Translate

Friday, May 23, 2014

മദ്ധ്യവേനല്‍ അവധി ക്വിസ്സ്!

1) “ഞങ്ങള്‍ കുറ്റം ചെയ്‌താല്‍ ഞങ്ങള്‍ വിചാരണ ചെയ്യും, നിങ്ങള്‍ കുറ്റം ചെയ്‌താല്‍ റെയിഞ്ച് IG യെങ്കിലും വന്ന് അന്വേഷിക്കണം.” ഈ നീതി ശാസ്ത്രം ആരുടെതാണ്?
അ) സഭയുടേത് ആ) മാര്‍പ്പാപ്പായുടെത് ഇ) കേരളാ ആപത്ഘട്ട സേവന അസ്സോസിയെഷന്‍റെത് ഈ) ശാസ്ത്ര സാങ്കേതിക നശീകരണ വകുപ്പിന്‍റെത്
2) കപ്യാര്‍ക്ക് വീടുപണിയാന്‍ സംഭാവന കൊടുക്കണമെന്ന് ഒരു വികാരി അച്ചന്‍ പള്ളിയില്‍ പറഞ്ഞു എന്ന് വെയ്ക്കുക. നിങ്ങള്‍ എന്ത് മനസ്സിലാക്കും?
അ) വേറെ ഔദ്യോഗിക പിരിവുകള്‍ ആ ആഴ്ച ഇല്ലെന്ന് ആ) അയാള്‍ നന്നായി ജോലി ചെയ്തെന്ന് ഇ) ആ കപ്യാര് റിട്ടയര്‍ ചെയ്യാറായെന്ന് ഈ) ആയുഷ്കാലം മുഴുവന്‍ പണിതിട്ടും അയാള്‍ എരന്നു തിന്നേണ്ടി വരുന്നുവെന്ന്.
3) കത്തോലിക്കാ കര്‍ഷകര്‍ സാധാരണ പടക്കം ഉപയോഗിക്കുന്നതെന്തിന്?
അ) ആഘോഷങ്ങള്‍ക്ക് മോടി കൂട്ടാന്‍ ആ) കാട്ടുപന്നിയെ ഓടിക്കാന്‍ ഇ) മെത്രാനിട്ട് എറിയാന്‍ ഈ) ഒച്ച കേക്കാന്‍
4) “സിറോ മലബാര്‍ സഭയെ സാത്താന്‍ ബാധിച്ചിരിക്കുന്നു.” എന്തുദ്ദേശിച്ചായിരിക്കണം മാര്‍ വര്‍ക്കി വിതയത്തില്‍ ഇങ്ങിനെ പറഞ്ഞത്?
അ) വചന പ്രഘോഷണങ്ങള്‍ ആ) മെത്രാന്മാരുടെ ആര്‍ഭാടം ഇ) വിശ്വാസികളുടെ നെട്ടോട്ടം ഈ) സഭാധികാരികളുടെ പെരുമാറ്റം
5) പശ്ചിമഘട്ടം സംരക്ഷിക്കാന്‍ ദൈവം ആരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്?
അ) മെത്രാന്മാരെ ആ) വികാരിയച്ചന്മാരെ ഇ) കേന്ദ്ര മന്ത്രിസഭയെ ഈ) രാഷ്ട്രിയക്കാരെ 
6) അത്മായാ കമ്മിഷന്‍, അത്മായാ മിഷന്‍, അത്മായാ കൌണ്‍സില്‍ ഇവയിലെല്ലാം കൂടി എത്ര അത്മായര്‍ കാണും?
അ) ഒന്ന്  ആ) ഒത്തിരി  ഇ) മൂന്ന്  ഈ) ഒന്നുമില്ല 
7) അടുത്ത കാലത്ത് അത്മായര്‍ കേരളത്തില്‍ ചെയ്ത മികച്ച കാര്യം?
