Translate

Sunday, May 25, 2014

പള്ളികൾ പൊളിച്ചു കോടികൾ മുടക്കി പുതിയത് പണിയുകയെന്നതു വികാരിമാരുടെയുയും മെത്രാന്മാരുടെയും സാമ്പത്തിക പ്രേഷിതത്വത്തിനും തട്ടിപ്പിനും ഉദാഹരണമാണ്.
  By  Thomas Mathew
കേരളത്തിലെ കത്തോലിക്കാ സഭയുടെ പ്രവർത്തനത്തിൽ വിവിധ വിഭാഗങ്ങളിൽ നടക്കുന്ന നിരവധി നിത്യ സംഭവങ്ങളിൽ ഒന്നാണ് ഇടവക ഭരണവും വികാരിയും. വികാരിമാരുടെ ബിസ്സിനസ് ചിന്താഗതിയും, സഭാധികാരിയെപ്പോലും (മാർപ്പാപ്പാ) പുല്ലുവിലയ്ക്ക് കാണുന്ന വൈദികനും മെത്രാനും കേരളത്തിലെ കത്തോലിക്കാ സഭയിൽ നിലവിലുണ്ട്. ഒരു വൈദികൻ ഒരു ഇടവകയിൽ വികാരിയായി ജോലി തുടങ്ങുമ്പോൾ മുതൽ ഇടവകയിലെ നല്ല കള്ളന്മാരെ തന്റെ ഇടത്തും വലത്തും നിറുത്തി തന്റെ ഇംഗിത സാഫല്യത്തിനായി നിറുത്തും. ഇക്കൂട്ടർ രാവിലെ മുതൽ വൈകിട്ടുവരെ പള്ളിയച്ചന്റെ അടുത്തും,(കൈക്കാരൻ ജോലിക്കാർ) വൈകിട്ട് കള്ളുഷാപ്പിലും കാണപ്പെടുന്നു. വികാരിയുടെ ഇംഗിതം സാധിക്കുന്നവർ മെത്രാനെ മാത്രമല്ല, പോലീസിനെയും പട്ടാളത്തെപ്പോലും കയറി ആക്രമിക്കും. അടുത്ത കാലത്ത് പള്ളികൾ പൊളിച്ചു കോടികൾ മുടക്കി പുതിയത് പണിയുകയെന്നതു വികാരിമാരുടെയുയും മെത്രാന്മാരുടെയും സാമ്പത്തിക പ്രേഷിതത്വത്തിനും തട്ടിപ്പിനും ഉദാഹരണമാണ്. കാഞ്ഞിരപ്പള്ളി രൂപതയും മെത്രാനും ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ നില്ക്കുന്നു. അവിടെ തിരുവായ്ക്ക് എതിർവായ ഇല്ല. എതിര് നില്ക്കുന്നവരെ സ്ഥലം ഇടവക വികാരിയെന്ന വിശുദ്ധനും തന്റെ ചുറ്റുമുള്ള സകല പുണ്യവാന്മാരായ കുറെ ഗുണ്ടാ വിശ്വാസികളും ചേർന്ന് ഒറ്റപ്പെടുത്തുന്ന സംഭവങ്ങൾ നിരവധിയാണ്.   
വികാരിയെ മാറ്റുന്നതിനെതിരെ പ്രതിഷേധം; കൊല്ലം ബിഷപ് ഹൗസിനു മുന്നിൽ ലാത്തിച്ചാർജ്ജ് -Kerala Kaumudi News
Posted on: Sunday, 25 May 2014 


