Translate

Wednesday, May 28, 2014

അപകടം പതിയിരിക്കുന്ന കസ്തൂരിരംഗൻ റിപ്പോർട്ട് 
Comment by Thomas Mathew
കേരളത്തിലെ കർഷക ജനങ്ങൾക്ക്‌ രാഷ്ട്രീയ നേതൃത്വമോ മതനേതൃത്വമോ കർഷക സംരക്ഷണ സമിതിയോ പോലും നൽകിയതിലേറെ വിശദമായ അറിവു നല്കിയ ഒരു ലേഖനമായിരുന്നു, ശ്രീ കെ.എ ഫിലിപ്പ് കസ്തൂരിരംഗൻ റിപ്പോർട്ടിനെക്കുറിച്ച് എഴുതിയ പഠനാത്മകമായ ലേഖനം. മലയോര പ്രദേശങ്ങളിലേയ്ക്ക് ഉണ്ടായ കുടിയേറ്റ ചരിത്രവും കർഷകർ മലയോര പ്രദേശങ്ങളിൽ എല്ലുമുറിയെ പണിയെടുത്തു കേരളത്തിലെ ജനങ്ങളുടെ പട്ടിണിയകറ്റാൻ ഒറ്റക്കെട്ടായി പങ്കുചേർന്നു പ്രവർത്തിച്ചത് മുതൽ കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിയെപ്പോലും മെച്ചപ്പെടുത്തിയതിൽ മലയോര കർഷകർ നൽകിയ മഹത്തായ പങ്കാളിത്തത്തെപ്പറ്റിയും വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. കസ്തൂരിരംഗൻ റിപ്പോർട്ട് വളരെ നന്നായി പഠിച്ചു എഴുതിയ ഒരു ലേഖനം ആണ് . അതിൽ തുടക്കത്തിലെ ചേർത്തിരിക്കുന്ന ഇംഗ്ലീഷ് കുറിപ്പുകളിൽ നിന്നും വായനക്കാരെ അതിന്റെ മുഴുവൻ ഉള്ളടക്കത്തിലേയ്ക്ക് സ്വാഗതം ചെയ്തിരിക്കുന്നു. പരിസ്ഥിതി വാദത്തിന്റെ പ്രസക്തിയും കേരളം ഭരിച്ച രാഷ്ട്രീയ പാർട്ടികളുടെ ദുരുദ്ദേശവും, കർഷക ജീവിതത്തെ അക്കമിട്ടെണ്ണി ദുഷ്ക്കരമാക്കുവാൻ ശ്രമിക്കുന്ന നടപടിക്കെതിരെ ഈ ലേഖനം വഴി മുന്നറിയിപ്പ് നല്കുകയാണ്.

ജീവിക്കുവാനും ഭാവി സുരക്ഷിതമാക്കുവാനും ഉള്ളതെല്ലാം വിറ്റു കിട്ടിയ പണംകൊണ്ട് മലനാട് പറുദീസയാക്കിയ സാധാരണ കർഷകരെ പരിസ്ഥിതിയുടെ പേരിൽ പുലിയുടെയും കടുവയുടെയും കുരങ്ങന്മാരുടെയും മുൻപിൽ എറിഞ്ഞു നൽകുവാൻ ശ്രമിക്കുന്ന നടപടിയെ ആര് എതിർത്താലും, അത് ഏതെങ്കിലും മതനേതാവായാലും ആയിക്കൊള്ളട്ടെ, അതല്ലാ മറ്റാരെങ്കിലും ആവട്ടെ, അതിനെ നാം സ്വാഗതം ചെയ്യണം. ഗാഡ് ഗിലും കസ്തൂരിയും കേരളത്തിന്റെ സാമൂഹ്യജീവിത വ്യവസ്ഥിതിയുമായി ഒത്തുചേ രുകയില്ലാ. കേരളം ഒരു ഒറ്റ ഗ്രാമം തന്നെയെന്നു ലേഖകൻ സ്ഥിരീകരിക്കുന്നു. അത് തികച്ചും ശരി തന്നെ. കാസർഗോഡ്‌ മുതൽ കന്യാകുമാരിവരെയുള്ള പ്രദേശം ജനസഖ്യാനിബിഢമാണ്. ചിലർ പരിഭ്രമിക്കുന്നതുപൊലെ മഴ ലഭിക്കണമെങ്കിൽ അഥവാ ശ്വാസം വിടണമെങ്കിൽ വനം ഉണ്ടായിരിക്കണം എന്നൊക്കെ പറയുന്നത് ശാസ്ത്രീ യമായ ഒരു ആവശ്യമാണെന്ന് ആധുനിക ശാസ്ത്രം പറയുന്നില്ല.. മരുഭൂമികളിൽപ്പോലും മഴ ശക്തമായി ലഭിക്കുന്നു.!

