Translate

Saturday, May 24, 2014

സലോമിയുടെ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് വിധേയനായ  ഫാ. പിച്ചള ക്കാട്ടിനെ സഭ അമേരിക്കയിലെ സഭാകേന്ദ്രങ്ങളില്‍ ഒളിവില്‍ താമസിപ്പിക്കുന്നു.


Deepika, 23.05.2014 
ചെറുതോണി: ഇടുക്കി രൂപത ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനും വൈദികര്‍ക്കും നേരേ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞകേസില്‍ എറണാകുളം റേഞ്ച് ഐജി എ.ആര്‍. അജിത്കുമാര്‍ ബിഷപ്‌സ് ഹൗസിലെത്തി തെളിവെടുപ്പു നടത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് 1.30-നാണ് ഐജി കരിമ്പനിലുള്ള രൂപത കാര്യാലയത്തിലെത്തിയത്. 

കേസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും പോലീസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ആരോപിച്ച് വൈദികസംഘം ആഭ്യന്തരമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പുനരന്വേഷണത്തിന് ഐജി എ.ആര്‍. അജിത്കുമാറിനെ ചുമതലപ്പെടുത്തിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാനം നടന്ന 16-ന് രാത്രി 9.45-നായിരുന്നു ആക്രമണം. രാത്രി ചാപ്പലില്‍ പ്രാര്‍ഥനയ്ക്കുശേഷം താമസസ്ഥലത്തേക്ക് നടന്നുവരികയായിരുന്ന ബിഷപ്പിനെതിരേയാണ് ആക്രമണമുണ്ടായത്. മെത്രാസന മന്ദിരത്തില്‍ തെളിവെടുപ്പിനെത്തിയ ഐജി, ബിഷപ്പിനെകണ്ടു വിവരങ്ങള്‍ ശേഖരിച്ചു. പിന്നീട് ബിഷപ്‌സ് ഹൗസിലുണ്ടായിരുന്ന വികാരി ജനറാള്‍ മോണ്‍. ജയിംസ് മംഗലശേരി, ചാന്‍സിലര്‍ ഫാ. ജോസ് മാറാട്ടില്‍, പ്രൊക്യുറേറ്റര്‍ ഫാ. ജോര്‍ജ് കുഴിപ്പിള്ളില്‍, ഫാ. ജോണ്‍ പുന്നോലില്‍ എന്നിവരില്‍നിന്നും മൊഴി രേഖപ്പെടുത്തി. സ്‌ഫോകടവസ്തുക്കള്‍ വീണു പൊട്ടിയ സ്ഥലം ഐജി പരിശോധിച്ചു. 

സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നുപറഞ്ഞ ഇദ്ദേഹം ലോക്കല്‍ പോലീസ് ലാഘവബുദ്ധിയോടെയാണ് പ്രശ്‌നം കൈകാര്യംചെയ്തതെന്നും പറഞ്ഞു. 

പ്രതികള്‍ക്കു വളരെവേഗം ജാമ്യം ലഭിച്ചതില്‍ വിഷമമുണെ്ടന്നും ഇദ്ദേഹം വൈദികരോട് പറഞ്ഞു.അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണെ്ടങ്കില്‍ പുനരന്വേഷണം നടത്തി കേസില്‍ പുതിയ ചാര്‍ജ് ഷീറ്റ് നല്‍കും. പോരായ്മകളുണെ്ടങ്കില്‍ പരിഹരിക്കും. ആവശ്യമായിവന്നാല്‍ പുതിയ ടീമിനെകൊണ്ട് കേസ് അന്വേഷിപ്പിക്കുമെന്നും ഐജി പറഞ്ഞു. തെളിവെടുപ്പിന്റെ റിപ്പോര്‍ട്ട് വിശദമായി സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ഇതുവരെ പോലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്ന് രൂപത അധികൃതര്‍ ഐജിയെ അറിയിച്ചു. ഫോണില്‍ നിരന്തരം വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ഭീഷണിക്കത്ത് അയച്ചതുമെല്ലാം ഐജിയെ ധരിപ്പിച്ചു.

ഇടുക്കി എസ്പി അലക്‌സ് എം. വര്‍ക്കി, ഡിവൈഎസ്പി സാബു മാത്യു, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഫെമസ് വര്‍ഗീസ്, സിഐ സി.ജെ. മാര്‍ട്ടിന്‍, എസ്‌ഐ സെല്‍വന്‍സണ്‍ നെറ്റോ എന്നിവരും ഐജിയോടൊപ്പമുണ്ടായിരുന്നു.

No comments:

Post a Comment