Translate

Thursday, May 15, 2014

അനുരഞ്ജനത്തിന്റെ കൂദാശ.

 By Joy Kochuvarkey

തിരിച്ചറിവിന്റെ പ്രായത്തില്‍ കത്തോലിക്കരായ കുട്ടികള്‍ക്ക് ലഭിക്കേണ്ട ഒരു കൂദാശയാണിത്‌. ഇത് വളരെ ലളിതമായും ഭക്തിപൂര്വ്വവും നിര്വ്വഹിക്കപ്പെടെണ്ടതാണ്. എന്നാല്‍ കത്തോലിക്കാ ബിഷപ്പ്മാര്‍ ഇതിനെ ആര്ഭാടത്തിന്റെ കൂദാശയാക്കി മാറ്റി. സഭാജനത്തെ സാമ്പത്തികമായും മറ്റും ചൂഷണം ചെയ്യുന്നതിന് ഈ അവസരം അവര്‍ ദുരുപയോഗം ചെയ്യുകയാണ്. തൃശ്ശൂര്‍ അതിരൂപതയിലെ തൈക്കാട്ടുശേരി സെന്റ്‌ പോള്‍സ് പള്ളി വികാരിയായിരുന്ന രാജു കൊക്കന്‍ ഒരു പടികൂടി കടന്ന്, അനുരഞ്ജനത്തിന്റെ കൂദാശക്ക് സമീപിച്ച നിര്ധനയായ 9 വയസുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അത്തരം രംഗങ്ങള്‍ മൊബൈല്‍ ക്യാമറ ഉപയോഗിച്ച് റെക്കോര്ഡ് ചെയ്യുകയും ചെയ്യ്ത കുറ്റത്തിന് ഒല്ലൂര്‍ പോലീസ് കേസെടുക്കുകയുമുണ്ടായി.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരം ആരോപണങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. യഥാസമയം തൃശ്ശൂര്‍ അതിരൂപതാ അധ്യക്ഷനെ കേരള കാത്തലിക് ഫെഡറേഷനും, ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സിലും അറിയിക്കുകയും നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതും ആണ്.

Photo coutsey Facebook - Kerala Catholic Reformation (added by almayasabdam)

2011 ജൂലായ് മാസത്തില്‍ വടൂക്കര പള്ളി വികാരിയായിരുന്ന ഫാ. പോള്‍ പുലിക്കോട്ടില്‍ 9 വയസുകാരിയായ ലെന ബൈജുവിന്റെ കരത്തടിക്കുകയുണ്ടായി. കുട്ടി കുമ്പസാരിക്കുവാന്‍ വിമുഖത കാണിച്ചതിനുള്ള ശിക്ഷയായിരുന്നു വൈദികന്റെ കരണത്തടി. കുമ്പസാരകൂട്ടിലെത്തുന്ന സ്ത്രീകളോടും, പെണ്‍കുട്ടികളോടും അവരുടെ മാസമുറയും ലൈംഗിക വാഞ്ചയും ചോദിച്ചറിഞ്ഞ് രസിക്കുന്ന തരക്കാരാണ് കൂടുതല്‍ പേരും. ഇത്തരം വൈകൃതങ്ങളില്‍ മടുപ്പുതോന്നിയതിനാലാണ് കുട്ടി കുമ്പസാരിക്കാന്‍ വൈമുഖ്യം കാണിച്ചത്. പോലീസ് കേസേടുത്തെങ്കിലും രൂപതയുടെ അവിഹിതമായ ഇടപെടല്‍ മൂലം കേസ് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. 
 Photo coutsey Facebook - Kerala Catholic Reformation
(added by almayasabdam)

ഈ അവസങ്ങള്‍ ഇരയെ കണ്ടെത്തി തന്റെയും സുഹൃത്തുക്കളുടെയും ലൈംഗിക ഇംഗിതത്തിന് വഴങ്ങുന്നതിന് പ്രേരിപ്പിക്കുന്നവര്‍ കുറവല്ല. മുന്‍ വൈദികനായ കെ.പി. ഷിബു എഴുതിയ 'ഒരു വൈദികന്റെ ഹൃദയമിതാ' എന്ന പുസ്തകത്തില്‍ 60% പേരും അത്തരക്കാരാണ് എന്ന് എടുത്തുപറയുന്നുണ്ട്. 
കുറ്റക്കാരായ വൈദികര്‍ക്കെതിരെ നടപടിയെടുക്കുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്തിരുന്നെങ്കില്‍ ഒരുപരിധിവരെ ഇത്തരം കുറ്റവാസന നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു.
തൃശ്ശൂര്‍ അതിരൂപതയുടെ ഭരണ വൈകല്യമായി ഇത്തരം സംഭവങ്ങളെ കാണുന്നതില്‍ തെറ്റില്ല. 