കേരളത്തിൽ പൊതുവെ എല്ലായിടത്തും മരങ്ങളും റബർ തോട്ടങ്ങളും മറ്റു വിവിധ തരം കൃഷികളും കൊണ്ട്‌ കേരളം ഹരിതമയം തന്നെ. പിന്നെന്തിനു ഈ അനാവശ്യ പരിസ്ഥിതി വാദം? കേരളത്തിലെ ജനവാസസ്ഥലങ്ങളിൽ, അതെ, പരിസ്ഥിതി വാദികളുടെ മുറ്റത്തും വീടുകളിലും വരാന്തയിലും ചപ്പും ചവറും മാലിന്യവും നിറഞ്ഞു കിടക്കുന്നു, ഇക്കൂട്ടർ സഞ്ചരിക്കുന്ന കാറുകളിൽ മാലിന്യം നിക്ഷേപിക്കുന്നു, ഇവ കൊണ്ടുപോയി നിക്ഷേപിക്കുന്ന സ്ഥലം, അടുത്തുള്ള റോഡുവക്കിലും ബസ്സ് കാത്തുനില്പ്പു കേന്ദ്രങ്ങളിലും അല്ലെ? മാലിന്യ നിക്ഷേപത്താൽ ജനം മൂക്കുപൊത്തി മാത്രമേ അവിടെയ്ക്ക് കടക്കുവാൻ ആഗ്രഹിക്കുന്നുള്ളൂ. ദിവസം ഏഴു പ്രാവശ്യം കുളിക്കുകയും വസ്ത്രം മാറുകയും ചെയ്താലും സ്വന്തം മാലിന്യം പോലും നിർമാർജ്ജനം ചെയ്യാനുള്ള സന്മനസ് കാണിക്കാത്ത കപട പരിസ്ഥിതിവാദികൾക്ക് കേരളം മുഴുവൻ ശുദ്ധ വായു ശ്വസിക്കാൻ വനം സൃഷ്ടിക്കണം എന്ന് പറയുന്നതിൽ ഒരു ഉളുപ്പും ഇല്ല. സത്യം പറയുന്നവനെ ഉപ്പിലിടുന്ന ഇത്തരം ചിലർക്ക് കർഷകരുടെ വിയർപ്പിൻറെ ഉപ്പു രസം രുചിക്കുകയില്ല. കാര്യങ്ങൾ ബോധ്യപ്പെട്ട ചില പ്രമുഖ രാഷ്ട്രീയ നേതൃത്വങ്ങൾ പറഞ്ഞു തുടങ്ങി," കർഷക വിരുദ്ധ ഗാഡ് ഗിൽ കമ്മിറ്റി റിപ്പോർട്ടും കസ്തൂരി രംഗൻ റിപ്പോർട്ടും ഞങ്ങൾ തടയും". കസ്തൂരി രംഗൻ റിപ്പോർട്ടിൻ പ്രകാരം മലയോര കർഷകർക്ക് വരാൻ പോകുന്ന വിദൂര അപകടം ശ്രീ ഫിലിപ്പിന്റെ ലേഖനത്തിലൂടെ ജനമദ്ധ്യത്തിൽ പ്രകാശിപ്പിച്ച അൽമായ ശ്ബ്ദത്തിന്  കർഷകരുടെ അഭിനന്ദനം അർഹിക്കുന്നു !-

No comments:

Post a Comment