Translate

Friday, May 23, 2014

'ആത്മീയത' അഥവാ 'സ്വയമറിയൽ!


ഭൂലോകമെമ്പാടുമുള്ള നാനാജാതിമതങ്ങളിലും, അവരവരുടെ പുരോഹിതമേൽക്കോയ്മ, പാവം വിശ്വാസികളുടെ ബുദ്ധിയിൽ കാലാകാലമായി അടിച്ചേൽപ്പിച്ച മതാചാരാനുഷ്ടാനങ്ങളും, ആരാധനാരീതികളുമാണു 'ആത്മീയത' എന്ന് പരക്കെ തെറ്റിദ്ധാരണയിലായ ഈ കലികാലത്തിൽ; 'ആത്മീയത' എന്നാൽ 'സ്വയമറിയൽ' (സ്വയം കാണൽ,സ്വയം തൊടൽ ,സ്വയം മണക്കൽ, സ്വയം രുചിക്കൽ, സ്വയം കേൾകൽ ) ആണെന്നു ആരാനും പറഞ്ഞാൽ, ആരിവിടെ ചെവിതരുവാൻ? സ്വയം ഒരു നിമിഷമൊന്നാലോചിക്കുവാൻ? പറയുന്നവനെ 'ദൈവനിഷേധിയായും, ഊളനായും, ഫൂളായും' മനസിൽകണ്ടു നാടാകെ ആക്ഷേപിക്കുന്ന ജനവും! ഹോ!പോരേ?  
                       
സത്യം കണ്ടെത്താനുള്ള ഒരന്വേഷണമോ, പരിശ്രമമോ ഇല്ലാതെ , വല്ലവരും പറഞ്ഞുതന്നതപ്പാടെ ചെവിയിലൂടെ വിഴുങ്ങി, മനസ്സിൽ സ്ഥിരപ്പെടുത്തുന്ന 'ഈസീഗോ' സമൂഹമാണ് ഇന്നീ ദേവഭൂമിയാകെ ചലിക്കുന്ന മനുഷ്യജന്മങ്ങളിൽ 99.9% വും!
"അധിവേഗം ബഹുദൂരം"പരിപാടിയിൽ ഓടിത്തളരുന്ന ഇവരുടെ ശരീരബുദ്ധികൾക്കതിനുള്ള  സമയവും സന്നാഹവും എവിടെ? "ചൊവ്വയിലും ശനിയിലും ജീവനുണ്ടോ, സ്വർണമുണ്ടോ"? ഒന്നുപോയി അവിടെ പൊറുക്കാൻ ഒക്കുമോ ? എന്നന്വേഷിച്ചു റോക്കറ്റുകളിൽ ശൂന്യതയിൽ വലംചുറ്റുന്ന ആധുനീകനു, സ്വയം ഉള്ളിലിറങ്ങി 'അവനായിത്തന്നെ' മരുവുന്ന വിശ്വചൈതന്യത്തെ 
മനസിന്റെ ഉൾകണ്ണു കൊണ്ട് കാണുവാനും,അതിലലിഞ്ഞു അല്പ്പനേരം സ്വർഗവാസിയാകുവാനും എവിടെ സമയവും ശാന്തതയും?    

സ്വയമറിയാൻ, ഒന്നാമതായി മനസിന്റെ 'ആലോചന' എന്ന പ്രവൃത്തി ഇല്ലാതെയാക്കണം!  ഉണരുന്നതുമുതൽ ഉറങ്ങുവോളം  പുറംലോകത്തെ അറിയുവാൻ വെമ്പുന്ന അഞ്ചിന്ദ്രിയങ്ങളേയും 'സ്റ്റോപ്പ്‌&റിട്ടേണ്‍' ആക്കണം! (Stop your mind and return it to thyself !) പിന്നീടവയെ (മനസാകുന്ന അറയിലേക്ക്) ഉള്ളിലേക്ക്തിരിച്ചു പ്രവർത്തിയിലാക്കണം. അപ്പോൾ നമുക്ക് സ്വയം അറിയാനുള്ള ഒന്നാം പാഠമാകും !
വി.മത്തായി  ആറിലെ "അറയിൽ കയറി വാതിലടച്ചു രഹസ്യത്തിലുള്ള പിതാവിനോടു ...."എന്ന് തുടങ്ങിയ തിരുവചനം ഓര്ക്കുക ...

