Translate

Tuesday, May 6, 2014

സലോമിയുടെ മരണം മനസാക്ഷിയെ ഞെട്ടിപ്പിച്ച സംഭംവം!! ഘാതകര്‍ അരമനയുടെ മാളങ്ങളിൽ, ധാര്‍മ്മികതയും ക്രിസ് തിയ ചൈതന്യവും ചോര്‍ന്നുപോയ കേരള കത്തോലിക്ക സഭ


By George Katticaren

ഒക്‌ടോബറില്‍ റോമില്‍ നടക്കാന്‍ പോകുന്ന സീനഡില്‍ കത്തോലിക്കാകുടംബങ്ങളെ സംബംന്ധിച്ചുള്ള ചര്‍ച്ച പോപ്പ് ഫ്രാന്‍സീസിന്റെ നവീകരണ പരിപാടികളിലെ സു പ്രധാന വിഷയമാണ്. നിര്‍ഭാഗ്യവശാല്‍ ഭാരതസഭയിലെ മെത്രാന്‍മാര്‍ ഈപരിപാടിയോടു സഹകരിക്കുന്നില്ലന്നു മാത്രമല്ല പിന്നയോ അതിനുവേണ്ടി തയ്യാറാക്കിയ ചോദ്യാവലി ജനങ്ങള്‍ക്കു നല്‍കാതെ അവര്‍ പൂഴ്ത്തി വച്ചു. രണ്ടു പ്രസക്തമായ ചോദ്യങ്ങളാണ് ഇവിടെ ഉദിക്കുന്നത്.
1. പോപ്പിനോടു വിധേയത്വം പ്രഖ്യാപിച്ചിട്ടുള്ള മെ്ര്രതാന്‍മാര്‍ പോപ്പിനെ അനുസരിക്കാന്‍ തയ്യാറാകുന്നില്ല. ഈ സാഹ്യചര്യത്തില്‍ മെത്രാന്‍മാരെ ശ്രവിക്കാനും അനുസരി
ക്കാനും ജനങ്ങള്‍ ബാദ്ധ്യസ്ഥരാണോ?
2. നലാംശതകത്തില്‍ കോണ്‍സ്റ്റന്റിന്‍ ചക്രവര്‍ത്തി നടപ്പിലാക്കി
യ അക്രൈസ്തവ പരിഷ്‌ക്കാരങ്ങള്‍ ഉടച്ചുവാര്‍ക്കാന്‍ പോപ്പ് ഫ്രാന്‍സിസ് നടത്തുന്ന പരിശ്രമങ്ങള്‍ക്കു ലോകം മുഴുവന്‍ പിന്‍തു
ണ പ്രഖ്യാപിച്ചപ്പോള്‍ ഭാരതസഭയിലെ മെത്രാന്മാര്‍ നടത്തുന്ന ഈ വഞ്ചനാപരമായ നയം മനുഷ്യാവകാശ ലംഘനമല്ലേ? ഭാരത കത്തോലിക്ക സഭയില്‍ ജനപങ്കാളിത്തം നിരുത്സാഹ
പ്പെടുത്തകയും ജനശബ്ദം അടിച്ചമര്‍ത്തുകയും ചെയ്യുന്നതി
ന്റെ ഒരുഭാഗമല്ലെ മെത്രാന്മാരുടെ ഈ രഹസ്യ നീക്കം ?
''എന്നാല്‍ കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള സിനഡിന് ഒരുക്കമാ
യുള്ള ചോദ്യാവലി പ്രധാനപ്പെട്ടതും പ്രസക്തവുമാണെന്നും, രഹ
സ്യാത്മക സൂക്ഷിച്ചുകൊണ്ട് ആഗോളതല ത്തില്‍ അഭിപ്രായ സമന്വയീകരണം നടത്തിയെങ്കില്‍ മാത്രമേ വൈവിധ്യമാര്‍ന്ന അജ പാലന ചുറ്റുപാടുകള്‍ മനസ്സിലാക്കുവാനും വിലയിരുത്തുവാ
