Translate

Wednesday, June 20, 2012

അന്തഛിദ്രങ്ങളില്‍ നശിക്കുന്ന സീറോ മലബാര്‍ സഭ: (ഫാ.ഡേവീസ് കാച്ചപ്പിള്ളി)


സഭയിലെ വെട്ടിപ്പിടിക്കലുകളും തന്മൂലം ഉള്ള അന്തഛിദ്രങ്ങളും സഭ മുഴുവനിലും ദുര്‍ഗന്ധം വമിപ്പിച്ച് കൊണ്ടിരിക്കുന്നു. പല പ്രശ്‌നങ്ങളും പ്രാദേശികമായി തീര്‍പ്പാക്കുവാന്‍ കഴിയാത്തവിധം പഴുത്ത് വൃണമായിരിക്കുന്നു. സഭയുടെ യഥാര്‍ത്ഥ പ്രശ്‌നം പുറമെ നിന്നല്ല, ഉള്ളിലുള്ളവരില്‍ നിന്ന് തന്നെയാണ്. സഭയുടെ ശത്രുക്കള്‍ സഭയ്ക്കുള്ളില്‍ തന്നെ. അത്തരം പ്രശ്‌നങ്ങളെയും പ്രശ്‌നക്കാരെയും ബുദ്ധിയും വിവേകവും ഉപയോഗിച്ച് കൈകാര്യം ചെയ്യുന്നതിലാണ് സഭാനേതൃത്വത്തിന്റെ പ്രസക്തിയും പ്രാഗത്ഭ്യവും എന്നുള്ള ജൂണ്‍ 13 ലെ സത്യദീപം എഡിറ്റോറിയല്‍ ശ്രദ്ധേയമായി.

കേരളസുറിയാനി സഭയ്ക്കുള്ളിലെ ചീഞ്ഞുനാറുന്ന പ്രശ്‌നങ്ങളില്‍ ചിലതായ ഞാറയ്ക്കല്‍ സ്‌കൂള്‍ പ്രശ്‌നവും തലോര്‍ ഇടവകമാറ്റ പ്രശ്‌നവും സത്യദീപത്തില്‍ പ്രത്യേകം പ്രസ്താവിച്ചിരിക്കുന്നു. അതില്‍ പറയുന്നതുപോലെ ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളുമായി ഒരു മേശയ്ക്കു ചുറ്റുമിരുന്ന് യഥാര്‍ത്ഥ്യബോധത്തോടെ കൈകാര്യം ചെയ്യുന്നതിലുള്ള സഭാനേതൃത്വത്തിന്റെ അലംഭാവമാണ് പ്രശ്‌നങ്ങളെ ഇത്രത്തോളം രൂക്ഷമാക്കിയത്. തലോര്‍ പ്രശ്‌നത്തില്‍ മാര്‍ വര്‍ക്കി വിതയത്തില്‍ നിയോഗിച്ച മെത്രാന്‍സമിതി യഥാര്‍ത്ഥ വസ്തുതകള്‍ അവഗണിച്ച് തൃശൂര്‍ രൂപതാകേന്ദ്രത്തിന്റെ സത്യസന്ധമല്ലാത്ത പ്രസ്താവനമാത്രം മുഖവിലയ്ക്ക് എടുത്തത് ഇതിനൊരുദാഹരണമാണ്. മെത്രാന്‍സമിതി തലോരിലെത്തി വിശ്വാസികളെ കാണുമെന്ന് പ്രസ്താവന ഉണ്ടായെങ്കിലും, തലോരിലെത്തിയത് സമിതിയല്ല, സമിതിയുടെ നീതിപൂര്‍വ്വകമല്ലാത്ത തീരുമാനമായിരുന്നു (തൃശൂര്‍ രൂപതാ ബുള്ളറ്റിന്‍ മാര്‍ച്ച് 2011). തലോര്‍ പ്രശ്‌നത്തിന്റെ അടിസ്ഥാനം ഇടവകമാറ്റത്തെക്കുറിച്ച് മെത്രാന്‍ വിശ്വാസികളുടെ അഭിപ്രായം അന്വേഷിച്ചില്ല എന്നതാണ്. അത് വളരെ ഗൗരവമായ പ്രശ്‌നമാണ്, മെത്രാന്റെ ഭാഗത്തുനിന്നുള്ള തെറ്റാണ്. സ്വകാര്യനേട്ടങ്ങളും ദുരഭിമാനവും അധികാരപ്രമത്തതയും കൈവെടിഞ്ഞാല്‍ പ്രശ്‌നങ്ങള്‍ നീതിപൂര്‍വ്വം പരിഹരിക്കാനാകും. അല്ലാത്തപക്ഷം സീറോ മലബാര്‍ സഭ ദാരുണമായി നശിക്കും. നാശത്തിന്റെ എല്ലാ ലക്ഷണങ്ങളും സഭയില്‍ വര്‍ദ്ധമാനമായി കണ്ടുകൊണ്ടിരിക്കുകയാണ്.