അ) ബിഷപ്പ് ഹൌസിനു നേരെ പടക്കം എറിഞ്ഞു ആ) തൃശ്ശൂരില്‍ രൂപക്കൂട് എറിഞ്ഞു തകര്‍ത്തു ഇ) ഒരു മെത്രാനെ നികൃഷ്ടജീവി എന്ന് ഒരു MLA വിളിച്ചപ്പോള്‍ കാര്യമായി പ്രതിക്ഷേധിച്ചില്ല ഈ) തൃശ്ശൂര്‍ ചന്തയില്‍  തെരുവു നാടകം നടത്തി.
8) ഇവിടെ ഏതെങ്കിലും കേസില്‍ പെടുന്ന വൈദികര്‍ക്ക് മെത്രാന്‍ കൊടുക്കുന്ന ശിക്ഷ?
അ) സംസ്ഥാനം വിട്ടുള്ള സ്ഥലം മാറ്റം ആ) അമേരിക്കയില്‍ കൂലിപ്പണി ഇ) രാത്രിയില്‍ കുര്‍ബാന ചൊല്ലുന്നതിന് വിലക്ക് ഈ) വൈദിക വിദ്യാര്‍ഥികളെ പരിശീലിപ്പിക്കല്‍  
9) കാഞ്ഞിരപ്പള്ളി മെത്രാനെ 167 രൂപതകളിലെ അത്മായാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ലെയിറ്റി കൌണ്‍സില്‍ ചെയര്‍മാനായി CBCI നിയമിച്ചു. അതില്‍ അത്മായാ/അത്മായീ അംഗമായി വരാന്‍ സാധ്യതയുള്ള ഒരു വ്യക്തി ഇതില്‍ ആരായിരിക്കും?
അ) അല്‍ഫോന്‍സാ ആ) വാസു ഇ) സെബാസ്റ്റ്യന്‍ ഈ) ജോര്‍ജ്ജ്
10) കേരളത്തില്‍ നീതിബോധമുള്ള നല്ലവനായ ഒരു വൈദികനെ കണ്ടെത്തിയാല്‍ നിങ്ങള്‍ എന്ത് ചെയ്യും?
അ) എത്രയും വേഗം ഇവിടെനിന്ന് രക്ഷപ്പെട്ടോളാന്‍ പറയും ആ) ഈ മനുഷ്യന്‍ എങ്ങിനെ ഇവിടെ കഴിയുന്നുവെന്ന് ചിന്തിക്കും ഇ) മെത്രാന്‍ ഇയാളെ എങ്ങിനെ സഹിക്കുമെന്ന് ഓര്‍ക്കും ഈ) എന്തുദ്ദേശിച്ചാ ഇയ്യാള്‍ ഇവിടെ അച്ചനായതെന്ന് ആലോചിക്കും 
11) അത്മായാ-മെത്രാന്‍ തര്‍ക്കം എങ്ങിനെ പരിഹരിക്കാം?
അ) എല്ലാ അത്മായരെയും പുറത്താക്കുക ആ) എല്ലാ ദിവസവും രാവിലെ മുതല്‍ വൈകുന്നിടം വരെ വിശ്വാസികള്‍ മുഴുവന്‍ പള്ളിയിലായിരിക്കാന്‍ തക്കവണ്ണം ആരാധനാക്രമം നവീകരിക്കുക ഇ) വിശ്വാസികള്‍ എഴുത്തും വായനയും പഠിക്കുന്നത് നിരോധിക്കുക ആ) എല്ലാ വീടുകളിലും അളവെടുക്കാന്‍ അധികാരികളെ അനുവദിക്കുക.
12) വിവാഹത്തില്‍ ഭര്‍ത്താവ് ശിരസ്സും ഭാര്യ ഉടലുമാണെങ്കില്‍, വിവാഹം പരികര്‍മ്മം ചെയ്യുന്നവന്‍റെ ദൌത്യം എന്ത്?
അ) വാലാവുക ആ) അവരെ പിഴിഞ്ഞ് നിത്യവൃത്തി കഴിയുക ഇ) അവര്‍ക്ക് താങ്ങു വടിയാവുക ഈ) അവരുടെ ശിരസ്സും ഉടലും ഒന്നാകാതെ നോക്കുക.

No comments:

Post a Comment