നും സാധിക്കുകയുള്ളൂവെന്ന്, സിനഡു കമ്മിഷന്റെ സെക്രട്ടറി പ്രസ്താവിച്ചു(വത്തിക്കാന്‍ റേഡിയോ)''.
പോപ്പ് ഫ്രാന്‍സിസിന്റെ നവീകരണ പരിപാടികളോടുള്ള ഭാരത സഭയുടെ നിസഹ കരണം ഒരു ''ഹിറ്റ്‌ലര്‍യുഗം'' ത്തിന്റെ തിരി
ച്ചു വരവിനെ ഓര്‍മിപ്പിക്കുന്നത്.
ഇത്രയും കാലം വന്‍കിട ഇന്‍ഡ്യന്‍ മാധ്യമങ്ങളെ സ്വാധീനിച്ചു ജനശബ്ദത്തെ കീഴടക്കുവാന്‍ സഭാധികാരികള്‍ക്ക് കഴിഞ്ഞു. പക്ഷെ ആധുനിക വാര്‍ത്താ വിനമയ രംഗത്തെ സോഷ്യല്‍ മീഡിയ നെറ്റുവര്‍ക്കുകള്‍ ജനശബ്ദമായി മാറുന്ന കാഴ്ച്ച ഇന്ന വര്‍ക്കൊരു ഭീഷണിയാണ്. പ്രൊ. ടി.ജെ.ജോസഫിനെ ജോലിയില്‍ തിരിച്ചെടുക്കുവാന്‍  ഈ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കുകള്‍ നടത്തിയ പ്രചരണം നിര്‍ണായകമായ ഒരുപങ്കു വഹിച്ചു. കോതമംഗലം മെത്രാന്‍ തന്റെ ഇടയ ലേഖനത്തില്‍ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കുകകളെ നിന്ദിക്കുന്നുണ്ട്. അതുകൊണ്ട്  അദ്ദേഹത്തിനു യാതൊരു നേട്ടവും ഉണ്ടാകാൻ 
പോകുന്നില്ല.
മത-സാമുഹ്യ- രാഷ്ടീയതലങ്ങളിലെ ''ഹിറ്റ്‌ലര്‍ സന്തതി'' കളെ
ഒരു യുദ്ധം കൂടാത തുരത്തുവാന്‍ കെല്‍പ്പുള്ള വയാണ് ഇന്നത്തെ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കുകളെന്നു തെളിയിച്ചു കഴിഞ്ഞു. ഈ വാസ്തവം കോതമംഗംലം മെത്രാന്‍ അംഗീകരിക്കുകയാണ്
അദ്ദേഹത്തിനു ഭൂഷണം.
സഭയില്‍ നിരംന്തരം നടന്നുകൊിരിക്കുന്ന മനുഷ്യവകാ
ലംഘനങ്ങള്‍ക്കുള്ള പ്രതിവിധി സോള്‍ ആന്‍ഡ് വിഷന്‍ മാര്‍ച്ചു ലക്കം 13-ാം പേജില്‍ എഴുതിയത് ഞങ്ങളിവിടെ വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്.
''........ ഒരു കാലത്തും സാദ്ധ്യമല്ലായെന്നു കരുതിയിരുന്ന മതസ്വാ
