Translate

Wednesday, May 14, 2014

ഒരു തുറന്ന കുമ്പസാരം (രണ്ടാം ഭാഗം)

ഒരു തുറന്ന കുമ്പസാരം (രണ്ടാം ഭാഗം)
കൊക്കന്മാർ ഇന്നല്ലാദ്യമായി സഭകളിലുണ്ടാകുന്നത് .  ഒരുകത്തനാർ കൊക്കനായാൽ "അവരും മനുഷ്യരല്ലേ"? എന്നായി പള്ളിഗോപികമാരും,കത്തനാരുടെ നാറുന്നളോഹയുടെ വാടയടിച്ചില്ലെങ്കിൽ മൂക്കിനസുഖം വരുന്ന പള്ളീപ്പരീശരും! 
എന്റെ പള്ളിയിൽ എന്റെ ബാല്യകാലത്ത് നടന്ന ഒരു സംഭവം ഓർമ്മകളുടെ നാൾവഴിയിൽനിന്നു ഞാൻ ഇവിടെക്കുറിക്കുന്നു....
വി.അമ്മയുടെ പേരിലുള്ള പള്ളിയായതിനാൽ sep ഒന്നുമുതൽഎട്ടുവരെ പെണ്ണാടുകൾ  പള്ളിയിൽ  താമസിച്ചൊരു  എട്ടുനോബാചരണം കത്തനാര് കല്പ്പിച്ചു ..പെറ്റതള്ളയോടുള്ള ആദരവല്ലേ എന്ന് കരുതി പാവം കര്ത്താവനങ്ങിയില്ല! നോബുമൂത്തപ്പോൾ കത്തനാര് പാതിരാത്രിയിൽ ദാ കൊക്കനായി! ധ്യാനത്തിൽനിന്നും ഉണര്ന്ന ഒരു നോബുകാരി ഇത് തൊണ്ടിസഹിതം പിടികൂടി ശേഷംപെണ്ണാടുകളെ സമാധിയില്നിന്നും ഉണര്ത്തി കണ്ടകാര്യം വിവരിച്ചു !  കത്തനാരുടെ കൂട്ടുപ്രതി ആ രാത്രിയിൽത്തന്നെ അവരുടെ കിണറ്റിൽച്ചാടി വീരസ്വര്ഗം പൂകി....
എന്റെ അപ്പച്ചെൻ നേരെ മെത്രാന്റെ അരമനയിലെത്തി "ഈ ആഭാസനായ കൊക്കനെ  മാറ്റി വേറൊരു കത്തനാരെ കല്പ്പിച്ചു  തരുവാൻ പിടിവാശിപിടിച്ചു കുത്തിയിരിപ്പായി.!                                            ഒടുവിൽ, മൂന്നാംപക്കം കൊക്കാന് ട്രാൻസ്ഫെർ, മറ്റൊരു കഷ്ടകാലം ബാധിച്ച പള്ളിയിലേക്ക് !   പോലീസില്ല /കേസില്ല , പക്ഷെ കിടപ്പുനോമ്പു അതോടെ ഞങ്ങളുടെ പള്ളിയിൽ  സ്റ്റോപ്പ്‌ !  ഇപ്പോൾ വെറുംപകൽ  നോബും/റാസയും/ നേര്ച്ചയും/കുർബാനചൊല്ലലും  ! പുതിയ ഗോപാംഗനകൾക്കിതു സുഖിക്കുമോ ആവൊ ?   ഇവിടെ തെറ്റുപറ്റിയതാ മെത്രാനാണെന്നാണെന്റെ  വാദം ...  അവന്റെ കുപ്പായം ഉടൻ ഊരി ഊസാൻതാടിയും കയ്യോടെ                       വടിപ്പിച്ചിരുന്നെങ്കിൽ ഇന്നീ  സഭയായസഭയാകെ ആയിരക്കണക്കിനു കൊക്കന്മാരുണ്ടാകയില്ലായിരുന്നു ! "പാപമില്ലാത്തവർ കല്ലെറിയട്ടെ "എന്നാ തിരുക്കുരൽ മെത്രാന് മനസിലൊരു കുത്തുവാക്കായി നിലകൊണ്ടുകാണും! പെണ്ണാടുകളെ പീഡിപ്പിച്ചു കൊല്ലുന്നകൊക്കന്മാരെ പുണ്ണ്യാളന്മാരയി നാളെ സഭ കാശുവാരാൻ കുരിശടീകളിൽ രൂപക്കൂട്ടിലാക്കുകയില്ലാ എന്നാരുകണ്ടു ?!   കലികാലമല്ലേ ഉണ്ടാകും നിശ്ചയം ! അവരുടെപുണ്യനാമത്തിൽ പള്ളികൾ ഓരോ ഗ്രാമത്തിലും ഓരോ നാല്ക്കവല്യിലും നാലാളുകൂടുന്നിടമാകെ പണിയുവാൻ ജനം വിയർപ്പൊഴുക്കി കാശുണ്ടാക്കട്ടെ !  ഗതാഗത തടസം ഉണ്ടാക്കുവാൻ ഓരോ ആഴ്ച്ചയിലും തൊഴിലില്ലാത്ത ആടുകളെക്കൂട്ടി നല്ലനല്ല രാസകൾ നടന്നു നീങ്ങട്ടെ !...ചെണ്ടയ്ക്കും വാദ്യമേളത്തിനും സ്പോന്സര്ചെയ്യാൻ                           (പെറ്റതള്ളയ്ക്കും തന്തയ്ക്കും വെള്ളംപോലും കൊടുക്കാത്ത) പുതുപ്പണക്കരായ പള്ളീപ്പുങ്കന്മാർ ജന്മമെടുക്കട്ടെ ...ഇത് കണ്ടു ഇവിടുത്തെ മണ്ണിന്റെ മതക്കാർ ഇവരെ തല്ലിയോടിക്കുവാൻ പുതിയ പരിശീലനം ഇവിടുത്തെ പുത്തൻ തലമുറയ്ക്ക്  നൽകുമാറാകട്ടെ! 

"ആമ്മേൻ" മൂന്നുപ്രാവശ്യം ചൊല്ലി ഇത് വായിക്കുവാൻ ഭാഗ്യം കിട്ടിയോർ കുരിശു വരച്ചാട്ടെ ..... 

No comments:

Post a Comment