Translate

Tuesday, May 20, 2014

ഒരു നാണയത്തിന്റെ മറുവശം!
പൊഫ്ര. ടി.ജെ. ജോസഫിനെ കോടതി കുറ്റവിമുക്തനാക്കി. പക്ഷേ,
കോതമംഗംലം മെത്രാന്‍ അദ്ദേഹത്തിന്റെ കീഴിലുള്ള ദേവലയങ്ങളിലെ ബേമകള്‍ വ്യക്തിഹത്യ നടത്തുവാന്‍ ദുരുപയോഗിച്ചു. ഇതൊരു പൈശാചിക നടപടി ആയിരുന്നില്ലേ?


സലോമിയുടെ ആത്മാഹത്യാപ്രേരണക്കുറ്റത്തിനു വിധേയനായ ഫാ. പിച്ചളക്കാട്ട് അജപാലത്തിന് 
ഇന്ന് അമേരിക്കയില്‍ എത്തിയിരിക്കുന്നു. ഇതെങ്ങനെ?


Deepika 19.05.2014
ബിഷപ്പിനും വൈദികര്‍ക്കുമെതിരേയുള്ള ആക്രമണം അപലപനീയം

കോതമംഗലം: മേയ് 16നു രാത്രിയില്‍ ഇടുക്കി ബിഷപ്പിനും വൈദികര്‍ക്കും നേരേ രൂപത കാര്യാലയത്തില്‍ നടന്ന ആക്രമണത്തില്‍ കോതമംഗലം രൂപത പ്രതിഷേധിച്ചു. പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കര്‍ഷകനോടൊപ്പം നിലയുറപ്പിക്കുകയും അവരുടെ ശബ്ദമായി മാറുകയും ചെയ്ത സഭാനേതൃത്വത്തിനെതിരേ നടന്ന ഈ ആക്രമണം തീര്‍ത്തും അപലപനീയമാണെന്നും ഇതുപോലുള്ള സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഗവണ്‍മെന്റും നടപടി സ്വീകരിക്കണമെന്നും കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ആവശ്യപ്പെട്ടു.

1 comment:

  1. കൈസർക്കുൾള്ളതു കൈസര്ക്കും , ദൈവത്തിനുള്ളത് ദൈവത്തിനും കൊടുപ്പീൻ " എന്നതിരുവച്ചനത്തിൽ ; "രാഷ്ട്രീയവും മതവും തമ്മിൽ കൂട്ടിക്കുഴയ്ക്കരുതെ മെത്രാനെ" എന്നും അർത്ഥതലമുള്ളതു ചേർത്തുവായിക്കാൻ ആത്മീകജ്ഞാനം ഇല്ലാത്തവരെ കത്തനാരാക്കി,! ആ കത്തനാർ ളോഹയുടെ നിറവും തൊപ്പിയുടെ വടിവും മാറ്റിയാൽ "പെര്സോനാലിട്ടി" മാറുമോ ? കാരസ്ക്കരത്തിന്കുരു പാലിലിട്ടാൽ കാലാന്തരേ കൈപ്പു ശമിപ്പതുന്ദോ"എന്ന ചോദ്യം നമുക്ക് സ്വയം ചോദിക്കാം ! ആത്മാവിൽ ദാരിദ്ര്യമില്ലാതെ ശരീരത്തിന്റെ നാനാവിധ വിശപ്പുമായി ഉഴറിനടക്കുന്ന പാവംജീവികളെയാണ് നാം ഇന്നോളം "ഇടയന്മാർ" എന്ന് വിളിച്ചാക്ഷേപിച്ചതു ! പാപം ,പാപം !ഇതാണ് വലിയ പാപം ... ആരോറ്റിനി കുംബസാരിക്കും ?അച്ചായൻ പെട്ടു!!
    "ഞാൻ ഇവനിൽ ഒരു കുറ്റവും കാണുന്നില്ല" എന്ന് വിധിച്ച പീലാത്തോസ് (ഭാര്യ ,താൻ കണ്ട സ്വപനം വിവരിച്ചു പീലാത്തോസിനെ ഭയപ്പെടുത്തിയിട്ടും ) ക്രിസ്തുവിനെ കുരിശിക്കുവാൻ പുരോഹിതപ്പടയുടെ കൈകളിൽ ഏൽപ്പിച്ചുകൊടുത്തതിൽനിന്നും , "നീതി നടത്തേണ്ട ഭരണാധികാരികൾ എന്നും പുരോഹിത /മത നേതാക്കളുടെ പിണീയാളൂകളാണെന്ന "സത്യം",കാലം പലവുരു ആവർത്തിച്ചു പറഞ്ഞിട്ടും ഒരു ചുക്കും മനസിലാകാത്ത ജനമേ, ....ഇടുക്കിയിലെ മെത്രാനെ ആരോ പടക്കം ഏറിഞ്ഞതിൽ നാമെന്തിനു വ്യാകുലരാകണം ?!
    ഇനിയും ഇതിലുമെത്രയോ വലിയ പൊട്ടിത്തെറികളും /തെറികളും കേട്ട് അവരുടെ ചെവികളും നാവും അടയുന്ന കാലം വിദൂരമല്ല !!..ക്രിസ്തുവിന്റെ കുരിശിലെ അറുംകൊലയുടെ , "കാലത്തിന്റെ ശാപം" , മുപ്പതു വെള്ളിക്കാശിനു പ്രപഞ്ചമാനസത്തിൽനിന്നും വിലയ്ക്ക് വാങ്ങിയ പുരോഹിതർ, വീണ്ടും അവനെ ഭക്തിയുടെ തീരഭൂവിൽ വഴിയോര കച്ചവടം നടത്തി സുഖിച്ചു മേവുന്നു !! ഈ വാഴ്ച്ച അധികനാൾ കാലം അനുവദിക്കുകയില്ല !" ഇത് മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ വാക്കുകളാണ് !!
    വി.മത്തായി പത്തിന്റെ പത്തു ഒരിക്കലും വായിച്ചിട്ടുകൂടിയില്ലാത്ത ഇന്നത്തെ കലികാലസഭകളീലെ ളോഹധാരികൾ ഇനിയും അവന്റെനാമത്തിൽ "രാജാപ്പർട്ടു" ജീവിക്കുവാൻ മോഹിക്കേണ്ടാ... കാരണം കാലവും ,കരുണാസാഗരവുമായ കര്ത്താവും നിങ്ങള്ക്ക് പ്രതികൂലമാകുന്നു ! എതാഭാസവും ഒരുകൂസലമില്ലാതെ വഴിയൊരക്കാഴ്ച്ചകളായി ജനത്തിനു സമ്മാനിക്കുന്ന നാണവും/മാനവും ഇല്ലാത്ത ഇവറ്റകളെ ആര് എന്ത് ചെയ്‌താൽ നമുക്കെന്നാ?

    ReplyDelete