തന്ത്ര്യ ത്തെ സാദ്ധ്യമാക്കിയ ലത്തീന്‍ അമേരിക്കയിലെ 'Liberation Theology 'യാണ് ഇന്ന് ഭാരതകത്തോലികര്‍ക്കു കൂടതല്‍ പ്രസക്തമാകുന്നത്. പോപ്പ്ഫ്രാന്‍സിന്റെ നവീകരണ ആശയങ്ങളെ പിന്‍തുണച്ചുകൊണ്ട് സോ ഷ്യല്‍ നെറ്റ്‌വര്‍ക്കു
കളിലൂടെയുള്ള അല്‍മായ മുന്നേറ്റത്തിന് നിര്‍ണായകമായ ഒരു പങ്കു വഹിക്കുവാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല.'' 
പിന്നീടുള്ള ദിവസങ്ങളില്‍ സഹപ്രവര്‍ത്തകരും മാന്യ വായന
ക്കാരും സോഷ്യല്‍ മീഡീയനെറ്റുവർ ക്കുകളെ സജീവമാക്കു
ന്ന രംഗമാണ് ഞങ്ങള്‍ കണ്ടത്. 
ഇടുക്കി മെത്രാന്റെ പേഗന്‍കുരിശുബാധയും ലത്തീന്‍ വിദ്വേഷവും അവസാനപ്പിക്കണമെന്നു അമേരിക്കന്‍ പ്രവാസികളുടെ സമ്മര്‍ദ്ദം..... പോപ്പിനെ താന്‍ ഗൗനിക്കുന്നില്ലന്നും അദ്ദേഹം തന്നെ ഒന്നും ചെയ്യാന്‍ പോകുന്നില്ലന്നും ഇടുക്കി മ്രെത്രാന്റെ ഭീക്ഷണി... അദ്ദേഹം ഒരു പുലയന്‍ കുടംബത്തിലാണോ ജനിച്ചതെന്ന് അമേരിക്കന്‍ പ്രവാസികത്തോലിക്കരുടെ ചോദ്യം. ഒരു കത്തോലിക്കമെത്രാന്‍ പോപ്പിനെ ഗൗനിക്കുന്നില്ലയെന്നു പറഞ്ഞാല്‍ മറ്റെന്താണ് ചോദിക്കേണ്ടതെന്നാണ് അമേരിക്ക
ന്‍പ്രവാസിത്തോലിക്കരുടെ ന്യായീികരണം.
Gender Sense കണക്കിലെടുത്ത് കെസിബിസിയുടെ വനിതാ
കമ്മീഷന്റെ ചെയര്‍മാന്‍ സ്ഥാനം ഇടുക്കി മെത്രാന്‍ സ്വയം കൈയ്യടക്കിവയ്ക്കുന്നതിനു പകരം അത് തിരിഞ്ഞെടുക്കപ്പെട്ട ഒരു വനിതയ്ക്കു നല്‍കണമെന്നു സോള്‍ ആന്‍ഡ് വിഷന്റെയും മാന്യവായനക്കാരുടെയും അഭിപ്രായം. ഒരു പരിഷ്കൃത
 സമൂഹത്തില്‍ Gender Equality അംഗീകൃത തത്ത്വമാണ്. അത് മാനിക്കണം.
അതുപോലെ അല്‍മായകമ്മീഷന്റെ ചെയര്‍മാന്‍ സ്ഥാനവും തിരഞ്ഞെടുക്കപ്പെട്ട ഒരു അല്‍മേയന് അവകാശപ്പെട്ടിട്ടുള്ള
താണ്. ഈ സ്ഥാനങ്ങള്‍ മെത്രാന്‍മാര്‍ കൈവശ പ്പെടുത്തുന്നത് ഏതു കാനോന്‍ നിയമങ്ങള്‍ അനുസരിച്ചാണ് ? 

