Translate

Tuesday, May 13, 2014

മെത്രാന്മാർക്ക് ചൂലുകൊണ്ട് തല്ല്

 ഫാ. എ. അടപ്പൂർ എസ്.ജെ. 
കോതമംഗലം ഇടയലേഖനത്തോട് ഒരു പ്രതികരണം എന്ന ശീർഷകത്തിൽ ഒരു ലേഖനം ഈ മാസത്തെ സത്യജ്വാലയിൽ ഫാ. അടപ്പൂർ എസ്.ജെ. എഴുതിയിട്ടുണ്ട്. അത് പിന്നീട് പോസ്റ്റ്‌ ചെയ്യാം. താഴെ കൊടുക്കുന്നത് ഈ ആഴ്ചത്തെ (16 മെയ് 2014) മലയാളം വാരികയിൽ വന്നിട്ടുള്ള അദ്ദേഹത്തിൻറെ ലേഖനത്തിലെ (മെത്രാന്മാരുടേത് സഭാനിലപാടല്ല എന്നാണ് ശീർഷകം) പ്രസക്ത ഭാഗങ്ങളാണ്‌. സീറോമലബാർ മെത്രാന്മാർക്ക് ചൂലുകൊണ്ടുള്ള ചുട്ടയടിയാണ്  അദ്ദേഹം കൊടുക്കുന്നത്.

"ഇപ്പോൾ എവിടെയും ചർച്ചചെയ്യപ്പെടുന്നത് ഗാഡ്ഗിൽ, റ്റി.ജെ. ജോസഫിന്റെ നേർക്കുള്ള നടപടി എന്നീ വിഷയങ്ങളിൽ സഭയുടെ നിലപാടുകളെപ്പറ്റിയാണ്. അവ യുക്തിയും മനുഷ്യത്വവുമില്ലാത്തതാണ്."

"റ്റി.ജെ. ജോസഫിനെ തിരികെ ജോലിയിൽ എടുക്കുന്നതടക്കമുള്ള വിഷയങ്ങളിൽ കോതമംഗലം രൂപതയുടെയും ബിഷപ്പിന്റെയും നടപടി വിവേകശൂന്യവും മനുഷ്യത്വരഹിതവുമായിപ്പോയി."

"റ്റി.ജെ. ജോസഫ് കുറ്റക്കാരനാണെന്ന മുൻ വിധിയോടെ അദ്ദേഹത്തെ പുറത്താക്കാൻ പറ്റിയ കാരണങ്ങൾ എഴുതിയുണ്ടാക്കാൻ ഒരഭിഭാഷകനെ എല്പ്പിക്കുകയാണ് മാനെജ്മെന്റ് ചെയ്തത്. അന്ന് മുതൽ തുടങ്ങിയ മനുഷ്യത്വരഹിതമായ വേട്ടയാടലാണ് സലോമിയുടെ ആത്മഹത്യയിലെത്തിച്ചത്."

"അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്‌ മാനെജ്മെന്റ് പ്രൊഫസറെ പിരിച്ചുവിട്ടതെന്ന ഇടയലേഖനവാദം സത്യവിരുദ്ധമാണ്‌. കോടതി കുറ്റവിമുക്തനാക്കിയിട്ടും അദ്ദേഹത്തെ ആക്രമിച്ചത് ശരിയല്ല. ചില സ്വാധീനശക്തികള്ക്ക് വഴിപ്പെട്ട് ഇടയലേഖനം ഇറക്കുകയാണുണ്ടായത്."

"രാജകീയ പ്രൌഢിയിലാണ് മെത്രാന്മാർ കഴിയുന്നത്‌. അധികാരസ്ഥാനങ്ങളിൽ രമിച്ചിരിക്കുകയാണവർ. സമൂഹം പുരോഗതി പ്രാപിക്കുമ്പോൾ അധികാരപ്രയോഗം വഴിമാറണം. അഭിപ്രായങ്ങൾ ഉൾക്കൊള്ളണം. അങ്ങനെയൊരു ചര്ച്ച സഭയിൽ വന്നിട്ടില്ല. പ്രതീക്ഷിക്കുന്ന നിലവാരം അവരുടെ പ്രവർത്തിയിൽ ഇല്ല."

"രാഷ്ട്രീയത്തിൽ സഭ ഇടപെടേണ്ടതില്ലെന്നാണ് എന്റെ കാഴ്ചപ്പാട്. ആര്ക്ക് വോട്ടു ചെയ്യണം, ചെയ്യേണ്ട എന്നത് വ്യക്തിസ്വാതന്ത്ര്യമാണ്. അത് വിശ്വാസികൾക്ക് വിട്ടുകൊടുക്കണം. പി. ടി. തോമസിന്റെ കാര്യത്തിൽ ഇടപെടേണ്ട കാര്യം ബിഷപ്പിനില്ലായിരുന്നു. വത്തിക്കാൻ സൂനഹദോസ് പ്രകാരം ഇത്തരം കാര്യങ്ങളിൽ അല്മായരാണ് അഭിപ്രായം പറയേണ്ടത്, വൈദികരും മെത്രാന്മാരുമല്ല."