2 comments:

 1. ഈ പരനാറിയെ ഇങ്ങോട്ടു കെട്ടിയെടുത്ത് ഏതെങ്കിലും പള്ളിയില്‍ കുടിയിരുത്തി അവിടുള്ള പാവപ്പെട്ട പെണ്‍കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കരുതേ എന്നു അപേക്ഷിക്കുന്നു.
  ഇതേ കുറ്റം ആരോപിക്കപ്പെട്ട ആനന്ദ് ജോണിന് 120 വര്‍ഷം തടവ്. പള്ളീലച്ചന് വീട്ടിലേക്കുള്ള വീസ. എന്തൊരു ഫക്കിങ് അമേരിക്കയാണിത് ?
  (ബെര്‍ളിത്തരങ്ങളില്‍ നിന്ന്....)

  വാഷിങ്ടണ്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കത്തോലിക്കാ വൈദികനെ യു.എസ് ഇന്ത്യയിലേക്ക് നാടുകടത്തി.
  മിന്നിസോട്ടയിലെ പള്ളിവികാരിയായ ലിയോ ചാള്‍സ് കൊപ്പാളയെയാണ് യു.എസ് ഇമിഗ്രേഷന്‍ അധികൃതര്‍ ഡല്‍ഹിയിലെത്തിച്ചത്.
  2013 ജൂണ്‍ എട്ടിനാണ് മിനിസോട്ടയിലെ ബ്ലൂഎത്തിലെ പോലീസ് ലിയോയെ അറസ്റ്റുചെയ്തത്. പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ലിയോയ്ക്ക് 31 ദിവസത്തെ തടവും കോടതി വിധിച്ചിരുന്നു. തടവുശിക്ഷ കഴിഞ്ഞയുടന്‍ തന്നെ ഇമിഗ്രേഷന്‍ ജഡ്ജിനു മുന്നില്‍ഹാജരാക്കിയ ലിയോയെ നാടുകടത്താന്‍ ഉത്തരവിടുകയായിരുന്നു. Mathrubhumi News

