Translate

Tuesday, May 6, 2014

ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസ്‌: വൈദികന്‍ റിമാന്‍ഡില്‍

  Mangalam, Story Dated: Tuesday, May 6, 2014 12:51
ഒല്ലൂര്‍: ഒമ്പതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിടിയിലായ വൈദികന്‍ രാജു കൊക്കനെ കോടതിയില്‍ ഹാജരാക്കി. രാവിലെ നാലിന്‌ ഒല്ലൂര്‍ സ്‌റ്റേഷനിലെത്തിച്ച പ്രതിയുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയശേഷം തൃശൂര്‍ ഈസ്‌റ്റ്‌ സ്‌റ്റേഷനില്‍ കൊണ്ടുവന്നു.
തൃശൂര്‍ മജിസ്‌ട്രേറ്റ്‌ അവധിയിലായതിനാല്‍ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ്‌ .എസ്‌. ബിജുമോന്റെ വീട്ടില്‍ ഹാജരാക്കി. കോടതി 14 ദിവസത്തേക്കു റിമാന്‍ഡ്‌ ചെയ്‌ത്‌ വിയ്യൂര്‍ സ്‌പെഷല്‍ സബ്‌ ജയിലിലേക്കയച്ചു. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
തൃശൂര്‍ ഷാഡോ പോലീസും ഒല്ലൂര്‍ സി.: എന്‍.കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘവുമാണു പ്രതിയെ പിടികൂടിയത്‌. ഒളിവില്‍ കഴിയുന്നതിനു സഹായം ചെയ്‌തുകൊടുത്തവരെക്കുറിച്ചും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌.


http://www.mangalam.com/print-edition/crime/179026

2 comments:

  1. സോള്‍ ആന്‍ഡ്‌ വിഷന്‍ അരമന വാര്‍ത്തകള്‍ കൃത്യമായി എത്തിക്കുന്നുണ്ട്. എന്‍റെ അഭിപ്രായത്തില്‍ ഇവര്‍ക്ക് എന്തും ആകാം അഭിഷിക്തരെ തൊടരുതെന്ന് വി. ഗ്രന്ഥം പറയുന്നുണ്ടല്ലോ എന്ന ചിന്തയാണ് കുഴപ്പം ഉണ്ടാക്കുന്നത്‌. അഭിഷിക്തരുടെ അടുത്തു (പ്രത്യേകിച്ചും സ്ത്രികള്‍) പോകരുതെന്ന് തന്നെയാണ് ഇതിന്‍റെ അര്‍ത്ഥം. ഈ സ്വയാര്‍ജ്ജിത അധികാരമാണ് ഒരു വിവരവുമില്ലെങ്കിലും അനേകര്‍ക്ക്‌ കൌന്സലിംഗ് കൊടുത്ത് ജീവിതങ്ങള്‍ കുളമാക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. ഏതെങ്കിലും ഒരു കുമ്പസ്സാരക്കൂടിന്റെ അടുത്തു പോയി നിങ്ങള്‍ നില്‍ക്കുക, എന്നിട്ട് ഓരോരുത്തരെയും കുംപസ്സാരിപ്പിക്കാന്‍ വൈദികന്‍ എടുക്കുന്ന സമയം ഒന്നു ശ്രദ്ധിക്കുക, ചിലര്‍ക്ക് വേണ്ടി ചിലപ്പോള്‍ അര മണിക്കൂര്‍ വരെ എടുക്കും, അത് ഏത് ലിംഗ-പ്രായ ഗണത്തിലുല്ലവരാണെന്നു ശ്രദ്ധിക്കുക. ആരും അത്ഭുതപ്പെട്ടു പോകും. ഇനി ഓരോ ലൈംഗിക കേസുകളിലും പെട്ടിട്ടുള്ള സ്ത്രികള്‍ ആരുടെയൊക്കെ അടുത്തു കുംപസ്സാരിക്കാറുണ്ടായിരുന്നെന്നും ശ്രദ്ധിക്കുക. നിങ്ങളുടെ തല മരച്ചു പോകും.

    സമരം സഭയിലെ ദുഷിച്ച ഭരണാധികാരികള്‍ക്ക് നേരെയാണ് തിരിയേണ്ടത്‌. ഇന്ന് കൊക്കന്റെ പിന്നില്‍ ഞങ്ങള്‍ ഇല്ലെയെന്നു പറഞ്ഞ് അരമന കൈകഴുകുന്നത് ജനങ്ങളെ പേടിച്ചാണ്. ആരെയും പേടിക്കാതെ ഇവര്‍ ചെയ്യേണ്ടിയിരുന്നത് കുറ്റക്കാരെ വിളിച്ച് അവരുടെ തെറ്റ് ബോദ്ധ്യപ്പെടുത്തുകയും അതിന്റെ ഉത്തരവാദിത്വം ഒരു അധികാരി എന്നാ നിലയില്‍ ഏറ്റെടുത്തു അവരെ തിരുത്താന്‍ സഹായിക്കുകയുമായിരുന്നു. ഈ സമീപനം അഭിഷിക്തരുടെ കാര്യത്തില്‍ മാത്രമല്ല ഓരോ വിശ്വാസിയുടെയും കാര്യത്തില്‍ ഉണ്ടാകണം. ഒരു നല്ല വാക്ക് കൊണ്ട് അല്ലെങ്കില്‍ ഒരു നല്ല മാതൃക കൊണ്ട് പരിഹരിക്കേണ്ട കാര്യങ്ങളാണ് ഇതൊക്കെ.