സഭയെ പടുത്തുയര്‍ത്താന്‍ കടപ്പെട്ടവരായ കേരള കത്തോലിക്കാ മെത്രാന്മാരുടെ ഇക്കഴിഞ്ഞ സമ്മേളനം ലക്ഷ്യം വച്ച് ചര്‍ച്ച ചെയ്തത് രാഷ്ട്രനിര്‍മ്മാണവും ജനാധിപത്യസംരക്ഷണവുമായിരുന്നു. ഇത് കേട്ടപ്പോള്‍ ലജ്ജ തോന്നി. സഭയെ സത്യത്തിലും നീതിയിലും ദൈവസ്‌നേഹത്തിലും ക്രിസ്തീയ കൂട്ടായ്മയിലും വളര്‍ത്തുന്നതിലുപരി സഭയ്ക്ക് ചെയ്യാവുന്ന മറ്റൊരു രാഷ്ട്രനിര്‍മ്മാണമില്ല. ക്രിസ്ത്യാനികളും ക്രിസ്തീയ കുടുംബങ്ങളും നന്നായാല്‍ സഭയും രാഷ്ട്രവും നന്നാവും. പക്ഷേ സഭയില്‍ ഇന്ന് കാണുന്നത് എന്താണ്? സഭയാകുന്ന കുടുംബത്തെ പരിപാലിക്കാന്‍ നോക്കാതെ നാട് നന്നാക്കാന്‍ നടക്കുന്ന അജപാലകര്‍! സ്വന്തം കണ്ണിലെ തടി കാണാതെ അന്യന്റെ കണ്ണിലെ കരട് എടുക്കാന്‍ ശ്രമിക്കുന്ന ഹതഭാഗ്യര്‍! അജഗണത്തെ ദാരുണമായ കഷ്ടതകളില്‍ അമര്‍ത്തി സമൂഹത്തില്‍ നല്ല ഇടയനായി അഭിനയിക്കുന്നവര്‍! തലോരിലെ മതമര്‍ദ്ധനത്തിലൂടെ ദാരുണമായി മുറിവേറ്റവരെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും രൂപതാധ്യക്ഷന്‍ തിരിഞ്ഞുനോക്കിയിട്ടില്ല! തലോരും ഞാറയ്ക്കലും കൊട്ടേക്കാടും ഒല്ലൂരും സിനിമ സംവിധായകര്‍ കണ്ണു വെച്ചിരിക്കുന്നതായി കേള്‍ക്കുന്നു. കന്യാസ്ത്രീ മഠത്തിലെ അക്രമങ്ങളും അരമനമുറ്റത്ത് സ്വാമിയച്ചന്റെ അറസ്റ്റും പോലീസ് കാവലില്‍ സിമിത്തേരി കുര്‍ബ്ബാനകളും കൊട്ടേക്കാട് പള്ളിക്കകത്തെ കൂട്ടത്തല്ലും അതുപോലെ പലതും കാണികള്‍ക്ക് ഹരമാകും. സീറോ മലബാര്‍ സഭ വട്ടപൂജ്യമാകാന്‍ ഇതിലുപരി എന്താണ് വേണ്ടത്. എല്ലാം എതിര്‍ സാക്ഷ്യങ്ങള്‍. സഭനശിക്കുന്നതിന്റെ ലക്ഷണങ്ങള്‍! സത്താന്റെ ശക്തിയേറിയ പ്രലോഭനങ്ങളെ ജയിക്കാന്‍ സഭാനേതൃത്വം രക്ഷകന്റെ കരം പിടിച്ച് മുന്നേറേണ്ടിയിരിക്കുന്നു. സഭാധികാരികള്‍ കണ്ണു തുറക്കുമോ?

