Translate

Wednesday, May 28, 2014

പുരോഹിതരുടെ ബ്രഹ്മചര്യം മാറ്റമില്ലാത്ത തത്ത്വമല്ലെന്ന് മാര്‍പാപ്പ



(28 May) റോം: റോമന്‍ കത്തോലിക്കാ പുരോഹിതര്‍ ബ്രഹ്മചാരികളായിരിക്കമെന്നാണ് തന്റെയും അഭിപ്രായമെങ്കിലും നിയമം ഒരിക്കലും മാറ്റാന്‍ പറ്റാത്ത തത്ത്വമല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പശ്ചിമേഷ്യാ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് പാപ്പ വിവാദവിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്. ബ്യൂണസ് ഐറിസ് ആര്‍ച്ച്‌ ബിഷപ്പായിരുന്നപ്പോഴും ഫ്രാന്‍സിസ് മാര്‍പാപ്പ ഈ നിലപാട് വ്യക്തമാക്കിയിരുന്നു. മറ്റ് ക്രിസ്ത്യന്‍ സഭകളിലുള്ളതുപോലെ കത്തോലിക്കാ സഭയിലെ പുരോഹിതര്‍ക്ക് വിവാഹം അനുവദിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പാപ്പ. ബ്രഹ്മചര്യം ജീവിതത്തിലെ നിയമമാണ്. സഭയ്ക്കുള്ള സമ്മാനമാണത്. അതുകൊണ്ട് ബ്രഹ്മചര്യത്തെ അഭിനന്ദിക്കാതിരിക്കാനാവില്ല. എന്നാല്‍, അതൊരു മാറ്റമില്ലാത്ത തത്ത്വമല്ല. മാറ്റത്തിനായി സഭയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. പാപ്പ പറഞ്ഞു. പുരോഹിതരുടെ ലൈംഗികപീഡനത്തിനിരയായവരെ ജൂണ്‍ ആദ്യവാരം കാണുമെന്നും മാര്‍പാപ്പ വെളിപ്പെടുത്തി. കുട്ടികളെ പീഡിപ്പിക്കുന്നവരെ ഒരുതരത്തിലും സഭ വെച്ചുപൊറുപ്പിക്കില്ല. മൂന്ന് ബിഷപ്പുമാര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും പാപ്പ പറഞ്ഞു.

http://m.newshunt.com/in/malayalam/mathrubhumi/international/purohitharude-brahmacharyam-matamillatha-thathvamallenn-marpappa_29529265

1 comment:

  1. ആഗോളമായ് പൌരോഹിത്യം സോദോമ്യരെപ്പോലെയായി ! മലങ്കരേൽ ബിഷോപ്പിനും സ്വവര്ഗരതി!
    പ്രേയസ്സിനായ് തമ്മിൽതല്ലി തകരുമീ സഭകളിൽ സ്രേയസ്സെന്തെന്നറിയാത്ത ഇടയരേറി...

    യോഗികളായ് മേവേണ്ടവർ ഭോഗികളായ് മാരിയെന്നാൽ
    നിന്റെ രാജ്യം വരില്ല്ര്ന്നു തീർച്ചയായ് ന്യൂനം ;
    ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യനു '
    മതമീതായാലും മനം നന്നായാൽ മതി ,,,
    (അപ്രിയ യാഗങ്ങളിലെ "നാറുന്ന ലോഹ" യിൽ നിന്നും)

    ReplyDelete