താന്‍ മെത്രാന്‍ സീനഡിലെ അംഗമായതുകൊണ്ട് തനിക്കു
തോന്നുന്നവിധത്തില്‍കാര്യ ങ്ങള്‍ നടപ്പിലാക്കാമെന്നു ഇടുക്കി മെത്രാന്റെ മറുപടി. ജനങ്ങളെ ഉള്‍പ്പെടുത്താതെ മെത്രാന്‍സീനഡ് എടുക്കുന്ന തീരുമാനങ്ങള്‍ എങ്ങനെയാണ് സഭാതീരുമാനങ്ങള്‍ ആകുന്നുവെന്ന ചോദ്യത്തിനു മറുപടിയില്ല. രോഷാകുലനായ അദ്ദേഹം പരിഹാസ്യഭാഷയിലേക്കു കടന്നു. 
മലബാറിലെ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് ബല്‍റാം ഫേയ്‌സ്ബുക്കിലുടെ ഇടുക്കി മെത്രാനെ 'നികൃഷ്ട ജീവി ' എന്നു വിശേഷിപ്പിച്ചു. സോഷ്യല്‍ നെറ്റ്‌വര്‍ക്കീലൂടെയോ കേരളത്തിലെ അല്‍മായരോ ഇതിനെതിരെ ശബ്ദിച്ചില്ലാ. സഭയുടെ മുഖം ഇത്രയും വികൃതമാകുന്നതിനു മുമ്പുതന്നെ കര്‍ദ്ദിനാള്‍ ഒരു എമര്‍ജന്‍സി സമ്മേളനം വളിച്ചുകൂട്ടി മെത്രാമാരെയും പുരോഹിതരേയും നിയന്ത്രിക്കേണ്ടതായിരുന്നു. വളരെ വൈകിയ വേളയിലാണ് അങ്ങനെയൊരു സമ്മേളനം അദ്ദേഹം വിളിച്ചു കൂട്ടിയത്. 
ഇതിനിടയില്‍ കേരളജനതയുടെ മനസാക്ഷിയെ മാത്രമല്ല പിന്നയോ പ്രവാസിലോകത്തിന്റെ മനസാക്ഷിയെ ഞെട്ടിപ്പിച്ച  ഒരു ദാരുണ സംഭവമായിരുന്നു സലോമിയുടെ മരണം. യേശുവിന്റെ സഭ എന്നവകാശപ്പെടുന്ന സീറോമലബാര്‍ സഭയ്ക്ക് ഇത്രയും ക്രൂരത ഒരു കുടുംബത്തോടും കുടുംബിനിയോടും കാണിക്കുവാന്‍ സാധി ക്കുമോ എന്ന ചോദ്യമാണ് ഇന്ന് എല്ലാവരുടെയും മുമ്പിൽ.