ആലോചനകളാകുന്ന  പ്രവൃത്തി ഇല്ലാതായ മനസിനെ മൌനത്തിന്റെ ആഴങ്ങളിൽ അധിവസിക്കുന്ന ആ ദിവ്യ നിത്യ സത്യചൈതന്ന്യത്തെ അറിഞ്ഞു അതിൽ അലിഞ്ഞു സ്വയം സ്വര്ഗവാസിയാവുക! "സ്വര്ഗരാജ്യം നിങ്ങളുടെ ഇടയിൽ  (ഇടനെഞ്ചിൽ)ഇരിക്കുന്നു എന്നതിരുവച്ചനവും ബുദ്ധിയുള്ളവർ ഒർത്താനന്ദിക്കുകുവീൻ .... ഈ സ്വയം അറിയലിലേക്കുള്ള മൌനയാനമാണാത്മീയ  യാത്ര ! അല്ലാതെ പെന്ത്തിക്കോസുകാരൻ പാസ്ടർ ളോഹയിട്ടാൽ കിട്ടുന്നതല്ല! ഇതാണാത്മീയത എന്ന് വേദവ്യാസനും  ലോകഗുരുവായ ശ്രീകൃഷ്ണനും പിന്നെ ലോകരക്ഷകനായ ശ്രീ.യേശുനാഥനും ഒരുപോലെ നമ്മെ പഠിപ്പിച്ചിട്ടും, വീണ്ടും പാതിരിയുടെ പുറകെ സ്വർഗ്ഗവും മണത്തുനടക്കുന്ന കൊടിച്ചിപ്പട്ടികളല്ല നമ്മൾ, എന്ന ആത്മബോധമാണിവിടെ  ഓരോ മനനമുള്ള ജന്മത്തിനുമനിവാര്യത !

ഇനിയും ലോകമാകമാനം ഓരോ പള്ളീക്കൂടങ്ങളീലും മതസ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും "ധ്യാനം" ഒരു വിഷയമായി/പാഠമായി വരും തലമുറയെ പഠിപ്പിക്കുവാൻനാം ഉണരണം !  മീഡിയാകളിലൂടെ ധ്യാനപരിശീലനക്ലാസുകൾ എല്ലാവര്ക്കും കൊടുക്കുവാൻ നാം മുന്നോട്ടുവരണം! ആയതിനായി പാതിരിയല്ല, വഴിയറിയാത്ത പാസ്റ്റരുമല്ല; ധ്യാനിക്കുന്ന,ധ്യാനമെന്തെന്നു അറിയുന്ന ഗുരുവരന്മാരെ കണ്ടെത്തി അവരുടെ മൊഴികൾ ദൈവസൂക്തങ്ങളായി കരുതേണ്ടതാകുന്നു...
   
കഴിഞ്ഞ ഏതാനും വര്ഷങ്ങളായി                                   ഏഷ്യാനെറ്റ്‌ മെയിൻ ചാനലിൽ ഇന്ത്യൻ സമയം 5/45 am  മുതൽ 6/40 pm വരെ ,സ്വാമി ഉദിത് ചൈതന്യജീയും സ്വാമി ഭൂമാനന്ദതീര്ദ്ധജീയും ലോകത്തോടീ ദൂത് പറയുന്നു! കേള്ക്കുക മാളോരെ ..  അതുപോലെ കോടിക്കണക്കിനു രൂപ നാം പ്രപഞ്ച രഹസ്യം അറിയുവാൻ ഗവേഷണങ്ങൾക്കായി  ചിലവഴിക്കുന്നു! ഇനത്തിന്റെ നാലിലൊന്ന് നമ്മുടെ ഉൾഗവേഷണത്തിനായി ചിലവിടാൻ സര്ക്കാര് (ഇടതനായാലും വലതനായാലും) മുതിരണം! ഗീതയിലെ ആത്മജ്ഞാന ഈരടികളും അതിന്റെ അർത്ഥതലങ്ങളും ഓരോ മനസിലുമെത്തിക്കാൻ                           കപടരാഷ്ട്രീയ നേതാക്കളേ, മനസാക്ഷിയോടെ ഇനിയെങ്കിലും വല്ലതും ചെയ്യുവീൻ ... നിങ്ങൾ ഈ ആത്മജ്ഞാനമുള്ളവരായാൽ നാമെന്തിനു  വേറൊരു സ്വര്ഗം തിരയണം?
      
കത്തനാര്ക്കും  കപ്പിയാര്ക്കും ഇത് പെട്ടന്ന് തലയിൽ കയറുകയില്ല, കർദ്ദിനാൾക്കു കയറിയാലോ വായ്‌ തുറക്കുകയുമില്ല! കാരണം മനുഷ്യൻ സ്വയം അറിഞ്ഞാൽ പള്ളീയിലാരെയിട്ടു പിഴിയും, കീശ കാലിയാവില്ലേ എന്ന ഉൾഭയം!! പാസ്ടരോ ദാവീദിന്റെ പാട്ടുകളും st. Paulന്റെ ലേഖനങ്ങളും വായിലിട്ടു പതപ്പിക്കും മനുഷ്യരെ ചതക്കാൻ ... മശിഹാ മൊഴിഞ്ഞതോ, ഇവിടാർക്കു വേണം ? 

No comments:

Post a Comment