Translate

Tuesday, May 13, 2014

മാർ അങ്ങാടിയാത്ത് അറിയുവാൻ

ഷിക്കാഗോ സീറോമലബാർ രൂപതാദ്ധ്യക്ഷൻ മാർ അങ്ങാടിയാത്തിന് ഒരു തുറന്ന കത്ത്

തൊടുപുഴ ന്യൂമാൻ കോളേജിൽ  മലയാളംവകുപ്പു മേധാവിയായിരുന്ന  പ്രൊഫ. റ്റി. ജെ.ജോസഫിൻറെ ഭാര്യ സലോമി നിർഭാഗ്യകരമായി മരണപ്പെട്ടു എന്ന വിവരം താങ്കൾക്ക് അറിവുള്ളതാണല്ലോ. പ്രൊഫസർ ടി. ജെ. ജോസഫ് -വിവാദം സൃഷ്ടിച്ചതിൽ പ്രധാന പങ്കുവഹിച്ച ഫാദർ മാനുവൽ പിച്ചളക്കാടൻ താങ്കളുടെ അധികാരത്തിൻകീഴുള്ള അമേരിക്കയിലെ ഗാർലണ്ട് (ഡാള്ളസ്) സീറോമലബാർപള്ളിയിൽ താല്ക്കാലിക വികാരിയായി പ്രവർത്തിക്കുന്നു എന്ന് ഞങ്ങൾ അറിയുന്നു. ഈ പുരോഹിതനെ പുറംരാജ്യമായ അമേരിക്കയിലേയ്ക്ക് കടത്തി താങ്കളുടെ രൂപതയിൽ അജപാലനത്തിന് അനുവദിച്ചത് ഞങ്ങളുടെ ദൃഷ്ടിയിൽ തികഞ്ഞ തെറ്റാണ്. പ്രശ്നങ്ങളിൽ അകപ്പെടുന്ന ഇത്തരം വികല വൈദികർക്ക് താങ്കൾ അഭയം നല്കുന്നത് സഭാംഗങ്ങളോട് ചെയുന്ന അപരാധമാണ്. അമേരിക്കൻ ഹോം ലാൻഡ് സെക്യൂരിറ്റിയെ ഈ വിവരം അറയിക്കുമെന്നും ഫെയ്സ് ബുക്കിൽ വായിക്കുവാനിടയായി. കേരളത്തിൽ ക്രിമിനൽ കേസ്സിൽ കുടുങ്ങുവാൾ ഏറെ സാധ്യതയുള്ള  ഈ വൈദികനെ കഴിവതും വേഗം താങ്കളുടെ രൂപതയിൽനിന്നും ഒഴിവാക്കണമെന്ന് സ്നേഹബുദ്ധ്യാ ഞങ്ങൾ ഉപദേശിക്കുകയും താങ്കളുടെ പക്ഷത്തുനിന്നും ഇക്കാര്യത്തിൽ  ക്രിയാത്മകമായ ഒരു തീരുമാനം പ്രതീക്ഷിക്കുകയും ചെയ്യുന്നു.

Almayasabdam is a Group Blog meant as a discussion forum for people who would like to express their views and opinion about the affairs of the Catholic Church. Although a wing of Kerala Catholic Reformation Movement (with headquarters in Pala), Almayasabdam is not the mouth piece of KCRM. Views expressed in the posts and comments are those of the individuals concerned.  Any communication meant for Almayasabdam should be sent to its Administrator (almayasabdam@gmail.com).

No comments:

Post a Comment