പണ്ടേ ഞാന്‍ വെന്തിക്കൊസ്സാകുമായിരുന്നു. ക്രൂശിതരൂപത്തിലെ കലയെക്കാളും ഞാന്‍ ഇഷ്ടപ്പെടുന്നത് മേരിയും ഉണ്ണിയേശുവും ഒന്നിച്ചുള്ള രൂപമാണ്. ലോകത്തിലെ നിഷ്കളങ്കരായ അമ്മമാരും കുഞ്ഞുങ്ങളും ആ രൂപം ഓര്‍മ്മവരുത്തും. വചനങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് നിങ്ങള്‍ ശിശുവിന്റെ ഹൃദയശുദ്ധി എന്നുള്ളതും.

    ReplyDelete