Fr. Davis Kachappilly CMI,
Carmelgiri Ashram, Kormala
Kuttichira P.O., 680 724.
Ph: 949 717 9433.
Email: frdaviskachappilly@yahoo.in
http://facebook.com/frdaviskachappilly

4 comments:

  1. ഫാ. ഡേവിസിന്റെ വാക്കുകള്‍ മുഖ വിലക്ക് തന്നെ എടുക്കേണ്ടതാണ്. പണ്ടത്തെപോലെയല്ല, ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ ഇതു മുക്കിലും മൂലയിലും വരെ നിമിഷങ്ങള്‍ കൊണ്ട് ചെല്ലും. ഇത്തരം ഒരു ലേഖനം ഒരാള്‍ പത്തുപേര്‍ക്ക് forward ചെയ്തു എന്ന് സങ്കല്‍പ്പിക്കുക, അതില്‍ ഒരാള്‍ ഏതെങ്കിലും പത്തുപേര്‍ക്ക് വിണ്ടും forward ചെയ്യുന്നു എന്നും വെക്കുക. അപ്പോള്‍ ഒറ്റ ദിവസം കൊണ്ട് അത് ചെന്നെത്തുന്നത് ലക്ഷക്കണക്കിന്‌ കമ്പ്യുട്ടറുകളില്‍ ആണെന്ന് കാണുക. ഇത് ഭാവനയല്ല, സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. സത്യദിപം സ്വതന്ത്രമായി സത്യത്തിനു വേണ്ടി നിലനില്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. അവര്‍ മാത്രമാണ്, മനുഷ്യ ശരിരത്തിനു ചുറ്റും ഒരു പ്രകാശ വലയം ഉണ്ടെന്നും മറിച്ചുള്ള ബെന്നിപുണ്യാളന്റെ വാദഗതികള്‍ ഭ്രാന്താണെന്നും സഭക്കുള്ളില്‍ നിന്നുകൊണ്ട് നട്ടെല്ലോടെ പറഞ്ഞത്. അതിനൊക്കെ ഫലം ഇല്ലെന്നു പറയാനാവില്ല. സത്യദിപം സഭക്കൊരു തലവേദനയായി. അതിനെ തോല്‍പ്പിക്കാന്‍ രൂപത തോറും പ്രത്യേകം പ്രസിദ്ധികരണങ്ങളും തുടങ്ങി.
    അങ്ങിനെ അതിനെ ഒതുക്കി തിരിഞ്ഞു നോക്കിയപ്പോള്‍ ഇതാ വരുന്നു അല്മായാ ശബ്ദം. അത് internet ബ്ലോഗ്‌ ആണെന്നും സാധാരണ കത്തോലിക്കന്‍ വായിക്കാന്‍ ഇടയില്ലെന്നും കരുതി ആശ്വസിച്ചിരിക്കുംപോഴാണ് സത്യജ്വാലയുടെ വരവ്. അതിനെ വെറും ഓശാനയായി കരുതി സമാധാനിക്കാന്‍ ഒരുങ്ങുമ്പോഴാണ് അതില്‍ വൈദികരും മെത്രാന്മാരും, പ്രഗല്‍ഭരായ അല്മെനികളും ഉണ്ടെന്നു