    കൊക്കന്‍ എന്റെയും ശത്രുവല്ല, അങ്ങിനെ ഞാന്‍ കരുതുന്നുമില്ല. കൊക്കനെ പിച്ചി ചീന്തുകയല്ല എന്‍റെ ആഗ്രഹവും. ഈ വൈദിക കള്ളന്മാര്‍ ഒരു കൈകൊണ്ടു അതിക്രമം കാണിക്കുകയും മദ്ബഹായില്‍ കയറിനിന്നുകൊണ്ട് മറ്റുള്ളവരെ ഭരിക്കുകയും ചെയ്യുന്നു. ഈ ധാര്‍ഷ്ട്യം ആണ് ജനങ്ങളെ രൂപക്കൂടുകള്‍ക്ക് നേരെ കല്ലെടുപ്പിച്ചത്‌. അയ്യായിരം പാപ്പാമാരെ നിരത്തി ലഷക്കണക്കിനു പണവും ചെലവ് ചെയ്ത്, കുട്ടികള്‍ക്ക് മൂത്രം ഒഴിക്കാന്‍ പോലും സൌകര്യം ചെയ്ത് കൊടുക്കാതെ തെരുവ് തടഞ്ഞു നടത്തിയ ബോണ്‍ നത്താലെയേക്കാള്‍ ഇന്നലെ തെരുവില്‍ നടന്ന ഏകാംഗ നാടകം ജനങ്ങളെ ചിന്തിപ്പിച്ചു. തലോര്‍ മുതല്‍ തട്ടില്‍ വരെയുള്ള എല്ലാ സംഭവങ്ങളും, ജീവന്‍ റ്റി. വി സംഘര്‍ഷത്തില്‍ തൃശ്ശൂര്‍ ബിഷപ്പ് നേരിട്ട് കേട്ട നല്ല വര്ത്തമാനങ്ങളും തലോറിലെ കത്തിത്തിരാത്ത കനലുകളും ചേര്‍ത്തു വെച്ചാല്‍ ഒന്നു പറയാം തൃശ്ശൂര്‍ ഭരിക്കുന്നത്‌ ഒരു മെത്രാനല്ല, അദ്ദേഹത്തില്‍ നിന്നും ആരും നീതി പ്രതീക്ഷിക്കുകയും വേണ്ട.

    ReplyDelete

    ReplyDelete
  2. മ്മടെ നാട്ടിലാണ്.

    കേട്ടിട്ട് രോമാഞ്ചം വന്നു.
    കുമ്പസാര രഹസ്യം ഒക്കെ കേട്ട് കേട്ടു ഇങ്ങനെ ആയിപ്പോയതാകും. കൊക്കപ്പുഴു ഉണ്ടെങ്കില്‍ മരുന്ന് ചെയ്യണം.

    കൊക്കന്‍ അച്ചന്‍ ആദി കുര്‍ബാന സ്വീകരണത്തിന് തയ്യാറായി വന്ന പെണ്‍കുട്ടിയെ തൊട്ടതും പിടിച്ചതും മൊബൈലില്‍ പടം പിടിച്ചതും കേള്‍ക്കുമ്പോള്‍ തൃശ്ശൂര്‍ അതിരൂപതക്കാരിയായ എനിക്ക് തന്നെ മാനക്കേട് തോന്നുന്നു. അദ്ദേഹം കൊക്കന്‍ ആണോ കോക്കാനാണോ ? മെത്രാപോലീത്ത എത്രയും വേഗം നടപടി എടുക്കണം. നമ്മടെ ജോസഫ്‌ മാഷ്ടെ പുനപ്രവേശവുമായി ബന്ധപ്പെട്ടു പീലാത്തോസ് കൈ കഴുകുന്ന പോലെ ഒരു ഇടയ ലേഖനം ഇറക്കിയില്ലേ? അത്രക്കൊന്നും വേണ്ട, പോലീസില്‍ കൊടുത്താല്‍ മതി, വെറുതെ ജന രോഷം ആളിക്കത്തിക്കണ്ടാ ട്ടാ !

    *കോക്കാന്‍ - തൃശൂര്‍ ഭാഗത്ത്‌ കുട്ടികളെ പേടിപ്പിക്കാന്‍ പറയുന്ന വാക്ക് + പ്രേതം, ഭൂതം എന്നൊക്കെ വിവക്ഷ !
    http://www.ochappad.com/

    ReplyDelete