Translate

Monday, May 19, 2014

ഇടുക്കി ബിഷപ്പിനെ ഗുണ്ടെറിഞ്ഞ സംഭവത്തിലെ പ്രതികള്‍ക്കു ജാമ്യം

Bishop Mathew Anikuzhikattil
ചെറുതോണി: ഇടുക്കി രൂപതാ കാര്യാലയത്തിലേക്കു ഗുണ്ടെറിഞ്ഞു ബിഷപ്പിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ പ്രതികള്‍ക്കു ജാമ്യം. തൊട്ടിയില്‍ ജോര്‍ജ്‌ (43), ചെറുകാട്ട്‌ ഷിന്റോ (28), വെള്ളമാക്കല്‍ സ്‌റ്റീഫന്‍ (30) എന്നിവര്‍ക്കാണു കോടതി ജാമ്യം നല്‍കിയത്‌. ഇടുക്കി ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ അവധിയിലായിരുന്നതിനാല്‍ നെടുങ്കണ്ടം കോടതിയിലെ മജിസ്‌ട്രേറ്റിനു മുമ്പിലാണു പ്രതികളെ ഹാജരാക്കിയത്‌. എന്നാല്‍ സ്‌ഥലത്തുണ്ടായിട്ടും പ്രതികളായ കേരള കോണ്‍ഗ്രസ്‌ നേതാവ്‌ ജേക്കബ്‌ പിണക്കാട്ട്‌, ഉണ്ണി എന്നുവിളിക്കുന്ന ജിജി എന്നിവരെ പിടികൂടാത്തത്‌ ഉന്നത ഇടപെടല്‍ മൂലമാണെന്ന ആരോപണമുണ്ട്‌. തടിയംപാട്‌ -കരിമ്പന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഇടുക്കി പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ പറഞ്ഞു
- See more at: http://www.mangalam.com/print-edition/crime/184416#sthash.bO5KhWLX.dpuf
http://www.mangalam.com/print-edition/crime/184416

1 comment:

  1. "ഞാൻ ഇവനിൽ ഒരു കുറ്റവും കാണുന്നില്ല" എന്ന് വിധിച്ച പീലാത്തോസ് (ഭാര്യ ,താൻ കണ്ട സ്വപനം വിവരിച്ചു പീലാത്തോസിനെ ഭയപ്പെടുത്തിയിട്ടും ) ക്രിസ്തുവിനെ കുരിശിക്കുവാൻ പുരോഹിതപ്പടയുടെ കൈകളിൽ ഏൽപ്പിച്ചുകൊടുത്തതിൽനിന്നും , "നീതി നടത്തേണ്ട ഭരണാധികാരികൾ എന്നും പുരോഹിത /മത നേതാക്കളുടെ പിണീയാളൂകളാണെന്ന "സത്യം",കാലം പലവുരു ആവർത്തിച്ചു പറഞ്ഞിട്ടും ഒരു ചുക്കും മനസിലാകാത്ത ജനമേ, ....ഇടുക്കിയിലെ മെത്രാനെ ആരോ പടക്കം ഏറിഞ്ഞതിൽ നാമെന്തിനു വ്യാകുലരാകണം ?!
    ഇനിയും ഇതിലുമെത്രയോ വലിയ പൊട്ടിത്തെറികളും /തെറികളും കേട്ട് അവരുടെ ചെവികളും നാവും അടയുന്ന കാലം വിദൂരമല്ല !!..ക്രിസ്തുവിന്റെ കുരിശിലെ അറുംകൊലയുടെ , "കാലത്തിന്റെ ശാപം" , മുപ്പതു വെള്ളിക്കാശിനു പ്രപഞ്ചമാനസത്തിൽനിന്നും വിലയ്ക്ക് വാങ്ങിയ പുരോഹിതർ, വീണ്ടും അവനെ ഭക്തിയുടെ തീരഭൂവിൽ വഴിയോര കച്ചവടം നടത്തി സുഖിച്ചു മേവുന്നു !! ഈ വാഴ്ച്ച അധികനാൾ കാലം അനുവദിക്കുകയില്ല !" ഇത് മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ വാക്കുകളാണ് !!
    വി.മത്തായി പത്തിന്റെ പത്തു ഒരിക്കലും വായിച്ചിട്ടുകൂടിയില്ലാത്ത ഇന്നത്തെ കലികാലസഭകളീലെ ളോഹധാരികൾ ഇനിയും അവന്റെനാമത്തിൽ "രാജാപ്പർട്ടു" ജീവിക്കുവാൻ മോഹിക്കേണ്ടാ... കാരണം കാലവും ,കരുണാസാഗരവുമായ കര്ത്താവും നിങ്ങള്ക്ക് പ്രതികൂലമാകുന്നു ! എതാഭാസവും ഒരുകൂസലമില്ലാതെ വഴിയൊരക്കാഴ്ച്ചകളായി ജനത്തിനു സമ്മാനിക്കുന്ന നാണവും/മാനവും ഇല്ലാത്ത ഇവറ്റകളെ ആര് എന്ത് ചെയ്‌താൽ നമുക്കെന്നാ?

    ReplyDelete