കൊല്ലം: ഇടവക വികാരിയെ മാറ്റുന്നതിനെതിരെ വിശ്വാസികൾ കൊല്ലം ബിഷപ്പ് ഹൗസിലെക്ക് നടത്തിയ മാർച്ചിനിടെ സംഘർഷം. സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ്ജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. സംഘർഷത്തിൽ പൊലീസുകാരുൾപ്പെടെ 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കുരീപ്പുഴ സെന്റ് ജോസഫ് പള്ളിയിലെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരവെ  വികാരിയെ മാറ്റിയ ബിഷപ്‌ ഡോ.സ്‌റ്റാന്‍ലി റോമന്റെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ബിഷപ്പ് ഹൗസിലേക്ക് വിശ്വാസികൾ മാർച്ച് നടത്തിയത്.  ബിഷപ്പ് ഹൗസിനു മുന്നിലെ റോഡിൽ വച്ച് പൊലീസ് മാർച്ച് തടഞ്ഞു. പ്രതിഷേധക്കാരോട് പിരിഞ്ഞു പോകാൻ പൊലീസ് നിർദ്ദേശിച്ചെങ്കിലും അവർ തയ്യാറായില്ല. പൊലീസ് വലയം ഭേദിച്ച് ബിഷപ്പ് ഹൗസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇതിനിടെ പൊലീസിനു നേരെ കല്ലേറുണ്ടായി. തുടർന്നാണ് പൊലീസ് ലാത്തിച്ചാർജ്ജ് നടത്തിയത്.

2 comments:

  1. ഇടുക്കി ബിഷപ്പ് മാനസികമായി വിഭ്രാന്തിയിലെന്ന് അറിയുന്നു. കോണ്ഗ്രസിനെ കുതികാൽ വെട്ടിയതുകൊണ്ട് കേരള രാഷ്ട്രീയത്തിലുണ്ടായിരുന്ന സ്വാധീനം പഴയപോലെ ഇനി ലഭിക്കില്ല. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പേരിലാണ് അവരോട് ഉടക്കിയത്. ഇപ്പോൾ സെൻട്രൽ സർക്കാരിന് ഗാഡ്ഗിൽറിപ്പൊർട്ട് നടപ്പാക്കാനാണ് താല്പര്യം. ഉമ്മൻ ചാണ്ടിയെയും മാണിയെയും ബിഷപ്പിന് വരച്ച വരയിൽ നിർത്താനറിയാമായിരുന്നു. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അനേകയിരട്ടി സ്ഥലങ്ങളാണ് ഗാഡ്ഗിൽ റിപ്പോർട്ടിൽ ലോലപ്രദേശങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്. കുഞ്ഞാടുകളുടെ പ്രതിഷേധത്തിനുള്ള പ്രതിഫലം വനം മാഫിയാകളും വനംവെട്ടിക്കൊള്ളക്കാരും നിറുത്തൽ ചെയ്യുമെന്ന ഭയവും മെത്രനുണ്ട്.

    എവിടെ പോയാലും അജഗണങ്ങളുടെ നടുവിൽക്കൂടി ഗജവീരനെപ്പോലെ സഞ്ചരിച്ചിരുന്ന തിരുമേനിക്ക് ഇനി പോലീസ് അകമ്പടി വേണം. പോലീസിന് ശമ്പളം നല്കുന്നത് സർക്കാരല്ലേ? അഭിഷിക്തരെ തീറ്റാൻ രാജ്യത്തിന്റെ ഖജനാവ് മുടിക്കണോ? തൊഴിലില്ലാതെ ചെറുപ്പക്കാർ നാടുനീളെ ജോലി തേടി നടക്കുമ്പോൾ ഈ സാമൂഹ്യ ദ്രോഹികൾക്ക് സർക്കാർ ചെലവിൽ സുഖവാസം നല്കുന്നു. മെത്രാനുവേണ്ടി പണം ഇങ്ങനെ ദുരുപയോഗം ചെയ്യുന്നതും രാജ്യദ്രോഹവും കൂടിയാണ്.

    ഒരു സ്വതന്ത്ര എം.പി. യെ ഇടുക്കി ബിഷപ്പ് ജയിപ്പിച്ചത് നേട്ടം തന്നെ. കേന്ദ്രത്തിൽ തൂക്കു മന്ത്രിസഭാ ഈ മെത്രാൻ സ്വപ്നം കണ്ടു. തന്റെ എംപിയെ ക്കൊണ്ട് പ്രധാന മന്ത്രിയെവരെ വിറപ്പിക്കാമെന്നും ഓർത്തു. എന്നാൽ അദ്ദേഹത്തിൻറെ പദ്ധതി മുഴുവൻ പൊളിഞ്ഞു. ഇടുക്കി എംപിക്ക് നാലക്ഷരം ഇംഗ്ലീഷ് ഭാഷയോ ഹിന്ദിയോ സംസാരിക്കാൻ കഴിവുണ്ടോയെന്നും അറിവില്ല. മെത്രാനെന്തെങ്കിലും പറഞ്ഞു വിട്ടാൽ എം. പി. ക്ക് ഡൽഹിയിൽ ഉള്ളവരെ മനസിലാക്കാൻ കയ്യും കാലും കൊണ്ട് ഗോഷ്ടി കാണിക്കേണ്ടിവരും. കേരളത്തിൽ നിന്ന് പോവുന്ന എം.പി. മാരുടെ ജോലി പാർലമെന്റിൽ കൈ പൊക്കുകയെന്നതാണ്.