  ReplyDelete
 2. കുംബസാരക്കുടെന്ന ആത്മീയതടവറ! അടിമകളേ, ജയിൽചാടൂവീൻ !
  അല്മായശബ്ദത്തിൽ soul & vision പ്രസിദ്ധീകരിച്ച വാർത്തയിൽ
  കൊടുത്തിരുന്ന "കുമ്പസാരകൂട്ടിലെത്തുന്ന സ്ത്രീകളോടും, പെണ്‍കുട്ടികളോടും അവരുടെ മാസമുറയും ലൈംഗിക വാഞ്ചയും ചോദിച്ചറിഞ്ഞ് രസിക്കുന്ന തരക്കാരാണ്പുരോഹിതരിൽ കൂടുതല്‍ പേരും. ഇത്തരം വൈകൃതങ്ങളില്‍ മടുപ്പുതോന്നിയതിനാലാണ് കുട്ടി കുമ്പസാരിക്കാന്‍ വൈമുഖ്യം കാണിച്ചത്." എന്ന വായിച്ചപ്പോൾ എനിക്ക് പെണ്മക്കൾ ഉണ്ടാകാതിരുന്നതിൽ ഞാൻ കർത്താവിൽ ആനന്ദിക്കുന്നു !അല്ലായിരുന്നെങ്കിൽ ഇവനെയൊക്കെ തല്ലുന്ന ഒരച്ചായനായി ഞാനും മാറിയേനേം...ഹോ! ഇവറ്റകളോടുള്ള എന്റെ അറപ്പും, വെറുപ്പും ഇരട്ടിയായെന്നിടനെഞ്ചിൽ !
  മനുഷ്യമനസുകളെ എന്നുമെന്നന്നേയ്ക്കും പുരോഹിതരുടെ മാനസീകാടിമകളാക്കാൻ, സഭ വളരെ ആലോചിച്ചു കണ്ടുപിടിച്ച ഒരു കള്ളക്കൂദാശയാണൂ കുമ്പസാരവും ,കുംബസാരക്കൂടും ! ഞാൻ എന്റെ ഒരനുഭവം എന്നെ വായിക്കുന്ന പുണ്ണ്യമനസുകളെ, ഇവിടെ കുറിക്കുന്നു . അബുധാബിയിൽ എന്റെ പള്ളിയിലെ ഒരുകള്ളക്കത്തനാർ ഒരിക്കൽ എന്നെ ഭയപ്പെടുത്തി "കുബസാരിച്ചിലെങ്കിൽ പള്ളീപ്പൊതുയോഗത്തിൽ എനിക്ക് വിലക്കാകുമെന്നു " .മറുപടയായി ഞാൻ "കാതോലിക്കാബാവായിക്കു ഉറക്കഗുളിക കൊടുത്തുറക്കിയിട്ടു , അച്ഛനും ബാവായുടെ സെക്രട്ടറി അച്ചനുംകൂടി നേർഷന്മാരുടെ കോർറ്റെഷ്സിൽ പാതിരാത്രിയിൽ കഴിഞ്ഞമാസം പോയി വ്യഭിച്ചരിച്ചത് ആദ്യം ദൈവത്തോട് കുന്ബസാരിക്ക്:"എന്ന് പറഞ്ഞു >..കത്തനാര്ക്കെവിടെ ചള്ളൽ ?..ആ രണ്ട് കാളക്കത്ത്നാരന്മാരും ഇന്നും വിവരമില്ലാത്ത ജനത്തെ കുംബസാരിപ്പിച്ചു , കുര്ബാനയിലൂടെ തമ്പുരാനെ ഓരോ നാവിലും അവരുടെ മ്ലേച്ച്മായ വിരൽക്കൂട്ടിനാൽ വിളമ്പി ,സഭയിൽ ചെത്തിജീവിക്കുന്നു! ,പാവംബാവായെ ഒരു സ്ലീപിങ്ങ്ടോസുമില്ലാതെ നിത്യമായുറങ്ങുവാൻ "കാലവും "ചെയ്തു !
  ഈ നെറികെട്ടമോന്മാരുടെ മുന്നിൽ മുട്ടുമടക്കി ഇവനെ പുണ്ണ്യമുള്ളവൻ എന്ന്, (അവൻ അണിഞ്ഞ ളോഹകാരണം) വിശ്വസിക്കുന്ന ജനമേ, നിനക്ക് ഹ കഷ്ടം! ഒന്നാമതായി വി.മത്തായി ആറൊന്നു നല്ലോണ്ണം വായിച്ചു മനസിലാക്കിക്കാറെന്റെ ബഹുമാനാപ്പെട്ടവർ...
  ഈ ആത്മീകാടിമത്തത്തിൽ നിന്നും രക്ഷപെടുവാൻ ഈ തലമുറയ്ക്കു സാദ്ധ്യമല്ല ! പക്ഷെ നമ്മുടെ മണ്ടന്മാരായ പിതാക്കന്മാർ ഉപേക്ഷിച്ച ഭാരത സനാതന വേദാന്ത മതത്തിൽ വരും തലമുറകൾ തിരികെ ചേരുവാൻ, അവരുമായി മിസ്രവിവാഹത്തിലൂദെ മാത്രമേ അനായാസം /കലക്ക്രമേണ/ വരുംകാലത്തിൽ നമ്മുടെ കുഞ്ഞുമക്കൾക്കാവുകയുള്ളൂ..അതിനവരെ ആരും ഒരുനാളും തടയരുതെ..കേണപേക്ഷിക്കുന്നു ...!
  പിതാവായ തേരഹിന്റെ മതം ഉപേക്ഷിച്ചോടിയ അബ്രഹാമും, സ്വന്തം പള്ളീയിൽചെന്നു തല്ലുകൊടുത്ത കര്ത്താവും നമുക്ക് ഗുരുക്കന്മാരായി മുന്നിൽ നിൽക്കുമ്പോൾ നാമെന്തിനു മടിച്ചു നില്ക്കണം ? മാറ്റങ്ങൾ ,! ഓര്ക്കുക , മാറ്റങ്ങൾ മാത്രമാണെന്നും മാറാതിരിക്കുന്നത് !
  Like · · Share

  ReplyDelete