കാണുന്നത്. അത് വായിക്കരുതെന്ന് പറഞ്ഞു ഒരു ഇടയ ലേഖനം ഇറക്കാവുന്നതെയുള്ള്, പക്ഷെ അത് കൂടുതല്‍ പേര്‍ വായിക്കാനും അതിലൂടെ വഴിവിട്ടു പോകാനുമേ ഇടവരൂ എന്ന് ഉറപ്പുള്ളതുകൊണ്ട്, കൈച്ചിട്ടു ഇറക്കാനും മേല... എന്ന പരുവത്തില്‍ പ്രാകികൊണ്ട്‌ കഴിഞ്ഞു കൂടുന്നു മെത്രാന്മാര്‍.
    ഇതിനെതിരെ ഒരു ജാനകിയ മുന്നേറ്റത്തെ പ്പറ്റി ചിന്തിക്കാന്‍ ഏതായാലും അവര്‍ തയ്യാറാവില്ല; പണ്ട് O P ത്യാഗി MP മതപരിവര്‍ത്തനത്തിനു എതിരായി പാര്‍ലമെന്റില്‍ ബില്ല് കൊണ്ട് വന്നപ്പോള്‍ കണ്ടതാണ്- ആദ്യത്തെ ദിവസം പ്രകടനത്തിന് വന്നവരെ ആ വഴി പിന്നെ കണ്ടില്ല. അങ്കമാലിയില്‍ സംഘടിപ്പിച്ച ഭയങ്കര റാലിക്ക് എന്ത് സംഭവിച്ചു എന്ന് നാം കണ്ടതാണ്. അതുഗ്ര കേഡര്‍ പാര്‍ട്ടിയായ സിപിഎം നു പോലും പ്രകടത്തിന് ആളെ കൂട്ടാന്‍ കഴിയുന്നില്ല. കത്തോലിക്കനല്ലേ, ചാകുമ്പോള്‍ പിടിക്കാം എന്ന് വെച്ചാല്‍ അതും സര്‍വത്ര പ്രശ്നമായി.
    ഇതിനെല്ലാം പറ്റിയ ഒരു ഒറ്റ മൂലിയുണ്ട്, പിതാക്കന്മാരേ. ഈ പ്രതിഷെദക്കാരെ വിളിച്ചു എന്താ കാര്യമെന്ന് അന്വേഷിക്കുകയും, പരിഹരിക്കാവുന്നതാനെങ്കില്‍ പരിഹരിക്കുകയും ചെയ്യുക. പാരമ്പര്യം പറഞ്ഞു തോമ്മായുടെ കുരിശുമായി രംഗ പ്രവേശം ചെയ്തവര്‍, പോപ്പി കുട മാറ്റി തോമ്മായുടെ ഓലക്കുടയും (അങ്ങിനെ ഒന്ന് ഉണ്ടായിരുന്നോ ആവോ?) സ്വര്‍ണ്ണ വടി മാറ്റി ഒരു കാട്ടു കമ്പും കൂടി എടുക്കേണ്ടതായിരുന്നു. തോമ്മാ സ്ലിഹായുടെതുപോലെ ഒരു നൈറ്റിയും, ഒരു രണ്ടാം മുണ്ടും, അരയില്‍ ഒരു ചക്കര കയര്‍ കെട്ടും, കാലില്‍ ഒരു മെതിയടിയും ആവാം. പാരമ്പര്യത്തില്‍ നിന്ന് മാറാനോക്കുമോ? മാറും പിതാക്കന്മാരെ, വലിയ താമസമില്ലാ. മാറാത്തതിനെ മാറ്റിയ ചരിത്രമേയുള്ളൂ എങ്ങും. ആരുടേയും മുമ്പില്‍ കുനിയാത്തവാന്‍ എല്ലാത്തിന്റെയും മുമ്പില്‍ കുനിഞ്ഞേ ഒക്കൂ; അതാണ്‌ യേശുവിന്റെ ഒരു രിതി!