    നിയമത്തിന്റെ കുരുക്കിൽപ്പെടുമെന്നറിഞ്ഞ കോണ്ഗ്രസ് നേതാവ് ബിഷപ്പിന്റെ കാലേൽ വീണ് മാപ്പിരന്നുവെന്നും വായിച്ചു. ഇദ്ദേഹത്തിന് നാൽപ്പതു വയസ്സിൽ കൂടുതൽ പ്രായമുണ്ടെന്നും അറിയുന്നു. എങ്കിൽ പടക്കമെറിയുന്നതിനു മുമ്പ് പ്രായത്തിന്റെ പാകത കാണിക്കേണ്ടതായിരുന്നു. ഭീകരതകൾ ആധുനിക ലോകത്ത് വലിയ കുറ്റകരമെന്ന് മനസിലാക്കാനുള്ള പാകത അയാൾക്കില്ലാതെ പോയി. സ്നാപക യോഹന്നാൻ മരുഭൂമിയിൽ വിളിച്ചു പറഞ്ഞപോലെ ഇടുക്കിയിലെ വനവാസികളോട് ബിഷപ്പിന്റെ കൊള്ളരുതായമകളെ അറിയിച്ചിരുന്നുവെങ്കിൽ സമൂഹത്തിന് ഗുണമാകുമായിരുന്നു. ബിഷപ്പിനെ മൂക്കുകയറിടാനും സാധിച്ചേനെ.

    പടക്കമെറിഞ്ഞവൻ ക്ഷമ ചോദിച്ച സമയം ' നിന്നോട് കർത്താവ് ക്ഷമിക്കട്ടെയെന്നാണ്' ബിഷപ്പ് പറഞ്ഞത്. "രണ്ടോ മൂന്നോ പേർ കൂടി എന്റെ നാമം പറയുന്നവരുടെയിടയിൽ ഞാനുണ്ട് ' എന്ന് കർത്താവ് പറഞ്ഞതും വായിച്ചതോർക്കുന്നു. ഇവിടെ നടുവിൽ വന്നിരിക്കുന്ന കർത്താവ് ആരോടാണ് ക്ഷമിക്കേണ്ടത്. ഒരാൾ ഭഗത് സിംഗിനെപ്പോലെ ബോംബുമായി പിടിച്ചു നില്ക്കുന്നു. മറ്റവൻ യേശുവിന്റെ പേരും പറഞ്ഞു അധ്വാനിക്കുന്നവനെ ചൂഷണം ചെയ്യുന്നു. എന്റെ നാമം വൃഥാ ഉപയോഗിക്കരുതെന്ന അവിടുത്തെ വാക്കിനെ പാലിക്കാത്ത ധിക്കാരിയുമാണ്. ഒരു വ്യാജ തിരുമേനിയെന്നു ലോകം മുഴുവനും അറിയാം. മണൽ മാഫിയാകളെയും വനം കൊള്ളക്കാരെയും അനധികൃത ഭൂമി നുഴഞ്ഞു കേറ്റക്കാരെയും സഹായിക്കുന്ന കാട്ടുകള്ളൻ വീരപ്പന്റെ മറ്റൊരു അവതാരവും. രാഷ്ട്രീയ കുതികാൽ വെട്ടിയെന്നും കുപ്രസിദ്ധനായി തീർന്നു. ഇവരിൽ ഭാരമേറിയ പാപം ചുമക്കുന്നത് ആരാണ്? ഇയാളോട് കർത്താവ് ക്ഷമിക്കട്ടെ.