മുഴുവൻ ലേഖനം വായിക്കാനുള്ള ലിങ്ക് ഇപ്പോൾ ലഭ്യമല്ല. കിട്ടിയാലുടാൻ അത് ചുവടെ ചേർക്കുന്നതാണ്.

Tel. 9961544169 / 04822271922

1 comment:

  1. കയറു കൊണ്ടുണ്ടാക്കിയ ചമ്മട്ടി എന്തിയവന്റെ അനുയായികൾ ഇതാ ചൂലുമായി പള്ളിയിൽ പോകുന്നു ! കുര്ബാന കേള്ക്കാനല്ല /കുര്ബാന ചൊല്ലുന്നവനെ തല്ലാനുമല്ല ! പിന്നെയോ അവനെ ഈ വൃഥാവേല ചെയ്യുവാൻ അയച്ചവനെ ദൈവസന്നിധിയിൽനിന്നും അടിച്ചോടിക്കുവാൻ /മനുഷ്യചൂഷനത്തിൽനിന്നും /ദൈവനിന്ദയിൽനിന്നും./ അജപീഡനത്തിൽനിന്നും /അവരെ ആട്ടിയോടിക്കുവാൻ ..കാലമേ നിനക്കെൻ പ്രണാമം !!! വി,മത്തായി ആറിന്റെ പതിമൂന്നു "ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ "എന്നത്,കാലാനുസ്രിതം മാറ്റി ഉരുവിടുവാൻ /ജപിക്കുവാൻ ഈ തലമുറ കൊതിക്കുന്നു ! "ഞങ്ങളെ പള്ളിയിൽനിന്നും പള്ളിയിലെ ളോഹയിട്ട ചൂഷകനായ 'ദുഷ്ടങ്കൽ'നിന്നും രക്ഷിക്കേണമേ" എന്ന് !
    മാൻ ഈസ്‌ എ സോഷ്യൽ ആനിമൽ =മനുഷ്യൻ ഒരു സമൂഹ ജീവിയാകുന്നു ! ഓക്കേ/ഓക്കേ .."കര്ത്താവ് വിലക്കിയ ഈ പള്ളീ മാത്രമെയുള്ളോടാ മാപ്പിളെ നിനക്ക് സമൂഹം? " എന്ന് വരും കാലം ചോദിച്ചാൽ നാമെന്തു ഉത്തരം പറയും (വി,മത്തായി 6/6 ) മൂറൊൻ ആദം മുതൽ എത്രപേരെ പുരട്ടി ?ഹൗവായെ പാസ്ടർ മലര്ത്തിമുക്കിയായിരുന്നോ? ദൈവം തിരഞ്ഞെടുത്ത അബ്രഹാമിനെ ഏതു കത്തനാരാണു സാറായുമൊത്ത് വിവാഹകൂദാശ ചൊല്ലിയത് ? മോശയെ ഏതു പാതിരി മരണകുർബാനചൊല്ലി അടക്കി ?ഇവരെയൊക്കെ ഏതു എമ്പോക്കി കത്തനാര് കൂദാശ/കുര്ബാന ചൊല്ലിയിട്ടാ സ്വർഗത്തിൽ കയറ്റിയതും ?
    ചിന്തിക്കൂ ..ചിന്തിക്കൂ അച്ചായാ ചിന്തിക്കൂ
    സ്വർഗം നമ്മുടെ മനസീകാവസ്തയാണു ദൈവജനമേ..രക്ഷിക്കപ്പെടൽ ഇവറ്റകളിൽ നിന്നുമുള്ള രക്ഷപെടലുമാകുന്നു ! ആയതിനായി ക്രിസ്തുവിനെ /അവന്റെമാത്രം വചനാമ്രിതം ജീവനിൽ നുകരുക ..നാം നിത്യ ജീവനിലായി....സൊ പാതിരി/പാസ്ടർ ഔട്ട്‌ ..

    അല്മായശബ്ദം: ഒരു തുറന്ന കുമ്പസാരം .....
    almayasabdam.blogspot.com
    Like · · Promote · Share

    അല്മായശബ്ദം: മെത്രാന്മാർക്ക് ചൂലുകൊണ്ട് തല്ല്
    almayasabdam.blogspot.com
    Like · · Promote · Share

    Samuel Koodal shared a link

    ReplyDelete