    ReplyDelete
  2. അങ്ങനെ പറഞ്ഞുകൊടുക്കൂ റോഷന്‍ (comment to Fr. D. Kachappilly's article). കുറേ കുടവയറന്മാര്‍ ഒരുവശത്തും നല്ല മസ്സിലുള്ള മിടുക്കന്മാര്‍ മറുവശത്തും നിന്ന് വടംവലി നടത്തിയാല്‍ ആരു ജയിക്കുമെന്നറിയാമല്ലോ. അങ്ങനെ തോറ്റു തുന്നംപാടുന്നതിലുമെത്രയൊ മെച്ചമാണ്, ഈ വൈകിയ വേളയിലെങ്കിലും, എവിടെയാണ് പിശക് എന്ന് കണ്ടുപിടിച്ച് (അതായത്, അംഗീകരിച്ച്) അതിന് വേണ്ട പ്രതിവിധികള്‍ക്ക് തയ്യാറാകുക. രണ്ടായാലും അത് വേണ്ടിവരും, എന്നാല്‍ പിന്നെ നേരത്തേ ആകരുതോ മൂപ്പന്മാരേ?

    Current cut മൂലം ഈ കുറിപ്പ് അല്പം നേരത്തേ ഇടാന്‍ പറ്റിയില്ല. 100 ഏക്കറിന്റെ ബലത്തില്‍ ലോകത്തെല്ലായിടത്തും മനുഷ്യരെ ആത്മീയ അടിമത്തത്തില്‍ വയ്ക്കാനുള്ള ഗര്‍വ് പോപ്പിന് ഇപ്പോഴും പതിച്ചു നല്‍കുന്നവരുടെ കൂട്ടത്തില്‍ ആത്മാഭിമാനമില്ലാത്ത കേരള-നസ്രാണി-പുസ്രാണി-വാലുകളുള്ള ഓരോ വിശ്വാസിയുമുണ്ട്. അതുപോലെ, അവരുടെ ഇടയന്മാരും. ജോസാന്റോണി സൂചിപ്പിച്ചതുപോലെ, വെറും സ്വാര്‍ത്ഥതാത്പര്യങ്ങളാണ് നമ്മുടെ ആദ്യ നാട്ടുമെത്രാന്മാരെ പാശ്ചാത്യ സഭയുടെ അടിമത്തം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതെങ്കില്‍ , അത് ഉരിഞ്ഞുകളയാന്‍ ഇനിയും നാം അമാന്തിക്കുന്നതും അവരുടെ പിന്‍ഗാമികളുടെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ മൂലമാണ്.

    പന്ത്രണ്ടാം പിയൂസ് തൊട്ട്‌ ബെനെടിക്റ്റ് പതിനാറാമന്‍ വരെയുള്ള, എനിക്കു വായനയിലൂടെ അറിവുള്ള പോപ്പുമാരില്‍ നല്ല ചില കാര്യങ്ങള്‍ പറഞ്ഞതും ചെയ്തതും ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാത്രമാണ്. ആ പുണ്യപുരുഷന്‍ തുറന്നിട്ട വാതിലിലൂടെ ഭാരതസഭക്ക്, എന്ത്രയോ പണ്ടേ, സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച്, സ്വന്തം പാരമ്പര്യങ്ങളിലേയ്ക്ക് തിരിച്ചു പോകാമായിരുന്നു. എന്നാല്‍ , നമ്മുടെ മേലാളന്മാര്‍ക്ക് റോമായോട് വിടപറയാന്‍ പറ്റില്ലായിരുന്നു. അടിമത്തത്തിന്റെ സുഖം!

    ReplyDelete
  3. പ്രഗല്‍ഭരായ പത്രപ്രവര്‍ത്തകര്‍, അറ്റൊണിമാര്‍, പ്രോഫസ്സര്‍മാര്‍, സാഹിത്യകാരന്മാര്‍, യുക്തിവാദികള്‍, സാംസ്കാരിക നേതാക്കന്മാര്‍ - ഇവരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികള്‍ ആയിരുന്നത്രെ. ശ്രി. ജൊസഫ് പടന്നമാക്കല്‍, ജെയിംസ് കോട്ടൂരിന്റെ ബഹുമാനാര്‍ത്ഥം അമേരിക്കയില്‍ കൂടിയ സമ്മേളനത്തിന്റെ വിവരണത്തില്‍ ഈ പ്രത്യേകതയും ചൂണ്ടിക്കാണിച്ചത് ശ്രദ്ധാര്‍ഹാമാണ്. അല്‍പ്പം ശുദ്ധ വായൂ ശ്വസിക്കാന്‍ അവസരം കിട്ടുന്ന എല്ലാ വ്യക്തികളും ഇന്ന് സഭയെ ഒന്നൊന്നായി കൈവിടുന്നു. അതിനു അമേരിക്കയെന്നോ ആസ്ട്രേലിയാ എന്നോ വ്യത്യാസമില്ല. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. മെത്രാന്മാര്‍ കണ്ണടച്ചതുകൊണ്ട് ഇതിനൊരു കുറവും ഉണ്ടാവാന്‍ പോവുന്നില്ല. ഇന്ന് പണിതു കൂട്ടുന്ന ബ്രഹ്മാണ്ടന്‍ പള്ളികള്‍ അമേരിക്കയില്‍ സംഭവിക്കുന്നതുപോലെ ഒരു കാലത്ത് വാടകക്കാരെ തേടിയാല്‍ അത്ഭുതപ്പെടാനുമില്ല.
    സഭയില്‍നിന്നുള്ള ഈ നിശ്ശബ്ദമായ കുത്തൊഴുക്കാണ് ശ്രദ്ധിച്ചേ ഒക്കൂ എന്ന് സഭയെ സ്നേഹിക്കുന്നവര്‍ ആവശ്യപ്പെടുന്നത്. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും എന്ന് കേട്ടിട്ടില്ലേ? പക്ഷെ ഇവിടെ പ്രശ്നം അതല്ല, പിതാക്കന്മാര്‍ അവസാനം ഇട്ടിട്ടു പോകുന്നത് ചവിട്ടി കുഴച്ചു നാശമാക്കിയ ഒരു സഭയായിരിക്കും. അതുണ്ടാവാതിരിക്കാന്‍ ആണ് നവികരണ പ്രസ്ഥാനങ്ങള്‍ ശ്രദ്ധ വെക്കേണ്ടത്. മന്ത്രിമാരെപ്പോലെ ആസ്വദിക്കാവുന്നിടത്തോളം ആസ്വദിച്ചു, ഇനി കുളമായാലും മെത്രാന്മാര്‍ക്ക് ഒന്നും പോകാനില്ല. അവരുണ്ടാക്കിയത് ഒന്നുമല്ലല്ലോ അവര്‍ക്ക് സങ്കടപ്പെടാന്‍.