    പുതിയ ഭരണകൂടവുമായി എങ്ങനെ ഒത്തു പോകാമെന്നുള്ള ചിന്തകളും ബിഷപ്പിനെ വ്യാകുലപ്പെടുത്തുന്നുണ്ട്. ഓർത്തോഡോക്സ് ബിഷപ്പ്മാരെ പ്രധാന മന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വിളിച്ചെങ്കിലും ഇദ്ദേഹത്തെ മോഡി ക്ഷ്ണിക്കാത്തതിലും വിഷമം ഉണ്ട്. ഭൂരിപക്ഷം കിട്ടിയതിന്റെ അഹങ്കാരം മോഡിക്കുള്ളതുകൊണ്ടാണ് ഇടുക്കി ബിഷപ്പിനെ ഡൽഹിക്ക് ക്ഷണിക്കാഞ്ഞത്. അല്ലെങ്കിൽ ഒറ്റ എംപിയെക്കൊണ്ട് കേന്ദ്ര മന്ത്രിസഭയെ താഴെയിടാൻ ബിഷപ്പിന് കഴിവുണ്ടാകുമായിരുന്നു. എന്ത് ചെയ്യാം വിധി.

    ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച ക്ഷേത്രങ്ങളെല്ലാം മോഡിസർക്കാർ തകർത്തിരുന്നു. 107 അമ്പലങ്ങൾ അദ്ദേഹം പൊളിച്ചു മാറ്റി. ചെറു പട്ടണങ്ങളിൽ 312 അമ്പലങ്ങളും ഇടിച്ചു മാറ്റിയിരുന്നു. ആർ.എസ്.എസ് ഇതിനെതിരെ പ്രതികരിച്ചിട്ടും പ്രയോജനം ഉണ്ടായില്ലാ. അമ്പലത്തിനെക്കാളും കക്കൂസുകളാണ് മനുഷ്യനാവശ്യമെന്നും മോഡി പ്രതികരിച്ചിരുന്നു. ഇതുപോലെ കേരളത്തിലെ മെത്രാന്മാർക്കെല്ലാം ആദായം കിട്ടിക്കൊണ്ടിരിക്കുന്ന കുരിശു പള്ളികളുണ്ട്. പള്ളി പൊളിക്കുകയും പണിയുകയും വികസിപ്പിക്കുകയും ചെയ്യുന്നവർ തരം കിട്ടിയാൽ സർക്കാർ ഭൂമിയും നുഴഞ്ഞു കയറും. 'സാക്ക് നെടുങ്കനാൽ ഒരിക്കൽ ഈ കുരിശു പള്ളികൾ പൊളിച്ച് അവിടെ മരങ്ങൾ നടാൻ നിർദേശിച്ചതുമോർക്കുന്നു. പരീസ്ഥിതിയെ സ്നേഹിക്കുന്ന മോഡിയുടെ ഭരണകാലത്ത് അത് സംഭവിച്ചുകൂടായ്കയുമില്ല.