ചീഞ്ഞുഅഴിയുന്ന സഭയുടെ വികൃതമുഖത്തുനിന്നും ദുര്‍ഗന്ധം വമിക്കുവാന്‍ തുടങ്ങി. സോഷ്യല്‍ നെറ്റുവര്‍ ക്കുകള്‍ വീണ്ടും സജീവമായി. സമുദ്രത്തിന്റെ താഴെതട്ടില്‍ കിടക്കുന്ന ഇന്റര്‍നെറ്റ് കേബളുകള്‍ പതിവിലേറെ ചുടുപിടിച്ചു. കേരളത്തില്‍ പ്രതിഷേധവും തൊടുപുഴ യില്‍ മൌനജാഥയും. കോതമംഗലത്തെ ഘാതകരുടെ ഉറക്കം കെടുത്തുന്ന രാത്രികൾ ....അവര്‍ ഭയന്നു. പ്രൊ ഫ. ടി.ജെ. ജോസ
ഫിനെ തിരികെ ജോലിയില്‍ പ്രവേശി പ്പിച്ചു.
പരസ്‌നേഹം പ്രസംഗിച്ചു നടക്കുന്ന മെത്രാന്മാരില്‍ ആരെങ്കിലും ഒരാള്‍ സലോമമിയുടെ മരണത്തില്‍ അനുശോചനം പറഞ്ഞ
തായി അറിവില്ല. വനിതാ കമ്മീഷ ന്റെ ചെയര്‍മാന്‍ ഇടുക്കി മെത്രാന്‍ എവിടെ പോയി? 
വളര്‍ന്നു വരുന്ന ജനരോഷത്തിനു തടയിടാന്‍ പ്രൊഫ്. ടി്‌ജെ. ജോസഫ് കുറ്റവിമുക്തനല്ലന്നു സ്ഥാപിക്കണം. അരമനയുടെ
മാളങ്ങളില്‍ ഒളിച്ചിരിക്കുന്ന സലോമിയു ടെ ഘാതകരെ രക്ഷി
ക്കുകയും വേണം. ഒറ്റ മാര്‍ഗ്ഗമേ യുള്ളു. വിശ്വാസികളെ തെറ്റുദ്ധ
രിപ്പിക്കുക. 
നിര്‍ഭാഗ്യവ ശാൽ , ജനസേവനത്തിനു നിയുക്തനായ കോത
മംഗലം മെത്രാന്‍ സലോമിയുടെ ഘാതകരെ രക്ഷിക്കാന്‍ ഇടയ ലേഖനം ഇറക്കിയ കാഴ്ച്ചയാണ് പിന്നീട് കണ്ടത്.. വ്യ ക്തിഹ
ത്യനടത്താന്‍ നമ്മുടെ പുര്‍വികമാര്‍ പണിയിച്ച ദേവാലയങ്ങള്‍ ദുരുപയോഗിക്കന്നതിനോട് ഒരു ക ത്തോലിക്ക വിശ്വാസിക്കും യോജിക്കുവാന്‍ സാദ്ധ്യമല്ലായെന്നു സംശയംകൂടാതെ പറയാം. ദേവാലയങ്ങളിലെ ബേമ വചന പ്രഘോഷണത്തിനും മറ്റുതിരു
കര്‍മ്മങ്ങള്‍ ക്കും വേണ്ടിയുള്ളതാണ്. അത് വ്യക്തിഹത്യക്കും രാഷ് ട്രീയ പ്രസംഗങ്ങള്‍ക്കും വേണ്ടിയുള്ള വേദിയല്ല. യേശുവിന്റെ പീഡാനുഭവം അനുസ്മരിക്കുന്ന നോയ്മ്പുകാലത്തു നടന്ന തെറ്റായ ഈ പൈശാചിക നടപടി കേരള  കത്തോലിക്ക
സഭാചരിത്രത്തിന്റെ ഒരു കറുത്ത അദ്ധ്യാ യമാണെന്ന് നിസം
ശയം പറയാം . 
ഇടയലേഖനത്തിലെ ഒരു പ്രസ്‌ക്ത ഭാഗം ഇവിടെ ചേര്‍ക്കുന്നു.
''വാസ്തവത്തില്‍ കോതമംഗലം രൂപതയും ന്യൂമാന്‍ കോളേജ് മാനേജ്‌മെന്റും കോളേജ് പ്രിന്‍സിപ്പലും ഈ അധ്യാപകന്റെ വിവേചനാശൂന്യമായ പ്രവൃത്തിയിലൂടെ ഇരകളാവുകയായിരുന്നു എന്നാണ് സര്‍ക്കുലര്‍ പറയു ന്നത്.
സോഷ്യല്‍് മീഡിയയിലൂടെ ഇപ്പോള് പ്രചരിക്കുന്ന കഥകൾ തീ
ര്‍ത്തും അവാസ്തവവും അടിസ്ഥാനരഹിതവു മാണ്. സഭയുടെ നടപടികളെ ചോദ്യം ചെയ്യുന്നതും കുറ്റപ്പെടുത്തുന്നതും അടിസ്ഥാ
നരഹിതമാണ് സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു.'' (മാതൃഭൂമി, 07. 04.
2014)
ജനങ്ങങ്ങളുടെ പ്രതീകരണം സഭയുടെ ശബ്ദമാണ്. വിമര്‍ശനം സ്വാഗതാര്‍ഹമാണെന്നു പോപ്പ് ഫ്രാന്‍സിസ്  പറയുമ്പോള്‍ കോതമംഗലം മെത്രാന്റെ ഇടയലേഖനം അപഹാസ്യവും അസത്യവുമാണ്.
എന്തിനദ്ദേഹം സോഷ്യല്‍ മീഡിയയേയും ജനവിധിയേയും ഭയപ്പെടുന്നു? താഴെകൊടുത്തിരിക്കുന്ന വിഡിയോ കണ്ടതിനുശേഷം ചോദ്യപേപ്പര്‍ വിവാദത്തിന്റെയും ദുരന്തത്തിന്റേയും പ്രധാന കാരണക്കാര്‍ ഫാ. മാനുവല്‍ പിച്ചളക്കാട്ട്, കോളേജ് പ്രിന്‍സിപ്പല്‍ ടി.എം..ജോസഫ്, ഫാ.മാലേക്കുടി എന്നിവരല്ലന്നു തെളിയിക്കുവാന്‍ സാധിക്കുമോ?