    ReplyDelete
  4. James Kottoor, ChicagoJune 21, 2012 at 12:00 AM

    Dear Almaya sabdam/ Kachapally,
    That I am writing from Chicago to respond to Fr, Kachapally and two commentators on him. This is proof that you are seen, watched and read all over the world.
    Yes Syromalabar Church is going to be reduced to Zero. That is what I found out already last year from its own so-called faithful writing in the two blogs here in USA , and, fighting to exterminate each other like cat and dog. A house divided against itself cannot stay.
    Last year in Feb.2011, I wrote, in Indian Currents,Delhi: Syro-Malabar Church in USA,Faith Crowds & Rite Colonies? (Church is fellowship not groupism, to rule is to serve, not lording it over, evangelisation is not colonisation, harvesting of souls isn't cultivating churches (Pallikrishi ) for reaping dollars ($ Koithu), cross is for crucifying self not others, any Rite is allright to pray.) (For full detail please visit: https//sites.google.com/site/jameskottoorspeaking/
    This created strong reaction from many Syromalabar faithful in US and certain Thomas Thomas and Thomas Koovalloor from New Jersy and New York prevailed upon me in Chicago to conduct a Telephone conference with others interested on the matter and our finding were sent to Church head quaretes in Kochi. Since no response was forthcoming they entrusted me to hand over their memorandum personally to the Cardinal and three other bishops which I did. What follow up work is being done, I don't know.
    All the churches led by our Syro( or Zero) are vaxing eloquent on DIALOGUE and doing just the opposite, indulging in MONLOGUE or total silence. Therefore famous writers like Sullivan wrote last Easter in the News week: Forget the Church, Follow Jesus. I myself was saying this to many because what else will you do when you are talking to a faceless WALL all the time?
    So dont worry, we shall overcome. By now you know, I know and every knowledgable poeople all over the world in this "Knowledge Era" know that Jesus never established a pyramidal Church with a Holiness (not blasphemy par excellance?) at the top and sinfullness at bottom. That was the Judaic Hierarchical religion which Jesus fought tooth and naill.(Read Mt.23)
    Jesus turned that pyramid upside down when he washed the feet of Peter. And Peter revolted saying "I dodn't Understand". And Jesus told him he would understand later. Even after 2000 years he has not understood. Perhaps now in this Knowledge era he is slowly waking up. Only we have to make sure, starting with myself and you, that we we are not taking a "Holier than Thou" attitute to this church which is after all my mother and your mother.
    My mother may have become a prostitute. That doesn't make her less of a mother to me and worthy of my love, affection and respect. So I will continue to love her with a vengence even while hate her prostitution. And don't forget Pope John XXiii's Vatican II describes the Church as (Mather et Meretrix) Mother and Prostitute.
    Even in ordinary parlance don't we say: "There is so much good in the worst of us, so much bad in the best of us, that it illbehoves all of us, not to sit in judgement over the rest of us." So let us us stop short of condemning anyone, as Jesus said: Do not condemn and you shall not be condemned. Or as Chesterton would say: 'Don't you call any one 'You damed fool', but rather say 'You damnable! '
    Finally also listen to the essence of Gita: Everything that happend, happens and will happen, is for good. Change alone is the unchanging law of nature(very relevant especiallyh for a notoriously change-resistant Kerala community). It will eventually catch up, let us hope, also with the Syromalabar Church before it is reduced to Zero or dumped in the dust bin of History.
    James Kottoor, Chicago

    ReplyDelete