    ReplyDelete
  2. സ്വര്ഗം മൂകമായി ...................................................... ഓരോ തമാശയേ ! കൊല്ലത്തു കത്തനാരുടെ സ്ഥലം മാറ്റം കാരണം ആടുകൾ മെത്രാനെതിരെ !തെരുവിലായി ലഹള ! ഹിന്ദുമൈത്രി സകലതും ക്ഷമയോടെ കണ്ടുകൊണ്ടു മൌനമായി ധ്യാനയോഗത്തിലും ! ploice ലാത്തിച്ചാർജും കല്ലേറും; ! ആരുടെയോ രക്ഷക്കായി പാവം ആടുകൾ നിണംചിന്തുന്നു ! എന്നാൽ കോട്ടയത്ത് കഥ നേരെ മറിച്ചു! "മെത്രാന്മാരുടെ സ്ഥലം മാറ്റം പറ്റില്ലെന്നും, തനിക്കു ഭദ്രമായ ഈ ആസനം മറ്റൊരു മെത്രാനും വിട്ടുകൊടുക്കില്ല" എന്ന് ഭദ്രാസനത്തിലിരുന്നു സുഖിക്കുന്ന മെത്രാനും! പരീശന്മാർ രണ്ടു ശരിയെന്നും വാദിക്കുന്നു ! ഇതിനിടെ 'മലങ്കര സഭാദീപം' മെയ്‌ 15 te ലക്കത്തിൽ ഒരുവന്റെ രോദനം "ഒരോ മെത്രാനെയും (ളോഹയുടെ നിറം മാറൽ ചടങ്ങിൽ) അതാതു ഭദ്രാസന മണവാളന്മാരായി ആണുപോലും അന്നത്തെ കൂദാശയിൽ ചെല്ലുന്നത്" എന്ന്!
    ഇപ്പോൾ എനിക്കൊരു സംശയം ഇന്നത്തെ ഈ കാക്കത്തൊള്ളായിരം നാറിയ സഭകൾ കര്ത്താവിന്റെ മണവാട്ടിയായും , ഭദ്രാസന/രൂപതകളെ മെത്രാന്റെ മണവാട്ടിയായും, വിവാഹം ഏതോ കാരണത്താൽ വെറുത്ത പെണ്ണാടുകളെ (പുരോഹിത സൌകര്യാർത്ഥം) വീണ്ടും, പാവം കര്ത്താവിന്റെതന്നെ മനവാട്ടിയായും ആര്/ എപ്പോൾ/എവിടെ/ എന്തിനായി /എങ്ങിനെ/ ഭാവന ചെയ്തു /കല്പിച്ചു !? ഇതിലെ നിഗൂഡ ഉദ്ദേശമെന്തു ? അവിവാഹിതരായ പുരോഹിതരോ, അവര്ക്കുവേണ്ടി ക്രിസ്തുവിനെ തുടക്കത്തിൽ നാറിച്ച പൌലോസോ ??!! പാവം കര്ത്താവ് കണ്ണു മിഴിക്കുന്നു ! " ഞാൻ മനസില്പോലും കാണാത്ത കാര്യങ്ങൾ എന്റെപേരിൽ ചെയ്തുകൂട്ടുന്ന മിടുക്കന്മാർ = പുരോഹിതമാർ ! ഞാനന്ന് പന്ത്രണ്ടുപേരെയും എന്റെ വേലക്കായി പറഞ്ഞയച്ചപ്പോൾ കൊടുത്ത കല്പ്പന, ആ പാവം മത്തായി തന്റെ പത്താം അദ്ധ്യായത്തിന്റെ അഞ്ചുമുതൽ എഴുതിയതാണല്ലോ ? പിന്നെന്തേ ഈ മേത്രാന്മാരിങ്ങനെ !? കാലിലെ പൊടിപോലും തട്ടിക്കളഞ്ഞിട്ടു വേഗം സ്ഥലം കാലിയാക്കി അടുത്ത പട്ടണമോ ഗ്രാമമോ വീടോ തേടി യാത്ര തുടരാനല്ലെ എന്റെ കല്പന ? പിന്നെങ്ങിനെ ഇവറ്റകൾ ഇങ്ങനെയായി ? ഹോ..'അവനെ കുരിശിക്ക' എന്നന്നു എന്നെ കുരിശിലേറ്റുവാൻ അലറിവിളിച്ചവർ ഇവരിലും ഭേദമോ?!" എന്നുള്ളിൽ കരഞ്ഞു ! "ഞാൻ ഇവരോട് പള്ളികൾ പണിയിക്കാനും ,അതിൽ എന്റെ കെയറോഫിൽ രൂപാ പിരിക്കാനായി രൂപാ താ കൾ /ഭദ്രമായ ആസനങ്ങൾ/ സിംഹാസനങ്ങൾ / അരമനകൾ /ഒന്നും ഒരിടത്തും ഒരിക്കലും ഉണ്ടാക്കുവാൻ പറഞ്ഞില്ലല്ലോ!? പിന്നെയെങ്ങിനെ ഇവറ്റകളീങ്ങനെയായി ? അങ്ങിനെ വല്ലതും ഞാൻ പറഞ്ഞതായി താൻ കേട്ടായിരുന്നൊ പത്രോച്ചാ "? എന്ന് അടുത്തുനിന്ന പത്രോസിനോടന്തംവിട്ടു കര്ത്താവ് ചോദിച്ചു ! "ഇല്ല ഇല്ലേയില്ല" എന്ന് പത്രോസും ! സ്വര്ഗം മൂകമായി

    ReplyDelete