ഞങ്ങള്‍ക്കു കിട്ടിയിട്ടുള്ള മറ്റു റിപ്പോര്‍ട്ടുകളിലും ഇവരുടെ പേരുകളാണ് വിവരിക്കുന്നത്. ഇടയലേഖനം പിന്‍വലിച്ച് ജനങ്ങളെ സത്യാവസ്ഥ അറിയിക്കുന്നതല്ലേ യുക്തി ? സഹധര്‍മ്മണി നഷ്ടപ്പെട്ട പ്രൊഫ. പി.ജെ. ജോസഫ് പാപിയാണെന്നാണ് ഇടയലേഖനം പറയുന്നത്. കഴിഞ്ഞ പെസഹാ വ്യാഴാഴ്ച ഈ പാപിയുടെ കാലുകഴുകി മുത്തിയിരുന്നു വെങ്കില്‍ ദൈവം സലോമിയുടെ ഘാതകരോടും മെത്രാനോടും പൊറുക്കുമായിരുന്നില്ലേ? ആ അവസരം കോതമംഗ ലം മെത്രാനും സലോമിയുടെ ഘാതകരും നഷ്ടപ്പെടുത്തി.
ചില പുരോഹിതരുടെ നികൃഷ്ട മനസ്ഥിതിക്ക് സന്ത്വ ജീവിതം തന്നെ സലോമിക്കു ബലിയര്‍പ്പിക്കേണ്ടി വന്നു. സലോമിയുടെ രക്തകറ പെട്ടന്നു തേച്ചുമാച്ചു കളയു വാന്‍ സാധിക്കുമെന്നു തോന്നുന്നില്ല. കാരണം മനസാക്ഷിയുള്ളവരുടെ ഹൃദയങ്ങളില്‍ ഈ കഥ ജീവിച്ചു കൊണ്ടേയിരിക്കും. സലോമിക്കു പ്രണാമം.
കോതമംഗലം രൂപത ഒരു തീവ്രവാദ പ്രസ്ഥാനമോ?
അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.
Contact add. of the author: soulandvision@gmail.com

TO READ FULL VERSION OF APRIL 2014 ISSUE OF SOUL AND VISION
 PLEASE CLICK HERE

Direction:

MOUSE CLICK  ON  SOUL AND VISION MARCH 2014


pdf ARCHIEV OPENS

MOUSE CLICK ON :  DOWNLOAD ORIGINAL PDF FILE TO YOUR PC

ENLARGE PAGE SIZE:
WITH MOUSE GO TO THE EXTREME BOTTOM  RIGHT END OF THE SCREEN
MENU TOOL BAR APPEARS 
SELECT OPTIMAL SIZE TO READ AND SAVE.


1 comment:

  1. The main culprit behind the fake case of Prof.T.J Joseph of Newman College, Thodupuzha and the present Head of Department of Malayalam Department Fr.Manuel Pichalakkattu is hiding in St.Thomas Syromalabar Church,Garland ,USA.He's hiding in Garland as a substitute to the Vicar Fr.Kurian who is on a Vacation.The innocent parishioners of Garland not yet known Fr.Pichalakkattu's real identity.This priest has tortured Prof.Joseph's family for last 15 years and he's the main reason of Salomi's premature death.

    ReplyDelete